രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
സത്യം പറയണം വരുൺലാൽ അല്ലായിരുന്നോ കാളിൽ ഇത്രെയും നേരം ഫോൺ ഓൺ അല്ലായിരുന്നോ
നിങ്ങളെന്താ എന്നെ പൊട്ടൻ കളിപ്പിക്കുക ആണോ..
അവൾക്ക് വല്ലാതെ ദേഷ്യം വന്നു..
ദേവികയുടെ ശബ്ദം ഉയർന്നിരുന്നു
അല്ല ദേവു
വൈശാഖ് അവളെ സമാധാനിപ്പിക്കൻ എന്നപോലെ കസേരയിൽ പിടിച്ചിരുത്തി.
നിന്നെയൊക്കെ എങ്ങനെയാ വിശ്വസിക്യ
എന്തിനാ അങ്ങനെ ചെയ്തേ..
കൂടെ നടന്നിട്ട് ഫോൺ ഓണാക്കിവെച്ചു സംസാരം കേൾപ്പിക്കുന്നു
ഛീ.... കൂടുതൽ പറയാൻ ആകാതെ അവളുടെ വാക്കുകൾ മുറിഞ്ഞു
അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടു വൈശാഖ് വലിയ സങ്കടത്തിൽ ആയി.
ദേവു
അങ്ങനെ അല്ല ഡാ....
അച്ഛൻ ഇന്നലെ പറഞ്ഞപ്പോ വരുണും ഉണ്ടായിരുന്നല്ലോ
അവനാണ് ഈ ഐഡിയ പറഞ്ഞത്
നിനക്ക് അഫ്ഫോഡബിൾ ആയിട്ടുള്ള ഒരു കോച്ചിംഗ് സെന്ററും അവനാണ് കണ്ടുപിടിച്ചത്.
എന്നിട്ട് നീ കണ്ടുപിടിച്ചെന്ന് പറഞ്ഞതോ...
അ
അതവൻ എന്നെ ഏല്പിച്ചതാ....
എന്താ വരുൺ ലാലിന് അതെന്നോട് പറയാനുള്ള ധൈര്യം ഇല്ലേ
കൊള്ളാം, ഇത് ഞാൻ വിശ്വസിക്കണം അല്ലെ
നിനക്ക് അവനോട് ദേഷ്യമല്ലേ അവൻ പറഞ്ഞിട്ടു നീ കേട്ടില്ലെങ്കിലോ അതോർത്തിട്ടാണ് അവൻ പറയാതെ എന്നെ ഏല്പിച്ചത്...
പിന്നെ കാൾ ഓൺ ആക്കി വെച്ചത് എന്റെ പൊട്ടബുദ്ധിയിൽ തോന്നിയതാണ്
അവൾ വിശ്വാസം വരാത്തപോലെ അവനെ നോക്കി
ദേവു സത്യം, അവൻ ചങ്കിൽ നെഞ്ചിൽ തൊട്ടുകൊണ്ട് പറഞ്ഞു
ഞാൻ വിശ്വസിക്കില്ല, ഇതിലെന്തോ ഉടായിപ്പുണ്ട്
എനിക്കിട്ടു പണിയും എന്നവൻ പറഞ്ഞിട്ടുണ്ട് അന്ന് വീട്ടിൽ വന്നപ്പോൾ
അതിനു നീയും കൂടി കൂടുകയാണ്
അല്ലെ...
അവൾ കരച്ചിലിന്റെ വക്കിലെത്തി..
ചുണ്ട് കടിച്ചുപിടിച്ചു നിൽപ്പാണ്
അല്ല ദേവു നീ എന്നയൊന്ന് വിശ്വസിക്ക്
ഇല്ല ദേവിക പോവാനായി ഇറങ്ങി
നിക്ക് ദേവു പ്ലീസ് ഞാൻ പറഞ്ഞതെല്ലാം സത്യാ....
നീ കരുതും പോലെ അവനു നിന്നോട് ഒരു ദേഷ്യവും ഇല്ല കരുതലും സ്നേഹവും മാത്രെ ഉള്ളു
മം........ കരുതൽ അത് ഞാൻ കുറെ കണ്ടതാ...
പിന്നെ
തല്ലാൻ വരുമ്പോലെ അല്ലെ സ്നേഹം കാണിക്കുന്നത്....
ഇതിപ്പോ പുതിയ അടവ്
ദേവിക നൊടിഞ്ഞു
ദേവു.... നിന്നോട് അവൻ ഇങ്ങനെ ദേഷ്യം കാണിക്കുന്നത് നിന്നെ അവനു ഇഷ്ടമായത് കൊണ്ടാണ്
മനസിലാക്ക്.....
അയാൾക്കൊക്കെ ആരെയെങ്കിലും സ്നേഹിക്കാൻ ആവുമോ... തേളിന്റെ സ്വഭാവം ആര് സ്നേഹിക്കാൻ ആണ് അങ്ങേരെ
ഫ്രോഡ്
വെറും ഫ്രോഡ്
ദേവിക..... വൈശാഖിന് ദേഷ്യം കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു
അധികം കസ്റ്റമേഴ്സ് ഇല്ലെങ്കിലും ശബ്ദം കേട്ടു വന്ന കാഫെയിലെ പയ്യനെ വരുത്തിതീർത്ത ചിരിയോടെ അവൻ ഒന്നുമില്ലെന്ന് പറഞ്ഞു തിരിച്ചുവിട്ടു
ദേവികയും ഞെട്ടിപ്പോയി
ദേവു ദേവു എന്ന് മാത്രം വിളിക്കുന്നവന്റെ ആദ്യമായി ദേവിക എന്നുള്ള വിളിയിൽ അവന്റെ ദേഷ്യം അവൾക്ക് മനസിലാക്കി കൊടുത്തു.
നീ അവനെപ്പറ്റി എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്, നിന്നെപ്പോലെ ഒന്നിനെ ചങ്ക് കൊടുത്തു സ്നേഹിച്ചതാ അവൻ എന്നിട്ട് അതിന്റെ പേരിൽ ഭ്രാന്തു പിടിച്ചു നടന്ന ലാലു ഉണ്ടായിരുന്നു ഇപ്പോഴാ അവനൊന്നു ഒകെയ് ആയി വന്നത് നിനക്കറിയില്ലലോ അവനെ
പിന്നെ നിന്നോട് ഈ കാണിക്കുന്നത് അത് നിനക്ക് നമ്മുടെ കൂട്ടത്തിലെ ഓരോരുത്തരെയും മനസിലാവാഞ്ഞിട്ടാണ് നിന്റെ നല്ലതേ അവൻ കരുതിയുള്ളു
ചെ ആരോടാ ഞാനീ പറയുന്നത്
വേണ്ട..... നീ അവനെ എങ്ങനെ വേണേലും കണ്ടോ
അവന്റെ ഐഡിയ ആണെന്ന് ഉള്ളതോണ്ട് നീ കോച്ചിംഗ് വേണ്ടന് വെച്ചോ എന്ത് വേണേലും ചെയ്യ്
അവൻ തല തിരുമ്പിക്കൊണ്ട് ദേഷ്യം കണ്ട്രോൾ ചെയ്യുന്നുണ്ട്
പിന്നെ ആ കാൾ ചെയ്തു കീശയിൽ വെച്ചത് ഞാൻ ആണ്
Really really സോറി
അത് ഇനി അവന്റെ തലയിൽ ആകണ്ട
എങ്ങനെയേലും ജീവിച്ചു പൊയ്ക്കോട്ടേ പാവം
വൈശാഖ് അവൾക്കു നേരെ കൈ കൂപ്പിക്കൊണ്ട് തുടർന്നു
താൻ പറഞ്ഞത് കുറച്ചു കടന്നുപോയി എന്ന് ദേവികയ്ക്ക് തോന്നി
വൈശാഖ് അയാലും വരുൺലാൽ ആയാലും പറഞ്ഞത് തനിക്ക് ഹെൽപ്ഫുൾ ആകുന്ന കാര്യം ആണ്
എന്നാൽ ഫോൺ കാളിങ്ങിൽ ആണെന്നതു കണ്ടപ്പോൾ സങ്കടവും ദേഷ്യവും തോന്നി, വൈശാഖിനെപ്പോലെ നല്ലൊരു സുഹൃത്ത് ഇതുവരെ ഉണ്ടായിട്ടില്ല അവനും ചതിക്കുക ആണോ എന്ന് തോന്നിപോയി അതാണ് ദേഷ്യപ്പെട്ടത് അതിൽ വരുണിന്റെ കാര്യം വന്നതോടെ കയ്യിൽ നിന്നും പോയി വായിലെന്തൊക്കെയോ വന്നു
വൈശാ... സോറി പെട്ടന്ന് എന്തൊക്കയോ പറഞ്ഞുപ്പോയി
അവൾ അവന്റെ കൂപ്പിയ കൈ പിടിച്ചുകൊണ്ടു പറഞ്ഞു
വാ അവൻ മറുപടി പറയാതെ നടന്നു
ബില്ലടച്ചു പുറത്തെത്തിയിട്ടും വൈശാഖ് സംസാരിക്കുന്നില്ല എന്ന് കണ്ടപ്പോൾ ദേവിക ഒന്നും മിണ്ടാതെ അവന്റെ പുറകെ വെച്ചുപിടിച്ചു
വരുൺലാലിന് അഫ്ഫയർ ഉണ്ടായിരുന്നോ അവൾ മടിച്ചു മടിച്ചാണ് ചോദിച്ചത്
മം
എന്നിട്ടോ
അത് നീ എന്തിനാ അറിയുന്നേ അവനെക്കൊണ്ട് നിനക്ക് ഇനി ശല്യം ഉണ്ടാവാഞ്ഞാൽ പോരെ
അവനായിട്ട് ഇനി നിന്റെ മുൻപിൽ വരില്ല
വൈശാ... പ്ലീസ്
അവന്റെ നടത്തതിന്റെ വേഗതയ്‌ക്കൊപ്പോം എത്താൻ ദേവികയ്ക്ക് ആകുന്നില്ലായിരുന്നു.
നോക്ക് ദേവു നീ അതൊന്നും അന്നെഷിക്കണ്ട അവനു അത് ഇഷ്ടവുമാവില്ല
നിനക്ക് അതറിയണ്ട കാര്യവും ഇല്ല
അവന്റെ അന്നത്തെ കുസൃതി നിന്നോട് കാണിക്കുന്നുണ്ട് എന്നെനിക്കു തോന്നി എന്റെയാ പഴയ ലാലു ആയപോലെ
ആരുടേയും ഒരു കാര്യവും ശ്രെദ്ധിക്കാത്തവൻ നിന്റെ കാര്യങ്ങൾ ശ്രെദ്ധിക്കുന്നു എന്ന് തോന്നിയപ്പോ... നിന്നെ വെറുതെ ചൂടാക്കി മാറിനിന്നു ചിരിച്ചപോയൊക്കെ..... നിനക്ക് അന്ന് വിഷമം ആയിക്കാണും എന്നും പറഞ്ഞു നിന്നെ സമാധാനിപ്പിക്കാൻ വീട്ടിലേക്ക് വന്നപ്പോ.... നിനക്ക് വേണ്ടി കോച്ചിംഗ് ക്ലസ് തിരഞ്ഞപോയൊക്കെ സന്തോഷം തോന്നി
അതുകൊണ്ട് നീ സമ്മതിച്ചു എന്നത് അവനൊന്നു കേട്ടോട്ടെ എന്നൊന്ന് ഞാൻ കരുതിപ്പോയി
അവൻ വിസമ്മിതിച്ചതാ ഞാനാ നിർബന്ധിച്ചേ.... അതെന്റെ തെറ്റ്
വിട്
വൈശാകും ദേവികയും കൂടി കമ്പനി കോമ്പൗണ്ടിക്ക് കയറി
സോറി ദേവു ഞനങ്ങനെ ദേഷ്യപ്പെടരുതായിരുന്നു
നീ അവനെ ഓരോന്ന് പറയുന്നത് കേട്ടപ്പോ സഹിച്ചില്ല അവൻ എന്റെ ചങ്ക് ആണേ
അതോണ്ടാ
സോറി
അപ്പോ ഞാനോ
അവൾ മുഖം ഉയർത്താതെ പതുക്കെ ചോദിച്ചു
നീയും
വൈശാഖ് ഒരു ചിരിയോടെ ആണത് പറഞ്ഞത്
ദേവികയ്ക്ക് സമാധാനം തോന്നി.
അവർ സെയിൽസ് ഏരിയയിലേക്ക് കടന്നുപ്പോയേ കണ്ടു കുറച്ചധികം ആളുകളെ
എന്തോ വള്ളി കേസ് ആണെന്ന് തോന്നുന്നു ദേവു നീ മുകളിലേക്ക് പൊയ്ക്കോ
വൈശാഖ് അവളോടായി പറഞ്ഞുകൊണ്ട് സെയിൽസ് ഏരിയയിലേക്ക് നടന്നു
ദേവിക അഭിഷയെ തിരഞ്ഞു, അവളെയും കാണുന്നില്ല.
എന്നാലും എന്താവും എന്നോർത്ത്
ആൾക്കൂട്ടത്തിലേക്ക് എത്തിനോക്കി
അവിടെത്തെ കാഴ്ച കണ്ടു ദേവിക
തരിച്ചു നിന്നു
തുടരും.......