രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
പലപ്പോഴും അതൊരു പരാജയം ആയിരുന്നെങ്കിലും അവളുടെ സങ്കടങ്ങൾ ഏറെക്കുറെ കുറഞ്ഞിരുന്നു.. അതിനാൽ തന്നെ നാളെ കമ്പനിയിൽ പോകാം എന്ന തീരുമാനത്തോടെ ആണ് അവൾ ഉറങ്ങിയത്
പിറ്റേന്ന് ദേവിക കുറച്ചു നേരത്തെ ആയിരുന്നു കമ്പനിയിൽ എത്തിയത്
കേബിനിൽ ഇരിക്കുന്ന വരുൺലാലിനെ കണ്ടപ്പോൾ അവളുടെ മുഖം ഇരുണ്ടെങ്കിലും അവന്റെ മുഖത്തു തെളിച്ചം വന്നു
അവൾ വലിയ മൈൻഡ് ആക്കാതെ സീറ്റിൽ പോയിരുന്നു
ദേവു... അവളുടെ സീറ്റിനു മുൻപിൽ ചെയർ വലിച്ചിട്ടിരുന്നു വരുൺ പറഞ്ഞു തുടങ്ങി
നോക്ക് ദേവു... എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ല. നീ ഇങ്ങനെ പാവം പിടിച്ച കളി കളിക്കരുത് നിനക്ക് വിദ്യാഭ്യാസം ഇല്ലേ സംസാരിക്കാനും അറിയാം ആരെയും പേടിച്ചു നിൽക്കരുത് അത്രേ എനിക്കുള്ളൂ
മറ്റുള്ളവർ എങ്ങനെ ആണ് എന്ന് നീ കുറച്ചൊക്കെ മനസിലാക്കണം
കണ്ണു തുറന്ന് കാര്യങ്ങൾ അറിയണം
അതിനു വേണ്ടിയാണു പറയുന്നത്
പിന്നെ കഴിഞ്ഞു പോയ കാര്യം ഇനി അങ്ങനെ ഉണ്ടാവില്ല..
പ്രോമിസ്
എന്തേലും വിഷമം തോന്നിയാൽ എന്നെയോ വൈശാഖിനയോ വിളിച്ചാൽ മതി
നമ്പർ സേവ് ചെയ്തോ
അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് എണീറ്റുപോയി..
വരുണിന്റെ ദേവു എന്നാ വിളിയിൽ തന്നെ ദേവിക ആകെ കിളിപോയി ഇരിക്കുക ആയിരുന്നു...
ആഹാ ഇത്രൊക്കെ സ്നേഹത്തിൽ ഇയാൾക്ക് സംസാരിക്കാൻ അറിയോ
അത്രക്ക് മോശക്കാരൻ ഒന്നുമല്ല കുറച്ചു ദേഷ്യം കൂടുതൽ ഉണ്ടെന്നേ ഉള്ളു....
ഒരിളം പുഞ്ചിരിയോടെ
അവൾ ഫോൺ എടുത്തുനോക്കി
കോണ്ടാക്ടിൽ ഡെവിൾ എന്നത് മാറ്റി വരുൺ എന്നാക്കി. പിന്നെ തന്റെ ജോലിയിലേക്ക് കടന്നു...
വൈകീട്ട് വൈശാഖ് വാശി പിടിച്ചാണ് അവൾ ചായ കുടിക്കാൻ ഇറങ്ങിയത്..
രണ്ടു ചായ രണ്ടു റോൾ ഷവർമ
ഓർഡർ കൊടുത്തു വൈശാഖ് ദേവികയോട് പറഞ്ഞു
ഇവിടുത്തെ ചായയും ഷവർമയും പ്രത്യേക ടേസ്റ്റ് ആണല്ലേ
അവളൊന്നും പറഞ്ഞില്ല ഒരു പുഞ്ചിരിയോടെ ഇരുന്നു
ആദ്യമായി ഈ കാഫെയിൽ വന്നതായിരുന്നു അവളോർത്തത് അത്രയ്ക്കും ടെൻഷൻ അടിച്ചു പേടിച്ചു വിറച്ചാണിരുന്നത് ഇപോയോ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട് ഷവർമയും ചായയും കഴിക്കാരും ഉണ്ട് പണ്ടത്തെപ്പോലെ പേടി തോന്നുന്നില്ല
ദേവിക അവൾക്ക് മുൻപിലായി ഉള്ള കണ്ണാടിഗ്ലാസിലേക്ക് നോക്കി, ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്, വലിച്ചു വാരി ഇട്ടിരുന്ന ഷോൾ നന്നയി ഞ്ചറിഞ്ഞു കുത്താൻ താനിപ്പോ ശ്രെദ്ധിക്കാറുണ്ട്
കണ്ണെഴുതാനും ധരിക്കുന്ന ഡ്രസ്സ് വൃത്തിയിൽ അയൺ ചെയ്തു കഴിവതും ബാക്കിയാക്കി ആണ് ഇട്ടിരിക്കുന്നെ
നീണ്ട മുടി നന്നായി മേടഞ്ഞിട്ടു ക്ലിപ്പ് കുടുക്കിയിട്ടുണ്ട്
നീ എന്താ ഈ നോക്കുന്നെ
ഹേ ദേവിക ഒന്നു ഞെട്ടി
മുന്നിലിരിക്കുന്ന വൈശാഖ് ആണ്
അവൾ അവനു പിന്നിലിരിക്കുന്ന കണ്ണാടിയാണ് നോക്കുന്നതെന്ന് അവൻ മനസിലായിട്ടില്ല അവളുടെ നോട്ടം കണ്ടു അവനെ തന്നെ ചെക്ക് ചെയ്യുകയാണ് പാവം
നിന്നെയല്ല... അവൾ തലകുനിച്ചു.
അതുകണ്ടു
പിന്നിലേക്ക് തിരിഞ്ഞുനോക്കിയ വൈശാഖിനു ചിരിപൊട്ടി ഓഹോ അപ്പോൾ സ്വയം കണ്ടു സന്തോഷിക്യാ അല്ലെ അയ്യേ.... എന്തായിത്
some thing some thing.....
എന്ത് ഒന്നുല്ല
എന്നാലും എന്തോ ഉണ്ട്....
ആരോ ഉണ്ട്....
വൈശാഖ് അവളെ കളിയാക്കി കൊണ്ടിരുന്നു
ഷവർമ മുൻപിൽ എത്തിയപ്പോ ആണ് വൈശാഖ് നിർത്തിയത്
അല്ല നിനക്ക് ഇവിടെത്തന്നെ നിന്നാൽ മതിയോ ദേവു നിന്റെ സ്വപ്നം ജോലി അതൊന്നും വേണ്ടേ...???
അവന്റെ ചോദ്യം കേട്ടു ദേവികയ്ക്ക് കുടിച്ച ചായ തരുപ്പിൽ കയറി..
അവളുടെ കണ്ണുമിഴ്ച്ച നോട്ടം കണ്ടു വൈശാഖ് വിശദീകരിച്ചു
അച്ഛൻ പറഞ്ഞു നിനക്ക് സിവിൽ സർവീസ് എഴുതി എടുക്കാൻ ആഗ്രഹം ഉണ്ടെന്ന്
കോച്ചിങ്ങിനു പോകാൻ പൈസ ഇല്ലായിട്ടാണ് എന്നൊക്കെ
ജോബും കോച്ചിങ്ങും ഒരുപോലെ കൊണ്ടുപോകാൻ നോക്ക് അപ്പോ ഫൈനഷ്യലി സെറ്റ് ആവില്ലേ പഠിപ്പും നടക്കും ചിലപ്പോ ഒന്നോ രണ്ടോ വർഷം കൂടുതൽ എടുക്കും എന്നാലും കിട്ടുമല്ലോ...
ദേവു... ദേവു
ദേവിക ഒന്നും മിണ്ടുന്നില്ലന്ന് കണ്ടു വൈശാഖ് വിളിച്ചു..
ഇനീപ്പോ അച്ഛനോട് ദേഷ്യം തോന്നേണ്ട ഓരോന്നു പറഞ്ഞപ്പോ അറിയാതെ പറഞ്ഞു പോയതാ. നിന്റെ സ്വപ്നം ആണെന്നും ആരോടും അത് പറയാറില്ല എന്നും
വരുൺ ലാലും അറിഞ്ഞോ
ഓ
ആഗ്രഹം ഉണ്ട് പക്ഷെ....
എന്താ പക്ഷെ...
അറിയില്ല അന്ന് കഴിയുമെന്ന് തോന്നിയിരുന്നു ഇന്ന് ടച്ച് ഒകെയ് വിട്ടു
ഒന്നുടെ ടച്ച് ചെയ്താൽ അതൊക്കെ റെഡി ആകും, വൈശാഖ് പകുതി കളിയിൽ പറഞ്ഞു
കാശ് ഒരുപാട് ആണ്, അത്രക്കൊക്കെ എന്നെകൊണ്ടും അമ്മയെകൊണ്ടും ആവില്ല പിന്നെ എത്രയാ അവരെ ബുദ്ധിമുട്ടിക്കുക പഠിക്കണം എന്നും പറഞ്ഞു അത്യാവശ്യം ആയി ഒരു ജോലി വേണമായിരുന്നു അച്ഛന് ട്രീറ്റ്മെന്റ് കൊടുക്കണം ബേധവണം. കടങ്ങൾ വീടണം അങ്ങനെ അങ്ങനെ.....ഇപ്പോ ആണെങ്കിൽ ഇവിടുന്ന് പോയാൽ ട്യൂഷൻ അത് കഴിയുമ്പോയേക്കും ഷീണിക്കും പിന്നെ ഉറങ്ങിപോകും പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നു...
ഞങ്ങൾക്ക് ഞങ്ങളാല്ലേ ഉള്ളു...
ഇതൊക്കെ എസ്ക്യൂസ്‌സ് ആണ് ദേവു
ഒരു കോച്ചിങ്ങും ഇല്ലാതെ പാസ്സായവർ ഉണ്ട് അതിനു വേണ്ടത് മനസ് ആണ്
വൈശാഖ് വലിയൊരാളെ പോലെ അവളെ ഉപദേശിക്കുകയാണ്.
ഞാൻ ഒരു ഐഡിയ പറയാം, നീ നിന്റെ ട്യൂഷൻ sunday only ആക്കു അപ്പോ 5 days നിനക്ക് time കിട്ടും പഠിക്കാൻ സൺഡേ കുറച്ചു നേരം അധികം ഇരുന്നാൽ മതിയല്ലോ,
പിന്നെ ഞാൻ ഒരു ഓൺലൈൻ കോച്ചിംഗ് ന്റെ കോൺടാക്ട് നമ്പർ തരാം വിളിച്ചു സംസാരിക്കു ഇൻസ്റ്റാൾമെന്റ് ആയിട്ട് ഫീ ഉണ്ടാകും.. പിന്നെ കുറച്ചു നീ എഫർട് കൂടി ഇട്ടാൽ എല്ലാം സെറ്റ് ആകും എങ്ങനെ ഉണ്ട് ഐഡിയ
ദേവിക ഒന്നും മിണ്ടാതെ കൈ കഴുകാൻ എണീറ്റു
ചിന്തിച്ചപ്പോൾ അവൻ പറഞ്ഞത് നല്ല ഐഡിയ ആണെന്ന് ദേവികയ്ക്ക് തോന്നി.
ഐഡിയ കൊള്ളാലോ
ഇത്രയൊക്കെ ഈ കുഞ്ഞി തലയിൽ ഉണ്ടോ??..
അവന്റെ തലയ്ക്ക് കൊട്ടികൊണ്ട് അവൾ ചോദിച്ചു
പിന്നെ ഇല്ലാതെ....
കാര്യം സെറ്റ് അല്ലെ
അവൾ തംബ്സ് അപ്പ് കാണിച്ചു
അവൻ പുഞ്ചിരിയോടെ എണീറ്റു. ഫോൺ എടുത്ത് മേശമേൽ വെച്ചു
കൈ കഴുകാൻ നടന്നു
ടേബിളിൽ വെച്ച ഫോണിലേക്ക് ദേവിക വെറുതെ നോക്കി വൈശാകും അമ്മയും ആണ് ലോക്‌സ്ക്രീൻ അമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്ന പിക് അവൾക്ക് ചിരി വന്നു അപ്പോഴാണ് അവന്റെ ഫോണിൽ കാൾ ഓൺ ആണെന്നവൾ ശ്രദ്ധിച്ചത്..
കൈ കഴുകുന്ന അവനെ നോക്കികൊണ്ട് തന്നെ ദേവിക മിന്നികൊണ്ടിരിക്കുന്ന ഗ്രീൻ തൊട്ടുനോക്കി
ലാലുട്ടൻ എന്ന പേരുകണ്ടു ദേവിക ഒന്ന് ഞെട്ടി
അപ്പോയെക്കും വൈശാഖ് ഫോൺ വാങ്ങി കട്ട് ചെയ്തിരുന്നു..
ദേവികയ്ക്ക് ദേഷ്യം തോന്നി
എന്താ വൈശാ... ഇത്
അത് ഒന്നുല്ല എന്റെ ഫോൺ എന്തിനാ നീ എടുത്തേ
സത്യം പറയണം വരുൺലാൽ അല്ലായിരുന്നോ കാളിൽ ഇത്രെയും നേരം ഫോൺ ഓൺ അല്ലായിരുന്നോ
നിങ്ങളെന്താ എന്നെ പൊട്ടൻ കളിപ്പിക്കുക ആണോ..
അവൾക്ക് വല്ലാതെ ദേഷ്യം വന്നു
തുടരും.......