ദക്ഷാവാമി തുടർക്കഥ ഭാഗം 20 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


അവന്റെ നമ്പർ കണ്ടതും   മഹി  കാൾ കട്ട്‌ ചെയ്തു..

ദക്ഷ്  വീണ്ടും വിളിച്ചു...

മഹി വീണ്ടും കാൾ ഡിസ്‌കണക്ട് ചെയ്തു..


ദക്ഷിനു  ദേഷ്യം നുരഞ്ഞു പൊന്തി..

അവൻ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു..


ഇവൻ  എന്നെ കൊല്ലനായി വിളിക്കുകയാണ്‌...

ശല്യം സഹിക്കാനാവാതെ... മഹി കാൾ എടുത്തു..


ഹലോ....


നീ എവിടെ പോയി ചത്തു കിടക്കുവാടാ  കോപ്പേ....

ദക്ഷിന്റെ ദേഷ്യത്തിലുള്ള ശബ്ദം കേട്ടു....




എടാ... നീ ആ ഡോക്യൂമെന്റിനല്ലേ  വിളിക്കുന്നത്..

എന്റെ പൊന്നു  ദക്ഷേ...

ഞാൻ ഇന്ന് ഈവെനിംഗ് ഉള്ളിൽ send ചെയ്യാം...

ആ ഡോക്യുമെന്റ് എന്റെ കൈയിൽ നിന്നും മിസ്സ്‌ ആയെടാ..

എവിടെയാ വെച്ചതെന്നു ഞാൻ ഓർക്കുന്നില്ലെടാ....


ഞാൻ അതിന്റെ ബാക്ക് അപ്പ്‌ ഫയൽ  എടുക്കുകയാണിപ്പോൾ..

ഞാൻ കുറച്ചു തിരക്കിലാടാ...


എടാ.. പുന്നാര മോനെ....

നീ അതിന്റെ ബാക്ക് അപ്പ്‌ ഫയൽ  ഉണ്ടാക്കാൻ നിൽക്കണ്ട....


ഒർജിനൽ ഫയൽ  എന്റെ കയ്യിലുണ്ട്..


എന്തായാലും നിയിപ്പോൾ വന്നു വന്നു കള്ളം പറയാനും തുടങ്ങി..അല്ലെ....


എടാ... അങ്ങനെ അല്ലടാ...ഞാൻ...


വേണ്ട... നീ ആ കാര്യം അവിടെ നിർത്ത്...

അത് ഞാൻ അങ്ങോട്ട് വന്നിട്ട് നേരിട്ട് സംസാരിക്കാം..


ഇപ്പോൾ ഞാൻ വിളിച്ചത് അതിനൊന്നും അല്ല...


പിന്നെ എന്താടാ കാര്യം..

അത് പറയാനുള്ള  എന്റെ മൂഡ്  പോയി..


ഹ്മ്മ്.. നീ  വല്യ തിരക്കിലാണെന്നല്ലേ പറഞ്ഞെ  എന്നാൽ അത് നടക്കട്ടെ..


എടാ...

ദക്ഷേ..

ഞാൻ ഒന്നു പറഞ്ഞോട്ടെടാ...


അപ്പോഴേക്കും കാൾ കട്ട്‌ ആയി...


ഇവന്റെ ഒരു കാര്യം ചെറിയ ഒരു കാര്യം മതി പിണങ്ങാൻ...


ഈ കോപ്പന് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ ആ ഡോക്യുമെന്റ് അവന്റെ കയ്യിൽ ഉണ്ടെന്നു..


ഡോക്യുമെന്റിന്റെ  പേരിൽ നിത്യേ ഇനി പറയാൻ ഒന്നും ഇല്ല..


ഇനി അവളോട് പോയി പറയാൻ പറ്റുമോ ആ ഡോക്യുമെന്റ് അവന്റെ കൈയിൽ ഉണ്ടെന്നു..


ഇവൻ എന്നെ പെടുത്തി കളഞ്ഞല്ലോ...




കോപ്പ് അവനോട് സ്വപ്നത്തിന്റെ കാര്യം പറയാമെന്നു വെച്ചപ്പോൾ അവന്റെ കോപ്പിലെ ഒരു  തിരക്ക്..


എന്നാലും അവളുടെ മുഖം അങ്ങോട്ട് ഓർമ്മ വരുന്നില്ല..

പക്ഷെ എവിടെയോ കണ്ടപോലെ..


എന്റെ കയ്യെത്തും ദൂരത്തു  അവൾ ഉള്ളപോലെ ഒരു തോന്നൽ...


പക്ഷെ.. ആ സ്വപ്നത്തിന്റെ അർത്ഥം എത്ര ആലോചിച്ചിട്ട് മനസ്സിലാകുന്നില്ലല്ലോ....



നെക്സ്റ്റ് ഡേ സ്കൂളിൽ...


വാമി എന്താ ലേറ്റ് ആകുന്നെ....

ബസിലും  കണ്ടില്ല..

ഇനി  അവൾ വരാതിരിക്കുമോ?(പാറു )


അവൾ ഉറപ്പായും വരും.. എന്തായാലും വരാതിരിക്കില്ല...(മാളു )



നീ രാവിലേ കണ്ടില്ലേ അവളെ...


ഇല്ലെടാ പാറു....


ലിയയും വന്നില്ലല്ലോ ഇതുവരെ....(മാളു )


അവൾ ഫെബിയുടെ വീട്ടിൽ കയറി കാണും..

അവളെയും  കൂടെ കൊണ്ടുവരേണ്ടേ....(പാറു )


കുറച്ചു സമയം അവളുമാർ  രണ്ടും കൂടി അവിടൊക്കെ ചുറ്റി നടന്നു..


കുറച്ചു കഴിഞ്ഞപ്പോൾ ഫെബിയും  ലിയയും വന്നു...ഫെബിയെ കണ്ടതും   ക്ലാസ്സിലെ കുട്ടികൾ അവളോട് എന്താ വരാഞ്ഞതെന്നുള്ള കാര്യം തിരക്കി കൊണ്ടിരുന്നു...

ഫെബിയുടെ ബെസ്റ്റ് ഫ്രണ്ട് ആയ  ആരതിയും   സോഫിയും അവളെ വന്നു കെട്ടിപിടിച്ചു..


അവളുമാരോടൊപ്പം പോകുമ്പോഴും ഫെബിയുടെ കണ്ണുകൾ പാറുവിലും  മാളുവിലും ആയിരുന്നു..


ദേ... ഇപ്പോ എന്തായി... നമ്മളോട് ഒന്ന് മിണ്ടുക പോലും ചെയ്യാതെ   ആ പശ  പോയ  കണ്ടില്ലേ...

പാറു ദേഷ്യത്തിൽ പറഞ്ഞു..


എടി.. അതല്ലടി....

അവളുടെ ഫ്രെണ്ട്സ്  വന്നു അവളെ വിളിച്ചോണ്ട് പോയത്  നീ കണ്ടതല്ലേ... (മാളു )


ഹ്മ്മ്.... പിന്നെ  നല്ല ബെസ്റ്റ് ഫ്രണ്ട്സാ...(പാറു )


എടി വാമി എവിടെ? (ലിയ )


അവൾ വന്നില്ലെടി ഇതുവരെ...


പറഞ്ഞു തീരുന്നതിനു മുന്നേ വാമി ലാൻഡ് ചെയ്തു..


മൂന്നും കൂടി അവളെ ചക്കരയിൽ ഈച്ച വന്നു പൊതിയും പോലെ പൊതിഞ്ഞു..


എന്താടി ലേറ്റ് ആയെ..


അച്ഛാ കൊണ്ടു വിടാമെന്ന് പറഞ്ഞു...


മ്മ്..


നീ എന്താ ഈ വേഷത്തിൽ..

ഇന്നലെ പോയപ്പോൾ ലഹങ്ക  ഇട്ടോണ്ടുവരാമെന്നു   പറഞ്ഞിട്ട്. പോയ ആളാ .. (പാറു )


സോറി എടി അമ്മ സമ്മതിച്ചില്ല..


പക്ഷെ... നിനക്ക് ഇത് നന്നായി ചേരുന്നുണ്ട് (ലിയ )


നിങ്ങൾ മൂന്നുപേരും super ആയിട്ടുണ്ടെടി ..(വാമി )


ഫെബി വന്നോ?

അവളുടെ   കാര്യം എന്തായി



അവൾ വന്നെടി വാമി.. പക്ഷെ നമ്മളെ ഒന്നും മൈൻഡ് ഇല്ല (പാറു )


കുറച്ചു സമയത്തിന് ശേഷം ഫങ്ക്ഷൻ  തുടങ്ങി..


ടീച്ചേഴ്സിന്റെ ലഘു  പ്രസംഗവും ഉപദേശവും കേക്ക് മുറിയും ഒക്കെ ആയി... സെന്റ് ഓഫ്‌ നടന്നു.....


പലരുടെയും   കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..


എല്ലാവരും കൂട്ടാകരച്ചിലിൽ  ആണ്...


ഇനി പലരും പലവഴിക്കായി പിരിയും... ഇന്ന് ബെസ്റ്റ് ഫ്രെണ്ട്സ് ആയിരുന്നവർ  കുറച്ചു കാലം കഴിയുമ്പോൾ പരസ്പരം  അന്യരായി തീരും...


പിന്നെ കണ്ടാൽ കൂടി മിണ്ടില്ല...

നിർവികരതയോടെ  പറയുന്ന   വാമിയെ നോക്കി.കൊണ്ട്  പാറുവും മാളുവും ലിയയും വന്നു കെട്ടി പിടിച്ചു...


നമ്മൾ ഒരിക്കലും അങ്ങനെ ആവില്ലെടി...


നീ എവിടെ പോയാലും നിഴൽ പോലെ ഞങ്ങൾ കാണും..


അപ്പോഴേക്കും ഫെബിയും വന്നു കെട്ടിപിടിച്ചു...

ഞാനും കാണും.. എന്നെ കൂടി നിങ്ങടെ കൂട്ടത്തിൽ കൂട്ടുമോ?


പിന്നെ എന്താടാ.. നീയും ഞങ്ങടെ ഫ്രണ്ട് അല്ലെ...

വാമി അതും പറഞ്ഞു അവളെയും ചേർത്ത് പിടിച്ചു ...


പാറുവിനും മാളുവിനും അത് തീരെ പിടിച്ചില്ലെങ്കിലും അവളുമാരത്  പുറത്തു കാണിച്ചില്ല...


  ഒരു ടേബിളിന് ചുറ്റും വട്ടം കൂടി ഇരുന്നുകൊണ്ട്   വാമി  ചോദിച്ചു...


എടി.. ഇവൾടെ കാര്യം എന്തായി...


എന്താവാൻ ഒന്നും ആയില്ല പാറു പെട്ടന്ന് പറഞ്ഞു..


ഫെബി കരച്ചിലിന്റെ വക്കിൽ  എത്തിയിരുന്നു....


എടി പാറു നിന്റെ ആ ചേട്ടൻ നമ്മളെ  പറ്റിച്ചല്ലേ (വാമി )


ചേട്ടൻ ആരെയും പറ്റികില്ല...

ദക്ഷേട്ടൻ പോയതാ...

നമ്മൾ ചെന്നാലേ   ആ നാറി റെക്കോർഡ് തരുള്ളുന്നു ചേട്ടനോട് പറഞ്ഞെടി..


ചേട്ടൻ   വഴക്കുണ്ടാക്കാൻ നിന്നില്ല പവി അറിഞ്ഞാൽ പ്രശ്നമാകും..


നമ്മൾ എന്തിനാ ചെല്ലുന്നേ... 

എനിക്കെന്തോ പേടിപോലെ (മാളു )


ഇവൾ   ഉണ്ടല്ലോ നമുക്ക് ഇവളെയും  കൊണ്ട് പോകാം (ലിയ )


ആ അത് ശരിയാടാ (വാമി )


അയ്യോ... എനിക്ക് വരാൻ പറ്റില്ലെടി.. അങ്കിൾ എന്നെ വിളിക്കാൻ വരും..

ലിയ  നിന്നോട് അല്ലെ മമ്മി പറഞ്ഞത്...



ആ.. അത് ശരിയാടി...

ഇവൾടെ അങ്കിൾ 12 മണിക്ക് വരും..

ഇനി എന്ത് ചെയ്യും....



പ്ലീസ്.. വാമി... ലിയ...

നിങ്ങൾ എങ്ങനെ എങ്കിലും ഒന്നു വാങ്ങി തരുമോ?

അമ്മ അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല...


ഫെബി കരയാൻ തുടങ്ങി..


ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ  ലിയ  അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു...


പാറുവിനു ദേഷ്യം വരുന്നുണ്ടായിരുന്നു....

അപ്പോഴാണ് ഫെബിയെ ആരതി  വന്നു വിളിച്ചോണ്ട് പോയത്...


എടി നമ്മൾ എന്തിനാ അവളുടെ പ്രോബ്ലം എടുത്തു തലേൽ വെക്കുന്നത്..

നിനക്കൊക്കെ വട്ടുണ്ടോ?

എനിക്കെന്തോ പേടി തോന്നുന്നു (മാളു )


. അവളുടെ  ഫ്രെണ്ട്സ്...ആ....ആരതിയും  സോഫിയും  ഇല്ലേ..

അവരോട് പറഞ്ഞൂടെ അവൾക്കു.

നമ്മളെ  ഇട്ടു വലക്കുന്നത്  എന്തിനാ പാറു കലിപ്പിൽ പറഞ്ഞു...


നമ്മളോട് അവൾക്കു തുറന്നു പറയാനുള്ള  സ്വാതത്ര്യം ഉള്ളത് കൊണ്ട്... (വാമി )


ഫങ്ക്ഷൻ കഴിഞ്ഞു പോകാനിറങ്ങിയപ്പോൾ ഫെബിയുടെ അങ്കിൾ വന്നു അവളെ വിളിച്ചു കൊണ്ട് പോയി...


എടി നിങ്ങൾ പോവണോ..

എന്റെ വീട്ടിൽ വരാമെന്നു പറഞ്ഞിട്ട്



എന്റെ പൊന്നെ അങ്ങോട്ടാ വരുന്നത്...


എനിക്ക് കുറച്ചു നേരത്തെ പോണം.. (വാമി)


അതെന്താടി... (മാളു )


എന്നെ വിളിക്കാൻ അയാൾ വരുന്നുണ്ട്..

ആര്?


ദീപക്...


അതെന്തിനാടി...

ആർക്കറിയാം...

അപ്പ സമ്മതിച്ചോ...

മ്മ് സമ്മതിച്ചു...


പാറുവിന്റെ വീട്ടിലേക്ക് പോകാൻ റോഡ് ക്രോസ്സ് ചെയ്തപ്പോഴാണ്   ദക്ഷിനെ  പാറു കണ്ടത്...


ദക്ഷേട്ട എവിടെ പോവാ..


നിന്നെ തിരക്കി വന്നതാ..

ശരവണിന്റെ  വീട്ടിൽ പോകേണ്ടേ..

നിന്റെ വീട്ടിൽ ചെന്നാൽ എന്ത് പറഞ്ഞു പോകും..

ഓഹ്...അത് ശരിയാണല്ലോ?

ഞാൻ ഓർത്തില്ല...


എന്നാൽ വാ..


ചേട്ടാ.. ചേട്ടന് കണ്ണിനു എന്തേലും അസുഖം ഉണ്ടോ

ഈ  ബ്ലാക്ക് കണ്ണട  വെക്കാനും മാത്രം..


അവൻ അതിനൊന്നു ചിരിച്ചിട്ട്  പറഞ്ഞു..


അങ്ങനെ പ്രോബ്ലം ആയിട്ടൊന്നുമില്ല ലിയ   മറിയം ജോൺ...


ആഹാ.. ചേട്ടന് എന്റെ പേരൊക്കെ അറിയുമോ...

പിന്നെ അറിയാതെ ഇരിക്കാൻ എന്താ..

പാറു പറഞ്ഞിട്ടുണ്ട്..


ദാ.. ഇതു  മാളവിക  സുജിത്..


പിന്നെ ദാ  അത്.. വാമിക  ജിതേന്ദ്രൻ


ഇവർ തമ്മിൽ റിലേറ്റീവ്സ് ആണ്..


എന്താ ശരിയല്ലേ..


അയ്യോ കറക്റ്റ് , ഇവൾ ഞങ്ങളെ കുറിച്ച് ബ്രീഫ് ഇൻട്രോഡക്ഷൻ തന്നിട്ടുണ്ടല്ലോ (മാളു )


പാറു ആണെങ്കിൽ അവൻ പറഞ്ഞത്  കേട്ടതിലുള്ള ഞെട്ടലിൽ ആണ്..


അവർ എന്തൊക്കെയോ പറഞ്ഞു നടക്കുകയാണ്..


എടി..പാറു.. ഇനിയും ഒരുപാട് ദൂരം ഉണ്ടോ...(ലിയ )

ഇല്ലെടി  ഇനി ഒരു വളവും കൂടി കഴിഞ്ഞാൽ എത്തി..


പുറകിലായി  ചുറ്റുപാടും ശ്രെദ്ധിച്ചു പേടിച്ചു പേടിച്ചു നടക്കുന്ന വാമിയിൽ  ആയിരുന്നു  ദക്ഷിന്റെ  കണ്ണുകൾ..


ബ്ലാക്ക് കളർ പാലോസോയും   ബ്ലാക്കിൽ വൈറ്റ്സ് ഡോട്സ് ഉള്ള ഹാഫ് സ്ലീവ് ടോപ്പും ആണവളുടെ  വേഷം..

അവൾക്കത് നന്നായി ചേരുന്നുണ്ട്...


അവന്റെ നോട്ടം വാമിയെ ആണെന്ന്   പാറുനു മനസ്സിലായി..

അവൾ വേഗം  ദക്ഷിനെ  വിട്ടിട്ട് വാമിക്ക് ഒപ്പം നടക്കാൻ തുടങ്ങി...

അത് കണ്ടതും ദക്ഷിനു  ചിരി വന്നു...


ശരണിന്റെ വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കയറുമ്പോൾ എല്ലാവർക്കും വല്ലാത്ത പേടി തോന്നി..


ദക്ഷ് ഒപ്പം ഉള്ളത് അവർക്കൊരു ആശ്വാസം  ആയി തോന്നി..


ശരണിന്റെ അമ്മ ദക്ഷിനെ  കണ്ടതും അകത്തേക്ക് വിളിച്ചു..


വാ.. മക്കളെ  അവിടെ നിൽക്കാതെ...

മക്കളുമാരുടെ റെക്കോർഡ്സ് ആണോ  അവന്റെ കൈയിൽ ഉള്ളത്...


കുറെ പിള്ളേര് ഇന്നലെയും ഇന്നും ആയി വാങ്ങിക്കൊണ്ടു പോയി...

.


അവൻ ദാ. ആ മുറിയിൽ ഉണ്ട്...

മ്മ്..


  പറമ്പിൽ കൊപ്ര നിരത്തിയേകുന്നു ഞാൻ ഒന്ന് പോയി നോകിയെച്ചും വരാം...


അവർ പോയിക്കഴിഞ്ഞു ദക്ഷ്  അവരെയും കൂട്ടി ... ആ റൂമിലേക്ക്‌ ചെന്നു...

ശരൺ ..

ദക്ഷ് വിളിച്ചതും അവൻ ഒന്ന് തല  ഉയർത്തി നോക്കി...


അകത്തേക്ക് വരാൻ പറഞ്ഞു..

നീ പറഞ്ഞപോലെ  പിള്ളേര് വന്നിട്ടുണ്ട് ഇനി ഫെബി അന്ന തകരകന്റെ  റെക്കോർഡും ഫോട്ടോസും താ...



അവൻ ഒന്ന് ചിരിച്ചു..

താരല്ലോ...

തരാൻ വേണ്ടി ആണല്ലോ ഇവരെ വിളിപ്പിച്ചത്..


പക്ഷെ.... നിങ്ങളിൽ ആരെങ്കിലും   ഇതെല്ലാം വാങ്ങിയൊന്നു സൈൻ ചെയ്ത് തരണം...

നാളെ വീണ്ടും ആരും പ്രേശ്നവുമായി വരരുത്...


സൈനോ...

എന്തിനു..

(ലിയ )


അതും  അവൾ വരയ്ക്കാൻ തന്ന റെക്കോർഡ് വാങ്ങിക്കൊണ്ടു പോകുന്നതിനു..


റെക്കോർഡ് മാത്രം അല്ലാല്ലോ.. അവളുടെ ഫോട്ടോയും ഇല്ലേ...

നിങ്ങളും അവളും തമ്മിൽ  എനിമീസ് അല്ലായിരുന്നോ

നിങ്ങൾ ഇനി ഇതൊക്കെ വാങ്ങി അവളെ ചതിക്കാൻ അല്ലെന്നു ആര് കണ്ടു...പിന്നെ അതൊക്കെ എന്റെ തലയിൽ വരും..



അതുകൊണ്ട് സൈൻ ചെയ്തു തന്നിട്ട് കൊണ്ട് പൊയ്ക്കോ.

എനിക്ക് ടൈം ഇല്ല...

ഈവെനിംഗ് ഫ്ലൈറ്റിനു ദുബായിക്ക് പോകാനുള്ളതാണ്...



സൈൻ  ചെയ്യാനോ?

അത് അവസാനം നമുക്ക് കുരിശാകും...മാളു  പതിയെ പറഞ്ഞു...


ഇവനെ വിശ്വസിക്കാൻ പറ്റില്ല... മാളു പറഞ്ഞത് ശെരിയാ...(പാറു )


ശരിയാടാ  എനിക്കും പേടിയുണ്ട് (ലിയ )


റെക്കോർഡ്സും ഫോട്ടോയും ടേബിളിന് മുകളിൽ വെച്ചു കൊണ്ട് അവൻ പറഞ്ഞു..


ആരെങ്കിലും ഒരാൾ വന്നു സൈൻ ചെയ്തിട്ട് ഇതെല്ലാം എടുത്തോണ്ട് പോ..


എല്ലാവരും പരസ്പരം നോക്കി..


പാറു എന്ത് തീരുമാനിച്ചു നിങ്ങൾ  ദക്ഷ് ചോദിച്ചു...


അതിനുള്ള മറുപടി വാമി ആണ് പറഞ്ഞത്

ഞാൻ സൈൻ  ചെയ്യാം..


എല്ലാവരും അമ്പരപ്പോടെ അവളെ നോക്കി....


തുടരും

To Top