ഹൃദസഖി തുടർക്കഥ ഭാഗം 19 വായിക്കൂ...

Valappottukal

 



രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


കട്ടൻ ചായ എടുത്തു ഒരു പ്ലേറ്റിൽ ബിസ്‌ക്കറ്റും ആയി അവൾ അച്ഛന്റെ റൂമിലേക്ക് നടന്നു 


ചായ...


അവൾ  അങ്ങോട്ടേക്ക് വന്നുപോയേക്കും ഒരു മൗനം തളം കെട്ടിയപോലെ തോന്നി ദേവികയ്ക്ക്

പക്ഷെ അവൾ കൊടുത്ത ചായയും കുടിച്ചു   ഒരു ഭാവബേധവും  ഇല്ലാതെ നിൽക്കുന്നവർ അവളിൽ ആശങ്ക പടർത്തി


ശെരി അച്ഛാ ഞങ്ങൾ ഇറങ്ങട്ടെ... അമ്മ വരുമ്പോൾ പറയു...


വരുൺ  അച്ഛനോടായി പറഞ്ഞു

ദേവികയെ നോക്കി


നാളെ വാ ട്ടോ...

ഇനി ഇതുപോലെ ഒന്നും ഉണ്ടാവില്ല


അവളൊന്നും പറയാതെ മുഖം കുനിച്ചു നിന്നു


അവർ കുറച്ചു സമയം അവിടെ നിന്നു

പതുക്കെ മുറ്റത്തേക്കിറങ്ങി


എന്റെ അച്നോട് എന്താ പറഞ്ഞേ.... അവൾ വരുണിനോട് ശബ്ദം കുറച്ചു ചോദിച്ചു


ഒന്നും പറഞ്ഞില്ല


നിങ്ങള് കാരണം ന്റെ അച്ഛൻ വിഷമിക്കുകയെങ്ങാൻ ചെയ്‌താൽ പൊറുക്കില്ല ഞാൻ ഒരിക്കലും

അവൾ ചീറി...


ഒന്ന് പോടീ..... മര്യാദക്ക് നാളെ കമ്പനിയിലോട്ട്   .... അവളുടെ ഒരു....... പേടിപ്പിക്കല്ലേ......


ഞാൻ വരുന്നില്ല എങ്ങോട്ടും മടുത്തു, ഒരു കമ്പനി , ജോലി... വയ്യ 😏


ആയോടാ അതെങ്ങനാ.... ശെരിയാവുക. നമ്മൽ തമ്മിൽ ഒരു കടം ബാക്കിയില്ലേ??

നീ വന്നില്ലെങ്കിൽ അതെങ്ങനാ ഇക്വാൽ ആകുക.

നല്ല കുട്ടിയായിട്ട് വാ ട്ടോ നമുക്ക് അവിടുന്ന് തീർക്കാം....


പിന്നെ ഇതുപോലെ ഒരു പ്രോബ്ലം ഇനി ഉണ്ടാവില്ല, അത് ഈ വരുൺലാൽ തരുന്ന വാക്ക് ആ


ദേവിക അരിശം നിലത്തു ചവിട്ടി തീർത്തു എന്തോ പറയാൻ വന്നപ്പോയെക്കും വൈശാഖ് ഇടപെട്ടു


നീ പോയെ ലാലു...


നോക്ക് ദേവു... അച്ഛന്റെയും അമ്മയ്‌ടേം പ്രതീക്ഷ ആണ് നീ

ഇത്ര സില്ലി ആയൊരു കാര്യത്തിന് ഒരു ജോബ് വേണ്ടാന്ന് വെക്കാതെ,പൊരുതി നിൽക്കാൻ നോക്ക്

നീ ജോലിക്ക് വന്ന ഉദ്ദേശ്യം നടക്കണ്ടേ....


എന്ത്?

ഒന്നും വേണ്ട, മതിയായി എനിക്ക്

അവൾ വാശിയോട് പറഞ്ഞു


ദേ പെണ്ണെ മര്യാദക്ക് പറഞ്ഞാൽ നിനക്ക് മനസിലാകില്ല

വന്നില്ലെങ്കിൽ ഉണ്ടല്ലോ.... അപ്പോയാവും അച്ഛൻ നീ ഇന്ന് ലീവ് എടുത്തത് എന്തിനാണ് എന്നറിയാ പിന്നെ എനിക്കിട്ടു പണിതത്...അങ്ങനെ എല്ലാം പറയും ഞാൻ


വരുൺ ബൈക്കിൽ ഇരുന്നു താക്കിതോടെ പറഞ്ഞു


നീ വാ ദേവു ഞാനല്ലേ പറയുന്നേ വൈശാഖ് പറഞ്ഞുകൊണ്ട് വണ്ടിയിൽ കയറി


അവരുടെ ബൈക്ക് കണ്ണിൽ നിന്നും മറയുന്ന വരെ ദേവിക അവിടെ നിന്നു.. ഇവരിപ്പോ എനിക്ക് പനി ആയിട്ട് വന്നതാണോ അതോ നാളെ ഞാൻ വരില്ലെന്ന് കരുതി വന്നതാണോ

അവൾക്ക് മനസിലായില്ല.


ആരായിരുന്നു


അമ്മയുടെ ചോദ്യമാണ്  അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്


എന്റെ കൂടെ വർക്ക്‌ ചെയ്യുന്നവർ ആണ്


എന്തിനു വന്നതാ, അമ്മ താല്പര്യം ഇല്ലാതെ ചോദിച്ചു


സുഖമില്ലന്ന് പറഞ്ഞതുകൊണ്ട് കാണാൻ വന്നതാ....


ആർക്കു സുഖമില്ലാതായാലും അവർ കാണാൻ പോകുവോ?

ചന്ദ്രിക കുറച്ചു ശബ്ദത്തിൽ ചോദിച്ചു അകത്തേക്ക് നടന്നു


അമ്മയെന്താ ചോദിച്ചത്....


അല്ലേ.... നിങ്ങളുടെ ഓഫീസിൽ ആർക്കു അസുഖം ആയാലും കാണാൻ പോകുവോ എന്ന്


അറിയില്ല അമ്മേ... അമ്മെയ്ന്താ ഇങ്ങനൊക്ക...


അല്ലേയ് നീ ഒരു പെൺകുട്ടിയാണ് എനിക്ക് കുറച്ചു പേടി ഉണ്ട് ഒന്നാമതെ ജോലി ചെയ്യുന്നിടത്തു  നിറയെ പയ്യന്മാരാണ്.....ഇനി അവരിങ്ങനെ  വീട്ടിൽ വരുന്നത് ആരേലും കണ്ടാൽ അത് മതി

നാട്ടുകാർ അതും ഇതും പറയാൻ


അമ്മയുടെ വാക്ക് കേട്ട് ദേവികയ്ക്ക് ആകെ വിഷമം ആയി


ചന്ദ്രു.......

എന്തൊക്കയാ നീ ഈ പറയുന്നതെന്ന് നിനക്ക് ബോധമുണ്ടോ...


അച്ഛൻ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു


ദേവിക ഒന്നും മിണ്ടാതെ റൂമിലേക്ക് കടന്നു

ബെഡിൽ കമഴ്ന്നു കിടന്നു


കുറച്ചു സമയം കഴിഞ്ഞപ്പോൾ ആരോ തലയിൽ തലോടുന്നപോലെ തോന്നിയാണ് ദേവിക കണ്ണു തുറന്നത്

അമ്മയാണ്


പനി കുറവുണ്ടോ


ഓ മാറി... ചെറിയ പനി ആയിരുന്നു.


ഇന്നലെ നിന്റെ കോലം കണ്ടിട്ട് ഞാൻ ഭയന്നു


കുറച്ചു സമയം രണ്ടാളും മിണ്ടാതിരുന്നു അവസാനം അമ്മ തന്നെ ചോദിച്ചു


അവർ വന്നപ്പോ നിനക്കെന്നെ വിളിച്ചൂടായിരുന്നോ


ഞാൻ അറിഞ്ഞില്ല അമ്മേ... ഞാനും ഞെട്ടിപ്പോയി, പിന്നെ അച്ഛാ പറഞ്ഞു ചായ കൊടുക്കാൻ അതാ... ഞാൻ....


അത് നന്നായി  മോളേ...

പിന്നെ....അമ്മയ്ക്ക് ആധി ആണ് മോളേ നിന്നെ ഓർത്തു.... അമ്മയ്ക്ക് എന്തേലും പറ്റിയാൽ അച്ഛനും നീയും...... ആരും തുണിയില്ലാതെ......


അതിനിപ്പോ എന്തുണ്ടായി അമ്മേ....

ഇങ്ങനൊന്നും പറയല്ലേ.. അവൾ അമ്മയുടെ മടിയിലേക്ക്  കയറി കിടന്നു 


അതല്ല മോളേ.... നേരത്തെ അമ്മ അങ്ങനെ ഒന്നും പറയരുതായിരുന്നു.

മോൾക്ക് വിഷമം ആയോ..


വടക്കയിലെ ശാന്ത ആണ് പറഞ്ഞത് കുടുംബശ്രീയിൽ വെച്ചു,വീട്ടിൽ രണ്ടു പയ്യന്മാർ വന്നിട്ടുണ്ട് എന്ന്, നിനക്കറിയാലോ..... പെണ്ണുങ്ങൾ എല്ലാം കൂടി.....


പെട്ടന്ന് വല്ലാതെ ആയിപോയി ഞാൻ. അതുകൊണ്ടാ.... വായിൽ നിന്നങ്ങനെയൊക്കെ....


അല്ലാതെ ന്റെ കുട്ടിയെ വിശ്വാസം ഇല്ലായിട്ടൊന്നും അല്ല 

മോൾക്ക് വിഷമം ആയോ


ഇല്ലമേ അവൾ ചന്ദ്രികയെ മുറുക്കെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

എങ്കിൽ വാ  നമുക്ക് ചായ കുടിക്കാം..


അമ്മ അവളെ കുത്തിപ്പൊക്കി എണീപ്പിച്ചു.

നാളെ പോകുന്നില്ലേ....

അച്ഛന്റെ ചോദ്യം ആണ്


ഇല്ല.... നാളെ കൂടി ലീവ് ആക്കാം


അതൊന്നും വേണ്ട... നീ പോയിക്കോ...

കുഴപ്പമൊന്നും ഇല്ലാലോ


അവൾ അച്ഛനെ കോർപ്പിച്ചുനോക്കി. അച്ഛൻ തന്നെയാണോ ഇതെന്ന ഭാവത്തിൽ...


ഒരു കള്ളച്ചിരിയോടെ അവളെനോക്കി കിടക്കുന്നത് കണ്ടപ്പോ ആകെ സംശയം ആയി അവന്മാർ എന്തോ പറഞ്ഞു കൊടുത്തിക്ക്


പക്ഷെ ദേവിക ഒന്നും പറഞ്ഞില്ല

വേഗം ചായ കുടിച്ചു പോയി കിടന്നു


അവൾക്ക് വയ്യാന്നു ഉണ്ടെങ്കിൽ പോവണ്ട ചന്ദ്രേട്ടാ....


അല്ല പോവണം..അവള് ഇന്നലെ അവിടുത്തെ സർ എന്തോ വഴക്ക് പറഞ്ഞതിന് വിഷമത്തിൽ ആണ് അതൊക്കെ സ്വാഭാവികം അല്ലെ അതുപോലും ടോളെറേറ്റ് ചെയ്യാൻ ആയില്ലെങ്കിൽ പിന്നെ മുൻപോട്ട് എങ്ങനെ ജീവിക്കും

അതിനൊന്നും വളം വെക്കരുത്, നമ്മുടെ കാലശേഷവും അവൾക്ക് ജീവിക്കണ്ടേ... ആരെയും പേടിച്ചു നിൽക്കുന്ന അവസ്ഥ വരരുത്...പിന്നേ.....ഇന്ന് വന്നവർ നല്ല പയ്യന്മാർ ആണ് കുറെ സംസാരിച്ചു. 


അതോണ്ട്... നിങ്ങള് പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല....

എന്തേലും ചെയ്യ് അച്ഛനും മോളും.

ചന്ദ്രിക കെറുവിച്ചു എണീറ്റുപോയി


ആ മനുഷ്യൻ മച്ചും നോക്കി കിടന്നു,എന്തോ ആലോചനയോടെ പിന്നെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു..


അന്ന് രാത്രിയും ഒരുപാട് വൈകി ആണ് ദേവിക ഉറങ്ങിയത് ഓരോന്ന് ചിന്തിച്ചുകൂട്ടിയും സ്വയം ആശ്വസിച്ചും പരിഹാരം കണ്ടും സ്വയം മനസിനെ ബലപ്പെടുത്താൻ അവൾ ശ്രെമിച്ചുകൊണ്ടിരുന്നു


പലപ്പോഴും അതൊരു പരാജയം ആയിരുന്നെങ്കിലും അവളുടെ സങ്കടങ്ങൾ ഏറെക്കുറെ കുറഞ്ഞിരുന്നു.. അതിനാൽ തന്നെ നാളെ കമ്പനിയിൽ പോകാം എന്ന തീരുമാനത്തോടെ ആണ് അവൾ ഉറങ്ങിയത് 


തുടരും.......

To Top