ദക്ഷാവാമി തുടർക്കഥ ഭാഗം 19 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


ഞെട്ടി പിടഞ്ഞെണീറ്റു ചെന്ന് ഡോർ തുറന്നതും മുന്നിൽ സംഹാര  രുദ്രയായി അമ്മ നിൽക്കുന്നു..



വാമി... ഇത്രയും  നേരം നീ കതകടച്ചു അകത്തു എന്ത് ചെയ്യുകയായിരുന്നു....

ഞാൻ എത്ര നേരമായി കിടന്നു തൊള്ളതുറക്കുന്നു...

അകത്തേക്ക് കയറി റൂം ഫുള്ളും   ചുഴിഞ്ഞു നോക്കി കൊണ്ട് അമ്മ ചോദിച്ചു ...


ഞാൻ അറിയാതെ ഉറങ്ങി പോയി...അമ്മേ...

ഇത്ര നേരത്തെയോ?

സമയം 8:30 ആയിട്ടേ ഉള്ളു....


മ്മ്....

വേഗം താഴോട്ട് വാ...

ഫൂഡ് കഴിക്കാൻ അച്ഛാ വിളിക്കുന്നു..


അവൾ വേഗം താഴേക്കു ചെന്നു...


ചപ്പാത്തിയും വെജിറ്റബിൾ കുറുമയും  ആയിരുന്നു..

അവൾക്കുള്ളത്...പ്ലേറ്റിലേക്ക് വെച്ചു അമ്മ പ്ലേറ്റ്സ് അവളുടെ അടുത്തേക്ക് നീക്കി വെച്ചു..

.

എല്ലാവരും കഴിക്കുകയാണ്...

ടീവി യുടെ ശബ്ദം ഒഴിച്ചാൽ  അന്തരീക്ഷം നിശബ്ദമാണ്..

ആ നിശബ്ദതയെ  ഭിന്നിച്ചു കൊണ്ട്  അമ്മയുടെ ശബ്ദം മുഴങ്ങി..

വാമി... ചിത്രം വരയ്ക്കാതെ  വാരി കഴിക്കാൻ നോക്ക് പെണ്ണെ...



നാളെ.... നിനക്ക് സ്കൂളിൽ പോണോ...

ആ പോണം അമ്മേ...


എപ്പോൾ വരും...

ഉ.... വൈകിട്ടേ വരുള്ളൂ...


മ്മ്... വൈകിട്ട്.... ദീപക് മോൻ വരും.. നീ അവന്റെ കൂടെ വന്നാൽ മതി...


അയ്യോ... അമ്മേ... ഞാൻ ലിയയുടെ കൂടെ ബസിൽ വന്നോളാം..


നീ ഇപ്പോൾ അമ്മ പറഞ്ഞതങ്ങു  കേട്ടാൽ മതി   അച്ഛയുടെ ശബ്ദം ഉയർന്നു...

മറുതൊന്നും പറയാതെ  അവൾ വേഗം കഴിച്ചിട്ട്  തന്റെ റൂമിലേക്ക്‌ നടന്നു...


വാമി...... അമ്മയുടെ ശബ്ദം വീണ്ടും കേട്ടു അവൾ പതിയെ.... തിരിഞ്ഞു നിന്നു..


നാളെ സ്കൂളിലെ  ലാസ്റ്റ് day അല്ലെ...

യൂണിഫോം അല്ലല്ലോ...


അല്ല.. കളർ ഡ്രസ്സ്‌ ആണ്..

അലമാരയിൽ പുതിയ  ഡ്രസ്സ്‌  ഇരിപ്പുണ്ട് അത് ഇട്ടോണ്ട് പോയാൽ മതി...

ദീപക് വിളിക്കാൻ വരുന്നതല്ലേ... ഇവിടുന്നു കോലം കെട്ടി ഒന്നും പോകരുത്..


മ്മ്..

അവൾ  മൂളിക്കൊണ്ട്  റൂം ലക്ഷ്യമാക്കി നടന്നു..


എന്റെ കണ്ണാ....

എന്തിനാ അയാളെ നാളെ അങ്ങോട്ട് കെട്ടിയെടുക്കുന്നെ...


എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ധരിക്കാൻ പോലും ഉള്ള അവകാശം എനിക്കി വീട്ടിൽ ഇല്ല..

ഞാൻ  ലഹങ്ക   ഇടാമെന്നു അവളുമാർക്ക് വാക്ക് കൊടുത്തതാണ്...

ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല..


എന്ത് കഷ്ടമാണിത്...


അവൾക്കു സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു...


കെമിസ്ട്രി ടെസ്റ്റിന്റെ  പൊതി  അഴിച്ചു ഭൂമിയുടെ ഫോട്ടോ എടുത്തു നോക്കി കൊണ്ട് അവൾ പറഞ്ഞു..

ചിരിക്കേണ്ട.....

അവിടെ കണവന്റെ  കൂടെ സുഗമായി ജീവിക്കുകയായിരിക്കും..

ഞാൻ ഇവിടെ അനുഭവിക്കുന്നത്  വല്ലതും ചേച്ചി അറിയുന്നുണ്ടോ?

എനിക്കിട്ട്  പണി  തന്നതാണെന്നു  മാളു പറഞ്ഞപ്പോഴും  എനിക്കങ്ങനെ തോന്നിയില്ലാട്ടോ?

പക്ഷെ.. ഇപ്പോ എന്തോ ഒരു വിഷമം പോലെ..

എന്നാലും ചേച്ചിയെ വെറുക്കാൻ എനിക്ക് തോന്നുന്നില്ല..

എവിടെ ആണെങ്കിലും സന്തോഷമായി ജീവിക്കണം...



ഇതേ സമയം ഹാളിൽ.....


എന്റെ സുചി.. നീ എന്താ മേനോനും ദീപക്കും  പറഞ്ഞ കാര്യങ്ങൾ മോളോട് പറയാഞ്ഞേ...


ഞാൻ എങ്ങനെ പറയാനാണ്...

വഴക്കും തല്ലും ഉണ്ടെങ്കിലും എനിക്കവളെ കാണണ്ടിരിക്കാൻ കഴിയില്ല...ജിതേട്ട...


എന്തായാലും നാളെ ദീപക് മോൻ പറയുമല്ലോ?

അവൾ അപ്പോൾ അറിഞ്ഞാൽ മതി..


അത്രയും പറഞ്ഞു... അവർ പതിയെ പ്ലെറ്റ്സുമായി എഴുന്നേറ്റു കിച്ചണിലേക്കു നടന്നു..



ദക്ഷ്   റൂമിൽ  വരുമ്പോൾ   പവി റൂം ക്ലീൻ ചെയ്യുകയാണ്..

എടാ.. പവി.. നീ ഈ വാക്‌യും ക്ലീനർ പിടിച്ചു ഈ പാതിരാത്രി എന്ത് ചെയ്യുകയാ...



എന്താടാ കോപ്പേ നിനക്ക് കണ്ണ് കണ്ടുടെ എന്ത് ചെയ്യുകയാണെന്നു..

അത് കണ്ടത് കൊണ്ടാണല്ലോ കോപ്പേ ഞാൻ ചോദിച്ചത്...


ഈ പാതിരാത്രി മോൻ ഇതൊക്കെ ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ്...


അതാ എനിക്കറിയേണ്ടത്..

ഒരു ദുരുദ്ദേശവും  ഇല്ല...ടാ....


ആ പറഞ്ഞത് ഞാൻ അങ്ങ് വിശ്വസിച്ചു..

മോൻ വളച്ചു കെട്ടാതെ കാര്യം പറ...


വാക്ക്യം ക്ലീനർ    കൊണ്ടുവെചിട്ട് ബെഡിൽ വന്നു ഇരുന്നു കൊണ്ട് പവി പറഞ്ഞു..

നാളെ..... പാറുന്റെ ഫ്രെണ്ട്സ് വരുന്നുണ്ട്...


എപ്പോൾ... എന്നിട്ട് പാറു  എന്നോട് പറഞ്ഞില്ലല്ലോ....


അവൾ ആരോടും പറയില്ല...

പിന്നെ നീ എങ്ങനെ അറിഞ്ഞു....

അവൾ രാത്രി അമ്മയോട് പറയുന്ന കേട്ടു...


അതൊക്കെ ശരി. അതിനു നീ എന്തിനാടാ കോപ്പേ ഈ പാതിരാത്രി റൂം  ക്ലീൻ ചെയ്തത്...


അത് പിന്നെ വെറുതെ...

അത് വെറുതെ അല്ല മോനെ...

നീ പറയുന്നുണ്ടോ?


എനിക്ക് അവടെ ഫ്രണ്ട്സിൽ ഒരാളെ ഇഷ്ടമാ...


ആരെ... ഞെട്ടലോടെ   ദക്ഷ് ചോദിച്ചു...


അത് ഇപ്പോൾ നീ അറിയണ്ട...

ഞാൻ ഇതുവരെ അതിനോട് ഇഷ്ടം പറഞ്ഞിട്ടില്ല..


അത് കേട്ടപ്പോൾ ദക്ഷിനു ആശ്വാസം തോന്നി..


എന്തായാലും നാളെ പറയണം...

അവൻ ചിരിയോടെ പറഞ്ഞു...


അതിനു നീ നാളെ പോകുന്നില്ലേ....

പോകുന്നു...



ഞാൻ ഉച്ച കഴിഞ്ഞു ലീവ് എടുത്തു...


മ്മ്..


എടാ.. പൊട്ടാ.. എന്നാലും അതാരാ..

അങ്ങനെ നീ ഇപ്പോൾ അറിയണ്ട..

നാളെ അറിഞ്ഞാൽ മതി..


പോടാ.. കോപ്പേ..


അതും പറഞ്ഞു കലിപ്പിൽ ദക്ഷ്    ബാൽക്കണിയിലേക്ക് പോയി..


അവൻ പോകുന്ന കണ്ട് പവി ചിരിയോടെ   ബെഡിലേക്ക് മലർന്നു...



ബാൽക്കണിൽ    സോഫയിൽ  പുറത്തേക്കു നോക്കി അവൻ ഇരുന്നു...

നല്ല കുളിർ കാറ്റു അവനെ തട്ടി തഴുകി... പുണർന്നു കൊണ്ട് കടന്നുപോയി..

അവൻ സോഫയിൽ ചാരി പതിയെ കണ്ണടച്ചു...

വാമിക  ജിതേന്ദ്രൻ... അവന്റെ പല്ലുകൾക്കുള്ളിൽ അവളുടെ പേര്  ഞെറിഞ്ഞമ്മർന്നു...


അന്ന് അവസാനമായി കണ്ടതാണ്... നീ വളർന്നു  കൊച്ചു സുന്ദരി ആയിരിക്കുന്നു...

എന്നാലും കണ്ടാൽ 18  വയസ്സ് പറയില്ല...അതിന്റെ വളർച്ച    നിനക്കില്ല.... ഇന്ന് നിന്നെ കണ്ടപ്പോൾ ഞാൻ കരുതിയെ  8ലോ 9 തിലോ  ആകുമെന്നാണ്...

പിന്നെ ആണ് അറിഞ്ഞത് നീ ആണ് വാമിക  ജിതേന്ദ്രൻ എന്ന്.. വീണ്ടും അവളുടെ പേര് അവന്റെ കടപ്പല്ലുകൾക്കിടയിൽ  കിടന്നു ഞെരിഞ്ഞമ്മർന്നു...കൊണ്ടിരുന്നു...

അവൻ പതിയെ മയക്കത്തിലേക്ക് വീണു...



ആകാശം പൊട്ടുമാറുച്ചതിൽ ഒരു വെള്ളിടി വെട്ടി...

കറന്റ്‌ കട്ട്‌ ആയി... പെട്ടന്നൊരു മിന്നൽ പിണർ കടന്നു വന്നു... അതിന്റെ പ്രകാശത്തിൽ ബാത്ത് ടാബ്ബിൽ കിടക്കുന്ന അവളെ അവനൊന്നു നോക്കി... 

അവളുടെ കുഞ്ഞു ശരീരം   തണുപ്പ് സഹിക്കാനാവാതെ   വിറക്കുന്നത്  അവൻ നേർത്ത പുഞ്ചിരിയോടെ കണ്ടു...



കുറച്ചു നിമിഷം കൊണ്ടു തന്നെ   അവളുടെ ശരീരത്തിന്റെ  വിറയൽ കൂടി  അതിന്റെ ഫലമായി   ബാത്ത്  ടാബ്ബിലെ വെള്ളത്തിൽ  ഓളങ്ങൾ  സൃഷ്ടിക്കപ്പെട്ടു കൊണ്ടിരുന്നു...


പെട്ടന്നവൻ  അവളെ  കോരി എടുത്തു ....

ശരീരത്തിന്റെ തണുപ്പും  വിറയലും .. അവന്റെ കൈകളിൽ അറിയുന്നുണ്ടായിരുന്നു...

നേരിയ  ശ്വാസം മാത്രമേ അവൾക്കുള്ളു... അതിൽ  നിന്നറിയാം ജീവന്റെ  ചെറിയ കണിക  ഇപ്പോഴും അവളിൽ അവശേഷിക്കുന്നുണ്ടെന്ന്...



അവളെ ബെഡിലേക്കു കിടത്തി കൊണ്ട് അവൻ തട്ടി വിളിച്ചു..

പതിയെ  ചിമ്മിക്കൊണ്ട് ആ നീല കാന്താകണ്ണുകൾ ഒന്ന് തുറന്നു...

വീണ്ടും പതിയെ അതടഞ്ഞു..

എന്ത് ചെയ്യണമെന്നറിയാതെ  അവൻ ആരെയോ വിളിച്ചു..


മുഖത്ത് ടെൻഷനും  ദേഷ്യവും  മിന്നി മറഞ്ഞു കൊണ്ടിരുന്നു..

കുറെ തവണയായുള്ള  വിളിയിൽ ആരോ കാൾ എടുത്തു..


ഒരു വിധത്തിൽ അവൻ പറഞ്ഞു..


She is shivering and  short breething..

What  can I do?


നീ അല്ലെ അവളെ ഇവിടെ നിന്നും ബലമായി കൊണ്ടുപോയത്..



ഇവിടെ  ഹെവി  റയിനും cyclone   കാരണം    റോടിൽ എല്ലാം മരങ്ങൾ വീണു കിടക്കുകയാണ്... നീ നിൽക്കുന്നിടം വരെ എത്തുന്നത്   വളരെ പാടാണ്..അതിന്റെ കൂടെ മണ്ണിടിച്ചിലും  മൗണ്ടൻ  വാലി റോഡ് എല്ലാം  ബ്ലോക്ക് ചെയ്തേക്കു ആണ്.... സുരക്ഷിതമായി   സ്റ്റേ ചെയ്യുന്നിടത് സ്റ്റേ ചെയ്യാൻ...പുറത്തേക്ക് ഇറങ്ങരുതെന്നാണ്  ഗവണ്മെന്റ്  ഓർഡർ..


ഇപ്പോൾ പരസ്പരം അർഗ്യു ചെയ്യാൻ ടൈം ഇല്ല...ടാ

അവന്റെ സ്വരം നേർത്തു..


ഞാൻ എന്താ ചെയ്യേണ്ടത്  അതുടി നീ ഒന്ന് പറഞ്ഞു താ....വിറച്ചു വിറച്ചു ശ്വാസത്തിനായി പിടയുന്ന അവളെ നോക്കി കൊണ്ട് അവൻ ചോദിച്ചു...


ഞാൻ ആലോചിച്ചിട്ട് ഒരു വഴിയേ ഉള്ളു...

അതിപ്പോൾ നിനക്ക് മാത്രമേ  ചെയ്യാൻ കഴിയു....


എന്താടാ.... വേഗം പറയടാ...


നീ അത് ചെയ്യുമോ എന്നൊന്നും എനിക്കു അറിയില്ല...

ആ ഒരു വഴിയേ ഇപ്പോൾ നമ്മുടെ മുന്നിൽ ഉള്ളു...


നീ പറയടാ പുല്ലേ...

എന്നാൽ അല്ലെ ചെയ്യാൻ പറ്റു....


Give your heat on  her 


Hey.... What did you say


Say  again one more


Give your body heat on her


Are you mad


ഞാൻ നേരത്തെ  പറഞ്ഞത്  ഇതു തന്നെയാ...

നീ അത് ചെയ്യില്ലെന്ന്...



ഒരു പക്ഷെ... നിന്നെ പോലെ ഒരു ഡെവിളിന്റെ   കയ്യിനു രക്ഷപെടാൻ   അവളുടെ മരണം കൊണ്ടാകും....അങ്ങനെ ആണ് അതിന്റെ വിധി എങ്കിൽ അങ്ങനെ ആകട്ടെ.. വിഷമത്തോടെ  അവൻ പറഞ്ഞു...



പെട്ടന്ന് കാൾ കട്ടായി... അവൻ ഹലോ പറഞ്ഞുകൊണ്ട് ഫോണിലേക്കു നോക്കി അവസാനത്തെ കുറ്റി റേഞ്ചും കട്ട്‌ ആയിരിക്കുന്നു..


അവൻ  ബെഡിൽ കിടന്നു വിറച്ചു വെട്ടുന്ന അവളെ നോക്കി..


അവളുടെ കുഞ്ഞു ശരീരം  .... ശ്വാസം എടുക്കുന്ന ശബ്ദം പോലും  നേർത്തു നേർത്തു വന്നുകൊണ്ടിരുന്നു..


...മറ്റൊരു മാർഗവും  ഇല്ലാത്തത് കൊണ്ട്   തന്റെ ഷർട്ട്‌ അഴിച്ചു അവൾക്കടുത്തേക്ക് വരുമ്പോൾ...


അവന്റെ മുന്നിൽ നിന്നു  കരഞ്ഞു കാല് പിടിക്കുന്ന അവളുടെ മുഖം തെളിഞ്ഞു...അവന്റെ ശ്വാസോച്വസം  ഉയർന്നു.. തല വെട്ടിച്ചു കൊണ്ട്  പെട്ടന്നവൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.....

ആ തണുപ്പിലും  അവൻ വെട്ടി വിയർത്തിരുന്നു...


അവനു വല്ലാത്ത ദാഹം തോന്നി.. വേഗം അവൻ റൂമിലേക്ക്‌ വന്നു...


പവി ഉറങ്ങാതെ   ഗിഫ്‌പേപ്പർ വെച്ചു എന്തോ പൊതിയുകയായിരുന്നു...


അവനെ കണ്ടതും പവി ഒന്ന് ചിരിച്ചു..


ടാ.. തെണ്ടി.. നീ... ഉറങ്ങാതെ  എന്ത് ചെയ്യുകയാ...


ഈ.. ഗിഫ്റ്റ് ഒക്കെ ആർക്കാണെടാ...


എന്തായാലും നിനക്കല്ല...

എന്റെ   പെണ്ണിനാണ്...


ഹ്മ്മ്....


അവനെ നോക്കി കൊണ്ട് ദക്ഷ്    ജഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്കു വെള്ളം പകർന്നു കുടിച്ചു...


അവൻ ഫോൺ  എടുത്തു സമയം നോക്കി..11 മണി...


നെറ്റി ചുളിച്ചു കൊണ്ട് അവൻ  മഹിയുടെ നമ്പറിലേക്കു കാൾ കൊടുത്തു കൊണ്ട്..വീണ്ടും ബാൽക്കണിയിലേക്ക് പോയി..


അവന്റെ നമ്പർ കണ്ടതും   മഹി  കാൾ കട്ട്‌ ചെയ്തു..

ദക്ഷ്  വീണ്ടും വിളിച്ചു...

മഹി വീണ്ടും കാൾ ഡിസ്‌കണക്ട് ചെയ്തു..


ദക്ഷിനു  ദേഷ്യം നുരഞ്ഞു പൊന്തി..

അവൻ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു..


ഇവൻ  എന്നെ കൊല്ലനായി വിളിക്കുകയാണ്‌...

ശല്യം സഹിക്കാനാവാതെ... മഹി കാൾ എടുത്തു..


ഹലോ....


നീ എവിടെ പോയി ചത്തു കിടക്കുവാടാ  കോപ്പേ....

ദക്ഷിന്റെ ദേഷ്യത്തിലുള്ള ശബ്ദം കേട്ടു...അവൻ ഒന്ന് പകച്ചു...



തുടരും

To Top