രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ചുക്കുകാപ്പിയും കഞ്ഞിയുമായി വന്നു അമ്മ രണ്ടുത്തവണ വന്നു വിളിച്ചെങ്കിലും ദേവിക എണീറ്റില്ല
കഴിച്ചോളാം എന്ന് പറഞ്ഞു അമ്മയെ പറഞ്ഞു വിട്ടു
അമ്മയുടെ മുൻപിൽ ഇരുന്നാൽ പനി അല്ല എന്നവർക്ക് മനസിലാകും കാര്യങ്ങൾ അറീച്ചു അവരെ വിഷമിപ്പിക്കാൻ ദേവിക ആഗ്രഹിച്ചില്ല
അവളാ രാത്രി ഉറങ്ങിയില്ല...
എന്തിനാ എല്ലാരും തന്നോടിങ്ങനെ ചെയ്യുന്നേ എന്ന് അവൾക്ക് മനസിലായില്ല
കമ്പനിയിൽ ജോലിക്ക് കയറിയപ്പോൾ മുതലുള്ള കാര്യങ്ങൾ അവളുടെ മനസിലേക്ക് വന്നു,
ആരുമായും അധികം സൗഹൃദം ദേവിക വെച്ചിരുന്നില്ല, വരുൺലാലിനോട് അല്ലാതെ ആരോടും വഴക്കിനും ഇല്ല വൈശാഖ് ആണ് ആകെ ബെസ്റ്റ് ആയിട്ടുള്ളത് അതും അവനിങ്ങോട്ട് ഇടിച്ചുകയറി വന്നു സ്ഥാപിച്ച സൗഹൃദം ആണ്
വരുൺ ഉൾപ്പടെ പലരും പലതും ചെയ്തുനോക്കി അവിടെനിന്നും എന്നെ പുറത്താക്കാൻ ദേവിക ഓർത്തു
ഇന്നുവന്നവരോടെല്ലാം അവളെന്താ തെറ്റ് ചെയ്തത് എന്നവൾക്ക് മനസിലായില്ല. അവരെല്ലാവരും തന്നെ ഇൻസൾട്ട് ചെയ്യുന്നത് എന്താണെന്നും മനസിലായില്ല, ആദ്യം കരുതിയത് വരുൺലാലിന് മാത്രമാണ് ദേഷ്യം എന്നാണ് എന്നാൽ ഇപ്പോ കൂടെ ഉള്ളത് ബാക്കി ഉള്ളവർ പറഞ്ഞിട്ടാണ് ഇങ്ങനൊരു prank അവർ ചെയ്തത് എന്നാല്ലേ മുകേഷ് sir പറഞ്ഞത് അപ്പോൾ ബാക്കി ഉള്ളവരും കൂടിയില്ലേ
ജോലി പോകും എന്നൊരു അവസ്ഥ വന്നപ്പോൾ താൻ എന്തുമാത്രം ടെൻഷൻ ആയി അങ്ങനെ ഇട്ടു വട്ടം കറക്കിയിട്ട് അവർക്ക് എന്താണ് കിട്ടിയത്??
ഉച്ചക്ക് ഭക്ഷണം പോലും ഇറങ്ങുന്നില്ലായിരുന്നു
എന്റെ ഈ അവസ്ഥ കണ്ടു അവർ ആസ്വദിച്ചു ചിരിക്കുകയല്ലായിരുന്നോ? അതൊന്നും പുറത്തുകാണിക്കാതെ എല്ലാരും അഭിനയിച്ചു , അവരുടെ എല്ലാരുടേം മുൻപിൽ ഒരു കോമാളിയായ പോലെ ദേവികയ്ക്ക് തോന്നി.
ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയിലുള്ള ആ കൊച്ചുപെണ്ണിന് പെട്ടന്ന് അവരുടെ കളിയാക്കൽ അംഗീകരിക്കാൻ ആയില്ല. അതവളുടെ ആത്മാഭിനത്തിന് അടിയേറ്റപോലെ തോന്നി അവൾക്ക്...
എല്ലാം അവൾക്ക് ചോദ്യങ്ങൾ ആയിരുന്നു ഒരുപാട് ഒരുപാട് കരഞ്ഞു ദേവിക..
പുലരാൻ ആയപ്പോൾ എപ്പോയോ ദേവിക ഉറങ്ങിപ്പോയി
എട്ടുമണി കഴിഞ്ഞാണ് ദേവിക പിറ്റേന്ന് എണീറ്റത് മനസിന്റെ തളർച്ച ശരീരത്തിനും അറിഞ്ഞിരുന്നു രാത്രി നന്നായി പനിച്ചതിനാൽ ചന്ദ്രിക നിർബന്ധിച്ചു അവളെക്കൊണ്ട് ലീവ് എടുപ്പിച്ചു
എല്ലാത്തിനോടും ദേവികയ്ക്ക് മടുപ്പ് തോന്നി, കമ്പനി ഡ്യൂട്ടി എന്നോർക്കുവാൻ പോലും വയ്യ, മുറിയിൽ തന്നെ ചടഞ്ഞു കൂടിയിരിക്കുകയാണ് അവൾ ചെയ്തത്
വൈശാഖ് ഫോണിൽ തുടര തുടരെ വിളിക്കുന്നുണ്ടായിരുന്നു, ഫോൺ റിങ് ചെയ്യുന്നത് കേട്ട് അമ്മയുടെ കൂറത്ത നോട്ടം കണ്ടതോടെ അവൾ ഫോൺ സൈലന്റ് മോഡ് ആക്കി വെച്ചു, അവനെന്ത്വങ്കിലും ചോദിച്ചാൽ തന്നെ അമ്മയുടെ അടുത്തുനിന്നു മറുപടി കൊടുക്കാൻ ആവില്ലലോ
അവൾക്ക് കഞ്ഞി എടുത്തു വെച്ചു അവളെക്കൊണ്ട് അത് കുടിപ്പിക്കാൻ ചന്ദ്രനെ ചട്ടം കെട്ടിയാണ് ചന്ദ്രിക കുടുംബശ്രീയ്ക്ക് പോയത്
ചന്ദ്രൻ കുറെ പറഞ്ഞെങ്കിലും വിശപ്പില്ലന്ന് പറഞ്ഞാവൾ ഒഴിവായി
വൈശാഖ് ന്റെ കാൾ വരുന്നത് കണ്ടു അവൾ ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി
ദേവു...
ദേവൂസ്സേ...
വൈശാഖ് വിളിച്ചു..
മം
സാരല്ലടാ
അവരോരു തമാശക്ക് ചെയ്തത് ആണ് വിട്ടു കളയൂ
മം
പനിക്കുന്നുണ്ടോ
മം
സാരല്ല റസ്റ്റ് എടുക്ക് പറ്റുമെങ്കിൽ നാളെ
വാ
നോക്കട്ടെ
മടുത്തു എനിക്ക്
അവളുടെ വാക്കുകൾ പകുതിയിൽ മുറിയുന്നുണ്ടായിരുന്നു.
ങ്ങനൊന്നും പറയല്ലേ ദേവു, നീ വാ നമുക്ക് ശെരിയാക്കാം
ഹെലോ ദേവു നീ കേൾക്കുന്നുണ്ടോ??
അവളുടെ മറുപടി ഇല്ലാത്തത് കൊണ്ടു
വൈശാഖ് പിന്നെയും വിളിച്ചു
വീണ്ടും കണ്ണു നിറയുന്നു സങ്കടം കൊണ്ടു നെഞ്ച് വിങ്ങുന്നു
കരഞ്ഞു പോകും എന്ന് തോന്നിയപ്പോൾ
ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞൊപ്പിച്ചു അവൾ കാൾ കട്ട് ചെയ്തു.
എന്തിനാണിത്ര വിഷമം അതവൾക്ക് മനസിലായില്ല അപമാനം തോന്നിയതുകൊണ്ടാകും എന്നാശ്വസിച്ചു
ദേവിക കുറെ നേരം ആ കിടപ്പു കിടന്നു
ഒരുപാട് സങ്കടങ്ങൾ ഉണ്ടായിരുന്നു മനസിനുള്ളിൽ കെട്ടിപൂട്ടി വെച്ചത് അതെല്ലാംകൂടി പൊട്ടിയിറങ്ങിയത് ആണെന്ന് അ പെണ്ണിന് മനസിലായില്ല
മോളേ....
ദേവു....
അച്ഛന്റെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്..
ഞെട്ടിപിടഞ്ഞു എണീറ്റു. സമയം 4 ആയിരിക്കുന്നു മുഖം അമർത്തി തുടച്ചു
അച്ഛന്റെ മുറിയിലേക്ക് ഓടി
എന്താ അച്ഛാ
എന്തേലും വേണോ..
അല്ല മോളേ ആരോ ബെല്ലടിക്കുന്നു നീയൊന്ന് പോയി നോക്ക്
ഹ ശെരി
ആരായിരിക്കും ഈ നേരത്തു
അവൾ പോയി വാതിൽ തുറന്നു.
മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൾ ഞെട്ടിത്തരിച്ചുപോയി
വരുൺലാൽ!!!!
എന്താടി കഞ്ചൂസ് നോക്കിപേടിപ്പിക്കുന്നെ....
അവളുടെ ഞെട്ടിത്തരിച്ചുള്ള നോട്ടം കണ്ടു അവൻ ചോദിച്ചു.
അവൾ തരിച്ചു നിൽക്കുകയാണ്
വരുൺ ആണെങ്കിൽ അവളെ അടിമുടി ഒന്ന് നോക്കി
പനി കാരണം അല്ല വരാത്തത് എന്നവന് മനസിലായി
കണ്ണു കണ്ടാൽ അറിയാം നന്നായി കരഞ്ഞിട്ടുണ്ട് എന്ന്
അവളും അവനെ തന്നെ നോക്കുകയായിരുന്നു
എന്നെ കാണാൻ വന്നതാണോ എന്ന ഭാവത്തിൽ...
എന്തുവാടി വീട്ടിൽ വന്നാൽ കയറി ഇരിക്കാൻ പറയാനുള്ള മര്യാദ കൂടി ഇല്ലേ??
ചോദ്യം കേട്ട സൈഡിലേക്കാവൾ ആശ്ചര്യത്തോടെ നോക്കി
വൈശാ....
ഇതെങ്ങനെ
എന്തെങ്ങനേ...
എന്റെ....വീട്.......
അതെന്താ നിന്റെ വീട് ഉഗാണ്ടയിൽ ആണോ
വൈശാഖിന്റെ ചോദ്യം അവളെ ചോദിപ്പിച്ചു, അവൾ അവനെ നോക്കി കോക്രി കാട്ടി
ആരാ മോളേ.... അച്ഛൻ ന്റെ ചോദ്യം...
എന്റെ കൂടെ വർക്ക് ചെയ്യുന്നവർ ആണ്
അവൾ തിരിഞ്ഞു നോക്കാതെ മറുപടി കൊടുത്തു
കയറി ഇരിക്കാൻ പറയ്.. മോളേ
അപ്പോഴാണ് അവൾ അത് ശ്രെദ്ധിക്കുന്നത്..പെട്ടന്ന് അവരെ കണ്ടപ്പോൾ ഉള്ള വെപ്രാളത്തിൽ കയറി ഇരിക്കാൻ പോലും പറയാൻ ശ്രെദ്ധിച്ചില്ല
....വരുൺ ഇതുവരെ കയറിയിട്ടില്ല മുറ്റത്തുതന്നെ നിൽക്കുകയാണ് എന്നാൽ വൈശാഖ് കയറി തിണ്ണയിൽ ഇരുന്നിട്ടുണ്ട്...
വാ കയറി ഇരിക്ക്
അവൾ വരുണിനെ ക്ഷെണിച്ചു...
അവൻ പതുക്കെ കയറി തിണ്ണയിൽ ഇരുന്നു...
എന്ത് പറയണം എന്നറിയാതെ അവൾ തപ്പിക്കളിക്കുകയാണ്
വരുൺ ആണെങ്കിൽ അവളുടെ ഓരോ ഭാവവും ശ്രെദ്ധയോടെ ഇരിക്കുന്നു
വൈശാഖ് ആകട്ടെ വീടിന്റെ ഓരോ ഭാഗങ്ങൾ നോക്കുന്ന തിരക്കിലാണ്
എന്തിനാണാവോ രണ്ടാളും കൂടി വന്നത് സുഖമില്ല എന്ന് പറഞ്ഞതുകൊണ്ട് കാണാൻ വന്നത് ആവോ...ഇനിപ്പോ
ഇന്നലെത്തെ കാര്യമെങ്ങാൻ അച്ഛനോട് പറയുമോ
അവൾ ഇട്ടിരിക്കുന്ന ടോപ്പിൽ കൈ ഞെരടിക്കൊണ്ട് ടെൻഷനോട അവരെ മാറിമാറി നോക്കി
അവർക്ക് ചായ കൊടുക്ക് മോളേ....
അകത്തു നിന്നും അച്ഛന്റെ ശബ്ദം
അച്ഛൻ ആണ്... അവരുടെ അകത്തേക്കുള്ള നോട്ടം കണ്ടു ദേവിക പറഞ്ഞു
കിടപ്പിലാണ് ഒരു ആക്‌സിഡന്റ് പറ്റിയതാ...
അമ്മ.. അമ്മ ഇവിടില്ല കുടുംബശ്രീക്ക് പോയതാണ്
മം.. വരുൺ പതുക്കെ എണീറ്റു
വാതിലിനടുത് നിന്നെകൊണ്ട് ചോദിച്ചു
അച്ഛാ... അകത്തേക്ക് വന്നോട്ടെ...
ഹാ മോനെ വന്നോളൂ....
അവനും വൈശാഖും കൂടി അകത്തേക്ക് കയറി
ഒരു കസേര വലിച്ചിട്ടു അച്ഛന്റെ കാട്ടിലിനടുത്തായി ഇരുന്നു..
മോളേ... ചായ....
അച്ഛൻ അവളോടായി പറഞ്ഞു...
അവൾ സംശയത്തോടെ അവരെ നോക്കി
ചായ കുടിക്യോ....
ദേവികയുടെ നോട്ടം കണ്ട് വൈശാഖ് പറഞ്ഞു പഞ്ചസാര വേണേ ദേവു...
ദേവിക അടുക്കളയിലേക്ക് നടന്നു
ദൈവമേ ഇവിടെ പാലുപോലും ഇല്ല
അവൾ ദുഃഖത്തോടെ ഓർത്തു, വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ വാങ്ങി വെക്കാമായിരുന്നു വൈശാ വിളിച്ചപ്പോ പോലും സൂചിപ്പിച്ചില്ല.. വീടൊക്കെ കണ്ടിട്ട് എന്ത് തോന്നുമോ...ആവോ...
അവൾ ഓരോന്നോർത്തുകൊണ്ട് ചായക്ക് വെള്ളം വെച്ചു
കട്ടൻ ചായ എടുത്തു ഒരു പ്ലേറ്റിൽ ബിസ്‌ക്കറ്റും ആയി അവൾ അച്ഛന്റെ റൂമിലേക്ക് നടന്നു
തുടരും.......