രചന: മഴ മിഴി
എന്റെ പൊന്നോ .. എല്ലാം കൂടി ഒന്ന് നിർത്തുവോ ഈ സിനിമ ഡയലോഗ് പറഞ്ഞുള്ള അടി...
വാമിയുടെ ശബ്ദത്തിന്റെ ട്യൂൺ മാറിയതും മൂന്നും മൂന്ന് വഴിക്ക് ഓടി..
പാറു ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്കു എത്തുമ്പോൾ... വാണിയും പവിയും ദക്ഷും കൂടി ക്യാരംസ് കളിക്കുകയായിരുന്നു..
അവളെ കണ്ടതും വാണി ഒരുലോഡ് പുച്ഛം വാരി വിതറി...
പാറു.... ബാഗ് കൊണ്ടു പോയി വെച്ചിട്ട് വാ.. നമുക്ക് ക്യാരംസ് കളിക്കാം ദക്ഷ് ചിരിയോടെ പറഞ്ഞു...
ഞാൻ ഇല്ല... എനിക്ക് ഭയങ്കര തല വേദന അവൾ അത്രയും പറഞ്ഞു അകത്തേക്ക് പോയി..
ഞാൻ അപ്പോഴേ പറഞ്ഞില്ലേ ചേട്ടാ അവൾ വരില്ലെന്ന് (വാണി )
ഇവൾക്കെന്ത് പറ്റി.... (ദക്ഷ് )
അവർക്കൊന്നും പറ്റിയില്ല.. ഞങ്ങൾ ഉള്ളത് കൊണ്ട് അവൾ അങ്ങനെ പറഞ്ഞതാ...
What....
നിങ്ങൾക്കൊക്കെ ശരിക്കും എന്താ...
എടാ.. പവി
അവൾ നിങ്ങടെ സ്വന്തം അനിയത്തി അല്ലെ...
അതെ.....
പിന്നെ നിങ്ങൾ എല്ലാരും എന്താ അവളോട് ഇങ്ങനെ പെരുമാറുന്നെ...
നീയും വാണിയും എപ്പോഴും ഒരുമിച്ചു ഒരു സെറ്റ്
പക്ഷെ.. പാറു... എപ്പോഴും ഒറ്റയ്ക്കാണ്..
അതെന്താടാ... അവളെ മാത്രം നിങ്ങൾ കൂടെ കൂട്ടാത്തത്...
ഞങ്ങൾ കൂട്ടാത്തതല്ലടാ...
അവൾ ഞങ്ങളോടൊപ്പം കൂടാത്തതാണ്...
അതെന്താടാ കാരണം...
അതോ... ഈഗോ അല്ലാതെ എന്ത്...
എന്തിന്റെ പേരിലായാലും നിങ്ങൾക്ക് മൂന്നുപേർക്കും ഈഗോ കൂടുതലാണ്..
ആരാ ഈ പറയുന്നേന്നു വാണിക്ക് മനസ്സിലായോ ..
ഈഗോ ഒട്ടും ഇല്ലാത്ത ഒരാളാണ് ഈ പറയുന്നേ...
എന്റെ വാണി നിനക്കിവനെ അറിയാഞ്ഞിട്ടാ....
ഇവന് ഈഗോ തോന്നിയാൽ.. അതിനി ആരായാലും അവൻ അത് ജീവിതകാലം മുഴുവൻ കൊണ്ടുനടക്കും..
കോംപ്രമൈസ് ഇവന്റെ നിഗണ്ടുവിൽ ഇല്ല..
ചിലപ്പോൾ തോന്നും ഈഗോ കണ്ട് പിടിച്ചത് തന്നെ ഇവന് വേണ്ടിയിട്ടാണെന്ന്.....
പവി ചിരിയോടെ ദക്ഷിനെ നോക്കി കൊണ്ട് പറഞ്ഞു..
ദക്ഷ് ദേഷിച്ചവനെ നോക്കി..
കണ്ടോ ഞാൻ പറഞ്ഞില്ലേ വാണി..
നീ അവന്റെ നോട്ടം കണ്ടോ...
ഇനി ഞാൻ ഇവിടെ ഇരുന്നാൽ ശരിയാകില്ല...
ദക്ഷ് പതിയെ ചെയറിൽ നിന്നെഴുനേറ്റു...
കണ്ടോ.. അവനു ഉത്തരം മുട്ടിയപ്പോൾ അവൻ മുങ്ങുന്നേ....
എടാ.. ഇതിനെ എസ്കേപ്പ് എന്ന് പറയും..
നടന്നു പോകുന്ന ദക്ഷിനെ നോക്കി.. പവി വിളിച്ചു പറഞ്ഞു..
ആ... ആയിക്കോട്ടെടാ...എസ്കേപ്പ് എങ്കിൽ എസ്കേപ്പ്..
നീ എന്ത് കോപ്പാണെന്നു വെച്ചാൽ വിചാരിച്ചോ..
കലിപ്പിൽ ദക്ഷ് നടന്നു..
പെട്ടന്ന് ദേഷ്യം വരുന്നത് കൊണ്ട് control ചെയ്യാൻ കഴിയാതെ അവന്റെ മുഖം വലിഞ്ഞു മുറുകി..
ഇതേ സമയം പാറു അവളുടെ റൂമിൽ ലിയയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു...
എടി... അവളുടെ റെക്കോർഡും ഫോട്ടോയും കിട്ടിയോ..
ഒന്നും അറിയില്ലെടി..
ദക്ഷേട്ടന്റെ കൂടെ ..... വാണിയും പവിയും ഉണ്ട്..
പിന്നെ ഞാൻ എങ്ങനെ ചോദിക്കാനാ...
കുറച്ചു കഴിയട്ടെ...
ഒരു അവസരം കിട്ടിയാൽ ചോദിക്കാം..
മ്മ്..
അറിഞ്ഞാൽ ഞാൻ വാട്സ്ആപ്പ് ചെയ്യാം..
Ok..
കുറച്ചു കഴിഞ്ഞു ദക്ഷ് പാറുനെ തിരക്കി റൂമിലേക്ക് വന്നു..
അവൾ കാര്യമായ ചിന്തയിൽ ആണ്...
ഹേയ്.... പാറു.. എന്താ... Headache കുറഞ്ഞില്ലേ...
കുറഞ്ഞു അവൾ പുഞ്ചിരിയോടെ പറഞ്ഞു..
ഇന്ന് എന്നെ കോമഡി പീസ് ആക്കി ചിരിച്ച ആ കുട്ടിയാണോ..
വാമിക ജിതേന്ദ്രൻ...
ആര്...?
ലോങ്ങ് ഹെയർ ഉള്ള കുട്ടി...
അവൾ മിഴിച്ചു.... അവനെ നോക്കി..
എടി പൊട്ടി... ആ കുഞ്ഞി കമ്മൽ ഇട്ട കുട്ടിയില്ലേ കുറച്ചു പുറകിൽ ആയി മാറി നിന്ന..... Doll പോലുള്ള കുട്ടി....ആ ആ വേവി ഹെയറുള്ളാ കുട്ടിയോട് സംസാരിച്ചു നിന്ന ആ വെളുത്ത സ്കെൽറ്റായിട്ടുള്ളു കുട്ടിയില്ലേ....
മ്മ്....
അതാണോ വാമിക ജിതേന്ദ്രൻ..
ഇത്ര കൃത്യമായിട്ട്... ദക്ഷേട്ടാൻ ... എങ്ങനെ വാമിയെ തിരിച്ചറിഞ്ഞു..
ചേട്ടായിക്ക് നേരത്തെ അവളെ അറിയാമോ?
അവൾ അത്ഭുതത്തോടെ ചോദിച്ചു...
അത് പിന്നെ നീ കഴിഞ്ഞ ദിവസം വാമികയുടെ കാര്യം പറഞ്ഞില്ലേ..
ഞാനോ?
ഞാൻ വാമിടെ കാര്യം പറഞ്ഞോ?
നിനക്കെന്താ പാറു അൽഷിമേഴ്സ് ബാധിച്ചോ?
ആ..... പക്ഷെ.. അവടെ മുഴുവൻ പേരും ഞാൻ ചേട്ടായിയോട് പറഞ്ഞില്ലല്ലോ....അവൾ ചിന്തയിൽ ആണ്ടു
..
ആഹാ. ഇതാ ഇപ്പോൾ നന്നായെ....പാറു ഇന്നലെ ഫെബിടെ കാര്യം പറഞ്ഞപ്പോൾ എന്നോട് പറഞ്ഞാരുന്നു...
പാറു ഇത്ര പെട്ടന്ന് അത് മറന്നോ?
ഞാൻ ഇന്നല്ലേ അവളുമാരുടെ പേര് ഷോട്ട് ആയിട്ടല്ലേ പറഞ്ഞത് .... അതും വാമി എന്നല്ലാതെ വേറെ ഒന്നും പറഞ്ഞില്ലല്ലോ....
അതോ ഇനി ഞാൻ ഇന്നലെ പറഞ്ഞോ....അവൾ ആലോചനയോടെ നിന്നു
എന്താ ഇത്ര ആലോചന ..
ചേട്ടന് അവളെ അറിയാമോ?
ഇല്ല....
അവൾ ചിരിയോടെ അവനെ നോക്കി..
എന്താടി ഇളിക്കുന്നെ...
ചേട്ടന് അവളോട് എന്തേലും തോന്നിയിട്ടുണ്ടെങ്കിൽ അതങ്ങു വിട്ടേക്ക്..
അവളുടെ മാര്യേജ് ഉറപ്പിച്ചതാ...
ആണോ?
മ്മ്..
അവൻ ചിരിയോടെ പറഞ്ഞു എന്റെ പാറു എനിക്ക് അവളോട് ഒന്നും തോന്നിയിട്ടില്ല...
പിന്നെ തോന്നിയാൽ.. അവൾ എന്റെ കൂടെ എന്റെ വീട്ടിൽ കാണും...അവളുടെ കല്യാണം ഒന്നും കഴിഞ്ഞില്ലല്ലോ..
ഉറപ്പിച്ചതല്ലേ ഉള്ളു....
ഇനിയും ടൈം ഉണ്ടല്ലോ....നമുക്ക് നോക്കാമെന്നെ...!
അവൾ കണ്ണും മിഴിച്ചു അവനെ നോക്കി...
അവൻ ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി..
പാറു ആകെ കിളി പോയ മാതിരി ചെയറിൽ വന്നിരുന്നു..
ദക്ഷേട്ടന് അവളെ ഇഷ്ടമാണെന്നാണോ ഇപ്പോൾ പറഞ്ഞതിനർത്ഥം...
ദൈവമേ... ഇതെങ്ങാനം വാമി അറിഞ്ഞാൽ...അവൾ സമ്മതിക്കുമോ?
അവൾ കുറച്ചു നേരമായി വലിയ ആലോചനയിൽ ആണ്ടിരുന്നു....
അത് കണ്ടു ദക്ഷ് പറഞ്ഞു..
എന്റെ പൊന്നു പാറു... നീ ഇതുവരെ അത് കളഞ്ഞില്ലേ..
ഞാൻ ഇന്നു ശരണിനെ കാണാൻ പോയിരുന്നു..
നിങ്ങൾ ചെല്ലാതെ അവൻ അത് തരില്ലെന്ന് പറഞ്ഞു...
അവൾ അത് കേട്ട് ഞെട്ടലോടെ ചോദിച്ചു...
ഞങ്ങൾ എന്തിനാ വരുന്നേ..
അത് എനിക്കറിയില്ല....
ഞാൻ അവനോട് എന്നെകൊണ്ട് പറ്റുന്ന രീതിയിൽ എല്ലാം ചോദിച്ചു...
പിന്നെ ഞാൻ കൈ വെച്ചാൽ അവൻ ബാക്കി കാണില്ല..
പിന്നെ അത് പവി അറിയും..
അതാ പിന്നെ നിന്നോട് ചോദിക്കാമെന്നു കരുതിയെ..
പവി ഒന്നും അറിയരുത്....
അവൻ അറിഞ്ഞാൽ തനിക്കിട്ട് എട്ടിന്റെ പണിയാവും കിട്ടാൻ പോകുന്നത്...
നീ... എന്താ പാറു ആലോചിക്കുന്നെ...
ഹേ... ഒന്നുല്ല....
അപ്പോൾ അവന്റെ ഫോൺ ബെല്ലടിച്ചു...
അവളെ സംശയത്തിൽ ഒന്ന് നോക്കി കൊണ്ടവൻ ഫോണുമായി പുറത്തേക്കു നടന്നു....
📞 ഹാ... അങ്കിളെ.....
പറയ്....
📞 ഞാൻ രണ്ടു ഡേയ്സ് കൂടി കഴിഞ്ഞാൽ പോകും
📞 ഇല്ല.. അങ്കിളെ....
📞 ഞാൻ വിളിക്കാം...
ഇതേ സമയം റൂമിൽ അവൾ നഖവും കടിച്ചു തുപ്പിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്...(പാറു )
ലിയയെ വിളിച്ചു പറയണോ?
ഓ.. അല്ലെങ്കിൽ വേണ്ട...
അവൾ എനിക്കുള്ള അടുത്ത പണി തരും...
എന്തായാലും നാളെ പറയാം..
ഫെബി വരുമല്ലോ?
അവൾ ബെഡിൽ വന്നു കിടന്നു....ഫോൺ എടുത്തു ഇൻസ്റ്റാ open ചെയ്തു റീൽസ് കാണാൻ തുടങ്ങി ...
വാമി.... കുളി കഴിഞ്ഞു വിളക്കും വെച്ചിട്ട് അകത്തേക്ക് ചെല്ലുമ്പോൾ അച്ഛമ്മ .... ഫോണിൽ ആരോടോ കത്തി അടിക്കുകയാണ്....ഇടക്കിടെ അവളെ നോക്കുന്നുണ്ട്...
എന്റെ കണ്ണാ....
അച്ഛമ്മേടെ നോട്ടം കണ്ടിട്ട്... ഞാൻ പിടിക്ക പെട്ടോ ചുണ്ടിനു മുകളിലെ മാർക്ക് ഈ കള്ള കിളവി കണ്ടോ...
കണ്ടാൽ അച്ഛമ്മ തന്നെ അമ്മയോട് പറയും..
കിട്ടുന്ന താല്ലോർത്തപ്പോഴേ അവളുടെ കണ്ണുകളിൽ നീർ പൊടിഞ്ഞു...
അവൾ വേഗം വാഷ് ബെയസനു അടുത്തേക്ക് പോയി അവിടുള്ള കണ്ണാടിയിൽ നോക്കി...
ഭാഗ്യം ലിയയുടെ ഐഡിയ വർക്ക് ആയി..
അവളുടെ ഫൌണ്ടേഷൻ ആ മാർക്ക് ഹൈഡ് ചെയ്തിട്ടുണ്ട്...
അവൾ കിച്ചണിൽ പോയി നോക്കി.. അമ്മ അവിടെ എങ്ങും ഇല്ല...
അവൾ തിരികെ ഹാളിലേക്ക് വരുമ്പോൾ അച്ഛമ്മ ടീവി വെച്ചു കാണുകയാണ്..കണ്ണീർ പരമ്പരകളുടെ നടുക്കാണ്....
ആകാംഷയോടെ ഉള്ള ഇരിപ്പുകണ്ടാൽ തോന്നും ഇവരുടെ ആരാണ്ടാ അതിൽ ഇരിക്കണതെന്നു...
അച്ഛമ്മേ.... അച്ഛമ്മേ... അവൾ രണ്ടു മൂന്ന് തവണ വിളിച്ചു കള്ള കിളവി എവിടെ കേൾക്കാൻ...
അവർ സീരിയലിൽ ലയിച്ചു ഇരിക്കുകയാണ്..
ഇപ്പോൾ ഒരു പടക്കം കിട്ടിയാൽ ഇവരുടെ മൂട്ടിൽ ഇട്ടൂ പൊട്ടിക്കണം...
പടക്കം പൊട്ടി അച്ഛമ്മ അലറി കൂവി ഓടുന്നത് ഓർത്തതും അവൾ നിന്നു പൊട്ടിച്ചിരിക്കാൻ തുടങ്ങി...
അവളുടെ ചിരി കേട്ട് അച്ഛമ്മ തിരിഞ്ഞു നോക്കി..
എടി.. വാമി.. പെണ്ണെ.. നിനക്കെന്താ വട്ടായോ..
ഇങ്ങനെ ചിരിക്കാനും മാത്രം...
അപ്പോഴാണ് വാമിക്ക് അബദ്ധം പിണഞ്ഞത് മനസ്സിലായത്..
അത് പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു ഞാൻ ടീവി ലെ കോമെടി കണ്ട് ചിരിച്ചതാണ്...
കോമെഡിയോ?
ശിവനെ ആ തമ്പി തല്ലിയതാണോ?
നിനക്കിത്ര കോമഡി ആയി തോന്നിയത്..
അതല്ല അച്ഛമ്മേ.. ഞാൻ ആ മാസ്സ് ഡയലോഗ് കേട്ടു ചിരിച്ചതാ..
ഹും...
അവൾ സോഫയിൽ അച്ഛമ്മയ്ക്ക് അടുത്ത് ഇരുന്നുകൊണ്ട് ചോദിച്ചു....
അമ്മ.. എവിടെ അച്ഛമ്മേ....
നിന്റെ അച്ഛനും അമ്മയും കൂടി ഒരിടം വരെ പോയി...
അതെവിടെയാ.. അച്ഛമ്മേ
പോയി ചിലക്കാതെ പഠിക്കാൻ നോക്ക് പെണ്ണെ..
ഞാൻ ഇതൊന്നു കാണട്ടെ...
പ്ലീസ്.. പൊന്ന് അച്ഛമ്മ അല്ലെ..
പറ അച്ഛമ്മേ.. അവർ എവിടെ പോയതാ...
അവളുടെ ശല്യം സഹിക്കാനാവാതെ .... അച്ഛമ്മ....
പറഞ്ഞു...
അവരാ.. മേനോന്റെ വീട്ടിൽ വരെ പോയതാ...
അറിഞ്ഞില്ലേ, ഇനി പോയിരുന്നു പഠിക്കാൻ നോക്ക് പെണ്ണെ..
പിന്നെ ഒന്നും മിണ്ടാതെ അവൾ തന്റെ മുറിയിലേക്ക് നടന്നു...
എന്റെ കണ്ണാ.... എന്താവും കാര്യം...
എനിക്കുള്ള അടുത്ത പണിയാകുമോ?
അവൾ റൂമിൽ ചെന്നു ആലോചനയോടെ ബെഡിലേക്ക് വീണു..
അറിയാതെ മയങ്ങി പോയി...
തന്നെ നോക്കി ക്രൂരമായി ചിരിക്കുന്ന അവന്റെ ക്രിസ്റ്റൽ കണ്ണുകൾ ആ ഇരുട്ടിലും വന്യമായി തിളങ്ങുന്നുണ്ടായിരുന്നു..
അവൻ അടുത്തേക് വന്നതും അവൾ ആ റൂമിൽ തെളിഞ്ഞ നേരിയ വെട്ടത്തിൽ കാണുന്ന ഡോറിനടുത്തേക്ക് ഓടി...ഹാൻഡിലിൽ പിടിച്ചു തിരിച്ചു കൊണ്ട് അവളത് തുറക്കാൻ ശ്രെമിച്ചു..
തൊട്ടു പുറകിൽ അവന്റെ ചിരി പടർന്നതും പേടിയോടെ അവൾ അവനെ നോക്കി... ആ ക്രിസ്റ്റൽ കണ്ണുകൾ ചുവന്ന വൈടൂര്യം പോലെ ജ്വലിച്ചു..
തന്നെ കാണുമ്പോൾ അവന്റെ ചുണ്ടിൽ വിരിയുന്ന പുച്ഛം കലർന്ന ചിരി.... അവളെ കൊല്ലാതെ കൊല്ലുന്ന പോലെ തോന്നി...
അവനോടൊപ്പം ഒരു മോഡേൺ പെൺകുട്ടി ഉണ്ടായിരുന്നു....
അവൾ കൊഞ്ചലോടെ അവനെ കെട്ടി പുണർന്നു..
അവളെ നോക്കി കൊണ്ടവൻ അവളുടെ കഴുത്തിറങ്ങി കിടക്കുന്ന മിഡി ലെങ്ത് ഗൗണിന്റെ മുകളിൽ കൂടി തെറിച്ചുന്തി പുറത്തേക്കു കാണുന്ന മാറിടുക്കിൽ ആയി അവൻ മുഖം പതിപ്പിച്ചുകൊണ്ട് അവളെ ചരിഞ്ഞു നോക്കി..
അവൾ അവന്റെ നോട്ടം കണ്ടതും..അനിഷ്ടത്തോടെ മുഖം വെട്ടിച്ചു കളഞ്ഞു...
അവൻ എന്തൊക്കെയോ ചേഷ്ടകൾ കാണിച്ചു കൊണ്ടിരുന്നു.. അതിനനുസരിച്ചു...
ആ പെണ്ണിൽ നിന്നും കുറുകലും നേർത്ത ശബ്ദങ്ങളും കേട്ടു കൊണ്ടിരുന്നു..
അവൾ കണ്ണുകൾ പൊത്തി പിടിച്ചു ഡോറിന് താഴെയായി... കാൽ മുട്ടുകൾക്കിടയിൽ മുഖം ഒളിപ്പിച്ചു ഇരുന്നു...
പെട്ടന്ന് ആരോ തന്റെ തലമുടിയിൽ കുത്തിപിടിച്ചു ഉയർത്തിയതും അവൾ വേദനയോടെയും ഭയത്താലും. കണ്ണുകൾ വെട്ടി തുറന്നു അവന്റെ മുഖത്തേക്ക് നോക്കി...
അവന്റെ കണ്ണുകളുടെ തിളക്കത്തിൽ നോക്കാനാവാതെ കണ്ണുകൾ വെട്ടിച്ചു...
ഡോറിൽ ആഞ്ഞു തട്ടുന്ന ശബ്ദം കേട്ടവൾ
ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു..
ചുറ്റും നോക്കി...
ആരോ വിളിക്കുന്നുണ്ട്...
കുറച്ചു സമയം കഴിഞ്ഞാണ് അത് അമ്മയുടെ വിളി ആണെന്ന ബോധം ഉണ്ടായത്..
ഞെട്ടി പിടഞ്ഞെണീറ്റു ചെന്ന് ഡോർ തുറന്നതും മുന്നിൽ സംഹാര രുദ്രയായി അമ്മ നിൽക്കുന്നു..
തുടരും