രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ദേവിക പെട്ടന്ന് കാൾ കട്ട് ചെയ്തു
ഫോൺ മറച്ചുവെച്ചു സീറ്റിൽ ഇരുന്നു വിയർപ്പ് ഒപ്പി.എന്തോ അനാവശ്യമായ ഒരു പേടി പോലെ, എക്സാം സമയത്തു പോലും ഇത്രക്ക് ടെൻഷൻ ഉണ്ടാവാറില്ല, ഇതിപ്പോ ജോലിക്കാര്യം ആയിട്ടാണോ...
ദേവിക.... ഫോൺ ശ്രദ്ധിക്കണേ മെസ്സേജോ കോളോ വരുന്നുണ്ടോ എന്ന് മുകേഷ് വിളിച്ചു പറഞ്ഞു
ബാക്കോഫിസ് സ്റ്റാഫിന് ഈ കാളിന്റെ ആവശ്യം ഉണ്ടോ
ദേവിക ചോദിച്ചു
Yes yes... ഈ ട്രെയിനിങ് എല്ലാർക്കും ഉണ്ട് എല്ലാർക്കും ബാധകം ആണ് എല്ലാർക്കും ടെസ്റ്റും ഉണ്ട്...
തന്റെ കൂടെ വന്നവർക്കൊക്കെ കഴിഞ്ഞല്ലോ അവരാരും പറഞ്ഞില്ലേ...
മുകേഷ് ചോദിച്ചു
ദേവിക ഇല്ലെന്ന് തലയാട്ടി
ആ അത് ചിലർക്കൊക്കെ ജോലി പോയിട്ടുണ്ട് അതാവും പറയാഞ്ഞേ
മുകേഷ് കൂട്ടിച്ചേർത്തു
ഈ ജോബ് പോകുമോ??
പ്രോഡക് നോലെഡ്ജ് ഓക്കേ അല്ല എന്നെങ്ങാനും പറഞ്ഞാൽ, തനിക്ക് ഈ ടെസ്റ്റ് പാസ്സാകാൻ ആയില്ലെങ്കിൽ?
അവളിൽ ചോദ്യങ്ങൾ പെരുമഴ ആയി.
വീട്ടിൽ ഇപ്പോഴാണ് സ്ഥിതികൾ ഒന്ന് ശെരിയായി തുടങ്ങിയത്.. അച്ഛന്റെ മുടങ്ങി കിടക്കുന്ന ചികിത്സ ചെറിയ തോതിൽ തുടങ്ങണം എന്നൊക്കെ കരുതി ഇരിക്കുകയായിരുന്നു
അവൾക്ക് വല്ലാതെ വെപ്രാളവും പേടിയും തോന്നി..എന്തേലും ഒന്ന് ചോദിക്കാം എന്ന് വെച്ചാൽ വൈശാഖ് അന്ന് ലീവ് ആയിരുന്നു
ഇവിടുത്തെ തിരക്കുകൾക്കിടയിൽ വിട്ടുപോയ ചെറിയൊരു കാര്യം തന്നെ വലിയ രീതിയിൽ ബാധിക്കുന്നു എന്നവൾക്ക് മനസിലായി..
ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി
കാൾ എടുക്കാതിരുന്നാൽ അവർ മനസിലാകും അത് വേറെ പ്രോബ്ലെംസ് ഉണ്ടാക്കും എന്ന് ദേവികയ്ക്ക് തോന്നി.പ്രോഡക്ടനെ പറ്റി വ്യക്തമായി ഒന്നും അറിയാത്തതിനാൽ ആകും ഫോൺ എടുക്കാൻ പേടി തോന്നുന്നത് എന്നവൾ കരുതി... എന്തായാലും വരുന്നിടത്തുവെച്ചു കാണാം അവൾ മനസിനെ സമാധാനിപ്പിച്ചു
ഫോൺ എടുത്തു
ഹലോ...
Hello മിസ് ദേവിക
i am rahul from delhi i think call disconnected due to net work issue.are you ready for your training verification program?
Yes
ദേവിക പേടിയോടെ മറുപടി കൊടുത്തു
Your name
ദേവിക
Your designation
Backoffice
Qualification?
Degree
Do you like your job
Yes sir
അവർ ചോദിക്കുന്നതിനു ഓരോന്നായി അവൾ മറുപടി കൊടുത്തുകൊണ്ടിരുന്നു
ഇനീപ്പോ എന്താ ചോദിക്യാ..?
Yes sir
മുകേഷിന്റെ ചോദ്യം കേട്ട് ദേവിക യന്ത്രികമായി മറുപടി കൊടുത്തു
................
What..?????
ദേവിക ഒരു ഞെട്ടലോടെ കുറച്ചു ഉറക്കെ തന്നെ ചോദിച്ചുപോയി.
അപ്പോയെക്കും
കേബിനിൽ HR ടീമും എക്സിക്യൂട്ടീവ്സും ഇരിക്കുന്ന സൈഡിൽ നിന്നും പൊട്ടിച്ചിരി ഉയർന്നിരുന്നു
Its a prank dear....
നേരത്തെ സംസാരിച്ച കാളിംഗ് റെക്കോർഡ് പ്ലേ ചെയ്തുകൊണ്ട് തന്റടുത്തേക്ക് ചിരിയോടെ വരുന്നവരെ അവളൊന്നേ നോക്കിയുള്ളു
നെഞ്ച് വിങ്ങി കണ്ണുനിറഞ്ഞു പരിഹാസവും ചിരിയും മാത്രമായി അവളുടെ മുന്നിലേക്ക് ആരോ കല്ലെറിയും പോലെ
പൊട്ടിച്ചിരികൾ മാത്രം ചെവിയിൽ കേൾക്കുന്നു,
അപമാനം....
തന്നെ നോക്കുന്ന കണ്ണുകളിലെല്ലാം പുച്ഛം തോന്നി അവൾക്ക്
ഇടതടവില്ലാതെ കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു
ജീവനറ്റെന്ന പോലെ നിൽക്കുന്നവളുടെ അടുത്തേക്ക് നടന്നടുത്തവർ അവളുടെ മുൻപിൽ കൈ നൊടിച്ചു.
ഹൈ ദേവിക...
Its......
ഇനിയൊരക്ഷരം ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആർത്തലച്ചു കരഞ്ഞു പോകും എന്ന് തോന്നിയ ദേവിക ഷോളിന്റെ അറ്റം വായിലേക്ക് തിരുക്കി ഇറങ്ങി ഓടി
വാഷിംറൂമിൽ കയറി വാതിലടച്ചു
വായിൽ ഷോൾ തിരുകികൊണ്ട് അവൾ പൊട്ടിക്കരഞ്ഞു....
ശരീരം വിങ്ങി കണ്ണുതുറിച്ചു ശബ്ദം വരാതെ അവൾ പൊട്ടിപ്പൊട്ടി കരഞ്ഞു... ഉള്ളിലുണ്ടായിരുന്ന എന്തൊക്കയോ വേദനകൾ പതം പറഞ്ഞു പുറത്തേക്ക് ഒഴികികൊണ്ടിരുന്നു...
അപ്പോൾ തന്നെ ആരൊക്കയോ വാഷിംറൂമിൽ വന്നു പോകുന്നത് അവൾ അറിഞ്ഞു, ഉള്ളിലുണ്ട് കരയുകയാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു... ഡോറിൽ തട്ടാനുള്ള മടി കാരണം അവർ തിരിച്ചുപോയി
കുറച്ചു സമയം കഴിഞ്ഞിട്ടും അവൾ പുറത്തു വരുന്നില്ലന്ന് കണ്ടു മുകേഷ് വീണ്ടും വന്നു
പുറത്തുനിന്നും പറഞ്ഞു
ദേവിക താൻ ഓക്കേ ആണോ?
ഞങ്ങൾ പോകുകയാണ്.
അത്ര സീരിയസ് ആയിട്ടൊന്നും എടുക്കല്ലേടോ... തമാശ ആയി കണ്ടാൽ മതി ആർക്കും കാൾ വന്നിട്ടൊന്നും ഇല്ല ജോബും പോയിട്ടില്ല ഞങ്ങൾ ടെലികാലിംഗിന് വേണ്ടി നമ്പർ കളക്ട് ചയ്തു ഒരു unkown id msg crate ചെയ്തിട്ടുണ്ട് അത് കിട്ടിയപ്പൊ ഇവിടെ എല്ലാരും പറഞ്ഞു തനിക്ക് അയച്ചുനോക്കാൻ അപ്പോൾ ചെയ്തതാണ് താനൊരു മണ്ടി അതപ്പടി വിശ്വസിക്കുകയും ചെയ്തു
Sorry
അവളുടെ മറുപടി ഒന്നും കിട്ടാഞ്ഞിട്ടാകും
ഡോറിൽ തട്ടി വിളിച്ചു
എടോ അത് just ഒരു prank ആയിരുന്നു
തനിക്ക് hurt ആയെങ്കിൽ sorry കേട്ടോ really sorry
ദേവിക..
Sorry
അവളൊന്ന് മൂളി ഒരു നേർത്ത സൗണ്ട് പുറത്തേക്ക് വന്നു, അതിൽ കൂടുതൽ അവളിൽ നിന്നും ഇപ്പോൾ കിട്ടില്ല എന്ന് തോന്നിയതിനാലാകും മുകേഷ് തിരിച്ചുപോയി
ദേവിക പിന്നെയും അവിടെ നിന്നു
അവൾ അച്ഛന്റെ വാക്കുകൾ ഓർത്തു, ഇപ്പോൾ കരഞ്ഞാൽ അവർക്കത്തൊരു വളം ആകും തന്നെ കരയിപ്പിക്കാം എന്നതിന്
അവൾ വാശിയിൽ കണ്ണുതുടച്ചുകൊണ്ടിരുന്നു എന്നാൽ ഓരോ തവണയും കണ്ണവളെ ചതിച്ചു
എങ്ങനൊക്കെയോ പുറത്തിറങ്ങി ദേവിക നേരെ താഴേക്ക് നടന്നു, അവളുടെ ഭാഗ്യത്തിന് റീസെപ്ഷനിൽ അഭിഷ മാത്രേ ഉണ്ടായിരുന്നുള്ളു
ആ സമയത്ത് അവളെ കണ്ട് അഭിഷ വേഗം അടുത്ത് വന്നു എന്തുപറ്റി ദേവെച്ചി...
അഭി...എന്റെ ബാഗും ഫോണും ഒന്ന് എടുത്തു തരുമോ കേബിനിൽ നിന്ന്
എന്തുപറ്റി
ഒന്നുല്ല... ഒരു തലവേദന...
അവൾ ദേവികയെ ഒരു സംശയത്തോടെ നോക്കി.. ചേച്ചി കരഞ്ഞോ??
ദേവിക മറുപടി പറഞ്ഞില്ല അവളുടെ മുഖത്തു നോക്കി യാജനയോടെ പറഞ്ഞു
പ്ലീസ്....
പിന്നെ അഭിഷ ഒന്നും ചോദിക്കാതെ മുകളിലേക്ക് നടന്നു
ബാഗും ഫോണും കിട്ടിയപ്പൊ ദേവിക ഒന്നും പറയാതെ ഗേറ്റിടിനടുത്തേക്ക് നടന്നു
അഭിഷ വിളിച്ചെങ്കിലും ദേവിക ഒന്നും പറയാത തിടുക്കത്തിൽ നടന്നു
ഫോൺ എടുത്ത് മനാഫ് സാർനെ വിളിച്ചു
സുഖമില്ല ഒട്ടും ഇരിക്കാൻ ആകുന്നില്ല വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞു
അയാളൊന്ന് കനപ്പിച്ചു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല
ബസ്സിൽ ഇരുന്ന് തന്റെ നിറഞ്ഞ കണ്ണു ആരും കാണാതിരിക്കാൻ ദേവിക പണിപ്പെട്ടു
വീട്ടിൽ എത്തിയപാടെ അവൾ ട്യൂഷൻ ഇല്ല എന്ന് എല്ലാർക്കും മെസ്സേജ് ഇട്ടു പനിയാണെന്ന് പറഞ്ഞ് കയറി കിടന്നു
കരഞ്ഞു കണ്ണും മുഖവുമെല്ലത്തെ ക്ഷീണിച്ച അവസ്ഥ ആയതിനാൽ അവളെ
കണ്ടപ്പോൾ അമ്മയ്ക്കും അച്ഛനും മറ്റൊന്നും തോന്നിയില്ല
ചുക്കുകാപ്പിയും കഞ്ഞിയുമായി വന്നു അമ്മ രണ്ടുത്തവണ വന്നു വിളിച്ചെങ്കിലും ദേവിക എണീറ്റില്ല
കഴിച്ചോളാം എന്ന് പറഞ്ഞു അമ്മയെ പറഞ്ഞു വിട്ടു
അമ്മയുടെ മുൻപിൽ ഇരുന്നാൽ പനി അല്ല എന്നവർക്ക് മനസിലാകും കാര്യങ്ങൾ അറീച്ചു അവരെ വിഷമിപ്പിക്കാൻ ദേവിക ആഗ്രഹിച്ചില്ല
തുടരും.......
വായിക്കുന്നവർ അഭിപ്രായം പറയു