രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
പ്ലാൻ ഒകെയ് ആകാൻ ഇത്ര വേഗം മനാഫ് സർ സമ്മതിക്കും എന്ന് അവൾ പ്രദീക്ഷിച്ചില്ല
ച്ചെ ചെറിയൊരു വഴക്ക് മിസ്സായി
അവൾ തന്റെ ജോലിയിലേക്ക് തിരിഞ്ഞു.
ആ സമയത്താണ് ട്രൂ വാല്യൂ old വെഹിക്കിൾസ് സെയിൽ ചെയ്യുന്ന ടീം വന്നത് അവരുടെ ഡോക്യൂമെന്റസ് കൂടി ദേവിക ചെയ്യേണ്ടി വന്നതോടെ അവൾക്ക് നിന്നു തിരിയാൻ സമയം ഇല്ലാതായി
അന്ന് കുറച്ചു സമയം വൈകിയാണ് ദേവിക ഇറങ്ങിയത്
Thanks... Monday തന്നെ ഡെലിവറി വേണം എന്ന് കസ്റ്റമർ വാശിക്ക് പറഞ്ഞതുകൊണ്ടാണ്
അറ്റാൻഡൻസ് പഞ്ചിങ്ങ് ചെയ്യുമ്പോൾ
അവളോട് വരുൺ വന്നു പറഞ്ഞു
ഓഹോ ..... അപ്പോൾ നല്ലപോലെ സംസാരിക്കാനും അറിയാം അല്ലെ......
അവളൊന്ന് പുച്ഛിച്ചു ചിരിച്ചുകൊണ്ട് വേഗം നടന്നു
പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ ദേവിക അവരുടേതായ തിരക്കിൽ ആയിരുന്നു.. ഉച്ചയ്ക്ക് ശേഷം ആണ് ഫോണിൽ നോക്കാനൊക്കെ സമയം കിട്ടിയത് അവൾ മനുവിന് മെസ്സേജ് അയച്ചു. ആദ്യം വിളിച്ചപ്പോൾ അവൻ പറഞ്ഞിരുന്നു ഫോണൊക്കെ വാങ്ങിയാൽ മെസ്സേജ് അയക്കണം എന്ന്
ആ ഓർമയിൽ ഒരു hi അയച്ചു
കുറച്ചു സമയം കഴിഞ്ഞാണ് റിപ്ലൈ വന്നത്,
Hi ജാനു.... എന്നാണ് ഫോൺ എടുത്തേ...
ഇതെങ്ങനെ അറിഞ്ഞു ഞാൻ ഫോൺ വാങ്ങിയത്,
അല്ലാതെ ഈ സമയത്ത് നീ കമ്പനി ഫോൺ വീട്ടിൽ കൊണ്ടുവരാറില്ലലോ
ശെരിയാണല്ലോ
സുഖമാണോ
അതെ നന്നായി പോകുന്നു
ഞാൻ ഒരു മീറ്റിംഗിൽ ആണ് പിന്നെ വിളിക്കാം..
അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ
ഫോൺ ഡിസ്‌ക്കണക്ട് ആയി
ച്ചെ വിളിക്കണ്ടായിരുന്നു... അവൾക്ക് എന്തോപോലെ തോന്നി
ദേവിക വീണ്ടും വാട്സാപ്പിൽ ഓരോരുത്തരുടെയും ഡിപിയും സ്റ്റാറ്റസും നോക്കിയിരുന്നു. വൈശാകും പ്രവീണും എല്ലാം സൺഡേയും വർക്കിംഗ് ആണെന്ന് അവൾ കണ്ടു.
പാവം......ടാർഗറ്റ് തികയ്ക്കാനുള്ള ഓട്ടപ്പാച്ചിലാകും. അക്സസ്സൊറീസ് എന്നും പറഞ്ഞു വെറുതെ ഇരിക്കുന്ന വൈശാഖ് നെ കുത്തിപ്പൊക്കി കൊണ്ടുപോകുന്നത് ആണ്.
കമ്പനി ഗ്രുപ്പിൽ നിന്ന് നമ്പർ എടുത്ത് എല്ലാരുടെയും നമ്പറോക്കെ സേവ് ചെയ്യാൻ തുടങ്ങി dp യിലുള്ള പിക് തന്നെയാണ് കോൺടാക്ട്നും വെച്ചത്, അപ്പോയാണ് വരുൺലാൽ മാത്രം dp വെച്ചിട്ടില്ല എന്നവൾ കണ്ടത്
മൂരാച്ചി.... ഇവനെന്താ dp വെച്ചാൽ
ഒരു വിധം എല്ലാവരും അവളുടെ ഫോൺ വാങ്ങി സെല്ഫി എടുത്തു വെച്ചിട്ടുണ്ട് വരുണിന്റെ മാത്രം ഇല്ല
ദേവികയ്ക്ക് ഒരു കുസൃതി തോന്നി
അവൾ ഗൂഗിളിൽ cute fox എന്ന് ടൈപ്പ് ചെയ്തു ഒരു കുഞ്ഞി കുറുക്കന്റെ പിക് എടുത്ത് കോണ്ടാക്ടിൽ ഇട്ടു ഡെവിൾ എന്ന് സേവ് ചെയ്തു

അന്നും ഫോൺ നോക്കി രാത്രി കുറച്ചു വൈകിയാണ് ദേവിക കിടന്നതു.
പിറ്റേന്ന് വരുൺലാലിന്റെ കസ്റ്റമർ അടക്കം 5 ഡെലിവറിയുടെ കാര്യങ്ങൾ സെറ്റ് ചെയ്തിട്ടാണ് ദേവിക കമ്പനിയിൽ നിന്നും ഇറങ്ങിയത്
കൂട്ടിനു അഭിഷയും ഉണ്ടായിരുന്നു, മിക്ക ദിവസവും ദേവിക വൈകുന്നതിനാൽ അഭിഷയെ കിട്ടാറില്ല കൂട്ടിനു.. അവളുടെ നിർബന്ധം കൊണ്ടു ഒരു ice cream വാങ്ങി നുണച്ചുകൊണ്ട് അവർ സ്റ്റോപ്പിൽ ഇരുന്നു...
ചേച്ചി.....
ദേ.. അവിടെ ഇരിക്കുന്ന ആളുടെ നോട്ടം കണ്ടോ...
അഭിഷ അവർക്ക് ഓപ്പോസിറ്റ ആയി ഇരിക്കുന്നയാലേ കണ്ണു കാണിച്ചു കൊണ്ടു പറഞ്ഞു
ദേവിക തിരിഞ്ഞു നോക്കി
വല്ലാത്തൊരു ഭാവത്തോടെ നോക്കുന്ന ഒരാൾ, അവളെയും അഭിഷേയെയും ആണ് അയാൾ നോക്കുന്നത്, അവർ അയാളെ നോക്കുന്നു എന്ന് കണ്ടപ്പോൾ ഒരു വൃത്തികെട്ട ചിരിയോടെനാവ് കൊണ്ടു ചുണ്ട് നുണഞു.
ച്ചെ അങ്ങോട്ട് നോക്കണ്ട ചേച്ചി എന്തോ വശപിശക് ഉണ്ട്, ദേവികയ്ക്കും എന്തോപോലെ തോന്നി
അപ്പോയെക്കും ബസ് വന്നു അവൾ അതിൽ കയറി, ആയാളും കയറുന്നതു കണ്ടതോടെ അവൾക്ക് പേടി ആവാൻ തുടങ്ങി, തിരിഞ്ഞു നോക്കാൻ പേടി തോന്നി ബസ്സിറങ്ങി ഒറ്റ ഓട്ടമായിരുന്നു കുറച്ചു ദൂരം ഓടി തിരിഞ്ഞു നോക്കി. പിന്നാലെ
ആരും ഇല്ലന്ന് ഉറപ്പിച്ചാണ് അവൾ ശ്വാസം വിട്ടത്...
പിറ്റേന്ന് വെഹിക്കിൾ ഡെലിവറി എല്ലാം ഭംഗിയായി കഴിഞ്ഞു. ഓരോരുത്തരും relax ആയിരിക്കുമ്പോൾ ആണ് HR ട്രെയിനിങ് ടീം വരുന്നത്..
ദേവിക... നിനക്ക് ട്രെയിനിങ് കഴിഞ്ഞതല്ലേ
ട്രൈനെർ മുകേഷ് ചോദിച്ചു
അതെ സർ
കമ്പനി ഇന്റർവ്യൂ കഴിഞ്ഞതല്ലേ
അതെ
മെയിൻ മനുഫെക്ചറിങ് ടീം ന്റെ അടുത്ത് നിന്നു കാൾ വരാൻ ചാൻസ് ഉണ്ട്
നിങ്ങളോട് പറഞ്ഞ പപ്പേസ് സെറ്റ് ചെയ്തിരുന്നോ
ഇല്ല സർ ദേവിക തപ്പി കളിച്ചു
ഒരു കാൾ വരും എന്നല്ലാതെ ഒന്നും പറഞ്ഞിരുന്നില്ല.
അവൾ തല താഴ്ത്തി നിന്നു
അതെങ്ങനെ, നിങ്ങളോട് അന്ന് തന്ന വർക്ഷീറ്റ് എല്ലാം റെഡി ആക്കി വെക്കാൻ പറഞ്ഞില്ലായിരുന്നോ ?? പുതിയ എക്സിക്യൂട്ടീവ് ചെയ്തല്ലോ tele കാൾ ടീമും ചയ്തു തനിക്കു മാത്രം എന്തുപറ്റി
മുകേഷ് ദേഷ്യത്തോടെ ചോദിച്ചു
അവൾക്ക് വല്ലാത്ത പേടി തോന്നി.. വർക്ക് ചെയ്തു വെക്കാൻ പറഞ്ഞിരുന്നോ അവളത് ഓർക്കുന്നില്ലായിരുന്നു..ഉണ്ടാകും താൻ കേൾക്കാഞ്ഞിട്ടാകും... ഇനിപ്പോ എന്ത് ചെയ്യും.
ചോദിക്കുന്ന ചോദ്യങ്ങൾക്ക് പകുതി എങ്കിലും അൻസർ നൽകിയാൽ നിങ്ങൾക്ക് കൊള്ളാം ഇല്ലെങ്കിൽ അവർ ജോബിൽ നിന്നും unqualify ചെയ്യും
മുകേഷ് പറഞ്ഞുകൊണ്ട് സീറ്റിൽ പോയിരുന്നു
അവൾ വേഗം അന്ന് തന്ന വർക്ക് ഷീറ്റിൽ ബാക്കി ഉണ്ടായിരുന്ന വർക്ക് എല്ലാം കംപ്ലീറ്റ് ആകാൻ തുടങ്ങി. ഉച്ചയ്ക്ക് ഫുഡ് പോലും നല്ലപോലെ കഴിക്കാൻ നിന്നില്ല. ചങ്കിൽ നിന്നും താഴേക്ക് ഇറങ്ങുന്നില്ല എന്ന് തന്നെ പറയാം
ജോബിൽ നിന്നും ട്രെയിനിങ് തന്നിട്ടും ക്വാളിഫിക്കേഷൻ ഇല്ലാതെ പുറത്തായി എന്ന് പറഞ്ഞാൽ മറ്റൊരു ജോലിയെ അത് ബാധിക്കും എന്നവൾക്ക് തോന്നി
ഇപ്പോയാണ് വീട്ടിലെ കാര്യങ്ങൾ ഒരു വിധം കരയ്ക്കടുത്തത്...
അവൾക്ക് ശ്വാസം വിടാൻ പോലും ആകാതെ ടെൻഷൻ ആയി
ബിപ്.....
ബിപ്....
ഫുഡ് കഴിഞ്ഞു കേബിനിലെത്തിയപ്പോൾ അവളുടെ
ഫോണിൽ ടെക്സ്റ്റ് മെസ്സേജ് minutes
hello devika welcome to ma***
training verification program you will get a call to determine your training internal marks in ten minuts
എന്നതായിരുന്നു മെസ്സേജ്
മെസ്സേജ് കണ്ടു ദേവികയ്ക്ക് വിറയ്ക്കാൻ തുടങ്ങി..
ഒന്നും കാര്യമായി അറിയില്ലലോ എന്നോർത്തപ്പോൾ കണ്ണുനിറഞ്ഞു പോരാത്തതിന്
HR ടീമും ഉണ്ട് അവളാകെ ടെൻഷൻ അടിച്ചു പപ്പേഴ്സ് എല്ലാം എടുത്തു വെച്ചു
അപ്പോയാണ് ഫോൺ റിങ് ചെയ്യുന്നതവൾ കേട്ടത്..
ദേവിക പതുക്കെ ഫോൺ എടുത്തു കാൾ അറ്റൻഡ് ചെയ്തു
Hello മിസ് ദേവിക
Yes
Ok i am rahul from delhi are you ready for your training verification program?
ദേവികയ്ക്ക് പെട്ടന്ന് ഒന്നും സംസാരിക്കാൻ ആയില്ല, അവള് മിണ്ടാതിരിക്കുന്നതിനാൽ ഫോണിൽ നിന്നും മിസ് ദേവിക എന്നുള്ള വിളി മാത്രം കേൾക്കാം
Mind മൊത്തം ബ്ലാങ്ക് ആയപോലെ തോന്നി
ദേവിക പെട്ടന്ന് കാൾ കട്ട് ചെയ്തു
ഫോൺ മറച്ചുവെച്ചു സീറ്റിൽ ഇരുന്നു വിയർപ്പ് ഒപ്പി
തുടരും.......