ദക്ഷാവമി, തുടർക്കഥ ഭാഗം: 14 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


പിന്നെ നീ പോടാ ചേട്ടാ.... നീ ദാ   ഇവളെ കൊണ്ടു പോയി തട്ട്...

എന്നിട്ട് നീയും പോ....


ഇതേ... എന്റെ വീടാ... നിങ്ങടെ മാത്രം അല്ല..



   അവരുടെ മൂന്നുപേരുടെയും വഴക്ക്  കണ്ട്   ദക്ഷ്    ചിരിയോടെ  വാതിലിൽ  ചാരി നിന്നു...




വാമി.... വാമി.... അമ്മയുടെ വിളി കേട്ട്.... കെമിസ്ട്രി ടെസ്റ്റിന്റെ പൊതിയിലേക്കു  ഭൂമിയുടെ ചിത്രം ഒളിപ്പിച്ചു കൊണ്ടവൾ   വേഗം   ചെന്നു വാതിൽ തുറന്നു..


എന്താ... അമ്മേ അവൾ തെല്ലു ഉത്കണ്ഠയോടെ ചോദിച്ചു...


കുറെ നേരമായി ഞാൻ നിന്നെ വിളിക്കുന്നു.. നീ ഈ റൂമിൽ എന്തെടുക്കുവാ...


എക്സാം വരുവല്ലേ ഞാൻ ...     പഠിക്കുവാരുന്നു അമ്മേ..


ഹും... ഇങ്ങോട്ട് വന്നേ പെണ്ണെ...അടുക്കളയിൽ എന്നെ ഒന്ന്  സഹായിച്ചേ....നാളെ അന്യ വീട്ടിൽ പോകേണ്ട പെണ്ണാ....


രണ്ടു തവണയായി ദീപക് വിളിക്കുന്നു ...

ജോലി തിരക്ക് കാരണം  എടുക്കാനും പറ്റിയില്ല...

ഈ  പെണ്ണാണെകിൽ റൂമിൽ  കയറി അട  ഇരിക്കുവാ...

ഞാൻ വിളിക്കാതെ  ഒന്നും വന്നു ചെയ്തു തരില്ല.... അമ്മ  പതം  പറഞ്ഞുകൊണ്ട് താഴേക്കു പോയി...


അവന്റെ പേര് കേട്ടതും അവൾ വേഗം  കിച്ചണിലേക്ക് നടന്നു..

എന്റെ കണ്ണാ... ഇന്ന് സ്കൂളിൽ വന്ന കാര്യം പറയാനാണോ...അയാൾ വിളിച്ചത് 


അമ്മയോട് ഇതുവരെ താൻ അത് പറഞ്ഞില്ല...


പറയണോ? വേണ്ടയോ? അവൾ ആലോചനയോടെ   സിങ്കിൽ നിന്നും   പാത്രം എടുത്തു കഴുകികൊണ്ടിരുന്നു....


അപ്പോഴാണ് അച്ഛമ്മ   കിച്ചണിലേക്ക് വന്നത്..


എടി.. വാമി... നീ പാത്രം കഴുകുവാണോ  അതോ  നീ തറ  കഴുകുവാണോ?


പെട്ടന്നവൾ ഞെട്ടി..  താഴേക്കു നോക്കി.. നിലത്തെല്ലാം വെള്ളം കിടപ്പുണ്ട്...അത് അച്ഛമ്മേ എന്റെ കയ്യിനു അറിയാതെ വെള്ളം കമന്നതാ... ഞാൻ ഇപ്പോൾ തുടക്കാം...


ഈ പെണ്ണിന്  ഇന്ന്.എന്ത് പറ്റി.. അതും പറഞ്ഞു അച്ഛമ്മ  കുടിക്കാനുള്ള വെള്ളവുമായി പോയി..


അവൾ മോപ്പുമായി വന്നു വേഗം തറ തുടക്കാൻ തുടങ്ങി..

അപ്പോഴാണ് അമ്മയുടെ ഫോൺ  അടിച്ചത്....


അത് കേട്ടതും അവളുടെ നെഞ്ചിടിപ്പ് കൂടി...


ആ പറ  മോനെ....

ആണോ?


ഇല്ല വാമി... പറഞ്ഞില്ല...


മ്മ്... ആ അമ്മ ചോദിച്ചിട്ട് വിളിക്കാം..



അമ്മ ഫോൺ  വെച്ചിട്ട് വാമിയെ വിളിച്ചു...


വാമി.... എടി.... വാമി...

അവൾ വിളികേട്ടു....


ദാ.. വരുന്നമ്മേ.....

വേഗം  മോപ്പും  മറ്റും സ്റ്റോർ റൂമിൽ കൊണ്ടു വെച്ചിട്ട് അവൾ ഹാളിൽ അമ്മയുടെ അടുത്തേക്ക് വന്നു..


വാമി.. ഇന്ന് ദീപക്  എന്തേലും കൊടുത്തുവിട്ടോ ആ കൊച്ചിന്റെ കൈയിൽ..


മ്മ്.. കൊടുത്തു വിട്ടാരുന്നു...


എന്നിട്ട് നീ എന്താ എന്നോട് പറയാതിരുന്നേ..


ഞാൻ.. ഞാൻ.. മറന്നുപോയമ്മേ...



നിന്റെ ഒരു മറവി..


ആട്ടെ... എന്താണ് അവൻ വാങ്ങി തന്നെ അമ്മയുടെ അടുത്തിരുന്ന  അച്ഛമ്മ ചോദിച്ചു...


അത്... അതെന്താന്ന് ഞാൻ നോക്കിയില്ല..


ഹോ... ഇവടെ ഒരു കാര്യം പോയി   അതിങ്  എടുത്തിട്ട് വാ....നോക്കട്ടെ എന്താണെന്നു 


എന്റെ കണ്ണാ..... അതിനി  കാണുമ്പോൾ ഉണ്ടാകുന്ന പുകിൽ ഓർത്തിട്ട് നെഞ്ച് പിടക്കുന്നു...


അവൾ വേഗം റൂമിൽ പോയി ലിയ  കൊടുത്ത  കോൺടാക്ട് ലെൻസിന്റെ ബോക്സുമായി വന്നു..


അമ്മ അത് വാങ്ങി തുറന്നു നോക്കി..

അമ്മയുടെ നെറ്റി ചുളിഞ്ഞു.. ഇതെന്തു  കുന്തമെന്ന രീതിയിൽ അച്ഛമ്മ.. വാ.. പൊളിച്ചു...


അമ്മ പാക്കറ്റ് തിരിച്ചും മറിച്ചും നോക്കി....


ഇതിന്  ഒരുപാട് വില  ആയി കാണുമല്ലോ....

നല്ല ക്വാളിറ്റി ആണെന്ന് തോന്നുന്നു കണ്ടിട്ട്...


അച്ഛമ്മ... ഇതെന്താണ് സാധനം എന്ന് ചോദിച്ചു..


ഓ.. അമ്മയ്ക്ക് കണ്ടിട്ട് മനസ്സിലായില്ലേ...

ഇതാണ്  കോൺടാക്ട് ലെൻസ്‌...

ഇതിപ്പോ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടും..


.ഇതു  വാമിക്ക് എന്തിനാ....


ദീപക് മോനു ഒരു ആഗ്രഹം   വാമി കോൺടാക്ട് ലെൻസ്‌ വെക്കണമെന്ന്....മോൻ വിളിച്ചപ്പോൾ പറഞ്ഞാരുന്നു....അവളോടുള്ള കെയർ കൊണ്ടാണ് അവൻ ഇത് വാങ്ങിയത്..


അത് കേട്ട് വാമി ഞെട്ടി 


നമ്മുടെ ദീപക് മോന്റെ   സിസ്റ്റർ ദീപയില്ലേ  അന്ന് ഇവിടെ വന്നേ...

അതിന്റെ     നാത്തൂന്റെ  മോൾ നഴ്സിംഗ് പഠിക്കുന്നെ.


അത് ഫുൾ ടൈം പഠിത്തമാണ്.. അതിന്റെ കണ്ണിനു ഈ ഇടക്ക് ചൊറിച്ചിലും വേദനയും വന്നപ്പോൾ  ഡോക്ടറേ കാണിച്ചു..


ഡോക്ടർ ആണ് പറഞ്ഞത്  കോൺടാക്ട് ലെൻസ് വെക്കാൻ.. ഒരുപാട് നേരം പുസ്തകത്തിലൊക്കെ നോക്കി ഇരിക്കുമ്പോൾ ഉണ്ടാകുന്ന  പെയിൻ കുറയും കുറച്ചു കൂടി വ്യക്തമായി കാണാൻ പറ്റുമെന്നു...പിന്നെ 

ഐ പ്രൊട്ടക്ഷനും.


ഇവൾക്കും എക്സാം വരുവല്ലേ... ..അതുകൊണ്ട് അവളോടും use ചെയ്യാൻ പറഞ്ഞു...


മോൻ പറഞ്ഞാരുന്നു.. ലെൻസ്‌ വെച്ചിട്ട് ഒന്ന്  വീഡിയോ കാൾ ചെയ്യാണെന്നു..


അമ്മ വാമിയെ നോക്കി കൊണ്ട് പറഞ്ഞു..

അവൾ അത്ഭുതത്തോടെ  അമ്മയെ നോക്കി..


അമ്മയിലെ മാറ്റം അവളെ അമ്പരപ്പിച്ചു....


ആ പ്രശ്നം സോൾവ് ആയതിൽ അവൾ മനസ്സിൽ അവനോട് നന്ദി പറഞ്ഞു....



പവിയും വാണിയുമായി അടിയിട്ട് പിണങ്ങി  സിറ്റ് ഔട്ടിൽ ഇരിക്കുമ്പോഴാണ് ദക്ഷ്  പാറുവിന്റെ അടുത്തേക്ക് വന്നത്...

അവൻ അവളുടെ അടുത്തേക്ക് ചെന്നതും  പിന്നിൽ നിന്നും പവി  വിളിച്ചു പറഞ്ഞു...

എടാ.... അവളുടെ അടുത്തേക്ക് പോകല്ലേ....

അവൾ നല്ല കലിപ്പിലാ... ആൾ ആരാണെന്നൊന്നും പെണ്ണ് നോക്കില്ല.... അവൾ വായിൽ തോന്നിയത്  പറയും..

നീ അവളോട് മിണ്ടാൻ നിൽക്കണ്ട.....



പോടാ  അവിടുന്ന്.. അതൊരു പാവം കൊച്ചാണ്... നീയും വാണിയും കൂടി അതിനോട്‌ വെറുതെ വഴക്കുണ്ടാക്കുന്നതാ....


എന്തായാലും എനിക്ക് ഈ കാന്താരിയെ ഇഷ്ടമായി.... പെങ്ങൾ അയാൽ ഇതുപോലെ  വേണം...


ഓ... എന്നാൽ നീ ചെന്നു കേറി കൊട്.. എന്നിട്ട് കിട്ടുന്ന വാങ്ങിക്കൊണ്ടു വാ....



അവൻ പതിയെ അവൾകടുത്തായി   സോഫയിൽ  ഇരുന്നു...


ഹേയ്.... പാറു.. അവൻ പതിയെ വിളിച്ചു...

ആദ്യമൊന്നും അവൾ മൈൻഡ് ചെയ്യാൻ പോയില്ല...


കുറെ തവണ  അവൻ വിളിച്ചപ്പോൾ അവൾ തല ഉയർത്തി നോക്കി...


അവന്റെ ക്രിസ്റ്റൽ കണ്ണുകൾ തിളങ്ങുന്ന കണ്ടതും അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി...


അവൾക്കു അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഓർമ്മ വന്നത്   വാമിയുടെ കഥകളിൽ  മാത്രം കേട്ടു അറിഞ്ഞ ആ ക്രിസ്റ്റൽ കണ്ണുകൾ ആയിരുന്നു....



ഹലോ..... കാന്താരി... അവൻ ചിരിയോടെ വിളിച്ചു..


അവൾ അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു..

വളരെ  പെട്ടന്ന് തന്നെ അവർ കൂട്ടായി..


കുറച്ചു നേരമായിട്ടും  പൊട്ടിത്തെറി ഉണ്ടാകാതെ ഇരുന്നപ്പോൾ പവിയും   വാണിയും  വന്നു നോക്കിയപ്പോൾ  ദക്ഷുമായി   ചിരിച്ചു കളിക്കുന്ന  പാറുനെ ആണ് കണ്ടത്...


എന്നാലും ഇവളെ  ഈ ദക്ഷേട്ടൻ  എങ്ങനെ മെരുക്കി എടുത്തു അതും ഇത്ര പെട്ടന്ന്... വാണി   പവിയോട് ചോദിച്ചു..


ആ... എനിക്കറിയില്ല.... പവി  കൈ  മലർത്തി...




അടുത്ത ദിവസം  സ്കൂളിൽ...


എടി.. നിങ്ങൾ ശ്രെദ്ധിച്ചോ?


ആ വാമികയ്ക്ക് ഇന്നെന്തോ ഒരു പ്രേത്യേകത  ഉള്ളത് പോലെ...


ശരിയാണെടാ ഞാനും ശ്രെദ്ധിച്ചു...

ക്ലാസ്സിലെ കുട്ടികൾ പരസ്പരം അടക്കം പറഞ്ഞു...


വാമി.. സന്തോഷത്തിൽ ആയിരുന്നു...ഇനി ആരും തന്നെ പ്രേത്യേകം ശ്രദ്ധിക്കില്ല.... നീല  കണ്ണി എന്ന് വിളിക്കില്ല... പ്രതേകിച്ചും അയാളുടെ വർണന കേൾക്കണ്ട...


എന്താ വാമി ഒരു പുഞ്ചിരി.. ലിയ   തോളിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു....


ഒന്നുല്ലടി....


നീ ലെൻസ്‌ വെച്ചിട്ട് എങ്ങനെ ഉണ്ട്..(പാറു )

ആദ്യം കുറച്ചു പാടായിരുന്നു.. വേദനിച്ചു പണ്ടാരം അടങ്ങി.... കണ്ണീർ പുഴ ആയിരുന്നേടി....കണ്ണീർ പുഴ....


പക്ഷെ ആവിശ്യം എന്റെ അല്ലെ.. തോൽക്കാൻ പറ്റില്ലല്ലോ..

മ്മ്... പക്ഷെ നിന്റെ നീല  കണ്ണ് കാണാനായിരുന്നു ഭംഗി...


ഹും..2nd പീരിയഡ് ബോട്ടണിടെ പ്രാക്ടിക്കൽ ഉണ്ട്... നിയൊക്കെ വല്ലതും പഠിച്ചോ..


ഹെവിടുന്നു....


ഇന്നലെ  വീട്ടിൽ അടി ആയിരുന്നെടി (പാറു )


അടിയോ? ആരുമായിട്ട്.... (ലിയ )


വേറെ ആരുമായിട്ടാ ഇവൾ അടിയിടാറുള്ളത് ഇവടെ ചേട്ടനോടും ചേച്ചിയോടും ആവും (മാളു )


എന്റെ വീട്ടിൽ ഞാൻ എന്റെ അനിയനെ തൊട്ടാൽ എനിക്ക് അടികിട്ടുന്നത് മമ്മിടെ കൈയിൽ നിന്നുമാണ് ലിയ സങ്കടത്തോടെ  പറഞ്ഞു..


ഇന്നലെ  ഞങ്ങടെ വീട്ടിൽ ചേട്ടന്റെ ഫ്രണ്ട് വന്നിട്ടുണ്ടായിരുന്നു... ആ ചേട്ടനും കണ്ടു ഞങ്ങളുടെ അടി..


പക്ഷെ ആ ചേട്ടൻ പാവമാണെടി.....

നിനക്കറിയുമോ   നീ പറയാറുള്ള കഥയിലെ  പോലത്തെ കണ്ണുകളാണ് ആ ചേട്ടന്...


എന്ത് തിളക്കമാണെന്നറിയാമോ  ആ കണ്ണുകൾക്ക്‌ (പാറു )


അത് ചിലപ്പോൾ വല്ല ലെൻസും ആകുമെടി (ലിയ )


ആവോ.. എനിക്കറിയില്ല (പാറു )




അതൊക്കെ ഇരിക്കട്ടെ... ഫെബിയുടെ കാര്യം എങ്ങനെയാ....(ലിയ )



അറിയില്ലെടി.....(വാമി )


എടി... പാറു... നീ പറഞ്ഞ  ആ ചേട്ടനോട് ഹെല്പ് ചോദിച്ചാലോ?


അതാകുമ്പോൾ ആരും അറിയില്ല....(മാളു )


അയ്യോ... എനിക്ക് പേടിയാണെടി.. വീട്ടിൽ അറിഞ്ഞാൽ ഏട്ടൻ എന്നെ നാടു കടത്തും... (പാറു )


എടി ഒരാളുടെ ജീവിതത്തിന്റെ കാര്യമല്ലേ.... നമ്മൾ കാരണം ഒരാൾ എങ്കിലും രക്ഷപെട്ടാൽ അത്രയും നല്ലതല്ലെ... (വാമി )


ശരിയാടി.. പാറു... നീ ഒന്ന് പറഞ്ഞു നോക്ക്...

ഈ വീക്ക്‌ ക്ലാസ്സ്‌ തീരും ഇനി 3ദിവസം കൂടിയേ ഉള്ളു...(ലിയ )


മ്മ്.... നോക്കട്ടെ....


ഉറപ്പ് ഞാൻ പറയുന്നില്ല...(പാറു )



ഓഫീസിൽ   ഫയലുകൾ   തിരയുന്ന  തിരക്കിലായിരുന്നു   നിത്യ..

കൂടെ.. മീരയും ഉണ്ട്...


എടി... എത്ര  നോക്കിയിട്ടും ആ ഫയൽ  കാണുന്നില്ലല്ലോടി...മീരേ 


മഹി .... ഇന്നെന്നെ കൊല്ലും...


ഞാൻ അത് എവിടെയാ വെച്ചതെന്ന് ഒരു പിടിയും കിട്ടുന്നില്ലെടി....


അത്രയും important ആയ ഒരു ഫയൽ  എങ്ങനെ  മിസ്സ്‌ ആയി എന്ന് എനിക്ക് മനസ്സിലാകുന്നില്ലല്ലോടി.. മീരേ....


നീ  കരയാതെ    നോക്കെടാ..... അത് ഇവിടെ എവിടെ എങ്കിലും കാണും...


ആ ഡെവിൽ അറിഞ്ഞാൽ എന്നെ ചുമരിൽ  നിന്നും വടിച്ചെടുക്കേണ്ടി വരും  അവൾ കരച്ചിലോടെ പറഞ്ഞു...



നിത്യ..... നിന്നെ മഹേഷ് സർ   വിളിക്കുന്നു..


HR ഡിപ്പാർട്മെന്റിലേ  സാം  വന്നു പറഞ്ഞു...


മ്മ്...

സർ... D  ബ്ലോക്കിൽ   ഉണ്ട്.. എന്തോ കോൺഫെറെൻസിൽ ആണ്...


മ്മ്..


എടി.... എന്ത് ചെയ്യും.....


മീര    സങ്കടത്തോടെ  അവളോട് ചോദിച്ചു..

അറിയില്ലെടി..... എന്തായാലും പോയി നോക്കാം..


അവൾ  D  ബ്ലോക്കിലേക്ക് ചെല്ലുമ്പോൾ മഹി   കോൺഫറൻസ് കഴിഞ്ഞു പുറത്തേക്കിറങ്ങി...

അവളെ കണ്ടതും അവന്റെ കണ്ണുകൾ  കുറുകി... ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു..


ഹലോ... നിത്യ...

താൻ  വന്നിട്ട് ഒരുപാട് നേരമായോ?


ഇല്ല.... മഹി  ഏട്ടാ... അല്ല... സർ .. 


തനിക്കെന്താടോ  പറ്റിയെ..... അവൻ ചിരിയോടെ ചോദിച്ചു...


പലരും അവരെ നോക്കുന്നുണ്ടായിരുന്നു...


അതൊന്നും വക  വെക്കാതെ അവൻ അവളോടൊപ്പം നടന്നു..


അവരുടെ കൂട്ടത്തിൽ പുതിയ സ്റ്റാഫ് ആയ   അരുൺ ചോദിച്ചു....


അത്  സാറിന്റെ pa ആണോ?

ഹേയ്.... Pa ക്കും മുകളിലാണ്...കക്ഷി...


അത്  സാറിന്റെ ഫിയാൻസി ആണ്....


നിത്യ   വേണുഗോപാൽ....


അവരുടെ എൻഗേജ്മെന്റ് കഴിഞ്ഞതാണ്...


ഓ....


അപ്പോൾ ഉടനെ  മാര്യേജ് കാണുമല്ലോ?


അത്... ദക്ഷിത്  സാറിന്റെ   മാര്യേജ് കഴിഞ്ഞേ ഉള്ളെന്ന... ഞാൻ അറിഞ്ഞത്...


ദക്ഷിത്  സാറുമായി  ... മഹേഷ്‌ സാറിന് എന്താണ് ബന്ധം...


ദക്ഷിത്  സാറിന്റെ അച്ഛന്റെ പെങ്ങളുടെ മോൻ ആണ്  മഹേഷ്‌ സർ....

സാറിന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചതാണ്...


സർ  വളർന്നതെല്ലാം   ദക്ഷ്  സാറിനോടൊപ്പമാണ്.. അവർ സെയിം age ആണ്..


അപ്പോഴേക്കും  മഹിയും നിത്യയും അവരെ മറികടന്നു  മുന്നോട്ടു പോയി...


ആ മൗണ്ട്ൻ  വാലി ഹിൽ  സ്റ്റേഷൻ  പ്രോജെക്ടിന്റെ ഫയൽ   എവിടെ...


നീ  അതിങ്  എടുത്തേ നിത്യ.....

    ദക്ഷ്   ആ ഫയലിന്റെ  കാര്യം പറഞ്ഞു   കുറെ നേരമായി എനിക്ക് ഒരു സമാധാനം തരുന്നില്ല...


സ്വന്തം ക്യാബിനിലേക്ക് കയറിക്കൊണ്ട്  മഹി പറഞ്ഞു....


അവൾ എന്ത് ചെയ്യണമെന്നറിയാതെ  വിറയലോടെ   അവന്റെ മുഖത്തേക്ക് നോക്കി...


തുടരും

To Top