രചന: മഴ മിഴി
അമ്മേ ഞാൻ നേരിട്ട് കൊടുക്കുന്നില്ല... എന്റെ ചിറ്റേടെ മോൾ വാമികെടെ സ്കൂളിൽ ആണ് പഠിക്കുന്നത് അവളുടെ കൈയിൽ കൊടുത്തു വിടാം..
അമ്മ അല്പം ആശ്വാസത്തോടെ അവനെ നോക്കി ചിരിച്ചു..
ഇതെന്തു കുന്തം എന്ന രീതിയിൽ വാമി അവനെ നോക്കി..
അവൻ വീണ്ടും കണ്ണിറുക്കി കാണിച്ചു കൊണ്ട് പുറത്തേക്കിറങ്ങി....
അവൾ ആലോചനയോടെ റൂമിലേക്ക് പോയി...
എന്റെ കണ്ണാ... എന്ത് ഗിഫ്റ്റ് ആണത്....
ആലോചിച്ചിട്ട് ഒന്നും മനസ്സിൽ ആകുന്നില്ല..
എന്തായാലും അച്ഛമ്മ ഇവിടെ ഇല്ല എന്നാൽ പോയി ഒന്ന് ടീവി കാണാം.. അവൾ താഴെക്കിറങ്ങി വന്നു..
അപ്പോഴാണ് അമ്മയുടെയും അച്ഛന്റെയും സംസാരം കേട്ടത്..
ദീപക് നല്ല പയ്യനാണല്ലേ.. ജിതേട്ടാ....
ആ.. നല്ല പയ്യനാണ്..വിനീതമായ സ്വഭാവം..
നമ്മുടെ വാമിയുടെ ഭാഗ്യമാ.....ഇത്രേം നല്ല ഒരു പയ്യനെ കിട്ടിയത്...
മ്മ്... മേനോൻ കൊണ്ട് വന്ന ആലോചന ആയതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും ആലോചിക്കാതെ സമ്മതിച്ചത്...
ഞാനും ഈ പയ്യനെ നേരത്തെ കണ്ടിട്ടുണ്ട്.. എല്ലാർക്കും നല്ല അഭിപ്രായമാണ്... ജിതേട്ട..
പിന്നെ രണ്ടു വർഷം മുന്നേ എന്നോട് മേനോൻ സൂചിപ്പിച്ചതാണ് ഈ കല്യാണ ആലോചന..
അന്ന് ഞാൻ വാക്കൊന്നും പറഞ്ഞില്ലായിരുന്നു...
ഞാനും മേനോനും കൂടി മേനോന്റെ മോളുടെ കല്യാണ സമയം നോക്കാൻ പോയപ്പോഴാണ്... വെറുതെ മേനോൻ പറഞ്ഞിട്ട് വാമി മോളുടെ സമയം കൂടി നോക്കിയേ.. അപ്പോഴാണ് അറിയുന്നേ... മോൾക് 18 വയസ്സിൽ കല്യാണം നടന്നില്ലെങ്കിൽ പിന്നീട് ഒരു മംഗല്യ യോഗം കാണുന്നില്ലെന്നു...അതും 18 പൂർത്തിയാകുമ്പോൾ തന്നെ നടത്തണം...
വിശ്വാസം ഇല്ലാഞ്ഞിട്ട് ഞാനും മേനോനും കൂടി വേറെ ഒന്ന് രണ്ടിടത്തും പോയി നോക്കി.. പോയിടതെല്ലാം പറഞ്ഞത് തന്നെയാ പറഞ്ഞെ...
അതാ.
പിന്നെ ഞാൻ ഒന്നും ആലോചിക്കാഞ്ഞേ...
നിനക്കറിയാല്ലോ സുചി.. എനിക്ക് ജാതകത്തിൽ ഒന്നും വിശ്വാസം ഇല്ലാത്ത ആളാണെന്നു.. പക്ഷെ മോളുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ തോന്നിയില്ല..
മോൾക്ക് സങ്കടമായിരിക്കും.. പക്ഷെ... സങ്കടപ്പെട്ടിട്ടു കാര്യം ഇല്ലല്ലോ...
എനിക്കും സങ്കടമാടോ.... നമ്മുടെ മോളെ ഇത്ര പെട്ടന്ന് കെട്ടിച്ചു വിടുന്നതോർത്തിട്ട്, അവൾ കുഞ്ഞല്ലെടോ
എന്റെ നെഞ്ച് അതോർത്തിട്ട് പിടക്കുകയാ....
എനിക്കും അങ്ങനെ തന്നെയാ ജിതേട്ടാ...അവൾ പഠിക്കണ്ടേ.. സ്വന്തം കാലിൽ നിക്കണ്ടേ.. ഒരു ജോലി ആയിട്ടേ അവളെ കെട്ടിച്ചു വിടുന്നുള്ളെന്ന് ഞാൻ കരുതിയതാ..
പക്ഷെ... വിധി.... അതല്ലൊല്ലോ..
ഞാൻ എന്റെ വിഷമം പുറത്തു കാണിക്കുന്നില്ലെന്നേ ഉള്ളു..
അമ്മ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു..
താൻ വിഷമിക്കണ്ടടോ..
മോളെ... അവര് പഠിപ്പിക്കാമെന്നു പറഞ്ഞിട്ടുണ്ട്...
മോളുടെ പ്രായവും അവർക്കറിയാം..
ഇതെല്ലാം കേട്ടു കൊണ്ടു നിന്ന വാമി വിങ്ങി പൊട്ടി റൂമിലേക്ക് ഓടി...
എന്റെ കണ്ണാ.... ഞാൻ ഈ കേട്ടത് സത്യമാണോ?
അച്ഛയും അമ്മയും ഇത്രയും സങ്കടങ്ങൾ ഒളിപ്പിച്ചു വെച്ചാണോ എന്റെ മുന്നിൽ നടന്നെ...എന്നോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ?
സത്യമായിട്ടും കണ്ണാ..... എനിക്കറിയില്ലായിരുന്നു...
ഞാൻ കരുതി ഇരുന്നേ എന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടാണെന്ന....
ഞാൻ അങ്ങനെ ചിന്തിച്ചത് തന്നെ തെറ്റാണു കണ്ണാ....
എന്നോട് ക്ഷമിക്ക്... ഞാൻ ഒരിക്കലും അച്ഛയെയും അമ്മയെയും വേദനിപ്പിക്കില്ല...
എനിക്ക് മനസ്സിലാകുന്നില്ലല്ലോ ഇവരെ എന്റെ കണ്ണാ.....
ഗോൾഡൻ ബോഡറിൽ റെഡ് കസവുള്ള സ്‌കർട്ട് ഒരു കൈയിൽ നീല കളർ കുടയും പിടിച്ചു മറ്റൊരു കൈ കൊണ്ട് സ്‌കർട്ട് ഉയർത്തി പിടിച്ചു ഒലിച്ചിറങ്ങുന്ന മഴവെള്ളത്തോടൊപ്പം രണ്ടു കൊലുസ്സിട്ട പാദങ്ങൾ ഉയർന്നു പൊന്തി തുള്ളികളിച്ചു കൊണ്ടിരുന്നു....അവളുടെ പൊട്ടിച്ചിരി മഴയുടെ ആരവത്തിൽ അലിഞ്ഞു ചേർന്നു...ഇടക്കവൾ ആരെയോ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഒന്ന് കൂടി വെള്ളം ചവിട്ടി തെറിപ്പിച്ചു.. വീണ്ടും അവളുടെ ചിരി ഉയർന്നു..പൊങ്ങി.....അപ്പോഴേക്കും മറ്റു ആരൊക്കെയോ അവളോടൊപ്പം ചേർന്നു... ഇടക്ക് എപ്പോഴോ തെറിച്ച വീണ വെള്ളതുള്ളികൾ അവളുടെ മുഖത്തേക്ക് തെറിച്ചു .. സ്‌കർട്ടിലെ പിടിവിട്ടവൾ മഴയിലേക്ക് കൈയ്യെത്തി വെള്ളം പിടിച്ചു മുഖത്തേക്ക് ഒഴിച്ചു...
അവളുടെ നീല കാന്ത കണ്ണുകൾ വെള്ളത്തുള്ളികൾ വീണു തിളങ്ങി...അവളുടെ കുഞ്ഞി ചിരിയിൽ കുഞ്ഞു മറുക് തെളിഞ്ഞു വന്നു...പെട്ടന്ന് ഒരു ശബ്ദം കേട്ടു ഒപ്പം അവളുടെ നീല കണ്ണുകൾ ഒന്ന് പിടഞ്ഞു കൈയിൽ ഇരുന്ന കുട മുകളിലേക്കു തെറിച്ചു....ചുറ്റും കരച്ചിലുയർന്നു.... ഒലിച്ചിറങ്ങിയ മഴവെള്ളം ചുടു ചോരയിൽ ചുവന്നു കലങ്ങി....
അവൻ ഞെട്ടി വിയർത്തു കണ്ണുകൾ വലിച്ചു തുറന്നു ശ്വാസം ആഞ്ഞെടുത്തുകൊണ്ട് ഭീതിയോടെ ചുറ്റും നോക്കി...
തനിപ്പോഴും ഫ്ലൈറ്റിൽ ആണ്..താൻ കണ്ടത്തപ്പോൾ ഒരു സ്വപ്നമാണോ?
ആ നീല കണ്ണുകളിലെ പിടപ്പ് , ചോരയിൽ മുങ്ങി ചുവന്നു ഒഴുകി ഇറങ്ങുന്ന മഴവെള്ളം അവന്റെ കണ്ണിൽ കുറച്ചു സമയത്തേക്കു അത് മാത്രമായിരുന്നു... എന്തുകൊണ്ടോ അവന്റെ നെഞ്ചിൽ നീറ്റൽ അനുഭവപ്പെട്ടു...
അവൻ പതിയെ വിൻഡോ യുടെ കർട്ടൻ നീക്കി പുറത്തേക്കു നോക്കി.. ഇരുട്ടല്ലാതെ മറ്റൊന്നും കാണാൻ സാധിക്കുന്നില്ല...
അവൻ പതിയെ എഴുനേറ്റു ടോയ്‌ലെറ്റ് ലക്ഷ്യമാക്കി നടന്നു.
അടുത്ത ദിവസം സ്കൂളിൽ....
എന്നാലും ഇന്ന് ലിയയെ ഇതുവരെ കണ്ടില്ലല്ലോ?
മാളു വിഷമത്തോടെ പറഞ്ഞു...കൊണ്ട് ക്ലാസ്സിലേക്ക് കയറി..
വാമി ആണെങ്കിൽ പതിവിലും സന്തോഷത്തിലാണ്..
എടി.... നീ ശ്രെദ്ധിച്ചോ വാമിയെ.. അവളുടെ മൂഡ് ഇന്ന് ചേഞ്ച് ആയിട്ടുണ്ട്...(പാറു )
മ്മ്.. എനിക്കും തോന്നി.... അങ്ങനെ...(മാളു )
എടി.... ദാ... ഇരിക്കുന്നു നമ്മൾ തിരഞ്ഞ സാധനം (പാറു )
എന്ത് സാധനം ആണെടി.. കഴിക്കാനുള്ളതാണോ? (മാളു )
പിന്നെ.. നീ അങ്ങോട്ട് കഴിക്കാൻ ചെല്ല് അത് നിന്നെ മാന്തും.. ഇത് നല്ല ഒന്നാന്തരം ചിമ്പാൻസി ആണെടി..ചിമ്പാൻസി .(പാറു )
വാമി അപ്പോഴേക്കും ഓടി ചെന്നു ലിയയെ ഹഗ് ചെയ്തു...
എന്താടി ബസിനു വരാഞ്ഞേ....
എടി നീ ചിമ്പാൻസി എന്ന് പറഞ്ഞത് ലിയയെ ആണോ...(മാളു )
പാറു പതിയെ ഒന്ന് ചിരിച്ചു..
അവള് കേൾക്കാത്തത് നിന്റെ ഭാഗ്യം അല്ലെങ്കിൽ കാണാരുന്നു...(മാളു )
എടാ.. നീ എപ്പോൾ വന്നു...(പാറു )
കുറെ നേരമായി (ലിയ )
നീ ഇന്നെന്താ നേരത്തെ (മാളു )
എന്താടി നിനക്കൊരു വിഷമം.. (വാമി )
പറയാം... (ലിയ )
നിയൊക്കെ ഇന്നലെ പറഞ്ഞതുകൊണ്ട് ഞാൻ ഇന്ന് നേരത്തെ വീട്ടിൽ നിന്നും ഇറങ്ങി.. ഫെബിയുടെ വീട്ടിൽ വരെ പോയി...
എന്നിട്ട്... അവളെ കണ്ടോ, അവടെ അമ്മ എന്ത് പറഞ്ഞു... മാളു ഒറ്റ ശ്വാസത്തിൽ ചോദിച്ചു..
എന്റെ പൊന്നു മാളു നീ ഇങ്ങനെ തോക്കിൽ കയറി വെടിവെക്കാതെ അവൾക്കു പറയാനുള്ള ഗ്യാപ് കൊടുക്കെടി (വാമി )
ലിയ...നീ.. പറയെടാ... .(പാറു)
ഞാൻ ശരിക്കും ആ തള്ളച്ചിടെ വായിന്നു നല്ലത് കേൾക്കും എന്ന് കരുതിയ ചെന്നത്.. പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല... അവർ നല്ല രീതിയിൽ ആണ് പെരുമാറിയത്...
ഫെബിയും വഴക്കിനൊന്നും വന്നില്ല...
മാത്രമല്ല.. അവൾക്ക് ശരിക്കും തല്ലു കൊണ്ടിട്ടുണ്ട്...
അവളുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി...
ഞാൻ നീ എന്താ ക്ലാസിനു വരാതെന്നു ചോദിച്ചപ്പോൾ അവളുടെ അമ്മയാണ് മറുപടി പറഞ്ഞെ.. അവൾക്കു സുഖം ഇല്ലാഞ്ഞിട്ടാണെന്നു..
പക്ഷെ അവൾ വേറെ എന്തോ എന്നോട് പറയാൻ വന്നതായിരുന്നു..
കുറച്ചു കഴിഞ്ഞു അവൾ അകത്തേക്ക് പോയിട്ട് അവളുടെ അമ്മ അറിയാതെ ഒരു ബുക്ക് എന്റെ കൈയിൽ കൊണ്ടു തന്നു..വാമിടെ കൈയിൽ കൊടുക്കാൻ പറഞ്ഞു.. അതിന്റെ കൂടെ എന്റെ കൈയിൽ നാലായി മടക്കിയ ഒരു പേപ്പറും തന്നു..
ബുക്കോ.. എനിക്കോ ... എന്നിട്ടെവിടെ (വാമി )
മ്മ്... എന്നിട്ട് ആ പേപ്പർ എന്തേ....(മാളു )
ലിയ ബാഗിൽ നിന്നും ബുക്കും പേപ്പറും എടുത്തു..
നിങ്ങൾ എത്തിയിട്ട് വായിക്കാമെന്നു കരുതി...
ബുക്ക് വാമി യുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു..
മ്മ് ... നീ തുറന്നെ.. അതിൽ നമുക്കുള്ള പണി വല്ലതും ആണോന്നറിയാം...(പാറു )
ലിയ പേപ്പർ നിവർത്തി നാലും കൂടി അതിലേക്കു നോക്കി...
പ്രിയപ്പെട്ട വാമി, മാളു, ലിയ, പാറു..
ഞാൻ നിങ്ങളെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്നു അറിയാം...
ആദ്യമേ അതിനൊരു സോറി.
ലിയ എന്നെ കാണാൻ വന്നപ്പോഴേ എനിക്ക് മനസ്സിലായി.
നിങ്ങൾ എല്ലാം വാമി വഴി അറിഞ്ഞിട്ടുണ്ടെന്നു...
നിങ്ങൾ അറിഞ്ഞത് സത്യമാണ്... പക്ഷെ അവനും ഞാനുമായി ബ്രേക്കപ്പ് ആയിട്ട്...3മാസത്തിനടുത്തായി...
ഞാൻ ചെറിയ ഒരു ട്രാപ്പിൽ പെട്ടിരിക്കുകയാണ്...
ദയവ് ചെയ്തു സഹായിക്കണം....
അവന്റെ ഫ്രണ്ട് ആണ് ഫോട്ടോ സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചത്..
ഞാൻ തന്നു വിട്ട ബുക്കിൽ എല്ലാം എഴുതിയിട്ടുണ്ട്...
ഞാൻ ദ്രോഹിച്ചിട്ടുള്ളതുകൊണ്ട് സഹായിക്കാതെ ഇരിക്കരുത്...
എന്റെ മുന്നിൽ ഇനി ഒരു വഴിയേ ഉള്ളു.. മരണം...
എന്ന്...
ഫെബി
എടി... ഇതിനു നമുക്കുള്ള ട്രാപ് ആണോ?(പാറു )
ഇനി അവളെങ്ങാനം ചത്താൽ അതാവും നമുക്കുള്ള അടുത്ത പണി (മാളു )
ലിയയെ പറഞ്ഞു വിടണ്ടാരുന്നു (പാറു )
ഒന്ന് നിർത്തിയെ രണ്ടും കൂടി... അവൾ നമ്മളെ ദ്രോഹിച്ചിട്ടുണ്ടെകിലും അവളും നമ്മളെ പോലെ ഒരു പെണ്ണല്ലേ...
ഈ സമയത്ത് നമ്മൾ പക തീർക്കാൻ നിന്നാൽ അവളും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം..
നമുക്കെന്തായാലും ഈ ബുക്കിൽ എന്താണെന്നു നോക്കാം..(വാമി )
ശരിയാണെടാ വാമി പറഞ്ഞെ (ലിയ )
നമുക്ക് ബുക്ക് തുറന്നു നോക്കാം...
എടി ഒരു ഫോട്ടോ.... ലിയ ഫോട്ടോ എടുത്ത് കാണിച്ചു...
ആ ഞാൻ ഈ പയ്യനെയാ അമ്മേടെ ഫോണിൽ കണ്ടത്..
എടി ഇവൻ ആ മണ്ണന്താനത്തെ സഹദേവൻ കുറിപ്പ് ന്റെ മോൻ... ശരൺ s കുറിപ്പ്..
നിനക്ക് അറിയുവോ ഇവനെ (മാളു )
പിന്നെ അറിയാതെ എവിടെ അപ്പുറത്തല്ലേ അവന്റെ വീട്...
നമ്മൾ പേപ്പർ വാങ്ങാൻ പോകാറുള്ള ലാസ്യ അവന്റെ അച്ഛന്റെ ഷോപ്പ് ആണ്.
എന്റെ ചേട്ടന്റെ കൂടെ പഠിച്ചതാ..
27വയസ്സുണ്ട്..
ഇവൻ മഹാ പോക്കിരിയാണ്.. ഇവന്റെ പേരിൽ കുറെ കേസ് ഒക്കെ ഉണ്ട്..
പക്കാ ക്രിമിനൽ ആണെടി.
പൂത്ത ക്യാഷ് ആണ് അവന്റെ അച്ഛന്റെ കൈയിൽ..
ആ കാശിന്റെ പുറത്താണ് അവൻ പോക്രിത്തരമെല്ലാം കാട്ടി കൂട്ടുന്നെ... (പാറു )
ഇവൾ എങ്ങനെ ഇവന്റെ കൈയിൽ പെട്ടു...
നമ്മൾ ഇപ്പോൾ എന്താ ചെയ്യുക...എനിക്ക് ഇപ്പോൾ തന്നെ പേടിവരുന്നു (മാളു )
ഫെബിയുടെ റെക്കോർഡ് ബുക്സും പിന്നെ അവളുടെ കുറച്ചു സ്റ്റിൽസും ..അവന്റെ കയ്യിലാണ്... നമ്മൾ അതൊന്ന് വാങ്ങി കൊടുക്കണമെന്ന്...(വാമി )
പസ്റ്റ്... അതും നമ്മൾ, എനിക്ക് ഇപ്പോൾ തന്നെ പേടി ആവുന്നു..(പാറു )
ഈ സ്റ്റിൽസ് എന്തോന്നാ.. ഞാൻ അങ്ങനെ ഒരു റെക്കോർഡ് എഴുതിയിട്ടില്ലല്ലോ (മാളു )
എന്റെ പൊട്ടിക്കാളി സ്റ്റിൽസ് എന്ന് വെച്ചാൽ ഫോട്ടോ...ഇങ്ങനെ ഒരു മണ്ടിയെ ആണല്ലോ കർത്താവെ ഫ്രണ്ട് ആയി തന്നത്..(ലിയ )
ഓ... നിക്ക്... മനസ്സിലായി.... ഞാൻ വെറുതെ അങ്ങ് ചോദിച്ചതാ മാളു ചമ്മിയ ചിരിയോടെ പറഞ്ഞു...
ഇവൾ എന്തിനാടി... ഇതൊക്കെ കൊണ്ടുപോയി അവന്റെ കൈയിൽ കൊടുത്തേ.... (മാളു )
എടി... അവനാണ് നമ്മുടെ സ്കൂളിലെ മിക്കവാറും ഉള്ള പിള്ളേരുടെ റെക്കോർഡ്സ് എല്ലാം വരച്ചു കൊടുക്കുന്നത്.. ചിത്ര രചനയിൽ അവൻ പണ്ടേ മിടുക്കനാ (പാറു )
ഓ.. അപ്പോൾ അങ്ങനെ ആവും അവൾ അവന്റെ വലയിൽ വീണത് (ലിയ )
ഇതിപ്പോ നമ്മൾ എന്താ ചെയ്യുക.. നമ്മൾ എങ്ങനെ റെക്കോർഡ് വാങ്ങാനാ...(വാമി )
എടി.. മാളു നിന്റെ ചേട്ടനോട് help ചോദിച്ചാലോ? (മാളു )
നല്ല കാര്യമായി.... എനിക്കിട്ട് എന്ത് പാര വെക്കാമെന്നു റിസേർച്ച് നടത്തുന്ന അവന്റെ അടുത്ത് പോയി ഹെല്പ് ചോദിക്കാനോ... എന്റെ പട്ടി ചോദിക്കും അവനോട് (പാറു )
എടി.... പ്ലീസ്.. എടി... നീ ജസ്റ്റ് ഒന്ന് ചോദിച്ചു നോക്കെടി..
ഞാൻ ചോദിക്കത്തില്ലെടി ... അവനോട്....
എന്നാൽ നിന്റെ ചേച്ചിയെ കൊണ്ട് ഒന്ന് ചോദിപ്പിക്കെടി....
എന്റെ ലിയ നിനക്ക് അവർ രണ്ടു പേരെയും അറിയാഞ്ഞിട്ടാ.... ഇത് വലിയ പ്രേശ്നമാക്കും..
തുടരും