താൻ ജോലി ചെയ്യുന്ന കമ്പനിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത്

Valappottukal


രചന: വിജയ് സത്യ


ഹിമശ്രീ മാഡം... നമ്മുടെ എംഡി താങ്കളെ കാണണം എന്ന് പറയുന്നു. കമ്പനിയോട് നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥതയും സേവനവും മാനേജിംഗ് ഡയറക്ടർക്ക് വളരെ ഇഷ്ടപ്പെട്ടു.. ഇനിയും പ്രൊമോഷൻ തരാനാണു വിളിപ്പിക്കുന്നത്.


ആണോ?


ഫോണിന്റെ മറുതലയ്ക്കൽ നിന്നുള്ള വാക്കുകേട്ട്


ഹിമ ശ്രീക്ക്  ശരീരത്തിൽ കുളിരുകോരി..


മാഡം മാഡത്തിനെ ചിലപ്പോൾ കമ്പനിയുടെ എംഡി ആക്കിയേക്കും 


എം ഡി യോ ഈശ്വര...


ആദ്യം ഒന്നാമ്പരന്നെങ്കിൽ വീണ്ടും വീണ്ടും ആ 

ജനറൽ മാനേജർ പ്രഭാകരൻ സാറിന്റെ വാക്കുകൾ

കാതിൽ കുളിർമഴ പൊഴിയുന്നതു പോലെ തോന്നി.


ഹിമശ്രീ മകളെ പിറകിൽ ഇരുത്തി സ്കൂട്ടിയിൽ വേഗത്തിൽ വീട്ടിലേക്ക് വിട്ടു.


ഇത്തിരി മുമ്പാണ് ആ ഫോൺ വിളി വന്നത്


അമ്മേ ബാഗിൽ നിന്നും ഫോൺ റിങ്ങ് ചെയ്യുന്നു..


അമ്മയുടെ കൂടെ നടക്കുമ്പോൾ ആ തന്റെ ചെവിക്ക് നേരെയുള്ള അമ്മയുടെ ബാഗിൽ നിന്നും ഒച്ച കേട്ടപ്പോൾ പിന്നോട്ട് വിളിച്ചുപറഞ്ഞു.


അന്ന് ഒരു ഞായറാഴ്ചയായിരുന്നു. ഓഫീസ് തിരക്കുകളിൽ നിന്നും ഒരു മോചനം തേടി ഉള്ള യാത്ര എന്നോണം അഞ്ചു വയസ്സുകാരി മകളെയും കൂട്ടി മാർക്കറ്റിൽ വന്നതായിരുന്നു ഹിമ ശ്രീ..


അവൾ ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി


ജനറൽ മാനേജർ പ്രഭാകരൻ സാറാണ് വിളിക്കുന്നത്.


താൻ ജോലി ചെയ്യുന്ന കമ്പനിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് ഈ പ്രഭാകരൻ സാറാണ്..വേണമെങ്കിൽ  തൽക്കാല മാനേജിങ് ഡയറക്ടർ ആണെന്ന് ത്തന്നെ പറയാം. കമ്പനിയുടെ ശരിക്കുള്ള എംഡി എന്നും ടൂറിൽ ആയിരിക്കും..


അതുകൊണ്ടുതന്നെ കാര്യങ്ങളൊക്കെ ഈ പ്രഭാകരന്റെ കൈപ്പിടിയിലാണ്..


എന്താ പ്രഭാകർ സാർ


മാഡം നമ്മുടെ എം ഡി ടൂർ കഴിഞ്ഞ് എത്തിയിട്ടുണ്ട്. ഇന്ന് തന്നെ തിരിച്ചു പോകും. മാഡത്തിനെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്. മാഡം കമ്പനിയിൽ കയറിയിട്ട് രണ്ടു വർഷമായിട്ടും നമ്മുടെ എംഡിയെ നേരെ കണ്ടിട്ടില്ലല്ലോ. അതിനുള്ള അവസരമാണ് വന്നിരിക്കുന്നത്..


ആണോ അയ്യോ ഞാൻ മാർക്കറ്റിൽ ആണല്ലോ.. കൂടെ മകളും ഉണ്ട്..


അതു കുഴപ്പമില്ല.. മാഡം.. സാർ ഇന്ന് മുഴുവൻ കമ്പിയിൽ ഉണ്ടാവും മാഡം വീട്ടിൽ പോയിട്ട് വന്നാൽ മതി.


ശരി അങ്ങനെ ആവട്ടെ സാർ .. മോളെ ഞാൻ വീട്ടിൽ വിട്ടിട്ട് ഉടനെ വരാം..


ഓക്കേ മാഡം 


കേട്ടപ്പോൾ ഹിമ ശ്രീക്കു കോരിത്തരിപ്പ് ഉണ്ടായെങ്കിലും ഉള്ളിൽ ചെറിയ ഭയമുണ്ട്..


ബന്ധുക്കളെയോ പാർട്ണർമാരെയോ അല്ലേ എംഡി ആക്കുക.. സ്റ്റാഫിനെ ആരെങ്കിലും എംഡി ആകുമോ.. വേറെ വല്ല ദുരുദ്ദേശത്തോടെ കൂടി ആയിരിക്കുമോ.. മാനം പോകുന്ന പരിപാടിക്ക് ഒന്നും താൻ ഇല്ല..


അങ്ങനെ ഒരുപാട് സംശയങ്ങളും ചില തീരുമാനങ്ങളും ഉള്ളിലുണ്ടായിരുന്നു..


പിന്നെ പിന്നെ അതൊക്കെ തന്റെ സ്കില്ലിൽ ഉള്ള കമ്പനിയുടെ വിശ്വാസത്തിന്റെ ക്രെഡിറ്റ് ആയി മനസ്സിനെ ബോധിപ്പിച്ചു. കാര്യങ്ങൾ ഉൾക്കൊണ്ടു..


പക്ഷേ ഒടുവിൽ പ്രഭാകർസാർ പറഞ്ഞതത്രകണ്ട് രുചിക്കുന്നില്ല


ഒരു സ്ഥാപനം എല്ലാവിധ രീതിയിലും, സാമ്പത്തികമായും ഭരണപരമായും അങ്ങനെതന്നെ ചുമലിൽ വരികയാണ് മാനേജിംഗ് ഡയറക്ടർ എന്ന പദവിയുടെ ഉത്തരവാദിത്വത്തിൽ ഉണ്ടാവുക.. സ്ഥാനമാനം ലഭിക്കുന്നതുപോലെ മാഡത്തിന് റെ അന്തസ്സും ഉയരും.. ഈ ഉയർച്ചയിൽ ഒക്കെ ഇത്രയും പെട്ടെന്ന് മാഡത്തിനെ ഉയർത്തുന്നത് എന്തിനാണെന്ന് ഇവിടെ ഉള്ള നൂറു കണക്കിനു സഹപ്രവർത്തകർക്കു അത്ഭുതം ഇല്ലാതില്ല കേട്ടോ മാഡം..എല്ലാം മാഡത്തിന്റെ ഭാഗ്യം എന്നല്ലേ പറയേണ്ടൂ.. അർഹതയും പ്രാക്ടീസും ഉള്ള പലരും ഇവിടെ സീനിയർ ആയി ഇരിക്കെ ഇതെന്തു മറിമായം എന്ന് ആർക്കുമറിയില്ല..ഏതായാലും മാഡത്തിനു ഇത് ലോട്ടറി ആണ്.. കള്ളും കുടിച്ച് ലക്കും ലഗാനുമില്ലാതെ നടക്കുന്ന മാഡത്തിന്റെ ഭർത്താവിനെക്കുറിച്ച് ബോസും മനസ്സിലാക്കിയോ എന്തോ..എന്താണ് ഇതിന് അദ്ദേഹം പ്രതിഫലം പ്രതീക്ഷിക്കുക എന്ന് പറയാൻ പറ്റില്ല കേട്ടോ മാഡം...


പ്രഭാകരൻ സാർ പറഞ്ഞാൽ മുനവെച്ച വാക്കിന്റെ മൂർച്ച ഉള്ളിൽ എവിടെയോ തറച്ചു.. അതിന്റെ നീറ്റലും വേദനയായി കരളിൽ കിനിയുന്നു..


മദ്യപാനവും അലസതയും കൈമുതലാക്കിയ തന്റെ ഭർത്താവിനെ എല്ലാവർക്കും അറിയാം.. മനസ്സ് വെച്ചിരുന്നെങ്കിൽ വിവാഹനാളിൽ ഉണ്ടായിരുന്ന പൊസിഷൻ വച്ച് എല്ലാവരെക്കാളും ഉന്നതനിലയിൽ ജീവിക്കേണ്ടതാണ് തന്റെ ഭർത്താവ്...


എന്നാൽ ഇന്നോ ഒരുഗതിയും പരഗതിയും ഇല്ലാതെ ഭാര്യ കൊണ്ടുതരുന്ന അന്നം ഭുജിച്ചു അകത്തളത്തിൽ സ്ഥലകാലബോധമില്ലാതെ മദ്യകുപ്പികളോട് കൂട്ടുകൂടി മയങ്ങിക്കിടക്കുന്നത് കാണേണ്ടി വരിക, ഏതൊരു ഭാര്യയുടെയും ഗതികേട് ആണ്.. ഓരോന്നോർത്ത് ഹിമ ശ്രീ മകളെയും കൊണ്ട് വീട്ടിലേക്ക് പോവുകയാണ്.


സത്യത്തിൽ സമ്പന്നനും സ്നേഹനിധിയും ആയിരുന്നു ഹിമശ്രീ യുടെ ഭർത്താവ് ശങ്കർ


സ്വന്തമായി ബിസിനസ് സ്ഥാപനം ഒക്കെ ഉള്ള ആൾ എന്ന നിലയിലാണു അവളുടെ  അച്ഛൻ അവളെ പട്ടണത്തിലെ ധനാഢ്യനായ ശങ്കറിന് കെട്ടിച്ചു കൊടുത്തത്..


സ്വർഗ്ഗതുല്യമായ ജീവിതം ആയിരുന്നു ഹിമ ശ്രീ യുടെയും ശങ്കറിന്റെയും..


ഭർത്താവിന്റെ കൂടെ ചുറ്റിക്കറങ്ങാനും സുഖിക്കാനും ആയിരുന്നു ഹിമ ശ്രീക്ക് താല്പര്യം..


തന്റെ കൂടെ ജോലിയിൽ സഹായിക്കുന്ന ഒരു ഭാര്യയെ പ്രതീക്ഷിച്ച ശങ്കർജി ബിസിനസ് ആൻഡ് മാനേജിങ് അഡ്മിനിസ്ട്രേഷൻ പഠിച്ച ഹിമ ശ്രീ അലസതയും സുഖലോലുപതയും ആയിത്തീരുന്നതിൽ ശങ്കർ ജിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല..


കമ്പനിയിൽ ജോലിക്ക് കയറാൻ പറഞ്ഞപ്പോൾ ചിന്നക്കുട്ടി വയറ്റിലുള്ള കാര്യം പറഞ്ഞു അവൾ തലയൂരി..


ശങ്കർജി അതുകൊണ്ട് പ്രസവം വരെ  നിർബന്ധിച്ചില്ല...


കുഞ്ഞിന് മൂന്ന് വയസ്സായിട്ടും അവൾ കമ്പനി എവിടുന്നോ അതിന്റെ പടിവാതിലെന്തന്നോ തിരിഞ്ഞുനോക്കാൻ കൂട്ടാക്കിയില്ല..


അതോടെ തീർത്തും നിരാശനായി ശങ്കർജി.


ക്രമേണ പുള്ളിയുടെ കോൺസെൻട്രേഷൻ തെറ്റി.. കണക്കുകൂട്ടലുകൾ പിഴച്ചു.. ബിസിനസ് താളംതെറ്റി... കടങ്ങൾ പെരുകി.. അതിൽനിന്നും മോചനത്തിനായി മധ്യ കുട്ടികളെ അഭയംതേടി.. തൊഴിൽ സ്ഥാപനവും തൊഴിലാളികളും നഷ്ടപ്പെട്ടു ക്രമേണ എല്ലാം നശിച്ചു . വീട്ടിൽ ഒതുങ്ങി..


അങ്ങനെയാണ് ഹിമ ശ്രീ പ്രഭാകർ സാറിനെ കൊണ്ട് ഒരു കമ്പനിയിൽ ജോലിക്ക് കയറിയത്..


വീട്ടിലെ ദുരിതവും ദുഃഖവും മറന്നു ഹിമ ശ്രീ കഠിനമായി ജോലി ചെയ്തു..


അവളുടെ ബിസിനസ് ടാലന്റ് മുഴുവൻ പുറത്തെടുത്തു.. അതുമുഴുവൻ കമ്പനിക്ക് നല്ല ലാഭം നേടിക്കൊടുത്തു.


അങ്ങനെ പടിപടിയായി ഹിമ ശ്രീക്ക് ആ കമ്പനിയിൽ ജോലിക്കയറ്റം ലഭിച്ചു.. ടൂറും പരിവട്ടവുമായി നടക്കുന്ന മാനേജിംഗ് ഡയറക്ടർക്ക് അവളെ പോലെയുള്ള ഒരു സ്റ്റാഫിനെ കിട്ടിയത് വളരെ അനുഗ്രഹമായി മാറി.


അതുകൊണ്ടാണ് അവൾക്കു ആ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ പദവി നൽകാൻ തീരുമാനിച്ചത്..


മകളെ വീട്ടിൽ കൊണ്ടുവിട്ടു ഹിമ ശ്രീ വേഗം കമ്പനിയിലെ ഓഫീസിലെത്തി..


പ്രഭാകരൻ സാർ പുറത്തു തന്നെ ഉണ്ടായിരുന്നു..


ലിഫ്റ്റിൽ കയറി മുകളിൽ ചെല്ലുംതോറും ഹിമ ശ്രിക്കു ഭയം ഏറി..


കാലങ്ങളേറെ അടഞ്ഞുകിടന്ന ആ മാനേജിംഗ് ഡയറക്ടർ ക്യാബിനകത്തു ഗ്ലാസ്സിലൂടെ പ്രകാശം കാണുന്നു.


 ദേ പിന്നെ..  മാഡം ഒരു കാര്യമുണ്ട്..


തന്റെ പിന്നാലെ തന്നെ പ്രഭാകർ സാറും ഉണ്ടായിരുന്നു എന്ന് ആ ശബ്ദം കേട്ടപ്പോൾ അവൾക്ക് മനസ്സിലായി..


 എന്താ പ്രഭാകർ സാർ?


 ദേ പുള്ളി അല്പം മുൻകോപിയാണ്..


 അതിന്?


 സൂക്ഷിച്ചും കണ്ടും സംസാരിക്കണം


 അത് ഞാൻ ഏറ്റു..


 പിന്നെ വേറൊരു പ്രശ്നമുണ്ട്..


 എന്താണത്?


പുള്ളി സ്ത്രീവിഷയത്തിൽ അല്പം ദൗർബല്യം ഉള്ള ആളാണ്.. ഒച്ചയും ബഹളവും ഉണ്ടാക്കരുത്.


 എന്നുവെച്ചാൽ?


 തൊടുകയോ പിടിക്കുകയും ചെയ്താൽ?


പ്രഭാകർ സാർ പറഞ്ഞപ്പോൾ ഹിമ ശ്രീ ഞെട്ടിപ്പോയി.


അപ്പോൾ ഞാൻ അയാൾക്ക് കിടന്നു കൊടുക്കണോ..?


എന്നൊന്നുമല്ല..


 പിന്നെ?


എന്താ പ്രതികരണം എന്ന് അറിയില്ലല്ലോ അതുകൊണ്ട് സൂചിപ്പിച്ചു എന്ന് മാത്രം. ഒരു മുൻകരുതൽ ആവുമല്ലോ.


ഹും അതിശയം.. സ്വന്തം എംഡി യെ കുറിച്ച് ഇങ്ങനെയാണോ പ്രഭാകർ കരുതി വെച്ചിരിക്കുന്നത്?


ഏതായാലും മാഡം ക്യാബിൻ തുറന്ന് ചെന്നാട്ടെ...ഞാൻ താഴെയുണ്ട്.. എന്തു പ്രശ്നം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി..


ഇതും പറഞ്ഞ് പ്രഭാകർ സാർ താഴോട്ടു പോയി..


പ്രഭാകര അവസാനമായി സൂചിപ്പിച്ചത് കേട്ടപ്പോൾ ഹിമ ശ്രീക്ക് ആധിയായി..


സംഭരിച്ച് ധൈര്യം ഒക്കെ പോയി.. കൈ കാലുകൾ വിറക്കാൻ തുടങ്ങി..


പുള്ളി തന്നെ ഉപദ്രവിക്കുമോ?.. വന്നത് അബദ്ധമായോ?.. ശങ്കർജി അല്ലാതെ ഇന്ന് വരെ മനസ്സിലോ ശരീരത്തിലോ ഒരാൾ പോലും സ്പർശിച്ചിട്ടില്ല..


വരുന്നിടത്ത് വച്ച് കാണാം.. രണ്ടും കൽപ്പിച്ച് അവൾ ബോസിനെ കാണാൻ തീരുമാനിച്ചു...


ഹിമ ശ്രീ ക്യാബിൻ ഡോറിൽ പതുക്കെ വിരൽ സ്പർശിച്ചു ശബ്ദമുണ്ടാക്കി..


മേ ഐ കമിന് സാർ


 യെസ്... കം ഇൻ


അകത്ത് നിന്നും അനുവാദ ശബ്ദം കേട്ടപ്പോൾ അവൾ വാതിൽ തുറന്നു

അകത്തുകയറി.


ഹിമ ശ്രീ ഞെട്ടിപ്പോയി..


പുഞ്ചിരി പൊഴിച്ച് മാനേജിംഗ് ഡയറക്ടർ സീറ്റിലിരുന്നു കറങ്ങുന്ന തന്റെ ഭർത്താവ് ശങ്കർജിയെ കണ്ടപ്പോൾ അമ്പരന്നുപോയി..


ഹിമശ്രീക്ക് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയായിരുന്നു..


ഭർത്താവ് മരിച്ചാലോ വിട്ടു പോയാലോ ആകേണ്ട ഒന്നല്ല കർമ്മോസുകത.. പങ്കാളി കൂടെ ഉണ്ടാകുമ്പോൾ തന്നെ അവരവരുടെ ഒളിഞ്ഞിരിക്കുന്ന കഴിവും ആവേശവും പുറത്തെടുക്കണം.. ഹിമശ്രീയിൽ ഒരുപാട് കഴിവുണ്ടായിരുന്നു.. അതൊക്കെ പുറത്ത് കൊണ്ടുവരണം എന്നതായിരുന്നു എന്റെ തീരുമാനം.. ഈയൊരു ഭാര്യയായിരുന്നു എനിക്ക് ആവശ്യം.. ഇതാണ് ഹിമ ശ്രീ ക്കുള്ള അപ്പോയിൻമെന്റ് ഓർഡർ.. നാളെ തൊട്ടു നീയാണ് എവിടുത്തെ മാനേജിങ് ഡയറക്ടർ.. അതും പറഞ്ഞു എഴുന്നേറ്റ് ശങ്കർജി അവളെ കെട്ടിപിടിച്ചു..


തന്റെ അലസത മാറ്റാൻ ഭർത്താവ് കണ്ട മാർഗ്ഗമായിരുന്നു ഈ തകർച്ചയും മദ്യപാന അഭിനയവും എന്ന് അവൾ മനസ്സിലാക്കിയ അവൾ നാണം പൂണ്ട് അവന്റെ മാറിൽ പറ്റിച്ചേർന്ന് കണ്ണീർ തൂകി.. ആനന്ദക്കണ്ണീർ..



ലൈക്ക് കമന്റ് ചെയ്യണേ...

To Top