ഏട്ടനൊരു വിസ നോക്കാൻ പറയണം ഇനി ധൈര്യമായി ഏട്ടന് ഗൾഫിലേക്ക് പൊയ്ക്കോളൂ...

Valappottukal



രചന: Meh Jabeen


#പ്രവാസിയുടെ_ഭാര്യ 


"ഏട്ടാ... വയറിന്റെ വലത്തേ ഭാഗത്തായിട്ടാണ് വേദന കൂടുതൽ!


ചിലപ്പോൾ വയറു വീർത്തു പൊട്ടാൻ വരുന്നത് പോലും!


 "സാരമില്ല നാലാം മാസം തുടക്കമല്ലേ ആയുള്ളൂ!


കുറച്ച് ദിവസം കൊണ്ട് എല്ലാം ഒക്കെ ആവും..


"അതെന്താ ഹരിയേട്ടാ നാലാമാസത്തെ ഒരു കണക്ക്!


"അല്ല നിന്റെ സംസാരം കേട്ടാൽ തോന്നും നിന്റെ ആദ്യത്തെ പ്രസവമാണെന്ന്


" ആദ്യ പ്രസവം കഴിഞ്ഞു രണ്ട് വർഷമായില്ലേ കൂടാതെ അന്ന് ഹരിയേട്ടൻ കൂടെ ഉണ്ടായിരുന്നില്ലലോ?


ഹരിയേട്ടനറിയാമോ?

ഒരു സ്ത്രീ ഗർഭകാലത്തും പ്രസവസമയത്തും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സ്വന്തം ഭർത്താവ് കൂടെ ഉണ്ടാകുമ്പോഴാണ് 


"ഹരിയേട്ടൻ നോക്കിക്കോ എന്റെ ഈ പ്രസവം സുഖപ്രസവമായിരിക്കും..!


അതെങ്ങിനെ സംഭവിക്കും പ്രിയ.

ആദ്യപ്രസവം ഓപ്പറേഷനായാൽ ബാക്കി രണ്ടും ഓപ്പറേഷനാകുമെന്നാണല്ലോ എല്ലാവരും പറയുന്നത്!


"നമ്മുക്ക് നോക്കാം ഹരിയേട്ടാ.. 


ഹരി കല്യാണം കഴിഞ്ഞ ഉടനെ ജീവിത പ്രയാസത്തിൽ നിന്നും കുടുംബത്തെ കരകയറ്റാൻ പ്രവാസത്തിലേക്ക് പറക്കേണ്ടി വന്ന പ്രവാസിയാണ്!


 എല്ലാ പ്രവാസിയെയും പോലെ  പ്രവാസ വേദനയും ദുരിതവും ഹരിക്കുമുണ്ടായിരുന്നു..


അച്ഛന്റെ മരണ ശേഷം രണ്ട് പെങ്ങന്മാരുടെ കാര്യം വീട്ടു ചിലവുകൾ കുറച്ചു കടങ്ങൾ പെങ്ങന്മാർക് ഒരു ഏടത്തി അമ്മക്ക് കൂട്ടായി ഒരു മരുമകൾ അമ്മയുടെയും പെങ്ങന്മാരുടെയും നിർബന്ധപ്രകാരമാണ് ഒരു വിവാഹമെന്ന സ്വപ്നത്തിലേക്ക് ഹരി ചിന്തിച്ചു തുടങ്ങിയത്!


എന്നെയും എന്റെ കുടുബത്തെയും മനസിലാക്കുന്ന ഒരു പെൺകുട്ടി അതിനപ്പുറം ഹരി ഒന്നും ജീവിതത്തിലേക്ക് വരാൻ പോകുന്ന കുട്ടിയെ കുറിച്ച് സ്വപ്നങ്ങൾ നൈയ്തിട്ടില്ല!


ജീവിത സൗഭാഗ്യമെന്ന പോലെയാണ് ഹരിയുടെ ജീവിതത്തിലേക്ക് പ്രിയ കടന്നു വന്നത്!


നാട്ടിൽ ചെറിയ ജോലികളുമായി ജീവിതം തള്ളി നീക്കുമ്പോഴാണ് അപ്രതീക്ഷിതമായി സുഹൃത്ത് ഫൈസൽ വഴി ഒരു വിസ തരപ്പെടുന്നത് പ്രവാസത്തിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ തന്നെ മുൻകൂട്ടി ഫൈസൽ പ്രവാസത്തെ കുറിച്ച് ഒരു ചിത്രം തന്നിരുന്നു!


ജീവിത കഷ്ടപാടുകൾ എങ്ങിനെങ്കിലും തീർക്കുയെന്ന ലക്ഷ്യത്തിന് മുന്നിൽ പ്രവാസകഷ്ടപാടുകൾ ഹരിക്ക് പ്രയാസമുള്ളതായി തോന്നിയില്ല!


വിവാഹം കഴിഞ്ഞു രണ്ടു മാസം തികയുന്നതിനു മുമ്പ് പ്രവാസമെന്ന വലിയ പ്രയാസത്തിലേക്ക് ഹരി പറന്നു!


ജോലിയുടെ ഭാഗമായുള്ള കഷ്ടപാടുകൾ എല്ലാ പ്രവാസികളെയും പോലെ ഹരിയും ഉള്ളിലൊതുക്കി നാട്ടിലെ ഓരോ പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള ഓട്ടത്തിലായിരുന്നു ഹരി!


പ്രവാസത്തിലെത്തി രണ്ടാഴ്ചക്കുള്ളിൽ ഹരിയെ തേടി ആ വർത്തയെത്തി!


 ഞാനൊരു അച്ഛനാകാൻ പോകുന്നു പ്രിയ ഒരമ്മയകാൻ പോകുന്നു എന്റെ അമ്മയൊരു അമ്മൂമയാകാൻ പോകുന്നു! എന്റെ പെങ്ങന്മാർക്ക് താലോലിക്കാൻ ഒരു കുഞ്ഞു വരുന്നു!


നാട്ടിലേക്കുള്ള ഓരോ ഫോൺ വിളികളിലും പ്രിയയുടെ ആരോഗ്യകാര്യം മാത്രമാണ് ഞാൻ തിരക്കാറുള്ളത് അമ്മയും പെങ്ങന്മാരും അവൾക്ക് കൂട്ടായുണ്ട് അവളുടെ ആങ്ങളയും അമ്മയും ഇടയ്ക്കിടെ അവളെ കാണാൻ വരാറുണ്ട് എന്നത് പ്രവാസമണ്ണിൽ നിന്നും ഹരിക്കേറെ ആശ്വാസം പകർന്നു.


വരാൻ പോകുന്ന കുഞ്ഞിന് വേണ്ടി ഒരു പാട് സ്വപ്നങ്ങൾ സ്വരകൂട്ടി പ്രവാസത്തിലെ കഷ്ടതയുടെ നാളുകളെ ഹരി സന്തോഷകരമായി തള്ളി നീക്കി!


ഓരോ രാത്രികളിലെ ഫോൺ വിളിയിൽ പ്രിയക്ക് ഒരു കാര്യം മാത്രമേ എന്നും പറയാനുണ്ടായിരുന്നുളൂ


"ഹരിയേട്ടൻ ഇപ്പോൾ അടുത്തുണ്ടായെങ്കിൽ എത്ര നന്നായേനെ "..


"അവിടെ എല്ലാരുമില്ലേ പ്രിയ പിന്നെ എന്തിനാണ് എന്നും ഇതുതന്നെ പറയുന്നത്..


ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ഒരു കുഞ്ഞിന്ജന്മം നൽകുമ്പോൾ അവളനുഭവിക്കുന്ന വേദനയേയും ബുധിമുട്ട്കളെ കുറിച്ചൊന്നും മനസിലാക്കാതെയാണ് ഞാൻ പലപ്പോഴും അവളോട്‌ പ്രതികരിച്ചത്!


 അല്ലെങ്കിൽ ഈ പ്രവാസത്തിന്റെ തിരക്കിട്ട ഓട്ടത്തിൽ അവളുടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ കുറിച്ച് ചിന്തിക്കാൻ സമയമില്ലായിരുന്നു!


ദിവസങ്ങൾ മാസങ്ങൾ കൊഴിഞ്ഞു പോയി അവളുടെ ആങ്ങളയാണ് അവളെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോകാറുള്ളത് ഓരോ മാസവും രണ്ടു പ്രാവശ്യം ചെക്കപപ്പ് കുട്ടിയുടെ വളർച്ച അമ്മയുടെ ശരീരഭാരം ഭക്ഷണക്രമം എങ്ങിയിരിക്കണം ഇങ്ങിനെ കിടക്കണം എത്ര നേരം കിടക്കണം എല്ലാം കൃത്യമായി ഡോക്ടർ നിർദ്ദേശിക്കും എല്ലാ ഫോൺ വിളിയിലും ഹരി പ്രിയയോട് കൃത്യമായി ആരോഗ്യം ശ്രദ്ദിക്കാൻ പറയുമെങ്കിലും


ഹെരിയേട്ടൻ പ്രസവമടിപ്പിചെങ്കിലും നാട്ടിൽ വരണമെന്ന കാര്യമേ പ്രിയക്ക് പറയാനുള്ളൂ,!


"പ്രിയേ നിനക്ക് ഇവിടുത്തെ കാര്യങ്ങൾ അറിയാത്തതു കൊണ്ടാണ് വരാൻ എനിക്കുമാഗ്രഹമുണ്ട് പക്ഷെ പെട്ടെന്ന് വന്നാൽ ജോലിയിൽ പ്രശ്നമാകും നീ ടെൻഷൻ അടിക്കാതെ ആരോഗ്യ ശ്രദ്ദിച്ചാൽ മതി..


    'ദിവസങ്ങൾ പൊഴിഞ്ഞു പോകവേ നാട്ടിൽ ഒരു വാർത്തയെത്തി പ്രസവത്തിനായ് പ്രിയയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു!


രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ പ്രസവം സംഭവിച്ചേക്കാം

പ്രാർത്ഥനയിലെന്ന പോലെ ഹരി ഓരോ മണിക്കൂറുകളും തള്ളി നീക്കി!


പിറ്റേ ദിവസം തന്നെ ഹരിയെ തേടി മറ്റൊരു വാർത്തയും കൂടിയെത്തി പ്രിയ പ്രസവിച്ചു! പെൺകുഞ്ഞാണ് സിസേറിയനായതു കൊണ്ട് അമ്മയെയും കുഞിനെയും തല്ക്കാലം ആരെയും കാണാൻ അനുവദിച്ചിട്ടില്ല "


എന്റെ പൊന്നു മോളെ കാണാൻ സ്വയം ചിറക് മുളപ്പിച്ചു ആകാശത്തിലൂടെ പറന്നു നാട്ടിലേക്ക് പോയാലോ എന്ന് ഹരി ഒരുപാട് ആഗ്രഹിച്ചു അമ്മയും പെങ്ങൻമാരും പ്രിയയുടെ വീട്ടുകാരും എല്ലാവരും ഹോസ്പിറ്റലിൽ തന്നെയുണ്ടെന്നുള്ള  ആശ്വാസമാത്രമാണ് ഹരിയുടെ ശക്തി!


ജോലികിടയിൽ നിന്നും ഓരോ ഇടവേളകളെടുത്തു ഹരി നാട്ടിലേക്ക് വിളിച്ചു കൊണ്ടിരിന്നു!


' ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞിട്ടും അമ്മയെയും കുഞ്ഞിനേയും പുറത്തു കൊണ്ടുവന്നിട്ടില്ല എന്ന കാര്യത്തിൽ ഹരിക്ക് സംശയം വന്നപ്പോൾ ഹരി ഇളയ സഹോദരി ധന്യയോട് വിളിച്ചു കാര്യം തിരക്കി!


   'ഒരു ഇടി തീ പോലെ ധന്യ പറഞ്ഞ വാക്ക് കേട്ടു മരുഭൂമി പിളർന്നു താഴുന്നു പോകുന്നത് പോലെ തോന്നി, ഹരിക്ക്


"ഏട്ടാ..

ഏട്ടത്തിയുടെ ആരോഗ്യ നില വളരെ മോശമായിരുന്നു ഏടത്തി ഐ.സി.യുവിലാണ് കുഞ്ഞിന്റെ ജീവൻ ഒരു മണിക്കൂർ പോലും പിടിച്ചു നിർത്താൻ ഡോക്ടർമാർ ആവുന്നത്ര ശ്രമിച്ചിട്ടും നടന്നില്ല!


ഗർഭപാത്രത്തിലെ വെള്ളക്കുറവും ശെരിയായ ഉറക്കക്കുറവുമാണ് കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചെന്നാണ് ഡോക്ടർ പറഞ്ഞത്,


    'ഏട്ടൻ വിഷമിക്കതിരിക്കൂ ഏടത്തിയുടെ ആരോഗ്യം തിരിച്ചു കിട്ടിയല്ലോ?


ഒരു നിമിഷം പ്രവാസത്തെയും ജീവിതത്തെയും സ്വയം ശപിച്ചു മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണൽ തരികളെ നെഞ്ചോടു ചേർത്ത് പിടിച്ചു ഹരി വാവിട്ടു കരഞ്ഞു!


അവളെത്രെ കരഞ്ഞു പറഞ്ഞതാ പ്രസവസമയത്തെങ്കിലും ഹരിയേട്ടൻ അടുത്തു വേണമെന്ന് ഞാൻ കേട്ടില്ല!


 പ്രശ്നങ്ങൾ നിരത്തി ജീവിതത്തിന്റെ പിന്നാലെ ഓടി അവസാനം എന്ത് നേടി?


 ഒരുതരത്തിൽ എന്റെ മോളുടെ മരണത്തിനു ഞാൻ കൂടി കാരക്കാരനാണ് ഗർഭകാല സമയത്തു വിലപിടിപ്പുള്ള ഹോസ്പിറ്റലിലിലെ പരിചരണമോ ബന്ധുക്കളുടെ സാമീപ്യമോ അല്ല അവൾ ആഗ്രഹിക്കുന്നത്  തന്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിന്റെ പിതാവിന്റെ സാമീപ്യമാണ് 'അറിയാതെ ഒന്ന് ഇടതു ഭാഗം ചെരിഞ്ഞു ഉറങ്ങിപ്പോയാൽ വിളിച്ചുണർത്തി വലതു ഭാഗം കിടത്താനും ഡോക്ടറുടെ അടുത്ത് ചെക്കപ്പിനു പോകുമ്പോൾ എന്റെ വയറ്റിലെ കുഞ്ഞിന്റെ അച്ഛന്റെ കൈ പിടിച്ചു വയറിൽ തടവി വേച്ചു വേച്ചു നടക്കുവാനും മറ്റുള്ള ആളുകളുടെ മുഖത്ത് അഭിമാനത്തോടെ നോക്കാനും വിശക്കുമ്പോൾ ഒരു കുഞ്ഞിന് കൊടുക്കുന്നപോലെ ഭക്ഷണം വായിൽ വേച്ചു കൊടുക്കാനും പിറക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് സ്വപ്‍നം കാണാനും ചില നേരത്തു ചേർത്ത് പിടിച്ചു മനസും ശരീരവും ഒന്നാകുവാനും മനസിലെ വിഷമതകൾ തുറന്നു പറയുവാനും ഭർത്താവിനെക്കാൾ അനുയോജ്യമായ ഒന്നും ലോകത്ത് അവൾക്ക് ഗർഭകാലത്ത് ഈ ഭൂമിയിൽ വേറെന്നുമില്ല!


ദിവസങ്ങൾക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായി പ്രിയ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് തിരിച്ചു വന്നു!


ഹരി രണ്ടു വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി!


ഹിരി ഇന്നൊരു ജീവതത്തിൽ ഏറെ ആഗ്രഹിച്ചൊരു സ്വപ്നത്തിന്റെ പിന്നാലെയാണ്!


പ്രിയ രണ്ടാമതും ഗർഭിണിയായി!

 പ്രിയ സ്വപ്നം കണ്ടത് പോലെ ഊണിലും ഉറക്കിലും അവളുടെയും കുഞ്ഞിന്റെയും ആരോഗ്യം മാത്രം ശ്രദ്ദിച്ചു ഹരി മാസങ്ങൾ തള്ളി നീക്കി!


പ്രിയ യുടെ മനസ്സിലെ നിശ്ചയദാർഢ്യം പോലെ ഡോക്ടർമാരെ പോലും അമ്പരിപ്പിച്ചു കൊണ്ട് ഒരു പെൺകുഞ്ഞിന് ജന്മ്മം നൽകി!


സുഖപ്രസവം കഴിഞ്ഞ് പ്രസവവാർഡിന്റെ പുറത്തേക്ക് വീൽ ചെയറിൽ വരുന്ന പ്രിയ ഹരിയെ കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു അരികിലേക്ക് വിളിച്ചു.!


"ഹരിയേട്ടാ നമ്മുടെ മോൾ ആരെപോലെയാ ഒന്ന് നോക്കണേ.. ഞാൻ ശെരിക്കും കണ്ടിട്ടില്ല!


പിന്നെ ഹരിയേട്ടാ..

ഏട്ടന്റെ സുഹൃത്ത് ഫൈസൽക്ക നാട്ടിലുണ്ടോ?


"അതെന്തിനാ പ്രിയേ..


ഏട്ടനൊരു വിസ നോക്കാൻ പറയണം ഇനി ധൈര്യമായി ഏട്ടന് ഗൾഫിലേക്ക് പൊയ്ക്കോളൂ..

ഞാനൊരു അമ്മയായി!


ശുഭം

To Top