ഇങ്ങനെ ഒരു ദിനം വരുമെന്ന് കാത്തിരുന്നത് വെറുതെ ആയില്ല.....

Valappottukal

 




രചന: ആയിഷ ഫാത്തിമ


ബന്ധുക്കളിൽ പലരും ഹിമയെ കണ്ട് അടക്കം

പറഞ്ഞു... അയ്യേ.. ഇതാണോ സുധി യുടെ പെണ്ണ്..

ഇവന്റെ മുഖത്തെന്താ കണ്ണില്ലായിരുന്നോ....

അവന്റെ അഴകിന് ഒരു ചേർച്ചയും ഇല്ല... ഇതൊരുമാതിരി....അവന് കണ്ണ് തട്ടാതിരിക്കാനാവും ഇങ്ങനെ ഒരെണ്ണം.. ഹും..


അവരൊക്കെ സുധിയുടെ വിവാഹം പൊടി പൊടിക്കാൻ കാത്തിരുന്നവരായിരുന്നു... അതൊന്നും നടക്കാത്തതിന്റെ നീരസം ആണ്

എല്ലാവരുടെയും മുഖത്ത്...


സുധി സാരല്ല..പോട്ടെ എന്നുള്ള മട്ടിൽ ഹിമയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു 


സുധിയുടെ പെങ്ങളും

മറ്റു നാത്തൂന്മാരും വരുന്നവരെയൊക്ക സ്വീകരിച്ചു കൊണ്ട് ഓടി ചാടി നടക്കുവാരുന്നു...


ഹിമ കുഞ്ഞിനേയും കൊണ്ട് ഒരു മൂലക്ക് ഒതുങ്ങി നിന്നു... ഉമ്മ മാത്രം ആണ് അവളെ സ്വീകരിച്ചത്...

ആളുകളൊക്കെ വരാൻ തുടങ്ങിയപ്പോൾ ഉമ്മയും തിരക്കിലായി...


സുധിയുടെ കുഞ്ഞിന്റെ പ്രായം ആണ് അവന്റെ പെങ്ങളുടെ ഇളയ കുട്ടിക്ക്... ഹിമയുടെ പിടിയിൽ

നിക്കാതെ കുറുമ്പ് കാണിച്ചു കൊണ്ടിരുന്ന മോൻ പെങ്ങളുടെ മോളെ കണ്ടതും അവൻ ഹാപ്പി ആയി..

രണ്ടു പേരും നല്ല കൂട്ടായി...


ഈ കുഞ്ഞുങ്ങൾ ടെ കുസൃതി തരമൊക്കെ കണ്ടാൽ ആരും ഒന്ന് നോക്കി നിന്ന് പോവും...

ഇതൊന്നും പെങ്ങൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല..

കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടന്ന് ഛർദിച്ചു..

അവന് ഫുഡ്‌ എന്തോ വയറിനു പിടിക്കാത്ത കാരണം ആണ് ഛർദിച്ചേ...


ഹിമ മോനെ തൂക്കി എടുത്ത് വായൊക്കെ കഴുകി കൊടുത്ത് ഛർദിൽ ഒക്കെ ക്‌ളീൻ ചെയ്തു...

ഉടനെ പെങ്ങൾ ഓടി വന്ന് അവളുടെ കുട്ടിയെ ചീത്ത പറഞ്ഞ് വലിച്ചിഴച്ചു കൊണ്ട് പോയി...

ഹും.. അവൾക്ക് കൂട്ട് കൂടാൻ വേറെ ആരെയും കിട്ടിയില്ല... ഞാൻ വരുന്നില്ല ന്നും പറഞ്ഞ് ഈ കുഞ്ഞ് കിടന്നു കരയുന്നുണ്ടായിരുന്നു..


സുധിയുടെ കുഞ്ഞിന് അവന്റെ ഛായ ഉണ്ടെങ്കിലും ഹിമയുടെ നിറമായിരുന്നു... ആങ്ങള ടെ കുട്ടിയെ ഒന്ന് നോക്കാൻ പോലും ഈ പെങ്ങൾ കൂട്ടാക്കിയില്ലന്ന് മാത്രം അല്ല എല്ലാരുടെയും മുന്നിൽ വച്ച് നിറത്തിന്റെ പേര് ചൊല്ലി കളിയാക്കേം ചെയ്തു....


ഒടുവിൽ ഹിമ സഹി കെട്ട് സുധിയോട് പറഞ്ഞു ഞാൻ വരുന്നില്ല സുധി മാത്രം പോയി വരാൻ പറഞ്ഞതല്ലേ... ആൾക്കാരുടെ മുന്നിൽ വച്ച് എന്നെയും നമ്മുടെ കുഞ്ഞിനേയും പരിഹസിച്ചു വിടുന്ന കണ്ടോ... ആരും എന്നെ സ്വീകരിക്കാൻ തയാറാവുന്നില്ല.. നമുക്ക് പോകാം സുധി.. എനിക്ക് വല്ലാതെ വീർപ്പു മുട്ടുന്നു...


പോവാം മോളെ.. നിന്റെ ബുദ്ധിമുട്ട് എനിക്ക് മനസിലാവുന്നു.. ഉപ്പയേം ഉമ്മയേം പിണക്കാൻ പറ്റില്ലല്ലോ...അവരോട് പറഞ്ഞിട്ട് നമുക്ക് ഉടനെ ഇറങ്ങാം...അവൻ അവളെ സമാധാനപ്പെടുത്തി..


നാളുകൾ കുറെ കടന്നു... സുധിയുടെ ബിസിനസ് വളരാൻ തുടങ്ങി... ഷോപ്പിൽ ഒരു സ്റ്റാഫ് പോരാതെ ആയി... ഹിമ മോനെ സ്കൂളിൽ വിട്ട ശേഷം ഷോപ്പിലേക്ക് പോവും... കണക്കുകളൊക്കെ അവളാണ് നോക്കുന്നത്... സുധിക്ക് പിന്നീട്

വച്ചടി വച്ചടി കയറ്റമായിരുന്നു... ഷോപ്പുകളുടെ

എണ്ണം കൂടി... വലിയ വീടായി, കാറായി അങ്ങനെ

എല്ലാ സുഖ സൗകര്യങ്ങളും അവരെ തേടിയെത്തി..


സുധിയുടെ ചേട്ടൻ മാരെ യൊക്കെ വെട്ടിച്ചു കൊണ്ട്

ബിസിനസ്സിൽ അവൻ നേട്ടങ്ങൾ കൊയ്തു...

പണവും പ്രതാപവും ഉള്ളതിന്റെ പേരിൽ 

അന്ന് പുച്ഛിച്ചു തള്ളിയവരൊക്ക ഇന്ന് അവനെ തേടി എത്താൻ തുടങ്ങി.....


പണത്തോട് ആർത്തി ഉള്ള സുധിയുടെ പെങ്ങൾ

മോൾടെ കല്യാണം പ്രൌഡ ഗംഭീരം ആയി നടത്തിയിട്ടും സുധിക്ക് ക്ഷണം ഉണ്ടായിരുന്നില്ല...

ഒത്തിരി ആഡംഭരം കാണിച്ച് അവസാനം കട ക്കെണിയിലായി....


കടം തീർക്കാൻ മറ്റു സഹോദരങ്ങളെ സമീപിച്ചപ്പോ എല്ലാർക്കും അവരവുരുടേതായ ആവശ്യങ്ങളൊക്ക പറഞ്ഞു ഒഴിവായി...ആരും സഹായിക്കാൻ തയാറായില്ല....


ഒടുവിൽ നിവർത്തി ഇല്ലാതെ പെങ്ങളും ഭർത്താവും കൂടി സുധിയുടെ വീട് തേടി എത്തി...

വീട് കണ്ടപ്പോൾ തന്നെ പെങ്ങളുടെ കണ്ണ് മഞ്ഞളിച്ചു...


കാളിങ് ബെൽ അടിച്ചപ്പോൾ ഹിമ വന്ന് വാതിൽ തുറന്നു... ഹിമയെ കണ്ടതും ഒരു കൂസലും ഇല്ലാതെ സുധിയെവിടെ മോളെ എന്നൊരു ചോദ്യവും...


ഹൗ.. ന്താ ഒരു സ്നേഹം.. ആൾക്കാർക്ക് ഇങ്ങനേം

മാറാൻ കഴിയോ... ഹിമ മനസ്സിൽ ചിന്തിച്ചു...


പെങ്ങളുടെ ശബ്ദം കേട്ട് സുധി റൂമിൽ ന്ന് വെളിയിൽ ഇറങ്ങി വന്നു... അപ്പോഴേക്കും ഹിമ വാ... ഇത്ത.. അകത്തിരിക്കാം...നിങ്ങൾ സംസാരിക്ക് ഞാൻ ചായ എടുക്കാന്നു പറഞ്ഞു കിച്ചണിൽ പോയി...


സുധിയെ കണ്ടതും പെങ്ങൾ മുതല കണ്ണീർ ഒഴുക്കി കാര്യങ്ങൾ ഒക്കെ പറഞ്ഞു... അനിയാ.. നീ പഴയതൊന്നും മനസ്സിൽ വക്കരുത്...ഇത്ത നിന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്... എന്നോട് പൊറുക്കണേ ഡാ...


ഹഹ... പൊറുക്കേണ്ടത് ഞാനല്ല... എന്റെ വിജയത്തിന് പിന്നിൽ ഒരു പെണ്ണ് ണ്ട്... എന്റെ എല്ലാ മെല്ലാമായ എന്റെ പെണ്ണ്... അവളാ നിങ്ങക്ക് മാപ്പ്‌ തരേണ്ടത്....


ഇതെല്ലാം കേട്ട് നിന്ന ഹിമയുടെ കണ്ണ് നിറഞ്ഞു..

അവൾക്ക് ഇതിൽ പരം വേറെ ന്താ വേണ്ടത്...


സുധി... ഇത്താക്ക് എന്താ ന്ന് വച്ച ചെയ്തു കൊടുക്ക്‌.... ഒരു പക്ഷേ നമ്മൾ രക്ഷപെട്ടു വന്നില്ലായിരുന്നെങ്കിൽ ഇത്ത നമ്മളെ തേടി വരില്ലായിരുന്നു... ഈശ്വരൻ ഇത്രയും അനുഗ്രഹങ്ങൾ തന്നിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരെ സഹായിക്കാനും കൂടി ആണ്...


ഇന്ന് എന്റെ അമ്മയും വിളിച്ച ദിവസമാ... അവർക്കും നമ്മളോടുള്ള പിണക്കമൊക്കെ മാറി..

നാളെ നമുക്ക് അവരെ കാണാൻ പോണം...


ഇങ്ങനെ ഒരു ദിനം വരുമെന്ന് കാത്തിരുന്നത്

വെറുതെ ആയില്ല..... ഹിമ അമ്മയെ കാണാനുള്ള തിരക്കിലാണ്... 🌹🌹


പണത്തിനു മീതെ പരുന്തും പറക്കില്ല ന്ന് പറയുന്നത് എത്ര ശെരിയാണ്... പണം ഉണ്ടെങ്കിൽ ചുറ്റിനും എല്ലാവരും ഉണ്ടാവും... അതില്ലങ്കിലോ... തിരിഞ്ഞു നോക്കാൻ ആരും കാണില്ല...


കഥ ഇഷ്ടയെങ്കിൽ ലൈകും കമെന്റും തന്ന് പ്രോത്സാഹിപ്പിക്കണം ട്ടോ.. 🥰🥰

To Top