പതുക്കെ അവൻ അവളുടെ അ- ധരങ്ങൾ വളരെ മൃദുവായി നു- ണഞ്ഞുകൊണ്ട് സ്വന്തമാക്കി...

Valappottukal


രചന: രാഗേന്ദു ഇന്ദു

ഹൃദസഖി 1

വാതിൽ ചേർത്തടച്ചുകൊണ്ട് അവൻ അവളോട് ചേർന്ന് നിന്നു ആ പിടക്കുന്ന കണ്ണുകളിലേക്കും വിറകൊള്ളുന്ന ആദരത്തിലേക്കും അവന്റെ കണ്ണുകൾ ചലിച്ചു   അവളൊരു ഞെട്ടലോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി ശ്വാസനിശ്വാസങ്ങൾ അടുത്തുവന്നു വളരെ പതുക്കെ അവൻ അവളുടെ അധരങ്ങൾ  വളരെ മൃദുവായി നുണഞ്ഞുകൊണ്ട് സ്വന്തമാക്കി. ആദ്യമായ് അറിയുന്ന ചുംബനചൂടിൽ അവളുടെ കണ്ണുകൾ വികസിച്ചു  ശരീരം വിയർപ്പുകണങ്ങളോടെ തളർന്നു തുടങ്ങി കണ്ണുകൾ കൂമ്പിയടഞ്ഞു 


"മോളേ എണീക്കാറായില്ലേ...... " അടഞ്ഞുപോയ കണ്ണുകൾ വലിച്ചുതുറന്ന് ദേവിക ചാടി എണീറ്റു.ആകെ വിയർത്തിരിക്കുന്നു കണ്ടത് സ്വപ്നം ആണോ സത്യമാണോ എന്നറിയാതെ അവൾ പകച്ചിരുന്നു  ആരാണയാൾ  ആ ആദരത്തിന്റെ ചൂടിപ്പോഴും വീട്ടുമാറാത്തപോലെ , ഒരു കയ്യ് കൊണ്ട് തല താങ്ങിക്കൊണ്ട് അവൾ ചുണ്ടിലൊന്നു തൊട്ടുനോക്കി.


മോളെ..

അമ്മയാണ്

വേഗം എണീറ്റു  അടുക്കളയിലേക്ക് നടന്നു 


മോളെ പെട്ടന്ന് നോക്ക്

നേരം പോയി, ഇന്നെങ്കിലും 

നിനക്കിത്തിരി  നേരത്തിനു പൊയ്ക്കൂടേ മോളെ ഒരു ജോലി കാര്യം അല്ലെ

അമ്മയുടെ ശകാര്യവാക്കുകൾ  പൊടിപൊടിക്കുന്നതിനിടയിൽ  ദേവിക ബാഗും എടുത്ത് പുറത്തിറങ്ങി, ടൗണിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ഓഫീസ് സ്റ്റാഫ്‌ ആയി ജോലി കിട്ടി ഫസ്റ്റ് ഡേ ആണ് ഒരുപാട് കഷ്ടതയിൽ പിടിച്ചുകയറാൻ ഒരു പിടിവള്ളി പോലെ കിട്ടിയ ജോലി ആണ്, ആദ്യ ദിവസം വൈകിപോയാലോ എന്നോർത്തുള്ള ടെൻഷൻ ആണ് അമ്മയ്ക്ക്.  സ്റ്റോപ്പിൽ എത്തിയതും ബസ് വന്നിരുന്നു, അവൾ ബസ്സിൽ കയറിയിരുന്നു


ദേവു എങ്ങോട്ടാ?

അടുത്ത വീട്ടിലെ ചേച്ചിയാണ് പ്രമീള അവളുടെ അടുത്തായി സീറ്റിൽ വന്നിരുന്നുകൊണ്ടാണ് ചോദ്യം


ഞൻ ഒരു കമ്പനിയിൽ ജോലിക് കയറി ചേച്ചി

അവൾ ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു

അവരുടെ മുഖത്തെ ചിരി മാഞ്ഞത് അവൾ കണ്ടു


ഏതാ പോസ്റ്റ്‌?


Sale office staff


നന്നായി മോളെ ഒരു ജോലി ആയില്ലേ ഇനീപ്പോ ചന്ദ്രികയ്ക്ക് ഒരു സഹായം ആവുമല്ലോ, അല്ലേലും ഡിഗ്രി കഴിഞ്ഞു എന്നുകരുതി എല്ലാർക്കും ഇപ്പോ വലിയ ജോലി കിട്ടണം എന്നൊന്നും ഇല്ലാലോ നമ്മുടെ നിലയ്ക്കനുസരിച്ചങ്ങു ജീവിക്കണം അതല്ലേ പറ്റു

അല്ലെ മോളെ


ആശ്വസിപ്പിക്കാൻ എന്നെപ്പോലുള്ള അവരുടെ കുത്തുവാക്ക് കേട്ടു അവൾക്ക് ചിരിയാണ് വന്നത് ഒട്ടൊരു ചിരിയോടെ അവൾ പുറത്തേക്ക് നോക്കിയിരുന്നു 

അത് കണ്ടതിനാലാകും താനുദ്ദേശിച്ച കാര്യം നടക്കാത്തതിനാൽ ആ സ്ത്രീ  അടുത്തിരിക്കുന്നവരോടായി സംസാരം 


ദേവിക,  ചന്ദ്രികയുടെയും ചന്ദ്രന്റെയും ഒരേയൊരു മകൾ പേരുപോലെ തന്നെയുള്ള പൊരുത്തം ഉള്ളവരായിരുന്നു ചന്ദ്രനും ഭാര്യയും,പ്രണയവിവാഹം ആയിരുന്നു ഇരുവരുടെയും  അതിനാൽ തന്നെ ഇരുവരുടെയും വീട്ടുകാരുമായി അടുപ്പത്തിലല്ല ചന്ദ്രൻ ടൗണിലെ ഒരു ടെസ്റ്റിൽസ് ഷോപ്പിൽ മാനേജർ ആയിരുന്നു , ചന്ദ്രിക അത്യാവശ്യം തയ്യലും വീടും നോക്കി ജീവിക്കുന്ന വീട്ടമ്മയും  അല്ലലൊന്നും ഇല്ലാതെ സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബം.

പെട്ടന്നുണ്ടായ ഒരു ആക്‌സിഡന്റിൽ ചന്ദ്രൻ അരയ്ക്ക് കീപോട്ട് തളർന്നു കിടപ്പിലായി അന്ന് പത്താം തരം പാസ്സായ ദേവികയെ പഠിപ്പിച്ചതും വീടുനോക്കിയതും ചന്ദ്രികയാണ്, വിശ്രമമില്ലാത്ത ജോലിയുടെയും അലച്ചിലിന്റെയും അവശതകൾ അവരെയും ബാധിച്ചു തുടങ്ങി


ഏഴുകണ്ടി.. ഏഴുകണ്ടി കണ്ടക്‌ടർ ബെല്ലടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു 

  ഒട്ടൊരു വെപ്രാളത്തോടെ ദേവിക ബസ്സിറങ്ങി  സെക്യൂരിറ്റി ചേട്ടനെ നോക്കി ഒന്നും പുഞ്ചിരിച്ചുകൊണ്ടവൾ അകത്തേക്ക് നടന്നു 

വലിയ ബിൽഡിംഗ്‌ ആണ് നാല് നില വരും  കുറച്ചു ചെടികളും മരങ്ങളും അങ്ങിങായി വെച്ചുപിടിപ്പിച്ചിട്ടുണ്ട് എല്ലാം അടുക്കും ചിട്ടയിലും ആയിരിക്കുന്നു 


ഓഫീസിലേക്ക് കയറുമ്പോൾ ചങ്ക് പടപാടാ ഇടിക്കുന്നുണ്ടായിരുന്നു റീസെപ്ഷനിൽ ഒരു പെൺകുട്ടി ഉണ്ട് മുടി പോണിറ്റൈൽ കെട്ടി ലിപ്സ്റ്റിക് ഓക്കേ ഇട്ടു മോർഡേൺ ആയി വസ്ത്രം ധരിച്ചിട്ടുപെട്ടന്ന് ദേവികയ്ക്ക് സ്വന്തം വസ്ത്രത്തേക്കുറിച്ച് ആകുലതെ വന്നു, ഉള്ളതിലേക്ക് വെച്ച് നല്ലതാണ് എന്നാലും കുറച്ചു നരച്ചിട്ടുണ്ട്

അവളൊരു മടിയോടെ സംസാരിച്ചു 


Hi ഞാൻ ദേവിക

ഇവിടെ sale സെക്ഷനിൽ പുതുതായി വന്നതാണ്


ഹ ഹാ സർ പറഞ്ഞിരുന്നു

ഇതാ അപ്പോയ്ന്റ്മെന്റ് ലെറ്റർ

എന്റെ പേര് അഭിഷ

ഞനിവിടെ അടുത്താ

ചേച്ചി ഡിഗ്രി കഴിഞ്ഞതാ അല്ലെ ഞാനിപ്പോ ഡിഗ്രി ചെയ്യാ ഡിസ്റ്റൻഡ് ആയിട്ട് 

2rd ഫ്ലോറിൽ ആണ് സെക്ഷൻ  

അവിടെ സീനിയർ ഉണ്ട് പറഞ്ഞാൽ മതി


ദേവികയിൽ ഉണ്ടായിരുന്ന പേടിയും ടെൻഷനുമെല്ലാം ഒറ്റയടിക്ക് തീർക്കുന്ന രീതിയിലായിരുന്നു അഭിഷയുടെ സംസാരം ഒരു കിലുക്കാം പെട്ടി


വേഗം പൊക്കോ

വൈകി ചെല്ലണ്ട 


റീസെപ്ഷനിൽ നിന്നും അപ്പോയ്ന്റ്മെന്റ് ലെറ്ററും വാങ്ങി കണ്ണ് നിറച്ചു നില്കുന്നവളെ അഭിഷ ഉന്തിത്തള്ളി വിട്ടു


സ്റ്റേയർ കയറി ചെന്നാലുടൻ കാണുന്ന sale section എന്നാ കേബിനിലേക് അവൾ കയറിച്ചെന്നു വലിയൊരു ഹാൾ അതിൽ നടുവിലായി ഒരു ടേബിലും അഞ്ചു സിസ്റ്റവും ഉണ്ട്   സൈഡിലായ് കുറച്ചു ടേബിലും അരികിൽ ക്യാബിൻ പോലെ ഒരു സെക്ഷനും ഉണ്ട്  ടേബിളിൽന് മുൻപിലെ സിസ്റ്റത്തിയിലെല്ലാം ഓരോരുത്തരും ഉണ്ട് എല്ലാവരും പയ്യന്മാരാണ്, അവളെ കണ്ടതോടെ കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് വന്നു


"ദേവിക ആണോ"


അതെ


Hi  ഞാൻ അഭിൻ

അയാൾ സൗഹൃദപരമായി കൈ നീട്ടി

ദേവിക അയാൾ നീട്ടിപിടിച്ച കയ്യിലേക്കും അയാളുടെ മുഖത്തെക്കും നോക്കി ചിരിക്കാൻ ശ്രെമിച്ചു

അവളുടെ വിമുകത കണ്ടിട്ടാകും അഭിൻ 

കൈ പിൻവലിച്ചു അവളോട് പറഞ്ഞു


ഓക്കേ താൻ വാ


അവൾ അവനു പിന്നാലെ നടന്നു

Hi ടീംസ് ഇതണുട്ടോ ദേവിക

അഭിൻന്റെ സംസാരം കേട്ട് അവരെല്ലാം തല ഉയർത്തിനോക്കി പുഞ്ചിരിച്ചു

വാ ഇരിക്ക്

അഭിൻ തന്റെ സീറ്റ്‌ കാണിച്ചുകൊണ്ട് അവളോട് പറഞ്ഞു

ദേവിക ഒട്ടൊരു സംശയത്തോടെ അഭിനെ നോക്കി


താനിങ്ങനെ നോക്കണ്ടടോ

എന്റെ സെക്ഷന് ആണ് ഇയാളിനി നോക്കണ്ടേത് 

ഞാൻ ഡിഗ്രി കഴിഞ്ഞു കയറിയത ഇവിടെ ഇപ്പോ ഗൾഫിലേക്ക് ഒരു ഓഫ്ഫർ വന്നു അതാ റിസൈൻ ഇടുന്നെ

അവളുടെ സംശയം കണ്ടിട്ടേന്നപോലെ അഭിൻ പറഞ്ഞു


ഹാ പിന്നെ

ഇത് വൈശാഖ്

ഇത് ആകാശ് 

ഇത് രാഹുൽ

ഇത് അമൽ

ആ ഇരിക്കുന്നത് രാജേഷ്

അത് പ്രവീൺ


അഭിൻ അങ്ങോട്ടും ഇങ്ങോട്ടും ചൂണ്ടി ഓരോരുത്തരെയും അവൾക് പരിചയപ്പെടുത്തി കൊടുക്കാൻ ശ്രെമിച്ചു


മതിയെടാ

എല്ലാം കൂടി കേട്ടാൽ അതിന്റെ കിളി പോകും

കൂട്ടത്തിലൊരുത്തൻ പറഞ്ഞു

Haa ശെരിയാ

പെങ്ങളെ ഞങ്ങളിവിടെ മാനേജർ അടക്കം 10 ആളുണ്ട്  എട്ടു ആളുകൾ ഞങ്ങൾ തന്നെ ബാക്കി രണ്ട് ആളുകൾ പുറത്തുപോയതാ പിന്നെ ഒരു മാനേജ്‌റും 


ഇവന് പകരം ഇപ്പോ പെങ്ങൾ ആയല്ലോ

ബാക്കിയൊക്കെ സാവധാനം പഠിക്കാം


വൈശാഖ് ഒരു ചിരിയോടെ പറഞ്ഞു


ഇനിപ്പോ നീയെന്തിനാ നില്കുന്നെ പൊയ്ക്കൂടേ

കൂട്ടത്തിലൊരുത്തൻ അഭിനോട് ചോദിച്ചു


ആഹാ ആകാശ് മോനേ കൊള്ളാലോ ഇവളിങ്ങു വന്നപ്പോയെ നിങ്ങളെന്ന് പുറത്താക്കിയോ

അഭിൻ അവനു നേരെ കയ്യൊങ്ങി

ഇവരുടെ ഈ കാട്ടിക്കൂട്ടലുകൾ കണ്ടു 

ദേവിക അറിയാതെ ചിരിച്ചുപോയി...

പുതിയ കഥയാണ്, ലൈക്ക് കമന്റ് ചെയ്യണേ... തുടരും...

To Top