എന്റെ കൂടെ ഒരു രാത്രി കി- ടക്കാമോ, ചോദിക്കുന്ന ക്യാഷ് അങ്ങ് തരാം...

Valappottukal


വൈശാലി...🦋 ഭാഗം   01


രചന: മഞ്ഞ് പെണ്ണ്


"ഡീ വൈശു...  നീ അങ്ങ് വല്ലാണ്ട് കൊഴുത്തല്ലോ... എന്റെ കൂടെ ഒരു രാത്രി കിടക്കാമോ? ചോദിക്കുന്ന ക്യാഷ് അങ്ങ് തരാം...!!" മുത്തിമ്മരച്ചോട്ടിൽ ഇരുന്ന് രുദ്രൻ വഷളൻ ചിരിയോടെ ചോദിച്ചതും  കൺകളിൽ കണ്ണീരിന്റെ വേലി തീർത്ത് തല താഴ്ത്തി നടക്കാനേ അവൾക്ക് ആയുള്ളൂ... 


അതേ വഷളൻ ചിരിയോടെ അവളുടെ പിറകെ അവൻ നടക്കുമ്പോൾ ആലില പോലെ ആ പെണ്ണ് വിറച്ച് കൊണ്ടിരുന്നു... ഇടക്ക് ഇടക്ക് ഉള്ള അവന്റെ ചൂളം വിളിയിലും തന്റെ സ്വകാര്യ ഭാഗങ്ങളിൽ നോക്കിയുള്ള അവന്റെ അശ്ലീലചുവയോടെ ഉള്ള സംസാരത്തിലും കണ്ണുനീർ  കൂടുതൽ ശക്തി കാട്ടി ഒലിച്ച് ഇറങ്ങിയതേ ഒള്ളു... 


പരിചിതമായ ഒരു ഗന്ധം നാസികതുമ്പിനെ തലോടിയതും കണ്ണുകൾ ഉയർത്തി അവൾ നോക്കി.. ദേഷ്യം കൊണ്ട് തിളച്ച് മറിയുന്ന *ഹരിനാരായണനെ* കണ്ടതും അവളിൽ ആശ്വാസം പടർന്നു... അതിവിദക്തമായി അവയെ മറച്ച് പിടിച്ച് കൊണ്ടവൾ വെറുപ്പ് നടിച്ച് മുഖം തിരിച്ചു... 


അവളെ ചേർത്ത് പിടിച്ച് രുദ്രന്റെ മുന്നിൽ പോയി നിന്നു അവൻ... 


"ഈ ഒരു വട്ടം നിന്നോട് ക്ഷമിക്കുകയാണ് രുദ്രാ ഞാൻ... ഇനി ഒരിക്കൽ കൂടി നിന്റെ പുഴുത്ത നാവ് ഇവൾക്ക് നേരെ ചലിച്ചാൽ കൊല്ലും ഈ ഹരി!!! ഈ *വൈശാലി*  പാറക്കൽ തറവാട്ടിലെ *ഹരിനാരായണന്റെ* പെണ്ണാണ്" 


കേൾക്കാൻ കൊതിച്ച വാക്കുകൾ അതിന്റെ ഉടമസ്ഥനിൽ നിന്ന് കേട്ടിട്ടും വൈശാലിക്ക് സന്തോഷിക്കാൻ ആയില്ല... പേമാരി കണക്കെ അവളുടെ ഉള്ളിൽ സങ്കടങ്ങൾ പെയ്തു കൊണ്ടിരുന്നു... 


അപ്പോഴത്തെ ഉൾപ്രേരണയിൽ അവളെ പിടിച്ച കൈകൾ തട്ടി മാറ്റി കൊണ്ട് ദേഷ്യത്തോടെ അവന് നേരെ വിരൽ ചൂണ്ടി.... 


"അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ??  കാശുള്ള വീട്ടിലെ ആള് ആണെന്ന് കരുതി എന്തും പറയാം എന്നാണോ... തന്നെ പോലെ ഒരു തെമ്മാടിയുടെ കൂടെ ജീവിക്കേണ്ട ഗതി ഒന്നും വൈശാലിക്ക് ഇല്ല... പൈസ ഇല്ലെന്നേ ഒള്ളു അഭിമാനത്തിന് ഒരു കുറവും ഇല്ല എനിക്ക്... " 


ദാവണിയുടെ ഉള്ളിലൂടെ നഗനമായ വയറിൽ കൈ അമർത്തി കൊണ്ടവൻ അവളെ നെഞ്ചോട് അടുപ്പിച്ചു... 


"നിക്ക് അറിയാം ഈ വൈശാലി പെണ്ണിന് ഹരി നാരായണനെ ഇഷ്ട്ടാന്ന് എന്തിനാ പിന്നെ ഈ നാടകം.. മ്മ്?? " കൊഞ്ചലോടെ അവൻ ചോദിച്ചതും കൈകൾ വേർപ്പെടുത്തി മുഖം അടച്ച് ഒരു അടി ആയിരുന്നു അവൾ... 


"തന്റെ തെമ്മാടിത്തരം ഒന്നും എന്നോട് വില പോവില്ല.. അതിനൊക്കെ തെരുവിൽ ആളുകൾ ഉണ്ടാവും... വൈശു അത്തരക്കാരി അല്ല... ആര് പറഞ്ഞു എനിക്ക് തന്നെ ഇഷ്ട്ടം ആണെന്ന് ഞാൻ പറഞ്ഞോ.. ഏഹ്??  മേലാൽ ഇനി എന്റെ മേനിയിൽ തൊട്ടാൽ കൊല്ലും ഞാൻ!!" ആർത്ത് കൊണ്ടവൾ പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ രുദ്രൻ പരിഹാസത്തോടെ ഹരിയെ നോക്കി തിരിഞ്ഞ് നടന്നു.... 


ദേഷ്യം കൊണ്ട് ഇടി വള ഇട്ട് മുറുക്കിയ അവന്റെ കൈകളിലെ പേശികൾ തെളിഞ്ഞ് വന്നു... എന്തോ തീരുമാനിച്ച് ഉറപ്പിച്ച് കൊണ്ടവൻ അവൾ പോയ വഴിയേ നോക്കി പല്ല്ഞെരിച്ചു കൊണ്ടിരുന്നു... 


_________________________________❤️ 


പാൽ കൊടുത്ത് വന്ന് തൂക്കുപാത്രം തിണ്ണയിൽ വെച്ച് കൊണ്ടവൾ ആ കുഞ്ഞ് വീട്ടിലെ അവളുടെ  ദുഃഖങ്ങൾക്കും കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾക്കും സാക്ഷി ആയ അവളുടെ തേമ്പി തേച്ച കുഞ്ഞ് മുറിയിലേക്ക് കയറാൻ നിന്നതും പിറകിൽ നിന്നും വിളി വന്നിരുന്നു... 


"ഡീ അശ്രീകരം പിടിച്ചതേ... എങ്ങോട്ടാ കയറി പോവുന്നെ... പാൽ കവലയിൽ കൊടുത്ത് വന്നപ്പോഴേക്കും വല്യമ്മയുടെ ചുന്ദരി ക്ഷീണിച്ചോ?? " കൊഞ്ചലോടെ ആ സ്ത്രീ ചോദിച്ചതും നിഷേധഭാവത്തോടെ അവൾ തലയാട്ടി... 


"എന്നാൽ പോയി അടിച്ച് വാരി നിലം തുടക്കെടി മൂദേവി!!" ഒച്ചയെടുത്ത് കൊണ്ട് അവർ പറഞ്ഞതും തല താഴ്ത്തി കൊണ്ട് അവൾ പിന്നാമ്പുറത്തേക്ക് ചെന്നു... 


ഒന്ന് പൊട്ടിക്കരയാൻ തോന്നി ആ പെണ്ണിന്!!! പ്രാണൻ പറിഞ്ഞ് പോവുന്നത് പോലെ തോന്നി അവൾക്ക്!!! ഏറെ കൊതിയോടെ ഏറെ പ്രേമത്തോടെ നോക്കിയ ഹരി നാരായണൻ എന്ന അവളുടെ മാത്രം ഹരിയേട്ടൻ!! ഒരു വാക്ക്... ഒരു നോട്ടം... ഒന്ന് തന്നോട് സംസാരിക്കാൻ അവൾ ഏറെ കൊതിച്ചിരുന്നു!! എന്നാൽ ഇന്ന്...


ഓർക്കും തോറും അവളുടെ നീർമിഴികൾ നിറഞ്ഞ് കവിഞ്ഞിരുന്നു... 


__________________________________❤️


പിറ്റേന്ന് വൈശാലി കവലയിൽ പാൽ കൊടുത്ത് മുള കൊണ്ട് പണിത കുഞ്ഞ് ഗേറ്റ് പതിയെ തുറന്ന് അകത്തേക്ക് കയറിയതും അകത്ത് നിന്ന് ഹരി ഇറങ്ങിയതും ഒരുമിച്ച് ആയിരുന്നു... അവനെ കണ്ടതും മുഖം താഴ്ത്തി അവൾ നടന്നു... 


"കണ്ണിൽ കണ്ട ആളുകൾ നിന്നെ അശ്ലീലം പറയുമ്പോൾ ആ കൈകൾ ചലിച്ചില്ലല്ലോ... തോന്നുന്നത് എന്തും വെട്ടി തുറന്ന് പറഞ്ഞിട്ടേ ഒള്ളു ഹരി,, നിന്നോട് തോന്നിയ ഒരു ചെറിയ ഇഷ്ട്ടം മാന്യമായി നിന്നോട് പറഞ്ഞപ്പോൾ ന്റെ കവിളിൽ നീ കൈവെച്ചു... ഇന്ന് വരെ ഒരാൾ പോലും ന്നെ നുള്ളി നോവിച്ചിട്ടില്ല... അതിന് നിന്നെ അനുഭവിപ്പിക്കും ഞാൻ... 


അറിയാലോ ഹരി ഒന്ന് വിചാരിച്ചാൽ അത് നടത്തിയിട്ടേ ഞാൻ അടങ്ങൂ!!!" കൊല്ലാൻ ഉള്ള ദേഷ്യത്തിൽ തന്റെ അടുത്ത് എത്തിയതും ഹരി പറഞ്ഞതും ആ പെണ്ണ് ഭയന്നിരുന്നു... ആ നീർമിഴികളിൽ വീണ്ടും കണ്ണീർ ഉരുണ്ട് കൂടി.. ദയനീയതയോടെ അവൻ പോവുന്നതും നോക്കി അകത്തേക്ക് ചെന്നതും മുഖം അടച്ച് ഒരു അടി ആയിരുന്നു... 


മുഖം ഉയർത്തി ആരാണെന്ന് നോക്കിയതും അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിയിരുന്നു ചാരു... ഇന്ന് വരെ തന്നെ വാക്ക് കൊണ്ടല്ലാതെ ഒന്ന് നുള്ളി നോവിക്കുക പോലും ചെയ്യാത്ത തന്റെ അനിയത്തി...


"ചാരു... " നടുങ്ങലോടെ അവൾ വിളിച്ചതും കുത്തുന്ന ഒരു നോട്ടം ആയിരുന്നു അവൾ... തലയും താഴ്ത്തി വൈശു നിശബ്‌ദം തേങ്ങി കൊണ്ടിരുന്നു... 


"ഞാൻ അന്നേ പറഞ്ഞില്ലേ മനുഷ്യാ മിണ്ടാപ്പൂച്ച കലം ഉടക്കും എന്ന്.. ഇപ്പൊ എന്തായി ന്റെ കുട്ടിന്റെ ജീവിതം തട്ടി പറിച്ച് അവൾക്ക് പാറക്കൽ തറവാട്ടിൽ സുഗിച്ച് വാഴേണ്ടി വരും... അതെങ്ങനെയാ പാല് കൊണ്ടുപോയി കൊടുക്കാൻ എന്ന പേരിൽ കവലയിലെ സകല ചെർക്കന്മാരെയും മയക്കി വെച്ചിരിക്കുക അല്ലേ ഈ മൂദേവി!!! അന്നേ അടിച്ച് ഇറക്കേണ്ടതാ  ഇവളെ" അവൾക്ക് നേരെ ചീറിക്കൊണ്ട് ശ്രീദേവി(വല്യമ്മ) പറഞ്ഞ് അരികിൽ നിന്നും കണ്ണീർ വാർക്കുന്ന അവരുടെ മകൾ ചാരുവിനെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു... 


"വല്യമ്മേ... അതിന്... നിക്ക്... നിക്കൊ" വിതുമ്പി കൊണ്ട് അവൾ പറഞ്ഞ് അവസാനിപ്പിക്കും മുന്നേ ചാരുവിന്റെ കൈകൾ അവളുടെ കഴുത്തിൽ അമർന്നിരുന്നു...


"നിനക്ക് ഒന്നും അറിയില്ല... ചുമ്മാ അഭിനയിച്ച് ബുദ്ധിമുട്ടിക്കണ്ട നീ!!! കൊല്ലും നിന്നെ ഞാൻ ഹരിയേട്ടൻ ന്റെയാ!! ന്റെ മാത്രാ!! ഒരാൾക്കും വിട്ട് കൊടുക്കില്ല ഞാൻ " ദേഷ്യത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു ചാരു... 


അവളുടെ വാക്കുകൾ കേട്ട് നടുങ്ങി പോയിരുന്നു വൈശു ഇല്ലാ എന്ന അർത്ഥത്തോടെ അവൾ തലയാട്ടിയതും അവളുടെ കഴുത്തിൽ നിന്നും കൈ എടുത്തു ചാരു.. 


"നിന്നെ പെണ്ണ് ചോദിക്കാനാ ഹരിയേട്ടൻ വന്നേ...മര്യാദക്ക് നീ ഈ കല്യാണം മുടക്കിക്കോണം ഇല്ലെങ്കിൽ ഈ ചാരുവിന്റെ മറ്റൊരു മുഖം നീ കാണും" കണ്ണിന് നേരെ വിരൽ ചൂണ്ടി കൊണ്ടവൾ പറയുമ്പോഴും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുക ആയിരുന്നു ആ പാവം പെണ്ണ്!!!!


"കേട്ടത് മനസ്സിലായല്ലോലേ  വൈശാലിക്ക് ഈ കല്യാണം എങ്ങാനും നടന്നാൽ പച്ചക്ക് കൊളുത്തും നിന്നെ ഞാൻ.... " അവൾക്ക് നേരെ മുന്നറിയിപ്പിന്റെ സ്വരത്തിൽ പറഞ്ഞ് കൊണ്ട് ചാരു റൂമിൽ കയറി വാതിൽ കൊട്ടി അടച്ചു... 


അവളെ തുറിച്ച് നോക്കി കൊണ്ട് വല്യമ്മയും വല്യച്ഛനും അവിടെന്ന് പോയതും കരഞ്ഞ് കൊണ്ട് അവൾ അവളുടെ മുറിയിലേക്ക് കയറി... തലയിണയിൽ മുഖം അമർത്തി പൊട്ടി കരഞ്ഞു കൊണ്ടിരുന്നു ആ പാവം പെണ്ണ്!!


"എന്തിനാ കണ്ണാ ന്നെ ഇങ്ങനെ പരീക്ഷിക്കണേ... നിക്ക് മടുത്തു ന്നേം കൊണ്ടോവോ ന്റെ അച്ഛന്റെ അടുത്തേക്ക്... ഞാൻ ഒഴിഞ്ഞ് മാറിയത് അല്ലേ ഹരിയേട്ടനിൽ നിന്നും... ഇത്രയും കാലം ന്നെ നോക്കി വളർത്തിയവരാ വല്യമ്മയും വല്യച്ഛനും അവരെ ചതിക്കാൻ ഈ വൈശുവിന് പറ്റില്ല... അവർക്ക് വേണ്ടി എന്തും ഞാൻ കൊടുക്കും...


ചാരുവിന് ഹരിയേട്ടനെ ഇഷ്ട്ടാന്ന് അറിഞ്ഞത് മുതൽ ഞാൻ മറക്കാൻ ശ്രമിക്കുവാ കഴിയുന്നില്ല നിക്ക്... സന്തോഷത്തോടെ ഞാൻ അവൾക്ക് വിട്ട് കൊടുക്കും... ന്നെ പോറ്റി വളർത്തിയവർ കഴിഞ്ഞേ നിക്ക് എന്തും ഒള്ളു..


ഒഴിഞ്ഞ് മാറാൻ വേണ്ടിയാ ഞാൻ ഹരിയേട്ടനെ അടിച്ചേ... ആ അടിയിൽ ന്റെ ഹൃദയാ അപ്പൊ നൊന്തത്... ഒന്നും വേണ്ടാ നിക്ക് ആരെയും വേണ്ടാ... അല്ലെങ്കിലും ചാരുവിനാ ഹരിയേട്ടൻ ചേരാ... ഈ അനാഥ പെണ്ണ് ഹരിയേട്ടന്റെ ജീവിതത്തിൽ ചെന്നാൽ നശിച്ച് പോവാത്തെ ഒള്ളു ആ ജീവിതം... നിക്ക് അറിയാം ഇനി എന്താ വേണ്ടത് എന്ന്... നേരം ഒന്ന് വെളുത്തോട്ടെ " കണ്ണുകൾ അമർത്തി തുടച്ച് കൊണ്ടവൾ എഴുന്നേറ്റ് പുറം പണികൾ എല്ലാം തീർത്ത് ഉച്ചക്ക് ഉള്ള ഭക്ഷണവും തയ്യാറാക്കി... 


ഉച്ച ഭക്ഷണം കഴിക്കാൻ ആണ് എല്ലാവരും മുറിയിൽ നിന്നും വെളിയിൽ ഇറങ്ങിയത് രാവിലെ നടന്നത് ഒന്നും മനസ്സിൽ വെക്കാതെ അവൾ പുഞ്ചിരിയോടെ എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു... എന്നാൽ വല്യമ്മയുടെ മുന വെച്ചുള്ള സംസാരവും ചാരുവിന്റെയും വല്യച്ചന്റെയും പുച്ഛിച്ചുള്ള ചിരിയും കണ്ടവൾ പാടെ തളർന്നിരുന്നു... 


വല്ലാതെ നൊന്തിരുന്നു ആ പെണ്ണിന്!! പെയ്യാൻ വെമ്പുന്ന നീർമിഴികളെ ഒരുവിധം അടക്കി പിടിച്ച് കൊണ്ടവൾ പിന്നാമ്പുറത്തേക്ക് നടന്നു... സങ്കടം കൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു ആ പെണ്ണ്...


"മതി നിന്റെ കള്ളക്കണ്ണീർ പോയി പാത്രം കഴുകി പയ്യിന് പുല്ല് കൊണ്ട് വരാൻ നോക്ക്" ഒച്ചയിട്ട് കൊണ്ട് വല്യമ്മ പറഞ്ഞതും മിണ്ടാതെ അവൾ പാത്രങ്ങൾ കഴുകി മറ്റ് പണികളിൽ ഏർപ്പെട്ടു... 


___________________________________❤️


പിറ്റേന്ന് രാവിലെ പാല് കൊടുക്കാൻ കവലയിലേക്ക് ചെല്ലുമ്പോൾ പാടവരമ്പത്ത് ഒരു സിഗരറ്റും വലിച്ച് ഹരി നിൽക്കുന്നുണ്ടായിരുന്നു... അവളെ കണ്ടതും പുച്ഛിച്ച് ചിരിച്ച് കൊണ്ടവൻ അവൾക്ക് അരികിലേക്ക് ചെന്ന് പുക അവളുടെ മുഖത്തേക്ക് ഊതി... അറപ്പോടെ അവൾ മുഖം തിരിച്ചതും അവൻ പരിഹാസത്തോടെ ഒന്ന് ചിരിച്ചു... 


"ഇപ്പൊ തന്നെ വൈശാലി മുഖം തിരിച്ചാലോ കെട്ടിക്കഴിഞ്ഞാൽ എന്തക്കെ അനുഭവിക്കാൻ ഉള്ളതാ... " 


"അതിന് തന്നെ ഞാൻ കെട്ടിയാൽ അല്ലേ..."


"കെട്ടാതെ പിന്നെ... ഈ ലോകത്തിലെ ഏത് കോണിൽ പോയി നീ ഒളിച്ചാലും ഹരി നിന്റെ കഴുത്തിൽ താലി ചാർത്തിയിരിക്കും... "


"ആ മഞ്ഞ ചരടിന് വേണ്ടി തല കുമ്പിടുന്നതിനും ബേധം ഒരു മുഴം കയറിൽ ന്റെ ജീവൻ അങ്ങ് അവസാനിപ്പിക്കുന്നതാ... " വീറോടെ അവൾ പറഞ്ഞതും അവന്റെ വെളുത്ത മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു... വൈശുവിന്റെ കവിളിൽ ശക്തിയായി കുത്തി പിടിച്ച് കൊണ്ടവൻ അവളുടെ അടുത്തേക്ക് മുഖം കൊണ്ടുപോയി.. 


"നിന്നെ ഞാൻ കെട്ടിയിരിക്കും ഒരു മരണത്തിനും ന്റെ കയ്യിൽ നിന്നും നിന്നെ രക്ഷിക്കാൻ ആവില്ല... "


"വെല്ലുവിളി ആണോ?? എങ്കിൽ കേട്ടോ എന്റെ കഴുത്തിൽ നിങ്ങളെ താലി വീഴാൻ ഞാൻ സമ്മതിക്കില്ല ഇത് എന്റെ ഒരു വാശിയ... "വേദന കൊണ്ട് കണ്ണ് നിറഞ്ഞ് ഒഴുകുമ്പോഴും അവൾ അവനെ നോക്കി പേടിപ്പിച്ച് കൊണ്ട് പറഞ്ഞു... 


"നിന്നെ ഞാൻ.... " കലിതുള്ളി കൊണ്ട് അവൻ അവളെയും വലിച്ച് കൊണ്ട് നടന്നു... കയ്യിൽ ഉണ്ടായിരുന്ന പാല് പാത്രം നിലത്ത് വീണ് നാല് പാടും പാൽ ചിന്നി ഒഴുകി... 


അവളെയും വലിച്ച് അവൻ ചെന്നത് കോവിലിലേക്ക് ആയിരുന്നു....ഇവിടെ എന്തിനാ എന്ന് അറിയാതെ പകച്ച് നോക്കുക ആയിരുന്നു വൈശു... മുന്നിൽ കണ്ണന്റെ വിഗ്രഹം കണ്ടതും കണ്ണീരോടെ അവൾ മറ്റെല്ലാം മറന്ന് ഉള്ളിൽ നിശബ്ദം പ്രാർത്ഥിച്ചു... 


"എന്തിനാ ന്നെ ഇങ്ങനെ പരീക്ഷിക്കണേ അതിന് മാത്രം ഒരു തെറ്റും ഞാൻ ചെയ്തില്ലല്ലോ കണ്ണാ... കരഞ്ഞ് കരഞ്ഞ് മടുത്തു... ചിരിച്ച് കണ്ട ന്റെ മുഖം നിക്ക് ഓർമ പോലും ഇല്ല... ന്നേം കൊണ്ടോവോ ന്റെ അച്ഛെടെ അടുത്തേക്ക്...നിക്ക് ആരൂല്ല കണ്ണാ ആർക്കും ന്നെ ഇഷ്ട്ടല്ല"" കുഞ്ഞ് കുട്ടികൾ അമ്മയോട് പരാതി പറയുന്നത് പോലെ അവൾ കണ്ണനോട് പരാതി പറഞ്ഞു.. 


കഴുത്തിൽ എന്തോ തണുപ്പ് തോന്നിയപ്പോൾ ആണ് അവൾ ചിന്താമണ്ഡലത്തിൽ നിന്നും സ്വാതന്ത്രയായത്... കഴുത്തിലേക്ക് നോക്കിയതും കഴുത്തിൽ കിടക്കുന്ന *ആലിലത്താലി* കണ്ടതും ഞെട്ടലോടെ അവൾ അത് കയ്യിലെടുത്തു... ഇമ ചിമ്മാതെ അതിലേക്ക് നോക്കുമ്പോൾ നെറ്റിയിൽ ഒരു കരസ്പർശം ഏറ്റതും കുളിര് കൊണ്ട് അവളുടെ കണ്ണുകൾ താനേ കൂമ്പി അടഞ്ഞു... 


കണ്ണുകൾ തുറന്ന് നോക്കുമ്പോൾ മുന്നിൽ വിജയിഭാവത്തോടെ നിൽക്കുന്ന ഹരിയെ കണ്ടപ്പോൾ ആണ് എന്താണ് സംഭവിക്കുന്നത് എന്നവൾക്ക് ബോധ്യമായത്... കണ്ണുനീരോടെ അവനെ നോക്കിയതും അതേ ചിരി തന്നെ ആയിരുന്നു അവന്റെ മുഖത്ത്...


"ഇപ്പൊ എങ്ങനെ ഉണ്ട് പോയി ചാവുന്നില്ലേ നീ... കുറച്ച് മുന്നേ വല്യ വായിൽ എന്തക്കയോ പറഞ്ഞിരുന്നല്ലോ... " 


"എന്തിനാ... എന്തിനാ ന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ... ഇതിലും ബേധം ന്നെ കൊന്നൂടായിരുന്നു... " അവന്റെ ഷർട്ടിൽ പിടിച്ച് ഒരു ഭ്രാന്തിയെ പോലെ അവൾ പുലമ്പി കൊണ്ടിരുന്നു....


ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയതും ഹരി അവളെ വലിച്ച് കൊണ്ട് പോയി... നേരെ അവളുടെ വീട്ടിലേക്ക് ചെന്ന് ഹാളിൽ നിന്ന് വല്യമ്മയെ അവൻ നീട്ടി വിളിച്ചു... ശബ്ദം കേട്ട് ഓടി വന്ന വല്യമ്മയും ചാരുവും കാണുന്നത് കഴുത്തിൽ മഞ്ഞ ചരടും നെറ്റിയിൽ കുങ്കുമവും ചാർത്തി നിൽക്കുന്ന വൈശാലിയെയും അവളുടെ കൈകൾ പൊതിഞ്ഞ് പിടിച്ചിരിക്കുന്ന ഹരിയേയും ആണ്... 


ഞെട്ടലോടെ ഇരുവരും അവളെ നോക്കിയതും മിഴികൾ താഴ്ത്തി കണ്ണീർ വാർക്കുക ആയിരുന്നു ആ പാവം പെണ്ണ്!!!!

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top