ദക്ഷാവമി, തുടർക്കഥ ഭാഗം: 9 വായിക്കൂ...

Valappottukal


രചന: മഴ മിഴി


പെട്ടന്നവൾ ഞെട്ടികൊണ്ട് പറഞ്ഞു..

എനിക്കറിയില്ല അമ്മേ ഇതാരാണെന്നു..


ഞങ്ങടെ സ്കൂളിൽ  ഞാൻ ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല..


ഹ്മ്മ്....

അപ്പോഴേക്കും സന്ധ്യ ടീച്ചറുടെ കോൾ വീണ്ടും


അമ്മ കോൾ എടുത്തുകൊണ്ട്  അവളെ നോക്കി അവൾ വേഗം റൂമിലേക്ക്‌ പോയി



അവൾ മുകളിലേക്കുള്ള സ്റ്റെപ്പ് കയറുമ്പോൾ കേട്ടു അമ്മ പറയുന്നത്...


എന്റെ സന്ധ്യേ ഞാൻ വാമിയോട് ചോദിച്ചു.... അവൾക്ക് ആ പയ്യനെ അറിയാമോ എന്ന്...  അവൾ പറഞ്ഞത് അവൾക്ക് അറിയില്ല എന്നാണ്...


എന്നാലും എന്റെ സൂചി... ആ കൊച്ചിന്റെ ഒക്കെ ഒരു ധൈര്യം....


അന്ന എപ്പോഴും എന്നെ കുറ്റപ്പെടുത്തുന്നത് ഭൂമിയുടെ കാര്യം പറഞ്ഞാണ്....


ഭൂമിയെന്നു കേട്ടതും  വാമി.. അമ്പരപ്പോടെ അമ്മയെ നോക്കി...


അന്ന അല്ലെങ്കിലും ആരുടെ  കുറ്റമാ പറയാത്തെ.. അവളുടെ മോൾ മാത്രം നല്ലത്.. ബാക്കി പിള്ളേര് എല്ലാം അവടെ കണ്ണിൽ ചീത്ത...


നീ പറഞ്ഞത് ശരിയാണ് സന്ധ്യേ...


അന്ന  ടീച്ചറിന് എപ്പോഴും എന്റെ മോളെ കുത്താൻ നല്ല മിടുക്കാണ്...


പലപ്പോഴും   അന്നയുടെ മോൾ എന്റെ മോളെ കുറ്റക്കാരി ആക്കും..


ഭൂമിയുടെ കാര്യം ഓർത്തു ഞാൻ പലപ്പോഴും എന്റെ കുഞ്ഞിനെ അന്ന പറയുന്ന കേട്ടു തല്ലിയിട്ടുണ്ട്..


നീ മാത്രമാണോ? സുചി...

ഞാനും എന്റെ ധ്രുവിനെ എന്തുമാത്രം തല്ലിയിട്ടുണ്ട്...


എന്തായാലും ഞാൻ അന്നയെ ഒന്ന് വിളിക്കട്ടെ...


വിളിക്കാൻ നിൽക്കണ്ട  സുചി   ഫോൺ സ്വിച്ച് ഓഫ് ആണ്...


നാണക്കേട് കാരണം സ്വിച്ച് ഓഫ് ചെയ്തതായിരിക്കും...സന്ധ്യേ....


പിന്നല്ലാണ്ട്....വാട്സ്ആപ്പിലെ  ടീച്ചേഴ്സിന്റെ ഗ്രൂപ്പിലെക്കാണ് ഫോട്ടോ വന്നേക്കുന്നത്....


ആരാ ഫോട്ടോ ആഡ് ചെയ്തത് എന്നറിയില്ല ഇപ്പോൾ ആ നമ്പർ ബ്ലോക്ക് ആണ്...


അപ്പോൾ സ്കൂൾ മൊത്തത്തിൽ അറിഞ്ഞല്ലേ....


മ്മ്..


ഒളിഞ്ഞു നിന്നു ഇതെല്ലാം കേട്ട  വാമിക്ക് സന്തോഷം വന്നെങ്കിലും... പെട്ടന്ന് എന്തുകൊണ്ടോ അവൾക്കു സങ്കടം വന്നു...കണ്ണുകൾ നിറഞ്ഞു..


റൂമിൽ ചെന്നു കുറച്ചു നേരം കണ്ണന്റെ ഫോട്ടോയിൽ നോക്കി  അവൾ ചെയ്ത തെറ്റിന് ക്ഷമ  ചോദിച്ചു...


ഇങ്ങനെയൊന്നും പണി കൊടുക്കണം എന്ന് ഞാൻ കരുതിയിട്ടില്ല  കണ്ണാ....

ലിയ ഇത്തരം ഒരു പണി കൊടുക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല...



ഇത് ഞാൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇതിനു സമ്മതിക്കത്തില്ലായിരുന്നു.. 


എനിക്കറിയാം കണ്ണാ..വർഷങ്ങൾക്കു മുമ്പ് എന്റെ അമ്മ അനുഭവിച്ച അതെ വേദനയായിരിക്കും അവളുടെ അമ്മയെ അനുഭവിക്കുന്നത്...


പെട്ടെന്നാണ് അവളുടെ വാതിലിൽ തട്ടുന്നത്  കേട്ടത്...


വാമി... വാമി...

പെണ്ണെ നീ ഉറങ്ങിയോ..


പെട്ടെന്ന് അവൾ കണ്ണൊക്കെ തുടച്ച് ഡോർ തുറന്നു..


എന്താ അമ്മേ അവൾ കണ്ണുതിരുമ്മി കൊണ്ട് ചോദിച്ചു...

അമ്മ അകത്തേക്ക് കയറി..

നീ കിടന്നാരുന്നോ..

മ്മ് കിടന്നാരുന്നു...


ദേ ....വാമി.... ഫെബിയുടെയും ആ പയ്യന്റെയും ഫോട്ടോ കണ്ട കാര്യം നീ ആരോടും പോയി വിളമ്പാൻ നിൽക്കണ്ട...


അതല്ല... കൂട്ടുകാരോട് പറയാനാണ് നിന്റെ ഭാവമെങ്കിൽ

സത്യമായിട്ടും വാമി...

നീ എന്റെ കൈയിൽ നിന്നു നല്ലതു വാങ്ങും..


ഇല്ലമ്മേ ഞാൻ ആരോടും പറയില്ല..


മ്മ്....


നീ പറഞ്ഞു ആരെങ്കിലും അറിഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ...


നിനക്കറിയാല്ലോ എന്നെ... താക്കിത്തോടെ അത്രയും പറഞ്ഞ അമ്മ മുറിയിൽ നിന്നും പുറത്തേക്ക് പോയി..



ചിലപ്പോൾ സ്നേഹം  ചിലപ്പോൾ ദേഷ്യം മറ്റു ചിലപ്പോൾ എനിക്ക് പോലും അറിയില്ല... അമ്മയുടെ ഭാവങ്ങൾ  എന്തൊക്കെ ആണെന്ന്..



സത്യം പറഞ്ഞാൽ എനിക്ക്  ഈ അമ്മയെ മനസ്സിലാകുന്നതെ  ഇല്ലല്ലോ എന്റെ കണ്ണാ...


അവൾ  സ്വയം പറഞ്ഞു കൊണ്ട് ഡോർ ലോക്ക് ചെയ്തു അലാറത്തിലേക്ക് ഒന്നുകൂടി നോക്കിയിട്ട് ..

പ്രാർത്ഥിച്ചു വന്നു കിടന്നു...





അവളുടെ   കവിളിൽ  അവന്റെ കൈ  ആഞ്ഞു പതിച്ചു... അവൾ വേച്ചു ഭിത്തിയിൽ തട്ടി  നിന്നു....

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... അടിയുടെ അഗാതത്തിൽ അവളുടെ ചെവി അടഞ്ഞത്  പോലെ അവൾക്കു തോന്നി.. ഒന്നും കേൾക്കുന്നില്ല... അവൾ ഏങ്ങി കരഞ്ഞുകൊണ്ട് അവനെ നോക്കി...

അവന്റെ ക്രിസ്റ്റൽ   കണ്ണുകൾ   ചുവന്നു   രക്ത  വർണമായി  മാറി..ചുവന്ന അഗ്നി ഗോളം  പോലെ അത് പ്രകാശിച്ചു... അതിന്റെ പ്രകാശത്തിലേക്കു നോക്കാനാവാതെ അവൾ തലകുനിച്ചു.......തൊട്ടടുത്ത  നിമിഷം  അവന്റെ ബലിഷ്ഠമായ  കൈകൾ  അവളുടെ  കഴുത്തിൽ പിടി മുറുക്കി... ശ്വാസത്തിനായവൾ   പിടഞ്ഞു....കണ്ണുകൾ തുറിച്ചു പുറത്തേക്ക് ഉന്തി...

പെട്ടന്നവൾ   ബെഡിൽ നിന്നും ഉരുണ്ടു താഴേക്കു വീണു..


അയ്യോ.... അമ്മേ.....

പെട്ടന്ന് അലാറം  അടിക്കാൻ തുടങ്ങി...


അവൾ പതിയെ  എഴുന്നേറ്റു കൈയ്യെത്തി ലാമ്പ് on ചെയ്തു...അവൾ ടൈം പീസ് ലേക്ക് നോക്കി 5:30am 

എന്റെ ഒടുക്കത്തെ  ഒരു സ്വപ്നം കാണൽ...

എന്റെ കണ്ണാ.... എന്റെ നടുവ് ഒടിഞ്ഞു.... അവൾ നടുവും തടവി കൊണ്ട് ബെഡിൽ വന്നിരുന്നു...


എന്നാലും എന്റെ കണ്ണാ... എന്നെ ഇങ്ങനെ സ്വപ്നം കാണിക്കാണോ...

സ്വപ്നത്തിൽ കിട്ടിയ അടിയെക്കാളും വേദന    എന്റെ നടുവിനാണ്....


എന്നാലും എന്റെ കണ്ണാ അയാൾ ആരാണ്...എന്തിനാ എന്നെ തല്ലിയെ...ആ കണ്ണുകളുടെ വന്യമായ  തിളക്കം  ഓർക്കുമ്പോൾ തന്നെ പേടി വരുന്നു..


കുറച്ചു നേരം അവൾ അവിടെ ഇരുന്നിട്ട് റെഡി ആകാൻ പോയി 




രാവിലെ ബസ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ്... മാളു പിറകെ  ഓടി  കിതച്ചു വന്നത്...

എന്റെ പൊന്ന് വാമി.. നിനക്ക് കുറച്ചു സ്പീഡ് കുറച്ചു നടന്നുടെ...

നിന്റെ നടത്ത  കണ്ടാൽ തോന്നും നീ ദുബായ്ക്ക് പോവാണെന്നു...


ഞാൻ അറിഞ്ഞോ നീ എന്റെ പിറകെ ഉണ്ടെന്നു..

സാദാരണ നിന്നെ ബസ് സ്റ്റോപ്പിൽ മാമി ആണല്ലോ കൊണ്ട് വിടാറുള്ളത്...


ഇന്നെന്തു പറ്റി .... ദിനചര്യങ്ങളിൽ  ഒരു മാറ്റം കുട്ടിക്ക് (വാമി )


മാറ്റം പോലും മാറ്റം..പോ വാമി ചിരിപ്പിക്കാതെ (മാളു )


പ് ഫ്.... എന്താടി പട്ടി ഇളിക്കുന്നെ... ഇളിക്കാതെ കാര്യം പറയെടി (വാമി )


അമ്മേടെ വണ്ടി പഞ്ചർ  ആയി...

അതുകൊണ്ട് ഞാൻ രക്ഷപെട്ടു... (മാളു )


ഇന്നലെ എന്തായിരുന്നു നിന്റെ വീട്ടിൽ ആഘോഷം...ഒരുപാട് ആൾക്കാറുണ്ടായിരുന്നല്ലോ?. (മാളു )


അത് ഞാൻ സ്കൂളിൽ എത്തുമ്പോൾ പറയാം.. (വാമി )


എനിക്കിന്നലെ കിടന്നിട്ട് ഉറക്കം വന്നില്ല... (മാളു )


അതെന്താ...


ഫെബിക്ക് എന്ത് പണിയാ  കിട്ടുന്നതെന്ന് ആലോചിച്ചു  എന്റെ ഉറക്കം പോയി..

നീ വല്ലതും അറിഞ്ഞോ?


അവൾ ചുറ്റും നോക്കികൊണ്ട് പറഞ്ഞു   മാളു ഒന്ന് പതുക്കെ  പറയെടി.. ഇങ്ങനെ  വിളിച്ചു കൂവിയാൽ  ആരേലും കേൾക്കും.. അമ്മ അറിഞ്ഞാൽ ഇന്നത്തേക്ക് എനിക്കുള്ളതായി...


അതിനു  ഇവിടെ ആരും ഇല്ലല്ലോ


പൊന്നു മാളു നീ ഒന്ന് മിണ്ടാതെ നടന്നേ... ബസ് ഇപ്പോ വരും..നമുക്ക് ക്ലാസ്സിൽ ചെന്നിട്ട് സംസാരിക്കാം... അപ്പോഴേക്കും ബസ് വന്നു..



ക്ലാസ്സിൽ ചെന്നതും  വാമിയുടെ കണ്ണുകൾ  ഫെബിയുടെ സീറ്റിലേക്ക് നീണ്ടു...


ഈശ്വര...  എന്തൊരാശ്വാസം ഇന്ന് ആ ഫെബിക്കോൾ വന്നിട്ടില്ല..(പാറു )അത്രയും പറഞ്ഞു നോക്കിയത് വാമിയെ ആണ്.. അവൾ കലിപ്പിൽ പാറുനെ നോക്കി...


അല്ലപ്പാ... ഇവൾക്കെന്തോ പറ്റി...


നീ എന്തിനാടി എന്നെ കണ്ണുരുട്ടികാണിച്ചു പേടിപ്പിക്കുന്നെ..


ഫെബിയെ കാണാഞ്ഞിട്ട്  നിനക്ക് എന്താ ഇന്നിത്ര സങ്കടം...


ലിയയെ  ഇന്ന് കാണുന്നുമില്ല...

ഇന്നലത്തെ സർപ്രൈസ്‌ അറിയാഞ്ഞിട്ടു ഒരു സമാധാനവും ഇല്ല.. ഇവളോട് ചോദിച്ചിട്ടാണെകിൽ മുഖം വീർപ്പിച്ചു കാണിക്കുകയാ...

മാളു സങ്കടത്തോടെ  പാറുനോട് പറഞ്ഞു...


അല്ല  മാളുസെ  ശരിക്കും ഇവക്കെന്തായിപ്പോ പറ്റിയെ...


ആ... ആർക്കറിയാം  മാളു വാ പൊളിച്ചു കാണിച്ചു...


എന്നാലും  ലിയ  എന്താ വരത്തെ...


അവൾ വരുത്തില്ലന്ന് ഒരു ക്ലൂ പോലും തന്നില്ലല്ലോ (മാളു )


ഇനി അവൾ  ലവൾകിട്ടു  പാര  വെക്കാൻ പോയി...

അവൾക്കു പണി  പാലും വെള്ളത്തിൽ കിട്ടിയോ?(പാറു )


ഫെബി  ആണ് കക്ഷി.. അവൾ  മിക്കവാറും  ലിയയെ  പശ വെച്ച് ഒട്ടിച്ചു കാണുമോന്നാ എന്റെ സംശയം (മാളു )


കുറച്ചു കഴിഞ്ഞു  ലിയ  ഓടി കിതച്ചു ക്ലാസ്സിലേക്ക് കയറി വന്നു..


ലിയയെ കണ്ടതും മൂന്നിന്റെ കണ്ണും തിളങ്ങി....


ഹോ ... ഭാഗ്യം... സിതാര  മാം വന്നിട്ടില്ല...

ആശ്വാസത്തോടെ അവൾ ചങ്കുകളുടെ  അടുത്ത് വന്നിരുന്നു..



എന്താടി പന്നി.. നേരത്തെ വരാഞ്ഞേ (മാളു )


ഒന്നും പറയണ്ടടാ... രാവിലെ തുടങ്ങിയ  പ്രേശ്നമാ (ലിയ )


എന്ത് പ്രശ്നം ആടി....(പാറു )



മമ്മയും ഞാനും ആയി ചെറിയ ഒരു ഉടക്ക്.. അത് കാരണം  വീട്ടിൽ നിന്നിറങ്ങിയപ്പോൾ താമസിച്ചു(ലിയ )


അല്ല.. ഈ.. വാമിക്ക് എന്ത് പറ്റി... ഇവളുടെ  അനക്കം ഒന്നും ഇല്ലല്ലോ...(ലിയ )


ആ... ഞങ്ങൾക്കറിയില്ല..(മാളു )


എടി.. വാമി.... എന്താ പറ്റിയെ...(ലിയ )


ഈച്ച... പറ്റി.. എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ഭാവിക്കല്ലേ  ലിയ..

വാമി ദേഷ്യത്തിൽ പറഞ്ഞു..

വാമിയുടെ ഒച്ച അല്പം കൂടിയത്  കൊണ്ട് ക്ലാസ്സിലെ പിള്ളേരെല്ലാം അവളെ നോക്കി..

അവൾ പതിയെ  തലതാഴ്ത്തി....


വാമി... ഞാൻ എന്ത് ചെയ്‌തെന്ന നീ ഈ പറയുന്നേ.. ലിയ ശബ്ദം താഴ്ത്തി ചോദിച്ചു...


നീ അല്ലെ ഫെബികിട്ട് പണി  കൊടുത്തേ വാമി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..


മാളൂന്റെയും പാറുന്റെയും മനസ്സിൽ ലെടുപൊട്ടി..

അളിയാ.. ശരിക്കും നീ പണി  കൊടുത്തോ പാറു സന്തോഷത്തോടെ  ചോദിച്ചു..


എന്ത് പണിയാ  ആ പശക്കിട്ട് കൊടുത്തേ  മാളു ആകാംഷയോടെ  ചോദിച്ചു...



നിനക്കൊക്കെ എന്താ വട്ടാണോ?

ഞാൻ പണി കൊടുക്കണമെന്ന് കരുതിയതാ.. പക്ഷെ  ഇന്നലെ അത് നടന്നില്ല.

അപ്പോൾ വിചാരിച്ചു ഇന്ന് കൊടുക്കാമെന്നു..(ലിയ)



അത് കേട്ട് വാമിക്ക് ദേഷ്യം വന്നു..

ദേ.. ലിയ  തമാശിക്കല്ലേ.....


എനിക്കറിയാം  നീ ഇന്നലെ അവൾക്കിട്ട് എന്ത് പണിയാ  കൊടുത്തതെന്നു. പിന്നേം നീ എന്തിനാ കള്ളം പറയുന്നേ...

നിനക്കെന്താടി... വട്ടാണോ?

ഞാൻ  എന്റെ ഫ്രണ്ടിന്റെ  അമ്മയെ കൊണ്ട്  വിളിപ്പിച്ചു . അവൾക്കിട്ട് പണികൊടുക്കമെന്ന് വിചാരിച്ചിരുന്നതാ..


പിന്നെ  ഫ്രണ്ടിന്റെ അമ്മ.. ഒന്ന് പോ ലിയ  നുണ  പറയാതെ.. അല്ലേടി സത്യമാ...


ലിൻസി ആന്റിയും അന്ന ആന്റിയും തമ്മിൽ നല്ല ഫ്രണ്ട്ഷിപ് ആണ്...ഞാൻ ലിൻസി ആന്റി ക്ക് മോളെ പോലെയാണ്.. എന്റെ വിഷമം കണ്ട് ആന്റി ഇങ്ങോട്ടാണ് പറഞ്ഞെ.. ഫെബിക്കുള്ള പണി  ആന്റി കൊടുത്തോളം എന്ന്..



നീ സത്യമാണോ  പറയുന്നേ..

മ്... അതേടി.. ഞാൻ എന്തിനാ കള്ളം പറയുന്നേ..



അവൾക്കു ശരിക്കും പണി കിട്ടിയോടാ.. മാളു ചോദിച്ചു..

എന്ത് പണിയാ  കിട്ടിയേ.. (പാറു )


ലിൻസി ആന്റി പണി  കൊടുത്തോ.. ഞാൻ അറിഞ്ഞില്ലല്ലോ?

രാവിലെ വിളിക്കാൻ പറ്റിയില്ലെടി..(ലിയ


നീ അവൾക്കു കിട്ടിയ പണി  പറ  കേൾക്കാൻ കൊതിയാവുന്നു( മാളു )


ഇന്റർവെൽലിനു പറയാം.. ഇവിടെ പറ്റില്ല..


ഹും.. എന്റെ ഉള്ള മൂടും പോയി..

ഇന്റർവെൽ ആകാൻ ഇനിയും ഉണ്ട് 30 മിനിറ്റ്സ് (മാളു )

ദേഷ്യത്തോടെ പറഞ്ഞു..


എടി വാമി  മാറ്റർ അത്ര  സീരിയസ് ആണോ? (ലിയ )

മ്മ്..അവൾ സങ്കടത്തോടെ മൂളി..(വാമി )


നീ എന്തിനാടി സങ്കടപെടുന്നേ..

നമ്മൾ  സന്തോഷിക്കുകയല്ലേ  വേണ്ടത്..

നിനക്ക് എന്തോരം തല്ലുവാങ്ങി തന്നവളാ  അവൾ.. (പാറു )


നീ ഒരു മാതിരി ഓഞ്ഞ കഥനായികയെ പോലെ ആവല്ലേ വാമി..

എന്തായാലും ഇന്റർവെൽ  ആയിട്ട് വേണം എനിക്ക് ഒന്ന് ആർമാദിക്കാൻ..


ഇന്നെന്റെ വക ഫുൾ  ചിലവ് (ലിയ )


വാമി അത് കേട്ടു പിണങ്ങി അവളെ നോക്കി..


തുടരും

To Top