ഹൃദസഖി തുടർക്കഥ ഭാഗം 9 വായിക്കൂ...

Valappottukal



രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...         


എന്തായാലും ആ കാശ് തിരിച്ചുകൊടുക്കണം

അവൾ ഉറപ്പിച്ചു അല്ലെങ്കിലും ആ മുരടൻ എന്തിനാ ഇതെല്ലാം നോക്കുന്നെ ഞൻ അയാളുടെ പ്ലാൻ ഒകെയ് ആകുന്നോ എന്ന് നോക്കിയാൽ പോരെ

അങ്ങെനെ ഓരോന്നു ഓർത്തുകൊണ്ട് അവൾ നിദ്ര പൂകി


ദേവിക കമ്പനിയിൽ ജോലി തുടങ്ങിയിട്ട് 2 മാസം തികഞ്ഞു, കിട്ടിയ സാലറി കൊണ്ട് പലചരക്ക് കടയിലെ പറ്റും മെഡിക്കൽ ഷോപ്പിലെ പറ്റും തീർക്കാൻ കഴിഞ്ഞു എന്നതിൽ അവൾക് സന്തോഷം തോന്നി, അമ്മയുടെ തയ്യലിൽ നിന്നുള്ള വരുമാനവും അവളുടെ ട്യൂഷനും കൂടിയപ്പോൾ അല്ലലില്ലാതെ കഴിഞ്ഞു പോകാം എന്ന അവസ്ഥയിലായി.


ഒരു ദിവസം അവളുടെ  കമ്പനി ഫോണിലേക്കു ഒരു മെസ്സേജ് വന്നു

Hi janu...

ഓഫീസിലെ വർക്കിനിടയിലാണ് അവൾ മെസ്സേജ് കാണുന്നത് ആദ്യം കരുതി നമ്പർ മാറിയതാവും എന്ന് പിന്നെയും വന്നപ്പോയാണ് ശ്രദ്ധിച്ചത്


എന്റെ പേര് ജാനു എന്നല്ലല്ലോ

അല്ല.....ദേവിക അല്ലെ?

അതെ..ഇതാരാണ്?

മറന്നോ?

ആരാണ്?

മനു ആണ് തൃശ്ശൂർ.

അയ്യോ ഏട്ടൻ തൃശ്ശൂർ ആയിരുന്നോ സ്ഥലം!!!

ബസ്റ് എനിക്ക് ആള് മാറിയിട്ടില്ല ഇത് ദേവിക തന്നെ.

😃😃😃

അറിയാതെ അവളും ചിരിച്ചുപോയി


ഒരു മെസ്സേജ് പോലും നീ അയച്ചില്ലല്ലോ?

ഫോൺ കംപ്ലയിന്റ് ആണ്?

നിന്റെ 202 ഫോൺ അല്ലെ കംപ്ലയിന്റ്, കമ്പനി  ടച്ച്‌ ഫോൺ ഉണ്ടല്ലോ അതിൽ വാട്സ്ആപ് ഉണ്ടല്ലോ ഒരു മെസ്സേജ് അയക്കാമായിരുന്നു ഗ്രൂപ്പിൽ നീതുനും നീനുനും നീ മെസ്സേജ് അയച്ചിട്ടുണ്ട്


അവൾ ഒരു വിളറിയ ചിരി ചിരിച്ചു


നീ അവിടുന്ന് ചിരിച്ചാൽ ഞാൻ കാണുമോ ജാനു?.

അവൾ  വീണ്ടും മനോഹരമായി ചിരിച്ചു.


മനു മെസ്സേജ് അവസാനിപ്പിച്ചു കാൾ ചെയ്തു.


ഞാനെന്തിനാ വിളിച്ചത് എന്നറിയോ 

ഇല്ല.

ഞാനെയ് റിസൈൻ ചെയ്തു.


അയ്യോ അതെന്തിന്


ഒ ഒരു സുഖമില്ല ടാർഗറ്റ് മാനേജരുടെ ചീത്ത വയ്യ ടെൻഷൻ ആ


അത്രക്കൊക്കെ ഉണ്ടോ


ഉണ്ടോന്നോ സെയിൽസ് ടീമിൽ ഭയങ്കര പ്രഷർ ആടി

തൊട്ടതും പിടിച്ചതും എല്ലാം കേസ് ആ കസ്റ്റമറോ വെറുപ്പീര് മാനേജർ ചീത്തയോ ചീത്ത ടാർഗറ്റ് ആകാത്തതിന്..10 വണ്ടിയൊക്കെ ആടി ടാർഗറ്റ്.

താങ്ങണ്ടേ...

പ്ലാൻ ഒകെയ് ആകാൻ ഓരോരുത്തരുടെ കാലുപിടിക്കണം.. മടുത്തു....


മം ദേവിക ഒന്ന് മൂളി


ഇനി എന്താ പരിപാടി


ഞാൻ psc നോക്കാൻ തീരുമാനിച്ചു

നല്ലോണം ഒന്ന് ആഞ്ഞു പിടിച്ചാൽ ഇപ്പോ ഫോഴ്‌സിലേക്കു കുറെ ഒഴിവു വരുന്നുണ്ട് എത്തിലേലും ചാടിക്കേറാം 


മം അവളൊന്ന് മൂളിയാതെ ഉള്ളു.


ഞനെയ്  എന്റെ പേർസണൽ നമ്പർ തരാം ഇടയ്ക്ക് വിളിക്ക് ട്ടോ ഇല്ലെങ്കിൽ മെസ്സേജ് അയക്ക്


പക്ഷെ... എനിക്കങ്ങനെ നിങ്ങളോടൊന്നും.......


ജാനു....അങ്ങനെയും ഇങ്ങനെയും വേണമെന്നൊന്നും ഇല്ല ഇടയ്ക്ക് വിളിക്കാൻ... നിന്റെ സംസാരത്തിൽ തന്നെ എത്ര മാറ്റം വന്നെന്നറിയോ?


മാറ്റമോ...അങ്ങയൊന്നും ഇല്ല


അങ്ങനെയൊക്കെ ഉണ്ട്

മം

വിളിക്കുമോ

മം

അവൻ പിന്നെയും വീട്ടുകാരെക്കുറിച്ചും ജോലിയെക്കുറിച്ചും അവിടുത്തെ സ്റ്റാഫിനെപ്പറ്റിയുമെല്ലാം ചോദിച്ചാണ് ഫോൺ വെച്ചത് 


അവളൊരു പുഞ്ചിരിയോടെ ഫോൺ വെച്ചു.


ഹമ്ഹ മം

ആർക്കാ ചുമയ്ക്കുന്നെ

ചുമയോ ചിരിയല്ലേ

ചിരിയോ

ഹാ നല്ല കിണ്ണംകാച്ചിയ ചിരി

ആരേലും ചീത്ത പറഞ്ഞാൽ സമാധാനിപ്പിക്കാൻ നമ്മൾ വേണം

ചായ കുടിക്കാൻ പോകാൻ നമ്മൾ വേണം. ലൊട്ടുലൊടുക്ക് 

ഐഡിയ പറഞ്ഞു കൊടുക്കാനും നമ്മൾ വേണം  എന്നിട്ടോ നമുക്കുണ്ടോ ഇതുപോലൊരു ചിരി

ഏ..... ഹേ......

എല്ലാരും ഏറ്റു പറഞ്ഞു 

ഏ.........ഹേ........


അപ്പോഴാണ് ദേവിക ശ്രെദ്ധിക്കുന്നത് റൂമിലെ എല്ലാരും അവളെ നോക്കിയിരിക്കുകയാണ്


ആരോടാ ദേവു....

എനിക്കങ്ങനെ ഒന്നുമില്ലന്ന് പറഞ്ഞേ

ആകാശ് ആണ്.

നല്ല ചിരി ഉണ്ടായിരുന്നല്ലോ നീ ആദ്യമായിട്ടാ ഫോണിൽ ഇത്രേം സംസാരിക്കുന്നെ ആരാ മോളേ...

വൈശാഖ് ആണ്


അതൊരു ഫ്രണ്ട് ആ.. ട്രെയിനിങ്ങ് പോയപ്പോ കണ്ടതാ


ഓഹോ

ഫാൻസ് ഫാൻസ്

അവരെല്ലാം കൂടി അവളെ കുറെ കളിയാക്കി

ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നെ അവളും അത് ആസ്വദിച്ചു.


ഒരു പ്രണയമൊന്നും തന്റെ ജീവിതത്തിൽ ഉണ്ടാവില്ല, ഉണ്ടാകുമോ??


കഷ്ടപ്പാടിനും ഉത്തരവാദിത്തിനും ഇടയിൽ  ആരോടും അങ്ങനെ ഒരടുപ്പവും തോന്നിയിട്ടില്ല, പഠിച്ചു നല്ല നിലയിലെത്തണം എന്നതൊരു ദിവാസ്വപ്നം ആകുമോ എന്നവൾ ഭയന്നു


നിങ്ങൾക്കൊന്നും ഒരു പണിയും ഇല്ലേ..

ഇതിനാണോ ജോലിക്കെന്നും പറഞ്ഞു വരുന്നത്


വരുണിന്റെ ഒച്ച ഉയർന്നത്തോടെയാണ് അങ്ങനെ ഒരാളും കൂടി അവിടെ ഉണ്ടെന്ന് അവർ അറിഞ്ഞത്, അതോട് കൂടി എല്ലാരും ഓരോരുത്തരുടെ ജോലിക് പോയി...


                               🪷


പതിവുപോലെ ഒരു ഞായറാഴ്ച വീട്ടുജോലികൾ എല്ലാം ഒതുക്കി, കുളിയും ഭക്ഷണവും കഴിഞ്ഞു ഇരിക്കുകയാണ് ദേവികയും അമ്മയും  റൂമിലായ് അച്ഛനും ഉണ്ട് ഇത് പതിവുള്ളതാണ് ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടാകും മൂന്നാൾക്കും. കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം ആറ് ദിവസത്തെ ഓട്ടപ്പച്ചിലിൽ മിണ്ടാൻ സമയം കുറവായിക്കും അത് നികത്തുന്നത് ഇങ്ങനെയാണ്.


അപ്പോയാണ് വീട്ടിലേക്ക്  മദ്യവയസ്കനായ ഒരാൾ കയറി വരുന്നത്


ദേവികയും അമ്മയും  ആളെകണ്ടു വേഗം എണീറ്റുനിന്നു.

അയാൾ ഒരു പുഞ്ചിരിയോടെ കോലായിലേക് കയറി


ആരാണ്  മനസിലായില്ല ചന്ദ്രിക ഒരു സങ്കോചത്തോടെ ചോദിച്ചു

അപ്പോഴാണ് വന്ന ആളെ അമ്മയ്ക്കു അറിയില്ലെന്ന് ദേവിക്ക്  മനസിലായത്


മഠത്തിൽ ചന്ദ്രൻ താമസിക്കുന്ന വീടല്ലേ

അതെ

ആരായിരുന്നു.. മനസിലായില്ല.?


ന്റെ പേര് രാമൻ എന്നാ...


അയാൾ പറഞ്ഞു അവസാനിപ്പിച്ചപോയെക്കും അതുവരെ അവരുടെ സംസാരം എല്ലാം കേട്ടുകൊണ്ട് കിടന്ന ചന്ദ്രന്റെ കരച്ചിലോടു കൂടിയ ഒരൊച്ച അവിടെ ഉയർന്നുകേട്ടു


രാമേട്ടാ.....


ഉള്ളിൽ നിന്നുള്ള പൊട്ടികരച്ചിൽ ഉയർന്നപ്പോൾ ദേവികയും അമ്മയും മുഖത്തോട് മുഖം നോക്കി..എന്നാൽ വന്ന ആളിന്റെ മുഖത് ആശങ്ക ആയിരുന്നു, അവരോടൊന്നു വരുത്തിതീർത് ചിരിച്ചുകൊണ്ട് അയാൾ ചന്ദ്രന്റെ അടുത്തേക്ക് നടന്നു...


രാമേട്ടാ...

ഇപ്പോയെങ്കിലും എന്നെയൊന്നു ഓർത്തല്ലോ,?


നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല ചന്തു..


ചന്ദ്രികേ..

അമ്മയെ വിളിക്കുന്നത് കേട്ടപ്പോൾ, അതുവരെ ഉണ്ടായിരുന്ന ഞെട്ടലും ആകാംഷയും കൊണ്ട് ദേവികയും അമ്മയും ഉള്ളിലേക്കു കടന്നു


നിനക്ക് ആളെ മനസിലായോ ചന്ദ്രികേ

അമ്മ ഇല്ലന്ന് തലയാട്ടി


ഏട്ടനാ....ചന്ദ്രു എന്റെ രാമേട്ടൻ 


സന്തോഷം കൊണ്ട് ചന്ദ്രന്റെ  കണ്ണ് നിറഞ്ഞിരുന്നു.


രാമൻ , ചന്ദ്രന്റെ മൂത്ത ജേഷ്ഠൻ ആണ്

മൂന്നു സഹോദരങ്ങളും ഒരു സഹോദരിയും ഉള്ളതാണ് ചന്ദ്രന്റെ കുടുംബം, 

പ്രമാണിയായ അച്ഛൻ ദാമോദരനായിരുന്നു ചന്ദ്രികയും ആയുള്ള സ്നേഹബന്ധം അംഗീകരിക്കാൻ മടി 

തങ്ങളുടെ ബന്ധത്തെ സ്വീകരിക്കാതിരുന്നപ്പോൾ 

21 വർഷം മുൻപ് പോന്നതാണ് നാടും വീടും വിട്ട് ചന്ദ്രനും ചന്ദ്രികയും. ഇതുവരെ ആരും അന്നെഷിച്ചു വന്നിട്ടില്ല

ഒരാളെങ്കിലും തിരഞ്ഞ് വന്നല്ലോ എന്നോർത്തപ്പോൾ അമ്മയ്ക്കും സന്തോഷമായി.


അവർ അടുക്കളയിലേക്ക് പോയപ്പോൾചന്ദ്രനും ഏട്ടനും സംസാരം തുടർന്ന് 


എന്താടാ ചന്തു പറ്റിയത്, എന്തുണ്ടായി. കിടപ്പിലായത് എന്ത് പറ്റിയതാ..


തുടരും......


വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയുമോ

To Top