ഹൃദസഖി തുടർക്കഥ ഭാഗം 8 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ഹൃദയസഖി ❤️8


ലാ ലു... ഏട്ടാ താങ്ക്സ്

അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ മറുപടി കൊടുത്തു


എന്താ... കേട്ടില്ല അവളുടെ അരികിലേക്ക് നിന്നുകൊണ്ട് അവൻ ചോദിച്ചു

താ....ങ്ക്സ്


കേട്ടില്ല...ദേവു....


പതിഞ്ഞ സ്വരത്തിൽ  വരുൺ പറഞ്ഞതുകേട്ട് ഒരു ഞെട്ടലോടെ ദേവിക മുഖമുയർത്തി നോക്കി

തൊട്ടരികിൽ  വല്ലാത്തൊരു ഭാവത്തോടെ നില്കുന്നവന്റെ കണ്ണിലെ ഭാവങ്ങൾ തിരിച്ചറിയാൻ ആയില്ലെങ്കിലും ആ കണ്ണിനെ നേരിടാനാകാതെ തല താഴ്ത്തി നിന്നു


ദേവിക നിനക്കെന്നോട് എന്തേലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്തു നോക്കി പറയണം

വീണ്ടും ഗൗരവം നിറഞ്ഞ സ്വരം അവൾ കേട്ടു 

അവന്റെ കണ്ണിൽ നോക്കാൻ ആവുന്നില്ല എന്ന് എങ്ങനെ പറയും നെഞ്ചിൽ ഒരു കിടുങ്ങലാണപ്പോൾ കൂട്ടത്തിൽ പേടിയും ആകുന്നു

എങ്ങനൊക്കെയോ തല ഉയർത്തി പറഞ്ഞു


താങ്ക്സ്

ഞാനാകെ പെട്ടു നിൽക്കായിരുന്നു


ഓഹോ കാശില്ലാതെ എന്ത് ധൈര്യത്തിലാണ് അവരെയും കൂട്ടി കടയിൽ പോയത്


ആകാശൊക്കെ നിർബന്ധിച്ചപ്പോ പറ്റില്ലാന്ന് പറയാൻ ആയില്ല


നിനക്ക് ബുദ്ധിയില്ലേ അതോ പൊട്ടിയായി അഭിനയിക്കുകയാണോ.

നിന്റെ കയ്യിൽ കാശുണ്ടോ എന്ന് നോക്കണം അല്ലാതെ മറ്റുള്ളവരുടെ സൗകര്യവും അവർ നിർബന്ധിക്കുന്നതും അല്ല ഇല്ലങ്കിൽ പിന്നെ കടം പറഞ്ഞു പോരാനുള്ള മിടുക്കുണ്ടാകണം അല്ലാതെ നിന്നു പരുങ്ങി കണ്ണും നിറച്ചു നിൽക്കുന്നവർ ഇങ്ങനെത്തെ പണിക് പോകരുത്


അവൻ ദേഷ്യത്തോടെ അവളുടെ നേർക്ക് നോക്കി പറഞ്ഞിട്ടും പറഞ്ഞിട്ടും അവനു മതിയാവുന്നില്ലായിരുന്നു.


നീ എന്തിനാടാ ദേവൂനെ ഇങ്ങനെ കരയിപ്പിക്കുന്നെ..

ഇപ്പോ നോക്കിയാലും നിങ്ങളിങ്ങനെ വഴക്കണല്ലോ


അങ്ങോട്ട് വന്ന വൈശാഖ് ചോദിച്ചു,


ഹാ വന്നോ ശിങ്കിടി, വാ മോനെ വാ ചേട്ടൻ പറഞ്ഞു തരാം എന്താ കാരണം എന്ന്

പറഞ്ഞു തീരും മുൻപ് അവന്റെ തോളിലൂടെ കയ്യിട്ടു  വരുൺലാൽ പുറത്തേക്ക് കൂട്ടികൊണ്ട് പോയി.


ദേവിക കുറച്ചു നേരം അവിടത്തന്നെ നിന്നു, വൈശാഖ് ചോദിച്ച ചോദ്യമായിരുന്നു മനസ്സിൽ, തന്നോടെതിനാ കാണുമ്പോയൊക്കെ ഇങ്ങനെ ചാടി കടിക്കാൻ വരുന്നത്... ഇയാൾ തന്നെ അല്ലായിരുന്നോ ഇപ്പോ ദേവു എന്ന് വിളിച്ചത്??

അവൾ തലക്കുടഞ്ഞു നെഞ്ചിലെ ഗദ്ഗതം ഒന്നു നിന്നശേഷമാണ്  കേബിനിലേക് നടന്നത്.


ദിവസങ്ങൾ ആരെയും കാത്തുനിൽക്കാതെ ഓടി മറഞ്ഞു

അന്നത്തെ ദിവസത്തിന് ശേഷം അവർ ചായ കുടിക്കാൻ പോയേതെ ഇല്ലായിരുന്നു, അവർക്കെല്ലാം മൊത്തത്തിൽ ഒരു മാറ്റം വന്നപോലെ തോന്നിയെങ്കിലും തിരക്കുള്ള ദിവസമായതിനാൽ അവൾ അതൊട്ടു തിരക്കാനും പോയില്ല..


ഒരു വൈകുന്നേരം വൈശാഖ് ചോദിച്ചു ദേവു നമ്ക്കൊന്ന് ചായ കുടിച്ചാലോ?

അതിനെന്താ

വാ പോകാം


ഓർഡർ ചെയ്തു വെയിറ്റ് ചെയ്യുമ്പോയെ വൈശു ന് എന്തോ പറയാനുണ്ടെന്ന് അവൾക് തോന്നി


എന്താ നിനക്ക് എന്തേലും  എന്നോട് പറയാനുണ്ടോ?


അത്  കേൾക്കാൻ നിന്നെന്ന പോലെ ദേവികയുടെ കൈകൾ രണ്ടും തന്റെ കയ്ക്കുള്ളിൽ ആക്കി വൈശാഖ് അവളുടെ കണ്ണിലേക്കു നോക്കി


ദേവിക ആകെ വല്ലാതായി, ആദ്യമായാണ് തന്നോടൊരാൾ ഇങ്ങനെ ചെയ്യുന്നത് കൈ എടുക്കാനും വയ്യ കൊടുക്കാനും വയ്യ എന്നാ അവസ്ഥ ആയി

ദേവു നിനക്കെന്നെ ഇഷ്ടമാണോ


ദേവു കണ്ണും തള്ളി അവനെ നോക്കി ഈശ്വര ഇവനെന്തിനുള്ള പുറപ്പാടാണെന്ന പോലെ

ആ അ..തെ

നിനക്ക് ഞാനൊരു നല്ല ഫ്രണ്ട് ആണോ?

ആ അതേല്ലോ...


എന്നിട്ടെന്താ ദേവു നീ എന്നോടൊന്നും പറയാതെ മറച്ചു വെച്ചത്. വീട്ടിലെ കാര്യങ്ങൾ എല്ലാം ഞങ്ങൾ അറിഞ്ഞാൽ നിന്നെ കളിയാക്കും കൂട്ടത്തിൽ കൂട്ടില്ല എന്ന് നീ കരുതിയോ..

പ്രേശ്നങ്ങൾ എല്ലാർക്കും ഉണ്ട് പരസ്പരം പങ്കുവെക്കുമ്പോൾ അതിന്റെ കഠിനം കുറയും

നിന്റെ കയ്യിൽ ഇല്ലാത്ത കാശിനു ഫുഡടിക്കുന്ന ടീം ഒന്നുമല്ല ഞങ്ങൾ. അന്ന് ലാലു അതെല്ലാം പറഞ്ഞപോൾ എനിക്കെന്തോരും സങ്കടം ആയെന്നോ...

നീ വന്ന അന്ന് മുതൽ നിന്നോട്റ്റവും കമ്പനി ഞാൻ ആണ്, നിന്നെ ഞാനെന്റെ കൂടപ്പിറപ്പിനെപ്പോലെ കണ്ടതോണ്ടാണ്. പറയുമ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു...


ദേവികയുടെ കണ്ണു നിറഞ്ഞു.


വൈശു ഞാൻ അങ്ങനെ ആരോടും ഒന്നും പറഞ്ഞു ശീലമില്ലെനിക്, സാമ്പത്തികമായി കുറവായതിനാൽ ബെസ്റ്റ് ഫ്രണ്ട്‌സ്   ആരൂല്ല  ഫ്രണ്ട്ഷിപ്ലൊന്നും  വിശ്വാസവും ഇല്ല പഠിച്ചു നല്ലൊരു ജോലി വാങ്ങണം എന്നായിരുന്നു, ഇവിടെ വന്നപ്പോ തൊട്ടാണ് നിങ്ങളുടെ സൗഹൃദം അറിയുന്നത് അതിനാൽ തന്നെ പെട്ടന്ന് വിശ്വസിക്കാൻ ആവുന്നില്ല ആരെയും...

വളരെ നല്ല രീതിയിൽ ജീവിച്ചതാണ് ഞങ്ങൾ പക്ഷെ പെട്ടന്ന് ഒരു ആക്‌സിഡന്റ് ന്റെ രൂപത്തിൽ ആപത്തു വന്നതോടെ അച്ഛൻ കിടപ്പിലായി അതോടെ  കുടുംബം മൊത്തം അമ്മയുടെ തലയിലായി ഞൻ ഡിഗ്രി പഠിപ്പിച്ചത് അമ്മയുടെ കഠിനധ്വാനം കൊണ്ടാണ്, ട്യൂഷൻ എടുത്തു കൊടുത്ത് കുറച്ചൊക്കെ ഞൻ സഹായിക്കാൻ ശ്രെമിച്ചിട്ടുണ്ട്, നല്ല മാർക്കോടെ ആണ് പാസ്സായത്. മുൻപോട്ട് പഠിക്കണം ജോലി വാങ്ങണം അച്ഛനെ ചികിൽസിക്കണം. അങ്ങനെ അങ്ങനെ കുറെയേറെ കാര്യങ്ങൾ വന്നപ്പോഴാണ്  ജോബ് നോക്കിയേ

പലചരക് പറ്റ് കുറച്ചുണ്ടായിരുന്നു കഴിഞ്ഞ മാസത്തെ സാലറി അവിടെ കൊടുത്തു അതോണ്ടാ അന്ന്...


അവൾ പറഞ്ഞു കഴിഞ്ഞു തല താഴ്ത്തി ഇരുന്നു


അവനും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു, ലാലു അന്ന് ദേവൂന്റെ കയ്യിൽ കാശുണ്ടോ എന്ന് അന്നെഷിക്കത്തെ കഫെ പോയതിനു ചീത്ത വിളിച്ചപ്പോൾ ആണ് തന്നെപോലെ വീട്ടിൽ അത്യാവശ്യം സമ്പത്തീകം ഉണ്ടായിട്ടും പഠിക്കാൻ കയ്യാഞ്ഞിട്ട്  ജോലിക് കയറിയ കുട്ടിയല്ല ദേവു എന്നറിയുന്നത്   എല്ലാം കേട്ടപ്പോൾ ആദ്യം അവളോട്‌ തോന്നിയ ഒരടുപ്പം ആരാധന ആയി മാറിയിരുന്നു.


പോട്ടെ സാരമില്ല

എന്നോട് എന്തും പറയാം നിനക്ക് എപ്പോ ആയാലും ഒരു കൂടപ്പിറപ്പായും ഫ്രണ്ട് ആയും എന്നും ഞാനുണ്ടാകും കൂടെ

വൈശാഖ് അവൾക് വാക്ക് നൽകും പോലെ പറഞ്ഞു


അവനോട് വല്ലാത്തൊരു ഇഷ്ടം തോന്നിപോയവൾക് അച്ഛനും അമ്മയും അല്ലാതെ തന്നെ സ്നേഹിക്കാൻ മനസിലാക്കാൻ തന്റെ കാര്യങ്ങളിൽ വേവലാതിപ്പെടാൻ ആരോ ഉള്ളപോലെ


വർക്ക്‌ കഴിഞ്ഞു ഇറങ്ങിട്ടും  ദേവിക സന്തോഷത്തിൽ തന്നെ ആയിരുന്നു, വീട്ടിലെത്തി കാര്യങ്ങൾ എല്ലാം ഒറ്റശ്വാസത്തിൽ ചന്ദ്രികയോട് പറഞ്ഞു തീരുമ്പോൾ എന്തിനോ അവളുടെ മനസ് വല്ലാത്തൊരു ആഹ്ലാതത്തിൽ ആയിരുന്നു,,


അല്ല മോളെ.. ഇവരിതെങ്ങനെ അറിഞ്ഞു

വരുൺലാലേട്ടൻ പറഞ്ഞതാണെന്ന്

അതെയോ അവർ എങ്ങനെ അറിഞ്ഞു

ആവോ  അറിയില്ല അമ്മേ


പറഞ്ഞു കഴിഞ്ഞപ്പോയാണ് അവളും അതോർത്തത് , വരുൺ ങ്ങനെ അറിഞ്ഞു ഇതെല്ലാം അന്നെഷിച്ചുകാണും കവലയിലൊക്കെ ചോദിച്ചാൽ പോരെ?

ഇനിപ്പോ അതുകൊണ്ടാണോ തന്നോടിത്ര ദേഷ്യം ആയിരിക്കും, ഇപ്പോ എല്ലാരും സ്റ്റാറ്റസും പൈസയും ആണല്ലോ ബന്ധങ്ങൾക്ക് അടിസ്ഥാനമാക്കി വെച്ചത് 

എന്തായാലും ആ കാശ് തിരിച്ചുകൊടുക്കണം

അവൾ ഉറപ്പിച്ചു അല്ലെങ്കിലും ആ മുരടൻ എന്തിനാ ഇതെല്ലാം നോക്കുന്നെ ഞൻ അയാളുടെ പ്ലാൻ ഒകെയ് ആകുന്നോ എന്ന് നോക്കിയാൽ പോരെ

അങ്ങെനെ ഓരോന്നു ഓർത്തുകൊണ്ട് അവൾ നിദ്ര പൂകി


എനിക്കായ് രണ്ടുവരി കുറിക്കണെ

ഇഷ്ടമാകുന്നെങ്കിൽ തുടരും...

To Top