ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 76 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


ദിവസങ്ങൾ പിന്നെയും ഓരോന്ന് ആയ് പതിയെ കൊഴിഞ്ഞു കൊണ്ടിരുന്നു.. ആദം വന്നതിൽ പിന്നെ തറവാട് ആകെ ഉണർന്നു കഴിഞ്ഞു.. ഇപ്പോൾ വീട് ആകെ നമ്മുടെ കുഞ്ഞ് പെണ്ണിന്റെ കളി ചിരികളുടെ ശബ്ദം ആണ്.. ആമിയുടെ ഇഷ്ടത്തിന് മുൻ നിർത്തി മാളിയേക്കൽ തറവാട് നമ്മുടെ കുഞ്ഞി പെണ്ണിന്റെ നൂല് കെട്ട് ചടങ്ങിന് ഒരുങ്ങുക ആണ്..


ആമിയുടെ പ്രസവ ശ്രുസ്രൂക്ഷ ഒക്കെ കഴിഞ്ഞ് ആള് ഒക്കെ പഴത്തിലും സുന്ദരി ആയി.. അമ്മയും മോളും ആദമിനെ എങ്ങോട്ടും വിടാതെ പിടിച്ചിട്ടുണ്ട്.. അവനും കൂടുതൽ നേരവും അവരുടെ കൂടെ ആണ്..


നീതുവിന് ഓരോ ദിവസം കഴിയും തോറും ക്ഷീണം കൂടി കൂടി വന്നു.. വയറൊക്കെ നന്നായ് വീർത്ത് തുടങ്ങി.. അതിന്റെ കൂടെ ഭയങ്കര ശർദ്ധിയും.. എന്നാലും അവൾക്ക് ചുറ്റും എല്ലാവരും ഉണ്ട്.. പ്രതേകിച്ച് ആമി..




===============================



അങ്ങനെ എല്ലാവരും കാത്തിരുന്ന ദിവസം എത്തി.. ഇന്നാണ് നമ്മുടെ കുഞ്ഞി പെണ്ണിന്റെ നൂല് കെട്ട് ചടങ്ങ്.. അതി രാവിലെ തന്നെ എഴുന്നേറ്റ് എല്ലാവരും അതിന്റെ തിരക്കിൽ ആണ്.. പ്രതേകിച്ച് പുറത്ത് നിന്ന് ആരെയും ക്ഷെണിച്ചിട്ടില്ല.. മാധവനും കുടുംബവും ലിസയും ഫാമിലിയും എത്തിയിട്ടുണ്ട്..


ആദമിന്റെയും ആമിയുടെയും സംഭവങ്ങൾ ഒന്നും അവരെ വിളിച്ച് അറിയിക്കാത്തതിനെ തുടർന്ന് അവർ അതൊന്നും അറിഞ്ഞിരുന്നില്ല.. ചടങ്ങിന് എത്തിയപ്പോൾ മാത്യു പറഞ്ഞാണ് അവർ കാര്യങ്ങൾ അറിയുന്നത്..


കുളിപ്പിച്ച് സുന്ദരി ആക്കി നേരിയത് ഒക്കെ ഉടുപ്പിച്ച് ബെഡിൽ കിടത്തിയിരിക്കുവാണ് നമ്മുടെ കുഞ്ഞി പെണ്ണിനെ.. ശേഷം ആമി ഒരുങ്ങാൻ തുടങ്ങുമ്പോൾ ആണ് റീന അകത്തേയ്ക്ക് വന്നത്..


"നീ ഇതുവരെ റെഡി ആയില്ലേ "


"ഇല്ല ചേച്ചി ദേ മോളെ ഒരുക്കി കിടത്തിയതേ ഒള്ളൂ "


അവൾ ബെഡിൽ കിടക്കുന്ന കുഞ്ഞിനെ കാണിച്ച് കൊണ്ട് പറഞ്ഞു..


"സോറി ഡാ പുറത്ത് ഇത്തിരി തിരക്കിൽ ആയിരുന്നു ഞാൻ.. ഞാൻ കുഞ്ഞിനെ നോക്കിക്കോളാം നീ റെഡി ആയ് വാ "


റീന അതും പറഞ്ഞ് കുഞ്ഞിനേയും കൊണ്ട് ഡോർ അടച്ച് പുറത്തേയ്ക്ക് ഇറങ്ങി പോയി..


ആമി ഷെൽഫ് തുറന്ന് ആദം അവൾക്കായ് വാങ്ങി വച്ച റെഡ് വർക്ക്‌ വരുന്ന സെറ്റും മുണ്ടും എടുത്ത് ഉടുത്തു... ശേഷം അതിന് വേണ്ടുന്ന ആഭരങ്ങളും അണിഞ്ഞു.. തലമുടി ചീകി നന്നായ് കെട്ടി മുല്ലപ്പൂവ് ചൂടി.. നെറ്റിയിൽ പൊട്ടും വച്ച് നെറുകയിൽ കട്ടിക്ക് സിന്ദൂരവും തൊട്ടു കൊണ്ട് അവൾ മുന്നിലെ കണ്ണാടിയിലേയ്ക്ക് നോക്കി..


പെട്ടന്ന് പുറകിൽ ഡോർ അടയുന്ന സൗണ്ട് കെട്ട് അവൾ വേഗം തിരിഞ്ഞു നോക്കി.. അവിടെ നിൽക്കുന്ന ആദമിനെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു..


എന്നാൽ അവന്റെ കണ്ണുകൾ തന്റെ പെണ്ണിൽ ആയ് ഉടക്കി നിൽക്കുവായിരുന്നു.. അവളുടെ ആ സൗന്ദര്യത്തിൽ അവന്റെ കണ്ണുകൾ വിടർന്നു.. തന്നിൽ ആകെ അലഞ്ഞു നടക്കുന്ന അവന്റെ കണ്ണുകൾ കാൺകേ അവളുടെ മുഖം നാണത്താൽ ഒന്ന് ചുവന്നു.. അത്‌ കണ്ട് ആദം ചിരിയോടെ അവളുടെ അടുത്തേയ്ക്ക് വന്നു..


"ആകെ ചുവന്നല്ലോ എന്റെ ആമി കൊച്ചേ നീ "


അവളുടെ ഇരു തോളിലും കൈയിട്ട് അവനിലേയ്ക്ക് ചേർത്ത് കൊണ്ട് പറഞ്ഞു..


"അത്‌ പിന്നെ ഇച്ചായൻ ഇങ്ങനെ ഒക്കെ നോക്കിയാൽ....."


അത്രയും പറഞ്ഞ് അവൾ ഒന്ന് നിർത്തി..


"നോക്കിയാൽ..."


അവൻ അവൾക്ക് അടുത്തേയ്ക്ക് മുഖം അടുപ്പിച്ച് കൊണ്ട് ചോദിച്ചു..


"നിക്ക് നാണം വരും "


അവൾ അതും പറഞ്ഞ് അവനെ മുറുകെ പുണർന്നു.. അവനും ചിരിയോടെ അവളെ ചേർത്ത് പിടിച്ചു..


"എന്റെ ആമി കൊച്ചേ നിന്നെ ഇപ്പൊ കണ്ടാൽ ഉണ്ടല്ലോ കടിച്ച് തിന്നാൻ തോന്നുവാ "


അവളുടെ കാതിനരുകിൽ മുഖം അടുപ്പിച്ച് ചെവി തുമ്പിൽ ഒന്ന് കടിച്ച് കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് വിറച്ച് കൊണ്ട് അവനിലേയ്ക്ക് ചേർന്ന് നിന്നു..


അവളുടെ തോളിൽ ഇരുന്ന അവന്റെ കൈ അവിടെ നിന്ന് ഇഴഞ്ഞു ഇടുപ്പിൽ ആയ് വന്ന് നിന്നു.. ശേഷം ഇടുപ്പിലെ ദാവണി വകഞ്ഞു മാറ്റി അവളുടെ നഗ്നമായ വയറിൽ ഒന്ന് തലോടി..


"സ്സ് ഇച്ചായ "


അവൾ പുളഞ്ഞു കൊണ്ട് ഒന്നുയർന്നു പൊങ്ങി..


"എന്റെ ആമി കൊച്ചേ നിന്നെ ഇങ്ങനെ കണ്ടിട്ട് സഹിക്കുന്നില്ല എനിക്ക്.. രാത്രി വരെ ഇച്ചായൻ എങ്ങനെയാടി ഒന്ന് വെയിറ്റ് ചെയ്യുന്നത് "


അവളുടെ ഇടുപ്പിൽ ആകെ അമർത്തി തലോടി കൊണ്ട് മുറുകിയ സ്വരത്തിൽ അവൻ അത്‌ പറയുമ്പോൾ അവളുടെ ഉടൽ ആകെ ഒന്ന് വിറച്ചിരുന്നു..


അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി.. ആ കണ്ണുകളിൽ നിറഞ്ഞ് നിൽക്കുന്ന തന്നോടുള്ള പ്രണയവും മോഹവും കാൺകേ അവളുടെ കണ്ണുകളും വിടർന്നു.. അവൾ പെരു വിരൽ നിലത്ത് കുത്തി ഉയർന്ന് അവനിലേയ്ക്ക് മുഖം അടുപ്പിച്ച് ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.. അവൻ കണ്ണുകൾ അടച്ച് തന്റെ പെണ്ണിന്റെ ചുംബനം തന്നിലേയ്ക്ക് ആവാഹിച്ചു.. ഇത്തിരി നിമിഷം ചുണ്ടുകൾ അവിടെ വിശ്രമിച്ച ശേഷം അവൾ അവനിൽ നിന്ന് അകന്ന് മാറാൻ തുടങ്ങിയതും അതിന് തടസ്സം എന്നോണം അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി..


ആമി അവനെ മുഖം ഉയർത്തി നോക്കി.. എന്നാൽ ആ നിമിഷം തന്നെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ ഗാഡമായ് പുണർന്നിരുന്നു.. ആമി ഒന്ന് പിടഞ്ഞു കൊണ്ട് അവനെ മുറുകെ പിടിച്ചു.. അവളുടെ ഇരു ഇതളുകളും ആദ്യമായ് രുചിക്കുന്ന ഭാവത്തോടെ അവൻ നുകർന്നു കൊണ്ടിരുന്നു.. സമയം പിന്നിടും തോറും അവളുടെ അധരങ്ങളും അവനോടൊപ്പം ചലിച്ചു തുടങ്ങിയിരുന്നു...


ഇരുവരും പരിസരം മറന്ന് ചുറ്റും ഉള്ളത് എല്ലാം വിസ്മരിച്ച് പരസ്പരം വിട്ട് കൊടുക്കാൻ തയ്യാറാവാതെ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു.. ഉമി നീരിനോപ്പം നാവിൽ ചോര ചുവ അറിഞ്ഞതും,, കൂടെ അവൾ ശ്വസം എടുക്കാൻ ബുദ്ധിമുട്ട് തോന്നിയതും അത്‌ മനസിലാക്കി അവൻ അവയെ ഒന്നൂടെ ആഞ്ഞു നുണഞ്ഞു കൊണ്ട് അവളുടെ ചുണ്ട്ക്കളെ തന്നിൽ നിന്നും വേർപ്പെടുത്തി.. അവൾ ആഞ്ഞു ശ്വാസം വലിച്ചു കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു..


"ആമി കൊച്ചേ "


അവന്റെ കിതപ്പ് ഒന്നടങ്ങിയതും അവൻ അവളുടെ പുറത്ത് പതിയെ തട്ടി കൊണ്ട് വിളിച്ചു..


"മം "


അവൾ ഒന്ന് മൂളി കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് ഒന്നൂടെ ചേർന്നു..


"സമയം ആകുന്നു പുറത്തേയ്ക്ക് ഇറങ്ങിയാലോ "


അത്‌ കേട്ട് അവൾ തലയാട്ടി കൊണ്ട് അവനിൽ നിന്ന് അകന്ന് മാറി.. അവളുടെ മുഖത്തേയ്ക്ക് നോക്കിയ ആദം തന്റെ ചുംബനത്തിൽ നനഞ്ഞു കുതിർന്ന് ഇരിക്കുന്ന അവളുടെ ചുണ്ടുകൾ തള്ള വിരലിനാൽ തുടച്ചു നീക്കി കൊണ്ട് പറഞ്ഞു...


"പൊട്ടിയല്ലോ പെണ്ണെ ചുണ്ട് "


"എങ്ങനെ പൊട്ടാതിരിക്കും അങ്ങനെ അല്ലായിരുന്നോ ഇച്ചായന്റെ ആക്രമണം "


അവൾ വാ പൊത്തി ചിരിച്ചു കൊണ്

പറഞ്ഞതും ആദമിന്റെ മുഖത്ത് ഒരു കള്ള ചിരി വിരിഞ്ഞു..


"ആക്രമണം എന്താന്ന് എന്റെ കൊച്ച് ഇന്ന് രാത്രി ശെരിക്കും അറിയാൻ കിടക്കുന്നതെ ഒള്ളൂ ട്ടോ "


അവന്റെ ആ വാക്കുകളിൽ അവളുടെ കവിളുകൾ ഒന്നൂടെ ചുവന്ന് തുടുത്തു.. കണ്ണുകളിൽ ഉള്ള പിടച്ചിൽ അവനിൽ നിന്ന് മറയ്ക്കാൻ എന്നോണം അവൾ വേഗം അവനിൽ നിന്ന് നോട്ടം മാറ്റി...


"വാ വാ ഇനി ഇവിടെ നിന്നാൽ എന്റെ ഉള്ള കണ്ട്രോൾ മുഴുവൻ നീ കളയും.. അതുകൊണ്ട് നമുക്ക് ഇപ്പൊ പുറത്തേയ്ക്ക് പോകാം അതാണ് സേഫ് "


അവളുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ട് അവൻ ഡോർ തുറന്ന് പുറത്തേയ്ക്ക് പോയി!!!




================================



ആദവും ആമിയും താഴേയ്ക്ക് വരുമ്പോൾ അവിടെ എല്ലാം ഒരുങ്ങി കഴിഞ്ഞിരുന്നു.. ഹാളിന്റെ നടുവിൽ നില വിളക്ക് കത്തിച്ച് വച്ച് അതിന് അരുകിൽ ആയ് ഒരു തട്ടത്തിൽ  അരിയും വെറ്റിലയും കുഞ്ഞി പെണ്ണിന് ഉള്ള ബാക്കി സാധാനങ്ങളും ഉണ്ടായിരുന്നു.. എല്ലാവരും ചടങ്ങിന് വേണ്ടി ഒരുങ്ങി കഴിഞ്ഞിരുന്നു..


"മോള് അങ്ങോട്ട് ഇരിക്ക് "


നിർമല പറഞ്ഞതും ആമി നില വിളക്കിന് അൽപ്പം പുറകെ ആയ് ഇട്ടിരിക്കുന്ന പലകയിൽ ഇരുന്നു..


"മോനും ഇരിക്ക് "


ആദവും ആമിയുടെ അരുകിൽ ആയ് ഇരുന്നു.. ശേഷം റീന തന്റെ കൈയിൽ ഇരുന്ന കുഞ്ഞിനെ ആമിയുടെ കൈയിൽ കൊടുത്തു.. അവൾ കുഞ്ഞിനെ വാങ്ങി മടിയിൽ കിടത്തി.. കുഞ്ഞി പെണ്ണ് ആണെങ്കിൽ കണ്ണുകൾ വിടർത്തി ചുറ്റും നടക്കുന്നത് എന്താന്ന് അറിയാതെ നോക്കുന്നുണ്ട്..


നിർമല പറഞ്ഞു കൊടുത്തതിനെ തുടർന്ന് ആദം ആ തട്ടത്തിൽ ഇരുന്ന അരഞ്ഞാണം എടുത്ത് കുഞ്ഞി പെണ്ണിന്റെ അരയിൽ കെട്ടി കൊടുത്തു.. എല്ലാവരും നിറഞ്ഞ മനസ്സോടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ നോക്കി നിന്നു..


"ഇനി ആ വെറ്റില എടുത്ത് കുഞ്ഞിന്റെ ഒരു ചെവി മറച്ചു വച്ച് പേര് മൂന്ന് തവണ വിളിക്ക് "


സീത രണ്ടാളോടും ആയ് പറഞ്ഞതും ആമി കുഞ്ഞിനെ ആദമിന്റെ കൈയിലേക്ക് കൊടുത്തു.. അവൻ കുഞ്ഞിനെ വാങ്ങി അവർ പറഞ്ഞു കൊടുത്ത പോലെ ഒരു ചെവി വെറ്റില കൊണ്ട് മറച്ചു കൊണ്ട് പതിയെ മൂന്ന് തവണ കുഞ്ഞിന്റെ പേര് ചെവിയിൽ പതിയെ വിളിച്ചു.. ശേഷം ആമിയെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു..


                "ആദ്യ ആദം "


അത്‌ കേൾക്കെ അവളുടെ ചൊടികളിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു.. അവളുടെ മാത്രം അല്ല കേട്ട് നിന്ന എല്ലാവരുടെയും..


"ഐ വാ നല്ല പേര് അടിപൊളി ചേട്ടായി "


നീതു സന്തോഷത്തോടെ ആദമിനെ നോക്കി പറഞ്ഞു.. എല്ലാവരുടെ മുഖ ഭാവത്തിൽ നിന്നും അത്‌ അവന് മനസ്സിലാവുകയും ചെയ്തു.. അവൻ കുഞ്ഞിനോടൊപ്പം തന്നെ അവളെയും തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു..


ചടങ്ങുകൾ എല്ലാം കഴിഞ്ഞതും എല്ലാവരും ഓരോരോ ഗിഫ്റ്റ്കൾ ഒക്കെ നമ്മുടെ കുഞ്ഞി പെണ്ണിന് കൊടുത്തു.. അലോഷിയും നീതുവും ഒരു ഗോൾഡ് ചെയിൻ ആണ് കുഞ്ഞിന് സമ്മാനം ആയ് നൽകിയത്.. അവൻ തന്നെ അത്‌ കുഞ്ഞിന്റെ കഴുത്തിൽ അണിയിക്കുകയും ചെയ്തു.. മാത്യുവും മേരിയും ഒരു ജോഡി സ്വർണ കൊലുസ് കുഞ്ഞിനെ അണിയിച്ചു.. നിമ്മി കമ്മൽ വാങ്ങി കൊടുത്തു.. മാധവനും സീതയും വളയും,, ലിസയുടെ ഫാമിലി ഒരു കുഞ്ഞ് നെക്‌ലസും,, റീന ഡ്രെസ്സും കുഞ്ഞിന് വാങ്ങി നൽകി..


എല്ലാം കഴിഞ്ഞതും സ്ത്രീകൾ ഒക്കെ കൂടെ രാവിലെ ഒരു കുഞ്ഞ് സദ്യ ഒരുക്കിയിരുന്നു.. എല്ലാവരും ഒരുമിച്ച് ഇരുന്ന് അതും കഴിച്ചു.. ഇത്തിരി നേരം കൂടെ ഇരുന്ന ശേഷം മാധവനും സീതയും യാത്ര പറഞ്ഞ് മടങ്ങിയിരുന്നു.. ബാക്കി ഉള്ളവർ ഒക്കെ ഹാളിൽ ഇരിപ്പുണ്ട്..


ഒരുപാട് നാളുകൾക്ക് ശേഷം ഇപ്പോഴാണ് ഇങ്ങനെ എല്ലാവരും കൂടെ ഒരുമിച്ച് കൂടുന്നത്.. ഓരോരോ തിരക്കുകളും കാര്യങ്ങളും ആയത് കൊണ്ട് ഓരോരുത്തർ ഓരോ വഴിക്ക് ആയിരുന്നു ഇത്രയും ദിവസം.. കൂടെ സന്തോഷം കൂട്ടാൻ കുഞ്ഞി പെണ്ണിന്റെ ചിരിയും ചിണുങ്ങലും...


ആദവും ആമിയും സോഫയിൽ ഇരിപ്പുണ്ട്.. കുഞ്ഞി പെണ്ണ് തന്റെ അപ്പയുടെ കൈയിൽ ഇരുന്ന് ഭയങ്കര കളിയിൽ ആണ്.. ആദവും ആമിയും നിറഞ്ഞ മനസ്സോടെ ചിരിയോടെ ‌ തങ്ങളുടെ പോന്നോമ്മായെയും നോക്കി ഇരുന്നു!!!! തുടരും...

To Top