രചന: ആതൂസ് മഹാദേവ്
രണ്ടാഴ്ച്ചത്തെ കൂടെ ആശുപത്രി വാസം കഴിഞ്ഞ് ഇന്നാണ് നമ്മുടെ ആദം തറവാട്ടിലേയ്ക്ക് എത്തുന്നത്.. എല്ലാവരും അതിന്റെ സന്തോഷത്തിൽ ആണ്.. ആമി രാവിലെ തന്നെ കുളിച്ച് സുന്ദരി ആയ് നമ്മുടെ കുഞ്ഞി പെണ്ണിനേയും ഒരുക്കി എടുത്തു.. റൂമിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാൻ സമ്മതിക്കാത്തത് കൊണ്ട് അവൾ റൂമിൽ തന്നെ ആണ്.. പ്രസവ ശുശ്രൂഷകൾ ഒക്കെ കഴിയാറാകുന്നതെ ഒള്ളൂ..
അലോഷിയും മാത്യുവും ആണ് ഇപ്പൊ ഹോസ്പിറ്റലിൽ ഉള്ളത്.. നീതുവിന് ഇപ്പൊ നേരിയ തോതിൽ ക്ഷീണം ഒക്കെ വന്ന് തുടങ്ങി.. റീന എപ്പോഴും അവളുടെ കൂടെ ഉണ്ട്.. പിന്നെ മേരിയും നിമ്മിയും നമ്മുടെ ആമി കൊച്ചിനെ നന്നാക്കാൻ ഉള്ള തത്രപാടിൽ ആണ് . ആള് ഇപ്പൊ ആകെ മാറിയിട്ടുണ്ട് 🙈.
രാവിലെ എഴുന്നേറ്റ നേരം മുതൽ ഒരു സമാധാനവും ഇല്ലാതെ ഇരിക്കുവാണ് ആമി.. ഒരുപാട് നാളുകൾക്ക് ശേഷം തന്റെ ഇച്ചായനെ കാണാൻ ഉള്ള അതിയായ ആഗ്രഹത്തിന് പുറമേ അവനെ എത്രയും പെട്ടന്ന് ഒന്ന് അടുത്ത് കിട്ടിയാൽ മതി എന്നാണ് അവൾക്ക് ഇപ്പൊ.. കുഞ്ഞി പെണ്ണ് അവളുടെ കൈയിൽ കിടന്ന് കാലിട്ടടിച്ച് കളിക്കുവാണ്..
===============================
മാളിയേക്കൽ തറവാടിന് മുന്നിൽ ആയ് അലോഷിയുടെ കാർ വന്ന് നിന്നു.. ആദ്യം മാത്യു പുറത്തേയ്ക്ക് ഇറങ്ങി..
"പിടിക്കണോ മോനെ ഞാൻ "
അയാൾ പുറത്തേയ്ക്ക് ഇറങ്ങി ആദമിന് നേരെ ചോദിച്ചു..
"എന്തിന് എന്റെ പപ്പ അവൻ ഇപ്പൊ ഡബിൾ സ്ട്രോങ്ങ് ആണ്.. കേട്ടിട്ടില്ലേ രാജയും രാജയുടെ പിള്ളേരും ഡബിൾ സ്ട്രോങ്ങ് ആണെന്ന് "
അലോഷി അവനെ കളിയാക്കി കൊണ്ട് പറഞ്ഞതും ചെക്കൻ കയറി കലിപ്പ് ആയ്..
"പുറം കാൽ കൊണ്ട് തൊഴിക്കണ്ട എങ്കിൽ മുന്നിന്ന് പോടാ "
അതും പറഞ്ഞ് ആദം പുറത്തേയ്ക്ക് ഇറങ്ങി..
"ഇത് ഇപ്പൊ പഴയ ചെകുത്താനെക്കാളും ഫോമിൽ ആയല്ലോ ചെക്കൻ "
അലോഷി ഒരു ചിരിയോടെ അതും പറഞ്ഞ് കൊണ്ട് ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി..
താവട്ടന്റെ പടിക്കൽ കാലുകൾ ചവിട്ടുമ്പോഴും അകത്തേയ്ക്ക് കയറുമ്പോഴും അവന്റെ നെഞ്ച് വല്ലാതെ പിടയുന്നുണ്ടായിരുന്നു.. എന്തിനോ വേണ്ടി ഉള്ള് കിടന്ന് പിടയും പോലെ.. ആമിക്ക് ഉള്ള ആഹാരവും കൊണ്ട് കിച്ചണിൽ നിന്ന് വന്ന മേരിയും നിമ്മിയും കാണുന്നത് അകത്തേയ്ക്ക് വരുന്ന ആദമിനെ ആണ്..
"കർത്താവേ എന്റെ കുഞ്ഞ് വന്നോ "
അവർ കൈയിൽ ഇരുന്ന പാത്രങ്ങൾ എല്ലാം അടുത്ത് കണ്ട ടേബിളിൽ വച്ച് കൊണ്ട് വേഗം അവനെ പോയ് കെട്ടിപിടിച്ചു.. അവനും നിറഞ്ഞ ചിരിയോടെ അവരെ ചേർത്ത് പിടിച്ചു..
"സുഗയോ എന്റെ കുഞ്ഞിന് "
അവർ നിറഞ്ഞ കണ്ണുകളോടെ അവന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് ചോദിച്ചു..
"എല്ലാം സുഗായി ആന്റി "
അതും പറഞ്ഞ് മുന്നോട്ട് നോക്കിയ അവൻ കണ്ടു തന്നെ തന്നെ നോക്കി നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന നിമ്മിയെ.. അത് മനസിലാക്കി മേരി അവനിൽ നിന്ന് മാറിയതും അവൻ അവരുടെ അടുത്തേയ്ക്ക് പോയി അവരെ ചേർത്ത് പിടിച്ചു..
"അമ്മയ്ക്ക് സന്തോഷം ആയ് മോൻ വന്നല്ലോ "
അവരും തിരികെ അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. എല്ലാവരും സന്തോഷത്തോടെ ആ കാഴ്ച്ച നോക്കി നിന്നു.. അപ്പോഴാണ് താഴത്തെ റൂമിൽ നിന്ന് നീതുവും റീനയും പുറത്തേയ്ക്ക് വന്നത്.. മുന്നിൽ നിൽക്കുന്ന ആദമിനെ കണ്ട് അവർ ഉള്ളിൽ നിന്ന് ഉയർന്നു പൊങ്ങുന്ന സന്തോഷത്തോടെ പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തേയ്ക്ക് വന്നു..
"ഇച്ചായ "
റീന അവനെ കെട്ടിപിടിച്ചു അവൻ തിരികെയും..
"സുഗാണോ മോളെ "
"ഉവ്വ് ചേട്ടായി "
അവൻ നീതുവിനെ നോക്കി ചോദിച്ചതും അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു..
എല്ലാവരും ഏറെ നാളുകൾ കൊണ്ട് കാത്തിരിക്കുന്നതാണ് അവന്റെ വരവിനായി.. ആ സന്തോഷം എല്ലാവരുടെയും മുഖത്ത് തന്നെ ഉണ്ട്.. എന്നാൽ അവന്റെ കണ്ണുകൾ ആർക്കോ വേണ്ടി ചുറ്റും പാഞ്ഞു കൊണ്ടിരുന്നു.. അത് മനസിലായ പോലെ നീതു പറഞ്ഞു..
"ആമിയും കുഞ്ഞി പെണ്ണും റൂമിൽ ആണ് ചേട്ടായി അവിടെക്ക് ചെല്ല്.. രാവിലെ മുതൽ ഒരു സമാധാനവും ഇല്ലാതെ കാത്തിരിക്കുവാണ് അവൾ.."
നീതു അവനെ നോക്കി ചെറിയ ചിരിയോടെ പറഞ്ഞു..
"ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എന്നിട്ട് പോകാം "
അത്രയും പറഞ്ഞു കൊണ്ട് അവൻ മുകളിലേയ്ക്ക് കയറി.. എല്ലാവരും അവൻ എന്ന സന്തോഷത്തിൽ ആയിരുന്നു ആ നിമിഷവും...
=================================
ആമിക്ക് ഉള്ള ആഹാരവും കൊണ്ട് വന്നത് റീനയും നീതുവും കൂടെ ആണ്.. മേരിയും നിമ്മിയും ആദമിന് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കാൻ ആയ് കിച്ചണിലേയ്ക്ക് കയറിയിട്ടുണ്ട്.. അവർ റൂമിലേയ്ക്ക് വരുമ്പോൾ ആമയും മോളും എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവരുടെ ലോകത്താണ്..
"എന്താണ് ഇവിടെ അമ്മയും മോളും കൂടെ ഞങ്ങളെ കൂട്ടാതെ ഒരു സ്വകാര്യം പറച്ചിൽ "
നീതു ആമിയുടെ അടുത്തേയ്ക്ക് പതിയെ ഇരുന്ന് കൊണ്ട് ചോദിച്ചു..
"ഏയ് ഞങ്ങൾ വെറുതെ "
ആമി അവർ രണ്ടാളെയും നോക്കി ഒന്ന് പുഞ്ചിരിച്ചു..
"അതെ നീ കാത്തിരുന്ന ആള് എത്തിയിട്ടുണ്ട് "
റീനയുടെ വാക്കുകൾ കേൾക്കെ ആമിയുടെ കണ്ണുകൾ വിടർന്നു ശരീരം ഒന്ന് വിറച്ചു..
"ഇച്ചാ..യൻ വന്നോ "
അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം വല്ലാതെ ഇടരുന്നുണ്ടായിരുന്നു..
"ആ ഡാ ചേട്ടായി വന്നു "
"എന്നിട്ട് എവിടെ കണ്ടില്ലലോ,, വയ്യായ്ക ഉണ്ടോ.. അതോ കിടക്കുവാണോ,, അല്ലെങ്കിൽ ഞാൻ അങ്ങോട്ട് പോകാം "
ആമി വെപ്രാളത്തോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ബെഡിൽ നിന്ന് കുഞ്ഞിനേയും കൊണ്ട് എഴുന്നേൽക്കാൻ പോയതും നീതു അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു..
"എന്റെ ആമി നീ ഒന്ന് അടങ്ങ്,, ചേട്ടായി ഫ്രഷാവൻ പോയതാ ഇപ്പൊ വരും "
എന്ത് കൊണ്ടോ അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു.. വന്ന ഉടനെ തന്നെയും മോളെയും കാണാൻ വരും എന്നവൾ പ്രതീക്ഷിച്ചിരുന്നു..
"ദ ഇത് കഴിക്ക് "
റീന അവൾക്ക് ഉള്ള ആഹാരം ആമിയുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു..
"നിക്ക് ഇപ്പൊ വേണ്ട അവിടെ വച്ചെയ്ക്ക് ഞാൻ പിന്നെ കഴിച്ചോളാം "
"അതൊന്നും പറഞ്ഞാൽ പറ്റില്ല നിന്നെ കൊണ്ട് ഇത് മുഴുവൻ കഴിപ്പിക്കണം എന്ന രണ്ട് പേരുടെയും ഓർഡർ അതുകൊണ്ട് മോള് വേഗം കഴിച്ചേ "
അവൾ വീണ്ടും ഓരോന്ന് പറഞ്ഞ് ഒഴിയാൻ നോക്കി എങ്കിലും നീതുവും റീനയും അവളെ നിർബന്ധിച്ച് ഫുഡ് കഴിപ്പിച്ചു.. അവരോട് പറഞ്ഞ് അവൾ കുഞ്ഞിനെ ബെഡിൽ കിടത്തി ബാത്‌റൂമിലേയ്ക്ക് പോയി..
ഇത്തിരി നേരത്തിന് ശേഷം തിരികെ ഇറങ്ങുമ്പോൾ റൂമിൽ ബെഡിൽ കിടക്കുന്ന കുഞ്ഞിനേയും കൊഞ്ചിച്ച് ഇരിക്കുന്ന ആളെ കണ്ട് അവൾ ഒന്ന് വിറച്ചു.. കണ്ണുകൾ നിറഞ്ഞൊഴുകി..
"ഇച്ചാ..യൻ "
അവൾ ഇടർച്ചയോടെ പതിയെ മൊഴിഞ്ഞു..
അവളുടെ ആ പതിഞ്ഞ ശബ്ദം കേട്ടിട്ട് ആകണം അവനും അവളിലേയ്ക്ക് നോട്ടമേറിഞ്ഞത്..
അവന്റെ നോട്ടം അവളിൽ എത്തിയതും ഒരു വേള അവന് തന്റെ ശ്വാസം നിലയ്ക്കുന്നതായി തോന്നി.. അവന്റെ കണ്ണുകൾ കൊതിയോടെ അവളിൽ ഓടി നടന്നു.. കാണാൻ ഏറെ കാത്തിരുന്ന മുഖം ഇതാ തനിക്ക് മുന്നിൽ..
അവൾ ആകെ ആകെ മാറിയിരിക്കുന്നു.. പണ്ടത്തെ ആമിയിൽ നിന്ന് ഒത്തിരി ഒത്തിരി മാറ്റം.. മുമ്പത്തെ ക്കാളും നിറം വച്ചിട്ടുണ്ട്.. മുൻപ് വെളുത്ത നിറം ആയിരുന്നു എന്നാൽ ഇപ്പോൾ വെളുത്ത് ഇളം റോസ് നിറം.. കവിളുകൾ ഒക്കെ ഒന്നൂടെ വീർത്ത പോലെ.. ചൊടികൾ ഒക്കെ വല്ലാത്ത ചോര ചുവപ്പ്..
അവൾ പതിയെ നടന്ന് അവന്റെ അരുകിൽ എത്തി.. കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..
"ഇച്ചായ "
ഇരു കൈയാലും അവന്റെ മുഖം കൈകളിൽ കോരി എടുത്ത് കൊണ്ട് അവൾ പതിയെ വിളിച്ചു.. അവൻ ചുണ്ടിൽ വിരിഞ്ഞ നിറഞ്ഞ പുഞ്ചിരിയോടെ അവളെ നോക്കി ഇരുന്നു.. അവൻ അവന്റെ ആ വിരി നെറ്റിയിൽ അമർത്തി ചുംബിച്ചു.. അവൻ കണ്ണുകൾ അടച്ച് തന്റെ പ്രണന്റെ ചുംബനം ശരീരത്തിലേയ്ക്ക് ആവാഹിച്ചു..
ഏറെ നേരം അവളുടെ ചുണ്ടുകൾ അവന്റെ നെറ്റിയിൽ തന്നെ വിശ്രമം കൊണ്ടു.. മുഖം അവനിൽ നിന്ന് അകത്തി മാറ്റി ആ മുഖത്തേയ്ക്ക് നോക്കുമ്പോൾ അവളെ പോലെ തന്നെ അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു..
ആദം അവളുടെ ഇടുപ്പിൽ പിടിച്ച് അവന്റെ മടിയിലേയ്ക്ക് ഇരുത്തി.. അവൾ അവന്റെ തോളിൽ ആയ് പിടിച്ചു കൊണ്ട് മടിയിലേയ്ക്ക് ഇരുന്ന് ആ മുഖത്തേയ്ക്ക് തന്നെ നോക്കി..
"ആമി കൊച്ചേ "
നാളുകൾക്ക് ശേഷം ഉള്ള അവന്റെ ആ വിളിയിൽ അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവനെ വാരി പുണർന്നു.. ഇരുവരും മതി വരാത്ത പോലെ ആഞ്ഞഞ്ഞു പുണർന്നു.. കരയുക ആയിരുന്നു ആ നിമിഷം രണ്ടാളും.. ഇത്രയും നാളത്തെ തമ്മിൽ ഉള്ള വിരഹം ആ കണ്ണീരിലൂടെ പറഞ്ഞു തീർക്കുക ആയിരുന്നു അവർ...
"മതി മോളെ കരഞ്ഞത്,, വന്നില്ലെ നിന്റെ ഇച്ചായൻ "
അവളെ തന്റെ തോളിൽ നിന്ന് ബലമായി അടർത്തി മാറ്റി അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു..
"ഇനി എന്നെ വിട്ട് പോകല്ലേ ഇച്ചായ നിക്ക് അത് താങ്ങാൻ കഴിയില്ല.. ഉരുകുക ആയിരുന്നു ഓരോ നിമിഷവും ഞാൻ.. ഇച്ചായൻ ഇല്ലാത്ത ഭൂമിയിൽ ഈ ആമി പിന്നെ ജീവിക്കില്ല...."
അവന്റെ മുഖമാകെ ഭ്രാന്തമായ രീതിയിൽ ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു.. അവളുടെ ആ വാക്കുകൾ അവന്റെ നെഞ്ചിലേയ്ക്ക് ആണ് ആഴ്ന്നിറങ്ങിയത്..
"ഇല്ല പെണ്ണെ നിന്റെ ഇച്ചായൻ നിന്നെ വിട്ട് എങ്ങോട്ടും പോകില്ല.. ഇനി അഥവാ പോകേണ്ടി വന്നാൽ തന്നെ എന്റെ പൊന്നിനേയും കൊണ്ടേ ഞാൻ പോകൂ "
അവളെ തന്റെ നെഞ്ചിലേയ്ക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ അവളും ഏറെ സന്തോഷിച്ചിരുന്നു.. കാരണം മരണത്തിൽ ആയാൽ പോലും അവന്റെ കൂടെ പോണം എന്നാണ് അവളുടെ ആഗ്രഹം.. അവൻ ഇല്ലാതെ ആ ഭൂമിൽ ജീവിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല..
ബെഡിൽ കിടക്കുന്ന കുഞ്ഞി പെണ്ണിന്റെ ശബ്ദം ആണ് അവരെ അവരുടെ ലോകത്ത് നിന്ന് തിരികെ കൊണ്ട് വന്നത്.. ആമി വേഗം അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് കുഞ്ഞിനെ നോക്കി.. അവനെ തന്നെ നോക്കി കിടക്കുവാണ് പെണ്ണ്..
ആദം നിറഞ്ഞ് വരുന്ന കണ്ണുകളോടെ തന്റെ പൊന്നമനയെ കൈകളിലേയ്ക്ക് വാരി എടുത്തു.. കുഞ്ഞി പെണ്ണ് വിടർന്ന കണ്ണുകളോടെ അവനെ തന്നെ നോക്കി കിടക്കുവാണ്.. അവന്റെ മിഴികൾ മതിവരാത്ത തന്റെ കുഞ്ഞി പെണ്ണിൽ ആയിരുന്നു.. അവൾ മുഖം തായ്‌തി ആ കുഞ്ഞ് നെറ്റിയിൽ പതിയെ ഒന്ന് മുത്തി.. അത് അറിഞ്ഞ പോലെ ആ കുഞ്ഞി ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
ആമി നിറഞ്ഞ കണ്ണുകളോടെ ചിരിയോടെ അത് നോക്കി നിന്നു.. ഈ ഭൂമിയിൽ തനിക്ക് മാത്രമായ് ഉള്ള പ്രാണനും പ്രാണന്റെ പ്രാണനും!!!! തുടരും...