ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 74 വായിക്കൂ...

Valappottukal



രചന: ആതൂസ് മഹാദേവ്


ദിവസങ്ങളും ആഴ്ച്ചകളും കൊഴിഞ്ഞു കൊണ്ടിരിക്കുന്നു.. ഇതിനോടകം ആമിയെ ഡിസ്ചാർജ് ആയ് വീട്ടിലേയ്ക്ക് കൊണ്ട് പോയി.. പോകില്ല എന്ന് അവൾ ഒരുപാട് വാശി പിടിച്ചു എങ്കിലും മേരിയും നിമ്മിയും അവളുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിൽ എടുത്ത് ഓരോന്ന് പറഞ്ഞ് നിർബന്ധിച്ചു കൂട്ടി കൊണ്ട് പോയി.. നീതുവിനെയും ഡിസ്ചാർജ് ചെയ്തു..


ഹോസ്പിറ്റലിൽ ഇപ്പോൾ അലോഷിയും മാത്യുവും ആണ് നിൽക്കുന്നത്.. ഇപ്പോഴത്തെ പുതിയ വിശേഷം എന്തെന്നാൽ ആദമിന്റെ അവസ്ഥ ആദ്യത്തേതിൽ നിന്ന് ഒരുപാട് മാറി.. ഇപ്പോൾ അവന് കൈകലുകൾ ഒക്കെ ചെറുതായ് അനക്കാൻ കഴിയുന്നുണ്ട്.. നേരിയ തോതിൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ഒഴിച്ചാൽ ബാക്കി എല്ലാം ഓക്കേ ആണ്.. അതുകൊണ്ട് തന്നെ അവനെ ICU വിൽ നിന്ന് റൂമിലേയ്ക്ക് മാറ്റി..


എല്ലാവരും ഇപ്പോൾ വളരെ അധികം സന്തോഷത്തിൽ ആണ്.. എത്രയും ദിവസത്തെ സങ്കടവും വേദനയും ഒക്കെ അവർ ആദമിന്റെയും കുഞ്ഞി പെണ്ണിന്റെയും വരവിൽ മറന്നിരുന്നു.. അലോഷിക്കും ആമിക്കും ആണ് ശ്വാസം നേരെ വീണത്.. 


കുറച്ച് ദിവസം കൂടെ ഹോസ്പിറ്റലിൽ കിടക്കണം എന്ന് പറഞ്ഞത്തിന്റെ നീരസത്തിൽ ആണ് അവൻ ഇപ്പോൾ.. എത്രയും പെട്ടന്ന് ഇവിടുന്ന് വീട്ടിലേയ്ക്ക് പോയ് തന്റെ പെണ്ണിനേയും കുഞ്ഞി പെണ്ണിനേയും കാണാൻ ഉള്ള ആഗ്രഹതിൽ ആണ് അവൻ.. അലോഷി എപ്പോഴും അവന്റെ അവന്റെ അടുത്ത് തന്നെ ഉണ്ട്..





===============================



മാത്യു വീട്ടിൽ പോയ്‌ ഫ്രഷ്യായി വന്നതും അടുത്ത് അലോഷി വീട്ടിലേയ്ക്ക് പോകാൻ ഇറങ്ങുവാണ്.. എന്നാൽ ഇവിടെ ഒരാൾ മുഖവും വീർപ്പിച്ച് വച്ച് കിടപ്പാണ്.. അത്‌ കണ്ട് മാത്യുവും അലോഷിയും പരസ്പരം നോക്കി ചിരിച്ചു..


"എന്താ ഡാ നീ ഇങ്ങനെ മുഖവും വീർപ്പിച്ച് ഇരിക്കുന്നത് "


അലോഷി അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് കളിയായി ചോദിച്ചു.. എന്നാൽ ആദം അതിന് മറുപടി പറയാതെ അവനെ ഒന്ന് ചിറിഞ്ഞു നോക്കി...


"നോക്കി കൊല്ലുവോ തെണ്ടി എന്നെ "


"തെ..ണ്ടി നിന്റെ പോടാ അല..വലാതി "


ആദം അൽപ്പം പതിയെ അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു.. അലോഷി അതിന് മറുപടി ആയ് അവനെ നോക്കി ആക്കി ചിരിച്ചു...


"സോറി അളിയാ കുറച്ച് ദിവസം കൂടെ നീ ഒന്ന് അഡ്ജസ്റ്റ് ചെയ്തേ പറ്റൂ.. പിന്നെ അവിടെ പോയ്‌ ആ പാവം പെണ്ണ് കൊച്ചിന്റെ നെഞ്ചത്തോട്ട് കയറാൻ അല്ലെ മോൻ അടങ്ങി ഇവിടെ കിടക്ക് ട്ടാ "


അവന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞ് അവന്റെ താടിയിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും കൊഞ്ചിച്ചു കൊണ്ട് അവൻ മാത്യുവിന്റെ അടുത്തേയ്ക്ക് നടന്നു..


"ഞാൻ പോയിട്ട് വരാം പപ്പ "


അതിന് അയാൾ ഒന്ന് തലയാട്ടി ആദമിനെ ഒന്നൂടെ നോക്കി കൊണ്ട് അവൻ പുറത്തേയ്ക്ക് നടന്നു..


"എന്റെ വരവും കാത്ത് അവിടെ ഒരുവൾ ഇരിപ്പുണ്ടാവും.. നിന്റെ ആമി കൊച്ച് അവളുടെ ഇച്ചായന്റെ വിശേഷം അറിയാൻ "


ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിന് ഇടയിൽ ആയ് അവൻ ആദമിനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.. ശേഷം ഡോർ അടച്ച് പുറത്തേയ്ക്ക് പോയി..


എന്നാൽ അത്‌ കേൾക്കെ ആദമിന്റെ നെഞ്ച് ഒന്ന് പിടച്ചു.. തന്റെ പെണ്ണിനെ ഒന്ന് കാണാൻ അവളെ വാരി നെഞ്ചോട് ചേർത്ത് പുണരാനും അവന്റെ ഉള്ളം തുടിച്ചു കൊണ്ടിരുന്നു.. എല്ലാം ഉള്ളിൽ തന്നെ ഒതുക്കി അവൻ കണ്ണുകൾ അടച്ച് കിടന്നു!!!!!





=================================




കുഞ്ഞി പെണ്ണിന് പാലും കൊടുത്ത് അവളെ കളിപ്പിച്ച് ഇരിക്കുവാണ് ആമി.. അപ്പോഴാണ് നീതു അവിടെക്ക് വന്നത്..


"ആഹാ അമ്മയും മോളും ഇവിടെ എന്താ പരിപാടി "


അതും ചോദിച്ചു കൊണ്ട് നീതു ആമിയുടെ കൈയിൽ നിന്നും കുഞ്ഞിനെ പതിയെ എടുത്തു..


"എന്താടി പെണ്ണെ ഏ "


അവൾ കുഞ്ഞിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് കൊഞ്ചിച്ചു കൊണ്ടിരുന്നു..


"സത്യം നിക്ക് ഇവിടെ ആകെ ഒരു വീർപ്പു മുട്ടൽ പോലെ "


ആമി വിഷമത്തോടെ പറഞ്ഞു.. അത്‌ കേട്ട് നീതു അവളുടെ മുഖത്തേയ്ക്ക് നോക്കി..


"പോട്ടെടാ ഈ സമയത്ത് അവർ പറയുന്നത് ഒക്കെ അനുസരിച്ചേ മതിയാകൂ.. പ്രസവ ശ്രുസൂക്ഷ ഒന്നും തെറ്റിക്കാൻ പറ്റില്ല പെണ്ണെ.. പിന്നെ ഇന്ന് നീ ആണെങ്കിൽ നാളെ ഞാൻ ആണ് "


അത്‌ പറയുമ്പോൾ ഉള്ള അവളുടെ മുഖത്ത് വന്ന ഭാവം കണ്ട് ആമിക്ക് ചിരി ആണ് വന്നത്..


"ശോ എല്ലാം കൊണ്ട് പെട്ട് കിടക്കുവാ ഞാൻ. എന്റെ ഇച്ചായനെ പോയ്‌ ഒന്ന് കാണാൻ പോലും പറ്റുന്നില്ല "


അത്‌ പറയുമ്പോൾ അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറഞ്ഞ് വന്നു.. അത്‌ കണ്ട് നീതു എന്തോ പറയാൻ തുടങ്ങിയതും നിമ്മി റൂമിലേയ്ക്ക് വന്നു!!!


"ആഹാ കുഞ്ഞി പെണ്ണ് ഉണർന്നോ "


അവർ നീതുവിന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി കൊണ്ട് ചോദിച്ചു!!!


"ഉണർന്നു ആന്റി ദേ കണ്ടില്ലേ എന്നെയും നോക്കി കിടക്കുന്നത് കള്ളി പെണ്ണ് "


അവൾ കുഞ്ഞിനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു..


"കുഞ്ഞ് നീതു മോളുടെ കൈയിൽ ഇരിക്കുവല്ലേ മോള് വാ കുളിച്ചിട്ട് വരാം "


നിമ്മി ആമിയെ നോക്കി അത്‌ പറയുമ്പോൾ ആമിയുടെ കണ്ണുകൾ പോയത് അവരുടെ കൈയിൽ ഇരിക്കുന്ന കുറെ തേച്ച് കുളിക്കാൻ ഉള്ള എണ്ണയിലും മഞ്ഞളിലും മരുന്നിലും ഒക്കെ ആണ്... അവൾ അവരെ ഒന്ന് ദയനീയമായ് നോക്കി കൊണ്ട് പറഞ്ഞു..


"എന്റെ അമ്മ എനിക്ക് വേണ്ട ഇതൊന്നും മതിയായി "


"പിന്നെ അങ്ങനെ പറഞ്ഞാൽ ഒന്നും പറ്റില്ല മടി കാണിക്കാതെ എഴുന്നേറ്റ് വന്നേ നീയ് "


"അമ്മ പ്ലീസ് "


അവൾ അവസാനത്തെ അടവ് എന്ന പോലെ ചുണ്ട് പിളർത്തി കൊണ്ട് സങ്കടത്തോടെ പറഞ്ഞു..


"ഈ അടവ് ഒന്നും എന്റെ അടുത്ത് നടക്കില്ല ആമി,, ദേ വളർന്ന് വലുതായ് എന്നൊന്നും ഞാൻ നോക്കില്ല നല്ലത് മേടിക്കണ്ട എങ്കിൽ എഴുന്നേറ്റ് വാ "


അവർ കണ്ണുരുട്ടി കൊണ്ട് ദേഷ്യത്തിൽ പറഞ്ഞതും അവൾ സങ്കട ഭാവത്തോടെ നീതുവിനെ നോക്കി.. ഏകദേശം ഇതേ ഭാവം തന്നെയാണ് അവിടെയും.. ഇന്ന് നീ നാളെ ഞാൻ എന്നല്ലേ 🤭🤭അതാ പാവം കൊച്ച്..


"അവളെയും നോക്കി നിൽക്കാതെ എഴുന്നേറ്റ് പോകാൻ നോക്ക് പെണ്ണെ ഞങ്ങളുടെ ഇച്ചായൻ വരുമ്പോൾ ഇച്ചായന്റെ ആമി കൊച്ചിനെ കണ്ട് ഒന്ന് ഞെട്ടണം "


റീന അവിടെക്ക് വന്ന് ആമിയെ പിടിച്ച് എഴുന്നേൽപ്പിച്ച് അവളുടെ കവിളിൽ ഒന്ന് കുത്തി കൊണ്ട് പറഞ്ഞു.. എന്തോ അത്‌ കേട്ടതും അവൾക്ക് വല്ലാത്ത നാണം തോന്നി.


"ഇച്ചായനെ കുറിച്ച് പറഞ്ഞില്ലേ അപ്പോഴേയ്ക്ക് ദേ ഇവിടെ നാണം വന്നു "


റീന പിന്നെയും അവളെ കളിയാക്കി..


"ഒന്ന് പോ ചേച്ചി "


അവൾ ചിരിയോടെ റീനയെ ഒന്ന് നോക്കി കൊണ്ട് കു ളിക്കാൻ പോയി..



================


അലോഷി റൂമിലേയ്ക്ക് വരുമ്പോൾ അവിടെ നീതു ഉണ്ടായിരുന്നില്ല.. അവൻ ഡ്രസ്സ്‌ മാറി ടൗവലും എടുത്ത് ഫ്രഷാവൻ ആയ് കയറി.. ഇത്തിരി നേരത്തിന് ശേഷം കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ നീതുവും കുഞ്ഞി പെണ്ണും റൂമിൽ ഉണ്ടായിരുന്നു.. അവൻ ഒരു ചിരിയോടെ അവരെ ഒന്ന് നോക്കി ശേഷം ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് മാറാൻ തുടങ്ങി..


മിററിൽ നോക്കി തലമുടി സെറ്റ് ചെയ്ത ശേഷം അവരുടെ അരുകിൽ ആയ് വന്നു..


"ചേട്ടായിക്ക് എങ്ങനെ ഉണ്ട് ഇച്ചായ "


"അവൻ ഇപ്പോൾ ഓക്കേ ആടി "


അവൻ കുഞ്ഞിന്റെ മറു സൈഡിൽ ആയ് ഇരുന്ന് കൊണ്ട് പറഞ്ഞു..


"വാടി പെണ്ണെ ചാച്ചന്റെ പൊന്ന് വാടി "


അവൻ ബെഡിൽ കിടന്ന കുഞ്ഞി പെണ്ണിനെ തന്റെ കൈയിൽ വാരി എടുത്തു.. അവന്റെ മുഖം കണ്ടതും ആ കുഞ്ഞി ചുണ്ടിൽ ഒരു കുഞ്ഞി പുഞ്ചിരി വിരിഞ്ഞു..


"കള്ളി പെണ്ണ് ഇത്രയും നേരം ഞാൻ എന്തോരം കളിപ്പിച്ചിട്ടും ഒന്ന് ചിരിക്കാത്തവൾ ഇപ്പോൾ കണ്ടില്ലേ അവളുടെ ചാച്ചനെ കണ്ടതും ചിരിക്കുന്നത് "


നീതു പരിഭവത്തോടേ അത്‌ പറഞ്ഞതും അലോഷി അവളെ കൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..


"കുശുമ്പ് ആണോ ടി പെണ്ണെ "


"ഈ ചെറുതായിട്ട് "


അവൾ ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു..


"അവൾ അവളുടെ അച്ഛന്റെ മകള,, ചേട്ടായിക്കും നിങ്ങൾ അല്ലെ ഏറെ പ്രിയം. അതാ ഈ കുഞ്ഞി പെണ്ണിനും അങ്ങനെ "


അവളുടെ ആ വാക്കുകൾ ഒക്കെ അവന്റെ മനസ്സ് നിറയ്ക്കാൻ പോന്നവ ആയിരുന്നു.. അവൻ കുഞ്ഞിനെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ച് കൊണ്ട് ആ കുഞ്ഞി കൈ പിടിച്ച് അതിൽ ഒന്നമർത്തി ചുംബിച്ചു.. നീതു നിറഞ്ഞ ചിരിയോടെ അത്‌ നോക്കി ഇരുന്നു..


"അല്ല പെണ്ണെ നമ്മുടെ അടുത്ത കുഞ്ഞാവ എന്ത് പറയുന്നു "


അലോഷി അവളുടെ വീർത്ത് വരുന്ന വയറിൽ ഒന്ന് തലോടി കൊണ്ട് ചോദിച്ചു..


"ആൾ ഇപ്പോൾ സൈലന്റ് ആണ് വൈലന്റ് ആകാൻ സമയം ആകുന്നത് അല്ലെ ഒള്ളൂ "


അവൾ അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു..


"അയ്യടാ പോ പെണ്ണെ എന്റെ കൊച്ച് എന്നെ പോലെ പാവം സൈലന്റ് ആയിരിക്കും.. നിന്നെ പോലെ വൈലന്റ് അല്ല "


അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന്റെ  നെഞ്ചിൽ നിന്ന് അകന്ന് മാറി കൊണ്ട് പറഞ്ഞു..


"എവിടെ വൈലന്റ് ആകാത്ത ആളുടെ മുഖം ഞാൻ ഒന്ന് കാണട്ടെ.. ദേ മനുഷ്യ നിങ്ങൾ വൈലന്റ് ആയത് കൊണ്ടാ ഞാൻ ഈ വയറും വീർപ്പിച്ച് ഇരിക്കുന്നത് "


അവൾ അവനെ നോക്കി ഇത്തിരി ദേഷ്യ ഭാവത്തോടെ പറഞ്ഞു.. എന്നാൽ അത്‌ കേൾക്കെ അവനിൽ ഒരു കള്ള ചിരി ആണ് വിരിഞ്ഞത്.. അവൻ അതെ ചിരിയോടെ അവളിലേയ്ക്ക് മുഖം അടുപ്പിച്ച് കൊണ്ട് പറഞ്ഞു..


"ഇതൊക്കെ ഒന്ന് കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്നൂടെ ഒന്ന് വിശദമായ് വൈലന്റ് ആകാൻ "


അവളെ ആകെ മൊത്തം ഒന്നുഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞതും അവൾ അവന്റെ നോട്ടത്തിൽ ഒന്ന് ചൂളി പോയി..


"അയ്യേ ഈ ഇച്ചായൻ "


അവൾ അവനിൽ നിന്ന് മുഖം മറയ്ക്കാൻ ആയ് അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു..


"വാ നീതുസേ അവിടെ ഒരാൾ ഇച്ചായന്റെ വിശേഷം അറിയാൻ എന്നെയും കാത്തിരിക്കുന്നുണ്ടാവും "


"അയ്യോ അത്‌ ശെരിയാ ഞാൻ അതങ്ങ് മറുന്നു "


നീതു അവനിൽ നിന്ന് അകന്ന് മാറി ബെഡിൽ നിന്ന് പതിയെ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.. കൂടെ കുഞ്ഞി പെണ്ണിനേയും കൊണ്ട് അവനും എഴുന്നേറ്റു.. ശേഷം രണ്ടാളും പുറത്തേയ്ക്ക് നടന്നു!!! തുടരും...

To Top