രചന: ആതൂസ് മഹാദേവ്
പുറത്ത് നിൽക്കുന്ന ഓരോരുത്തരുടേ ഉള്ളിലും ഇപ്പോൾ നിറഞ്ഞ സന്തോഷം ആണ്.. ഇത്രയും നേരം മൂടി കെട്ടിയിരുന്ന കാർമേഘം ഒരു നിമിഷം കൊണ്ടാണ് എങ്ങോ പോയ് മറഞ്ഞത്.. ആമിയെയും കുഞ്ഞിനേയും തിരികെ കിട്ടിയപ്പോൾ ആർക്കും പൂർണമായും സന്തോഷിക്കാൻ കഴിഞ്ഞിരുന്നില്ല.. അപ്പോഴും ആദം എന്നത് എല്ലാവരുടെ നെഞ്ചിലും തീ തന്നെ ആയിരുന്നു..
എന്നാൽ ഇപ്പോൾ അവനിൽ ഉണ്ടായ മാറ്റം അതികം വൈകാതെ തന്നെ അവനെ പൂർവ്വ സ്ഥിതിയിൽ തിരികെ കിട്ടും എന്ന ഡോക്ടറുടെ ഉറപ്പിൽ ഇപ്പോൾ എല്ലാവരും ഏറെ സന്തോഷത്തിലും പ്രാർത്ഥനയിലും ആണ്... പഴയ ആദമിലേയ്ക് ഉള്ള അവന്റെ തിരിച്ചു വരവിനാണ് ഇപ്പോൾ അവർ ഓരോരുത്തരും കാത്തിരിക്കുന്നത്
തളർന്ന് പോകുന്ന ആമിയെ കണ്ടാണ് അലോഷി വേഗം അവരുടെ അടുത്തേയ്ക്ക് വന്നത്. എന്നാൽ ആ നിമിഷം തന്നെ കുഞ്ഞ് ഉച്ചത്തിൽ കരയുകയും ചെയ്തു.. കുഞ്ഞിനെ അവന്റെ അരികിൽ നിന്ന് വാരി എടുക്കാൻ തുടങ്ങുമ്പോൾ ആണ് അലോഷി ആദമിന്റെ ചലിക്കുന്ന കൈ വിരലുകൾ കാണുന്നത്.. അവന് തന്റെ കണ്ണുകളെ വിശ്വാസിക്കാൻ കഴിഞ്ഞില്ല..
"ഡോ..ക്ടർ അവന്റെ കൈ "
പുറകിലേയ്ക്ക് നോക്കി ഡോക്ടറിനോടായ് അവൻ ഇടാറുന്ന ശബ്ദത്തോടെ പറഞ്ഞു.. അത് കേട്ട് ആമി ഒരു ഞെട്ടലോടെ ആദമിനെ നോക്കി.. അവർ ഒരു സംശയത്തോടെ വേഗം അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു..
"എന്താ എന്ത് പറ്റി "
"ദേ അവ..ന്റെ കൈ അനങ്ങുന്നു "
അലോഷി ആദമിന്റെ ഇപ്പോഴും ചെറുതായ് ചലിക്കുന്ന കൈയിലേക്ക് നോക്കി കൊണ്ട് അത് പറഞ്ഞതും ഡോക്ടറും അവിടെക്ക് നോക്കി...
"Oh god good news, സിസ്റ്റർ വേഗം സാമൂവൽ ഡോക്ടറിനെ വിളിക്ക്"
അത് കേട്ട് അവർ വേഗം പുറത്തേയ്ക്ക് ഇറങ്ങി പോയി..
"നിങ്ങൾ ഒന്ന് പുറത്തേയ്ക്ക് നിൽക്ക് പ്ലീസ് "
ഡോക്ടർ അലോഷിയെ നോക്കി പറഞ്ഞതും അവൻ കുഞ്ഞിനേയും കൊണ്ട് ആമിക്ക് നേരെ തിരിഞ്ഞു..
"വാ മോളെ "
"ഇല്ല ഞാൻ വരില്ല എന്റെ ഇച്ചായൻ ഉണരാതെ ഞാൻ വരില്ല "
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..
"വരും മോളെ ഇനി ഉറപ്പായും അവൻ വരും ചേട്ടായി അല്ലെ പറയുന്നേ വാ "
അവൻ നിർബന്ധിച്ചു അവളെയും കൊണ്ട് പുറത്തേയ്ക്ക് പോയി...
==============================
അലോഷി ആമിയെയും കൊണ്ട് പുറത്തേയ്ക്ക് വരുമ്പോൾ അവൾ ആകെ തളർന്നിരുന്നു.. അവൾക്ക് വയറിലെ വേദന അസഹ്യമായ് തോന്നി.. മേരി വേഗം വന്ന് അവളെ ചേർത്ത് പിടിച്ചു.. അപ്പോഴേയ്ക്ക് സാമൂവൽ ഡോക്ടർ അകത്തേയ്ക്ക് പോയിരുന്നു..
"എന്താ മോനെ അകത്ത് ഉണ്ടായത് ഒരു സിസ്റ്റർ വേഗത്തിൽ പുറത്തേയ്ക്ക് പോകുന്നത് കണ്ടല്ലോ.. ദേ ഇപ്പൊ ഡോക്ടർ അകത്തേയ്ക്ക് പോവുകയും ചെയ്തു "
മാത്യു അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് വെപ്രാളത്തിൽ ചോദിച്ചു..
"പപ്പ അവ..ന്റെ അവന്റെ കൈ അന..ങ്ങി "
അലോഷിയുടെ ശബ്ദം ഒന്നും പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നില്ല.. കാരണം അകത്ത് വച്ചുണ്ടായ സംഭവം അവനെ അത്രമേൽ പിടിച്ചുലച്ചിരുന്നു.. എങ്കിലും അവൻ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു..
"നീ ഒന്ന് തെളിച്ചു പറ എന്താന്ന് "
അവൻ പറഞ്ഞത് മനസിലാകാതെ മാത്യു ചോദിച്ചു.. അലോഷി എങ്ങനെ ഒക്കെയോ അവരെ എല്ലാം പറഞ്ഞ് കേൾപ്പിച്ചു..
"കർത്താവേ എന്റെ കുഞ്ഞ് "
മേരി കരഞ്ഞു കൊണ്ട് അവനായ് പ്രാർത്ഥിച്ചു.. ഓരോരുത്തരുടേ ഉള്ളിലും ആ നേരം എന്തൊക്കെയോ വികാരങ്ങൾ ആയിരുന്നു.. ഡോക്ടർ പുറത്തേയ്ക്ക് വരാൻ ആയ് അവർ കാത്തിരുന്നു... എന്നാൽ ആമിയുടെ തളർന്ന് പോകുന്ന ശരീരം കണ്ട് മേരി പറഞ്ഞു..
"വാ മോളെ റൂമിലേയ്ക്ക് പോകാം "
മേരി അവളെയും കൊണ്ട് റൂമിലേയ്ക്ക് നടക്കാൻ തുടങ്ങിയതും അവൾ അതിനെ തടഞ്ഞു കൊണ്ട് പറഞ്ഞു..
"ഇല്ല ഡോ...ക്ടർ വരട്ടെ എന്റെ ഇച്ചാ..യൻ വരും എന്ന് പറയട്ടെ ആ...ദ്യം "
അവളുടെ ശരീരം ആകെ തളർന്ന് കുഴയുന്നു എങ്കിലും അവൾ വാശിയോടെ പറഞ്ഞു..
"എന്താ മോളെ ഈ പറയുന്നേ ഈ നേരത്ത് ഇങ്ങനെ എഴുന്നേറ്റ് നടക്കാൻ ഒന്നും പാടില്ല.. ശരീരത്തിനാണ് ദോഷം.. നീ ആകെ തളർന്നു കുട്ടി വാ ഇങ്ങോട്ട് "
"ഇല്ല ഞാൻ വരില്ല "
അവർ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും ഡോക്ടർ പുറത്തേയ്ക്ക് വന്നതും ഒന്നിച്ച് ആയിരുന്നു..
"ഡോക്ടർ അവൻ "
അലോഷി പ്രതീക്ഷയോടെ ചോദിച്ചു..
" Miracle എന്നെ പറയാൻ ഉള്ളൂ കുഞ്ഞുങ്ങൾ ദൈവത്തിന് സമം എന്ന് പറയില്ലേ അയാളെ തിരികെ കൊണ്ട് വന്നത് ദേ ഈ ദൈവം ആണ് "
അയാൾ അലോഷിയുടെ നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുന്ന ആ കുഞ്ഞി പെണ്ണിന്റെ തലയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു.. അത് കേട്ട് എല്ലാവരുടേയും കണ്ണും മനസ്സും നിറഞ്ഞു.. ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
"ഇനി പേടിക്കാൻ ഒന്നും ഇല്ല എത്രയും വേഗം തന്നെ അയാൾ പൂർവ്വ സ്ഥിതിയിലേയ്ക്ക് തിരികെ വരും.. അതും ഉടനെ തന്നെ ധൈര്യം ആയ് ഇരിക്ക് എല്ലാവരും "
അത്രയും പറഞ്ഞ് അലോഷിയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് അയാൾ അവിടെ നിന്നും പോയി.. അവൻ നിറഞ്ഞ് വരുന്ന കണ്ണുകളോടെ ആ കുഞ്ഞി പെണ്ണിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു...
"രക്ഷിച്ചല്ലോ കുഞ്ഞേ നീ നിന്റെ അച്ഛനെ "
എല്ലാവരും ആ കുഞ്ഞി പെണ്ണിനെ മതി വരാതെ നോക്കി നിന്നു.. ആമി തന്റെ പോന്നോമനയെ കൈയിലേക്ക് വാങ്ങി കൊണ്ട് അവളുടെ കുഞ്ഞ് മുഖം ആകെ ചുംബനം കൊണ്ട് മൂടി..
"വാ മോളെ ഇനി എങ്കിലും "
മേരി ആമിയെ റൂമിലേയ്ക്ക് പോകാൻ ആയ് വിളിച്ചതും ഇത്തവണ ഒരു മടിയും കൂടാതെ അവൾ അവരോടൊപ്പം പോയി...
ആമിയുടെ റൂമിൽ ഇരിക്കുവാണ് മാത്യുവും മാധവനും ഒഴികെ ബാക്കി എല്ലാവരും.. അവർ രണ്ടാളും ICU വിന് പുറത്ത് ഇരിക്കുവാണ്.. ആമി ബെഡിൽ ചാരി കണ്ണുകൾ അടച്ച് കിടക്കുവാണ്.. ഇടയ്ക്ക് ഇടയ്ക്ക് അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ട്.. മേരി അവളുടെ അരികിൽ തന്നെ ഉണ്ട്.. മറു സൈഡിൽ ആയ് കുഞ്ഞിനേയും കൊണ്ട് നിമ്മിയും ഇരിപ്പുണ്ട്..
ആമിയുടെ ഈ അവസ്ഥ എല്ലാവരിലും ഒരു നോവ് തന്നെ ആയിരുന്നു.. കാരണം ആരോടും ഒന്നും മിണ്ടുകയോ പറയുകയോ ചെയ്യാതെ ഒരേ കിടപ്പണവൾ.. ഉള്ളിൽ തന്റെ പ്രാണനെ ഓർത്ത് നീറി പുകയുകയാണ് അവൾ.. നെഞ്ച് നീറി പുകയുമ്പോഴും അവൻ തിരികെ വരും എന്നൊരു വിശ്വാസത്തിൽ ആണ് അവൾ..
"മോളെ "
മേരി വിളിച്ചതും അവൾ കണ്ണുകൾ പതിയെ തുറന്ന് അവരെ ഒന്ന് നോക്കി..
"ഇത്തിരി കഞ്ഞി കുടിക്ക് മോളെ "
"നിക്ക് ഒന്നും വേണ്ട മേരിയമ്മേ പ്ലീസ് "
അവൾ മറു സൈഡിലേയ്ക്ക് തല ചരിച്ചു കൊണ്ട് നിഷേധർത്ഥത്തിൽ പറഞ്ഞു..
"ഇങ്ങനെ വിശന്ന് ഇരിക്കാൻ ഒന്നും പാടില്ല കുഞ്ഞേ.. പെറ്റ പെണ്ണാ നീ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇനി അതൊക്കെ അതിന്റെതായ ചിട്ടയോടും കൂടി ചെയ്തേ മതിയാവൂ "
അവർ അവൾക്ക് വേണ്ടി ഓരോന്ന് ഒക്കെ പറയുന്നുണ്ടെങ്കിലും അവൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. മനസ്സും ശരീരവും അവളെ അത്രമേൽ കാർന്ന് തിന്നുന്നുണ്ടായിരുന്നു... ശരീരം ആകെ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു അവൾക്ക്..
"ദേ എന്റെ ചെറുക്കൻ സുഖായ് വരുമ്പോൾ എന്നോട് ചോദിക്കും.. ഞാൻ ഇല്ലാതെ ഇരുന്നപ്പോൾ എന്റെ പെണ്ണിനേയും കുഞ്ഞിനേയും നിങ്ങൾ ഇങ്ങനെ ആണോ നോക്കിയത് എന്ന് "
അത്രയും നേരം മുഖം തിരിച്ച് ഇരുന്നവൾ അത് കേട്ട് അവരെ ഒന്ന് നോക്കി.. അവർ അവൾക്ക് നേരെ ഒരു സ്പൂൺ കൈ നീട്ടി കൊണ്ട് പറഞ്ഞു...
"അവന് വേണ്ടി എങ്കിലും കഴിക്ക് മോളെ "
അവൾ നിറഞ്ഞ കണ്ണുകളോടെ വാ തുറന്ന് കൊടുത്തു.. ഇത്തിരി കഴിച്ചതും അവൾ മതിയാക്കി.. അവർ പിന്നെ ഒന്നും പറയാനും പോയില്ല.. അപ്പോഴേയ്ക്ക് അലോഷി നീതുവിനെയും കൊണ്ട് അവിടെക്ക് വന്നു.. ആമിയെ കണ്ടതും നീതു ഓടി വന്ന് അവളെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു...
"ആമി മോളെ ഞാൻ എന്താടി പറയേണ്ടേ "
ആമിയും കരയുക ആയിരുന്നു..
"എന്നോട് ഷെമിക്കെടി എന്റെ ഏട്ടൻ അയാൾ "
അവൾ കരഞ്ഞു കൊണ്ട് അത് പറഞ്ഞതും ആമി അവളെ തള്ളി മാറ്റി.. അവളുടെ ആ പ്രവൃത്തിയിൽ എല്ലാവരും ഒരു നിമിഷം ഞെട്ടി പോയി..
"ആമി ഞാൻ "
"വേ..ണ്ട നിക്ക് ഒന്നും കേൾ..ക്കണ്ട "
നീതു എന്തോ പറയാൻ വന്നതും ആമി കൈ രണ്ടും ചെവിയിൽ പൊത്തി പിടിച്ചു കൊണ്ട് അലറി.. എല്ലാവരും ഒരു തരം ഭയത്തോടെ അവളെ ഉറ്റു നോക്കി..
"പോ ഇറങ്ങി പോ എനിക്ക് ആരെയും കാണണ്ട "
അവൾ അതെ ഭാവത്തോടെ പറഞ്ഞു കൊണ്ടിരുന്നു.. എന്നാൽ പതിയെ പതിയെ ആമിയുടെ കണ്ണുകൾ അടഞ്ഞു കൊണ്ടിരുന്നു.. നിമിഷ നേരം കൊണ്ട് അവൾ കുഴഞ്ഞ് ബെഡിലേയ്ക്ക് വീണിരുന്നു..
"അയ്യോ മോളെ "
മേരിയും നിമ്മിയും വേഗം അവളുടെ അടുത്തേയ്ക്ക് വന്നു..
"മോനെ വേഗം ഡോക്ടറേ വിളിക്ക് "
മേരി അത് പറഞ്ഞതും അലോഷി വേഗം പുറത്തേയ്ക്ക് പാഞ്ഞു.. എന്നാൽ നീതു ഇപ്പോഴും ആ ഞെട്ടലിൽ ആയിരുന്നു.. ആമിയിൽ നിന്ന് ഇങ്ങനെ ഒന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല.. സീത വന്ന് അവളെ ചേർത്ത് പിടിച്ചതും അവൾ ഞെട്ടി കൊണ്ട് അവരെ നോക്കി..
"അ..മ്മേ ആമി "
അവൾ ഇടർച്ചയോടെ പറഞ്ഞു.. എന്നാൽ അവർക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല.. അപ്പോഴേയ്ക്ക് ഡോക്ടർ വന്നിരിക്കുന്നു..
"എന്താ ഉണ്ടായത് "
അവർ ആമിയെ പരിശോധിക്കുന്നതിന് ഇടയിൽ ആയ് ചോദിച്ചു.. അലോഷി ഉണ്ടായത് ഒക്കെ അവരോട് പറഞ്ഞു..
"ഓക്കേ പേടിക്കണ്ട പെട്ടന്ന് കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ഓർമ വന്നപ്പോൾ ഉണ്ടായ ഷോക്ക് ആണ്.. ഇത്രയും നേരം ആളുടെ ഉള്ളിൽ ഹസ്ബന്റ് മാത്രവേ ഉണ്ടായിരുന്നുള്ളൂ.. പെട്ടന്ന് മറന്ന് പോയത് ഒക്കെ ഓർമ വന്നപ്പോൾ ഉണ്ടായത് ആണ് "
"ഡോക്ടർ ആമിക്ക് വേറെ എന്തെങ്കിലും "
അലോഷി പതർച്ചയോടെ ആണ് അത് ചോദിച്ചത്.. അവന്റെ ആ വാക്കുകളിൽ നിന്ന് തന്നെ അവർക്ക് മനസിലായി അവൻ എന്താ ഉദ്ദേശിക്കുന്നത് എന്ന്..
"ഹേയ് don't very നിങ്ങൾ പേടിക്കുന്ന പോലെ ഒന്നും കുട്ടിക്ക് സംഭവിച്ചിട്ടില്ല.. പിന്നെ നടന്ന കാര്യങ്ങൾ ഒന്നും കുട്ടിക്ക് പെട്ടന്ന് മറക്കാൻ പറ്റിയത് അല്ലാലോ.. ഒന്ന് ഉറങ്ങി എണിക്കുമ്പോഴേയ്ക്കും ആള് ഓക്കേ ആകും.. ഞാൻ സടേഷൻ കൊടുത്തിട്ടുണ്ട് ഓക്കേ "
അവർ അത്രയും പറഞ്ഞ് കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി.. സത്യത്തിൽ അപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്..
"നീതു "
അലോഷി അവൾക്ക് അരികിലേയ്ക്ക് വന്ന് കൊണ്ട് പതിയെ വിളിച്ചു.. അവൾ അവനെ ഒന്ന് നോക്കി കൊണ്ട് സീതയിൽ നിന്ന് അകന്ന് മാറി അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു..
"ഇച്ചായ ആമി "
"പോട്ടെടോ അത്രയും അനുഭവിച്ചു ആ പാവം.. അവളുടെ അവസ്ഥ കൊണ്ടല്ലേ "
"എന്നോട് കാണിച്ചതിൽ എനിക്ക് വിഷമം ഇല്ല ഇച്ചായ.. പക്ഷെ അവൾ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഓക്കെ ആകുമായിരിക്കും അല്ലെ ഇച്ചായ "
അവളുടെ ടെൻഷനോടെ ഉള്ള ചോദ്യം കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
"ശെരിയാവും എടൊ താൻ ഇങ്ങനെ ടെൻഷൻ ആകണ്ട "
ഇത്തിരി നേരം കഴിഞ്ഞതും അലോഷി നീതുവിനെയും കൊണ്ട് റൂമിലേയ്ക്ക് പോയി.. പോകാൻ അവൾ കൂട്ടാക്കിയില്ല എങ്കിലും ഡോക്ടർ റസ്റ്റ് പറഞ്ഞതിനാൽ അവൻ അവളെ നിർബന്ധിച്ചു കൊണ്ട് പോയി..
അമ്മയും കുഞ്ഞും സുഖ ഉറക്കത്തിൽ ആണ് ഇപ്പോൾ.. മേരിയും നിമ്മിയും അവർക്ക് കാവൽ ആയ് അരികിൽ തന്നെ ഉണ്ട്.. സീത നീതുവിന്റെ അടുത്തേയ്ക്ക് പോയി.. അലോഷി മൂന്ന് ഇടവും ആയ് മാറി മാറി നിൽക്കുന്നു..
തുടരും...