രചന: ആതൂസ് മഹാദേവ്
കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഡോക്ടർ പുറത്തേയ്ക്ക് വന്നതും വീണ്ടും എല്ലാവരുടേയും നെഞ്ചിടിപ്പ് ഉയർന്നു.. കേൾക്കാൻ പോകുന്ന വാർത്ത നല്ലത് മാത്രം ആകണേ എന്ന് ഓരോരുത്തരും ഉള്ള് ഉരുകി പ്രാർത്ഥിച്ചു...
"ഡോക്ടർ ആമി മോള് "
ആഞ്ഞിടിക്കുന്ന ഹൃദയമിടിപ്പ് വകവെയ്ക്കാതെ അലോഷി അവർക്ക് അരികിൽ വന്ന് കൊണ്ട് ചോദിച്ചു..
"ഒരുപാട് കോംപ്ലിക്കേറ്റഡ് ആയിരുന്നു ഞങ്ങൾ മാക്സിമം ട്രൈ ചെയ്തു.. "
അത്രയും പറഞ്ഞ് അവർ ഒന്ന് നിർത്തി അലോഷി തന്റെ നെഞ്ചിൽ തടവി കൊണ്ട് കണ്ണുകൾ ഒന്ന് അടച്ചു തുറന്നു.. മാത്യുവും മേരിയും നിറഞ്ഞ കണ്ണുകളോടെ സഹിക്കാൻ കഴിയാത്ത ഹൃദയ വേദനയോടെ നിൽക്കുവാണ്..
"നിങ്ങളുടെ ഓക്കെ പ്രാർത്ഥന കൊണ്ടാവാം ആ കുട്ടിയെ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു കിട്ടിയത് "
അവരുടെ ആ വാക്കുകളിൽ എല്ലാവരും ഒന്ന് കരഞ്ഞു പോയി.. പക്ഷെ അത് സന്തോഷം കൊണ്ടാണെന്ന് മാത്രം.. അലോഷി തന്റെ കണ്ണുകൾ മുറുകെ അടച്ചു.. അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി കൊണ്ടിരുന്നു...
"ആള് മയക്കത്തിൽ ആണ് ഉണർന്ന് കഴിഞ്ഞാൽ ആർക്കെങ്കിലും കയറി കാണാം. ഇന്ന് ഒരു ദിവസം കൂടെ ഇവിടെ കിടക്കട്ടെ,, നാളെ റൂമിലേയ്ക്ക് മാറ്റം.. പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ .. ആ കുട്ടിയുടെ ഭർത്താവിന്റെ കാര്യം എത്രയും പെട്ടന്ന് അറിയിക്കുന്നത് ആണ് നല്ലത് "
അത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ അവിടെ നിന്നും പോയി.. മേരി കരഞ്ഞു കൊണ്ട് മാത്യുവിനെ കെട്ടിപിടിച്ചു..
"കാത്തല്ലോ കർത്താവേ നീ എന്റെ കുഞ്ഞിനെ "
അവർ ആ കരച്ചിലിനിടയിലും നെറ്റിയിൽ കുരിശ് വരച്ച് പ്രാർത്ഥിച്ചു.. അലോഷി ഒരു തളർച്ചയോടെ ചെയറിലേയ്ക്ക് ഇരുന്നു.. അവന് അടുത്തായ് റീനയും..
"ഇച്ചായ "
അവന്റെ ഷോൾഡറിൽ കൈ വച്ച് കൊണ്ട് അവൻ പതിയെ വിളിച്ചു.. അവൻ തന്റെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവളെ നോക്കി..
"ഞാൻ എങ്ങനെ പറയും മോളെ അവളോട് അവളുടെ ഇച്ചായൻ അവളെ വിട്ട് പോകുവാണെന്ന്... എന്റെ മോള് അതെങ്ങനെ സഹിക്കും.. അവൻ ഇല്ലാതെ അവൾക്ക് മാത്രം ആയ് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല.. ആമി ഒരിക്കലും അവൻ ഇല്ലാതെ "
അത്രയും പറഞ്ഞ് അവൻ മുഖം പൊത്തി ഇരുന്നു..
"എപ്പോഴായാലും പറയണ്ടേ ഇച്ചായ.. പിന്നെ മോൾക്ക് വേണ്ടി എങ്കിലും അവൾക്ക് ഇനി ജീവിക്കണ്ടേ "
"പക്ഷെ ഞാൻ ഞാൻ എങ്ങനെ അവളോട് ഇത് പറയും "
"പറയണം പറഞ്ഞെ മതിയാവൂ "
അവൾ നിറഞ്ഞ് വരുന്ന കണ്ണുകളോടെ പറയുമ്പോൾ അവൻ ഒന്നും പറയാതെ അങ്ങനെ തന്നെ ഇരുന്നു...
================================
മേരി നിമ്മി കിടക്കുന്ന റൂമിലേയ്ക്ക് വരുമ്പോൾ അവർ ബെഡിൽ എഴുന്നേറ്റ് ഇരിപ്പുണ്ടായിരുന്നു.. അകത്തേയ്ക്ക് വരുന്ന മേരിയെ കണ്ട് അവർ വെപ്രാളത്തോടെ ചോദിച്ചു..
"എന്തായി എന്റെ മക്കളുടെ കാര്യം "
അത് കേട്ട് അവർ ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ പറഞ്ഞു..
"ആമി മോള് പ്രസവിച്ചു പെൺ കുഞ്ഞാണ്.. മോളും സുഗായി ഇരിക്കുന്നു "
അത് കേൾക്കെ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. കണ്ണുകൾ ഒക്കെ നിറഞ്ഞൊഴുകി..
"ആണോ എന്നിട്ട് കുഞ്ഞിനേയും മോളെയും കണ്ടോ "
"കുഞ്ഞിനെ കണ്ടു പിന്നെ ആമി മോള് ഉറക്കം ആണ് എഴുന്നേൽക്കുമ്പോൾ കയറി കാണാം "
""ഈശ്വര നീ എന്റെ മക്കളേ കാത്തു ""
അവർ നിറഞ്ഞ സന്തോഷത്തോടെ ദൈവത്തോട് നന്ദി പറഞ്ഞു..
"മോനും കുഴപ്പം ഒന്നുമില്ലലോ അല്ലെ "
അത് കേൾക്കെ അവർ ഒരു നിമിഷം നിശബ്ദമായി എങ്കിലും പിന്നെ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് തലയാട്ടി.. അപ്പോഴും അവരുടെ ഹൃദയം വല്ലാതെ പിടയുന്നുണ്ടായിരുന്നു...
===============================
ആമിക്ക് ബോധം തെളിഞ്ഞു എന്ന് അറിയിച്ചതും എല്ലാവരും കൂടെ അലോഷിയോടും മേരിയോടും കൂടെ ആണ് അകത്തേയ്ക്ക് പോകാൻ പറഞ്ഞത്.. അകത്ത് കയറി അവളെ കാണാൻ അവർക്ക് കഴിയില്ലെങ്കിലും എല്ലാം അവളെ അറിയിക്കാൻ ഡോക്ടർ വീണ്ടും പറഞ്ഞതിനെ തുടർന്ന് ആണ് അവർ അവളെ കാണാൻ സമ്മതിച്ചത്..
അവർ രണ്ടാളും അകത്തേയ്ക്ക് വരുമ്പോൾ ആമി കണ്ണുകൾ തുറന്ന് തന്റെ പോന്നോമ്മാണയെ നോക്കി കിടപ്പുണ്ടായിരുന്നു... അവളുടെ മുഖം ആകെ വാടി കുഴഞ്ഞിരുന്നു.. കണ്ണുകൾ തടിച്ച് പൊന്തി മുഖം ആകെ ചുവന്ന് വല്ലാത്തൊരു അവസ്ഥ കൈയിൽ ട്രിപ്പ് ഇട്ടിട്ടുണ്ട്..
അകത്തേയ്ക്ക് വരുന്ന അലോഷിയെയും മേരിയെയും കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. മേരി വേഗം അവളുടെ അടുത്തേയ്ക്ക് വന്ന് അവളുടെ തലയിൽ തലോടി കൊണ്ട് വിളിച്ചു...
"മോളെ "
അവരുടെ കണ്ണുകളും നിറഞ്ഞു വന്നു..
"മേരി അമ്മേ "
അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു..
ശേഷം അവളുടെ മിഴികൾ പോയത് അലോഷിയിൽ ആണ്..
"ചേട്ടായി "
അവളുടെ ആ വിളിയിൽ അവന്റെ ഹൃദയം പിടഞ്ഞ് പോയി..
"മോ..ളെ "
അവൻ ഇടർച്ചയോടെ അവളെ വിളിച്ചു..
"ഇച്ചാ.. യൻ എവിടെ ചേട്ടായി.. നമ്മുടെ വാവയെ കണ്ടോ എന്റെ ഇച്ചായൻ "
അവളുടെ ചോദ്യങ്ങൾ ഒക്കെ കേൾക്കെ അവൻ സ്വരു കൂട്ടി വച്ച ധൈര്യം ഒക്കെ ചോർന്നു പോയി.. അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു.. ആമി ഒന്നും മനസിലാകാതെ വേഗം മേരിയെ നോക്കി.. അവരും സാരി തുമ്പ് കൊണ്ട് വായ പൊത്തി കരയുകയാണ്. അത് കൂടെ കണ്ടതും അവൾക്ക് വല്ലാത്ത ഭയം തോന്നി...
"എന്താ നിങ്ങൾ ഒക്കെ ഇങ്ങനെ കരയുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് ഒന്ന് പറയ് "
അവൾ രണ്ടാളെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.. എന്നാൽ അവർ രണ്ടാളും ഒന്നും മിണ്ടിയിരുന്നില്ല...
"എന്റെ ഇച്ചായനെ വിളിക്ക് ഞാൻ ഇച്ചായനോട് ചോദിച്ചു നോക്കട്ടെ.. ഇച്ചായൻ എന്നോട് പറയും.. വിളിക്ക് എന്റെ ഇച്ചായനെ "
അവൾ വാശിയോടെ അലോഷിയെ നോക്കി പറഞ്ഞു..
"അവൻ അവൻ ഇനി ഇല്ല മോളെ.. നമ്മളെ ഒക്കെ വിട്ടിട്ട് അവൻ പോകുവാ "
അലോഷി പറഞ്ഞത് കേൾക്കെ ആമിയുടെ നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞു.. അവന്റെ വാക്കുകൾ അവളുടെ നെഞ്ചിലേയ്ക്ക് തുളഞ്ഞു കയറി...
"എ..ന്താ എന്തൊക്കെയാ ഈ പറയുന്നത് എന്റെ ഇച്ചായൻ എവിടെ.. പറയ് പറയാൻ "
അവൾ അലറുക ആയിരുന്നു...
അലോഷി അവളുടെ കൈയിലെ പിടി വിട്ട് കൊണ്ട് അവളിൽ നിന്ന് മുഖം തിരിച്ചു കൊണ്ട് നടന്നത് എല്ലാം അവളെ പറഞ്ഞു കേൾപ്പിച്ചു... എല്ലാം കേട്ട് കഴിഞ്ഞതും ആമി ഒരു ഭ്രാന്തിയെ പോലെ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് കൈയിലെ നീടിൽ വലിച്ച് പറിച്ച് കളഞ്ഞു...
"അയ്യോ മോളെ എന്താ ഈ കാണിക്കുന്നത്.. മോളുടെ ഓപ്പറേഷൻ കഴിഞ്ഞത് അല്ലെ ഇങ്ങനെ ഒന്നും എഴുന്നേൽക്കാൻ പാടില്ല "
മേരി കരഞ്ഞു കൊണ്ട് അവളെ പിടിച്ചു വയ്ക്കാൻ നോക്കി... എന്നാൽ അവൾ അവരുടെ കൈയിൽ കിടന്ന് കുതറി കൊണ്ട് അലറി കരഞ്ഞു...
"വിട് എന്നെ വിട് എനിക്ക് എന്റെ ഇച്ചായനെ കാണണം.. എന്നെ എന്റെ ഇച്ചായന്റെ അടുത്ത് കൊണ്ട് പോ "
അലോഷി വേഗം വന്ന് അവളെ ചേർത്ത് പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു..
"എന്താ മോളെ ചേട്ടായി കൊണ്ട് പോകാം നിന്നെ "
"കൊണ്ട് പോ എനിക്ക് എന്റെ ഇച്ചായനെ ഇ...പ്പോൾ കാണ...ണം "
ആദ്യമാദ്യം അലറി കരഞ്ഞു കൊണ്ട് പറഞ്ഞവൾ പിന്നെ പിന്നെ ഇടർച്ചയോടെ പറഞ്ഞു.. അവസാനം അവൾ അവന്റെ കൈയിലേക്ക് കുഴഞ്ഞ് വീണു....
==============================
ഏറെ നേരത്തിന് ശേഷം ആമി കണ്ണ് തുറക്കുമ്പോൾ അവൾ ബെഡിൽ ആയിരുന്നു.. അവൾ ഒന്ന് ചുറ്റും നോക്കി മനസിലേയ്ക്ക് എന്തൊക്കെയോ കടൽ പോലെ ആർത്തിരമ്പി വന്നതും അവൾ ഒരു ഞെട്ടലോടെ ചാടി എഴുന്നേറ്റു..
"ആ......"
വേഗത്തിൽ എഴുന്നേറ്റ വേദനയിൽ അവൾ ഒരു പിടച്ചിലോടെ കിടന്ന് പോയി.. ഉള്ളിലെ മുറിവിൽ നിന്ന് കുത്തി കുത്തി വേദന തോന്നി അവൾക്ക്. എങ്കിലും മനസിലെ വേദനയോളം വന്നില്ല അതൊന്നും...
"ആമി മോളെ "
ആമി എഴുന്നേറ്റത് കണ്ടതും അലോഷി വേഗം അവളുടെ അടുത്തേയ്ക്ക് വന്നു..
"ചേട്ടായി എന്റെ ഇച്ചായൻ എവിടെ,, ഇച്ചായന് കുഴപ്പം ഒന്നുമില്ലലോ അല്ലെ ഞാൻ എന്തോ എന്തോ ഒരു വേണ്ടാത്ത സ്വൊപ്നം കണ്ടു "
അവളുടെ വെപ്രാളംത്തോടെ ഉള്ള വാക്കുകൾ കേൾക്കെ അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞ് വന്നു.. അവളുടെ സംസാരത്തിൽ നിന്ന് അവന് മനസിലായി കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ അവൾ സ്വപ്നമായ് ആണ് കണ്ടിരിക്കുന്നത് എന്ന്.. അതിന്റെ ഫലമായ് അവന്റെ നെഞ്ചോന്ന് പിടഞ്ഞു....
"ചേട്ടായി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്.. ഞാൻ ചോദിച്ചത് കേട്ടില്ലേ എന്റെ ഇച്ചായൻ എവിടെ എന്ന് "
അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും അവൾ ദേഷ്യത്തോടെ അലറി കൊണ്ട് ചോദിച്ചു...
"മോളെ നീ കണ്ടത് സ്വൊപ്നം അല്ല അവൻ "
അത്രയും പറഞ്ഞ് അവൻ മുഖം കുനിച്ച് നിന്നു... ആമി ഞെട്ടി തറഞ്ഞു നിന്നു പോയി.. കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായ് ഒഴുകി ഇറങ്ങി..
"എന്നെ വിട്ട് എന്നെ വിട്ട് ഒറ്റയ്ക്ക് അങ്ങനെ പോകാൻ എന്റെ ഇച്ചായന് കഴിയില്ല.. എല്ലാവരും എല്ലാവരും വെറുതെ പറയുവാ.. ഞാൻ ഇല്ലാതെ എന്റെ ഇച്ചായൻ എങ്ങോട്ടും പോകില്ല "
അവൾ പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.. അലോഷി അവളെ ഒരു ഞെട്ടലോടെ ഉറ്റു നോക്കി നിന്നു..
"മോളെ എന്തൊക്കെയോ നീ "
"നിങ്ങൾ ഇനി ഒന്നും പറയണ്ട എന്നെ എന്റെ ഇച്ചായന്റെ അടുത്ത് കൊണ്ട് പോ.. ഞാൻ വിളിച്ചാൽ എന്റെ ഇച്ചായൻ വരും.. എന്റെ മോള് എവിടെ,, ഞാനും അവളും എന്റെ ഇച്ചായന്റെ അടുത്ത് പോകുവാ.. ഞങ്ങളെ ഞങളുടെ ഇച്ചായന്റെ അടുത്ത് കൊണ്ട് പോ "
അവൾ ചുറ്റും വേഗത്തിൽ കണ്ണുകൾ പായിച്ചു കൊണ്ട് പറഞ്ഞു.. ശേഷം പതിയെ അവൾ ബെഡിൽ എഴുനേറ്റ് ഇരുന്നു. ഒരു കൈ വയറിൽ പതിയെ താങ്ങി പിടിച്ച് കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റു പുറത്തേയ്ക്ക് നടക്കാൻ തുടങ്ങിയതും ഡോക്ടർ അകത്തേയ്ക്ക് വന്നതും ഒരുമിച്ച് ആയിരുന്നു.. അലോഷി വേഗം അവരുടെ അടുത്തേയ്ക്ക് പോയ് കാര്യങ്ങൾ ഒക്കെ പറഞ്ഞു..
"ഓക്കേ അയാളുടെ അടുത്തേയ്ക്ക് കൊണ്ട് പോയ്കോളൂ "
അവർ അനുവാദം കൊടുത്തതും അലോഷി അവളെയും കൊണ്ട് പുറത്തേയ്ക്ക് പോയി.. അവൾ ചുറ്റും ഉള്ളത് ഒന്നും അറിയാതെ അവനോടൊപ്പം നടന്നു.. അലോഷി തന്റെ കൈയിൽ ഇരിക്കുന്ന പോന്നോമ്മാണയെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ച് കൊണ്ട് ആമിയെയും കൊണ്ട് ആദം കിടക്കുന്ന റൂമിന് അകത്തേയ്ക്ക് കയറി...
അകത്തേയ്ക്ക് കയറവേ അവളുടെ ഹൃദയ മിടിപ്പ് വല്ലാതെ ഉയർന്നു കൊണ്ടിരുന്നു.. കൈ കാലുകൾ ആകെ തളരും പോലെ.. ഒടുവിൽ ബെഡിൽ വയറുകൾക്കിടയിൽ കിടക്കുന്നവനെ കണ്ടതും അവൾ നിയന്ത്രണം നഷ്ട്ടപ്പെട്ട് അവന്റെ അടുത്തേയ്ക്ക് പാഞ്ഞു. വേദന കൊണ്ട് പിടയുന്നുണ്ടെങ്കിലും അവൾ അതൊന്നും കാര്യമാക്കിയതേ ഇല്ല എന്നതാണ് സത്യം..
"ഇച്ചായ "
അവൾ അവനെ കെട്ടിപ്പിച്ച് അലറി അലറി കരഞ്ഞു.. അവന്റെ അവസ്ഥ ഒന്നും ഓർക്കാതെ അവന്റെ ശരീരത്തെ ആകെ ഉലച്ചു കൊണ്ട് അവനെ വിളിച്ച് അലറി കരഞ്ഞു...
"എഴുന്നേൽക്ക് ഇച്ചായ എന്ന് ഒന്ന് നോക്ക് ഇച്ചായ.. ഇച്ചായന്റെ ആമി കൊച്ചല്ലേ വിളിക്കുന്നെ.. എന്നെ ഒറ്റയ്ക്ക് ആക്കി എങ്ങോട്ടും പോകില്ല എന്ന് വാക്ക് തന്നിട്ട് എന്നെ തനിച്ചാക്കി എങ്ങോട്ട് പോകുവാ "
അവൾ അവന്റെ ശരീരത്തിൽ കുലുക്കി വിളിച്ചു കൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു.. അവളുടെ ചുട്ട് പൊള്ളുന്ന കണ്ണുനീർ അവന്റെ നെഞ്ചിൽ പതിഞ്ഞു കൊണ്ടിരുന്നു.. കണ്ടു നിന്ന അലോഷി അവരുടെ അവസ്ഥ കണ്ട് കരഞ്ഞു പോയി... എന്തിനേറെ കണ്ട് നിന്ന ഡോക്ടറുടെ കണ്ണുകൾ വരെ നിറഞ്ഞ് തുളുമ്പി...
ആമി വേഗം അവനിൽ നിന്ന് അകന്ന് മാറി അലിഷിയുടെ അടുത്തേയ്ക്ക് ഓടി വന്ന് അവന്റെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി ആദമിന്റെ അടുത്തേയ്ക്ക് വന്നു...
"ദേ നമ്മുടെ വാവ വന്നു ഇച്ചായ.. ഒന്ന് നോക്ക് ഇച്ചായന്റെ ആഗ്രഹം പോലെ ദേ ഇച്ചായന്റെ കുഞ്ഞി പെണ്ണ് വന്നു ഒന്ന് കണ്ണ് തുറന്ന് നോക്ക് ഇച്ചായ "
അവൾ കുഞ്ഞിനെ അവന്റെ അടുത്തേയ്ക്ക് ചേർത്ത് കരഞ്ഞു കൊണ്ട് പറഞ്ഞു..
"വാവേ നിന്റെ അച്ഛയെ വിളിക്ക് വാവേ എന്റെ ഇച്ചായനെ വിളിക്ക്.. എന്റെ നെഞ്ചോക്കെ നോ...വുന്നു ഇച്ചായ ഒന്ന് വാ..യോ.. "
അവൾ തളർച്ചയോടെ ബെഡിൽ മുറുകെ പിടിച്ച് കൊണ്ട് കരഞ്ഞു.. അലോഷി വേഗം അവരുടെ അടുത്തേയ്ക്ക് വന്നതും കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയതും ഒരുമിച്ച് ആയിരുന്നു... എന്നാൽ ആ നിമിഷം തന്റെ ആദമിന്റെ കൈ വിരലുകൾ ഒന്ന് ചലിച്ചു!!!! തുടരും