ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 70 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


ഡോക്ടറിൽ നിന്ന് കേട്ടതിന്റെ ഞെട്ടൽ ആരിലും വിട്ട് മാറിയിട്ടില്ല.. ഒന്ന് അനങ്ങാൻ പോലും കഴിയാതെ എല്ലാവരും തറഞ്ഞു നിന്നു പോയി.. അലോഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ശ്വാസമെടുക്കാൻ പോലും അവൻ കഴിയാത്തതായ് തോന്നി..


"ഡോക്ടർ എന്തൊക്കെയാ ഈ പറയുന്നത് "


മാധവൻ തളർച്ചയോടെ ചോദിച്ചു


"Ys ഞങ്ങൾ ഞങ്ങളുടേ കഴിവിന്റെ പരമാവധി try ചെയ്തു ഒന്നും ഫലം കണ്ടില്ല. ബ്രെയിൻ ഡെത്ത് ആണ്. അയാൾ ഇപ്പോൾ വെന്റിലേറ്ററിൽ ആണ്. സോറി "


അത്രയും പറഞ്ഞു കൊണ്ട് അയാൾ അവിടെ നിന്നും നടന്നു നീങ്ങി..


"കർത്താവേ എന്റെ കുഞ്ഞ് "


മേരി നെഞ്ചത്തടിച്ച് അലറി അലറി കരഞ്ഞു. മാത്യു നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ചെയറിലേയ്ക്ക് ഇരുന്ന് പോയി. എന്നാൽ അലോഷി ഇപ്പോഴും അതെ നിൽപ്പിൽ തന്നെ ആണ്. അവൻ ഒന്ന് അനങ്ങുന്നു കൂടെ ഇല്ല


"മോനെ "


മാധവൻ അവന്റെ അടുത്തേയ്ക്ക് വന്ന് ഇടർച്ചയോടെ വിളിച്ചു.. അവൻ ഒരു ഞെട്ടലോടേ അയാളെ നോക്കി.. ശേഷം പൊട്ടി കരഞ്ഞു കൊണ്ട് അയാളുടെ തോളിലേയ്ക്ക് ചാഞ്ഞു...


"Excuse me "


അതിനിടയിൽ ഒരു ലേഡി ഡോക്ടറിന്റെ സൗണ്ട് കേട്ട് എല്ലാവരും അവിടെക്ക് നോക്കി. ആമിയെ നോക്കുന്ന ഡോക്ടർ ആണെന്ന് കണ്ട് അലോഷി തന്റെ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഇടറുന്ന കാലുകളോടെ അവരുടെ അടുത്തേയ്ക്ക് നടന്നു..


"ഡോ..ക്ടർ ആമി..ക്ക് "


അവൻ ഇടർച്ചയോടെ ചോദിച്ചു..


"ആളുടെ അവസ്ഥ സീരിയസ് ആയി കൊണ്ട് ഇരിക്കുവാണ്.. അതുകൊണ്ട് എത്രയും പെട്ടന്ന് സിസേറിയൻ ചെയ്യണം.. ഇല്ലെങ്കിൽ ചിലപ്പോൾ കുഞ്ഞിനേയും ഞങ്ങൾക്ക് സേവ് ചെയ്യാൻ പറ്റി എന്ന് വരില്ല "


"ഡോക്ടർ അപ്പോൾ ആമി മോള് "


അലോഷി വിശ്വാസം വരാത്ത രീതിയിൽ ചോദിച്ചു.. ഡോക്ടർ ഒരു നിമിഷം മൗനം പാലിച്ചു.. എല്ലാവരുടെയും നെഞ്ചിടിപ്പ് ഉയർന്നു.. കേൾക്കാൻ പോകുന്നത് നല്ലതാവില്ല എന്ന് അവരുടെ മുഖത്ത് നിന്ന് തന്നെ എല്ലാവർക്കും മനസിലായി.. മേരി ഇനി ഒന്നും കേൾക്കാൻ ത്രാണി ഇല്ലാത്ത പോലെ മുഖം കുനിച്ച് കരഞ്ഞു കൊണ്ടിരുന്നു...


"സോറി ഞങ്ങൾക്ക് ഒരു ശതമാനം പോലും ഉറപ്പ് തരാൻ കഴിയില്ല.. പിന്നെ നിങ്ങൾ ഈ പേപ്പർസിൽ ഒന്ന് സൈൻ ചെയ്ത് തരണം "


അവർ അതും പറഞ്ഞ് അടുത്ത് നിൽക്കുന്ന സിസ്റ്ററിന്റെ കൈയിൽ നിന്ന് ഒരു ഫയൽ വാങ്ങി അലോഷിയുടെ നേരെ നീട്ടി.. അവൻ വിറയർന്ന കൈകളോട് അത് വാങ്ങി.. ശേഷം ഉള്ളിൽ അലറി കരഞ്ഞു കൊണ്ട് അവന്റെ വിറയ്ക്കുന്ന കൈ കളോടെ അതിൽ സൈൻ ചെയ്തു..


"എല്ലാവരും നന്നായ് പ്രാർഥിക്കൂ "


അത്രയും മാത്രം പറഞ്ഞു കൊണ്ട് അവർ തിരിച്ച് അകത്തേയ്ക്ക് കയറിയിരുന്നു...

ഇതും കൂടെ ആയതും എല്ലാവരും തകർന്നിരുന്നു.. ജീവൻ ഉള്ള ശരീരം കണക്കെ ആയിരുന്നു അലോഷിയുടെയും മാത്യു വിന്റെയും മേരിയുടെയും അവസ്ഥ..


കാര്യങ്ങൾ അറിഞ്ഞ നേരം മുതൽ റീന ഒരേ കരച്ചിൽ ആണ്.. ആദമിന്റെ ആമിയുടെയും മുഖം ഓർക്കും തോറും അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. താൻ അവരോട് ചെയ്ത ഓരോ കാര്യങ്ങൾ ആയ് മനസ്സിലേക്ക് വരും തോറും അവൾ വാ പൊത്തി പൊട്ടി പൊട്ടി കരഞ്ഞു...


നിർമലേയും നീതുവിനേയും മാത്രം കാര്യങ്ങൾ ഒന്നും ആരും അറിയിച്ചില്ല.. അവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ അതൊക്കെ അറിയിക്കേണ്ട എന്ന് അലോഷി തീരുമാനിച്ചിരുന്നു....





===============================



മണിക്കൂറുകൾ പിന്നെയും കടന്ന് പോയി.. പിന്നെ ആമിയെ കുറിച്ച് ആർക്കും ഒന്നും അറിയാൻ കഴിഞ്ഞില്ല.. അവളെ പരിശോധിക്കുന്ന ഡോക്ടർ പുറത്തേയ്ക്ക് വന്നതും ഇല്ല.. എല്ലാവരും ആമിക്കും അവളുടെ കുഞ്ഞിനും വേണ്ടി ഉള്ള പ്രാർഥന ആണ്...


ഭൂമിയിലേക്ക് പിറവി എടുക്കാൻ പോകുന്ന ആ കുരുന്നിന് തന്റെ അമ്മയെ എങ്കിലും തിരികെ കൊടുക്കണെ എന്നായിരുന്നു ഓരോരുത്തരുടേയും ഉള്ള് ഉരുകി ഉള്ള പ്രാർത്ഥന...


അലോഷി ചെയറിൽ മുഖം കുനിച്ച് ഇരിക്കുവാണ്.. കണ്ണിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒഴുകി ഇറങ്ങി അത് അത് നിലത്തേയ്ക്ക് പതിഞ്ഞു കൊണ്ടിരുന്നു.. ആദം ആദം എന്ന് മനസ്സ് മന്ത്രിക്കുമ്പോൾ ഹൃദയം ആകെ കത്തി കൊണ്ട് മുറിയും പോലെ സഹിക്കാൻ കഴിയാത്ത വേദന തോന്നി അവന്..


ഇത്രയും നാൾ ഒരു മനസ്സും ഇരു ശരീരങ്ങൾ ആയ് നടന്നവർ.. എന്നാൽ ഇന്ന് താൻ ഒറ്റ പെട്ടിരിക്കുന്നു എന്നത് അവൻ ഉൾ കൊള്ളാൻ കഴിഞ്ഞില്ല!!!


തന്റെ ശരീരത്തിൽ നിന്ന് ഒരു പ്രധാന അവയവം വേർപ്പെട്ട പോലെ തോന്നി അവന്.അത്രയും അത്രയും അവന്റെ ഹൃദയം നോവുകയായിരുന്നു ആ നിമിഷം....


മേരി കരഞ്ഞു കരഞ്ഞു തളർന്ന് മാത്യുവിന്റെ തോളിൽ ചാരി കിടക്കുവാണ്.. എന്നാലും അവർ വീണ്ടും വീണ്ടും വേദനയോടെ കരഞ്ഞു കൊണ്ടിരുന്നു...


മാത്യുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല തന്റെ ഏട്ടന്റെ പൊന്ന് മകൻ.. ഏട്ടൻ തന്നെ ഏല്പിച്ച് പോയവൻ.. എന്നാൽ തനിക്ക് അവനെ സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് അവളുടെ മനസ്സ് പിടഞ്ഞ് കൊണ്ടിരുന്നു...


മാധവനും സീതയും ആകെ തളർന്ന് ഇരിക്കുവാണ്.. ഒരു സൈഡിൽ സ്വന്തം മകന്റെ വിയോഗം.. മറു സൈഡിൽ ആദം ആമി.. അതിനൊക്കെ പുറമെ നീതു ഇത് അറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ഭവിഷത്ത് ഓർക്കാൻ പോലും അവർക്ക് കഴിയുന്നുണ്ടായിരുന്നില്ല....


ഇടയ്ക്ക് എപ്പോഴോ കണ്ണുകൾ പതിയെ തുറന്ന നിർമല ഒന്ന് ചുറ്റും നോക്കി.. ഓരോ കാര്യങ്ങൾ ആയി മനസിലേയ്ക്ക് വന്നതും അവർ വേഗം ബെഡിൽ നിന്ന് എഴുന്നേറ്റു..


അൽപ്പം അകലെ ഒരു ചെയറിൽ ഇരുന്ന് കരയുക ആയിരുന്ന റീന അവരെ കണ്ട് മുഖം അവരിൽ നിന്ന് മറച്ചു കൊണ്ട് വേഗം രണ്ട് കൈയാൽ മുഖം അമർത്തി തുടച്ചു...

ശേഷം എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് നടന്നു!!!


"മോളെ എന്റെ ആമി മോള് "


അവർ വെപ്രാളത്തോടെ ചോദിച്ചു..


"ആമിക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല ആന്റി "


അവൾ ഇടർച്ച പുറത്തേയ്ക്ക് വരാതിരിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു..


"സത്യം ആണോ മോള് പറയുന്നത് "


"അതെ ആന്റി, അത് മാത്രം അല്ല ഉടനെ തന്നെ ഒരു കുട്ടി കുറുമ്പി പുറത്തേയ്ക്ക് വരും "


അത് കേൾക്കെ അവരുടെ കണ്ണുകൾ നുറഞ്ഞൊഴുകി.. അവർ കൈകൾ കൂപ്പി ദൈവത്തോടെ പ്രാർത്ഥിച്ചു.. റീന നിറയുന്ന കണ്ണുകളോടെ അത് നോക്കി നിന്നു...


"മോളെ അപ്പൊ എന്റെ മോന് എങ്ങനെ ഉണ്ട് "


അത് കേൾക്കെ റീന ഒരു നിമിഷം നിശബ്ദയായി.. അവർ തന്റെ മറുപടിയ്ക്കായി കാത്ത് നിൽക്കുന്നത് കണ്ട് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല...


"കർത്താവെ ഞാൻ എന്ത് പറയും ആന്റിയോട്. എന്റെ ഇച്ചായൻ ഇനി ഇല്ലന്നോ "


ചങ്ക് പൊടിയുന്ന വേദന യോടെ അവൾ ഓർത്തു...


"മോള് എന്താ ഒന്നും പറയാത്തത്!! എന്തെങ്കിലും പ്രശ്നം ഉണ്ടോ മോന് "


"ഇല്ല ആന്റി ഇച്ചായൻ ഓക്കേ ആണ് ഇപ്പോൾ.. ഞാൻ ഞാൻ ഇപ്പോൾ വരാം "


അതും പറഞ്ഞ് വേറൊന്നും പറയാൻ കഴിയാതെ അവൾ വേഗം പുറത്തേയ്ക്ക് ഇറങ്ങി പോയി...


"എന്റെ പൊന്ന് ഭഗവാനെ എന്റെ മക്കളേയും പേര കുട്ടിയേയും ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തിരികെ തരണേ "


അവർ നിറഞ്ഞ കണ്ണുകളോടെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു!!!!!





===============================




റീന അവിടെക്ക് വരുമ്പോൾ കാണുന്നത് ഒന്ന് രണ്ട് സിസ്റ്റർമാർ ആമി കിടക്കുന്ന റൂമിൽ ഇറങ്ങി പുറത്തേയ്ക്ക് ഓടുന്ന ആണ്.. അവൾ വേഗം അലോഷിയുടെ അടുത്തേയ്ക്ക് വന്നു.. അവർ എല്ലാവരും പേടിയോടെ ഇരുന്നിടത് നിന്ന് എഴുന്നേറ്റ് നിന്നു....


"കർത്താവേ എന്റെ കുഞ്ഞിന് ഒന്നും വരുത്തരുതേ "


മേരി കരഞ്ഞു കൊണ്ടിരുന്നു...


"ഇച്ചായ എന്താ പറ്റിയെ "


റീന അലോഷിയുടെ അടുത്തേയ്ക്ക് വേഗത്തിൽ വന്ന് കൊണ്ട് ചോദിച്ചു...


"അറിയില്ല മോളെ "


അവനും ടെൻഷനോടെ നിൽക്കുവാണ്.. പുറത്തേയ്ക്ക് ഓടിയ സിസ്റ്റർ മാർ ഉടൻ തന്നെ കയ്യിൽ ഒന്ന് രണ്ട് സാധനങ്ങളും ആയ് വേഗം അകത്തേയ്ക്ക് കയറി പോയി...

പുറത്ത് നിൽക്കുന്ന ആർക്കും ഒന്നും തന്നെ അറിയാൻ കഴിഞ്ഞില്ല...


ഓരോ മിനിറ്റുകൾക്കും സെക്കൻഡ് കൾക്കും  മണിക്കൂറുകളുടെ ദൈർഘ്യം തോന്നിച്ചു...

സമയം പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.. അലോഷി ടെൻഷനോടെ പേടിയോടെ ഒന്ന് ഇരിക്കാൻ പോലും കഴിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...


"പൗർണമി യുടെ റിലേറ്റീവ്സ് "


ഒരു സിസ്റ്റർ പുറത്തേക്ക് വന്നു മുന്നിൽ നിൽക്കുന്ന ഇവരെ നോക്കി കൊണ്ട് ചോദിച്ചു.. എല്ലാവരുടെയും ശ്രെദ്ധ അവിടെക്ക് ആയി.. അവരുടെ കൈയിൽ ഇരിക്കുന്ന പിങ്ക് കളർ ടൗവലിൽ പൊതിഞ്ഞിരിക്കുന്ന കുഞ്ഞിനെ കണ്ട് എല്ലാവരുടെയും കണ്ണുകൾ വിടർന്നു... അലോഷി വേഗം അവർക്ക് അരുകിലേയ്ക്ക് പാഞ്ഞു. പുറകെ ബാക്കി ഓരോരുത്തരും!!!


"പൗർണമി പ്രസവിച്ചു പെൺ കുഞ്ഞാണ് "


അവർ ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് കുഞ്ഞിനെ അലോഷിക്ക് നേരെ നീട്ടി.. എന്നാൽ അവന്റെ ശ്രെദ്ധ മുഴുവൻ അവരുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിൽ ആയിരുന്നു..


"കുഞ്ഞിനെ വാങ്ങിക്കോളൂ "


അവന്റെ ഭാഗത്ത്‌ നിന്ന് ഒരു നീക്കവും കാണാതെ ആയതും അവർ ഒന്നൂടെ പറഞ്ഞു കൊണ്ട് കുഞ്ഞിനെ അവനിലേയ്ക്ക് നീട്ടി... അവൻ വിറയ്ക്കുന്ന കൈ കോളോടെ ആ കുഞ്ഞി പെണ്ണിനെ തന്റെ കൈയിലേക്ക് ഏറ്റു വാങ്ങി തന്റെ നെഞ്ചിലേയ്ക്ക് ചേർത്തു... ഒരു തുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും കവിളിലൂടെ ഒഴുകി ഇറങ്ങി!!!!


അവൻ തന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ മതി വരത്തെ നോക്കി കൊണ്ടിരുന്നു.. അവൻ മാത്രം അല്ല ചുറ്റും നിൽക്കുന്ന ഓരോരുത്തരും..



ഇളം പിങ്ക് നിറത്തിൽ ഉള്ള ഒരു കുഞ്ഞി പെണ്ണ്.. ആള് കുഞ്ഞി കണ്ണുകൾ അടച്ച് സുഖ ഉറക്കത്തിൽ ആണ്.. ഇടയ്ക്ക് ഇടയ്ക്ക് ആ കുഞ്ഞി ചുണ്ടുകൾ ഉള്ളിലേയ്ക്ക് ഞൊട്ടി വലിക്കുന്നുണ്ട്... ഒരു വേള അവന്റെ മനസിലേയ്ക്ക് ആദമിന്റെ മുഖം മിഴിവോടെ തെളിഞ്ഞു വന്നു... അതെ അവന്റെ കുഞ്ഞ് തന്റെ ആദമിന്റെ കുഞ്ഞ്.. അവനെ പോലെ തന്നെ. അതെ മുഖം അതെ കണ്ണ് എന്നാൽ ആമിയുടെ അതെ നിഷ്കളങ്ക മുഖ ഭാവം ആണെന്ന് അവൻ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഓർത്തു...


എന്നാൽ പെട്ടന്നാണ് ആമി എന്ന കാര്യം അവന്റെ നെഞ്ചിലേയ്ക്ക് ഇടിച്ചു കയറിയത്..അവൻ ഒരു വെപ്രാളത്തോടെ കുഞ്ഞിനെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു കൊണ്ട് മുഖം ഉയർത്തി ആ സിസ്റ്ററിനെ നോക്കി കൊണ്ട് ചോദിച്ചു...


"സിസ്റ്റർ ആമി "


അതെ ചോദ്യം തന്നെ ആയിരുന്നു എല്ലാവരുടെയും മുഖത്ത്... ഓരോരുത്തരുടെയും ഹൃദയം പതിന്മടങ്ങ് വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു... അവർ എന്താ പറയുന്നത് എന്ന് അറിയാൻ ആയ് എല്ലാവരും അവരെ ശ്രെധിച്ചു നിന്നു...


"സോറി അതൊക്കെ ഡോക്ടർ പറയും "


അവരുടെ വാക്കുകളിൽ ആർക്കും ഒരു സമാധാനവും തോന്നിയില്ല...


"കുഞ്ഞിനെ കണ്ടെങ്കിൽ തന്നോളൂ "


സിസ്റ്റർ അത് പറഞ്ഞതും അലോഷിക്ക് കുഞ്ഞിനെ വിട്ടുകൊടുക്കാൻ മനസ്സ് വരുന്നുണ്ടായിരുന്നില്ല... അവർ കുഞ്ഞിന് ആയ് കൈ നീട്ടിയതും അവൻ ആ കുഞ്ഞി പെണ്ണിന്റെ നെറ്റിയിൽ വിറയ്ക്കുന്ന ചുണ്ടുകളോടെ ഒന്ന് പതിയെ മുത്തി... ആ നിമിഷം തന്നെ അത് അറിഞ്ഞ പോലെ അവളുടെ കുഞ്ഞി ചുണ്ടുകളിൽ ഒരു പുഞ്ചിരി തൂകി....


വിറയ്ക്കുന്ന കൈകളോടെ കുഞ്ഞിനെ അവർക്ക് നേരെ നീട്ടുമ്പോൾ അവന്റെ ഹൃദയം വല്ലാതെ നോക്കുന്നുണ്ടായിരുന്നു... കുഞ്ഞിനെ കൈയിലേക്ക് വാങ്ങി സിസ്റ്റർ ഡോർ തുറന്ന് അകത്തേക്ക് പോയി... പിന്നെ അങ്ങോട്ട് എല്ലാവരും ഒരു കാത്തിരിപ്പിൽ ആയിരുന്നു ആമിക്ക് വേണ്ടി....... തുടരും...

To Top