ഹൃദസഖി തുടർക്കഥ ഭാഗം 7 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ഇങ്ങനൊക്കെ നടക്കുമോ???

അതെന്താ

നീ വേണെങ്കിൽ കണ്ടുനോക്ക് അപ്പോ വിശ്വസിക്കാലോ

വൈശാഖ് ഫോൺ എടുത്ത് വീഡിയോ പ്ലേ ചെയ്തു ദേവികയ്ക് നൽകി


ഒന്നും രണ്ടും പറഞ്ഞു കൈ ചൂണ്ടുന്നതും മനാഫ് സർ ഡെസ്കിന് തട്ടി എണീക്കുന്നു വരുൺ മുന്പോട്ട് ആഞ്ഞു കൈ ഉയർത്തുന്നു

ദേവിക കാണുമ്മിയിച്ചു ശ്വാസം വിടാതെ നോക്കികണ്ടു അവസാനം അടുത്ത് കിടന്ന ചെയർ എടുത്ത് ഉയർത്തിയപോയേക്കും  വീഡിയോ നിന്നിട്ടുണ്ട് എല്ലാരും കൂടി ഓടിച്ചെന്ന് പിടിച്ചത് ആവും എന്നവൾ ഊഹിച്ചു..


കണ്ടോ ഇപ്പോ വിശ്വാസായോ???

മ്മ്മ്മ്

ദേവികയ്ക്ക് പേടി തോന്നി 

ഇതെല്ലാം പുതുമയായിരുന്നു അവൾക്,എല്ലാത്തിൽ നിന്നും ഒതുങ്ങിയ സ്വഭാവം ആയതിനാൽ അധികം കൂട്ടുകാർ ഇല്ലായിരുന്നു അവൾക് ആരും ദേഷ്യത്തോടെ ഇതുവരെ അവളോട് സംസാരിച്ചിരുന്നില്ല ആരിലും അനിഷ്ടം ഉണ്ടാകാതിരിക്കാൻ ദേവികയും ശ്രെദ്ധിച്ചിരുന്നു,ഇതിപ്പോ തന്നോടല്ലെങ്കിലും വല്ലാത്തൊരു കുടുക്കിലാണോ വന്നു പെട്ടിരിക്കുന്നെ എന്നവൾക്ക് തോന്നിപോയി 


സത്യം പറയാലോ ദേവു നീ വന്നശേഷം കുറച്ചു കുറവാണ് നിന്റെ കരച്ചില് കണ്ടിട്ട് നിന്നെ പേടിപ്പിക്കേണ്ട എന്ന് കരുതിയാവും


അവളൊന്ന് മൂളി

ഇനി എന്താവുമോ എന്നറിയാതെ


എന്നാലും വൈശു ഇതാരാ വീഡിയോ എടുത്തേ..?

അതോ അത് നമ്മുടെ പ്രവീൺ, അവനല്ലാതെ ഇങ്ങനെയുള്ള സിറ്റുവേഷനിൽ ആർകെങ്കിലും വീഡിയോ എടുക്കാനൊക്കെ തോന്നുമോ

അതങ്ങനെ ഒരു സൈക്കോ


വൈശാഖ് അടുത്തിരുന്നു ഹെഡ്സെറ്റ്ൽ

പാട്ടുകെട്ടുകൊണ്ടിരുന്ന പ്രവീണിനേ നോക്കി ഊറി ചിരിച്ചു


                        ✴️✴️✴️


ദിവസങ്ങൾ വളരെ വേഗത്തിൽ പോയ്കൊണ്ടിരുന്നു.ജോലിക്കൊപ്പം വൈകുന്നേരങ്ങളിലെ ട്യൂഷൻ കൂടി ആയപ്പോൾ ദേവിക ശെരിക്കും തിരക്കിൽ ആയി ട്യൂഷൻ കൂടി കഴിയുമ്പോയ്ക്കും കട്ടിൽ കണ്ടാൽ മതി ഉറങ്ങാൻ എന്ന് അവസ്ഥ ആകും അവളുടെ.ദിവസേന ഷീണിച്ചു വരുന്ന അവളുടെ ശരീരം കണ്ട് ട്യൂഷൻ നിർത്താൻ വേണ്ടി അമ്മ നിർബന്ധിക്കാൻ തുടങ്ങി , ഡിസ്റ്റൻസ് ആയിട്ട് മുന്പോട്ട് പഠിക്കാൻ ആകും എന്ന് പ്രധീക്ഷയിൽ ആണ് ജോലിക് ചേർന്നത് രണ്ടും കൂടി ആകുമ്പോൾ ഒന്നും വായിക്കാൻ പോലും സമയം കിട്ടുന്നില്ലന്നവൾ ഓർത്തു..ഒരു സൺ‌ഡേ ആണ് അതങ്ങു ഓടിപ്പാഞ്ഞു പോകും . എന്നാൽ ടീച്ചിങ് അവൾക് വലിയൊരു പാഷൻ ആയിരുന്നു.


ഒരു വൈകുന്നേരം  ആകാശിന്റെ ഒരു പാട്ടിനു കാതോർത്തിരിക്കുക ആയിരുന്നു എല്ലാവരും.. എന്തുകൊണ്ടോ അവൾക് മനുവിനെ ഓർമ്മ വന്നു,


പാട്ടു കഴിഞ്ഞപ്പോൾ വൈശാഖ് പറഞ്ഞു


സാലറി കിട്ടിയിട്ട് ഇതുവരെ ദേവികയുടെ ചിലവ് കിട്ടിയില്ലലോ നമുക്കൊരു ചായ ആയാലോ

വൈശാ വേണ്ട

അതെന്താ നീ ഇത്രക് പിശുക്ക് കാണിക്കല്ലേ. 

എന്റെൽ കാശില്ല 

കാശില്ലേ അപ്പോ സാലറിയോ?


അതല്ലടാ ഞനിന്ന് കാശൊന്നും എടുത്തിട്ടില്ല


അക്കൗണ്ടിൽ ഉണ്ടല്ലോ  സാരല്ല അവിടെ google pay,card എല്ലാം വർക്കിംഗ്‌ ആണ്,

പിന്നെ കടമായിട്ടാണെങ്കിൽ ആകാശിന്റ ഉണ്ടാകും 

അതല്ല വാങ്ങിത്തരാം പറ്റില്ല എന്നാണെങ്കിൽ അത് പറഞ്ഞാൽ മതി


അവൾ ആകെ വിഷമത്തിൽ ആയി, ജോയിലിയിൽ കയറിയിട്ട് ഒന്നര മാസം ആയി, ആദ്യം കിട്ടിയ സാലറി മൊത്തമായി തന്നെ പലചരക്കു കടയിൽ മുടങ്ങികിടന്ന പറ്റ് തീർക്കനെ ഉണ്ടായിരുന്നുള്ളു. ട്യൂഷൻ എടുത്ത് കിട്ടുന്ന കാശുകൊണ്ടാണ് പോക്ക് വരവുകൾ നടക്കുന്നത്. നുള്ളി പെറുക്കിയാൽ തന്നെ ഒരു 200 രൂപ കാണും 

ആകെ പെട്ടുനിൽക്കുന്ന അവളെ നോക്കാതെ വൈശാകും പ്രവീണും ആകാശും കഫെ ലക്ഷ്യമാക്കി നടന്നിരുന്നു

ഒന്നും പറയാതെ ആ 200 രൂപയും എടുത്ത്  പൊട്ടിവരുന്ന കരച്ചിചിൽ ചീളുകൾ അവർ കേൾക്കാതിരിക്കാനായി ഷോളിന്റെ ഒരറ്റം കൊണ്ട് വായടച്ചുപിടിച്ചു  അവരുടെ കൂടെ നടന്നു.


കഫെ കയറുമ്പോളാണ് ദൂരെ നിന്ന് വരുന്ന വരുൺലാലിനെ കാണുന്നത് വൈശാഖ് കൂകി വിളിച്ചു അവനെയും കൂട്ടത്തിൽ ചേർത്തു

പൂർണമായി

ദേവിക മനസ്സിൽ പറഞ്ഞു


ഓരോരുത്തരായി പരിപ്പുവടയും ചായയും lime ജ്യൂസ് എല്ലാം ഓർഡർ ചെയ്യുമ്പോൾ അവളുടെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു

ഇരുന്നൂറ് രൂപയിൽ കൂടുതൽ അവർ കഴിക്കരുതേ എന്ന് പ്രാർത്ഥിക്കുകയായിരുന്നു. അവരാരും പക്ഷെ അവളുടെ മുഖഭാവം ശ്രെദ്ധിക്കുന്നില്ലായിരുന്നു.


നീ എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്ന ദേവു

നിന്റെ പിശുക്കു കണ്ടാൽ തോന്നും വീട്ടിലെ മൊത്തം ചിലവും നീയാ നോക്കുന്നെന്ന്

പിശുക്കി


അവർ പറഞ്ഞു ചിരിച്ചു

എന്തുകൊണ്ടോ അവളും ആ ചിരിയിൽ കൂടി ചേർന്നു


ഇന്നത്തെ കാലത്ത് ഒരു മിഡിൽ ക്ലസ് ഫാമിലി വളരെ കഷ്ടപെട്ടാണ് ജീവിച്ചു പോകുന്നെ അതിൽ ഒരാൾ അസുഖമായി കിടപ്പിൽ ആകുക കൂടി ചെയ്താൽ പിന്നെത്തെ അവസ്ഥ പറയണോ, അവൾക് തന്റെ അവസ്ഥ ഓർത്തു സ്വന്തം സഹതാപം തോന്നി

താനായിട്ട് ആരോടും ഒന്നും പറഞ്ഞിട്ടില്ല അവർ അന്നെഷിച്ചിട്ടും ഇല്ല


ഭക്ഷണം കഴിച്ചിട്ടു കാശില്ലാന്ന് പറയേണ്ടി വരുമോ ന്റെ കണ്ണാ

ആ ഒരു അപമാനം ഉണ്ടാക്കിത്തരല്ലേ ദൈവമേ

എല്ലാവരുടെയും  മുൻപിൽ വെച്ചു അപമാനിതയാകുന്നത് സ്വയം സങ്കല്പിച്ചു നോക്കി,വയ്യ! ചെന്നിയിൽ നിന്നും വിയർപ്പോഴുകി

തൊണ്ടകുഴിയിൽ ഒരു കല്ലെടുത്തു വെച്ചപോലെ... കണ്ണുനിറഞ്ഞു  ശ്വാസം കിട്ടാതെ വല്ലാത്തൊരു അവസ്ഥ.


വൈശാഖിന് ഒരു ഫോൺ വന്നവൻ എണീറ്റുപോയതും ദേവികയ്ക് കുടിച്ചുകൊണ്ടിരുന്ന ജ്യൂസ്‌ തരുപ്പിൽ കയറിയതും ഒരുമിച്ചായിരുന്നു. ചുമ നിന്ന് ഡ്രെസ്സിലായ juice കഴുകിപോക്കിയാണ് അവൾ പുറത്തേക്ക് വന്നത് അപ്പോയെക്കും അവരെല്ലാം റോഡിലേക്ക് ഇറങ്ങിയിരുന്നു,

ചേട്ടാ ബില്ല് എത്രയാ

250 രൂപ

അവളാകെ വിളറി വെളുത്തു പുറമെ നിൽക്കുന്നവരെ വിളിക്കാൻ അഭിമാനം സമ്മതിക്കുന്നുമില്ല കയ്യിലാണെങ്കിൽ 200 രൂപയെ ഉള്ളു ഇത് മുഴുവൻ എടുത്താലും ബസ്സില്ലനുപോകാൻ കശ് ആരോടേലും വാങ്ങണം ഹാ അത് അഭിഷ തരുമായ്ക്കും

എന്ത് ചെയ്യും

ബില്ലും നീട്ടി നിൽക്കുന്ന ആളുടെ അടുത്തുന്നു ബില്ല് വാങ്ങി കയ്യിൽ ചുരുട്ടിപിടിച്ച  കാശെടുത്തു


ഇക്ക പൈസ ആയച്ചിക്കെ 


അടുത്തുനിന്നു പരിചിതമാർന്ന സ്വരം


വരുൺ ലാൽ!


QR കോഡ് സ്കാൻ ചെയ്തു പേയ്‌മെന്റ് ചെയ്തു അവളെ യാതൊരു പരിചയവും ഇല്ലാത്തപോലെ നടന്നുപോകുന്നവനെ  ഒരമാന്തത്തോടെ അവൾ നോക്കിനിന്നു പിന്നെ ഷാളിന്റെ  അറ്റം കയ്യിലിട്ട് ഞെരുക്കികൊണ്ട് അവന്റെ പിന്നാലെ വെച്ചുപിടിച്ചു..


ബില്ല് വാങ്ങാൻ പരുങ്ങുന്നത് കണ്ടിട്ടാകും വരുൺ ബില്ല് അടച്ചത്, എന്തായാലും വലിയൊരു സഹായം ആയി, കാശ് എങ്ങനാണേലും തിരിച്ചു കൊടുക്കണം ഒരു താങ്ക്സും പറയണം അവൾ മനസ്സിൽ ചിന്തിച്ചുറപ്പിച്ചു.


ഒന്നുരണ്ടു തവണ വരുണിനോട് സംസാരിക്കാൻ ശ്രെമിച്ചപ്പോഴും വരുൺലാൽ ഒഴിഞ്ഞു മാറുന്നപോലെ തോന്നി അവൾക്ക്


വരുൺലാൽ കേബിനിൽ നിന്നും പുറത്തിറങ്ങാൻ നോക്കുന്നു എന്ന് തോന്നിയപ്പോൾ, ബാത്‌റൂമിലേക് എന്ന വ്യാചേന ദേവിക പുറത്തേക്കിറങ്ങി പെട്ടന്നാരും കാണാതെ നിന്നു

വരുൺ പുറത്തിറങ്ങി എന്ന തോന്നിയപ്പോ വേഗം അടുത്തേക്ക്  ചെന്നു.

വരുൺലാലേട്ടാ...


തന്റെ അടുത്തേക്ക് ഓടി വരുന്നവളെ കണ്ടപ്പോൾ അവന്റെ ചുണ്ടിലൊരു ചിരിയായിരുന്നു.


എന്ത് എന്ത്...

വരുൺലാലേട്ടനോ??  ലാലു എന്ന് വിളിച്ചാമതി, അല്ലെങ്കിൽ വരുൺ അവളുടെ ഒരു വരുൺലാലേട്ടൻ അവനൊന്നു കെറുവിച്ചുകൊണ്ട് പുച്ഛിച്ചു.


വായിക്കുന്നവർ എല്ലാരും അഭിപ്രായം പറയണേ  എങ്കിലല്ലേ എന്റെ എഴുത്ത് നന്നാക്കാൻ ആകു... തുടരും......

To Top