ഹൃദസഖി തുടർക്കഥ ഭാഗം 6 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...



ദേവികയ്ക് വരുണിനോട് വല്ലാത്ത വെറുപ്പ് തോന്നി, ആദ്യമായി കണ്ടത് അവൾക് ഓർമ വന്നു  നിസാര കാര്യത്തിന് ഇത്രക്കൊക്കെ ദേഷ്യം വരുമോ? തന്നോടെന്തോ ശത്രുത ഉള്ളപോലെ ആണ് അവന്റെ പെരുമാറ്റം ഇനിപ്പോ അഭിനേട്ടന് പകരം വന്നതുകൊണ്ട് ആയിരിക്കുമോ അന്നത്തെ ദിവസത്തെ വരുണിന്റെ ദേഷ്യം ഓർക്കും തോന്നും അവളുടെ കണ്ണുകൾ ഈറനായി അയാളോട് ഞാനൊന്നും ചെയ്തില്ലല്ലോ എന്നാലോചിച്ചു അവൾക്ക് ആ രാത്രി ഉറക്കം വന്നില്ല


പിറ്റേന്ന് ഓഫീസിലേക്ക് പോകാൻ അവൾക് വലിയ ഉന്മേഷം ഒന്നും ഇല്ലായിരുന്നു.

റീസെപ്ഷനിൽ അഭിഷ നേരത്തെ എത്തിയിരുന്നു.


എന്ത് പറ്റി ചേച്ചി മുഖമൊക്കെ വല്ലാതെ ഉണ്ടല്ലോ?

ഒന്നുമില്ല അഭി.


ഇന്നലെ അവിടെ മുട്ടൻ വഴക്ക് ആയിരുന്നല്ലേ 


വഴക്കോ?.

ആ അതോ അത് ചെറുതായ് ഒരു മിസ്റ്റേക്ക് അത്രേ ഉള്ളു


അത് ഇവളെങ്ങനെ അറിഞ്ഞു ഇവിടെ വരെ കേട്ടുകാണുമോ? എന്നോർത്തുകൊണ്ട് ദേവിക ഒരു ചമ്മലോടെ പറഞ്ഞു...


ചെറുതോ എന്റെ പൊന്നേ... കസേര എടുത്ത് അടിക്കാൻ നോക്കിക്കൊണ്ടാണോ ചേച്ചികുട്യേ ചെറിയ അടി ഉണ്ടാക്കുന്നെ


കണ്ണും തള്ളി ഇതൊക്കെ എപ്പോ എന്ന എക്സ്പ്രഷൻ ഇട്ടു നിൽക്കുന്ന ദേവികയെ കണ്ടു

അഭിഷ പറഞ്ഞു 

അല്ലേലും അങ്ങേർക്കത് വേണമായിരുന്നു,


ആർക്ക്?

ദേവിക ചോദിച്ചു


അഭിഷ എന്തോ പറയാൻ വന്നതും ഉള്ളിലേക്കു വരുന്ന കസ്റ്റമേഴ്സിനെ കണ്ടു പിന്നെപറയാം എന്ന് ആഗ്യം കാണിച്ചു, അതോടെ ദേവിക മുകളിലേക്കു നടന്നു.


മുകളിൽ ഓഫീസ് ന്റെ ഡോർ തുറന്നപ്പോയെ കണ്ടു. കാലിൽ കാൽ കയറ്റിവെച്ചു ഏതോ മാഗസിൻ വായിച്ചിരിക്കുന്ന വരുൺലാലിനെ


ഈശ്വരാ..

ദേവിക മനസ്സിൽ പറഞ്ഞെങ്കിലും ഉള്ളിലെ ഭയം കാരണം വാക്കുകൾ ചെറുതായി പുറത്തേക്ക് തെറിച്ചു

അത് കേട്ടെന്നപോലെ വരുൺ തല ഉയർത്തി നോക്കി, അവളെ കണ്ടു ഒന്ന് പുഞ്ചിരിച്ചു 


ശഭാഷ്..

ഇതിനു ചിരിക്കാനും അറിയോ 

ഉള്ളിലേക്കു വെച്ച കാൽ പിന്നോട്ട് വെക്കണോ മുന്പോട്ട് വെക്കണോ എന്നറിയാതെ അവൾ അവന്റെ മുഖത്തു നോക്കി വിളറിക്കൊണ്ട് പുഞ്ചിരിച്ചു.


തന്റെ സീറ്റിൽ ബാഗും വെച്ച് ഒറ്റ ഓട്ടമായിരുന്നു ബാത്‌റൂമിലേക്ക്


ആരെങ്കിലും വരുന്നുണ്ടോ എന്ന് ശ്രെധിച്ചു കുറെ നേരം കഴിഞ്ഞു ഡോർ തുറന്ന് തല പുറത്തേക്കിട്ട് നോക്കി


അപ്പോയെ കണ്ടു  ബാത്രൂം സൈഡിൽ കാലും ചാരി നിൽക്കുന്ന വൈശാഖിനെയും വരുണിനെയും


വീണ്ടും..... ഇതെപ്പോ വന്നു 

അവരെ നോക്കി ചിരിച്ചെന്ന് വരുത്തി അവൾ വേഗത്തിൽ നടന്നു


മിസ്സ്‌ ദേവിക ഒന്ന് നിന്നെ...


വരുൺലാൽ ആണ്.

വേണ്ട ഡാ പോട്ടെ എന്നെല്ലാം വൈശാഖ് പറയുന്നുണ്ട്


ഇയാളെന്തിനാ  എപ്പോഴും എന്റെ നെഞ്ചത്തിട്ട് കയറുന്നെ എന്ന് ചിന്തിച് അവൾ തിരിഞ്ഞു നിന്നു


നിന്റെ എന്തേലും വീണു പോയിട്ടുണ്ടോ


മുഖത്തു നോക്കാതെ തന്നെ പറഞ്ഞു

ഇല്ല


പിന്നെ എന്ത് ചോദിച്ചാലും തലയും താഴ്ത്തി നില്കുന്നെ എന്താ?


അവളൊന്നും മിണ്ടിയില്ല


അല്ല വൈശാകേ ചെയ്യാത്ത കാര്യം ഏറ്റെടുക്കാൻ ഇവളാരാ ഹരിച്ചന്ദ്രന്റെ കൊച്ചുമോളോ.. വരുണിന് ദേഷ്യം തീർന്നില്ല എന്ന് തോന്നുന്നു


അത് പിന്നെ... നിങ്ങള് തമ്മിൽ ഒരു വഴക്ക് വേണ്ടാന്ന് വെച്ചിട്ടാണ്


ഞങ്ങൾ തമ്മിൽ ഉള്ളത് ഞങ്ങൾ തീർത്തോളാം നീ ഇടപെടേണ്ട ആദ്യം സ്വന്തം സ്ഥാനം സേഫ് ആകാൻ നോക്ക്


അവൻ ദേശിച്ചു,

മം അവളൊന്ന് മൂളി തിരിഞ്ഞു നടന്നു


ഹ പിന്നേ ഇത് കോമൺ ബാത്രൂം ആണ് ഉള്ളിൽ കയറി മെയിൻ ഡോർ അടച്ചിടുമ്പോ അതുകൂടി ഓർക്കണം ഞങ്ങളും മനുഷ്യരാണ് ഈ വക ആവശ്യങ്ങൾ ഒകെയ് ഉണ്ട്


പകുതി കളിയായും കാര്യമായും പറഞ്ഞു വരുൺ ബാത്‌റൂമിലേക് കയറിപ്പോയി

ചിരി കടിച്ചുപിടിച്ചുകൊണ്ട് വൈശും


അയ്യേ......

ഞാനെന്താ ഈ കാണിച്ചത് സത്യമല്ലേ പറഞ്ഞത്   വരുണിന്റെ മുൻപിൽ നിന്ന് രക്ഷപെടാൻ ചെയ്തതായിരുന്നു ആകെ നാണം കെട്ടു സ്വന്തം മണ്ടത്തരം ഓർത്തു തലയ്കടിച്ചു ദേവിക കേബിനിലേക് നടന്നു..


അന്ന് എല്ലാവരും തിരക്കിട്ട പണിയിൽ ആയിരുന്നു. എക്സിക്യൂട്ടീവ് എല്ലാം തന്നെ പുറത്തുപോയിരുന്നു മനാഫ് സാറും വന്നില്ല അതിനാൽ തന്നെ വൈശും ദേവികയും പ്രവീണും മാത്രമായി,


ഉച്ചക്ക് ശേഷം ആണ് ദേവികയുടെ തിരക്ക് കഴിഞ്ഞത്


അടുത്തിരിക്കുന്നവനോട്‌ സംസാരിക്കണം എന്നുണ്ടായിരുന്നു എങ്കിലും രാവിലത്തെ കാര്യം ആലോചിച്ചു ചടപ്പായി അവസാനം അവൾ പതുക്കെ വൈശാഖിനെ വിളിച്ചു


വൈശു എടാ.....


ഹാടാ മുത്തേ...ദാ വന്നു

കസേരയും വലിച്ചോണ്ട് ഒരു വരവായിരുന്നു


ഇതെന്ത് ജീവി എന്നോർത്തു ദേവിക ഒന്നോതുങ്ങി ഇരുന്നു, അവളുടെ ചെയർ ന്റെ അടുത്തായി വന്നിരുന്നുകൊണ്ട് അവൻ ചോദിച്ചു


ഇനി പറ എന്താ എന്റെ കൊച്ചിന്റെ പ്രശ്നം.

ഒരു പ്രേശ്നവും ഇല്ല

നിന്റെ മുഖമൊക്കെ വല്ലാതെ ഉണ്ടല്ലോ ഹൈ... അതൊന്നുമില്ല

മ്മം....

പറയാൻ മടി ആണെങ്കിൽ വേണ്ട

വൈശു മുഖം തിരിച്ചു.


അതല്ലടാ... ഇന്നലെ ഉറങ്ങാൻ ആയില്ല..


അതെന്താ... ആരെയേലും സ്വപ്നം കണ്ടോ...


ഇല്ല ഇന്നലെത്തെ പ്രശ്നം ഓർത്തിട്ട്


വൈശാഖ് അവളെ കണ്ണുമിഴിച്ചു നോക്കി പിന്നെ പൊട്ടിച്ചിരിച്ചു.


എന്റെ കൊച്ചേ.. എന്ത് പ്രശ്നം ഉണ്ടായി അപ്പൊ ബാക്കി കണ്ടിരുന്നെങ്കിൽ നിന്റെ ബോധം പോകുമായിരുന്നല്ലോ.. നീ എന്തിനാ ടെസ്റ്റ്‌ ഡ്രൈവ് വെഹിക്കിൾ ഓർഡർ ചെയ്യാൻ മറന്നെന്നു പറഞ്ഞത് എന്നിട്ടല്ലേ വരുൺ ദേഷ്യപ്പെട്ടത്


അതിനെന്തിനാ എന്നോട് ദേഷ്യപ്പെടുന്നെ അയാൾക് ന്നെ കണ്ടുകൂടാ അതോണ്ടാ


അവൻ പാവമാടി


ഹാ നല്ല പാവം


സത്യം ദേവു നീ ഇന്നലെ മനാഫ് സാറേ സൈഡ് പറഞ്ഞപോലെ തോന്നിക്കാനും അതാണ്, ഇവിടെ നീ കരുതും പോലെ എല്ലാരും പാവങ്ങൾ ഒന്നുമല്ല പുറമെ കാണുന്ന പോലെ ഉള്ളവർ  അല്ല എല്ലാവരെയും വിശ്വസിച്ചാൽ  നല്ല എട്ടിന്റെ പണി കിട്ടും. വൈശാഖ് പറഞ്ഞു നിർത്തി


അവളൊന്നും മനസിലാകാതെ വൈശാഖിനെ നോക്കി.. പിന്നെ ചോദിച്ചു 


ഇന്നലെ എന്തായിരുന്നു വഴക്ക് ഞാൻ പോകും വരെ ഒന്നുമില്ലായിരുന്നാലോ


നീ എങ്ങനെ അറിഞ്ഞു


താഴെ നിന്ന് അഭിഷ പറഞ്ഞു


ടെസ്റ്റ്‌ ഡ്രൈവ് ഓർഡർ ചെയ്യേണ്ടത് മനാഫ് സർ ആണ് അയാൾ 3 ഡേ ആയി വലിപ്പിക്കുക ആണ്, അയാൾ അവനോട് എപ്പോഴും ഇങ്ങനെ ആണ്.ഇതിപ്പോ നാലാമത്തെ തവണയായി മനഃപൂർവം ആണ്.  ഉച്ചയ്ക്ക് നിന്റെ തലയിൽ ചാരി ഒഴിവാക്കാൻ നോക്കിയതായിരുന്നു നീ പോയശേഷം  ലാലു വന്നു വീണ്ടും വഴക്കായി,  ഒന്നും രണ്ടും പറഞ്ഞു തെറ്റി കയ്യേറ്റം വരെ എത്തിയതാ ഞങ്ങൾ എല്ലാരും കൂടി പിടിച്ചു, അയാൾക് കുറച്ചു തലയിൽ കയറൽ കൂടുതലാ...


ദേവിക ഒരു ഞെട്ടലോടെ ആണ് ഇതെല്ലാം കേട്ടുനിന്നത്,


ഇങ്ങനൊക്കെ നടക്കുമോ???

അതെന്താ

നീ വേണെങ്കിൽ കണ്ടുനോക്ക് അപ്പോ വിശ്വസിക്കാലോ

വൈശാഖ് ഫോൺ എടുത്ത് വീഡിയോ പ്ലേ ചെയ്തു ദേവികയ്ക് നൽകി


തുടരും.....

To Top