രചന: ആതൂസ് മഹാദേവ്
മുന്നറിയിപ്പ് : കഥയെ കഥയായ് കണ്ട് വായിക്കുക, നിങ്ങൾക്ക് ഉൾകൊള്ളാൻ കഴിയാത്ത പലതും തുടർന്ന് ഉള്ള ഭാഗങ്ങളിൽ സംഭവിച്ചേക്കാം!!
=================================
ഹോസ്പിറ്റലിൽ കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരിക്കുവാണ് എല്ലാവരും. കുറച്ച് മണിക്കൂറുകൾക്ക് മുന്നേ ആണ് അലോഷി ആമിയെയും ആദമിനെയും കൊണ്ട് ഹോസ്പിറ്റലിലേയ്ക്ക് വന്നത്...
സ്ട്രച്ചറിൽ കൊണ്ട് വരുന്ന ആദമിനെയും അവനിൽ നിന്ന് ഒഴുകുന്ന രക്തവും ആമിയെയും കണ്ട് മേരിയും നിമ്മിയും റീനയും അലമുറയിട്ട് കരഞ്ഞു. മാത്യു സങ്കടം സഹിക്ക വയ്യാതെ വിങ്ങി പൊട്ടി!!! അലോഷി വന്ന നേരം മുതൽ ആരോടും ഒന്നും മിണ്ടാതെ ചെയറിൽ കൈയിൽ മുഖം താങ്ങി ഒരേ ഇരുപ്പ് ആണ്..
മണിക്കൂറുകൾ പിന്നിട്ടതും ഒരു നേഴ്സ് പുറത്തേയ്ക്ക് ഇറങ്ങി വന്ന് കൊണ്ട് ചോദിച്ചു.
"ആദമിന്റെ കൂടെ ഉള്ളവർ "
അത് കേൾക്കേണ്ട താമസം അലോഷി എഴുന്നേറ്റ് വേഗത്തിൽ അവരുടെ അടുത്തേയ്ക്ക് പാഞ്ഞു. ഒരു നിമിഷം അവന്റെ ആ വരവിൽ സിസ്റ്റർ പേടിച്ച് പുറകിലേയ്ക്ക് മാറി!!!
"ആദമിന് എന്താ സിസ്റ്റർ,, അവന് ഇപ്പോൾ എങ്ങനെ ഉണ്ട്. വേറെ കുഴപ്പം ഒന്നുമില്ലലോ അവൻ ഓക്കേ അല്ലെ "
അവരെ ഒന്നും പറയാൻ സമ്മതിക്കാതെ അങ്ങനെ തുടരെ തുടരെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു... അത് കേട്ട് അവർ ദയനീയമായ് അവന്റെ അടുത്ത് നിൽക്കുന്ന മാത്യുവിനെ ഒന്ന് നോക്കി..
"എന്താ സിസ്റ്റർ "
അയാൾ കാര്യം തിരക്കി. അയാളുടെ നെഞ്ച് ശക്തമായ് മിടിക്കുന്നുണ്ടായിരുന്നു!!! അപ്പോഴേയ്ക്ക് ഡോക്ടർ പുറത്തേയ്ക്ക് വന്നിരുന്നു. ഇപ്പോൾ എല്ലാവരുടെയും കണ്ണുകൾ അയാളിൽ ആണ്. അത് മനസിലാക്കി അയാൾ പറഞ്ഞു തുടങ്ങി!!!
"ആളുടെ അവസ്ഥ ഇത്തിരി മോശം ആണ് കുത്ത് കിട്ടിയിരിക്കുന്നത് നല്ല ആഴത്തിൽ ആണ്. അതുകൊണ്ട് തന്നെ ആന്തരിക അവയവങ്ങൾക്ക് ഡാമേജ് ഉണ്ടോ എന്ന് നോക്കണം. ഇപ്പൊ അത്യാവശ്യമായ് ആൾക്ക് ബ്ലഡ് വേണം. ഒരുപാട് പോയിട്ട് ഉണ്ട്. ഇവിടെ ബ്ലഡ് ബാങ്കിൽ ഇല്ലെങ്കിൽ നിങ്ങൾ അതൊന്ന് എത്രയും വേഗം arrange ചെയ്യണം "
അത്രയും പറഞ്ഞ് ഡോക്ടർ എല്ലാവരെയും ഒന്ന് നോക്കി...
"അവന് കുഴപ്പം ഒന്നുമില്ലലോ അല്ലെ ഡോക്ടർ "
അലോഷി അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു!!!
"സോറി ഒന്നും പറയാറായിട്ടില്ല "
അത്ര മാത്രം പറഞ്ഞു കൊണ്ട് അയാൾ അയാൾ അവിടെ നിന്നും പോയി. മേരിയും നിമ്മിയും പൊട്ടി കരഞ്ഞു. മാത്യു തളർച്ചയോടെ ചെയറിലേയ്ക്ക് ഇരുന്നു. അലോഷി നിറഞ്ഞ കണ്ണുകളോടെ ഇടറുന്ന ചുവടുകളോടെ റിസപ്ഷനിലേയ്ക്ക് നടന്നു!!!!
================================
ബ്ലഡ് arrange ചെയ്ത ശേഷം അലോഷി അവരുടെ അടുത്തേയ്ക്ക് വരുമ്പോൾ കാണുന്നത് ഒരു ലേഡി ഡോക്ടർ അവരോട് സംസാരിക്കുന്നത് ആണ്.. ആമിയുടെ കാര്യം ആണെന്ന് മനസിലായതും അവൻ വേഗം അവരുടെ അടുത്തേയ്ക്ക് നടന്നു!!!
"ഞങ്ങൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട് ബട്ട് ആ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്തിരി ക്രിട്ടിക്കൽ ആണ്. ഇപ്പോഴത്തേ അവസ്ഥ അനുസരിച്ച് രണ്ടിൽ ഒരാളുടെ കാര്യം മാത്രമെ ഞങ്ങൾക്ക് ഉറപ്പ് തരാൻ കഴിയൂ "
അത് കേട്ടതും എല്ലാവരും മുഴുവൻ ആയ് തകർന്നിരുന്നു. അലോഷിയുടെ നെഞ്ച് നീറി പുകഞ്ഞു!!!
"ഡോക്ടർ പ്ലീസ് ആമിക്ക് ആമിക്ക് ഒന്നും സംഭവിക്കരുത് "
അലോഷി അവരുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു!!!!
"ഓക്കേ i will try "
അതും പറഞ്ഞ് അവർ അകത്തേയ്ക്ക് കയറി പോയി...
"അയ്യോ മോനെ "
മേരിയുടേ ആ വിളി കേട്ടതും എല്ലാവരും തിരിഞ്ഞു നോക്കി. ഫ്ലോറിൽ ബോധം ഇല്ലാതെ വീണ് കിടക്കുന്ന നിമ്മിയെ കണ്ട് ആദ്യം അവൻ ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവൻ ഓടി അവർക്ക് അരികിലേയ്ക്ക് വന്ന് അവരെ പൊക്കി എടുത്ത് കൊണ്ട് casualty ലേക്ക് കൊണ്ട് പോയി.. പുറകെ റീനയും..
"ഇച്ചായ എന്തൊക്കെയാ ഈ നടക്കുന്നത് "
മേരി കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു..
"ഒന്നുമില്ല ഡോ താൻ നോക്കിക്കോ നമ്മുടെ മക്കൾ അസുഖം ഒക്കെ ഭേദമായി വേഗം വരും "
ഉള്ളിൽ ഭയം എന്ന വികാരം കുമിഞ്ഞു കൂടുന്നു എങ്കിലും അയാൾ അവർക്ക് ധൈര്യം പകർന്നു കൊണ്ടിരുന്നു...
==============================
തന്റെ തലയിൽ ആരോ തലോടുന്ന പോലെ തോന്നിയതും നീതു പതിയെ മിഴികൾ ചിമ്മി തുറന്നു.. മുന്നിൽ ഇരിക്കുന്ന അലോഷിയെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.. എന്നാൽ ആ ചിരി മാറാൻ നിമിഷ നേരം മാത്രം മതിയായിരുന്നു.. അവൾ ഒരു ഞെട്ടലോടെ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് കൊണ്ട് ചോദിച്ചു!!!!
"ഇച്ചായ ആമി എന്റെ ആമിയെ കൊണ്ട് വന്നോ നിങ്ങൾ.. പറ ഇച്ചായ കൊണ്ട് വന്നോ എന്റെ ആമിയെ "
അത് കേട്ട് അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു..
"ആ മോളെ ആമിയേ കൊണ്ട് വന്നു. അവൾ അവൾ ഇവിടെ ഉണ്ട് "
തന്റെ ശബ്ദത്തിലെ ഇടർച്ചയേ തടഞ്ഞു കൊണ്ട് അവൻ അത് പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി..
"സത്യം ആണോ ഇച്ചായ,, അതോ എന്നെ പറ്റിക്കാൻ നിക്കുവാണോ "
"അവൾ സംശയ ഭാവത്തോടെ ചോദിച്ചതും അവൻ അവളുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു..
"എന്നാൽ അവളെ അകത്തേയ്ക്ക് വിളിക്ക് ഇച്ചായ.. എനിക്ക് അവളെ കാണണം, ഒന്ന് കണ്ടാലേ എനിക്ക് സമാധാനം ആവുകയുളൂ "
അവളുടെ ആ വാക്കുകൾ അവന്റെ നെഞ്ചിടിപ്പുയർന്നു. എന്ത് പറയും എന്നറിയാതെ അവൻ ഇരുന്നു!!!
"ഇച്ചായൻ എന്താ ഒന്നും മിണ്ടാത്തത് ചെല്ല് പോയ് ആമിയെയും കൂട്ടി കൊണ്ട് വാ "
"മോളെ അതല്ല ആമിക്ക് ഇവിടെയ്ക്ക് വരാൻ കഴിയില്ല "
അത് കേൾക്കെ അവളുടെ കണ്ണുകൾ ഒന്ന് കുറുകി.
"അത് എന്താ "
"അത് ആമിയെ delivery ക്ക് വേണ്ടി operations റൂമിലേയ്ക്ക് കൊണ്ട് പോയിട്ടുണ്ട് "
അത് കേൾക്കെ അവൾ ഒന്ന് ഞെട്ടി.
"അപ്പോൾ ആമി ഇന്ന് പ്രസവിക്കുമോ,, നമ്മുടെ ആദ്യത്തെ വാവ ഇന്ന് വരുവോ ഇച്ചായ "
അവളുടെ വിടർന്ന കണ്ണുകളോടെ ഉള്ള ചോദ്യം കേൾക്കെ അവന്റെ നെഞ്ച് പിടഞ്ഞ് കൊണ്ടിരുന്നു..
"മം വരും മോളെ "
അവളുടെ പ്രതീക്ഷയോടെ ഉള്ള കണ്ണുകളിലേയ്ക്ക് നോക്കി അവന്റെ ഹൃദയം നുറുങ്ങുന്ന വേദനയിലും മറുപടി പറഞ്ഞു...
"ഇപ്പോഴാ ഇച്ചായ എനിക്ക് ഒന്ന് സമാധാനം ആയത്, എത്രയും പെട്ടന്ന് വാവ കൂടെ വന്നാൽ നമുക്ക് വീട്ടിലേക്ക് പോകാമല്ലോ അല്ലെ "
"മം പോകാം മോളെ "
അവൾ അവന്റെ നെഞ്ചിലേയ്ക്ക് സന്തോഷത്തോടെ ചാഞ്ഞു.. അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്റെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ അമർത്തി തുടച്ചു!!!!!!
================
മണിക്കൂറുകൾ പിന്നെയും ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. മാത്യുവും അലോഷിയും മേരിയും ICU വിന് പുറത്ത് ചെയറിൽ ഇരിപ്പുണ്ട്. നിമ്മിയെ ട്രിപ്പ് കൊടുത്ത് കിടത്തിയിരിക്കുന്നു. റീന അവരുടെ കൂടെ ഇരിപ്പുണ്ട്.
അപ്പോഴാണ് അവിടെക്ക് മാധവനും സീതയും അവിടെക്ക് വന്നത്. മാത്യു ആണ് മാധവനെ വിളിച്ച് കാര്യം അറിയിച്ചത്. കുറച്ച് കാര്യങ്ങൾ മാത്രവേ അയാൾ പറഞ്ഞിരുന്നുള്ളൂ.
"എന്താ എന്താ ഉണ്ടായത് മോൾക്ക് എന്താ പറ്റിയത് "
മാധവൻ അവർക്ക് അരികിലേയ്ക്ക് വന്ന് കൊണ്ട് ആദിയോടെ ചോദിച്ചു..
"നീതു മോൾക്ക് മാത്രം അല്ല ആദവും ആമിയും അകത്താണ് "
അത് കേൾക്കെ അവർ രണ്ടാളും ഒരു ഞെട്ടലോടെ പരസ്പരം നോക്കി..
"നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് മക്കൾക്ക് എന്താ പറ്റിയത് എന്നൊന്ന് പറയൂ "
സീത നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു.. അത് കേട്ട് ദീർഘമായ് ഒന്ന് നിശ്വസിച്ചു കൊണ്ട് അലോഷി നടന്നതെല്ലാം അവരെ അറിയിച്ചു.. ഒരു തരം ഞെട്ടലോടെ അവർ അതൊക്കെ കേട്ടത്.. സീത കരഞ്ഞു കൊണ്ട് ചെയറിലേയ്ക്ക് ഇരുന്നു. എന്നാൽ മാധവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി..
"ആ നാശം പിടിച്ചവൻ ഇപ്പോൾ എവിടെ ഉണ്ട് "
അയാൾ അലോഷിയുടെ മുഖത്തേയ്ക്ക് നോക്കി കോപത്തോടെ ചോദിച്ചു.
"അവൻ ഇപ്പോൾ ജീവനോടെ ഇല്ല!!! ഈ ഭൂമിൽ നിന്ന് തന്നെ അവൻ പോയ് കഴിഞ്ഞു "
അത് കേൾക്കെ സീത തന്റെ കരച്ചിൽ പുറത്തേയ്ക്ക് വരാതിരിക്കാൻ എന്നോണം കൈകളാൽ വായ് പൊത്തി പിടിച്ച് കൊണ്ട് പൊട്ടി കരഞ്ഞു. എന്നാൽ മാധവന്റെ മുഖത്ത് ഒരു തരം സന്തോഷം ആയിരുന്നു...
"നന്നായി "
അത്ര മാത്രം പറഞ്ഞു കൊണ്ട് അയാൾ തിരിഞ്ഞു നിന്നു. പുറമെ ഇങ്ങനെ ദേഷ്യത്തോടെ നിൽക്കുന്നു എങ്കിലും ആ ഉള്ളിലെ നേരിയ നീറ്റൽ മാത്യു അറിയുന്നുണ്ടായിരുന്നു..
അയാൾ മാധവന്റെ അടുത്തേയ്ക്ക് പോയ് അയാളുടെ തോളിൽ അയ് കൈ വച്ചു!!! അയാൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു എങ്കിലും ഒക്കെ വിഭലമായി പോയി...
"മക്കൾക്ക് എങ്ങനെ ഉണ്ടെഡോ "
"നീതു ഓക്കേ ആണ് പക്ഷെ "
അത്രയും പറഞ്ഞു കൊണ്ട് അയാൾ ഒന്ന് നിർത്തി.
"എന്താ ഡോ ഒരു പക്ഷെ കാര്യം പറയ് "
"ആദമിന്റെയും മോളുടെയും കാര്യം അവർ ഒരു ഉറപ്പും തന്നിട്ടില്ല "
അയാൾ ഒരു ഇടർച്ചയോടെ പറഞ്ഞതും മാധവന്റെ കണ്ണുകൾ നിറഞ്ഞ് വന്നു..
"താൻ എന്തൊക്കെയാ ഈ പറയുന്നത് "
അതിന് അയാൾ ഒന്ന് തലയാട്ടി.. അയാൾ തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ചുറ്റും ആർക്കോ വേണ്ടി പരതി ശേഷം മാത്യു വിനെ നോക്കി ചോദിച്ചു.
"അല്ല നിർമല എവിടെ "
"ഡോക്ടർ ആമിയുടെ കാര്യം പറയുന്നത് കേട്ട് തല ചുറ്റി വീണു... ഇപ്പോൾ ട്രിപ്പ് കൊടുത്ത് കിടത്തിരിക്കുവാണ് "
എല്ലാം കൊണ്ടും എന്താ പറയേണ്ടത് എന്ന് അയാൾക്ക് അറിയില്ലായിരുന്നു.. സീത അപ്പോഴും കരയുവാണ്!!
അലോഷി ഒന്നും മിണ്ടാതെ ചെയറിൽ ചാരി ഇരിപ്പുണ്ട്.. അവന്റെ അടുത്തായി മേരിയും കരച്ചിലോടെ അവന്റെ തോളിൽ ചാഞ്ഞിരിക്കുന്നു..
സമയം വീണ്ടും ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.. പരസ്പരം ഒന്നും സംസാരിക്കാൻ പോലും കഴിയാതെ പ്രാർത്ഥയോടെ ഇരിക്കുവാണ് ഓരോരുത്തരും... അലോഷി ഇടയ്ക്ക് നിർമലയെ പോയ് നോക്കി വന്നു. അവർ ഇപ്പോഴും സമാധാനം ഇല്ലാതെ കരയുകയാണ്... അവരുടെ കരച്ചിൽ കണ്ട് നിൽക്കാൻ കഴിയാതെ അലോഷി തിരികെ വന്നു....
നീതുവിനെ കാണാൻ പിന്നെ അലോഷി പോയില്ല... അവളുടെ ഓരോ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവരെ കൊണ്ട് കഴിയുമായിരുന്നില്ല. മാധവനും സീതയും ഇടയ്ക്ക് അവളെ കയറി കണ്ടു.. അച്ഛനെയും അമ്മയെയും കണ്ട് അവൾക്കും ഇത്തിരി സമാധാനം തോന്നി.. ആമിയെ കുറിച്ച് ഓരോന്ന് ഒക്കെ അവരോട് ചോദിച്ചു എങ്കിലും അവരും എന്തൊക്കെയോ പറഞ്ഞോഴിഞ്ഞു!!!!
===============================
സമയം ഒരുപാട് കടന്ന് പോയിട്ടും ഡോക്ടമാരെ ആരെയും കാണാത്തതും ഒന്നും അറിയാൻ കഴിയാത്തതും ആയ ടെൻഷനിൽ ആണ് എല്ലാവരും.. അവസാനം അലോഷി ഡോറിൽ തട്ടാൻ ആയ് തുടങ്ങിയതും ഡോക്ടർ പുറത്തേയ്ക്ക് വന്നതും ഒന്നിച്ച് ആയിരുന്നു..
അയാളെ കണ്ടതും എല്ലാവരും എഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് വന്ന് പ്രതീക്ഷയോടെ അയാളുടെ വാക്കുകൾക്കായ് കാതോർത്തു...
"സോറി അയാളെ രക്ഷിക്കാൻ ഞങ്ങൾക്ക് ആയില്ല "
അയാളുടെ ആ വാക്കുകൾ ഏതോ ഗുഹയ്ക്കുള്ളിൽ നിന്നത് പോലെ എല്ലാവരുടെയും കാതിൽ പതിഞ്ഞത്.. അലോഷി തറഞ്ഞു നിന്നു പോയി....
"ആദം തന്റെ ആദം "
അവന്റെ ഉള്ള് കേട്ടത് ഒന്നും ഉൾകൊള്ളാൻ ആകാതെ മന്ത്രിച്ചു കൊണ്ടിരുന്നു!!!! തുടരും...