രചന: ആതൂസ് മഹാദേവ്
ആമിയുടെ അരികിൽ നിന്ന് ഡാനിയും സാന്ദ്രയും പുറത്തേയ്ക്ക് ആണ് വന്നത്. സാന്ദ്രയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. താൻ മനസ്സിൽ കണ്ടതുപോലൊക്കെ നടക്കും എന്ന വിശ്വാസത്തിൽ നിന്ന് ഉടലെടുത്ത സന്തോഷം
"എന്താ ഡാനി ആലോചിക്കുന്നത് "
വേറെ എങ്ങോ നോക്കി ആലോചനയോടെ നിൽക്കുന്ന ഡാനിയെ നോക്കി സാന്ദ്ര ചോദിച്ചു!!!! അവളുടെ ചോദ്യം കേട്ട് അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി...
"എത്രയും പെട്ടന്ന് അവളെ ഇല്ലാതെ ആക്കി ഇവിടെ നിന്നും മാറ്റണം "
"അവന്റെ ആവശ്യം കഴിഞ്ഞിട്ട് നമുക്ക് എന്താന്ന് വച്ചാൽ ചെയ്യാം ഡാനി "
"മം ആ ചെകുത്താൻ എങ്ങാനും ഈ സ്ഥലം കണ്ട് പിടിച്ച് വന്നാൽ റിസ്ക് ആണ് അതിനു മുന്നേ എന്തെങ്കിലും ചെയ്യണം"
ഡാനി അത് പറഞ്ഞു നിർത്തിയതും ഒരു കാർ ഇരമ്പലോടെ പൊടി പറത്തി കൊണ്ട് അവിടെ വന്ന് നിന്നതും ഒരുമിച്ച് ആയിരുന്നു.. ഡാനിയും സാന്ദ്രയും സംശയത്തോടെ പരസ്പരം നോക്കി!!!! ശേഷം ആ കാറിലേയ്ക്കും... എന്നാൽ ആ കാറിൽ നിന്ന് ഇറങ്ങി വരുന്ന ആദമിനെ കണ്ട് ഇരു വരും ഞെട്ടി!!! പുറകെ അലോഷിയും ഇറങ്ങി..
വേഗത്തിൽ മുന്നോട്ട് നടക്കവേ അവർ രണ്ടാളും ഇവരെയും കണ്ടിരുന്നു!!! ആദമിന്റെ മുഖം പൈശാചികമായ് തിളങ്ങി....
================================
ഹോസ്പിറ്റലിൽ മാത്യുവും മേരിയും നിമ്മിയും റീനയും എല്ലാവരും ഇരിപ്പുണ്ട്..
നിമ്മി വന്ന നേരം മുതൽ കരച്ചിൽ തന്നെ ആണ്.. മേരിയും റീനയും അവരെ ആശ്വാസിപ്പിക്കുന്നുണ്ട് എങ്കിലും അവർ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. മേരിയും റീനയും ആകെ സങ്കടത്തിൽ ആണ് പുറത്തേയ്ക്ക് വരുന്ന കരച്ചിൽ അവർ ഉള്ളിൽ ഒതുക്കുവാണ്!!!!
മാത്യു കുലിശിതമായ മനസ്സോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആണ്.. ആദമിനെയോ അലോഷിയെയോ വിളിക്കണം എന്നുണ്ട് എങ്കിലും അയാൾ അതിന് മുതിർന്നില്ല.. അവരുടെ കോളിനായി കർത്താവിനെ വിളിച്ച് പ്രാർത്ഥനയോടെ ഇരുന്നു...
"നീതുവിന്റെ കൂടെ വന്നവർ "
അപ്പോഴാണ് അകത്ത് നിന്ന് ഡോർ തുറന്ന് ഒരു സിസ്റ്റർ പുറത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചത്.. അത് കേട്ട് മാത്യു സിസ്റ്ററുടേ അടുത്തേയ്ക്ക് പോയി...
"ഞങ്ങൾ ആണ് "
"സാർ ആ കുട്ടി വല്ലാതെ വൈലന്റ് ആകുവാണ്.. അല്ല ആരാ ഈ ആമി. ആമിയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുവാ, ബെഡിൽ കിടക്കാൻ പോലും കൂട്ടക്കുന്നില്ല "
അത് കേട്ട് അയാൾ മേരിയെ ഒന്ന് നോക്കി.. അവർ എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് വന്നു..
"സിസ്റ്റർ ആ..മി മോള് ഇവിടെ ഇല്ല "
അവരുടെ വാക്കുകൾ വല്ലാതെ ഇടറുന്നുണ്ടായിരുന്നു..
"എന്നാൽ നിങ്ങൾ ആരെങ്കിലും അകത്തേയ്ക്ക് വന്ന് ആ കുട്ടിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ നോക്ക്!! ഇങ്ങനെ തുടർന്നാൽ അവസ്ഥ മോശം ആകും "
അത് കേട്ടതും മേരി നിസ്സഹായതയോടെ തന്റെ ഭർത്താവിനെ ഒന്ന് നോക്കി..
"നി അകത്തേയ്ക്ക് പോയ് അവളോട് ഒന്ന് സംസാരിക്ക് "
അത് അവർ ഒന്ന് തലയാട്ടി കൊണ്ട് ആ സിസ്റ്ററിനൊപ്പം അകത്തേയ്ക്ക് പോയി..
"കർത്താവേ എന്റെ പിള്ളേർക്ക് ഒന്നും വരുത്തരുതേ "
അയാൾ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പ്രാർത്ഥിച്ചു!!!!
================================
മേരി അകത്തേയ്ക് വരുമ്പോൾ കാണുന്നത് ബെഡിൽ നിന്ന് കരഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്ന നീതുവിനെയും അവളെ അതിന് സമ്മതിക്കാതെ ബലമായി ബെഡിൽ പിടിച്ച് കിടത്തുന്ന രണ്ട് സിസ്റ്റർ മാരെയും ആണ്.. അവർ വേഗം അവളുടെ അടുത്തേയ്ക്ക് പോയി..
"മോളെ എന്താ ഈ കാണിക്കുന്നത് "
അവരെ കണ്ടതും സിസ്റ്റർ മാർ മാറി നിന്നു. നീതു വേഗം എഴുന്നേറ്റ് അവരെ കെട്ടിപിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു..
"മമ്മി എന്റെ ആമി വന്നോ പറ മമ്മി എന്റെ ആമി വന്നോ "
അവരിൽ നിന്ന് അകന്ന് മാറി കൊണ്ട് അവൾ ചോദിച്ചു കൊണ്ടിരുന്നു..
"മോളെ ആദം പോയിട്ട് ഉണ്ട് ആമി മോളെ അവർ ഉണ്ടനെ കൊണ്ട് വരും "
"അപ്പൊ ഇതുവരെ അവൾ വന്നില്ല അല്ലെ. ഇല്ല ഞാൻ പോയ് കൊണ്ട് വരാം അവളെ "
അതും പറഞ്ഞ് അവൾ മുന്നോട്ട് നടക്കാൻ പോയതും ആ നേഴ്സ്മാർ അവളെ പിടിച്ച് വച്ച് കൊണ്ട് പറഞ്ഞു.
"കുട്ടി എന്താ ഈ കാണിക്കുന്നത്.. റസ്റ്റ് വേണ്ട സമയത്തു ഇങ്ങനെ ശരീരം അധികം അനക്കുന്നത് നല്ലതിന് അല്ല "
എന്നാൽ അവൾ അതൊന്നും കേൾക്കാൻ നിൽക്കാതെ അവരുടെ കൈയിൽ കിടന്ന് കുതറുകയാണ്!!
"മോളെ പറയുന്നത് കേൾക്ക് ഉള്ളിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തെങ്കിലും ഒന്ന് കേൾക്ക് മോളെ "
മേരി കരഞ്ഞു കൊണ്ട് പറഞ്ഞതും നീതു ബെഡിലേയ്ക്ക് ഇരുന്ന് കൊണ്ട് ഇരു കൈയാലും വയറിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു.....
മേരി ഇതൊന്നും കണ്ട് നിൽക്കാൻ കഴിയാതെ അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി!!!
================================
ആദമിനെ മുന്നിൽ കണ്ട് ഡാനി പുറകിലേയ്ക്ക് നീങ്ങുന്നതിനു മുന്നേ അവൻ ആദമിന്റെ ചവിട്ട് കൊണ്ട് നിലത്തേയ്ക്ക് വീണിരുന്നു.. സാന്ദ്ര അവനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ തുടങ്ങും മുന്നേ അലോഷി അവളെ പിടിച്ച് മാറ്റി ഇരു കവിളിലും മാറി മാറി അടിച്ചു.....
" ആ "
അവൾ വേദനയോടെ നിലത്തേയ്ക്ക് വീണിരുന്നു...
"ഡാ........"
അപ്പോഴേയ്ക്ക് ഡാനി താഴെ നിന്ന് ചാടി എഴുന്നേറ്റ് ആദമിന്റെ നേർക്ക് പാഞ്ഞു.. തന്റെ അടുത്തേയ്ക്ക് പാഞ്ഞു വന്നവനെ കണ്ട് ആദം കൈ മുഷ്ട്ടി ചുരുട്ടി അവന്റെ വയറിൽ ആഞ്ഞിടിച്ചു!!!
" ആഹ് "
അവൻ വേദനയിൽ പുളഞ്ഞു കൊണ്ട് നിലത്തേയ്ക്ക് വീണു!!! ആദം അവന്റെ ഷർട്ടിൽ പിടിച്ച് തൂക്കി എടുത്തു കൊണ്ട് അലോഷി യോടായ് പറഞ്ഞു..
"എടുത്തോണ്ട് വാടാ ആ പുന്നാര മോളെ "
അതും പറഞ്ഞ് ആദം ഡാനിയേയും കൊണ്ട് ഡോറിന്റെ അടുത്തേയ്ക്ക് നടന്ന് അത് ചവിട്ടി തുറന്ന് അകത്തേയ്ക്ക് കയറി കൊണ്ട് ഡാനിയെ പിടിച്ച് മുന്നോട്ട് ആക്കി... പുറകെ വന്ന അലോഷി സാന്ദ്രയേ പിടിച്ച് ഉള്ളിലേയ്ക്ക് തള്ളി കൊണ്ട് ഡോർ അടച്ച് ലോക്ക് ചെയ്തു... അൽപ്പം സൈഡിൽ നിന്ന് ഒരു ഞെരക്കം കേട്ട് ആദമിന്റെയും അലോഷിയുടേയും ശ്രെദ്ധ അവിടെക്ക് ആയി...
എന്നാൽ അവിടെക്ക് നോക്കിയ അവർ രണ്ടാളും വിറങ്ങലിച്ചു നിന്നു പോയി.. അർദ്ധ നഗ്നയായ് കിടക്കുന്ന ആമിയുടെ ചുണ്ടിൽ ചുംബിക്കാൻ പോകുന്ന ആരവിനെ കണ്ട് നിമിഷ നേരം കൊണ്ട് ആദമിന്റെ കണ്ണുകളിൽ രക്ത വർണ്ണമായ് മാറി!!!
"ഡാ....."
അവൻ ഒരു അലർച്ചയോടെ ആരവിന്റെ അടുത്തേയ്ക്ക് പാഞ്ഞു.. തന്റെ പ്രവൃത്തികൾക്ക് തടസ്സം വന്ന ആരവും,, ആ അലർച്ചയിൽ ഞെട്ടിയ അവന്റെ ഫ്രണ്ട്സും ശബ്ദം കേട്ട ഇടത്തേയ്ക്ക് നോക്കി!!!
എന്നാൽ അവിടെക്ക് നോക്കിയ അവർ അവരുടെ അടുത്തേയ്ക്ജ് പാഞ്ഞടുക്കുന്ന ആദമിനെ കണ്ട് ഞെട്ടി തറഞ്ഞു നിന്നു....
ആരവ് എന്തെങ്കിലും ചെയ്യും മുന്നേ ആദം അവന്റെ നെഞ്ച് നോക്കി ആഞ്ഞു ചവിട്ടി... ആരവ് നിലത്തേയ്ക്ക് തെറിച്ച് വീണു..
ആദം വേഗം ആമിയുടെ അടുത്തേയ്ക്ക് വന്ന് അവളെ കൈയിൽ വാരി എടുത്ത് കൊണ്ട് ബെഡിൽ കിടന്ന ഒരു ഷീറ്റ് എടുത്ത് അവളെ പുതപ്പിച്ചു കൊണ്ട് വിളിച്ചു....
"ആമി കണ്ണ് തുറക്ക് മോളെ ഇച്ചായൻ ആടി "
എന്നാൽ അവൾ കണ്ണ് തുറന്നില്ല.. അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഒഴുകി വീണു.... അപ്പോഴേയ്ക്ക് അലോഷിയും അവളുടെ അടുത്തേയ്ക്ക് ഓടി എത്തിയിരുന്നു!!!!
"കർത്താവേ മോള്"
അവനും അവളുടെ അവസ്ഥ കണ്ട് കരഞ്ഞു പോയി!!!
എന്നാൽ ആ നിമിഷം തന്നെ ആദമിന്റെ എന്തോ ഒന്ന് വന്ന് ശക്തമായ് പതിഞ്ഞിരുന്നു.. വേദനയിൽ അവന്റെ മുഖം ചുളിഞ്ഞിരുന്നു.. അവിടെക്ക് നോക്കിയ അലോഷി കൊണ്ട് കൈയിൽ ഇരുമ്പ് ദണ്ടുമായ് നിൽക്കുന്ന ഡാനിയെ...
"പന്ന മോനെ "
അതും പറഞ്ഞ് അലോഷി ചാടി എഴുന്നേറ്റ് ഡാനിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അവൻ പുറകിലേയ്ക്ക് മറിഞ്ഞു വീണു!!!
"നോക്കി നിൽക്കാതെ തീർക്കാട ഇവന്മാരെ "
ഡാനി ആരാവിന്റെയും ഫ്രണ്ട്സിനേയും നോക്കി അലറിയതും എല്ലാം കൂടെ ഒരുമിച്ച് ആദമിന്റെയും അലോഷിയുടെയും നേർക്ക് പാഞ്ഞു... ആദം ചങ്ക് പൊടിയുന്ന വേദനയോടെ ആമിയെ ബെഡിലേയ്ക്ക് കിടത്തി കൊണ്ട് അവന്മാരെ നേരിടാൻ തുടങ്ങി!!! തന്റെ ഉള്ളിലെ ക്രോധം അടങ്ങുന്ന വരെ അവനെ പ്രഹരിച്ചു കൊണ്ടിരുന്നു.. ആദമിന്റെ മനസ്സിൽ ആമിയുടെ അവസ്ഥ മാത്രം ആയിരുന്നു..
"എന്റെ പെണ്ണിനെ നശിപ്പിക്കാൻ നോക്കിയ നീ ഇനി വേണ്ട "
പൈശാചിക ഭാവത്തോടേ ആരവിനെ നോക്കി അതും പറഞ്ഞ് കൊണ്ട് ആദം സൈഡിൽ ആയ് കിടന്ന ഇരുമ്പ് ദണ്ട് എടുത്ത് അവനെ മാറി മാറി അടിച്ചു... വായിൽ നിന്ന് കൊഴുത്ത രക്തത്തോടെ അവൻ നിലത്തേയ്ക്ക് പിടഞ്ഞ് വീണു.. കൂടെ ഉണ്ടായിരുന്ന മൂന്നിന്റെയും അവസ്ഥ ഇത് തന്നെ ആയിരുന്നു...
ആദം ഡാനിയുടെ നേരെ തിരിയാൻ ഒരുങ്ങിയതും എന്തോ ഒന്ന് അവന്റെ വയറിലേയ്ക്ക് തുളഞ്ഞു കയറിയതും ഒന്നിച്ച് ആയിരുന്നു!!!
"ആ......."
അവൻ വേ- ദനയിൽ പുള ഞ്ഞു കൊണ്ട് നില വിളിച്ചു പോയി.... അവന്റെ കരച്ചിൽ കേട്ട് അവിടെക്ക് നോക്കിയ അലോഷി ഞെട്ടി പോയി.. ആദമിന്റെ വയറിന്റെ സൈഡിൽ ആയ് ഡാനി ഒരു മൂർച്ച ഉള്ള കത്തി കുത്തി ഇറക്കിയിരിക്കുന്നു!!! രക്തം നിലത്തേയ്ക്ക് ഇറ്റ് വീഴുന്നു..... ഡാനി ആ കത്തി വലിച്ചൂരി എടുത്ത് വീണ്ടും കുത്താൻ ആയ് പോയതും
ആദം അവന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട് കൈയെ തിരിച്ചൊടിച്ചു....
"ആഹ്ഹ"
ശേഷം അവന്റെ കഴുത്തിൽ കു ത്തി പിടിച്ച് ചുവരിലേക്ക് ചേർത്തു... സാന്ദ്ര ഇതൊക്കെ കണ്ട് പേടിച്ച് വിറച്ചു നിൽക്കുവാണ്.. എന്നാൽ ഇടയ്ക്ക് എന്തിലോ ഒന്നിൽ അവളുടെ കണ്ണുകൾ പതിഞ്ഞതും അവ ഒന്ന് തിളങ്ങി!! ഡാനിയുടെ കൈയിൽ നിന്ന് തെറിച്ച് വീണ കത്തിയുടെ അടുത്തേയ്ക്ക് അവൾ നടന്നു....
ഡാനി ആദമിന്റെ കൈയിൽ കിടന്ന് പിടഞ്ഞ് കൊണ്ടിരുന്നു... അവന്റെ കണ്ണുകൾ പുറത്തേയ്ക്ക് തുറിച്ചു വന്നു... ആദമിന് തന്റെ ശരീരം ആകെ തളരും പോലെ തോന്നി.. കണ്ണുകൾ അടഞ്ഞു പോകും പോലെ... എന്നാലും അവൻ കൈ മുഷ്ടി ചുരുട്ടി ഡാനിയുടെ മുഖത്ത് ആഞ്ഞു പ്രഹരിച്ചു... അത് കൂടെ ആയതും അവന്റെ ജീവൻ നിലച്ചിരുന്നു.... അവന്റെ കഴുത്തിൽ നിന്ന് ആദം കൈ എടുത്തതും അവൻ നിലത്തേയ്ക്ക് ഊർന്ന് വീണു...
ആദം തന്റെ മുറിവിൽ അമർത്തി പിടിച്ചു കൊണ്ട് ആമി കിടക്കുന്ന നേർക്ക് തിരിഞ്ഞ അവൻ കണ്ടു അവളുടെ അടുത്തേയ്ക്ക് നടന്നു പോകുന്ന സാന്ദ്രയെ.. അവന്റെ ഉള്ളം ഒന്ന് കിടുങ്ങി..
"ഡാ ആമി "
അലോഷിയെ നോക്കി വിറയാർന്ന ശബ്ദത്തിൽ അലറിയതും അലോഷി വേഗത്തിൽ അവിടെക്ക് നോക്കി. സാന്ദ്രയുടെ കൈയിൽ ഇരിക്കുന്ന കത്തി കണ്ട് അവൻ ഒന്ന് ഞെട്ടി... സാന്ദ്ര ആമിയെ നോക്കി ക്രൂരമായ് ചിരിച്ചു കൊണ്ട് ആ കത്തി ഉയർത്തി അവളെ കുത്താൻ പോയതും അലോഷി പാഞ്ഞു ചെന്ന് അവളെ പിടിച്ചു തള്ളി....
"ആഹ്ഹ......"
നിമിഷ നേരം കൊണ്ട് അവളുടെ അലർച്ച അവിടെ മുഴങ്ങി ഇരുന്നു... വീണതിന്റെ ഇടയിൽ ക- ത്തി അവളുടെ വയറിലേയ്ക്ക് തു- ളഞ്ഞു കയറിയിരുന്നു.. നിമിഷ നേരത്തെ പിടച്ചിലി നോടുവിൽ അവൾ മ രിച്ചിരുന്നു... അവളുടെ പിടച്ചിൽ നോക്കി നിന്ന അലോഷി എന്തോ ഒരു ഒച്ച കേട്ട് തിരിഞ്ഞു നോക്കിയതും കണ്ടു!!!! ബോധം മറഞ്ഞ് നിലത്ത് വീണു കിടക്കുന്ന ആദമിനെ....
അലോഷി ആ കാഴ്ച്ചയിൽ തറഞ്ഞു നിന്ന് പോയി..... അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി.... ശ രീരം ആകെ ത ളർന്നു..... തുടരും...