പയസ്വിനി, തുടർക്കഥ ഭാഗം 66 വായിക്കൂ...

Valappottukal


രചന: ബിജി


ആദ്യഭങ്ങൾ മുതൽ ഓർമ്മ പുതുക്കി വായിക്കൂ, വെബ്സൈറ്റ് മുകളിൽ സെർച്ച് ചെയ്യുന്നിടത്ത് പയസ്വിനി എന്ന് സെർച്ച് ചെയ്യുക.


നിർമ്മലിനൊപ്പം വീണ്ടും ഹെവൻ സന്ദർശിച്ചു.

മുൻപത്തെ യാത്ര പോലെ ആയിരുന്നില്ല....


സേറ തന്നെയായിരുന്നു ലക്ഷ്യം..


തിരികെ നാട്ടിലേക്കൊരു യാത്രയാണ് ...... ലൂർദ്ധുള്ളിടത്ത് ജീവിക്കുക...

പിന്നെ എഞ്ചുവടിയുണ്ടല്ലോ ....


അപ്പോഴും ഒരു പുക മറയ്ക്കുള്ളിൽ ഞാനൊളിപ്പിച്ചു വെച്ച അപ്പാവേയും അമ്മയേയും ചേച്ചിയേയും ... ഓർത്തു


എഞ്ചുവടിയുടെ വീട്ടിൽ വച്ച് വഴക്കിട്ട് പിരിഞ്ഞതിൽ പിന്നെ യാതൊരു അറിവും ഇല്ലാത്ത ഏരിയ


സംഘർഷഭരിതമായിരുന്നല്ലോ പിന്നെയുള്ള ദിവസങ്ങൾ ----


എന്നെ എന്നെങ്കിലും മനസ്സിലാക്കുമായിരിക്കും.--.


ഹെവന്റെ കവാടത്തിൽ വണ്ടി നിന്നതും.


ആദ്യമായി ഹെവൻസന്ദർശിച്ചതാണ് വീണ്ടും ഓർമ്മ വന്നത് .....

ഹെൻടിയുടെ കോഡിന്റെ സൊലൂഷൻ തേടി എത്തി.യത്



എനിക്കായി അന്ന് സേറയുടെ കൈവശം  ഒരു നമ്പർ ലോക്ക് സ്യൂട്ട് കേസ് ഉണ്ടായിരുന്നു.....


ഹെൻട്രി സർ എനിക്ക് ഓർമ്മവയ്ക്കുമ്പോൾ മുതൽ ഇവിടുത്തെ നിത്യ സന്ദർശകനായിരുന്നു........


എന്നോട് അതിരിൽ കവിഞ്ഞ വാത്സല്യം അദ്ദേഹം കാണിക്കുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു...


സേറയുടെ കണ്ണു നിറഞ്ഞു.....

നിർമ്മൽ അവളെ കണ്ണുരുട്ടി കാണിക്കുന്നു അത് കണ്ടതും... അവൾ ചിരിച്ചു തുടങ്ങി ....


ഈ സ്യൂട്ട് കേസ് ഏൽപ്പിച്ചിട്ട് പയസ്വിനി എന്നു മാത്രം പറഞ്ഞു ........


ഞാനെത്തുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു.


എനിക്ക് ആ ന്യൂട്ട് കേസ് തുറന്ന് അതിലൊളിപ്പിച്ചു വെച്ച നിധിവേട്ടയാടാനുള്ള ഉന്മാദം നിറഞ്ഞു ..... പക്ഷേ ഇവിടം സേഫാണെന്ന് അറിയില്ലല്ലോ.....


കാരണം ഹെൻട്രിയുടെ ലൈഫിൽ ഹെവനും ഒരു പാർട്ടായിരുന്നു :----


നിർമ്മലിനെ സേറയ്ക്കൊപ്പം വിട്ട് ഞാൻ കോട്ടേജിലെ ഓഫീസ് മുറിയിലേക്ക് കടന്നു...


ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി വെള്ളം എടുത്തിരുന്നു.


നേരേ സോഫയിലേക്ക് ചാഞ്ഞ് ...... കുപ്പിയുടെ അടപ്പു തുറന്ന് വെള്ളം തൊണ്ട കൂഴിയിലേക്ക് കമഴ്ത്തി എന്നു പറഞ്ഞാൽ മതിയല്ലോ അത്രയും പരവേശം -----


കാരണം കഴിഞ്ഞ കുറേ നാളുകളായി തന്റെ ഉറക്കം കളഞ്ഞ ----- ഓരോ രാത്രിയും നീരാളിയെ പോലെ ചുറ്റിവരിഞ്ഞ ഒരു സമസ്യയുടെ കുരുക്കഴിയുകയാണിവിടെ.......


ഓരോ ജേർണ്ണലിസ്റ്റുകളും തന്നോടു തന്നെ നിരവധി ചോദ്യം ചോദിക്കും ---- എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒന്നായാൽ മാത്രമേ ..... തങ്ങൾ ചലിക്കുന്നത് ശരിയായ ദിശയിലേക്കെന്ന് ഉറപ്പാക്കാൻ കഴിയൂ.....


ആദ്യം മുതലേ ഹെൻട്രി എന്നെ വലച്ചിരുന്നു.


ഒരു സ്വാതീകനായ മനുഷ്യൻ .....


ആ ആൾ ആരെയാണ് ഭയപ്പെട്ടിരുന്നത് .....

എന്തിന് എന്നെ അയാളുടെ നിഗൂഡതകളുടെ താക്കോൽ ഏൽപ്പിച്ചു ---


താക്കോൽ എന്നു ചിന്തിച്ചതും ...... പയസ്വിനി തലയിൽ കൈ വെച്ചു....


ഈ സ്യൂട്ട് കേസ് നമ്പർ ലോക്കാണ് .....ഇനി ഇതെങ്ങനെ open ചെയ്യും.


ടേബിളിലിരിക്കുന്ന സ്യൂട്ട് കേസ് ....... ഒന്നു നോക്കി

കുറച്ചു നേരം ചിന്തിച്ചു....


പയസ്വിനിക്ക് മാത്രം അറിയുന്ന ഒന്നല്ലേയുള്ളു.....

ആ പസ്സിൽ കോഡ് ......


H5122514


Yes.... പയസ്വിനി ഇടത്തെ കൈ വെള്ളയിൽ മുഷ്ടി ചുരുട്ടി ഇടിച്ച് ആഹ്ളാദം പ്രകടിപ്പിച്ചു


കോഡ് അടിച്ച് ---- സ്യൂട്ട് കേസ് തുറന്നു. ---


അതിൽ കറുത്ത മഷിയാൽ വലിപ്പത്തിൽ എഴുതിയിരുന്നു.


"മരണത്തിനു ശേഷം ഒരാൾ ഇത്രയും കാത്തിരിന്നിട്ടുണ്ടാവുമോ?

ഞാൻ കാത്തിരിക്കുന്നു പയസ്വിനി .....

ലോകം എല്ലാം തിരിച്ചറിയുന്ന ആ നിമിഷത്തിനായി ---"


എന്റെ രോമകൂപങ്ങളിൽ പോലും വിറയൽ ....

ആ വലിയ മനുഷ്യന്റെ ആത്മാവ് എന്റെ അരികിൽ ഉള്ളതായി തോന്നിപ്പോകുന്നു....


ഹെൻട്രി എല്ലാം മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്തു....


ഞാൻ വേദനിക്കുന്നു ഹെൻട്രി .....

നിങ്ങളുടെ മരണം തടയാൻ കഴിഞ്ഞില്ല....

ആ വിലപ്പെട്ട ജീവൻ സംരക്ഷിക്കാൻ എനിക്കൊന്നും ചെയ്യാൻ ആയില്ല....


കുറച്ചു നേരം കണ്ണടച്ചിരുന്നു ---


പിന്നെ മുഖം ഗൗരവപൂർണ്ണമായിരുന്നു.

ഒരു ജേർണ്ണലിസ്റ്റിന്റെ വ്യൂവിൽ ചിന്തിക്കാൻ തീരുമാനിച്ചു.


സ്യൂട്ട് കേസിലെ ഓരോ വസ്തുവും നന്നായി ഒബ്സർവ്വ് ചെയ്തു.

ഊഹിച്ചതു പോലെ ചില ഫയൽസ് ഫോട്ടോസ് ....വിൽപത്രം ....

വൈറ്റൽ എവിഡൻസിനായി പെൻഡ്രൈവുകൾ പിന്നെ ഹെൻട്രിയുടെ ഡയറി ........


ആ ഡയറിയിലെ ചില താളുകൾ പയസ്വിനിക്കായി മാത്രം ഹെൻട്രി മാറ്റി വച്ചിരുന്നു...


ഹെൻട്രി എനിക്കായി മാത്രം എഴുതിവച്ച വരികൾ .....


എന്റെ ജീവിതം  നാടോടിക്കഥയുമായി താദാത്മ്യം പ്രാപിക്കുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്


പയസ്വിനിയുടെ ആശ്ചര്യം ഞാൻ മനക്കണ്ണിൽ കാണുന്നു.


Royal family യിൽ Prince ആയ ഞാൻ ........ 


ഈ ലോകം ഇനിയും അറിയാത്ത എത്രയോ കഥകൾ


എന്റെ പൈതൃകം തേടി. ഇനി ആരും അലയണ്ടാ

ചിലതൊന്നും ആരോടും തുറന്നു പറയാൻ കഴിയില്ല....


ലോകത്തോട് വിളിച്ചു പറയാൻ കഴിയാത്ത കടംങ്കഥകൾ 


അതിലൊന്ന് സേറയാണ് ...... എന്റെ ഹൃദയത്തോട് ചേർന്നുനില്ക്കുന്നു.

അവളെന്റെ ആരെന്നാവാം ---- പറയാൻ കഴിയില്ലെനിക്ക്

ഒന്നു മാത്രം പറയാം ഹെൻട്രിക്ക് ശേഷം ആര് എന്നെന്നുള്ള ചോദ്യത്തിനുത്തരം അവളാണ്

ഞാൻ വിട്ടുപോയ കണ്ണികളെ പൂർത്തിയാക്കാൻ അവളുണ്ടാകും.


ഡയറി അടച്ചു വെച്ചതും, പയസ്വിനി ചിന്തിച്ചു.


സേറ ഹെൻട്രിയുടെ ആരാവും 

മകളോ....

ഹെൻട്രി ആ രഹസ്യത്തിന്റെ താക്കോൽ ആർക്കും നല്കിയിട്ടില്ല

പയസ്വിനി നിശ്വസിച്ചു.



"ആ ലിക്വിഡ് എവിഡൻസ് നീങ്ങുന്നത് ഒരാളിലേക്കാണ്.


ആ ഡയറിയിലെ ഓരോ വരികളും ഇക്കാലമത്രയും ഞാൻ ചിന്തിച്ചു വച്ചതൊക്കെ നിഷ്‌ഫലമാക്കുംവിധം ആയിരുന്നു........


Royal blood........


ബ്രിട്ടൻ രാജവംശത്തിൽ പെട്ടതാണ് ഹെൻട്രി


ഇതെന്താ ഉള്ളിലേക്ക് കയറാതെ ഇങ്ങനെ നില്ക്കുന്നത് -----

ചിന്തകൾ മുറിഞ്ഞു സേറയാണ് 


ആദ്യമായി ഹെവനിലെത്തിയത് ഓർമ്മയിൽ വന്നു.

ഒപ്പം ഹെൻട്രിയും.. 

ഞാൻ പറഞ്ഞത് കേട്ടതും സേറയുടെ മുഖം മങ്ങി.

ഹെൻട്രിയെ ഓർത്തിരിക്കാം


നാട്ടിലേക്ക് പോവുകയാണല്ലേ...

എത്ര പെട്ടെന്നാണ് പ്രസരിപ്പ് വീണ്ടെടുത്ത് സേറ സംസാരിച്ചത്


കുറച്ചു കാലം അവിടെയും ചേക്കേറാം .

ഞാനൊന്ന് കണ്ണടച്ചു.


സേറയ്ക്കായി ഹെൻട്രി എന്നെ ഏല്പ്പിച്ചത് നല്കിയപ്പോൾ ഒരു പിടച്ചിൽ

ആ മുഖത്ത് നിന്ന് വായിച്ചറിഞ്ഞു....


തിരികെ പോകാനായി ഞാനിറങ്ങിയതും ഒരു ചോദ്യം എന്നെ പിടിച്ചു നിർത്തി


"ഞാനെന്റെ വേരുകൾ തിരഞ്ഞ് ചെന്നാൽ അത് ഹെൻട്രിയിൽ എത്തുമോ...?


ആ മുഖത്തെ ഉദ്വേഗം :: അവൾ അത് ആഗ്രഹിക്കും പോലെ തോന്നി


എനിക്കറിയില്ല സേറ

ഞാനത്ര മാത്രം പറഞ്ഞ് അവിടുന്നിറങ്ങി നടന്നു.

ഇനി ഒരിക്കൽ കൂടി ഞാൻ സേറയെ കാണുമോ

അറിയില്ല ....


തിരികെ കോട്ടേജിൽ എത്തിയതും ----

ആക ദേഷ്യത്തിലിരിക്കുന്ന ഒരു മുഖമാണ് എതിരേറ്റത്.

ലൂർദ്ധ് ----


ഇനി ഇതെന്താണാവോ :---

അത് ആലോചിച്ചു നിന്നതും ....അവന്റെ ശബ്ദം ഉയർന്നു.


നീ എന്താ CNN ലെ ജോബ് ഉപേക്ഷിക്കാൻ തീരുമാനിച്ചോ?


ലൂർദിന്റെ മുഖത്ത് കടുപ്പം.


ഇൻഡ്യയിൽ എവിടേലും 

ഞാനവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു .......


ഇത്രയും നല്ലൊരു ഓപ്പർച്യൂണിറ്റികളഞ്ഞിട്ട്.

എന്താ ഉദ്ദേശ്യം

ഞാൻ നാട്ടിൽ പോകുന്നു എന്നു പറഞ്ഞതാണോ ഇപ്പോ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കാരണം.



ഞാനൊന്നും മിണ്ടിയില്ല.


മിണ്ടാതിരിക്കുന്ന എന്നെ കണ്ടതും ഭ്രാന്ത് ഇളകും പോലെ മുഖമൊക്കെ വലിഞ്ഞു മുറുകി നില്പ്പുണ്ട്.



കുറച്ചു നാൾ ഫ്രീ ആയി ഇരിക്കണം

എങ്ങും ഇല്ലാത്ത വിധം പറഞ്ഞതും അവൻ എന്നെ വിറഞ്ഞു നോക്കി ചവിട്ടി തുള്ളി പോയി ...



എന്താ കൊച്ചേ നിന്റെ പ്രശ്നം എഞ്ചുവടിയാണ് ....

അപ്പോഴാണ് ഈ മുതൽ ഇതെല്ലാം കേട്ട് നില്പുണ്ടെന്ന് അറിഞ്ഞത്.



ഞാനിവിടെ കൂടിയാൽ കൊച്ചുമോന്റെ പാഷനും കരിയറും അവതാളത്തിലാവും

രണ്ടും കൂടി ഒപ്പിച്ചു പോയാലും ഈ വിരഹം ഇനി വയ്യെന്റെ എഞ്ചുവടി

എഞ്ചുവടിക്കും ആശ്രമത്തിൽ ജീവിക്കുന്നതല്ലേ ഇഷ്ടം


ആൻറിയുടെ ട്രീറ്റ് മെന്റ് നാട്ടിലേക്ക് മാറണമെന്നാണ്  അവന്റെ ആഗ്രഹം

കൂടെ ഞാനുണ്ടാവണമെന്നും.


ആഗ്രഹിച്ച് സ്വപ്നം കണ്ട് ഒരു പാട് കഷ്ടപ്പെട്ട് നേടിയെടുത്ത കരിയർ കളഞ്ഞിട്ട് വേണമായിരുന്നോ


എഞ്ചുവടി ചോദിച്ചു.


അവനെ --- അവനെ ഇനിയും നഷ്ടപ്പെടുത്താൻ വയ്യ 


CNN ൽ നിന്ന് പോകുന്നുവെങ്കിലും .... ചില പ്രത്യേക മേജർ  അണ്ടർ കവർ ഇൻവസ്റ്റിഗേറ്റിവിനൊക്കെ ഞാനുണ്ടാവും


ആ പോയ മുതല് അങ്ങനെ മെരുങ്ങുമെന്ന് നീ കരുതണ്ടാ.

നിന്റെ ഈ കരിയറിലേക്കുള്ള ജേർണി അവന്റെ കൂടീ സ്വപ്നം ആയിരുന്നു.

നിന്നോടുള്ള പ്രണയം പോലും അടക്കി പിടിച്ചത്. നിന്റെ സ്വപ്നത്തിനു വേണ്ടിയാ


എന്തു ചെയ്താലും അവനെ സമാധാനിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

എഞ്ചുവടി പറഞ്ഞു നിർത്തി ...


അതിപ്പോ പ്രത്യേകിച്ച് ആരും പറയാതെ എനിക്കറിയാം :

CNN ൽ നിന്നും റിസൈൻ ചെയ്തത് ലൂർദ്ധ് ഒരിക്കലും ക്ഷമിച്ച് തരില്ല.


കുറച്ചു ദിവസത്തിനു ശേഷം ആണ് പയസ്വിനി Post ചെയ്യുന്നത് ....

വായിക്കാൻ ആരൊക്കെയുണ്ടാവും ഒന്നും അറിയില്ല. ഹെൽത്ത് issue കാരണമാണ്

കഴിവതും ഡിലേ ഇല്ലാതെ Post ചെയ്യാൻ ശ്രമിക്കാം. എന്തെങ്കിലുമൊക്കെ എഴുതി പെട്ടെന്ന് തീർക്കാൻ കഴിയും. but ഞാൻ അതിൽ ഒട്ടും സാറ്റിസ് ഫൈഡല്ല ....നിങ്ങൾ ഒപ്പം ഉണ്ടാവുമെന്ന വിശ്വാസത്തിലാണ്.

                                                      തുടരും

To Top