ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 66 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


തന്റെ അടുത്തേയ്ക്ക് പാഞ്ഞടുത്ത് വന്ന് വാൾ വീശിയതും ആദം വേഗത്തിൽ ഒന്ന് കുനിഞ്ഞ് മുന്നോട്ട് വന്ന് ഒന്ന് തിരിഞ്ഞു കൊണ്ട് അവന്റെ പുറം കഴുത്തിൽ കുത്തി പിടിച്ചു. ശേഷം അവന്റെ മുതുകിൽ ആഞ്ഞു ചവിട്ടിയതും അയാൾ മുന്നിലേയ്ക്ക് മറന്നടിച്ചു വീണു. അവൻ അവളെ തൂക്കി എടുത്ത് തലങ്ങും വിലങ്ങും അടിച്ചു. അയാൾ അവശനായതും അവൻ അയാളെ കാറിന്റെ ബൊണറ്റിലേയ്ക്ക് ചേർത്ത് കൊണ്ട് ചോദിച്ചു.


"പറയെടാ പന്ന ******മോനെ ആരാ നിന്നെ എന്റെ അടുത്തേയ്ക്ക് കെട്ടി അയച്ചത് "


"അ...ത് എനിക്ക് അ...റിയില്ല "


അയാൾ തളർന്ന സ്വരത്തിൽ അത് പറഞ്ഞതും ആദം അവന്റെ നെഞ്ചിൽ മാറി മാറി പ്രഹരിച്ചു.


"വേ...ണ്ട ഇനി എ...ന്നെ ഒന്നും ചെയ്യ..രുത് ഞാൻ പറയാം "


"എന്നാൽ പറയെടാ "


"എന്നെ ഡാനി സാർ ആണ് അയച്ചത് "


അത് കേൾക്കെ ആദമിന്റെയും അലോഷിയുടേയും മുഖം വലിഞ്ഞു മുറുകി.

ആദം അവനെ സൈഡിലേയ്ക്ക് തള്ളി കൊണ്ട് വേഗം കാറിലേയ്ക്ക് കയറി. പുറകെ അലോഷിയും.


"ഡാ നീ വീട്ടിലേയ്ക്ക് വിളിക്ക് "


സ്പീഡിൽ ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ ആദം അലോഷിയോട് പറഞ്ഞു. എന്തോ രണ്ടാൾക്കും ഇത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു. ഇരുവർക്കും ഒരുപോലെ എന്തോ ഒരു അപകടം ഫീൽ ചെയുന്നുണ്ടായിരുന്നു!!!!


പരസ്പരം അത് തുറന്ന് പറഞ്ഞില്ല എങ്കിലും അവർക്ക് അത് മനസ്സിലാവുകയും ചെയ്തു..


"ചേ ആരും എടുക്കില്ല "


"നീ എങ്കിൽ അങ്കിളിനേ വിളിക്ക് "


അത് കേട്ട് അവൻ വേഗം മാത്യുവിനെ വിളിച്ചു.


"ഹലോ പപ്പ ഇത് എവിടെയാ "


"............................"


"അപ്പോൾ വീട്ടിൽ ആരുണ്ട് "


"............................."


"ചേ "


അതും പറഞ്ഞ് അവൻ വേഗം കാൾ കട്ട്‌ ചെയ്തു.


"എന്താ ഡാ "


അവന്റെ മുഖത്തെ വെപ്രാളം കണ്ട് ആദം ചോദിച്ചു.


"എടാ അവരൊക്കെ രാഖിയുടെ വീട്ടിൽ ആണെന്ന് "


അത് കേട്ട് ആദമിന്റെ കണ്ണൊന്ന് കുറുകി.


"അപ്പോൾ വീട്ടിൽ ആരുണ്ട് "


"വീട്ടിൽ നീതുവും, ആമിയും മാത്രം ആണെന്ന് "


"************"


ഒരു അലർച്ചയോടെ അവൻ കാർ വേഗം വീട്ടിലേയ്ക്ക് പറപ്പിച്ചു.





================================



ഫോൺ ചെയ്ത് കഴിഞ്ഞ് അകത്തേയ്ക്ക് വന്ന മാത്യുവിന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് റീന ചോദിച്ചു.


"ആരാ പപ്പ വിളിച്ചത് "


"അലോഷിയാ മോളെ "


"എന്നിട്ട് ഇച്ചായന്മാര് വീട്ടിൽ എത്തിയോ "


"ഇല്ലന്നാ തോന്നുന്നത് വണ്ടികളുടെ സൗണ്ട് കേൾക്കുന്നുണ്ടായിരുന്നു "


അയാൾ എന്തോ ഓർമയിൽ പറഞ്ഞു.


"എന്നാൽ നമുക്ക് പോകാം പപ്പ, അവർ അവിടെ ഒറ്റയ്ക്ക് അല്ലെ. എന്തായാലും എല്ലാവരെയും കണ്ടല്ലോ. നമുക്ക് നാളെ നേരത്തെ വരാം "


"എന്നാൽ ശെരി മോളെ, മോള് പോയ്‌ അവരെ വിളിച്ചോണ്ട് വാ നമുക്ക് ഇറങ്ങാം "


അത് കേട്ട് റീന തലയാട്ടി കൊണ്ട് അകത്തേയ്ക്ക് കയറി പോയി. ഇത്തിരി നിമിഷം കഴിഞ്ഞതും അവൾ അവരെയും കൊണ്ട് തിരികെ വന്നിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് അവർ വീട്ടിലേയ്ക്ക് തിരിച്ചു.





=================================




ആദമിന്റെ കാർ വളരെ വേഗത്തിൽ മാളിയേക്കൽ തറവാട്ടിന്റെ മുന്നിൽ വന്ന് നിന്നു. രണ്ടാളും വേഗം കാറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി കൊണ്ട് അകത്തേയ്ക്ക് കയറി. എന്നാൽ ചാരി കിടക്കുന്ന വാതിൽ കണ്ട് അവർ ഒന്ന് പരസ്പരം നോക്കി. രണ്ടാളുടെയും നെഞ്ച് വല്ലാതെ പിടയുന്നുണ്ടായിരുന്നു!!!


അകത്തേയ്ക്ക് കയറുമ്പോൾ കാരണം അറിയാതെ തുടിക്കുന്ന നെഞ്ചിടിപ്പിനെ വരുതിയിൽ ആക്കി കൊണ്ട് അവർ വേഗം ഹാളിലേയ്ക്ക് പോയി. എന്നാൽ സ്റ്റെയറിനു താഴെ ആയി ബോധം ഇല്ലാത്ത രീതിയിൽ വീണു കിടക്കുന്ന നീതുവിനെ കണ്ട് രണ്ടാളും ഒന്ന് ഞെട്ടി.


"നീതു......"


അലോഷി ഉച്ചത്തിൽ വിളിച്ചു കൊണ്ട് അവളുടെ അതുത്തേയ്ക്ക് ഓടി. പുറകെ ആദവും.


"നീതു മോളെ എന്താ പറ്റിയെ കർത്താവേ "


അലോഷി ബോധം ഇല്ലാതെ കിടക്കുന്ന അവളെ എടുത്ത് മടിയിലേയ്ക്ക് കിടത്തി കൊണ്ട് അവളുടെ കവിളിൽ തട്ടി വിളിച്ചു. അപ്പോഴേയ്ക്ക് ആദം കുറച്ച് വെള്ളം എടുത്തോണ്ട് വന്ന് അവളുടെ മുഖത്ത് തളിച്ചു.


നീതു പതിയെ കണ്ണുകൾ തുറന്നു!!!!!


"നീതു എന്താ മോളെ പറ്റിയെ, ആമി എവിടെ മോളെ "


ആമി എന്ന് കേട്ടതും നീതു വേഗം അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ആദമിനെ നോക്കി കരഞ്ഞു കൊണ്ട് പറഞ്ഞു.


"ചേട്ടായി ആരവ് ഏട്ടൻ വന്ന് നമ്മുടെ ആമിയെ പിടിച്ചോണ്ട് പോയി. അവളെ എത്രയും വേഗം രക്ഷിക്കണം ചേട്ടായി ആ ദുഷ്ടൻ എന്റെ ആമിയെ "


അതും പറഞ്ഞ് നീതു അലോഷിയുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു കൊണ്ട് പൊട്ടി കരഞ്ഞു. അലോഷി അവളെ ചേർത്ത് പിടിച്ചു കൊണ്ട് ദയനീയമായ് അടുത്ത് നിൽക്കുന്ന ആദമിനെ ഒന്ന് നോക്കി. അവൻ ആകെ തകർന്ന് നിൽക്കും പോലെ നിൽക്കുവായിരുന്നു. മുഖത്ത് വിവേചിച്ച് അറിയാൻ കഴിയാത്ത വികാരങ്ങൾ. ദേഷ്യവും, സങ്കടവും, ഭയവും. അങ്ങനെമാറി മാറി.


"ഇച്ചായ...... "


നീതു ഒരു തളർച്ചയോട് വിളിച്ചു കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് കുഴഞ്ഞ് വീണു.


"മോളെ നീതു "


അലോഷി അവന്റെ നെഞ്ചിലേയ്ക്ക് അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് പേടിയോടെ വിളിച്ചു.


"നീ അവളെ വേഗം എടുത്തോണ്ട് വാടാ "


അതും പറഞ്ഞ് ആദം വേഗം പുറത്തേക്ക് ഇറങ്ങി. അലോഷി വേഗം അവളെ ഇരു കൈകളിലും കോരി എടുത്ത് കൊണ്ട് അവന് പുറകെ ആയ് വേഗത്തിൽ പുറത്തേയ്ക്ക് പോയി!!!!!


ആദം പുറത്തേയ്ക്ക് ഇറങ്ങി കാറിന്റെ അടുത്തേയ്ക്ക് നടക്കുമ്പോൾ ആണ് മറ്റൊരു കാർ അവിടെ വന്ന് നിന്നത്. അതിൽ നിന്ന് മാത്യുവും ബാക്കി ഓരോരുത്തർ ആയ് പുറത്തേയ്ക്ക് ഇറങ്ങി. ആദമിനെ അവിടെ കണ്ട് ചിരിച്ചോണ്ട് ഇറങ്ങിയ അവർ അവന്റെ പുറകിൽ നിന്ന് നീതുവിനെ കൈകളിൽ എടുത്തോണ്ട് വരുന്ന അലോഷിയെ കണ്ട് പേടിയോടെ അവർ വേഗം അവരുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.


"അയ്യോ മോൾക്ക് എന്താ പറ്റിയെ "


എന്നാൽ അതിന് മറുപടി ഒന്നും പറയാൻ നിൽക്കാതെ ആദം വേഗം ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി. പുറകെ നീതുവിനെയും കൊണ്ട് അലോഷിയും.


"നിങ്ങൾ ആരെങ്കിലും ഒരാൾ കൂടെ കയറ് ആമി മോള് ഇവിടെ തനിച്ച് അല്ലെ "


മാത്യു മേരിയേയും നിമ്മിയേയും നോക്കി പറഞ്ഞതും ആദം തല ചരിച്ച് അലോഷിയെ ഒന്ന് നോക്കി.


"പപ്പ "


അലോഷിയുടെ വിളി കേട്ട് അയാൾ വേഗം അവന്റെ അടുത്തേയ്ക്ക് വന്നു.


"എന്താടാ നിങ്ങൾ വേഗം മോളെ ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്ക് "


"പപ്പ ആമി മോള് ഇവിടെ ഇല്ല "


അലോഷി അതും പറഞ്ഞ് വേറെ ഒന്നും പറയാൻ നിൽക്കാതെ കാറിന്റെ ഡോർ അടച്ചു. ഉടൻ തന്നെ അവരുടെ കാർ അവിടെ നിന്നും പുറത്തേയ്ക്ക് പോയി.






================================




"ഇച്ചായ അവൻ എന്താ അങ്ങനെ പറഞ്ഞത് ആമി മോള് ഇവിടെ ഇല്ലെങ്കിൽ പിന്നെ എവിടെ "


അവരുടെ കാർ അവിടെ നിന്നും പോകുന്നതും നോക്കി നിന്ന മാത്യുവിന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് മേരി ചോദിച്ചു.


"എനിക്ക് അറിയില്ല ഡോ, റീന മോള് വേഗം ഡോർ അടച്ച് വാ നമ്മുക്ക് ഹോസ്പിറ്റലിലേയ്ക്ക് പോകാം "


അയാൾ അത് പറഞ്ഞതും അവൾ വേഗം ഡോർ അടച്ച് വന്നു.


"ഈശ്വര പിന്നെ എന്റെ കുട്ടി എവിടെ പോയി "


നിമ്മി നെഞ്ചിൽ കൈ വച്ച് കൊണ്ട് ആദിയോടെ പറഞ്ഞു.


"എവിടെ എന്തോ സംഭവിച്ചിട്ടുണ്ട്, നിങ്ങൾ വേഗം കാറിൽ കയറ് "


അയാൾ അത് പറഞ്ഞതും അവർ എല്ലാവരും വേഗം കാറിലേയ്ക്ക് കയറി. ഉടൻ തന്നെ അവരും ഹോസ്പിറ്റലിലേക്ക് തിരിച്ചു.





================================




അലിഷിയോട് വിളിച്ച് ചോദിച്ച് അവർ ആ ഹോസ്പിറ്റലിൽ എത്തി. അലോഷി പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കണ്ടു പുറത്ത് ഇരിക്കുന്ന അവരെ.


"എന്താ ഡാ എന്താ പറ്റിയെ, അല്ല ആമി മോള് എവിടെ പോയി "


അത് കേട്ട് ആദം ഇടറുന്ന സ്വരത്തിൽ എല്ലാം അവരോട് പറഞ്ഞു. അത് കേട്ട് നിർമല കരയാൻ തുടങ്ങി. മേരി അവരെ ചേർത്ത് പിടിച്ച് ആശ്വാസിപ്പിച്ചു.


"കർത്താവേ അപ്പോൾ കുഞ്ഞ് എവിടെ ആയിരിക്കും "


അയാൾ കുലിക്ഷിതമാകുന്ന മനസ്സോടെ ചോദിച്ചു.


"അറിയില്ല പപ്പ, ആ മോൻ അവളെ എങ്ങോട്ടാ കൊണ്ട് പോയത് എന്ന് "


അലോഷി ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് ആദമിനെ ഒന്ന് നോക്കി. ശേഷം അവന്റെ അടുത്തേയ്ക്ക് നടന്നു.


"ഇങ്ങനെ ഇവിടെ ഇരുന്നാൽ എങ്ങനെ ഡാ, നമുക്ക് ആമി മോളെ കണ്ട് പിടിക്കണ്ടേ "


അതും പറഞ്ഞ് അവൻ അവനേ ബലമായ് പിടിച്ച് എഴുന്നേൽപ്പിച്ചു.അപ്പോഴേയ്ക്ക് ഡോക്ടർ പുറത്തേയ്ക്ക് വന്നിരുന്നു.


" ഡോക്ടർ മോൾക്ക് എങ്ങനെ ഉണ്ട് കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ "


മാത്യു അൽപ്പം ടെൻഷനോടെ ചോദിച്ചു.


"ഏയ് പേടിക്കാൻ മാത്രം ഒന്നുമില്ല ആള് പേടിച്ചത് ആണ്. പിന്നെ carrying അല്ലെ . അതുകൊണ്ട് രണ്ട് ദിവസം ഇവിടെ കിടക്കട്ടെ. പേടിക്കാൻ മാത്രം ഒന്നുമില്ല "


അതും പറഞ്ഞ് അയാൾ പോയി. അപ്പോഴാണ് എല്ലാവർക്കും ഇത്തിരി ആശ്വാസം തോന്നിയത്.


"പപ്പ ഇവിടെ തന്നെ ഉണ്ടാവണം, ഞങ്ങൾ ആമിയെയും കൊണ്ടേ തിരികെ വരൂ "


അലോഷി അതും പറഞ്ഞ് ആദമിനേയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി.





=================================




അവർ രണ്ടാളും കാറിന്റെ അടുത്തേയ്ക്ക് വന്നതും ആദമിന്റെ ഫോണിൽ msg നോട്ടിഫിക്കേഷൻ ടോൺ കേട്ടതും ഒരുമിച്ച് ആയിരുന്നു. അവൻ തുറന്ന ഡോർ തിരിച്ചടച്ചു കൊണ്ട് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി. വാട്സാപ്പിൽ കുറച്ച് ഫോട്ടോസ് ആയിരുന്നു. അതും പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും!!!!


അത് കണ്ട് അവൻ ഒരു സംശയത്തോടെ അത് ഓപ്പൺ ചെയ്ത് നോക്കി. എന്നാൽ അതിലെ ഓരോ ഫോട്ടോ ആയ് കാണും തോറും അവന്റെ ശരീരം ആകെ തളരാൻ തുടങ്ങി. അന്ന് ആദ്യമായ് അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.


അവന്റെ മുഖ ഭാവങ്ങൾ എല്ലാം ശ്രെദ്ധിച്ച് നിന്ന അലോഷി അവന്റെ അടുത്തേയ്ക്ക് വന്ന് ആ ഫോൺ വാങ്ങി നോക്കി. അതിലെ ഫോട്ടോ ഒക്കെ കാൺകേ അവന്റെ നെഞ്ചിടിപ്പ് ഉയർന്നു. ആമിയെ ഒരു ചെയറിൽ കെട്ടി ഇട്ടിരിക്കുവാണ്. അവൾ അവശതയോടെ മുഖം കുനിച്ച് ഇരിക്കുന്നു.


"ഡാ ആമി മോള് "


അവൻ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞതും ആദമിന്റെ മുഖം വലിഞ്ഞു മുറുകി.


"കൊന്ന് തള്ളും ഞാൻ ******മക്കളെ എല്ലാം "


അത് പറയുമ്പോൾ അവനിൽ നിറഞ്ഞു നിന്നത് ദേഷ്യത്തെക്കാൾ ഉപരി വല്ലാത്തൊരു ഭാവം ആയിരുന്നു അപ്പോൾ,ചെകുത്താന്റെ ഭാവം. ആദം ഉള്ളിൽ കുമിഞ്ഞു കൂടുന്ന കോപത്തോടെ വേഗം കാറിലേയ്ക്ക് കയറി, പുറകെ വേഗത്തിൽ അലോഷിയും. തുടരും...

To Top