പയസ്വിനി, തുടർക്കഥ ഭാഗം 65 വായിക്കൂ...

Valappottukal

 


രചന: ബിജി


ആദ്യഭങ്ങൾ മുതൽ ഓർമ്മ പുതുക്കി വായിക്കൂ, വെബ്സൈറ്റ് മുകളിൽ സെർച്ച് ചെയ്യുന്നിടത്ത് പയസ്വിനി എന്ന് സെർച്ച് ചെയ്യുക.


രണ്ടു ദിവസമായി ഹോസ്പിറ്റൽ കോറിഡോറിൽ തന്നെയാണ് പയസ്വിനി കഴിഞ്ഞു കൂടിയത്. ലൂർദ്ധ് തളർന്ന് മറ്റൊരു ചെയറിൽ ഇരുപ്പുണ്ട്. നിർമ്മലും കേറ്റും അവരുടെ സുഹൃത്തുക്കളുമൊക്കെ ഓടി നടക്കുന്നുണ്ട് - 


പാർവ്വതി ആന്റി സീരിയസ്സായി തന്നെ തുടരുകയാണ്. ഏതൊക്കെയോ സർജറിക്കായി ലൂർദ്ധ്‌ സൈൻ ചെയ്തു കൊടുത്തിരുന്നു.


പയസ്വിനിയുടെ ചിന്തയിലെല്ലാം തന്റെ നേരേ ഭീതിയോടെ കൈവിരൽ ചൂണ്ടുന്ന പാർവ്വതി ആന്റിയേ ആണ്...


പഴംന്തുണി പോലെ തളർന്ന് ലൂർദ്ധ് ഇരിക്കുന്നു. അവന്റടുത്ത് പോയി ഇരിക്കണമെന്നുണ്ട്

പക്ഷേ മനസ്സ് പിൻവലിയുകയാണ്.ലൂർദ്ധും എഞ്ചുവടിയും കണ്ടിരുന്നു തന്റെ നേരേ വിരൽ ചൂണ്ടുന്ന പാർവ്വതി ആന്റിയെ ....

സ്റ്റെയറിൽ നിന്ന് മനപ്പൂർവ്വം തള്ളിയിട്ടതാണെന്ന് കരുതിയാൽ തെറ്റു പറയാൻ കഴിയില്ല...

ആരും സംശയിച്ചു പോകും....



ലൂർദ്ധ് എന്നെ മനസ്സിലാക്കും..അവനറിയാം ഞാനൊരിക്കലും ആരെയും വേദനിപ്പിക്കില്ലെന്ന് ...

പക്ഷേ അകത്ത് മരണത്തോട് മല്ലടിക്കുന്നത് അവന്റെ അമ്മയാണ് ...



ഈ സമയം ഹോസ്പിറ്റൽ പരിസരത്തായി ഒരുവൻ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു....

കലേശൻ ------


പയസ്വിനീ എനിക്ക് ഭ്രാന്താണെന്ന് നീ വിചാരിച്ചോ ഒളിച്ചിരുന്ന് പക തീർക്കുന്ന ഭീരുവെന്നോ ......

അവർ മരിക്കണമെന്നു വിചാരിച്ചു തന്നെയാ മുകളിൽ നിന്ന് വലിച്ചെറിഞ്ഞത്....ഇനി അഥവാ ജീവിച്ചാലും പ്രശ്നമില്ല--..


നീ കരയണം ....... നിന്റെ വേണ്ടപ്പെട്ടവരാൽ നീ വെറുക്കപ്പെടണം ......നിന്നെ ആട്ടി അകറ്റണം


പയസ്വിനി നീ കരയണം .....നീ കരയണം കലേശൻ പുലമ്പികൊണ്ടിരുന്നു .....

നിനക്കുള്ളതെല്ലാം ഞാൻ വേരോടെ പിഴുതെടുക്കും.........


നിന്നുടെ കൂലം ഞാൻ വെണ്ണീറാക്കും....



രാത്രിയോടെ സർജറി കഴിഞ്ഞ് ഡോക്ടേഴ്സ് പുറത്തിറങ്ങി ....

ലൂർദ്ധ് അവർക്കരികിലേക്ക് ചെന്നു.

പിന്നാലെ പയസ്വിനിയും ....

ജീവൻ രക്ഷിക്കാൻ കഴിഞ്ഞു..... പക്ഷേ ഇനി ഒരിക്കലും ഈ കിടപ്പിൽ നിന്ന് എഴുന്നേല്ക്കില്ല കോമാ സ്റ്റേജ്.



ലൂർദ്ധ് ഒന്നും മിണ്ടാതെ പെട്ടെന്ന് തിരികെ നടന്നു -


ഞാൻ അവന്റെ പിന്നാലെ ഓടി.....


ലൂർദ്ധ് .......

അവന്റെ കൈയ്യിൽ പിടിച്ചവൾ 

കണ്ണ് കലങ്ങി ........ മുഖമൊക്കെ നീരുപിടിച്ച പോലെ വീങ്ങിയിട്ടുണ്ട്.....  മുടിയൊക്കെ അലങ്കോലമായി ... രണ്ടു ദിവസത്തെ ഉറക്കമില്ലായ്മയും ടെൻഷനും .... പിന്നെ വെള്ളം പോലും കുടിക്കാതിരുപ്പല്ലേ....


എനിക്കെന്തു ചെയ്യണമെന്ന് അറിയില്ലെടി.... ലൂർദ്ധവളെ ആശ്രയമെന്നോണം കെട്ടിപിടിച്ചു

നല്ലതുമാത്രം സംഭവിക്കും ലൂർദ്ധ് ........

എല്ലാം ശരിയാവും ..... നമ്മൾ കൂടെ നിന്ന് ആന്റിയെ തിരികെ കൊണ്ടുവരും ...

നീ വന്നേ മുത്തച്ഛൻ നോക്കിയിരുപ്പുണ്ടാവും .......


ഒരുപാട് വേദനിച്ചിട്ടുണ്ടാവും അല്ലേ...?

അവൻ പതറിയാണ് പറയുന്നത്.---


എന്തു പറ്റിയതാണോ......


അവനിങ്ങനെ ഓരോന്നു വെറുതെ പുലമ്പുകയാണ്.



ലൂർദ്ധ് ......ഞാനവന്റെ     കൈയ്യിൽ പിടിച്ചു...


ഞാൻ ...ഞാനാണെന്ന് സംശയിക്കുന്നോ----?

അവൾക്ക് ചോദിക്കാതിരിക്കാനായില്ല. അത്രയും അവൾ വീർപ്പുമുട്ടുന്നുണ്ടായിരുന്നു..


നീയെന്താ പയാ ഈ പറയുന്നത്....


അവന്റെ മുഖത്ത് അവിശ്വസിനീയതാ.....

പിന്നെ പുശ്ചത്തോടെ മുഖം തിരിച്ചു...


നീ ഇനി എന്നാടി എന്നെ ഒന്നു മനസ്സിലാക്കുക.----


കലങ്ങിയ കണ്ണുകളിൽ ദയനീയത -- .......


അവൻ അവളെ തന്നിൽ നിന്ന് അടർത്തി അവിടെ നിന്ന് നടന്നകന്നു..


വാവിട്ട് പറഞ്ഞും പോയി ....

ഇനി എന്തു ചെയ്യണമെന്നറിയാതെ അവൾ അവൻ പോയ വഴിയേ നോക്കി നിന്നു...




എഞ്ചുവടി ബൈസ്റ്റാൻഡേഴ്സിന്റെ റൂമിൽ ആകുലതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്.


ഇതു കണ്ടു കൊണ്ടാണ് പയസ്വിനി അങ്ങോട്ട് ചെന്നത്.



അവളെ കണ്ടതും ...... കുഞ്ഞേ പാർവ്വതി ......


ചെറിയൊരു സർജറി കഴിഞ്ഞു ........

ഡോക്ടർ കുഴപ്പമില്ലെന്ന് പറഞ്ഞു.


അവൾ പുഞ്ചിരി മുഖത്ത് വരുത്തി .....


എനിക്ക് വിഷമം തോന്നാതിരിക്കാൻ കള്ളം പറയേണ്ട കുഞ്ഞേ ......

ജീവൻ , ജീവനോടെ കിട്ടില്ലേ നമ്മുക്കവളെ.... ആ കണ്ണിലെ നനവ് ഹൃദയത്തിൽ പോറൽ വീഴ്ത്തുന്നു.


മുത്തച്ഛനെ കെട്ടിപ്പിടിച്ചു നിന്നു ....

ജീവനൊരാപത്തും ഇല്ലാ ....... എന്റെ എഞ്ചുവടിക്കും ലൂർദ്ധിനും വേണ്ടി ആന്റി ഉഷാറാകും


ദിവസങ്ങൾക്കപ്പുറം ആന്റിയുമായി കോട്ടേജിലേക്ക് -


ആന്റിക്കായി ഒരു മുറി ഒരുങ്ങി. ആന്റിയുടെ പരിചരണം ഞാൻ ഏറ്റെടുത്തു.

ലൂർദ്ധ് പറഞ്ഞതാണ് ഹോം നേഴ്സിനെ വയ്ക്കുന്ന കാര്യം.

തല്ക്കാലം വേണ്ടെന്നുള്ള നിലപാടിലാണ് ഞാൻ ...


ആദ്യമൊക്കെ ഞാൻ അടുത്തു ചെല്ലുമ്പോൾ നിസ്സഹായത ആ കണ്ണുകളിൽ ഞാൻ വായിച്ചു.


ലിക്വിഡ് രൂപത്തിലുള്ള ഫുഡാണ് കൊടുക്കുക. :- പിന്നെ ദേഹമൊക്കെ തുടച്ചും.... അഡൽട്ട്സ് ഡയപ്പർ ധരിപ്പിക്കുമ്പോഴൊക്കെ ആ കണ്ണുകളിൽ നിഴലിക്കുന്ന ദയനീയത ഞാൻ മനസ്സിലാക്കി... ഒരു പെണ്ണിന്റെ മുൻപിലായാലും നഗ്നയായി കിടക്കുമ്പോഴുള്ള ബുദ്ധിമുട്ട് ... മലവും മൂത്രവും മറ്റൊരാൾ എടുക്കുക.... അതിലും ദേദം മരണമെന്ന് പാർവ്വതിക്ക് തോന്നിയിരിക്കാം.....


എനിക്കിതൊന്നും പുത്തരിയല്ലല്ലോ എത്രയോ വീടുകളിൽ പ്രായമായവരെയും കിടപ്പു രോഗികളേയുമൊക്കെ പരിചരിച്ചിട്ടുണ്ട്.


ചിലർ മലവും മൂത്രവും കിടക്കയിൽ തന്നെ സാധിക്കും. -..

എന്നിട്ട് എന്നെ പരിങ്ങലോടെയും കണ്ണീരോടെയും നോക്കും. ചിലർക്കാണേൽ ഇതൊക്കെ സാധിച്ചിട്ട് എന്നെ നോക്കും നിന്റെ ജോലിയല്ലേ .....ചുമ്മാതല്ലല്ലോ മാസം കാശെണ്ണിതരുന്നതല്ലേന്ന് .


ആട്ടും തുപ്പും ചീത്തയും വേറെ..... 


എത്രയെത്ര അനുഭവങ്ങൾ അവളൊന്നു ചിരിച്ചു.



അതിരാവിലെ ഉണർന്നാൽ നേരേ ആന്റിക്കരികിലാണ് എത്തുക....

അതിപ്പോ ദിനചര്യയുടെ ഭാഗമായി മാറി..... ആ മുറിയുടെ വിൻഡോ തുറന്നിട്ടാൽ ലാവെൻഡർ പൂക്കൾ ദൃശ്യമാകും 

ആ പൂക്കളുടെ ഫ്രാഗ്രൻസ് ഒരു ഉന്മേഷം തോന്നിപ്പിക്കും.....


ആന്റി ഉണർന്ന് കിടക്കുകയാണ്  മുടിയെല്ലാം പോയി ......

 ഇപ്പോൾ ചെറുതായി പൊടിഞ്ഞുവരുന്നുണ്ട്. ആന്റി അതീവ സുന്ദരിയായിരുന്നു. പക്ഷേ ഇന്നാ മുഖമാകെ വികൃതമാണ് 

മുഖത്തെ മാംസം ചീന്തി അടർന്നു തൂങ്ങിയിരുന്നു തുടയിൽ നിന്ന് മാംസം എടുത്ത് മുഖത്ത് ചേർത്തതാണ്.... ഇനിയും പ്ലാസ്റ്റിക്സർജറി ചെയ്യേണ്ടിവരും ---.


ഞാൻ അടുത്ത് ചെന്നപ്പോൾ ഉണർന്ന് കിടക്കുന്ന ആന്റിയേ ആണ് കണ്ടത്.


ഗുഡ് മോർണിംഗ് ആന്റി......

എന്നെ കണ്ടതും ആ കണ്ണിലെ തിളക്കം ഞാൻ മനസ്സിലാക്കി.....


ആദ്യമൊക്കെ നിസ്സഹായ അവസ്ഥയും എന്നോടുള്ള മനോഭാവവുമൊക്കെ കൊണ്ടാവാം കണ്ണടച്ച് കിടക്കും..........


ഞാനതൊന്നും ശ്രദ്ധിക്കാതെ ഇരിക്കും....


എന്തെങ്കിലുമൊക്കെ ആന്റിയോട് മിണ്ടിക്കോണ്ടിരിക്കും...കൂടുതലും ഞാനും എഞ്ചുവടിയുമായുള്ള കുറേയേറെ നല്ല നിമിഷങ്ങളേ കുറിച്ചായിരിക്കും. ---

ആന്റിക്ക് ഞാൻ പറയുന്നതൊക്കെ ബഷ്ടമാകുന്നുണ്ടെന്ന് ആ കണ്ണുകളിൽ നിന്ന് മനസ്സിലാക്കി....

മനപ്പൂർവ്വം ഞാൻ ലൂർദ്ധിനെ കുറിച്ചൊന്നും ആന്റിക്ക് മുൻപിൽ സംസാരിക്കാറില്ല. മനസ്സുകൊണ്ട് ആന്റി എന്നെ ഒരിക്കലും അംഗീകരിക്കില്ലെന്നറിയാം :-


അന്നും നേരം വൈകി ആന്റിയുടെ ഡയപ്പറൊക്കെ മാറ്റി മേലൊക്കെ തുടച്ച് ക്രീം തേച്ച് പൗഡറൊക്കെയിട്ട് ഡ്രസ്സൊക്കെ ധരിപ്പിച്ച് ഇറങ്ങിയപ്പോഴേക്കും ഞാൻ വിയർത്തു പോയി......


ആകെ മുഷിഞ്ഞതും കുളിക്കാൻ കയറി കുളിച്ചിറങ്ങിയപ്പോ മുന്നിൽ ലൂർദ്ധ്..... എന്നെ തന്നെ നോക്കി നില്പ്പാണ്


ഈയിടയായി ഞാൻ കുറച്ച് ബലം പിടുത്തത്തിലാണ്....


എന്തെങ്കിലും അത്യാവശ്യമുണ്ടേൽ ആ കാര്യം മാത്രം പറയും...

അടുത്തിരുപ്പും തല്ലുകൂടലും ഒന്നും ഇല്ലാ....


ഒന്നാമത് എന്നെ സംശയിക്കുന്നോ എന്നു ചോദിച്ചതിൽ പിന്നെ ആൾക്ക് ഒരു ഒഴിഞ്ഞു മാറ്റം ആണ്.

എന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്.....

എന്നാലും ഞാനങ്ങനെയൊക്കെ ചിന്തിച്ചു പോയി ... സാഹചര്യം അങ്ങനെയൊക്കെ ആയിരുന്നല്ലോ ....

പിന്നെ ആന്റിയുടെ ട്രീറ്റ്മെന്റ് ചെയ്യുന്ന ഡോക്ടറുടെ നിർദ്ധേശങ്ങൾ.....

ആന്റിയെ വിഷമിപ്പിക്കാതിരിക്കുക.... അങ്ങനെയുള്ള സാഹചര്യങ്ങൾ സ്യഷ്ടിക്കാതിരിക്കുക ... പഴയ കാര്യങ്ങളൊന്നും ഓർമ്മിപ്പിച്ച് സ്ട്രെയിൻ കൊടുക്കരുതെന്ന്


അതിന്റെ ഭാഗമെന്നോണം ലൂർദ്ധിൽ നിന്ന് അകന്നു നില്ക്കാൻ തുടങ്ങി ------ ഇനി ഞങ്ങളെ രണ്ടിനേം ഒന്നിച്ചു കണ്ടിട്ട് ആ ഒരു സ്ട്രെസ്സ് വെറുതെ എന്തിനാ

അവനോട് ഞാനിതൊന്നും പറഞ്ഞിട്ടില്ല

അല്ലെങ്കിലേ അവനെ വിശ്വാസമില്ലെന് പറഞ്ഞ് മുഖം വീർപ്പിക്കലും .....


എന്തായാലും കൊള്ളാം ഒട്ടും മിണ്ടാതായിട്ടുണ്ട് - 



ഇതിപ്പോ എന്ത് എടങ്ങേറിനാണോ ഈ നില്പ്പ് 


ആകെ പിടിവിട്ട മട്ടിലൊക്കെയാണ്....


നന്നായി മിന്നിച്ചിട്ടുണ്ട്


അതാണീ ലക്ഷണക്കേട് .....


അമ്മയുമായി നാട്ടിൽ പോകുകയാ 

അവിടെ ബാക്കി ട്രീറ്റ്മെന്റ് ചെയ്യാം 


മുടി കോതികൊണ്ട് ആരോടെന്നില്ലാതെയാ പറച്ചിലൊക്കെ.


ഇനിയുമൊരു വരണ്ട കാലത്തിലേക്കുള്ള ചുവടുവയ്പ്പ് 


ഞാൻ അവന്റെ മുഖത്തേക്ക് നോക്കി .......ഞാൻ വീണ്ടും തനിച്ചാവുകയാണ്.....


ഞാനൊന്ന് തലയാട്ടി മുറിയിലേക്ക് പോയി ....


മുറിയിലെ ബെഡ്ഡിൽ ജീവസ്സറ്റ പോലിരുന്നു


ആനയും അമ്പാരിയുമുള്ള വർണ്ണ കാഴ്ചകളുള്ള ബഹളങ്ങളുളള ഒരു പൂരക്കാലം സമ്മാനിച്ചിട്ട് തനിച്ചാക്കി പോവുക .....



"ഈ ആകാശദൂരങ്ങളൊക്കെ ഇനിയുമെന്നെ കണ്ണീരിലാഴ്ത്തും

മോക്ഷമില്ലാതെ അലയുന്ന അപ്പൂപ്പൻ താടി പോലെ ഞാനും 

എന്റെ പ്രണയവും ആഴങ്ങളിൽ മൃതിയടയുന്നു.....!


ഒരു കാറ്റു പോലെ എന്റെ മടിയിൽ കിടന്ന ആ ഒരുവൻ :-

ആ കണ്ണുകളിൽ പ്രണയത്തിനും അപ്പുറം വഴി കിട്ടാതവൻ ഉഴറുന്നു ......


ഞാനും നീയും മുത്തച്ഛനും അമ്മയും --

ആശ്രമവും ---- ഇടവപ്പാതിയും ..... ആലിപ്പഴവും  ഭഗവതിക്കാവിലെ ആൽമരച്ചുവടും ---- വെള്ളാം പാറയും ....... കുഞ്ഞിന്റെ പനങ്കള്ള് നിറഞ്ഞ കുടവും ജീവിതമിങ്ങനെ നീണ്ടുനിവർന്നു കിടക്കുകയല്ലേ ...... എല്ലാത്തിലുമുപരി പതഞ്ഞുപൊന്തുന്ന നമ്മുടെ പ്രണയവും വിട്ടേക്കാമെടി നാട്ടിലേക്ക് ..... 


മടിയിൽ കിടന്ന് വയറിൽ മീശ രോമങ്ങളാൽ ഇക്കിളി കൂട്ടി കൊണ്ടാണ് .....


പിണങ്ങിയ മട്ടിൽ എഴുന്നേല്ക്കാൻ തുനിഞ്ഞതും.....


അവളെയും കൊണ്ട് കിടക്കയിലേക്ക് അമർന്നവൻ --


എനിക്ക് എനിക്ക് മിണ്ടാതെ ---- നീയില്ലാതെ പറ്റില്ലെടി......



നിന്നെ സംശയിച്ചോന്ന് ചോദിച്ചപ്പോ..... തോറ്റു പോയതുപോലെ തോന്നിയെടി ......

പിന്നെയും എന്തേലും പറഞ്ഞ് നീയും വിഷമിച്ച് ...... എന്തിനാ .....ഞാൻ അതാ മിണ്ടാതെ നടന്നത് ----


ലൂസായ ടീഷർട്ടിനുള്ളിലൂടെ നൂഴ്ന്നു കയറിയവന്റെ മുഖം വേഗതയാണവന്റെ ചുണ്ടിനും നാവിനും ....... മീശയും താടിയും ഉരസുന്നിടത്തൊക്കെ പൂവിതളുകൾ പൊഴിഞ്ഞു വീഴുന്ന സുഖം .......

                       

തുടരും

ബിജി


വായിച്ച് അഭിപ്രായം പറയണേ .ഇനി ലേറ്റാകാതെ വരാം

To Top