പയസ്വിനി, തുടർക്കഥ ഭാഗം 64 വായിക്കൂ...

Valappottukal

 


രചന: ബിജി


രാത്രി ഏറെ വൈകിയിരുന്നു ലൂർദ്ധ് മടങ്ങി വരാൻ...

പാർവ്വതി മകനേയും കാത്തിരിപ്പാണ് ---

നാലഞ്ചു വട്ടം പുറത്ത് പോയി നോക്കുന്നുണ്ട് ...

ഞാനിതൊന്നും ശ്രന്ധിക്കാനേ പോയില്ല.


നിനക്ക് ഉറക്കമൊന്നും ഇല്ലേ പാർവ്വതി...

ഒരുറക്കം കഴിഞ്ഞ് എഴുന്നേറു വന്ന എഞ്ചുവടി ചോദിക്കുന്നുണ്ട് ....

എന്റെ മകനേ കാത്തിരിക്കാൻ ഇവിടെ ഞാനല്ലാതെ വേറാരാ ഉള്ളത്....

ഗർവ്വിൽ വിളമ്പുകയാണ് പാർവ്വതി....

അവനെ നല്ല ഡിസപ്ലീനിൽ വളർത്തിയതാ ഒരോന്നൊക്കെ അവന്റെ ജീവിതത്തിൽ വലിഞ്ഞു കയറി വന്ന്  എന്റെ മകന്റെ ജീവിതം നശിപ്പിച്ചു....


അവന്റെ അച്ഛൻ പോലും ഇവളുടെ ശരീരത്തിൽ ഭ്രമിച്ചുവെന്ന് .....

അതെങ്ങനാ അഴിഞ്ഞാടി നടന്നല്ലേ ശീലം -...


ഒരു ഡോക്ടറ് കൂറേക്കാലം വെച്ചോണ്ടിരുന്നതാ

ഇവൾക്ക് പുറകേ മാത്രം എത്ര ആണുങ്ങളാ...

സ്വന്തം അമ്മയെപ്പോലും മറന്ന് ഇവളുടെ വശീകരണത്തിൽ എന്റെ മകനും വീണു

ആണുങ്ങളുടെ രക്തം ഊറ്റി കുടിക്കുന്ന യക്ഷി ....


അനാവശ്യം പറയരുത് പാർവ്വതി : എഞ്ചുവടി കിതയ്ക്കുന്നുണ്ട് ....


കണ്ണിലെന്തോ ഇരുട്ടുകയറും പോലെയാണ് പയസ്വിനിക്ക്‌ തോനിയത്

എത്ര മ്ലേശ്ചമായ രീതിയിലാണ് എന്റെ സ്വഭാവത്തെ അവർ വിലയിരുത്തിയിക്കുന്നത്

അത് എന്തിന്റേയും പേരിൽ കേട്ടു നില്ക്കേണ്ട ആവശ്യം എനിക്കില്ല...


ഞാൻ അവർക്ക് മുന്നിലേക്ക് ചെന്നു.....


ഇനി നിങ്ങൾ മിണ്ടരുത്....

എന്റെ കാര്യത്തിൽ ഇടപെടാൻ നിങ്ങളാരാ -----

എനിക്ക് നിങ്ങളുടെ സ്വഭാവ സർട്ടിഫിക്കറ്റൊന്നും വേണ്ടാ....

മകന്റെ ജീവനു വേണ്ടി കരഞ്ഞ നിങ്ങളോട് എനിക്ക് മമതയുണ്ടായിരുന്നു....

ഇപ്പോ നിങ്ങൾ ചർദ്ധിച്ചിട്ടതൊക്കെ കേൾക്കുമ്പോൾ അറപ്പുതോന്നുന്നു..

നിങ്ങൾ ഇത്രയും തരം താഴരുതായിരുന്നു.

എന്തിന്റെ പേരിലും ലൂർദ്ധിനെ എന്റെ ലൈഫിൽ നിന്ന് ഒഴിവാക്കില്ല ...


എഞ്ചുവടിയുടെ മകളായി പിറന്നിട്ടും നല്ല വിദ്യാഭ്യാസവും ഉന്നത പദവിയും അലങ്കരിച്ചിരുന്ന നിങ്ങൾ  ഇത്രയും അധംപതിച്ചല്ലോ...

സഹതാപം തോന്നുന്നു. :

അത്രയും പറഞ്ഞ് നോക്കുന്നത് ലൂർദ്ധിന്റെ മുഖത്താണ്.


ഇനി അവൻ എന്നെ എങ്ങനെ വ്യാഖ്യാനിക്കുമെന്ന് എനിക്കറിയില്ല ഇനി ഇതിന്റെ പേരിൽ വിട്ടു പോകാനും മതി :-

പോകുന്നവരെല്ലാം പോകട്ട് ആരെയും പിടിച്ചുവയ്ക്കാനൊന്നും പറ്റില്ലല്ലോ....


നീ കേട്ടില്ലേടാ ഇവളെന്നെ പറയുന്നത് ....?

പാർവ്വതി കരയാൻ തുടങ്ങി


അമ്മ പറഞ്ഞതും കേട്ടു.--

അവൾക്ക് വിവരം ഉള്ളതുകൊണ്ട് ഇത്രയല്ലേ തിരിച്ചു പറഞ്ഞുള്ളു


എന്താ അമ്മയുടെ ഉദ്ദേശ്യം.....


ഞങ്ങളെ തമ്മിൽ അകറ്റി അമ്മയ്ക്കൊപ്പം എന്നെ കൊണ്ടു പോകാനാണോ

എന്നിട്ടോ.....?

പാർവ്വതിയുടെ മുഖത്താണ് ലൂർദ്ധിന്റെ മിഴികൾ

അമ്മയുടെ ഇഷ്ടത്തിന് വിവാഹം കഴിക്കണമായിരിക്കും...

പാർവ്വതിയുടെ മുഖം തെളിഞ്ഞു...


ഒരിക്കലെങ്കിലും എന്റെ സന്തോഷമെന്താണെന്ന് അമ്മ തിരിച്ചറിഞ്ഞിട്ടുണ്ടോ?


അതെങ്ങനെ അവള് തിരിച്ചറിയാനാണ്.


ആർതറെന്ന വിദേശിയെ അവൾ സ്നേഹിച്ചതും ഒന്നിച്ചു കഴിഞ്ഞതും പിന്നെ ഒരു കൂട്ടി വയറ്റിലായി കഴിഞ്ഞപ്പോഴാ ഞാനും അവളുടെ അമ്മയും അറിയുന്നത്..

അവൾക്ക് അവളുടെ ഇഷ്ടത്തിന് എന്തും ആകാം മറ്റുള്ളവർ അതു ചെയ്താൽ വലവീശിപ്പിടിക്കൽ അഴിഞ്ഞാടി നടത്തം ---.

ഇപ്പോ നീ മകനേ കുറിച്ച് വേദനപ്പെടുകയാണെന്ന് പറഞ്ഞില്ലേ....


അതിന്റെ നൂറിരട്ടി നിന്നെയോർത്ത് ഞാനും നിന്റെ അമ്മയും വേദനിച്ചിട്ടുണ്ട് .... എഞ്ചുവടി കിതച്ചു പോയി


വേണ്ട മുത്തച്ഛാ വാ : വന്ന് കിടക്ക് പയസ്വിനി എഞ്ചുവടിയെ അവിടെ നിന്നുകൊണ്ടു പോയി.

പാർവ്വതി ഇവിടം കൊണ്ട് അവസാനിപ്പിക്കില്ല കുഞ്ഞേ...

അവൾ ആഗ്രഹിച്ചത് പിടിച്ചടുക്കാൻ അവൾ ശ്രമിക്കും


എനിക്കും അത് അറിയാം .... പാർവ്വതി ആന്റി അടങ്ങിയിരിക്കില്ല.


അവർ അമ്മയേയും മകനേയും തനിച്ചു വിട്ട് ഞാൻ മുറിയിൽ പോയി കിടന്നു...


ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ----

ചുറ്റും നോക്കി ... നേരം നന്നേ പുലർന്നിരിക്കുന്നു ....

ലൂർദ്ധ് ഒപ്പം വന്നു കിടന്നിട്ടില്ല....

ഞാൻ കോൾ അറ്റൻഡ് ചെയ്തു .... CNN ൽ നിന്നാണ് ന്യൂസ് കാണാൻ പറഞ്ഞു...


ലിവിങ് ഏരിയയിലെ സോഫയിൽ ലൂർദ്ധ് കിടപ്പുണ്ട്. - അവന്റെ കവിൾത്തടം എന്റെ കൈത്തലം പൊതിഞ്ഞു .....


ഈ നേരം ജോഗിങ്ങ് കഴിഞ്ഞ് ഗ്രീൻ ടീ കുടിച്ച് എന്റെ പിന്നാലെ തൊന്തരവ് ഉണ്ടാക്കി നടക്കേണ്ടതാണ്.

അവനും ഇതിനൊക്കെയിടയിൽ കിടന്ന് വശം കെട്ടു എന്നു പറഞ്ഞാൽ മതി


ഒറ്റ രാത്രി കൊണ്ട് ഭീകരാവസ്ഥ സൃഷ്ടിക്കുക എന്നു പറഞ്ഞാൽ ഇതൊക്കെയാണ്...


ഞാനവന്റെ നെറ്റിയിൽ ചുണ്ടമർത്തി പിൻവലിഞ്ഞു...

പോകല്ലേടി.... അവന്റെ ആർദ്രമായ ശബ്ദം --


ഞാൻ നല്ലൊരു പാർട്ട്ണർ അല്ലേടി ....?

കണ്ണു തുറക്കാതെയാണ് ഈ ചോദ്യവും പറച്ചിലും

എണ്ണിറ്റു പോ ചെക്കാ...

ഒരു മാതിരി LKG പിള്ളാരേപ്പോലെ


ആന്റി ഉണരുന്നതുവരെയുളളു ഈ വിശ്രമം ...

എഴുന്നേറ്റ് എനർജി ആയി നില്ക്ക്. --


അതു കേട്ട് അവൻ ചിരിക്കുന്നു...


ഇതിനെല്ലാം കലേശനോടാ നന്ദി പറയേണ്ടത് ...

ഇത്രയും ദാരിദ്രം പിടിച്ച വില്ലനെ ലൈഫിൽ കണ്ടിട്ടില്ല..

എന്റെ അപ്പനൊക്കെ എത്ര ഭേദമായിരുന്നു


അടുക്കളപ്പുറത്തിരുന്ന് നുണ പറഞ്ഞ് ഇളക്കിവിടുന്ന കൂതറ വില്ലൻ അല്ലേ ........ഞാനും ചിരിച്ചു പോയി ...


ചോര ചിന്താതെ എങ്ങനെ പയസ്വിനിയെ തളർത്താമെന്നുള്ള ഗവേഷണത്തിലാണ് ആളെന്നു തോന്നുന്നു ....


ഞാനപ്പോഴേക്കും ന്യൂസ് വെച്ചിരുന്നു


ഹെൻട്രിയുടെ കൊലയാളി ജയിലിൽ സൂയിസൈഡ് ചെയ്തെന്ന് ......!


എന്നിൽ നിസംഗത മാത്രം നിറഞ്ഞു


ഹെൻട്രി ഇപ്പോഴും ആദ്യശ്യനായിരുന്നു കരുക്കൾ നീക്കുന്നു.


HEAVEN


ഇതെന്താണെന്ന് ചിന്തിച്ചു നടന്ന പകലിരവുകൾ ... സ്ട്രെസ്സ് താങ്ങാനാവാതെ ഇരുന്നപ്പോ ഒരു ചിൽ ബിയറടിക്കാമെന്നു നിർമ്മലിനോടു പറഞ്ഞതും അവന് പറ്റില്ലെന്ന് ഹെവനിൽ പോകണമെന്ന് ----.


നിനക്കും ഹെവനോ .....ചിരിച്ചോണ്ട് ഒന്നും ഓർക്കാതെ പറഞ്ഞതും ...... ഞാൻ സ്ട്രക്കായി നിന്നു


എന്റെ ഉന്തിയ കണ്ണുകൾ കണ്ടിട്ടാവാം എന്താടിന്ന് അവന്റെ ചോദ്യം


ഞാനീ പസ്സിലിനെ കുറിച്ച് ആരോടും ഷെയർ ചെയ്തിട്ടില്ലായിരുന്നു.


നീ .. നീ പറഞ്ഞത് ഒന്നു കൂടി പറഞ്ഞേ.... ഞാൻ നിർമ്മലിനോട് പറഞ്ഞു...

എനിക്ക് ഹെവനിൽ പോകണമെന്ന് .......അതിനെന്താ സേറയെ ഇന്നു കാണാൻ ചെല്ലാമെന്ന് വാക്കു കൊടുത്തതാ ......


ഹെവൻ......


ഞാനൊന്ന് ചുഴിഞ്ഞ് ചോദിച്ചു.....


ഇതെന്താടി നിനക്ക് --- നിർമ്മൽ മുഖം വീർപ്പിച്ചിട്ടുണ്ട് - - - -


നീയൊന്ന് പറഞ്ഞു തുലയ്ക്ക് ഈ ഹെവൻ എന്തുവാ .....


അറിയില്ലേ നിനക്ക്  പറുദീസ്സ അവനെന്നെ പുശ്ചിക്കുന്നുണ്ട്.---


ഞാൻ അവന്റെ മുന്നിലേക്ക് നിന്നു.....


നിർമ്മൽ ഡാം സീരിയസ്സ് ....ഇനി നീ ഫൂളിഷായി എന്തേലും പറഞ്ഞാൽ ഇതെടുത്ത് നിന്റെ തല അടിച്ചു പൊട്ടിക്കും


പൂച്ചെട്ടി കാണിച്ചാണീ ഭീഷണി :


സേറ താമസിക്കുന്ന ഷെൽട്ടറാണ് HEAVEN

കുറച്ച് പുരോഹിതർ ചേർന്ന് ഉണ്ടാക്കിയതാണ് ..... അന്നവർ  ഷെൽട്ടറിന് നല്കിയ പേരാണ് ഹെവൻ-..

പിന്നീട് ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ പേര് മാറ്റി...

ഇതൊക്കെ സേറ പറഞ്ഞു തന്ന അറിവാണ്

ഒറ്റ ശ്വാസത്തിലാണ് നിർമ്മൽ പറഞ്ഞത്.


പയ്യന് ജീവനിൽ കൊതിയുണ്ട് - - 


വെറുതെയല്ല.... ഈ ഹെവൻമാത്രം ശ്രദ്ധയിൽ പെടാഞ്ഞത്....

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗൂഗിളിലും മറ്റു സോഴ്സുകളിലും  ഹെവൻ അന്വേഷിച്ചപ്പോ സലൂണിന് മുതൽ നക്ഷത്ര വേശ്യാലയത്തിന് വരെ ഹെവൻ എന്ന പേരുണ്ട്. :

അവിടെയൊക്കെ ഗതികെട്ട് പോയി അന്വേഷിക്കുകയും ചെയ്തു. ഒരു ഫലവും ഉണ്ടായില്ല ...... ഇതെന്തോ എന്റെ ഉള്ളം അങ്ങോട്ട് ചെല്ലാനായി മുറവിളി കൂട്ടുന്നു.


ഹെൻട്രി ഒരു സോഷ്യൽ വർക്കർ ആയതു കൊണ്ട്  ഈ ഹെവനുമായി സ്യൂട്ടാകുമെന്ന് മനസ്സ് പറയുന്നു.



നിർമ്മലിനൊപ്പം നേരേ പറുദീസ്സയിലേക്ക് - - -


മനസ്സ് ഉന്മാദത്തിലാണ് ശരിക്കുള്ള ......വഴിയിലണെന്ന് സിക്‌സ്ത് സെൻസ് ഓർമ്മിപ്പിക്കുന്നു


സ്വർഗ്ഗത്തിന്റെ വാതിലുകൾ ഞങ്ങൾക്കായി തുറന്നു.


നിർമ്മൻ പറഞ്ഞതു കൊണ്ടാവാം സേറ ഞങ്ങളെ കാത്തുന്നില്പുണ്ട് .....


നിറയെ നിറയെ ചിരിക്കുന്ന പെൺകുട്ടി


അവളെ കണ്ടതും നിർമ്മൽ മറ്റൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നി


പനി കുറവായോ ..... നിർമ്മലിന്റെ ചോദ്യം

എപ്പോഴേ ---- അവളിൽ ചിരി

ഇത് പയസ്വിനി അല്ലേ...


ഞാൻ പറഞ്ഞിട്ടുണ്ട് നിന്നെ കുറിച്ച് അതാണീ ചോദ്യം :- നിർമ്മലിന്റെ വിശദീകരണം


ഒരിക്കലും അല്ല ----- നിർമ്മൽ പറയും മുൻപേ പയസ്വിനിയെ എനിക്കറിയാം

പയസ്വിനി എന്നെ കാണാൻ വേണ്ടി മാത്രം വന്നതല്ല. ശരിയല്ലേ....


ഇതൊക്കെ എങ്ങനെ അറിയാം എനിക്ക് അമ്പരപ്പ്

പഷ്ട് ഇവളെന്നെയും തേച്ചു...

ഞാൻ വിചാരിച്ചതെന്താ എന്റെ പെണ്ണിനെ കാണാൻ വന്നതാണെന്ന് അവൻ മുഖം വീർപ്പിച്ചു..


സേറയ്ക്ക് എങ്ങനെ ?

എനിക്ക് മറ്റൊന്നും ചോദിക്കാൻ ഇല്ലായിരുന്നു....


വരൂ നമുക്കല്പ്പം മാറി നില്ക്കാം ----

അവർ നടന്നത് ആ ഷെൽട്ടറിന്റെ സൈഡിലായുള്ള ഗാർഡനിലാണ് - - - -

അവിടെ എത്തിയതും വീണ്ടും അത്ഭുതം ...... നിറയെ വെളുത്തലില്ലി പൂക്കൾ വിരിഞ്ഞു നില്ക്കുന്നു.


ലില്ലി പൂക്കളുടെ മടിത്തട്ടിലിരിക്കുന്ന സേറ മനോമുകുരത്തിൽ പല തവണ വന്നു പോയിട്ടുണ്ട് ----


ഇതെല്ലാം നിയോഗങ്ങളാണ് നാം അറിയാതെ അവിടേക്ക് നടന്നെത്തുകയാണ്.



എന്റെ അമ്മയെ എങ്ങനെ ഒതുക്കാമെന്നാണോ ചിന്തിച്ചു കൂട്ടുന്നത്.

ലൂർദ്ധ് തട്ടി വിളിച്ചതും ഹെൻട്രിയുടെ ഓർമ്മകൾ പടിയിറങ്ങി ...


അതൊന്നുമല്ലെന്റെ പട്ടാളമേ...

ഇന്ന് പുലർച്ചേ ജയിലിനുള്ളിൽ ഹെൻട്രിയുടെ കൊലയാളി ആത്മഹത്യ ചെയ്തു.

അതിനെ കുറിച്ച് ആലോചിച്ചിരുന്നതാ.


ഇതി ഇതിന്റെ പുറകേയാകും അല്ലേ. അവന് കുസൃതി


ചിലപ്പോ വേണ്ടി വന്നേക്കും...


അതും പറഞ്ഞ് നേരേ കിച്ചണിലേക്ക് ::

കാലത്തേക്കുള്ള ഫുഡ് തയ്യാറാക്കി...

എഞ്ചുവടിക്കും ലൂർദ്ധിനും കൊടുത്തു... പാർവ്വതി ആന്റി ഞാനുണ്ടാക്കിയതുകൊണ്ടാവും കഴിച്ചില്ല.

ലൂർദ്ധും കഴിക്കാൻ പറയുന്നതു കേട്ടു -

വിശപ്പില്ലെന്ന് പറഞ്ഞ് ആളൊഴിഞ്ഞു...


ഞാനില്ലാത്തപ്പോഴെങ്കിലും കഴിക്കെട്ടെന്ന് കരുതി ഞാൻ CNN ലേക്ക് പോയി...

വൈകിട്ട് ഓഫീസ് വിട്ട് വന്നു ഒരു ഗ്രീൻ ടീ ഇട്ടു.

ലൂർദ്ധ് പുറത്തേക്ക് പോയതാണ്....

ഗ്രീൻ ടീയുമായി മുകളിലെ ബാൽക്കണിയിൽ നിന്ന് വാടി തളർന്ന ലാവെൻഡർ പൂക്കളെ നോക്കി നിന്നു.


ഒരു  അലർച്ചയും എന്തോ വലിയ ശബ്ദത്തോടെ വീഴുന്ന ശബ്ദവും കേട്ട് ഞാനോടി ചെന്ന് സ്റ്റെയറിന് മുകളിൽ നിന്ന് താഴേക്ക്  നോക്കുമ്പോൾ ....

പാർവ്വതി ആന്റി ചോരയിൽ കുളിച്ച് സ്റ്റെയറിന് താഴെ കിടപ്പുണ്ട് ...

ആ സമയം തന്നെ എഞ്ചുവടിയും ലൂർദ്ധും അങ്ങോട്ടെത്തി ....

എന്നെ ചൂണ്ടികാട്ടുന്ന പാർവ്വതി ആന്റി .......

പാർവ്വതി ആന്റിയുമായി ആമ്പുലൻസ് ഹോസ്പിറ്റലിലേക്ക്


                 തുടരും

                 ബിജി

പാർവ്വതി തട്ടി പോകുമോ... ഇനി എന്തൊക്കെ വരുമോ ആവോ

അഭിപ്രായം പറയണേ ...!

To Top