വൈശാലി...🦋 ഭാഗം 6 (അവസാന ഭാഗം )

Valappottukal


രചന: മഞ്ഞ് പെണ്ണ്


"വൈശു നിക്ക് അന്ന് ഏഴ് വയസ്സ് ഉണ്ടാവും... അമ്മ മരിച്ച് ആണ്ട് കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ കൗസല്യമ്മയെ കല്യാണം കഴിക്കണം എന്നും പറഞ്ഞ് വീട്ടിൽ പറഞ്ഞു... നിക്ക് പേടി ആയിരുന്നു ന്റെ കൂട്ടുകാർ ഒക്കെ ന്നോട് പറഞ്ഞിരുന്നു അവര് നിന്നെ ഉപദ്രവിക്കും ഭക്ഷണം തരില്ല എന്നൊക്കെ... 


കുഞ്ഞ് ഹൃദയം അല്ലെ ഞാനും വല്ലാതെ പേടിച്ച് പോയിരുന്നു... കുറേ കരഞ്ഞ് അച്ഛനോടും വീട്ടുകാരോടും വേറെ അമ്മയെ വേണ്ട എന്ന് പറഞ്ഞു... എല്ലാവരും അത് ചിരിച്ച് തള്ളിയതെ ഒള്ളു..."ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ടവൻ വൈശുവിനെ നോക്കിയതും ആകാംഷയോടെ അവനെ തന്നെ നോക്കി കിടക്കുകയാണവൾ... കൂടുതൽ അവളെ തന്നിലേക്ക് അടുപ്പിച്ച് കൊണ്ടവൻ അന്നത്തെ ദിവസത്തേക്ക് ഓർമകൾ പായിച്ചു...


____________________________________❤️


"അച്ഛാ വേണ്ടച്ഛാ നമ്മുക്ക് പുതിയ അമ്മയെ വേണ്ട..." വാശി പിടിച്ച് കരയുന്ന കുഞ്ഞ് ഹരിയെ മാറോട് അടക്കി കൊണ്ട് കേശവൻ അവന്റെ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ തുടച്ച് കൊടുത്തു.. 


"എന്താ ന്റെ കുട്ടിക്ക് പറ്റിയത്... പുതിയ അമ്മ വന്നാൽ ന്റെ മോനൂസിന് കഥകൾ പറഞ്ഞ് തരും അമ്പിളി മാമനെ കാട്ടി ചോർ തരും... പുത്തൻ ഡ്രസ്സ്‌ ഇട്ട് സുന്ദരക്കുട്ടപ്പൻ ആക്കി സ്കൂളിലേക്ക് കൊണ്ട് വിടും... അപ്പൊ നമുക്ക് പുതിയ അമ്മയെ വേണ്ടേ... മ്മ്മ്?? " അവനെ കൊഞ്ചിച്ച് കൊണ്ട് അയാൾ പറഞ്ഞതും കുഞ്ഞ് ഹരിയുടെ ചുണ്ടുകൾ പുറത്തേക്ക് ഉന്തി വന്നു... 


"വേണ്ടാ..." അപ്പോഴേക്കും അവൻ തേങ്ങി കരയാൻ തുടങ്ങിയിരുന്നു... 


"നീ ഇങ്ങ് വന്നേ കേശവാ മുഹൂർത്തം ആവാറായി ദേ പെണ്ണും കൂട്ടരും വന്നിട്ടുണ്ട്..."അങ്ങോട്ടേക്ക് വന്ന  പാർവതി പറഞ്ഞതും കേശവൻ ദയനീയമായി ഹരിയെ നോക്കി കൊണ്ട് അവരെ നോക്കി... 


"എന്താ ഹരിക്കുട്ടാ മുത്തശ്ശിയുടെ കുട്ടിക്ക് പുതിയ അമ്മ വരുവല്ലേ..." അയാളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ മുത്തശ്ശി അവനെ കോരി എടുത്ത് ചോദിച്ചതും ദേഷ്യം കൊണ്ട് ആ കുഞ്ഞ് മൂക്ക് ചുവന്ന് തുടുത്തു... 


"വേണ്ട നിക്ക് അമ്മയെ വേണ്ട..." അവരെ തുരുതുരെ അടിച്ച് കൊണ്ട് ഹരി പറഞ്ഞതും മുത്തശ്ശി അവനെ നിലത്ത് ഇറക്കി... 


"ഇവന് കുറുമ്പാ മോനെ നീ ഇങ്ങ് വാ.. കൗസല്യ മോള് വന്നാൽ അവൻ താനെ മാറിക്കോളും..."  


"മ്മ്മ്.."ഒട്ടും താല്പര്യമില്ലാതെ ഹരിയേയും എടുത്ത് കേശവൻ കതിർമണ്ഡപത്തിലേക്ക് കയറി...ഹരിയെ കണ്ടതും വാത്സല്യത്തോടെ അവന് നേരെ കൗസല്യ കൈ നീട്ടിയതും മുഖം വീർപ്പിച്ച് കൊണ്ടവൻ പാർവതിക്ക് അരികിലേക്ക് ചെന്നു... കൗസല്യ കേശവനെ നോക്കിയതും കണ്ണ് ചിമ്മി കാണിച്ച് കൊണ്ട് അയാൾ അവർക്ക് അരികിൽ ചെന്നിരുന്നു... 


അച്ഛന്റെ താലികെട്ട് കാണുമ്പോഴും പരിഭവം കൊണ്ട് ആ കുഞ്ഞ് ചുണ്ടുകൾ പുറത്തേക്ക് ഉന്തിയിരുന്നു...ചടങ്ങുകൾ എല്ലാം കഴിഞ്ഞ് രാത്രി ഉറങ്ങാൻ അച്ഛന്റെ അടുത്തേക് ചെന്നപ്പോൾ മുത്തശ്ശി അവനെ വാരി എടുത്ത് കൊണ്ട് അവരുടെ അടുത്ത് കിടത്തി... 


"നിക്ക് അച്ഛന്റെടുത്ത് കിടക്കണം..."


"അയ്യോ നാളെ തൊട്ട് കിടക്കാലോ ന്റെ കുട്ടിക്ക് ഇന്ന് അച്ഛന് ഒറ്റക്ക് കിടന്നോട്ടെട്ടൊ.."മറുത്തൊന്നും അവനെ കൊണ്ട് പറയാൻ അനുവദിക്കാതെ നെഞ്ചിലേക്ക് ചേർത്ത് പുറത്ത് തട്ടി ഉറക്കി അവർ... 


രാവിലെ എണീറ്റപ്പോൾ അച്ഛന്റെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന കൗസല്യയെ കണ്ടതും ദേഷ്യം കൊണ്ടവൻ ചവിട്ടി തുള്ളി പുറത്തേക്ക് ഇറങ്ങി... പിന്നീട് അങ്ങോട്ട് കൗസല്യയെ അറിയാതെ പോലും അവൻ ഒന്ന് നോക്കിയിരുന്നില്ല... കാണുമ്പോൾ എല്ലാം മുഖം തിരിച്ച് നടക്കുമവൻ... 


അങ്ങനെ ഇരിക്കെ സ്കൂൾ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ പാർവതി അവന് പലഹാരം കൊടുത്തു... മധുരം നുണഞ്ഞ് കൊണ്ട് അവൻ ഇരിക്കുമ്പോൾ ആണ് കേശവൻ അവന്റെ അടുത്തേക്ക് ചെന്ന് വയറിൽ ഇക്കിളി ഇട്ട് കൊണ്ട് അക്കാര്യം പറഞ്ഞത്....


"ന്റെ ഹരിമോന്റെ കൂടെ കളിക്കാൻ വേണ്ടി ഒരു കുഞ്ഞുവാവ വരുവാ..." ഒന്നും മനസ്സിലാവാതെ അവൻ നെറ്റി ചുളിച്ചതും കൗസല്യയെ ചേർത്ത് പിടിച്ച് കൊണ്ട് അയാൾ അവളുടെ വയറിലേക്ക് തൊട്ട് കാണിച്ചു... 


"ദേ ഇവിടുന്ന്..." കണ്ണ് ചിമ്മി ചിമ്മി അയാൾ പറഞ്ഞതും ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല ആ മുഖത്ത്... 


കൗസല്യക്ക് മാസം അഞ്ച് ആയി...മുകളിലെ മുറിയിൽ നിന്നും താഴേക്ക് പോവാൻ ഗോവണി പടികൾ ശ്രദ്ധിച്ച് ഇറങ്ങുകയായിരുന്നു അവർ!!! ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് ഇത്രയും ദിവസത്തെ അവരോടുള്ള വിദ്വേഷം മുകളിൽ നിന്നും തള്ളി കൊണ്ട് അവൻ തീർത്തു.... 


ഉരുണ്ട് ഉരുണ്ട് താഴെ എത്തിയ കൗസല്യയുടെ ബോധം മറയും മുൻപ് അവർ മുകളിൽ നിൽക്കുന്ന ഹരിയെ കണ്ടിരുന്നു...രക്തം കണ്ട് പേടിച്ച് വിറച്ച് നിൽക്കുന്ന ഹരിയുടെ ശബ്ദം കേട്ടാണ് എല്ലാവരും ഹാളിലേക്ക് വന്നത് അവിടെ രക്തത്തിൽ കുളിച്ച് ബോധം മറഞ്ഞ് കിടക്കുന്ന കൗസല്യയെ കണ്ടതും വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു...


വൈകിപ്പോയിരുന്നു...!!! കുഞ്ഞ് പോയി നിൽക്കാതെ ഉള്ള ബ്ലീഡിങ് മൂലം ഗർഭപാത്രം വരെ എടുത്ത് കളഞ്ഞു... ഇനി ഒരിക്കലും അമ്മ ആവില്ലെന്ന് ഡോക്ടർ വിധി എഴുതി....അന്ന് ഉറക്കെ ഏറെ ഉറക്കെ കൗസല്യ കരഞ്ഞപ്പോൾ ഹരിയുടെ കണ്ണും നിറഞ്ഞ് തൂവി... കുഞ്ഞ് ഹരിയുടെ ഉള്ളിൽ കുറ്റബോധം അലയടിച്ചു.... 


എന്നിട്ടും ആ അമ്മ ഹരിയെ വെറുത്തിരുന്നില്ല... കാൽ തെറ്റി വീണത് ആണെന്നും പറഞ്ഞ് ഹരിയെ ഒറ്റികൊടുത്തില്ല... അന്ന് മുതൽ കുറ്റബോധം ആയിരുന്നു ഹരിക്ക്... താൻ ചെയ്ത ഏറ്റവും വല്യ പാപഭാരം കൊണ്ട് നീറി നീറിയാണ് ഓരോ നിമിഷവും അവൻ കടന്ന് പോയത്... 


_____________________´____________❤️


"നിക്ക് പേടിയാടി ആ അമ്മയുടെ മുഖത്ത് നോക്കാൻ... ഇത്രയും വല്യ ദ്രോഹം ചെയ്തിട്ടും അവർക്ക് എന്നോട് ഒരു തരി ഇഷ്ടക്കുറവ് പോലും ഇല്ല... എന്നാലും എന്തോ..." കരഞ്ഞ് കൊണ്ടവൻ പറഞ്ഞ് നിർത്തിയതും നിർവികാരം ആയിരുന്നു വൈശുവിന്റെ അവസ്ഥ ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞ് കിടന്നതും ദയനീയമായി ഹരിയും അവളെ നോക്കി... 


"വൈശു..."


"........."


"വൈശു..."


"..........."


അവളുടെ മൗനം വല്ലാത്ത ഒരു അസ്വസ്ഥത അവനിൽ പടർത്തിയതും ബലമായി അവളെ തിരിച്ച് കിടത്തി നെഞ്ചിൽ മുഖം അമർത്തി കൊണ്ട് ചുറ്റി വരിഞ്ഞു അവൻ... 


ഏറെ നേരത്തെ നിശബ്ദത്തെ ഭേദിച്ച് കൊണ്ട് വൈശാലി തന്നെയാണ് സംസാരത്തിന് തുടക്കം ഇട്ടത്... 


"ന്റെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ടായാലും എന്നെയും ഇങ്ങനെ തള്ളി ഇടുവോ..???" അവൾ ചോദിക്കുന്നത് കേട്ടതും ഞെട്ടലോടെ അവൻ അവളെ നോക്കി... 


"എന്താ മോളെ നീ ഈ പറയുന്നത്... എനിക്ക് അന്ന് അറിവില്ലായിരുന്നു... അത് കൊണ്ടാ ഇന്നും ഉരുകുവാ ഞാൻ... ആ മുഖത്ത് എങ്ങനെയാ ഞാൻ നോക്കുക... ഒരു പക്ഷെ കൊച്ച് കുഞ്ഞിനെ പോലെ പൊട്ടിക്കരയും ഞാൻ... ഒന്നും വേണ്ടാ ഇങ്ങനെ തന്നെ മതി..." പെയ്യുന്ന കണ്ണുകൾ വീറോടെ തുടച്ച് കൊണ്ടവൻ തിരിഞ്ഞ് കിടന്നു... 


"എങ്ങനെയാ ഹരിയേട്ടാ നിങ്ങൾ ഇത്രക്കും ദുഷ്ടൻ ആയത്... പാവം അല്ലേ അമ്മാ!! ഒരു പെണ്ണ് അവളുടെ പൂർണ്ണത കൈവരിക്കുന്നത് എപ്പോഴാണ് എന്നറിയുവോ ഒരു അമ്മ ആവുമ്പോഴാ!!! ആ കുഞ്ഞ് ജീവനാ നിങ്ങൾ ഇല്ലാതാക്കിയേ എന്നിട്ടും ആ സ്ത്രീക്ക് നിങ്ങളോട് സ്നേഹം മാത്രമേ ഒള്ളു... ഒരുപക്ഷെ ഈ ഭൂമിയിൽ തന്നെ ഇത്രക്കും നിങ്ങളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടാവില്ല... 


ഇനിയും കാണാതെ പോവരുത് ആ സ്നേഹം... ഒന്ന് അടുത്ത് പോയി രണ്ട് വാക്ക് സംസാരിച്ച് നോക്ക് ഈ ജന്മം തന്നെ അത് മതിയാവും അവർക്ക് ജീവിച്ച് തീർക്കാൻ... അച്ഛൻ മരിച്ചിട്ട് ആർക്ക് വേണ്ടിയാ അവർ ഇവിടെ നിൽക്കുന്നത്... നിങ്ങൾക്ക് വേണ്ടിയാ!!!എന്നെങ്കിലും ഒരിക്കൽ നിങ്ങൾ അവരുടെ അടുത്തേക്ക് ചെല്ലും ആ മടിയിൽ ഒന്ന് കിടക്കും എന്നൊക്കെയാ ആ അമ്മ എന്നോട് പറഞ്ഞെ... കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീരിനൊപ്പം മനോഹരമായ ഒരു ചിരിയും ഉണ്ടായിരുന്നു ആ ചുണ്ടിൽ...ഇനിയും ആ പാവത്തിനെ വേദനിപ്പിക്കല്ലേ ഏട്ടാ!!!" പറഞ്ഞ് നിർത്തിയതും അവളും കരഞ്ഞ് പോയിരുന്നു... 


എന്തക്കയോ തീരുമാനിച്ച് കൊണ്ട് ഹരി പതിയെ കണ്ണുകൾ അടച്ചു... 


_____________________________❤️


രാവിലെ എഴുന്നേറ്റ് പണികൾ എല്ലാം കഴിഞ്ഞ് തുണികൾ എല്ലാം ഒതുക്കി വെക്കുകയായിരുന്നു കൗസല്യ... 


"*അമ്മാ*" പിറകിൽ നിന്നും ഹരിയുടെ ശബ്ദം കേട്ടതും ഞെട്ടി കൊണ്ടവർ തിരിഞ്ഞ് നോക്കി... 


"സോറി അമ്മാ... ഞാൻ പാപിയാ അന്ന് അറിയാതെ... ഞാൻ... ന്നോട് പൊറുത്ത് തരോ?? " പ്രതീക്ഷയോടെ അവൻ ആ കൈകൾ കവർന്ന് ചോദിച്ചതും അരുതെന്ന് തലയാട്ടി കൊണ്ട് പൊട്ടിക്കരഞ്ഞ് കൊണ്ട് അവനെ മാറോട് അണച്ച് പിടിച്ചു..പിന്നെ തുരെ തുരെ മുത്തങ്ങൾ കൊണ്ട് മൂടി... ഹരിയും കരയുകയായിരുന്നു... 


എല്ലാം കണ്ട് പുഞ്ചിരിയോടെ വൈശാലിയും തറവാട്ട്ക്കാരും വാതിലിന് പിറകിൽ കണ്ണീരോടെ ആ കാഴ്ച കണ്ട് നിന്നു... എല്ലാവരുടെ കണ്ണുകളും സജലമായിരുന്നു... 


"മ്മ്മ്...മതി മതി അമ്മയും മോനും കൂടെ സ്നേഹിച്ചത് ഇപ്പോൾ വരും സിദ്ധുവും അവന്റെ അമ്മയും..."


"ഓഹ് ഞാൻ അത് മറന്നു..."തലയിൽ അടിച്ച് കൊണ്ട് ഹരി പറഞ്ഞു... 


"ഏട്ടൻ അല്ലെങ്കിലും ഇങ്ങനെയാ എല്ലാം മറക്കും... മര്യാദക്ക് എനിക്ക് പോയി മുല്ലപ്പൂ വാങ്ങി വന്നോ... ഇല്ലെങ്കിൽ ഉണ്ടല്ലോ!!" കണ്ണുരുട്ടി പേടിപ്പിച്ച് കൊണ്ടവൾ ഇത്തിരി പോന്ന മുടി മുന്നിൽ നിന്നും പിറകിലേക്ക് ഇട്ട് കൊണ്ട് കുലുങ്ങി കുലുങ്ങി അവളുടെ മുറിയിലേക്ക് ചെന്നു... അവൾ പോവുന്നത് നോക്കി ചിരിച്ച് കൊണ്ട് എല്ലാവരും... 


"എന്നാൽ ഞാൻ കവലയിൽ പോയി വരാം അത്യാവശ്യം വേണ്ട സാധങ്ങൾ എല്ലാം ലിസ്റ്റ് എഴുതി തന്നാൽ മതി..."


"എല്ലാം വാങ്ങിച്ചെടാ നീ ആ പെണ്ണിന് കുറച്ച് മുല്ലപ്പൂ വാങ്ങി വന്നാൽ മതി..."മുത്തച്ഛൻ 


"ഹ്മ്മ് ശെരി എന്നാൽ..." ബൈക്കിന്റെ ചാവി കയ്യിൽ കറക്കി കൊണ്ടവൻ താഴേക്ക് ഇറങ്ങി...താഴെ എത്തി ബൈക്കിൽ കയറിയപ്പോൾ ആണ് ഓടി കൊണ്ട് വൈശു മുന്നിലേക്ക് വന്നത്... 


"മ്മ്മ്...?? " ബൈക്കിന്റെ ഹാന്ഡിലിൽ കൈ കുത്തി കൊണ്ടവൻ പ്രണയത്തോടെ ചോദിച്ചതും അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു അവൾ... 


"നിക്കും വേണം മുല്ലപ്പൂ..." 


"ഓഹ് ഇന്നെനിക്ക് ഒരു മൂഡ് ഇല്ല പെണ്ണേ... ഇന്നലത്തെത്തിന്റെ ക്ഷീണം മാറിയില്ല.. ഇനി നാളെ പോരെ മുല്ലപ്പൂ അലങ്കരിച്ച് ഒരു രാത്രി കൂടി..."കള്ളത്തരത്തോടെ അവൻ പറഞ്ഞതും ദോഷിച്ച് കൊണ്ട് അവളുടെ മഞ്ചാടി അധരങ്ങൾ കൂർത്ത് വന്നു... ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി കൊണ്ടവൻ അവളുടെ മൂക്കിന് തുമ്പിൽ ഒന്ന് കടിച്ച് കൊണ്ട് ചുണ്ടിൽ അമർത്തി ചുംബിച്ച് കൊണ്ട് വേഗം ബൈക്കും എടുത്ത് കവലയിലേക്ക് ചെന്നു... 


"വഷളൻ...!!"ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൾ മൂക്കിൻ തുമ്പിൽ ഒന്ന് തലോടി കൊണ്ട് അകത്തേക്ക് ഓടികയറി... 


"മ്മ്മ് മ്മ്മ് നിക്ക് മനസ്സിലാവുന്നുണ്ട്... നിങ്ങളെ കൊണ്ട് ഈ തറവാടിന് വല്ല ദോഷപ്പേരും വരോ എന്നാ എന്റെ പേടി..വന്ന് വന്ന് രണ്ടിനും വീടേത് റോഡേത് എന്ന് അറിയുന്നില്ല എന്ന് തോന്നുന്നു... എന്റെ ശിവനെ ഇതൊക്കെ കണ്ട് എനിക്ക് ന്റെ സിദ്ധുവിനെ കാണുമ്പോൾ തന്നെ പീഡിപ്പിക്കാൻ തോന്നിപ്പിച്ചേക്കല്ലേ...""എന്ന് മുകളിലേക്ക് നോക്കി കൊണ്ട് നെഞ്ചിൽ കൈ വെച്ച് ശ്രീ പറഞ്ഞു... 


"ഡീീ കള്ളത്തി ചേച്ചി..."


"നീ പോടീ..."വൈശു അടിക്കാൻ കൈ ഓങ്ങിയതും കൊഞ്ഞനം കുത്തി കൊണ്ട് ശ്രീ ഡ്രെസ്സും പൊക്കി പിടിച്ച് അകത്തേക്ക് ഓടിക്കയറി... 


_____________________________❤️


പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ ആണ് എല്ലാവരും... ഓരോ കളി തമാശകൾ പറഞ്ഞ് ചിരിയോടെ ആണ് എല്ലാവരും ജോലി ചെയ്യുന്നത്...


"മോളേ കൗസല്യേ..!!" അങ്ങോട്ടേക്ക് വന്ന മുത്തച്ഛൻ വിളിച്ചതും അവർ കൈകൾ നേര്യതിൽ തുടച്ച് കൊണ്ട് അങ്ങോട്ടേക്ക് ചെന്നു...എന്തോ സ്വകാര്യമായി മുത്തച്ഛൻ അവരോട് പറഞ്ഞതും കണ്ണിൽ നിന്നും അനുവാദം ചോദിക്കാതെ നീർമണികൾ ഒഴുകി തുടങ്ങിയിരിന്നു... 


നിസ്സഹായതയോടെ അവർ ചിരിച്ച് കൊണ്ട് പാർവതി ചെറിയമ്മയോട് സംസാരിക്കുന്ന വൈശുവിനെ നോക്കി...!!


"മോളേ..." ആർത്ത് കൊണ്ട് കൗസല്യാമ്മ കരഞ്ഞതും ഞെട്ടി കൊണ്ട് എല്ലാവരും അവരിലേക്ക് ശ്രദ്ധ പായിച്ചു... 


"എന്താ... എന്താ അമ്മാ??"വൈശു അവർക്ക് അരികിലേക്ക് ഓടി ചെന്ന് കൊണ്ട് ചോദിച്ചതും അവളുടെ മുഖം കയ്യിൽ എടുത്ത് കൊണ്ട് അവർ പൊട്ടിക്കരഞ്ഞു പോയി.. 


"മോളേ... ഹ..ഹരിക്കുട്ടന്..." 


"എന്താ.. എന്താ ന്റെ ഹരിയേട്ടന്..."വിഭ്രാന്തിയുടെ അവൾ ചോദിച്ചതും ബാക്കിയുള്ളവരും അതേ അവസ്ഥയോടെ അവരിലേക്ക് നോക്കി.. m


"പൂ വാങ്ങാൻ ചെന്നപ്പോൾ എതിരെ വന്ന ലോറിയും ആയി കൂട്ടി മുട്ടാൻ പോയപ്പോൾ അവൻ ബൈക്ക് ഒന്ന് വെട്ടിച്ചതാ... അടുത്തുള്ള മൈൽ കുറ്റിയിൽ തട്ടി..." മുത്തച്ഛൻ പറയുമ്പോൾ അവളുടെ കൈകൾ താലിയിൽ മുറുകി കൊണ്ടിരുന്നു... 


"നിക്ക് കാണണം ന്റെ ഏട്ടനെ..."മുടി പിച്ചി പറിച്ച് കൊണ്ടവൾ പുറത്തേക്ക് ഓടിയതും പിറകെ മുത്തച്ഛൻ ചെന്ന് അവളെ പിടിച്ച് വെച്ചു... 


"വിട് മുത്തച്ഛാ... നിക്ക് കാണണം ന്റെ ഏട്ടനെ.."അയാളുടെ നെഞ്ചിൽ ചാരി കൊണ്ട് അവൾ അലമുറയിട്ട് കരഞ്ഞു... അവളുടെ തലയിൽ മൃദുവായി തടവി കൊണ്ട് അയാൾ അവളെയും കൊണ്ട് കാറിലേക്ക് കയറി...വഴിയിൽ ഉടനീളം അവൾ കരഞ്ഞ് കൊണ്ട് എന്തക്കയോ പദം പറഞ്ഞ് കൊണ്ടിരുന്നു... 


ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആ പൊട്ടിപ്പെണ്ണിന് ഹരി എന്നാൽ ജീവൻ ആയി മാറിയിരുന്നു...ഒരു ചെറുമുള്ള് കൊണ്ട് പോലും തന്റെ പ്രാണൻ നോവുന്നത് അവളിലും വല്ലാതെ സങ്കടം ഉണ്ടാക്കുമായിരുന്നു... എന്നാൽ ഇന്ന്...!!!


___________________________❤️


ഹോസ്പിറ്റലിൽ എത്തി icu വിന് മുന്നിൽ ചെന്ന് അവൾ നോക്കുമ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന ഹരിയെ കണ്ടതും ചങ്കിൽ ആരോ കടാര കുത്തി ഇറക്കുന്നത് പോലെ തോന്നി അവൾക്ക്... ചില്ല് ഗ്ലാസിന് ഉള്ളിലൂടെ വിടാതെ അവനെ തന്നെ നോക്കി കൊണ്ടിരുന്നു അവൾ... 


 

ഒന്ന് ഹരിയെ പുണരാൻ ആ നെഞ്ചിൽ കിടന്ന് ആവോളം പൊട്ടിക്കരയാൻ തോന്നി അവൾക്ക്...എല്ലാം നഷ്ട്ടപ്പെട്ടവളേ പോലെ ആ വരാന്തയിൽ ഇരുന്നു അവൾ...ഹരിയുടെ അവസ്ഥയെക്കാൾ എല്ലാവർക്കും വൈശുവിന്റെ ശില കണക്കെ ഉള്ള അവസ്ഥ കണ്ടാണ് ഏറെ സങ്കടം തോന്നിയത്...


കണ്ണുകൾ വിശ്രമം കൂടാതെ ഹരിയുടെ ഓർമകളിലേക്ക് തന്നെ ചലിച്ച് കൊണ്ടിരുന്നു...


"ഹരി നാരായണന്റെ..."ഡോക്ടർ പുറത്തേക്ക് വന്നതും പ്രതീക്ഷയോടെ അവൾ അയാൾക്ക് മുന്നിൽ ചെന്ന് നിന്നു... 


"തല ശക്തിയിൽ ഇടിച്ചത് കൊണ്ട് തന്നെ രക്തം കട്ട പിടിച്ചിരിക്കുകയാണ്.. ഓപ്പറേഷൻ വേണ്ടി വരും... ചിലപ്പോൾ മാത്രമേ ആളെ രക്ഷിക്കാൻ കഴിയൂ..."സ്തെതസ്കോപ്പ് കഴുത്തിൽ നിന്നും ഊരി കൊണ്ട് അയാൾ പറഞ്ഞു തിരിഞ്ഞ് നടന്നു... നെഞ്ചിൽ ആരോ കല്ല് കയറ്റിയത് പോലെ ആയിരുന്നു അവൾക്ക്.. കൈകാലുകൾ തളർന്നു പോവുന്നത് പോലെ തോന്നി അവൾക്ക് എല്ലാം നഷ്ട്ടപ്പെട്ടവളേ പോലെ ജീവച്ഛവമായി തറയിൽ ഇരുന്നു... 


_____________________________❤️


ഓടി കിതച്ച് കൊണ്ട് സിദ്ധു അങ്ങോട്ടേക്ക് വന്ന് മുത്തച്ഛന്റെ അടുത്തേക്ക് ചെന്നു.. 


"മുത്തച്ഛാ ഡ്രൈവറെ ഞാൻ പൊക്കി ആള് പറഞ്ഞത് ആ കവലചട്ടമ്പി *രുദ്രൻ* ഏല്പിച്ചിട്ടാ അയാൾ ഇങ്ങനെ ചെയ്തത് എന്ന് പറഞ്ഞു..ഇനി എന്താ വേണ്ടേ അവനെ പോലീസിൽ ഏൽപ്പിക്കട്ടെ??" പകയോടെ സിദ്ധു പറഞ്ഞതും മുത്തച്ഛൻ എന്തോ പറയാൻ ഒരുങ്ങും മുന്നേ വൈശാലി കൊട്ടിപിടഞ്ഞ് എണീറ്റിരുന്നു... 


"ഒരു പോലീസിനും കൊടുക്കരുത് അവനെ.. നിക്ക് കാണണം അവനെ ഇപ്പൊ തന്നെ.."കണ്ഠത്തിൽ നിന്നും ഉതിർന്ന ഓരോ വാക്കുകളും ദൃഢമായിരുന്നു...അവളുടെ ഉള്ളിൽ ബോധമറ്റ് കിടക്കുന്ന ഹരിയും വഷളൻ ചിരിയോടെ നിൽക്കുന്ന രുദ്രനും മാത്രമായിരുന്നു... മുത്തച്ഛൻ ചെറുചിരിയോടെ സിദ്ധുവിനെ നോക്കി തലയനക്കിയതും ഒരു ചേട്ടന്റെ കരുതലോടെ അവളെ ചേർത്ത് പിടിച്ച് കൊണ്ട് സിദ്ധു രുദ്രന്റെ അടുത്തേക്ക് ചെന്നു... 


കള്ളും കുടിച്ച് കൂട്ടുകാരോടൊപ്പം ചീട്ട് കളിക്കുകയായിരുന്ന രുദ്രനെ പിറകിൽ നിന്നും സിദ്ധു ചവിട്ടി വീഴ്ത്തി...എവിടെയും പിടിത്തം കിട്ടാതെ അവൻ ഉരുണ്ട് കൊണ്ട് വരമ്പത്തേക്ക് മുഖം കുത്തി വീണു.. ഇത് കണ്ടപ്പോൾ തന്നെ കെട്ടും പാട്ടയും എടുത്ത് അവന്റെ കൂട്ടുകാർ തടി തപ്പിയിരുന്നു... 


"ഏത് നായിന്റെ മോനാടാ അത്!!" ചീറി കൊണ്ട് രുദ്രൻ എഴുന്നേറ്റതും മുന്നിൽ ക്രോധം കൊണ്ട് തിളച്ച് മറിയുന്ന വൈശുവിനെ കണ്ടവൻ രണ്ടടി പിറകിലേക്ക് വേച്ച് പോയി... 


"നീ ന്റെ ഹരിയേട്ടനെ കൊല്ലാൻ നോക്കി അല്ലേ..? "പറയുന്നതിനോടൊപ്പം കണ്ണുകളും തോരാതെ പെയ്ത് കൊണ്ടിരുന്നു... 


ഷർട്ടിൽ കുത്തി പിടിച്ച് ഇരു കവിളിലും മാറി മാറി അടിച്ചു കൊണ്ടിരുന്നു അവൾ....ചെറുപ്പത്തിൽ അച്ഛന്റെ കൂടെ കളരി അഭ്യാസം ചെറുതായി പഠിച്ചത് കൊണ്ട് തന്നെ വല്ലാത്ത ഊക്ക് ആയിരുന്നു അവൾക്ക്...മൂക്കിൽ നിന്നും രക്തം ഒഴുകി അവശനായി അവൾക്ക് മുന്നിൽ നിൽക്കുന്ന രുദ്രന്റെ അടിവയർ  നോക്കി ആഞ്ഞ് തൊഴിച്ച് കൊണ്ടവൾ ഇന്ന് വരെ ഉള്ള എല്ലാ ദേഷ്യവും തീർത്തു... 


"ന്റെ ഹരിയേട്ടന് എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ കൊല്ലാനും വൈശാലി മടിക്കില്ല..." അവന് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു... അവസാനം എല്ലാ സങ്കടവും ഒരു മഴ കണക്കെ സിദ്ധുവിന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞ് തീർക്കുമ്പോൾ അവനും കരയുകയായിരുന്നു...


_____________________________________❤️


(രണ്ടാഴ്ചകൾക്ക് ശേഷം)


"അയ്യോ മോളേ വൈശു... മോളേ എണീക്ക് അച്ഛാ!!" ശബ്ദം ഉയർത്തി കൊണ്ട് കൗസല്യ വിളിച്ചതും എല്ലാവരും അങ്ങോട്ടേക്ക് ഓടി വന്നു... ബോധം മറഞ്ഞ് നിലത്ത് കിടക്കുന്ന വൈശുവിനെ കണ്ടതും അവളെയും കൊണ്ട് വേഗം ഹോസ്പിറ്റലിലേക്ക് ചെന്നു... 


"She is one month pregnant... body വളരെ വീക്ക്‌ ആണ്... എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കാൻ നോക്കണം I know ഈ ഒരവസ്ഥയിൽ.... but നന്നായി ശ്രദ്ധിക്കണം.."ഗൈനക്കോളജിസ്റ്റ് dr.ഷീല പറഞ്ഞതും പതിയെ അവളുടെ കൈകൾ തന്റെ വയറിൽ ഒന്ന് തലോടി...ഏറ്റവും സന്തോഷിക്കേണ്ട ഈ ഒരു അവസ്ഥയിലും സങ്കടം മാത്രം കൂട്ടിന്... 


വീട്ടിലേക്ക് തിരിക്കും മുന്നേ അവൾ icu വിലേക്ക് ഒന്ന് കയറി... അവിടെ അബോധാവസ്ഥയിൽ കിടക്കുന്ന ഹരിയെ കണ്ടതും ആ നെഞ്ചിലേക്ക് ചാഞ്ഞു അവൾ..!!!ഏറെ നേരം ആ ഹൃദയമിടിപ്പ് കേട്ട ശേഷം പതിയെ അവന്റെ കൈകൾ എടുത്ത് സാരി നീക്കിയ ശേഷം അവളുടെ വയറിൽ വെച്ചു.. 


"ഹരിയേട്ടാ നമുക്ക് കുഞ്ഞ് വാവ വരാൻ പോവാ... ഇപ്പോഴെങ്കിലും കണ്ണ് തുറക്ക് ഹരിയേട്ടാ... നിക്ക് വയ്യാ കരഞ്ഞ് കരഞ്ഞ് മരിക്കാറായി.. ഇനിയും ന്നേ വേദനിപ്പിക്കല്ലേ... ഒന്ന് കണ്ണ് തുറക്ക് ഹരിയേട്ടാ നമ്മടെ കുഞ്ഞാവക്ക് വേണ്ടി എങ്കിലും..." എണ്ണി പൊറുക്കി അവൾ പറഞ്ഞ് തീർത്തതും അവന്റെ കൈകൾ അവളുടെ വയറിൽ ഒന്ന് തലോടി കണ്ണിൽ നിന്നും കണ്ണീരും ഒഴുകുന്നുണ്ട്... സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് കൊണ്ട് ഡോക്ടറെ ഉറക്കെ വിളിച്ചു... 


"It's a positive respond... ഇതിന് അർത്ഥം പേഷ്യന്റ് മരുന്നും ആയി പൊരുത്തപ്പെട്ട് തുടങ്ങി എന്നാണ്... വൈകാതെ ഗുഡ് റിസൾട്ട്‌ കിട്ടുന്നതാണ്... ഇങ്ങനെ തന്നെ പേഷ്യന്റിന് സന്തോഷം നൽകുന്നത് അടുത്ത് ചെന്ന് പറയണം...ചിലപ്പോൾ വേഗം റിക്കവർ ആവും ആള്.." പ്രതീക്ഷയോടെ ഡോക്ടർ പറഞ്ഞ് പോയതും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി... 


പിന്നീട് അങ്ങോട്ട് ഹരിയുടെ അടുത്ത് നിന്നും വൈശാലി മാറിയിരുന്നില്ല...ചെറിയ ചെറിയ കഥകൾ പറഞ്ഞും അവളും ഹരിയും വാവാച്ചിക്കും ഒപ്പം ഉള്ള അവൾ സ്വപ്നം കണ്ട ജീവിതവും പറഞ്ഞ് അവനോട് സംസാരിച്ച് കൊണ്ടേ ഇരുന്നു... 


അതിന്റെ ഫലമായി കണ്ണുകൾ തുറക്കാനും ചിമ്മാനും തുടങ്ങിയിരുന്നു...


"ഹരിയേട്ടാ നിങ്ങൾക്ക് അറിയോ എന്ന് മുതലാ നിങ്ങൾ ഈ നെഞ്ചിൽ കയറി കൂടിയത് എന്ന്... അന്നൊരിക്കെ പാലും കൊടുത്ത് വീട്ടിലേക്ക് തിരിക്കുമ്പോൾ രുദ്രൻ ന്നേ കയറി പിടിച്ചില്ലേ... അപ്പൊ ആരാ ഏതാ എന്നൊന്നും അറിയാതെ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തില്ലേ... ആ ഒരു അടിയിൽ തന്നെ ഞാൻ ചട്ടിയും കലവും എടുത്ത് ഓടിയിരുന്നു..."അതും പറഞ്ഞ് കൊണ്ടവൾ പഴയ ഓർമയിൽ പൊട്ടിച്ചിരിച്ച് പോയി... 


"അവനെ നല്ലവണ്ണം പെരുമാറിയിട്ട് ഏട്ടൻ എന്നെ തിരഞ്ഞ് നോക്കുന്നതൊക്കെ ഞാൻ കണ്ടിരുന്നു... ഇനിയിപ്പോ ഒരു പ്രശ്നം വേണ്ട എന്ന് കരുതിയാ ഞാൻ വരാതിരുന്നേ... പ്രശ്നം ആയിരുന്നേൽ ഞാൻ കവലയിൽ കിടക്കേണ്ടി വന്നേനെ....അന്ന് കയറിയതാ ഈ തെമ്മാടി പയ്യൻ ഞാൻ ന്റെ ഹൃദയത്തിൽ... 


പിന്നീട് അങ്ങോട്ട് *ഓരോ തവണ നിന്നെ കാണുമ്പോഴും ഞാൻ അറിയുകയായിരുന്നു എന്റെ പ്രണയം... എന്റെ മാത്രം പ്രണയം!!!നീ പോലും അറിയാത്ത എന്റെ സ്വകാര്യ പ്രണയം!!!*" പറഞ്ഞ് തീർന്നതും അവന്റെ കൈകൾ അവളുടെ കൈകളെ പൊതിഞ്ഞ് പിടിച്ചിരുന്നു... അത്ഭുതം കൊണ്ട് ചുണ്ട് വിതുമ്പി അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു.... 


ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു അവൾക്ക്....മെല്ലെ മെല്ലെ അവന്റെ കൈകൾ പിടിച്ചും മറ്റും അവൾ അവനെ നടത്തിക്കാൻ ശ്രമിച്ചു... ഏകദേശം ഒന്ന് രണ്ട് മാസത്തേ ആയുർവേദ ചികിത്സയുടെ ഫലമായും വൈശുവിന്റെ കഠിന പരിശ്രമം കൊണ്ടും പൂർണ്ണ ആരോഗ്യവാനായി മാറിയിരുന്നു ഹരി!!!


_______________________________❤️


മാസം ഏഴ് തികഞ്ഞിരുന്നു വൈശുവിന്!!! വയർ ഉന്തി കയ്യും കാലും നീര് കൊണ്ട് വീങ്ങി വന്നിരുന്നു...വല്ലാത്ത ക്ഷീണം ആയിരുന്നു വൈശുവിന്... അവളുടെ വയറിൽ മുഖം അമർത്തി തന്റെ കുഞ്ഞിനോട് കൊഞ്ചി സംസാരിക്കുന്ന ഹരിയുടെ മുടിയിൽ തലോടി കൊണ്ടവൾ ബെഡിലേക്ക് ചാഞ്ഞ് കിടന്നു... 


വാതിലിൽ കൊട്ട് വീണതും ഹരി മുഖം ഉയർത്തി അവളെ നോക്കി. പിന്നെ ആ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് അവൻ പോയി കതക് തുറന്നു... കൗസല്യാമ്മയും ചെറിയമ്മയും മുത്തശ്ശിയും മുറിയിൽ കയറി വൈശുവിന്റെ അടുത്തേക്ക് ചെന്നു... 


അമ്മയെ കണ്ടതും അവരുടെ മടിയിലേക്ക് ചാഞ്ഞ് കിടന്നു വൈശു...അവളുടെ മുടിയിൽ തടവി കൊണ്ട് കൗസല്യയും ഇരുന്നു... കയ്യും കെട്ടി ഒരു സൈഡിൽ ഹരി ചിരിയോടെ അത് നോക്കി നിന്നു... 


"ഏഴാം മാസം അല്ലേ കുറച്ച് ചടങ്ങുകൾ എല്ലാം ഉണ്ട്.. നാട്ടുനടപ്പ് അനുസരിച്ച് വൈശുവിനെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോവണം..."മുത്തശ്ശി പറഞ്ഞതും വൈശുവിന്റെ മുഖത്ത് സങ്കടം നിറഞ്ഞു... 


"അതൊന്നും പറ്റില്ല മുത്തശ്ശി അവൾ ഇവിടെ നിന്നോട്ടെ.. അങ്ങോട്ട് വിടാൻ പറ്റില്ല..." ഹരി മുന്നോട്ട് വന്ന് പറഞ്ഞു... 


"അങ്ങനെ അല്ല ഹരി ഇത് നിർബന്ധം ആണ്... അവിടെ രണ്ട് ദിവസം നിന്നിട്ട് നമുക്ക് ഇങ്ങോട്ട് തന്നെ അവളെ കൊണ്ടുവരാലോ..." ഹരി കുറേ എതിർത്തെങ്കിലും മുത്തശ്ശി ശാഠ്യം പിടിച്ച് പറഞ്ഞതും വേറെ നിവർത്തി ഇല്ലായിരുന്നു അവന് മുന്നിൽ... 


അങ്ങനെ നല്ലൊരു നാൾ നോക്കി വൈശുവിന്റെ വീട്ടുകാരോട് പറഞ്ഞ് ഏഴാം മാസത്തെ ചടങ്ങിന് നാൾ കുറിച്ചു...


______________________________❤️


വൈശുവിനെ വീട്ടിലേക്ക് കൊണ്ടുപോവുമ്പോൾ ഹരിയുടെ കണ്ണുകൾ നിറഞ്ഞ് തൂവിയിരുന്നു... അകാരണമായ ഭയം അവനിൽ വന്ന് കൂടി...


രാത്രിയിൽ ഹരിയുടെ ഓർമകൾ കണ്ണിനെ തലോടി കൊണ്ട് ഉറക്ക് നഷ്ടപ്പെട്ടതും മാനത്തെ നിലാവിനെ നോക്കി കിടക്കുകയാരുന്നു വൈശു!!! ഹരിയുടെ അവസ്ഥയും മറിച്ച് അല്ലായിരുന്നു... രാത്രിയുടെ ഏതോ യാമത്തിൽ അവളുടെ കണ്ണുകൾ നിദ്രയെ പുല്കിയിരുന്നു... 


കാലിൽ എന്തോ നനവ് ഏർപ്പെട്ടപ്പോൾ ആണ് ഞെട്ടി പിടഞ്ഞ് കൊണ്ട് അവൾ എഴുന്നേറ്റത്... കയ്യെത്തിച്ച് ലൈറ്റ് ഇട്ടതും തന്റെ കാലിൽ പിടിച്ച് തല താഴ്ത്തി ഇരിക്കുന്ന ചാരുവിനെ കണ്ടതും അവൾ വേഗം തന്നെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു...


വൈശു അവളുടെ കയ്യിൽ പിടിച്ചതും ഇറുക്കി കെട്ടിപിടിച്ചു അവൾ!! 


"ന്നോട് പൊറുക്കണേ ചേച്ചി... ഞാൻ ദ്രോഹിയാ... ഞാനാ എല്ലാത്തിനും കാരണം... ബുദ്ധി മോശം കൊണ്ടാ..."കെട്ടിപിടിച്ചു കൊണ്ട് തന്നെ അവൾ പദം പറഞ്ഞ് കൊണ്ടിരുന്നു... ഒന്നും മനസ്സിലാവാതെ അവൾ ചാരുവിനെ നോക്കിയതും അന്ന് രുദ്രനും ഒത്ത് നടന്നതെല്ലാം അവൾ പറഞ്ഞു...ഞെട്ടലോടെ അല്ലാതെ വൈശുവിന് അത് കേൾക്കാൻ ആയില്ല... 


എല്ലാം പറഞ്ഞ് കഴിഞ്ഞ് തല താഴ്ത്തി നിൽക്കുന്ന ചാരുവിന്റെ തോളിൽ പിടിച്ച് മുഖം പൊന്തിച്ച് കവിളിൽ ഒരു ചക്കര ഉമ്മ കൊടുത്തു അവൾ...!!!


"അതെല്ലാം പഴയത് അല്ലേ കുട്ട്യേ... ഇപ്പൊ ന്റെ മോള് തെറ്റ് മനസ്സിലാക്കി മാപ്പ് ചോദിച്ചില്ലേ നിക്ക് ഒരു ദേഷ്യവും ഇല്ല ന്റെ ചരുവിനോട്..." ചിരിയോടെ പറയുന്ന വൈശുവിന്റെ വല്യ മനസ്സ് കണ്ട് പൊട്ടിക്കരഞ്ഞു പോയി ചാരു...


കുഞ്ഞാവയെ കൊഞ്ചിച്ചും കളി പറഞ്ഞും രണ്ടുപേരും ഒപ്പം ഒരു കട്ടിലിൽ തന്നെയാണ് അന്ന് കിടന്നത്... രാവിലെ നേരം വെളുത്തതും ഹരി അവളെ കൊണ്ടുപോവാൻ വന്നിരുന്നു... 


ചാരുവിന് നല്ല സങ്കടം ഉണ്ടെങ്കിലും അവളെ കളിയാക്കി കൊണ്ടവൾ തറവാട്ടിലേക്ക് യാത്രയാക്കി... പോവുന്നതിന് മുന്നേ ഹരിയോടും ചാരു മാപ്പ് ചോദിച്ചിരുന്നു... 


വല്യ കൊതി ഒന്നും ഇല്ലെങ്കിലും ചെറിയ ചെറിയ ആഗ്രഹം മാത്രമേ വൈശുവിന് ഉണ്ടായിരുന്നുള്ളു... എപ്പോഴും ഹരിയുടെ ചൂട് പറ്റി ഇരിക്കാൻ ആണ് അവൾക്ക് ഇഷ്ട്ടം... ഇതിന്റെ ഇടയിൽ ശ്രീയുടെയും സിദ്ധുവിന്റേയും വിവാഹം ഉറപ്പിച്ചു...ഇനി മൂന്ന് ദിവസമേ ഒള്ളു... 


ഹരി അതിനുള്ള ഓട്ടപ്പാച്ചിലിൽ ആണെങ്കിലും വൈശുവിന് വേണ്ടി പ്രത്യേകം സമയം കണ്ടെത്തിയിരുന്നു...ഒരു പണി പോലും ചെയ്യാതെ തറവാട്ടുകാരും അവളെ നോക്കി...


___________________________❤️


കല്യാണ ദിവസം___❣️


കണ്ണനെ സാക്ഷിയാക്കി അതികം ആളുകൾ ഒന്നും ഇല്ലാതെ മഞ്ഞച്ചരട്‌ ചാർത്തി  സിദ്ധു ശ്രീയെ സ്വന്തം ആക്കി... വൈകിട്ട് റിസപ്ഷൻ ഗ്രാൻഡ് ആയിട്ടും... ശ്രീ ഹരിയുടെ വീട്ടിലേക്ക് പോവുമ്പോൾ എല്ലാവരേക്കാളും വൈശുവിനെ പിരിയുന്നതിൽ ആയിരുന്നു അവൾക്ക് ഏറെ സങ്കടം...


ചേച്ചിയുടെയും അനിയത്തിയുടെയും സങ്കടം കണ്ട് കൂടെ നിന്നവർ വരെ കരഞ്ഞു പോയി... 


വൈകിട്ട് ഉള്ള റിസപ്ഷൻ വേണ്ടിയുള്ള ഒരുക്കത്തിൽ ആയിരുന്നു ഹരി... അടുത്ത് തന്നെ ഒരു കസേരയിൽ ഇരുന്ന് അവനെയും നോക്കി കൊണ്ട് വൈശുവും ഉണ്ട്... ഇടുപ്പിൽ നിന്നും ചെറിയ ഒരു വേദന വന്ന് പെട്ടന്ന് ആയിരുന്നു അത് അടിവയറിലേക്ക് വ്യാപിച്ചത്... വേദന കൊണ്ടവൾ വയറിൽ കൈ വെച്ച് ആർത്ത് കരഞ്ഞു... 


ചെയ്യുന്ന പണി അവിടെ ഇട്ട് ഹരി അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി... ലേബർ റൂമിന് മുന്നിൽ ടെൻഷനോടെ നിൽക്കുമ്പോൾ അവനൊരു അച്ഛനും ഭർത്താവും ആയിരുന്നു... 


വൈശുവിന്റെ ഇടക്ക് ഇടക്കുള്ള ആർക്കൽ കേൾക്കുമ്പോൾ അവൻ ആധിയോടെ കതകിന് അരികിൽ ചെന്ന് നിൽക്കും... അങ്ങനെ ഏറെ സമയത്തെ അവളുടെ വേദനയുടെ ഫലമായി ഒരു കുഞ്ഞിന്റെ കരച്ചിൽ ആ ഹോസ്പിറ്റൽ ആകമാനം തട്ടി ചുമരുകളിൽ പ്രതിധ്വനിച്ച് കേട്ടു... 


നഴ്സ് കുഞ്ഞിനെ ഹരിയുടെ കയ്യിൽ കൊടുക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ ആ കുഞ്ഞിപ്പെണ്ണിന്റെ നെറ്റിയിൽ തട്ടി ചിതറി... തൂവെള്ള കയ്യിൽ ഒന്ന് തൊട്ടതും അവനായി മാത്രം  അവൾ ചിരിച്ചു... 


"വൈശാലിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട് വേണമെങ്കിൽ ചെന്ന് കാണാം"പറയാൻ കാത്ത് നിന്നത് പോലെ എല്ലാവരും ഇടിച്ച് കയറി ഒരു പോക്ക് ആയിരുന്നു...പിന്നെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങൾ ആയി കഥ പറച്ചിൽ ആയി... എല്ലാം കേട്ട് ഹരിയും വൈശുവും പരസ്പരം നോക്കി ചിരിച്ചതേ ഒള്ളു... ഉറങ്ങി കിടന്ന കുഞ്ഞ് വാവിട്ട് കരഞ്ഞപ്പോൾ ആണ് മുത്തശ്ശി എല്ലാവരെയും ഓടിച്ച് വിട്ട് കുഞ്ഞിനെ വൈശാലിയെ ഏൽപ്പിച്ച് ഹരിയേ നോക്കി ഒന്ന് തലയാട്ടി കൊണ്ട് അവരും പുറത്തേക്ക് ഇറങ്ങി... 


എല്ലാവരും പോയതും വാതിൽ അടച്ച് ഹരി അവളുടെ അടുത്തേക്ക് ചെന്നു... ഒരു കൈ കൊണ്ട് രണ്ട് പേരെയും ചേർത്ത് പിടിച്ച് മറു കൈ അവളുടെ കവിളിൽ പിടിച്ച് കൊണ്ട് മാഞ്ഞ് തുടങ്ങിയ സിന്ദൂര നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർത്തി...


ചിരിയോടെ അവളും കണ്ണുകൾ അടച്ചു...ശേഷം പരസ്പരം വേർപെട്ട് കൊണ്ട് രണ്ട് പേരും കുഞ്ഞിപ്പെണ്ണിന്റെ ഇരു ചെവിയിലും ആയി പതുക്കെ വിളിച്ചു... 


                   "മീര കൃഷ്ണ" 

അവസാനിച്ചു, ലൈക്ക് ചെയ്ത് ഒരു കമന്റ് ഇടണേ...

To Top