രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ട്യൂഷൻ എല്ലാം കഴിഞ്ഞു ഭക്ഷണം കഴിക്കുമ്പോൾ അമ്മയുടെ മുഖത്തെ തെളിച്ചമില്ലായ്മ അവൾ ശ്രെദ്ധിച്ചിരുന്നു എന്തുപറ്റി അമ്മേ
ഒന്നുല്ല
നിന്നെ അച്ഛൻ വിളിച്ചിട്ടുണ്ട്
ഭക്ഷണം കഴിച്ചിട്ട് ചെന്ന് നോക്ക്
മം
ഭക്ഷണം കഴിച്ചു പാത്രങ്ങൾ എല്ലാം കഴുകി വെക്കുമ്പോഴും അമ്മ മിണ്ടുന്നില്ല എന്നവൾ ശ്രെധിച്ചു
അച്ഛൻ കിടക്കുന്ന റൂമിലേക്കു ചെന്ന് കട്ടിലിൽ ചന്ദ്രൻ ന്റെ അടുത്തായി കയറികിടന്ന് അവൾ ചോദിച്ചു
എന്താ പറ്റ്യേ രണ്ടാൾക്കും
ഒന്നുല്ല മോളെ നിന്റെ അമ്മയ്ക്കൊരു പേടി
ചലിപ്പിക്കാൻ ആവുന്ന വലതുകയ്യുകൊണ്ട് അവളുടെ തലമുകളിൽ തലോടികൊണ്ട് അയാൾ പറഞ്ഞു
എന്ത് പേടി?
അവിടെ മുഴുവൻ പയ്യന്മാർ അല്ലെ നീ ഒറ്റയ്ക്കും , നീ നേരത്തെ അമ്മയോട് പറഞ്ഞതൊക്കെ അച്ഛനും കേട്ടു അച്ഛന് മോളെ വിശ്വാസം ഇല്ലായിട്ടൊന്നും അല്ല....മോൾ മിടുക്കിയാണ്....
എന്നാലും നമ്മൾ പാവങ്ങളല്ലേ മോളെ. പയ്യന്മാരൊക്കെ എത്രക്കാർ ആണെന്ന് എങ്ങനെ അറിയാനാ .. കാലം മോശമല്ലേ.... മാത്രമല്ല നാട്ടുകാർ എന്താ പറഞ്ഞുണ്ടാക്കുക എന്നറിയില്ലല്ലോ
അച്ഛാ അവിടെ എല്ലാരും നല്ല പെരുമാറ്റം ആണ് പെങ്ങളെപ്പോലെ ആണ് കാണുന്നെ, എന്നെ പെങ്ങളെ എന്നാ വിളിക്കുന്നത് തന്നെ.. പിന്നെ നമ്മൾ ഇവിടെ അരി വാങ്ങാൻ കാശില്ലാതായി വിഷമിച്ചപ്പോഴും അച്ഛന്റെ മരുന്നിനു കാശ് തികയാതെ വരുമ്പോയുമൊന്നും ഈ പറയുന്ന നാട്ടുകാർ ഇല്ലായിരുന്നല്ലോ.. അതുകൊണ്ട് അവരെ നോക്കണ്ട, എന്നാൽ ആവുന്നത് ഞൻ ചെയ്തിട്ടും ന്നെ ഡിഗ്രി വരെ പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഇനിയും പാവത്തിനെ ഞനെങ്ങനാ ഒറ്റയ്ക്കു വിടുന്നെ എനിക്ക് ഒരു നല്ല ജോലി കിട്ടുന്ന വരെ നമുക്ക് പിടിച്ചുനിൽക്കണ്ടേ, ബേസിക് സാലറി ഇവിടുള്ളത്ര കിട്ടുന്ന ജോബ് കിട്ടാൻ പാടാണ് അച്ഛാ....
അച്ഛൻ ഒന്ന് പുഞ്ചിരിച്ചു
ന്നെ കൊണ്ട് ഒന്നിനും പറ്റാതായി പോയല്ലോ മോളെ ഇല്ലങ്കിൽ.....ചന്ദ്രന്റെ കണ്ണ് നിറഞ്ഞു
അത് സാരല്ല അച്ഛാ എല്ലാം ശെരിയാകും.. ന്റെ അച്ഛക്കുട്ടൻ അതൊന്നും ഓർത്തു വിഷമിക്കണ്ടാ
മം അയാൾ വാത്സല്യത്തോടെ അവളുടെ തലയിൽ തടവി
അഭിൻ പോയതോടെ ദേവികയ്ക്ക് വർക്ക് കൂടുതൽ വന്നു വെഹിക്കിൾ സെയിൽ വരുന്നതിന് അനുസരിച് എക്സിക്യൂട്ടീസിന്റെ അടുത്ത് നിന്നും ഡോക്യൂമെന്റസ് കളക്ട് ചെയ്യുകയും ആവശ്യമായ വെഹിക്കിൾസ് യാർഡിൽ നിന്നും ഓർഡർ ചെയ്യുകയുമെല്ലാം ആയിരുന്നു അവളുടെ ജോലി, അസസ്സറീസ് ഡിപ്പാർട്മെന്റ് ആയിരുന്നു വൈശാഖിന്
അറ്റാൻഡൻസ് പഞ്ചിഗ് സെറ്റ് ചെയ്തപ്പോൾ തന്നെ അവൾക്കുള്ള കമ്പനി ഫോൺ നൽകിയിരുന്നു
തിരക്കാണെങ്കിലും വൈശാഖിന്റെ ചളികളും ആകാശിന്റെ പാട്ടും എല്ലാം കൂടി ദിവസങ്ങൾ വളരെ വേഗം നീങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ വൈശാഖിനോട് എല്ലാരും വാക്ക് തർക്കം ഉണ്ടാകുന്നത് കാണുന്നതിനാൽ തന്നെ അവൾ വളരെ ശ്രെദ്ധിച്ചാണ് ഓരോന്ന് ച്യ്തത്
വരുൺ ലാലിനോടും മാനേജറിനോടും ഒഴികെ ബാക്കി എല്ലാവരോടും ദേവിക വേഗം കൂട്ടായി മാറി. സെയിൽ സർവീസ് ആയി നൂറോളം ആളുകൾ അവിടെ വർക്ക് ചെയ്യുന്നുണ്ടായിരുന്നു.
പതിവുപോലെ ഒരു ദിവസം രാവിലെ മാനേജർ മനാഫ് സർ ഒരു മാസത്തെ sale ടാർഗറ്റ് പറയാനും എല്ലാം കൂടി മീറ്റിംഗ് വെച്ചു. ദേവികയ്ക് സീറ്റ് കിട്ടിയത് വരുണിന്റെ അടുത്തായിരുന്നു, ടാർഗറ്റ് ഇൻസെറ്റീവ് എന്നിങ്ങനെ പ്രധാനപെട്ട കാര്യങ്ങൾ പറയുമ്പോളും അതൊന്നും ശ്രെദ്ധിക്കാതെ ഫോണിൽ കളിക്കുന്നെ വരുണിനെ കണ്ടു അവൾക് ദേഷ്യം തോന്നി. അവനെന്താ ചെയ്യുന്നേ എന്നറിയാൻ അവൾ എത്തി വലിഞ്ഞു നോക്കി
ദേവികയുടെ നോട്ടം കണ്ടിട്ടാകും മനാഫ് സർ വരുണിനെ വിളിച്ചു
വരുൺ ഇവിടെ അല്ലെ ഞാൻ എന്തേലും പറയുന്നത് തനിക്കും കൂടി വേണ്ടി ആണ്.
അപ്പോഴാണ് അവൻ മുഖം ഉയർത്തി നോക്കുന്നത് എല്ലാരുടെയും നോട്ടം തന്റെ നേർക്കാണെന്ന് അറിഞ്ഞപ്പോൾ പറഞ്ഞു
Ooo സാ...റെ...സോറി സർ
വരുൺ ഫോൺ ഓഫ് ചെയ്തു നേരെ നോക്കിയിരുന്നു
ആ സാറെ വിളിയിൽ ഒരു പുച്ഛം തോന്നിയെങ്കിലും ദേവികയ്ക് ചിരിപൊട്ടി ഇത്രേ ഉള്ളു...., അങ്ങനെ വേണം.
പെട്ടന്ന് ചെവിക്കരികിൽ ഒരു ചൂടുശ്വാസം അറിഞ്ഞ അവളൊന്ന് ഞെട്ടി.
വരുൺലാൽ......
അവളുടെ മനസ് മന്ത്രിച്ചു
നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി....
മീറ്റിംഗ് കഴിഞ്ഞു വർക്ക് തുടങ്ങിയിട്ടും അവളുടെ പേടി മാറിയിരുന്നില്ല, മാക്സിമം അവന്റെ മുൻപിൽ പെടാതെ കഴിച്ചുകൂട്ടി അവൾ സിസ്റ്റത്തിൽ കുത്തികൊണ്ടിരുന്നു. ആദ്യമായ് കണ്ട അന്ന് അവൻ
അഭിനുമായി ഉണ്ടാക്കിയ വഴക്കായിരുന്നു അവളുടെ മനസ്സിൽ
അവന്റെ പെന്റിങ് പ്ലാൻസ് എല്ലാം അവൾ എടുത്തുനോക്കികൊണ്ടിരുന്നു എല്ലാം കറക്റ്റ് ആണോ എന്ന്,
ഫുൾ ടൈം പുറത്തെവിടേലും ആയിരിക്കുന്ന ആളിന്ന് ഉച്ച കഴിഞ്ഞിട്ടും ഷോറൂമിന്റെ ഉള്ളിൽ തന്നെ ആണെന്നത് അവളുടെ ഭയം കൂട്ടി,
പെട്ടന്നാണ് മനാഫ് സർ പുറത്തെവിടെനിന്നോ അങ്ങോട്ട് വന്നത്
മനാഫ് സാറേ.....
ഞനെയ് കുറെ നേരം ആയി ഇവിടെ കുത്തിയിരിക്കാൻ തുടങ്ങിയിട്ട് വണ്ടി കിട്ടുമോ
വരുൺ ചോദിച്ചു
വണ്ടിയോ....വരുൺ.. വണ്ടി.
ദേവിക.. നീ ടെസ്റ്റുഡ്രൈവ് വണ്ടി ഓർഡർ അയച്ചിരുന്നോ
മനാഫ് സർ ചോദിച്ചതും അവൾ എന്നോടോ എന്നാ ഭാവത്തിൽ അയാളെ നോക്കി അവൾ അങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടേ ഇല്ലായിരുന്നു ആരും പറഞ്ഞിട്ടും ഇല്ല.
ഉള്ള ദൈവങ്ങളെ എല്ലാം വിളിച്ചവൾ
ഇല്ലന്ന് തലയാട്ടി
അതെന്താ ദേവിക...
അയാൾ വരുണിന് നേരെ തിരിഞ്ഞിട്ട് പറഞ്ഞു, അവളോട് വിട്ട് പോയതാകും ഡാ പുതിയത് അല്ലെ പരിചയമില്ലാഞ്ഞിട് ആണ് നിനക്ക് നാളെ വണ്ടി ഞൻ എത്തിച്ചു തരാം.
ആണോ ദേവിക?
പതുക്കെ ആണെങ്കിലും ഉറപ്പോടെ ഉള്ള വരുണിന്റെ ചോദ്യം അവൾ കേട്ടു
തന്നോട് ആരും പറഞ്ഞിട്ടില്ല എന്നവൾക് പറയണം എന്നുണ്ടായിരുന്നു. ഭയം കാരണവും സർ എന്ത് കരുതും എന്ന് ഓർത്തിട്ടും ശബ്ദം പുറത്തു വന്നില്ല
യന്ത്രികമായി അതെ എന്ന് തലയാട്ടി.
നിനക്കെന്താ വായിൽ നാക്കില്ലേ മുഖത്തു നോക്കി സംസാരിക്കെടി...
അവൻ അലറുകയായിരുന്നു
ദേവിക പതുക്കെ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി ദേഷ്യം കൊണ്ട് ഞെരമ്പേല്ലാം വലിഞ്ഞു മുറുകി മുഖമൊക്കെ ചുവന്നിരിക്കുന്നു..
ആ അതെ...
നിറഞ്ഞു വരുന്ന കണ്ണ് തുടച്ചുകൊണ്ടവൾ മറുപടി കൊടുത്തു.
അതോടെ
കയ്യിലിരുന്ന ഫയൽ വലിച്ചെറിഞ്ഞു വരുൺ പുറത്തേക്ക് പോയി..
ദേവികക്ക് കണ്ണീർ തടുക്കാനായില്ല വിറയൽ കാരണം കണ്ണീർ തുടക്കാൻ കൂടി ആവാതെ നിൽക്കുന്ന അവളെ കണ്ട് വൈശാഖ് എണീറ്റു അവളെയും കൂട്ടി വാഷിംറൂമിന്റെ അടുത്തേക്ക് നടന്നു. സാരമില്ലടോ
നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ
പോയി മുഖം കഴുകിട്ടു പുറത്തേക്ക് വന്നാൽ മതി.
കുറെ സമയത്തിന് ശേഷം ആണവൾ പുറത്തേക്ക് വന്നത്, വന്ന ഉടനെ വൈശാകും ആകാശും കൂടി അവളെയും കുത്തിപ്പൊക്കി ചായ കുടിക്കാൻ തയ്യാറായി.
വർക്ക് ഉണ്ട് വൈശു
നീ വാടി
എന്ത് വർക്ക്
അതൊക്കെ വന്നിട്ട്
നിർബന്ധം സഹിക്കാതെ അവൾ ചെന്നു
നിനക്ക് എവിടുന്നാടി ഇത്രേം കണ്ണീർ
ആകാശ് ചോദിച്ചു
നീ ചുമ്മാ കരഞ്ഞിട്ട നല്ലോണം മറുപടി കൊടുത്താൽ തീരുന്ന പ്രോബ്ലം ആണ് ഇതെല്ലാം
അവർ ഓരോന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു
അവളൊന്നും മിണ്ടിയില്ല
എങ്കിലും കുറച്ചു സമയം കൊണ്ട് അവർ അവളുടെ മൂഡോഫ് മാറ്റിയത് ഓർത്തപ്പോൾ അവൾക് സന്തോഷം തോന്നി... തുടരും...