വൈശാലി...🦋 ഭാഗം 5

Valappottukal


രചന: മഞ്ഞ് പെണ്ണ്


"ഓഹോ അപ്പൊ ഇതായിരുന്നുല്ലേ നിങ്ങടെ ഉദ്ദേശം..കൂടെ നിന്ന് ചതിക്കായിരുന്നുലേ ന്നേ...!!" സിദ്ധിന്റെ കൊങ്ങിന് പിടിച്ച് കൊണ്ട് ഹരി ചോദിച്ചതും നിസ്സഹായയാവസ്ഥയോടെ  നിൽക്കാനേ അവന് ആയുള്ളൂ... 


"അല്ലെങ്കിലും എല്ലാവരും ന്നേ ചതിച്ചിട്ടേ ഒള്ളു... ദേ ഇപ്പൊ നീയും..."നെറ്റിയിൽ കൈ വെച്ച് ഉഴിഞ്ഞ് കൊണ്ട് ഹരി തിരിഞ്ഞ് നിന്ന് പറഞ്ഞതും തലയും താഴ്ത്തി ശ്രീ കണ്ണീർ വാർത്ത് കൊണ്ടിരുന്നു... ദയനീമായി സിദ്ധു അവന്റെ തോളിൽ തട്ടി എന്തോ പറയാൻ തുനിഞ്ഞതും തോളിൽ വെച്ച കൈ ആഞ്ഞ് തട്ടി കൊണ്ട് അവൻ രണ്ടുപേരെയും തുറിച്ച് നോക്കി... 


സിദ്ധുവിന്റെ കൈ ശ്രീയുടെ കയ്യിൽ വിടാതെ പിടി മുറികിയിരുന്നു...


"ഹരി ഞാൻ പറയുന്നത് ഒന്ന് കേൾക്കേടാ...ഞാൻ വീട്ടിൽ വന്ന് ചോദിക്കാൻ ഇരിക്കയായിരുന്നു ഇവളാ പറഞ്ഞത് വേണ്ടാന്ന്...പിന്നെ സ്നേഹിച്ച് പോയെടാ വിട്ട് കളയാൻ വയ്യാ..." യാചനയോടെ സിദ്ധു പറഞ്ഞതും വിസ്ഫോടനം കണക്കെ പൊട്ടിത്തെറിച്ചു പോയി ഹരി...


"മിണ്ടി പോവരുത്... മറക്കാൻ കഴിയില്ല എന്നല്ല മറക്കണം.. മനസ്സിലായോ?? " ഒന്നും മിണ്ടാതെ രണ്ടുപേരും തല താഴ്ത്തി നിന്നതേ ഒള്ളു... സിദ്ധുവിന്റെ കണ്ണിലും കണ്ണീർ ഉരുണ്ട് കൂടിയിരുന്നു... 


വൈശുവിന്റെ മുഖത്തും നന്നായി വിഷമം ഉണ്ടായിരുന്നു...അവളും യാചനയോടെ ഹരിയേ നോക്കിയതും ദേഷ്യം മാത്രം ആയിരുന്നു ആ മുഖത്ത്... 


"ഹ്ഹ്ഹ്ഹ്ഹ്..."അടക്കി പിടിച്ച് കൊണ്ടുള്ള ചിരി കേട്ടപ്പോൾ ആണ് സിദ്ധുവും ശ്രീയും വൈശുവും ഹരിയേ നോക്കിയത്... അവർ നോക്കിയതും അത്രയും നേരം അടക്കി പിടിച്ച ചിരി പൊട്ടിച്ചിരി ആയി പുറത്തേക്ക് വന്നു.... 


"ഹഹ... അയ്യോ എങ്ങനെ ഉണ്ട് എന്റെ അഭിനയം... മ്മ്??  നിക്ക് അറിയായിരുന്നു രണ്ടും കൂടെ ആരും കാണാതെ പ്രണയിക്കുന്നത്..." ചിരിയോടെ അവൻ പറഞ്ഞതും അത്ഭുതം ആയിരുന്നു എല്ലാ മുഖത്തും... 


"ഇനിയിപ്പോ നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ അല്ലെങ്കിലും ഇവളെ നീയേ കെട്ടു... അത് ഞാൻ പണ്ടേ കുറിച്ച് വെച്ചതാ... കുറേ പണം ഉണ്ടായിട്ട് ഒന്നും കാര്യല്ലടാ നല്ല മനസ്സ് വേണം... അത് നിനക്ക് വേണ്ടോളം ഉണ്ട്... നീ തന്നെയാ ന്റെ ശ്രീകുട്ടിക്ക് ചേർന്നവൻ..."ഒരു കൈ കൊണ്ട് ശ്രീയെയും മറുകൈയ്യാൽ സിദ്ധുവിനേയും ചേർത്ത് പിടിച്ച് കൊണ്ട് അവൻ പറഞ്ഞു.. 


"Aww ന്റെ ദേവ്യേ നിക്ക് ഇപ്പഴാ സമാധാനം ആയത് ഇനി ഒളിഞ്ഞ് ഇരുന്ന് ഇങ്ങനെ സല്ലപിക്കണ്ടല്ലോ..."നെഞ്ചിൽ കൈ വെച്ച് ശ്രീ പറഞ്ഞതും അവളുടെ ചെവി പിടിച്ച് കിഴുക്കി ഹരി... 


"ഒന്ന് അങ്ങട് തന്നാൽ ഉണ്ടല്ലോ പെണ്ണേ... മര്യാദക്ക് വീട്ടിലേക്ക് നടന്നോ ഇനി എങ്ങാനും കല്യാണം കഴിയാതെ രണ്ടും കൂടെ ആരും കാണാതെ കണ്ടുമുട്ടിയാൽ ഉണ്ടല്ലോ മുട്ടും കാൽ തല്ലി ഒടിക്കും ഞാൻ..." ശാസനയോടെ അവൻ പറഞ്ഞതും വേദന കൊണ്ട് ഞെരിപ്പിരി കൊള്ളുകയാണ് ശ്രീ... ചിരിയോടെ കൈ മാറിൽ പിണച്ച് കെട്ടി സിദ്ധുവും രണ്ട് പേരെയും നോക്കി നിന്നു... 


വൈശുവിന്റെ കണ്ണിൽ ആണെങ്കിൽ അത്ഭുതം ആയിരുന്നു... ഓരോ നിമിഷം കൂടും തോറും ഹരി നാരായണൻ എന്ന വ്യക്തിയെ കൂടുതൽ അറിയുക ആയിരുന്നു അവൾ.... പ്രണയം എന്ന വികാരത്തിന് അപ്പുറം മറ്റെന്തോ,,,  ഏറെ ഏറെ പ്രണയത്തേക്കാൾ ഏറെ വലുതായ ഒരു വികാരം ആണ് അവൾക്ക് അവനോട് തോന്നിയത്...ആ നീർമിഴികൾ കൂടുതൽ ശോഭയോടെ ഒന്ന് തിളങ്ങി... 


"എന്നാൽ രണ്ടും കൂടെ അങ്ങോട്ട് നടക്ക് ഞാൻ ന്റെ അളിയനോട് കുറച്ച് കൊച്ചുവർത്തമാനം പറഞ്ഞേച്ചും വരാം..." വൈശുവിനോടും ശ്രീയോടും ആയി പറഞ്ഞ് കൊണ്ട് ഹരി സിദ്ധുവിന് നേരെ തിരിഞ്ഞു...ചിരിയോടെ പടവുകൾ കയറി രണ്ട് പേരും പോയതും സിദ്ധുവിന്റെ നടുപ്പുറം കടപ്പുറം പോലെ ആക്കി ഹരി!!!


അവസാനം രണ്ടും കൂടെ തോളിൽ കയ്യിട്ട് പുറത്തേക്ക് ഇറങ്ങിയതും ക്ഷേത്രപരിസരത്ത് ഉള്ള ഒരു കൊച്ച് കടയിൽ ആണ് ശ്രീയും വൈശുവും... 


"എന്നാൽ നീ ചെല്ലെടാ... ഇനിയിപ്പോ നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കണ്ടാ... ഞാൻ വീട്ടിൽ പറയുന്നുണ്ട് നിങ്ങളെ കാര്യം.... വൈകാതെ നമുക്ക് കല്യാണം നടത്താം.." സിദ്ധുവിന്റെ തോളിൽ തട്ടി കൊണ്ട് ഹരി പറഞ്ഞതും മുന്നോട്ട് ആഞ്ഞ് അവനെ ഇറുകെ പുണർന്നു അവൻ .... അതിൽ ഉണ്ടായിരുന്നു അവന് ഹരിയോട് ഉള്ള നന്ദിയും കടപ്പാടും എല്ലാം...!!


____________________________________❤️


"മ്മ് എന്താ രണ്ടിനും ഇവിടെ പണി..?? "


"ഞങ്ങൾ ചുമ്മാ കയറിയതാ ഏട്ടാ... അല്ലാ സിദ്ധു പോയോ..? " പുറത്തേക്ക് എത്തി നോക്കി കൊണ്ട് ശ്രീ ചോദിച്ചതും ഹരി അവളെ കണ്ണുരുട്ടി പേടിപ്പിച്ചു... ഒന്ന് ഇളിച്ച് കാണിച്ച് കൊണ്ട് അവൾ ഓരോന്നും നോക്കാൻ തുടങ്ങി... 


കടയിൽ നിരത്തി വെച്ചിരിക്കുന്ന കാപ്പി കുപ്പിവളകളിൽ ആയിരുന്നു വൈശുവിന്റെ കണ്ണ്.. അവയിൽ ഒന്ന് തലോടി കൊണ്ടവൾ ബാക്കി ഉള്ളത് നോക്കാൻ തുടങ്ങിയതും വയറിൽ ഹരി ഒന്ന് പിച്ചി.. കണ്ണ് കൂർപ്പിച്ച് അവൾ അവനെ നോക്കിയതും മീശ പിരിച്ച് സൈറ്റ് അടിച്ച് കൊടുത്തു അവൻ..!!!


"കള്ളക്കണ്ണൻ... !!!"കുറുമ്പോടെ അവൾ അവനെ നോക്കി പിറുപിറുത്തതും ചുറ്റും ഒന്ന് കണ്ണോടിച്ച് കൊണ്ട് ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അവൻ അവളുടെ മൂക്കുത്തിയിൽ ചുണ്ടമർത്തി... ഞെട്ടി കൊണ്ട് കണ്ണും വിടർത്തി വൈശു അവനെ നോക്കിയതും വീണ്ടും സൈറ്റ് അടിച്ച് കൊടുത്തു അവൻ... 


ചുറ്റും ഒന്ന് നോക്കി കൊണ്ടവൾ ആരും തങ്ങളെ നോക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി...പിന്നെ അവനെ ദേഷ്യത്തോടെ ഒന്ന് കൂർപ്പിച്ച നോക്കി മുഖം തിരിച്ച് അവിടെയുള്ള ഓരോന്നിലും ശ്രദ്ധ തിരിച്ചു...


ചിരിയോടെ അവൻ അവളെ നോക്കി കൊണ്ട് ഒരു ജോഡി കുപ്പിവളകൾ കയ്യിൽ എടുത്ത് അവളുടെ തൂവെള്ള കയ്യിൽ ഇട്ട് കൊടുത്തു... വല്ലാത്ത ചേലായിരുന്നു ആ പെണ്ണിന്റെ കയ്യ് കാണാൻ... അവിടെ അവന്റെ കൈകൾ മുദ്ര ചാർത്തിയതും നാണത്താൽ അവളുടെ മിഴികൾ ഭൂമിയിൽ ദൃഷ്‌ടി പായിച്ചു... 


"ഓഹ് ന്റെ ദൈവമേ ഞാൻ ഒന്ന് മാറി നിന്നപ്പോഴേക്കും രണ്ടും കൂടെ പരിസരം മറന്ന് റൊമാന്സിക്കാൻ തുടങ്ങി... ഇതിനൊക്കെ അല്ലേ ഏട്ടാ ഫുട്ബോൾ ഗ്രൗണ്ട് പോലോത്ത ഒരു മുറി നിങ്ങൾക്ക് തന്നത്... ഐശ്ശ് മോശം മോശം ഞാൻ ഇതൊക്കെ കണ്ട് എവിടെ എത്തുമോ എന്തോ?? " അങ്ങോട്ട് വന്ന ശ്രീ രണ്ടുപേരെയും കളിയാക്കി കൊണ്ട് പറഞ്ഞതും വൈശു ഒരു ഇളി പാസാക്കി കൊണ്ട് തിരിഞ്ഞ് നടന്നു...


"ഡി കുട്ടിതേവാങ്കെ നിന്നെ ഞാൻ... പാഷണത്തിലെ കൃമി... നടക്ക് അങ്ങോട്ട് കുരിപ്പേ...!!" ദേഷ്യത്തിൽ അവൻ പറഞ്ഞതും അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ശ്രീ വൈശുവിന്റെ അടുത്തേക്ക് ഓടി... അവർക്ക് പിറകെ കടയിൽ പൈസ കൊടുത്ത് ഹരിയും നടന്നു...


________________________________❤️


"രുദ്രേട്ടാ പറഞ്ഞത് മനസ്സിലായല്ലോ ഒരു ആക്‌സിഡന്റ് അതോടെ തീർക്കണം ആ വൈശാലിയെ... ഇനിയും ന്റെ ജീവിതത്തിൽ ഒരു കരടായി അവൾ വരരുത്..." മറ്റെങ്ങോ നോക്കി കൊണ്ട് പകയെരിയുന്ന കണ്ണുകളോടെ ചാരു പറഞ്ഞ് കൊണ്ട് കഴുത്തിൽ കിടക്കുന്ന പൊന്ന് അഴിച്ചു...


അവൾ കഴുത്തിലെ മാല അഴിക്കുമ്പോൾ ദാവണിക്ക് ഇടയിലൂടെ തെളിഞ്ഞ് കാണുന്ന വയറിലും മാറിലും കൊതിയോടെ നോക്കുകയായിരുന്നു രുദ്രൻ...!!!


"ദാ ഇത് വെച്ചോളൂ തല്ക്കാലം ബാക്കി പണം കാര്യം തീർന്നിട്ട് ഞാൻ തരാം..." മാല അവന്റെ കയ്യിൽ ഏൽപ്പിച്ച് കൊണ്ട് ചാരു പറഞ്ഞതും ഗൂഢമായ ചിരിയോടെ അവൻ സമ്മതിച്ചു... 


"ശരി എന്നാൽ ഞാൻ പോവാ..." യാത്ര പറഞ്ഞ് കൊണ്ടവൾ പാടവരമ്പിലൂടെ ദൃതിയിൽ വീട്ടിലേക്ക് നടന്നു... അവൾ പോവുന്നത് കൺവെട്ടത്ത് നിന്നും മറയുന്നത് വരെ നോക്കി കൊണ്ടവൻ കയ്യിൽ ഇരുന്ന മാല മുകളിലേക്ക് എറിഞ്ഞ് കയ്യിൽ പിടിച്ചു... 


"അവളെ അല്ല അവനെയാ തീർക്കേണ്ടത് ആ ഹരി നാരായണനെ...!!! ആ വൈശാലി എനിക്ക് ഉള്ളതാ കൊതിച്ച് പോയി ഞാൻ അവളെ...മതിയാവോളം അവളെ രുചിച്ച് പിച്ചി ചീന്തണം അത് കഴിഞ്ഞ് നിന്നെയും.... ഇതെല്ലാം കണ്ട് ചങ്ക് പിടഞ്ഞ് മരിക്കണം അവൻ.... ആ ഹരി!!!" നീര് വെച്ച് കല്ലച്ച അടിവയറിൽ തടവി കൊണ്ടവൻ അന്നത്തെ രാത്രിയെ കുറിച്ച് ഓർത്തു..  


"കൊന്ന് തള്ളും നായിന്റെ മോനെ നിന്നെ ഞാൻ... ഇനി എങ്ങാനും ഹരിയുടെ പെണ്ണിന്റെ മേലിൽ നിന്റെ കണ്ണോ ഈ പുഴുത്ത നാവോ ചലിച്ചാൽ അറിയാലോ എന്നെ... വൈശാലി ഈ ഹരിനാരായണന്റെ പെണ്ണാ... വേറൊരാളും അവളെ നോവിക്കുന്നതോ നോക്കുന്നതോ എനിക്ക് ഇഷ്ട്ടം അല്ല.... 


ഇന്നത്തെ പോലെ എങ്ങാനും നീ ഇനി അവളെ പുറകെ നടന്നാൽ...." പറഞ്ഞ് കഴിഞ്ഞതും മുട്ടും കാൽ മടക്കി ആഞ്ഞ് ഒരു തൊഴി ആയിരുന്നു ഹരി അവന്റെ അടിവയർ നോക്കി... പിറ്റേന്ന് താലി ചാർത്തി നാട്ടുകാരുടെ മുന്നിലൂടെ അവളുടെ തോളിലും കയ്യിട്ട് നടക്കുമ്പോഴും അണയാത്ത തീക്കനൽ പോലെ രുദ്രന്റെ ഉള്ളിലേ പകയും അണയാതെ കിടന്നു... തനിക്കും ഒരു അവസരം വീണ് കിട്ടും എന്ന് കരുതി അവൻ പാത്തും പതുങ്ങിയും വൈശാലിക്ക് പിറകിൽ കഴുകൻ കണ്ണുമായി ഉണ്ടായിരുന്നു... 


ഇന്ന് അവസരം ഒത്ത് വന്നിരിക്കുകയാണ്... ഇനി ഈ രുദ്രന്റെ നാളുകൾ ആണ്... ഒരു വെടിക്ക് മൂന്ന് പക്ഷി... പുച്ഛത്തോടെ ചിരിച്ച് കൊണ്ടവൻ വരാൻ പോവുന്ന നാളുകൾ ഓർത്ത് തൃപ്തി അടഞ്ഞു... 


"ശ്രീക്ക് ഒരു കല്യാണം വന്നിട്ടുണ്ട് പയ്യൻ വേറാരും അല്ല സിദ്ധുവാണ്..." പതിവ് പോലെ രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് സെറ്റിയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു എല്ലാവരും... അപ്പോഴാണ് മുകളിൽ നിന്നും ഇറങ്ങി വന്ന് ഹരി പറഞ്ഞത്...എല്ലാവരും അവനെ നോക്കിയതും മറ്റെങ്ങോ നോക്കി കൊണ്ട് അവൻ പറഞ്ഞു... 


"ഉടനെ തന്നെ കല്യാണം നടത്താം പഠിത്തം ഇപ്പൊ കഴിഞ്ഞല്ലോ... ഇനി ജോലിക്ക് പോവണം എങ്കിൽ അവിടുന്ന് ആവാലോ..." 


"അതിന് ശ്രീക്ക് സമ്മതം ആണോ..? " മുത്തച്ഛൻ


"ഞാൻ അവളോട് പറഞ്ഞതാ... അവൾക്ക് എതിർപ്പ് ഒന്നും ഇല്ല.. പിന്നെ സിദ്ധുവിനെ കുറിച്ച് അറിയാലോ നമുക്ക് ഇവൾക്ക് അവനെക്കാൾ നല്ലൊരു പയ്യനെ കിട്ടില്ലായിരിക്കും ഇനി..." പറയുമ്പോൾ അവന്റെ കണ്ണുകൾ കൗസല്യയിൽ തങ്ങി നിന്നു... 


"താൻ ഇത് വരെ ഈ മുഖം ഒന്ന് കാണാൻ ശ്രമിച്ചില്ലല്ലോ..." സ്ത്രീത്വം തുളുമ്പുന്ന അവരുടെ മുഖം കണ്ടതും വേദനയോടെ അവന്റെ ഉള്ളം മൊഴിഞ്ഞ് കൊണ്ടിരുന്നു... കൗസല്യ അവനെ നോക്കി ഒന്ന് ചിരിച്ചതും വെളിവ് വന്നത് പോലെ മുഖം തിരിച്ച് കൊണ്ടവൻ മുകളിലേക്ക് കയറി... 


പിന്നീട് അവിടെ ശ്രീയെയും സിദ്ധുവിനേയും കുറിച്ചായിരുന്നു സംസാരം... സിദ്ധുവിനെ കുറിച്ച് എല്ലാവർക്കും അറിയുന്നത് കൊണ്ട് തന്നെ തറവാട്ടുകാർക്ക് ഒന്നും യാതൊരു വിധ എതിർപ്പും ഉണ്ടായിരുന്നില്ല... 


"എങ്കിൽ പിന്നെ അടുത്ത മാസം നല്ല ദിവസം ജോത്സ്യരെ കൊണ്ട് കുറിപ്പിച്ച് ഇവളെ സിദ്ധുവിനെ ഏൽപ്പിക്കാം..."ശ്രീയെ ചേർത്ത് പിടിച്ച് കൊണ്ട് മുത്തച്ഛൻ പറഞ്ഞതും നാണം കൊണ്ട് അവളുടെ മുഖം താണ് പോയി... 


"ഇപ്പോൾ തന്നെ നാണം ആയോ ന്റെ കുട്ടിക്ക്... കൊഞ്ചാതെ പോയി കിടക്കാൻ നോക്കെടി പെണ്ണേ!!" അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് മുത്തച്ഛൻ പറഞ്ഞതും പുച്ഛിച്ച് കൊണ്ടവൾ പടികൾ കയറി.. 


"പിന്നേയ് നാളെ അവനോട് അവന്റെ അമ്മയേം കൂട്ടി ഇത്രേടം വരെ ഒന്ന് വരാൻ പറ.." താഴെ നിന്ന് മുത്തച്ഛൻ വിളിച്ച് പറഞ്ഞതും ചിരിച്ച് കൊണ്ടവൾ തലയാട്ടി സമ്മതിച്ച് റൂമിലേക്ക് കയറി.... 


അങ്ങനെ സഭ പിരിഞ്ഞതും വൈശുവും റൂമിലേക്ക് ചെന്നു... മുറിയിലാകെ നോക്കിയിട്ടും ഹരിയെ കാണാഞ്ഞപ്പോൾ ബാൽക്കണി വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൾ അങ്ങോട്ട് ചെന്നു.. കൈവരിയിൽ ചാരി മാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന ഹരിയെ കണ്ടതും പിറകിലൂടെ ചെന്നവൾ അവനെ കെട്ടിപിടിച്ചു...മാനത്തേക്ക് നോക്കി കൊണ്ട് തന്നെ അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു... 


"അടുത്ത മാസം നല്ലൊരു ദിവസം കുറിച്ച് കല്യാണം നടത്താം എന്നാ അവരൊക്കെ പറഞ്ഞെ..."അവന്റെ പുറത്ത് തലവെച്ച് കൊണ്ടവൾ പറഞ്ഞു.. 


"മ്മ്..."അവനൊന്ന് മൂളിയതേ ഒള്ളു.. 


"എന്ത്യേ കിടക്കണില്ലേ... മ്മ്മ? "മുഖം ഉയർത്തി കൊണ്ട് അവൾ ചോദിച്ചതും അവളുടെ കൈകളിൽ പിടിച്ച് വലിച്ച് കൊണ്ട് ഹരി അവളെ മുന്നിലേക്ക് തിരിച്ച് നിർത്തി കൊണ്ട് അവളുടെ തോളിൽ തല വെച്ച് കിടന്നു..വെട്ടി ഒതുക്കിയ കുഞ്ഞ് താടികൾ അവളുടെ കഴുത്തിൽ കുത്തിയതും ഞെട്ടി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി...അവന്റെ മുഖമാകെ അവളുടെ കണ്ണുകൾ ഓടി നടന്ന് അവസാനം പിരിച്ച് വെച്ച മീശയിൽ ചെന്നെത്തി... താടിയിലൂടെ ഒളിഞ്ഞ് നോക്കുന്ന നുണക്കുഴി കവിൾ കണ്ടതും അവിടെ ചുണ്ട് ചേർത്തു അവൾ!!!


"*ജീവിതത്തില്‍ എപ്പോഴോ ആഗ്രഹിച്ചതായിരുന്നു ഇങ്ങനെ ഒരു നിമിഷം.... നിന്റെ കൈക്കുള്ളില്‍  ഞാൻ ഒതുങ്ങി നില്‍ക്കുന്ന സുരഭില നിമിഷം.... പ്രണയം ഒളിപ്പിച്ചു വച്ച എന്റെ കണ്ണുകളും, മധുവൂറുന്ന എന്റെ ചൊടികളുമെല്ലാം നിനക്ക് സ്വന്തമാകുന്ന നിമിഷം....*" ഏതോ ലോകത്തെന്ന പോൽ വൈശു പറഞ്ഞതും നെറ്റി ചുളിച്ച് കൊണ്ട് അവൻ അവളിലേക്ക് നോക്കി... 


പ്രണയം തുളുമ്പുന്ന ആ മിഴികൾ കണ്ടതും അവനും ഒരു വേള അതിൽ ലയിച്ച് പോയി... പെരുവിരലിൽ ഊന്നി വൈശു അവന്റെ അധരങ്ങളെ തന്റെ അധരത്തോട് ചേർത്തത് പെട്ടന്ന് ആയിരുന്നു.. ഒരു നിമിഷം അവന്റെ കണ്ണുകൾ വിടർന്നു വന്നു.. ശേഷം കള്ളച്ചിരിയോടെ അവളുടെ കഴുത്തിൽ പിടിച്ച് തന്നോട് അടുപ്പിച്ച് കൊണ്ട് ആഴത്തിൽ അവയുടെ മധുരം നുണഞ്ഞു... 


ഒരിക്കൽ കൂടി നീല നിലാവിന്റെ വെള്ളി വെളിച്ചത്തെ സാക്ഷിയാക്കി അവൻ അവളിലേക്ക് പടർന്ന് കയറിയതും വെണ്ണിലാകീർ മുകിലിന്റെ മറവിൽ നാണത്താൽ ഒളിച്ച് നിന്നു...


_______________________________❤️


"ഹരിയേട്ടാ.. എന്തിനാ ഈ സ്നേഹം മൂടി വെക്കുന്നെ.."അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടക്കുന്ന ഹരിയുടെ മുടികൾ കോർത്ത് വലിച്ച് കൊണ്ട് അവൾ ചോദിച്ചതും സംശയത്തോടെ അവൻ അവളെ നോക്കി... 


"എന്ത്...?? "


"അല്ലാ ഈ മനസ്സ് നിറയെ ഒരു അമ്മയോട് ഉള്ള സ്നേഹം ആണെന്ന് നിക്ക് അറിയാം... അതെന്തിനാ ഈ മറച്ച് വെക്കുന്നെ  എന്നാ ചോദിച്ചേ... ഹേ?? "


"നീ ഉറങ്ങിക്കെ വൈശു നിക്ക് നാളെ നേരത്തെ എണീക്കണം.."അവളെ ഒന്ന് കൂടി തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു... 


"അങ്ങനെ ഇപ്പൊ ആരും ഉറങ്ങുന്നില്ല നിക്ക് ഇന്ന് അറിയണം എല്ലാം.."അവന്റെ മുഖം കയ്യിൽ എടുത്ത് ഉയർത്തി കൊണ്ട് അവൾ ചോദിച്ചതും ആ കണ്ണുകൾ സജലമായി തീർന്നിരുന്നു... 


"അയ്യോ ഞാൻ ചുമ്മാ ചോദിച്ചതാ ഹരിയേട്ടാ... നിങ്ങൾ ഉറങ്ങിക്കോ... കരയല്ലേ..!!" അവന്റെ കണ്ണുകൾ ഒപ്പി കൊണ്ട് അവൾ ഹരിയേ തന്റെ മാറോട് അടക്കി പിടിച്ചു...അവളോട്‌ കൂടുതൽ പറ്റിച്ചേർന്ന് കൊണ്ട് ഹരി തേങ്ങി കൊണ്ടിരുന്നു... 


"ഞാൻ പാപിയാ വൈശു... പൊറുക്കാൻ കഴിയാത്ത തെറ്റാ ഞാൻ അമ്മയോട് ചെയ്തെ.." കരഞ്ഞ് കൊണ്ട് അവന് പറഞ്ഞതും സംശയത്താൽ അവളുടെ കണ്ണുകൾ ഇടുങ്ങി... 


പിന്നീട് അവന് പറയുന്നത് കേട്ട് ഞെട്ടി കൊണ്ടവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ഇരുന്നു.. ശേഷം മറുപുറം തിരിഞ്ഞ് കിടന്നു... അവളെ ദയനീയമായി നോക്കി കൊണ്ട് ഹരിയും!!!

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top