ദക്ഷാവമി, തുടർക്കഥ ഭാഗം: 4 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


എന്താ  കൃഷി ഓഫീസറെ  ഇന്ന് ഓഫീസിൽ  പോയില്ല...


ഡ്രൈവർ രാജൻ  ചേട്ടൻ.. അച്ഛനോട് ചോദിച്ചു...


ഇന്ന് ഉച്ച കഴിഞ്ഞു ലീവ് എടുത്തു... രാജാ...


നല്ലയിനം തെങ്ങിൻ തൈ  വരുമ്പോൾ ഒന്നു പറയണേ ...

മോൾളുടെ വീട്ടിൽ കൊടുക്കാനാ...

ആ പറയാം...രാജാ....


അച്ഛനോടൊപ്പം കാറിൽ കയറുമ്പോൾ  എന്തോ മനസ്സ്  ശാന്തമായ  പോലെ തോന്നി...




ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഈ വാമിക  ആരാണെന്നു...

അത് വേറെ ആരുമല്ല ഈ ഞാൻ തന്നെയാണ്...


ഇതെന്റെ കഥയല്ലേ  അപ്പോൾ പിന്നെ എന്നെ പറ്റി ഞാൻ തന്നെ   പറയണ്ടേ...


എന്നാൽ പിന്നെ വെച്ചു താമസിക്കാതെ  പരിചയപ്പെടാം...


എന്റെ പേര് നിങ്ങൾക്ക് പറയാതെ തന്നെ മനസ്സിലായി കാണുമല്ലോ...

വാമിക.... വാമിക ജിതേന്ദ്രൻതമ്പി

സ്നേഹമുള്ളവർ എന്നെ വാമി എന്ന് വിളിക്കും..


കൃഷി ഓഫീസർ ആയ   ജിതേന്ദ്രൻ തമ്പിയുടെയും  സ്കൂൾ ഹെഡ്മാസ്റ്റർ ആയ  സുചിത്ര ദേവിയുടെയും  രണ്ടു മക്കളിൽ   ഇളയ  കുരുപ്പാണ്...ഈ പാവം. ഞാൻ... ഇളയതായതിന്റെ  അഹങ്കാരം  ഒന്നും എനിക്കില്ലാട്ടോ...


അപ്പോൾ പിന്നെ നിങ്ങൾ ആലോചിക്കും മൂത്തത്  ആരാണെന്നു...

അത് വേറെ ആരുമല്ല... വർഷങ്ങൾക്കു മുൻപ് എനിക്കിട്ട് എട്ടിന്റെ പണിയും തന്നു  ഒളിച്ചോടിപോയ ആ മുതലില്ലേ..അത് തന്നെ  നിങ്ങൾക്ക് ഓർമ്മ വന്നില്ലേ ആ മുതലിനെ...ആ അത് തന്നെ ഭൂമിക  ജിതേന്ദ്രൻ തമ്പി....


അപ്പോൾ ബാക്കിയുള്ളവരെ നമുക്ക്  വഴിയേ പരിചയപ്പെടാം... അല്ലെങ്കിലും മാഷേ നമ്മൾ ഇവിടൊക്കോ തന്നെയില്ലേ..... പരിചയപ്പെടാതെ  എവിടെ പോകാനാ.... 




വീട്ടിൽ ചെന്നപാടെ  കാറിൽ നിന്നും ഇറങ്ങി റൂമിലേക്ക്‌  ഓടി...


എന്റെ ഓട്ടം കണ്ടു  അച്ഛമ്മ .... ജാനകി   അന്തിച്ചു മുകളിലേക്കു നോക്കി..

ഇതല്ലേലും  സ്ഥിരം ഉള്ള അന്തിപ്പാണ്..


ഈ ഓട്ടം  സ്ഥിരം ആയതുകൊണ്ട്  അച്ഛൻ ഒന്നും പറയാൻ വന്നില്ല...


പുറത്തേക്കു എവിടെ  പോയാലും  ഒന്നും കഴിച്ചില്ലെങ്കിലും  എനിക്കൊന്നു ഫ്രഷ് ആവണം...

അതിപ്പോ എത്ര പാതിരാത്രി ആണെങ്കിലും  ഞാൻ ഫ്രഷ് ആയിട്ടെ കിടക്കു....


റൂമിൽ ചെന്നപാടെ  ബാഗ്  ടേബിൾ വെച്ചിട്ട്  കുളിക്കാൻ കയറി... ഷവറിന്റെ  ചുവട്ടിൽ നിന്നു തണുത്ത വെള്ളം വീണപ്പോൾ മഴനനഞ്ഞ   പ്രതീതി  ആയിരുന്നു..

കുളിയും പാസ്സാക്കി ...അപ്പോൾ കൈയിൽ കിട്ടിയ ഒരു ഡ്രെസ്സും ഇട്ടു . ബെഡിലേക്ക് വീണു..



അപ്പോഴേക്കും അച്ഛൻ വന്നു വിളിതുടങ്ങി ..

വാമി... വാമി...

അച്ഛമ്മ ഫുഡ്‌ എടുത്തു വെച്ചു കഴിക്കാൻ വാ..


വേഗം എഴുന്നേറ്റു  വാതിൽ തുറന്നു   അച്ചേടെ തോളിൽ  തൂങ്ങി  താഴേക്കു പോയി...


അപ്പോഴേക്കും ഫുഡ്‌ എല്ലാം മൂപ്പത്തി വിളമ്പി കഴിഞ്ഞിരുന്നു..


മോര് , മാങ്ങാ അച്ചാർ, പയറു  തോരൻ, ഫിഷ് കറിയും, ഫിഷ് ഫ്രൈയും 

എല്ലാം എനിക്കിഷ്ടപ്പെട്ട ഐറ്റംസ്..


വേട്ടിവിഴുങ്ങി കഴിഞ്ഞു.. നല്ലൊരു എമ്പക്കവും വിട്ടു കൈയും  നക്കി കൊണ്ട് ഞാൻ വാഷ് ബെയ്‌സ്നു അടുത്തേക്ക് നടന്നു...കൊണ്ട് ഞാൻ  പതിയെ ഹാളിലെ  ക്ലോക്കിലേക്ക് ഒന്നു നോക്കി  2 മണി...


ഹോ... ഒരു ദീർഘ നീശ്വാസത്തോടെ  ഞാൻ റിമോട്ടും കൈക്കലാക്കി  ടീവി യും ഓൺ ചെയ്തു   സോഫയിലേക്ക് മറിഞ്ഞു...


അച്ഛ  ഫുഡും കഴിച്ചു.. എവിടെയോ പോകുന്ന കാര്യം അച്ഛമ്മയോട് പറഞ്ഞിട്ട് കാറിൽ കയറി പോയി....



ഞാൻ സൺമ്യൂസിക് ഓൺ ചെയ്തു  വിജയുടെ  ഒരു സോങ് കേട്ടു കൊണ്ട് കിടന്നപ്പോഴാണ്...


വാമി.... വാമി.... ഒരു ആശാരീരി  കേട്ടത്...

അല്ല.. ഇതിപ്പോ എന്നെ  വിളിക്കാൻ മാത്രം ആരാ ഇവിടെ..

ഞാൻ ചുറ്റും നോക്കി...

ആരേം കണ്ടില്ല...

എടി  ഉമി.... ഉമി..

ഉമി നിന്റെ...അപ്പൂപ്പൻ . അതും പറഞ്ഞു ഞാൻ  വാതിൽക്കലേക്കു നടന്നു...


എന്നെ  നോക്കി അവിഞ്ഞ ഇളിയും പാസാക്കി നിൽക്കുന്ന  എന്റെ ചങ്കിനെ  കണ്ടതും  അറഞ്ചം  പുറഞ്ചം  അവൾക്കിട്ടു നല്ല  ഇടികൊടുത്തു..


നീ എന്തോന്നടി എന്നെ അറ്റാക്ക് ചെയ്യുന്നേ....

അതും പറഞ്ഞു അകത്തേക്ക് കയറിയതും   അച്ചാമ്മ   റിമോട്ട് കൈ  അടക്കി  കണ്ണീർ പരമ്പര വെച്ചു..


കള്ളകിളവിടെ സ്ഥിരം പരിപാടിയ..കണ്ട  സീരിയലും കണ്ടു .. പട്ടി മോങ്ങും പോലെ ഇരുന്നു മോങ്ങും...


സീരിയലിൽ ഒളിച്ചോടാം,സ്നേഹിക്കാം എന്തും എന്തും ചെയ്യാം..ഒളിച്ചോടിയില്ലെങ്കിലോ അതെഴുതിയ   ആളിനെ പ്രാകി കൊല്ലും....കള്ള കിളവി..

സ്വന്തം വീട്ടിൽ ഇങ്ങനെ വല്ലതും നടന്നാലോ..

ഹോ മാനാഭിമാനം  പുല്ലു...തേങ്ങ കൊല...


എന്താടി വാമി നീ ഇന്ന് നല്ല ചൂടിലാണല്ലോ?


ഈ കള്ള  കിളവി  ആണെടി എന്റെ love life ഇല്ലാണ്ടാക്കിയത്....


ഹോ.. എന്റെ വാമി  ഇതൊക്കെ ഞാൻ എത്ര കേട്ടതാ....


അതൊക്കെ പോട്ടെ 

നീ എന്താ ഇന്ന് വരാഞ്ഞേ....

ഓ... ഞാൻ  ആ ബോട്ടോനിടെ എമ്പോസിഷൻ  എഴുതി തീർന്നില്ലെടി...


ഷീജ മാം .. എന്നെ getout അടിക്കും. വീണ്ടും എമ്പോസിഷൻ....

മടുത്തെടി സ്റ്റുഡന്റ് life 


അപ്പോൾ ഞാൻ പറഞ്ഞില്ലല്ലോ ഇതാരാണെന്നു  അതിനിടയിൽ അച്ചമ്മ  കടന്നു വന്നത്...


ഇതെന്റെ ചങ്ക്, മാളവിക  എന്ന ഞങ്ങടെ മാളു....


ഞാനും ഇവളും  ഒന്നിച്ചാണ് പഠിക്കുന്നത്..

ഇവളെന്റെ  മാമന്റെ മോളാണ്...


നീ... വരുന്നത്  ആരെങ്കിലും കണ്ടോ...


ഇല്ല....


എന്റെ കൂടെ  നടക്കുന്നത്  മാമിക്ക് ഇഷ്ടമല്ല...

കാരണം അത് തന്നെ   ഒളിച്ചോട്ടം....


അന്നത്തെ ആ ഒരു സംഗതി  നാട്ടിൽ കാട്ടുതീ പോലെയാണ് പടർന്നത്...

നാട്ടുകാരും ബന്ധുക്കാരും എല്ലാവരും പരദൂഷണം  പറഞ്ഞു നടന്നു...

പ്യാവം ഞാൻ...



എടി... നീ   എസ്‌കേർഷന് വരുന്നുണ്ടോ?

ഇല്ലെടി....

വരണമെന്ന്  എനിക്ക് ആഗ്രഹമുണ്ട്... പക്ഷെ നടക്കില്ല  മാളുസെ....


പിതാശ്രീ കനിഞ്ഞാലും മാതാശ്രീ  കനിയില്ല...


നീ.. പൊയ്ക്കോ....

നീ ഇല്ലാതെ എന്ത്  എസ്‌കേർഷനാടി...


നോട്ട് എന്തേലും ഉണ്ടോ....

മ്മ്...


ഞാൻ അവൾക്കു നേരെ ബുക്ക്‌ നീട്ടി...


അപ്പോൾ അവളുടെ  ഫോൺ  ബെല്ലടിച്ചത്..


എടാ... ലിയ  മറിയം  ജോൺ... വിളിക്കുന്നു...


നീ സംസാരിക്കു ഞാൻ അവളോട് പിണക്കമാണ്. 


ഇന്നു ആരും വരാതെ  എന്നെ പറ്റിച്ചില്ലേ..

ബസ്സിലും ക്ലാസ്സിലും ഞാൻ ഒറ്റക്കായിരുന്നു...


എടാ.. ലിയ... അവള് പിണക്കത്തിലാ...


നീ ഒന്നു കൊടുത്തേ....


അവൾ ഫോൺ  എനിക്ക് നേരെ നീട്ടി..


എടി ഇന്നലെ night ഞാൻ നിന്നെ വിളിച്ചാരുന്നു.. നിന്റെ അമ്മായാണ് കാൾ എടുത്തേ...

നീ എന്തെന്ന് ചോദിച്ചപ്പോൾ  ഉറങ്ങിയെന്നു പറഞ്ഞു വെച്ചു...


മ്മ് ഞാൻ വിഷമത്തോടെ  മൂളി..

എനിക്കറിയാം അവൾ പറഞ്ഞത് സത്യമാണെന്നു...

ഞാൻ  ശരിക്കും ഒരു ജയിൽ അല്ലെ കിടക്കുന്നെ...


ഞാൻ ഫോൺ അവളുടെ  കൈയിൽ കൊടുക്കുമ്പോഴാണ്...

അമ്മ  ഭദ്രകാളിയെ  പോലെ ഉറഞ്ഞുതുള്ളി  വാതിൽക്കൽ  നിൽക്കുന്ന കണ്ടത്...


എന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഞാൻ പവനായി  ശവമായി ..


ഇന്നത്തേക്കുള്ള   വകയായി...


അപ്പോഴേക്കും അമ്മ മാളൂനെ വഴക്ക് പറയാൻ  തുടങ്ങി...


അവൾക്കിതു  കേട്ടു കേട്ടു  നല്ല  എക്സ്പീരിയൻസ് ആണ്..


അവൾ തല കുനിച്ചു കുമ്പിട്ടു കൊണ്ടു ചിരിയോടെ എന്നെ നോക്കി..


ദൈവമേ  ... ഇവൾ എനിക്ക് അടുത്ത പണി  വാങ്ങിത്തരുമോ?


എന്താ മാളു എത്ര വെട്ടം ഞാൻ പറഞ്ഞിട്ടുണ്ട്.. ഫോണുമായി  ഇങ്ങോട്ട് വരരുതെന്നു..


നിന്റെ അമ്മ കണ്ടാൽ അതും   ഇവൾടെ പേരിലാകും..

നീ... അവിടെ അറിഞ്ഞിട്ടാണോ ഇങ്ങോട്ടു വന്നേ...


അല്ല.. അപ്പേ....



ഇനി ഇതു ആവർത്തിക്കരുത്

ഹും പൊയ്ക്കോ...


അവൾ പതിയെ സ്കൂട്ടായി....


മാതാശ്രീ  എന്നെ നോക്കി ഞാൻ വേഗം ബുക്കും എടുത്തു സ്റ്റഡി ടേബിൾ ഇരുന്നു...


നിന്നോട് എത്ര വെട്ടം പറഞ്ഞിട്ടുണ്ട്  വാമി...

അവടെ അമ്മയ്ക്ക് നീയുമായുള്ള കൂട്ടു ഇഷ്ട്ടമല്ലെന്നു...


അതെങ്ങനാ.. പറഞ്ഞാൽ കേൾക്കില്ലല്ലോ..

നിനക്ക് തല്ലു വാങ്ങാത്തതിന്റെ കുറവുണ്ട്...


നിന്നെ സ്കൂൾ  മാറ്റാണ്ടാരുന്നു... 


അതെങ്ങനെയാ... എവിടെ പോയാലും വഴക്കും തല്ലും... പരാതി  കേട്ടു ഞാൻ മടുത്തു...


അല്ലെങ്കിൽ ഞാൻ സ്കൂൾ മാറ്റില്ലായിരുന്നു...


അമ്മ അലച്ചു വിളിച്ചു  കിച്ചണിലേക്ക് പോയി  ഞാൻ  ആശ്വാസത്തോടെ   കസേരയിൽ നിവർന്നിരുന്നു..


ഭാഗ്യം..


ഇന്ന് തല്ലുകിട്ടിയില്ല...



പഠിത്തം  എല്ലാം കഴിഞ്ഞു   ഞാൻ  റൂമിൽ  തന്നെ ചടഞ്ഞിരുന്നു...


ഹോ അവരെല്ലാരും വാട്സ്ആപ്പ് ഗ്രൂപ്പിൽ ആയിരിക്കും..


അതോ ഇനി fb ലോ, ഇൻസ്റ്റയിലോ ആണോ?

പ്യാവം ഞാൻ മാത്രം ഇവിടെ  മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനെ നോക്കി കൊണ്ടിരിക്കുന്നു..


എന്റെ ജീവിതം  മാത്രം എന്താ ഇങ്ങനെ ആയി പോയെ... അവൾ  ബാഗിൽ നിന്നും  കെമിസ്ട്രി നോട്ട് ബുക്ക്‌ എടുത്തു അതിൽ ഒളിപ്പിച്ചിരുന്ന  ഭൂമിയേച്ചിയുടെ ഫോട്ടോയിലേക്ക് നോക്കി..


കെട്ടിയവന്റെ കൂടെ   സന്തോഷിച്ചു ജീവിക്കുകയാവും... എന്നെ ഓർക്കുന്നുണ്ടോ?

എവിടെ ഓർക്കനാണല്ലേ?

എന്നാലും എന്റെ ചേച്ചി  ഞാൻ എന്ത് ദ്രോഹമാ ഞാൻ നിന്നോട് ചെയ്തേ.. എനിക്കിട്ടു പണി  തന്നിട്ട് പോകാനും മാത്രം...

ചേച്ചിക്കറിയുവോ?

ഞാൻ ഇന്ന് ഗായത്രി  ചേച്ചിയെ കണ്ടു... കുറെ സംസാരിച്ചു...

ആ ചേച്ചി  പറഞ്ഞാണ്  ഞാൻ അറിഞ്ഞേ എട്ടാം ക്ലാസ്സിൽ തുടങ്ങിയ   പ്രണയം....


ഇത്ര  കൂട്ടായിരുന്നിട്ടും എന്നോടെന്തിനാ മറച്ചേ....

ഞാൻ ആരുമല്ലായിരുന്നോ എന്റെ ചേച്ചിക്ക്...


ചേച്ചി കാരണം   നഷ്ടമായത് രണ്ടു ജീവനും ജീവിതവുമാ....


ആരുടെ ഒക്കെ ശാപം എന്റെ ചേച്ചിടെ തലയിൽ കാണും...


പക്ഷെ   എന്നിട്ടും....


. എനിക്ക് പറ്റണില്ല  ചേച്ചിയെ വെറുക്കാൻ... ആരെല്ലാം ചേച്ചിയെ വെറുത്താലും. ഞാൻ സ്നേഹിക്കും.... സ്നേഹിച്ചു പോയി....


എവിടെ ആണെങ്കിലും സുഖമായി  കഴിഞ്ഞാൽ മതി...



വാമി..... വാമി... എടി... വാമി...

നീ അവിടെ അട  ഇരിക്കുവാണോ?

ഇങ്ങോട്ട് എഴുന്നേറ്റു വാടി...

അമ്മയുടെ  അലർച്ച കേട്ടതും..

ഒഴുകി വന്ന കണ്ണുനീർ  തുടച്ചു കൊണ്ട് അവൾ പുറത്തേക്കിറങ്ങി ..


അവൾ പതിയെ  കിച്ചണിലേക്കു  നടന്നു.. കിച്ചണിൽ  അമ്മ എന്തോ കാര്യമായ ജോലിയിൽ ആണ്..

അതിനിടയിൽ അമ്മയുടെ ഫോൺ  റിങ് ചെയ്യുന്ന കേട്ടത്..


വാമി... പോയി ഫോൺ  എടുത്തുകൊണ്ടു വാ...

അവൾ വേഗം   അമ്മയുടെ ഫോൺ  എടുത്തുകൊണ്ടു വന്നു.. അപ്പോഴേക്കും കാൾ കട്ട്‌ ആയി കഴിഞ്ഞിരുന്നു...


വാമി.... നിന്നോട് ഞാൻ പലതവണ  പറഞ്ഞിട്ടുണ്ട്.. മുടി അഴിച്ചിട്ടൊണ്ട് കിച്ചണിൽ കയറരുതെന്നു...


പോയി  മുടി കെട്ടിവെക്കടി അസത്തെ...


അവൾ വേഗം  പോയി മുടി കെട്ടിവെച്ചു കൊണ്ടു വന്നു...


അവൾ വരുമ്പോൾ അമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടാരുന്നു...


അമ്മ മറുതലക്കൽ നിന്നു കേൾക്കുന്ന  ശബ്ദത്തിന്  വിനീതമായി   മറുപടി പറയുന്നുണ്ട്...


ഇങ്ങനെ അമ്മയെ കാണുന്നത് ആദ്യമായാണ്...

കുറച്ചു നേരം നോക്കി നിന്നിട്ട് അവൾ സിങ്കിൽ അഴുക്കായി കിടന്ന പാത്രം  കഴുകാൻ തുടങ്ങി...



എല്ലാം ഒതുക്കി കഴിഞ്ഞവൾ   പോകാൻ തിരിഞ്ഞതും   അവളെ അമ്മ കെട്ടി പിടിച്ചു...


വർഷങ്ങൾക്കു  ശേഷം 

ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം..


അവളുടെ മിഴികൾ നിറഞ്ഞു...

അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി..


സത്യം പറഞ്ഞാൽ വാമി... നീ ആദ്യമായിട്ടാ ഒരു നല്ല കാര്യം ചെയ്യുന്നത്...

അതിന്റെ സന്തോഷത്തിലാണ്  ഞാൻ..


ഇനിയിപ്പോ ആരുമായിട്ടും തല്ലു കൂടാനും  ഒന്നും നീ പോകില്ലല്ലോ..എനിക്ക് സമാധാനമായി....


കാര്യമെന്താണെന്നറിയാതെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി...


അപ്പോഴേക്കും അമ്മ അവൾക്കൊരു ഉമ്മ കൊടുത്തു..

വർഷങ്ങൾക്ക്  ശേഷം ആദ്യമായി അമ്മ നൽകുന്ന മുത്തം...

എത്രയോ കാലങ്ങൾ അമ്മ തന്നെ ഒന്നു ചേർത്ത് പിടിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്..

ആ മടിയിൽ  മതിവരുവോളം   കിടക്കാൻ കൊതിച്ചിട്ടുണ്ട്. എത്രയോ രാത്രികളിൽ   ഉറക്കമില്ലാതെ  കരഞ്ഞിട്ടുണ്ട്....

ഞാൻ ചെയ്തത്  അത്ര  വലിയ  തെറ്റാണോ എന്ന് എത്ര  ദിവസങ്ങൾ ഇരുന്നു ആലോചിച്ചിട്ടുണ്ട്...

അന്നൊന്നും എനിക്കതിന്റെ ഉത്തരം കിട്ടിയില്ല...


അപ്പോഴേക്കും അമ്മ അവൾക്കു നേരെ  ആവി പറക്കുന്ന കോഫി  നീട്ടി...


തുടരും

To Top