രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ജീവംശമായ് താനേ.....
മനു പാട്ടുപാടി അവസാനിപ്പിച്ചതും അവിടെ കയ്യടികൾ ഉയർന്നു മനുവിന്റെ കണ്ണുകൾ ദേവികയുടെ മുഖത്തായിരുന്നു പാട്ടിനിടയിലും അവന്റെ കണ്ണുകൾ അവളുടേതുമായി ഉണ്ടാക്കുന്നത് അറിഞ്ഞതിനാൽ തന്നെ ആ നോട്ടം കണ്ടില്ലെന്ന് വെച്ചവൾ തിരിഞ്ഞു നടന്നു.
പിറ്റേന്നുമുതൽ വീണ്ടും കമ്പനിയിൽ ജോയിൻ ചെയ്തു, അഭിൻ റിസൈൻ പുറപ്പാടിൽ ആയിരുന്നു
ഏകദേശം ഒരാഴ്ചയോടെ ബാക്കി കാര്യങ്ങളും ദേവിക പടിച്ചെടുത്തു
ഒരു ഈവെനിംഗ് അഭിൻ പറഞ്ഞു
അപ്പോ നാളെ ഞനീ കമ്പനിയോട് വിടപറയുകയാണ് സുഹൃത്തുക്കളെ വിടപറയുകയാണ്
രക്ഷപ്പെട്ടെന്ന് പറയടാ
വൈശാഖ് പറഞ്ഞു
ആര്?
ഞങ്ങൾ അല്ലാതാര്. നിന്നെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞല്ലോ
എടാ തൊരപ്പ
അഭിൻ വൈശാഖിന് നേരെ തിരിഞ്ഞു.
ചുമ്മാ ആണെടാ
നീ ഞങ്ങളുടെ മുത്തല്ലേ
ഹ അതെ അതെ എല്ലാരും അനുകൂലിച്ചു..
എന്നാൽ പിന്നെ ഒരു ട്രീറ്റ് ആകാം
വർക്ക് കഴിഞ്ഞില്ലേ എല്ലാരും വരി
വരി ആയി വരൂ നിങ്ങൾക്കിന്ന് ഞാൻ ഷവർമ
മാത്രം ട്രീറ്റ് ചെയ്യുന്നതാണ്.
അതെന്താ ഷവർമ മാത്രം
ആ അതാത്രെ ഉള്ളു വേറെ ജ്യൂസ് ചായ എല്ലാം വേണെങ്കിൽ അപ്ന അപ്ന വാങ്ങി കഴിക്കേണ്ടതാണ് ഇല്ലങ്കിലെ നിങ്ങളെന്നെ കുത്തുപാള എടുപ്പിക്കും
അയ്യേ എച്ചി......
എല്ലാരും കൂടി കാറി വിളിച്ചു
വാ പോകാം
എല്ലാവരും ഇറങ്ങിയിട്ടും മടിച്ചു നിൽക്കുന്ന ദേവികയോട് അഭിൻ പറഞ്ഞു.
ഞാനില്ല ഏട്ടാ നിങ്ങള് പൊക്കോ
അതെന്താ നിനക്ക് വന്നാൽ
വാടി
ഇല്ലന്നെ
ഒരു ഇല്ലയും ഇല്ല നീ വാ
അഭിൻ അവളെ അത്രയും നിർബന്ധിച്ചു കൂട്ടികൊണ്ടുപോയി. കുറഞ്ഞ ദിവസങ്ങൾ കൊണ്ടു തന്നെ ദേവികയ്ക് അഭിനോട് ഒരു ആത്മബന്ധം തോന്നിയിരുന്നു അതുകൊണ്ട് തന്നെ അവനെ നിരസിക്കാൻ അവൾക്കയില്ല
അവരുടെ ഷോറൂമിന്റെ തൊട്ടു മുൻപിൽ തന്നെ ഉള്ള കഫെ യിൽ ആയിരുന്നു അവർ ചെന്നത്
കുറച്ചു പയ്യന്മാരോടൊപ്പം കയറിചെല്ലുന്ന
ദേവികയെ ചിലർ മറ്റൊരു ഭാവത്തോടെ നോക്കുന്നത് അവളിൽ അലോസരം ഉണ്ടാക്കി, വല്ലാത്തൊരു ഭയം വന്നുമൂടി ഈശ്വര ആരേലും കണ്ടാലോ...
എന്താ പറഞ്ഞുണ്ടാക്കുക.. അല്ലെങ്കിൽ തന്നെ നാട്ടുകാർ എന്തേലും കിട്ടാൻ കാത്തു നിൽക്കുക ആണ്
ചുരിദാറിന്റെ ഷോൾ പിടിച്ചു കശ്ക്കികൊണ്ട് വെപ്രാളത്തോടെ നിൽക്കുന്ന ദേവികയ്ക് ഒരു കസേര നീക്കി ഇട്ടുകൊണ്ട് വരുൺ പറഞ്ഞു
ഇരിക്ക്
എന്താ കഴിക്കാൻ വേണ്ടേ?
ആഹാ ഇതിപ്പോ ഞനാണോ ചിലവ് കൊടുക്കുന്നെ അതോ നീയോ
അല്ല അഭിയെ ഇവളുടെ നിൽപ്പും ഭാവവും കണ്ടാൽ തോന്നും നമ്മൾ ഒന്നും മനുഷ്യർ അല്ലെന്ന്
അല്ല നീ ആദ്യമായിട്ടാണോ കടയിൽ കയറി ചായ കുടിക്കുന്നത്
വരുൺലാൽ അഭിയെ നോക്കി പറഞ്ഞിട്ട് പുച്ഛത്തോടെ അവളുടെ നേർക്ക് ചോദ്യം തൊടുത്തു
അല്ല
നിലത്തേക്ക് നോക്കി മറുപടി കൊടുത്ത ദേവികയെ കണ്ട് എല്ലാർക്കും വിഷമം ആയി
ചേട്ടാ 7 പ്ലേറ്റ് ഷവർമ ഓരോ ലൈമും
കടയിലെ ചേട്ടനോട് വിളിച്ചുപറഞ്ഞു വൈശാഖ് അവളുടെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു.
ദേവിക ഒന്നു ഞെട്ടിയെങ്കിലും അവന്റെ പിന്നാലെ നടന്നു
നിനക്ക് എവിടുന്നാ കൊച്ചേ ഇത്രേം കണ്ണീർ
ഞൻ.. ഞാൻ കരഞ്ഞില്ല
ഓ പിന്നെ... ഇതെന്താ ഏതേലും കുടിവെള്ള പദ്ധതിയുടെ ടാപ് തുറന്നതാണോ
അവളെ നോക്കി കളിയാക്കികൊണ്ട് വൈശാഖ് ചോദിച്ചു
ദേവിക മറുപടിയൊന്നും പറഞ്ഞില്ല
നോക്ക് ദേവു
നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും എല്ലാം കരയാൻ നിന്നാൽ അതിനെ നേരം കാണു
നോക്ക് ബഡ്ടി
ബി ബോൾഡ് 😘
അവളെ നോക്കി കണ്ണിറുക്കികൊണ്ട് വൈശാഖ് പറഞ്ഞു
ഇനി കരയില്ലലോ
ദേവിക ഇല്ലന്ന് തലയാട്ടി
ഹാ എന്നിട്ടാണോ വൈശാ
കാറി കൂവി കരയാറുനീ
അങ്ങോട്ട് വന്ന ആകാശ് ചോദിച്ചു
എടാ നീ......
വൈശാഖ് അവനെ ദൂഷിച്ചു നോക്കി
ദേവികയ്ക് ഒന്നും മനസിലായില്ല
അപ്പോയെക്കും ബാക്കി ഉള്ളവർ വന്നു ഇരിക്കാൻ തുടങ്ങി
ഫുഡ് വരുന്നതുവരെ പരസ്പരം പാര വെച്ചും കളിയാക്കിയും ഉച്ചത്തിൽ പൊട്ടിച്ചിരിച്ചും കൂട്ടായി ഇരിക്കുന്ന അവരെയെല്ലാം അവൾ അത്ഭുതത്തോടെ നോക്കികൊണ്ടിരുന്നു. ഓരോ കാര്യത്തിന് വഴക്ക് കൂടുന്ന ആളുകൾ തന്നെ ആണോ ഇവരെന്ന് അവൾക്ക് തോന്നിപോയി. ഇടക്ക് അവൾക്കിട്ടും പാര വരുന്നുണ്ടായിരുന്നു മൗനമായിരുന്നു പുഞ്ചിരിയോടെ അവളതെല്ലാം ആസ്വദിക്കുകയായിരുന്നു
ഫുഡ് വന്നതോടെ ആവേശം മൊത്തത്തിൽ ഫുഡിലേക്കായി എല്ലാവരും ആസ്വദിച്ചു കഴിച്ചു
ദേവിക ആദ്യമായ് ആയിരുന്നു ഷവർമ കഴിക്കുന്നത് നാവിൽ പുതു രുചി ആയതിനാലാവും ഒരിഷ്ടക്കെടോടെ ആണവൾ കഴിച്ചു തീർത്തത്.
ദേവിക കൈ കഴുകി ഇറങ്ങുമ്പോയേക്കും വൈശാഖ് അവളെയും കാത്തു നില്കുന്നുണ്ടായിരുന്നു
വാ
ബാക്കി എല്ലാരും പോയോ
ഹാ പോയി
ഉറുമ്പരിക്കും പോലെ ഫുഡ് കഴിക്കുന്ന നിന്നെയും കാത്തു നിൽക്കാണല്ലോ എല്ലാരും
എന്നിട്ട് നീങ്ങൾ എന്താ നിന്നത്
നിങ്ങളോ?
അയ്യേ.... ഞൻ നിന്നെക്കാളും ഒരു മാസത്തേക്ക് ഇളയത് ആ
അവൾക് ചിരിപൊട്ടി
അല്ല ഈ ഒരുമാസത്തെ വ്യത്യാസം എവിടുന്നാ കണ്ടുപിടിച്ചേ
അതൊക്കെ ഉണ്ട് മോളേ
എവിടുന്നാ
എവിടുന്നാ വൈശാഖ് പറയ്
ദേവിക കെഞ്ചി
എങ്കിൽ കുറച്ചു കണ്ടീഷൻ ഉണ്ട് ok ആണോ
അതെ
ഫസ്റ്റ് എന്നെ വൈശാ എന്ന് വിളിച്ച മതി.
വൈശാ യോ വൈശു മതിയോ?
Ok വൈശു.
സെക്കന്റ് ആരേലും എന്തേലും പറയുമ്പോയേക്കും തലയും താഴ്ത്തി കരയാൻ നിൽക്കരുത്.
ശ്രെമിക്കാം
ദേവികയുടെ സ്വരം നേർത്തുപോയിരുന്നു
ഇനി പറയ് എങ്ങനെ കിട്ടി?
ഫ്രണ്ട്‌സ്.. അവളെ നോക്കി കൈ നീട്ടി അവനൊന്നു പുഞ്ചിരിച്ചു.
മ്മം ഫ്രണ്ട്‌സ്
ഇനി പറയ്
അപ്പോയെക്കും അവർ മെയിൻ ഗേറ്റ് കഴിഞ്ഞിരുന്നു അതിനാൽ തന്നെ ദേവിക തിരക്കുകൂട്ടി
മണ്ടി...
നിൻറെ ബയോഡേറ്റ ഞങ്ങൾ കലക്കിക്കുടിച്ചതാ നീ കമ്മിറ്റെഡ് അല്ലെങ്കിൽ നിനക്കുള്ള ചെക്കനെ വരെ ഞങ്ങൾ കണ്ടുവെച്ചിക്ക് വേണോ നിനക്ക്
ഇതെന്ത് കഥയെന്ന രീതിയിൽ കണ്ണും തള്ളി നിൽക്കുന്ന ദേവികയെ കൈ നൊടിച്ചു വൈശു വിളിച്ചു
എന്താ വേണോ ചെക്കനെ
അവൾ യാന്ത്രികമായി വേണ്ട എന്ന് തലയാട്ടി.
എന്നാൽ വേണ്ട ദേവൂട്ടി നീ വാ
പയ്യൻസ് എന്നാ സുമ്മാവാ..... ഷിർട്ടിന്റെ കോളർ കയറ്റിവെച്ചു പറഞ്ഞിട്ട് പോകുന്നവനെ അവൾ പുഞ്ചിരിയോടെ നോക്കിനിന്നു
നാളെ HR ൽ നിന്നും ആളുവരും നിന്റെ അറ്റന്റൻസ് രജിസ്റ്റർ റെഡി ആക്കാൻ
ഇറങ്ങും മുൻപ് അഭിൻ പറഞ്ഞു
എങ്കിൽ നാളെ കാണാം ദേവു
ഓക്കേ
ബൈ
പതിവുപോലെ അഭിഷയും ഉണ്ടായിരുന്നു ബസ്സ് സ്റ്റോപ്പ് വരെ
വീട്ടിലെത്തി അമ്മയോട് അവൾ കുറച്ചധികം സംസാരിച്ചു സംസാരം മൊത്തം ആകാശും വൈശാകും അഭിനുമെല്ലാം നിറഞ്ഞു നിന്നിരുന്നു
അത് കേട്ടിട്ട് ആ അമ്മയുടെ മുഖത്തെ ചിരി മായുന്നത് അവൾ ശ്രെദ്ധിച്ചില്ല
ലൈക്ക് കമന്റ് ചെയ്യണേ... തുടരും...