രചന: മഞ്ഞ് പെണ്ണ്
പെട്ടന്ന് ആയിരുന്നു മുന്നോട്ട് ആഞ്ഞ് ശ്രീ അവളെ കെട്ടിപിടിച്ചത്... ഒരു വെടിക്കെട്ട് പ്രതീക്ഷിച്ച വൈശു ശ്രീയുടെ കെട്ടിപിടിത്തത്തിൽ പകച്ച് പോയിരുന്നു... ശ്രീ അവളിൽ നിന്ന് വിട്ട് മാറി വൈശുവിനെ നോക്കിയതും കണ്ണ് വിടർത്തി തന്നെ അത്ഭുതത്തോടെ നോക്കുകയാണവൾ...
"മോശമായിട്ടാ തന്നോട് പെരുമാറിയത് ഞാൻ...നിക്ക് എന്തോ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല ഏട്ടന്റെ കല്യാണം... ആളും ആരവവും ആയി വല്യ പരിപാടി ആക്കണം എന്നായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും... അപ്പൊ പെട്ടന്ന് ഒരു ദിവസം താൻ ഏട്ടന്റെ കൂടെ കയറി വന്നപ്പോ!!! എന്താപ്പോ ഞാൻ പറയാ... ക്ഷമിക്കണം എന്നോട് വല്യ തെറ്റാ ചെയ്തെ... പ്രായത്തിന്റെ പക്വത പോലും ഞാൻ കാണിച്ചില്ല...എനിക്ക്..."ശ്രീ മുഖം താഴ്ത്തി അത്രയും പറഞ്ഞതും വൈശു അവളെ നോക്കി ഒന്ന് ചിരിച്ച് കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു...
"എനിക്ക് ദേഷ്യം ഒന്നും ഇല്ലാട്ടോ...ഇത്രയും നല്ലൊരു കുടുംബം കിട്ടിയതിൽ നിക്ക് സന്തോഷം മാത്രേ ഒള്ളു... ദേ ഇപ്പൊ ചേച്ചിക്കും എന്നെ ഇഷ്ട്ടാ..." സന്തോഷത്തോടെ അവൾ പറഞ്ഞതും ശ്രീ ഉള്ളിൽ നന്നായി ചിരിച്ച് കൊണ്ട് പുറത്തേക്ക് ഗൗരവം നിറച്ചു...
"എന്ന് ഞാൻ പറഞ്ഞോ?? " ഗൗരവത്തിൽ ശ്രീ പറഞ്ഞതും അവളുടെ പെട്ടന്നുള്ള മാറ്റം കണ്ട് വൈശു ഒന്ന് പതറി പോയിരുന്നു..
"അപ്പോ ചേച്ചി ഇപ്പൊ പറ..."
"ഞാൻ അങ്ങനെ പലതും പറയും നീ അതൊക്കെ കാര്യമാക്കാൻ നിന്നാൽ ഉണ്ടല്ലോ.." ദേഷ്യത്തിൽ അവൾ പറഞ്ഞതും അവളുടെ നീർമിഴികളിൽ കണ്ണീർ ഉരുണ്ട് കൂടി... തല താഴ്ത്തി കൊണ്ടവൾ നിശബ്ദം തേങ്ങിയതും ശ്രീ അത്രയും നേരം പിടിച്ച് വെച്ച ചിരി എല്ലാം പുറത്തേക്ക് വന്നിരുന്നു..
"ഹഹഹ... എന്ത് തൊട്ടാവാടി ആണ് വൈശു നീ ഞാൻ ഒന്ന് പേടിപ്പിച്ചപ്പോഴേക്കും നീ അങ്ങ് കരഞ്ഞല്ലോ... എന്തായാലും നല്ല കോമ്പോ ആണ് നീയും ന്റെ ഏട്ടനും... കഥകളിൽ ഒക്കെ ഉള്ള പോലെ കലിപ്പൻ ചെക്കനും തൊട്ടാവാടി പെണ്ണും... " പൊട്ടിച്ചിരിച്ച് കൊണ്ടവൾ പറഞ്ഞതും വൈശുവിന്റെ കണ്ണിൽ കുറുമ്പ് നിറഞ്ഞു... കണ്ണ് കൂർപ്പിച്ച് ശ്രീയെ നോക്കിയതും തലയാട്ടി ചിരിച്ച് കൊണ്ടവൾ ചിരി അടക്കി പിടിച്ചു....
"എന്നാൽ ചേച്ചീടെ കുട്ടി റൂമിലേക്ക് ചെല്ല് കുറേ നേരായി ഒരാള് മുകളിൽ ഇരുന്ന് നിന്നെ നോക്കി വെള്ളം ഇറക്കാൻ തുടങ്ങിയിട്ട്... കാത്തിരുന്ന് മുഷിഞ്ഞ് കാണും ആള്!!....പിന്നേയ് ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം ആ കൊമ്പന്റെ കൂടെ പിടിച്ച് നിൽക്കാൻ ഇങ്ങനെ നനഞ്ഞ കോഴിയെ പോലെ ആയാൽ ശെരി ആവില്ല... കുറച്ചൊക്കെ വാ തുറന്ന് നാല് വർത്തമാനം പറയണം കേട്ടോ..." റൂമിലേക്ക് പോവുന്ന വൈശുവിനെ നോക്കി ശ്രീ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..
_____________________________❤️
വൈശു റൂമിൽ കയറിയപ്പോൾ മുഖത്ത് കൈ വെച്ച് ഹെഡ്റെസ്റ്റിൽ തലയും വെച്ച് കിടക്കുകയാണ് ഹരി... അവൾ വന്നത് അറിഞ്ഞതും കൈ മാറ്റി അവൻ കട്ടിലിൽ ഇരുന്ന് കൊണ്ട് അവളെ കൈമാടി വിളിച്ചു...
മടിയോടെ അവൾ കട്ടിലിൽ ചെന്ന് കുറച്ച് വിട്ട് ഇരുന്നതും സാരിക്ക് വിടവിലൂടെ നഗ്നമായ ഇടുപ്പിൽ പിടിച്ച് കൊണ്ടവൻ അവളെ അവന്റെ അടുത്തേക്ക് ഇരുത്തി... അവളുടെ ശ്വാസം ഒന്ന് ഉയർന്ന് പൊങ്ങി... പകപ്പോടെ ഹരിയെ നോക്കിയതും അവളുടെ സൗന്ദര്യം ആസ്വദിക്കുന്ന തിരക്കിൽ ആയിരുന്നവൻ... അവളുടെ കണ്ണിലെ പിടപ്പ് കണ്ടതും വികാരങ്ങളുടെ വേലിയേറ്റം അവനിൽ സൃഷ്ടിച്ചു....
അവന്റെ ചുണ്ടിലെ തണുപ്പ് അവളുടെ മിഴികളെ തലോടിയതും അവ താനെ അടഞ്ഞു... അവന്റെ അധരം സ്ഥാനം തെറ്റി അവളുടെ കവിളിലും മൂക്കുത്തിയിലും പതിഞ്ഞു... അവളുടെ മുഖം കയ്യിൽ എടുത്ത് അവൻ അവളെ നോക്കിയതും കണ്ണുകൾ ഇപ്പോഴും അടഞ്ഞ് തന്നെയാണ്... വിറയാർന്ന അവളുടെ മഞ്ചാടി അധരങ്ങളിൽ അവന്റെ ചുണ്ട് അമർന്നതും പൊള്ളിപിടഞ്ഞ് പോയവൾ...
കൈകൾ അവന്റെ ഷിർട്ടിൽ കൊരുത്ത് പിടിച്ചു... ആഴത്തിൽ അവളുടെ ചുണ്ട് അവന്റെ അധരങ്ങൾ നുണഞ്ഞ് കൊണ്ടിരുന്നു... ശ്വാസം വിലങ്ങിയപ്പോഴാണ് രണ്ട് പേരും വിട്ട് മാറിയത്... തല താഴ്ത്തി ഇരിക്കുന്ന വൈശുവിന്റെ ചുണ്ടിൽ നിന്നും ചോര പൊടിയുന്നത് കണ്ടതും ചിരിയോടെ അവൻ ഒട്ടും നോവില്ലാതെ നനുത്ത ഒരു ചുംബനം നൽകി അവിടെ!!!...
അവളെ എടുത്ത് ബെഡിലേക്ക് ചായുമ്പോൾ നാണം കൊണ്ട് അവളുടെ മുഖം രക്തവർണ്ണം പൂശിയിരുന്നു... വിലങ്ങായി മാറിയ വസ്ത്രങ്ങൾ ഓരോന്നും നിലത്ത് അങ്ങിങ്ങായി സ്ഥാനം പിടിച്ചു...
വെണ്ണിലാകീർ നാണത്താൽ മുകിലിന്റെ മറവിൽ ഒളിഞ്ഞു... നക്ഷത്ര കുഞ്ഞുങ്ങൾ കണ്ണുകൾ ചിമ്മി തുറന്നു...!!!
_______________________________❤️
ചെറുനോവ് നൽകി വീണ്ടും അവളിലെ പെണ്ണിനെ അറിഞ്ഞ് കൊണ്ടവൻ ഒരു കയ്യാൽ അവളെ ചുറ്റി പിടിച്ച് മറുകൈ തലക്ക് പിറകിൽ വെച്ച് കൊണ്ടവൻ നിലാവിനെ നോക്കി കിടക്കുകയാണ്... അവന്റെ നഗ്നമായ നെഞ്ചിൽ കിടന്ന് തന്റെ പ്രാണന്റെ സുഗന്ധം ആസ്വദിക്കുന്ന തിരക്കിൽ ആണ് വൈശു!!!!
"വൈശുട്ടി....!!!" അവളുടെ കുറുനരികൾ മാടിഒതുക്കി കൊണ്ടവൻ വിളിച്ചു...
"മ്മ്മ്??? " തല ഉയർത്തി അവൾ നോക്കിയതും ചിരിയോടെ അവൻ പറഞ്ഞു...
"നമ്മടെ ആദ്യരാത്രിയുടെ അന്ന് നിക്ക് കള്ള് കുടിച്ച് ബോധം പോയിട്ട് ഒന്നും ഇല്ലായിരുന്നുട്ടോ..."
"അപ്പൊ ന്നോട് വേലത്തരം കാണിച്ചത് ആണല്ലേ കള്ളക്കണ്ണാ..."കുറുമ്പോടെ അവൾ അവന്റെ നെഞ്ചിലെ രോമം പിച്ചിയതും വേദന കൊണ്ട് അവൻ അലറി...
"ഡീ പെണ്ണേ നിനക്ക് കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്..." വയറിൽ ഇക്കിളി ആക്കി കൊണ്ടവൻ അവളിലേക്ക് വീണ്ടും ചാഞ്ഞു....
________________________________❤️
"എന്താ ഹരിയേട്ടാ അമ്മയോട് ഒന്നും മിണ്ടാത്തെ നിങ്ങൾ ഒന്ന് സംസാരിക്കാൻ വേണ്ടി നേരാത്ത നേർച്ച ഇല്ല ആ പാവം..."
"നിനക്ക് വേറെ ഒന്നും സംസാരിക്കാൻ ഇല്ലേ വൈശു... എണീറ്റ് പോയെ നിക്ക് ഒരു ചായ കൊണ്ട് വാ.." മടിയിൽ കിടക്കുന്ന വൈശുവിനെ എണീപ്പിച്ച് കൊണ്ടാവൻ പറഞ്ഞതും മറുത്തോന്നും പറയാതെ അവൾ എണീറ്റ് അടുക്കളയിലേക്ക് ചെന്നു...
അവൾ പോവുന്നതും നോക്കി നെടുവീർപ്പിട്ടു കൊണ്ടവൻ ഫോണിൽ നോക്കാൻ തുടങ്ങി...
"അമ്മാ ഇന്ന് ഒന്ന് കോവിലിൽ പോയാലോ... കുറേ ആയി പോയിട്ട്..."
"ആ മോളെ ഞാൻ നിന്നോട് പറയാൻ ഇരിക്കുക ആയിരുന്നു... നീയും ഹരിയും പൊക്കോ... മംഗലം കഴിഞ്ഞ് ദേവിക്ക് ഒന്നും അർപ്പിച്ചില്ലല്ലോ... പട്ടും പഴവും ഒരു പൊന്നിൻ കുടം പാലും ഹരിയുടെ മംഗല്യ ജീവിതം ദോഷം കൂടാതെ മുന്നോട്ട് പോവാൻ ഞാൻ ദേവിക്ക് നേർന്നിട്ടുണ്ട്... കാര്യസ്ഥനോട് ഞാൻ എല്ലാം പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്... നീ ചെന്ന് കുളിച്ച് ഒരുങ്ങിക്കോ..."
"മ്മ് ശരി..." പറഞ്ഞ് കൊണ്ടവൾ മുകളിലേക്ക് കയറി... ശ്രീയുടെ മുറിയുടെ അവിടെ എത്തിയതും ഒന്ന് നിന്ന് കൊണ്ടവൾ അകത്തേക്ക് കയറി...
നേരം ഒൻപത് മണിയോട് അടുത്തിട്ടും മൂടി പുതച്ചു കിടക്കുന്ന ശ്രീയെ കണ്ടതും അരയിൽ കൈ വെച്ച് പോയി അവൾ... കുറേ തട്ടി വിളിച്ചെങ്കിലും ഉറക്കം പിടിച്ചാൽ കുമ്പകർണ്ണന്റെ കാരണവൻ ആയ ശ്രീ കൂടുതൽ പുതപ്പ് എടുത്ത് പുതച്ചു മൂടി കിടന്നതേ ഒള്ളു....
ബാത്‌റൂമിൽ ചെന്ന് ഒരു കപ്പിൽ വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് ഒഴിച്ചതും ഞെട്ടി പിടഞ്ഞ് എണീറ്റതും മുന്നിൽ ഇളിച്ച് നിൽക്കുന്ന വൈശുവിനെ കണ്ട് അവൾ അലറി കൊണ്ട് അവൾക്ക് പിന്നാലെ പാഞ്ഞു...
കിലുങ്ങി ചിരിച്ച് കൊണ്ട് വൈശു താഴേക്ക് ഓടിയതും ഒരു കപ്പ് വെള്ളം കൊണ്ട് ശ്രീയും അവൾക്ക് പിറകെ ഓടി...
"ഡീ കുട്ടി പിശാചെ നിൽക്കെടി അവിടെ..."
"വെവ്വെവേ..."തിരിഞ്ഞ് നിന്ന് കൊണ്ടവൾ കോക്രി കാണിച്ച് പുറത്തേക്ക് ഓടിയതും പുറത്ത് മുറ്റത്ത് പന പോലെ നിൽക്കുന്ന ഹരിയേ തട്ടി അവൾ പിറകിലേക്ക് തന്നെ വേച്ചു...
തല ഉയർത്തി നോക്കിയതും ഒറ്റ പിരികം പൊന്തിച്ച് നിൽക്കുന്ന ഹരിയേ കണ്ടതും ഇളിച്ച് കൊണ്ടവൾ തല ചൊറിഞ്ഞ് പിറകിലേക്ക് നോക്കി.. ഉറക്കം നഷ്ട്ടപ്പെട്ട ആലസ്യത്തിൽ ശ്രീ ഹരിയെ ഒന്നും ശ്രദ്ധിച്ചതേ ഇല്ല.. കയ്യിൽ ഇരുന്ന വെള്ളം വൈശുവിന് നേരെ ആഞ്ഞ് ഒഴിച്ചതും അത് മുൻകൂട്ടി അറിഞ്ഞ് അവൾ കുനിഞ്ഞ് ഇരുന്നു...
മുഖത്ത് നിന്നും ഒഴുകുന്ന വെള്ളം കൈകൊണ്ട് തുടച്ചവൻ മുന്നോട്ട് നോക്കിയതും പകച്ച് നിൽക്കുന്ന ശ്രീയും ചിരി അടക്കാൻ പാട് പെടുന്ന വൈശുവിനേയും ആയിരുന്നു... ദേഷ്യം കൊണ്ട് വിറക്കുന്ന ഹരിയുടെ മുഖം കണ്ടതും ശ്രീ വന്ന വഴി തിരിഞ്ഞോടി...ഇതൊന്നും ശ്രദ്ധിക്കാതെ വായും പൊത്തി ചിരി അടക്കി പിടിച്ചിരിക്കുന്ന വൈശുവിൽ അവന്റെ ശ്രദ്ധ പതിഞ്ഞതും ഇനി ഇവിടെ നിൽക്കുന്നത് പന്തി അല്ലെന്ന് അറിഞ്ഞ അവൾ മെല്ലെ മുങ്ങാൻ നിന്നതും ഹരിയുടെ കൈ അവളുടെ കയ്യിൽ പിടി മുറുക്കിയിരുന്നു...
"അ... അത്... ചേച്ചി വെറുതെ..."തപ്പി തടഞ്ഞ് കൊണ്ടവൾ പറയാൻ തുടങ്ങിയതും ഹരി അവന്റെ നനഞ്ഞ് കുതിർന്ന മേനി വെച്ച് അവളെ ഇറുകെ പുണർന്നു... ശേഷം മുഖം കൊണ്ട് അവളുടെ മുഖത്ത് ഉരതി...പെട്ടന്ന് ആയത് കൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയാതെ തരിച്ച് നിൽക്കുക ആയിരുന്നു വൈശു...
"ഉണ്ടക്കണ്ണും വെച്ച് മിഴിച്ച് നോക്കാതെ പോയി ഒരുങ്ങേടി വൈശുട്ടി..."മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ച് കൊണ്ടവൻ അകത്തേക്ക് പോയതും വേദന കൊണ്ട് എരി വലിച്ച് അവിടെ തടവി കൊണ്ടിരുന്നു അവൾ!!!!
"ഹഹഹഹ...!!"
"കക്കക്കാ... കിടന്ന് ഇളിക്കാതെ പോയി പല്ല് തേച്ച് കുളിച്ച് ഒരുങ്ങേടി ചേച്ചി കുട്ടി... നിക്കെങ്ങും വയ്യാ ആ പോയ സാധനത്തിന്റെ കൂടെ ഒറ്റക്ക് പോവാൻ..." ചവിട്ടി കുലുക്കി കൊണ്ട് വൈശു അകത്തേക്ക് പോവുമ്പോൾ വിളിച്ച് പറയുന്നത് കേട്ട് അവളുടെ കുറുമ്പ് കണ്ട് ശ്രീയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു...
_______________________________❤️
പച്ച ബ്ലൗസിന് മഞ്ഞ ദാവണി ആയിരുന്നു വൈശുവിന്റെ വേഷം...കണ്ണാടിയിൽ നോക്കി മുടി ഒതുക്കുക ആയിരുന്ന അവളുടെ നഗ്നമായ വയറിലൂടെ ശക്തമായ ഒരു ഇഴഞ്ഞതും പൊള്ളി പിടഞ്ഞ് കൊണ്ടവൾ തിരിഞ്ഞ് നിന്നു... ചിരിയോടെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്ന ഹരിയെ കണ്ടതും നാണത്താൽ രക്തം വർണ്ണമായിരുന്നു അവളുടെ മുഖം...
കയ്യെത്തിച്ച് മേശയിൽ വെച്ചിരുന്ന സിന്ദൂരച്ചെപ്പ് എടുത്ത് സീമന്ത രേഖയിൽ ഒരു നുള്ള് കുങ്കുമം ചാർത്തി അവൻ അവിടെ മൃദുവായി ഒന്ന് ചുംബിച്ചു...
"വിട്ടേ ഹരിയേട്ടാ നിക്ക് കോവിലിൽ പോണ്ടതല്ലേ...!"ഇനിയും ഇങ്ങനെ ഇരുന്നാൽ പലതും നടക്കും എന്ന് തോന്നിയപ്പോൾ അവനിൽ നിന്നും കുതറി മാറാൻ നോക്കി കൊണ്ടവൾ കുറുമ്പോടെ പറഞ്ഞതും അവന്റെ കൈകൾ കൂടുതൽ ബലം പിടിച്ചതേ ഒള്ളു...
നമുക്ക് ഒന്നും കൂടെ കുളിച്ചാലോ...??" കണ്ണിൽ നിറയെ കുറുമ്പൊടെയും അതിൽ ഉപരി പ്രേമത്തോടെയും അവൻ ചോദിച്ചതും കണ്ണ് കൂർപ്പിച്ച് ഒരു നോട്ടം ആയിരുന്നു അവൾ...
"വിട്ടേ വിട്ടേ... ഞാൻ പോവട്ടെ നിങ്ങൾ ഒറ്റക്ക് അങ്ങ് കുളിച്ചാൽ മതി..."
"എന്നാൽ നിക്കൊരു ഉമ്മ തന്നിട്ട് പോടീ..."മീശ പിരിച്ച് കൊണ്ടവൻ പറഞ്ഞതും അവളുടെ മഞ്ചാടി അധരങ്ങൾ അവന്റെ കവിളിൽ അമർന്നു...
"ഹ്മ്മ് ഹ്മ്മ്... മതി മതി കെട്ട്യോനും കെട്ട്യോളും കൂടെ റോമൻസിച്ചത് ഇങ്ങ് വന്നേ നട ഇപ്പോൾ അടക്കും..." ആക്കി ചുമച്ച് കൊണ്ട് ശ്രീ അങ്ങോട്ടേക്ക് വന്നതും ജാള്യത മറച്ച് പിടിച്ച് കൊണ്ട് ഹരി ഗൗരവം നടിച്ച് മുന്നിൽ നടന്നു...
"എടി കള്ളി കിട്ടിയ ഗ്യാപ്പിൽ ഒട്ടാൻ നിൽക്കാ രണ്ടും ഇങ്ങ് വാ..." കൈപിടിച്ച് ശ്രീ അവളെയും വലിച്ച് നടന്നതും കണ്ണ് രണ്ടും ഇറുകെ മൂടി അവൾ ചിരിച്ച് കൊടുത്തു..
______________________________❤️
പോവുന്ന വഴിയിൽ മുഴുവൻ ശ്രീ വൈശുവിനെ കളിയാക്കി കൊണ്ടേ നടന്നു... മുന്നിൽ നടക്കുന്ന ഹരി എല്ലാം കേൾക്കുന്നുണ്ടെങ്കിലും ചിരിയോടെ മുന്നോട്ട് നടന്നു..
"കെട്ടിക്കാൻ പ്രായം ആയ ഒരു കൊച്ചിന്റെ മുന്നിൽ വെച്ചാ രണ്ടും റൊമാന്സിക്കുന്നേ... എന്നെ കെട്ടിച്ച് വിടണം എന്നുള്ള ചിന്ത ഒരാൾക്കും ഇല്ല... മൂത്ത് നരച്ച് പോവാത്തെ ഒള്ളു ഞാൻ... ഇനിയും ആരും എന്നെ കെട്ടിച്ച് വിട്ടില്ലെങ്കിൽ ഒരാളെ ഞാൻ അങ്ങ് കണ്ടുപിടിക്കും.. അയാളെ കൂടെ ന്നേ അങ്ങ് കെട്ടിച്ച് വിട്ടേക്കണം ഇനി അതിനും പ്ലാൻ ഇല്ലെങ്കി ആ കലവറയിൽ പൂഴ്ത്തി വെച്ച പൈസയും എടുത്ത് ഞാൻ ഒളിച്ചോടും..." കാളിയാലേ വീമ്പ് പറഞ്ഞ് കൊണ്ടവൾ വൈശുവിന് കണ്ണിറുക്കി കാണിച്ച് കൊടുത്ത് ഹരിയേ നോക്കിയതും പറയണ്ടായിരുന്നു എന്ന് തോന്നി അവൾക്ക്...
"ഡീീ കുട്ടിപിശാചേ..." ഉച്ചത്തിൽ ഹരി വിളിച്ചതും ജീവനും കൊണ്ട് ഒരോട്ടം ആയിരുന്നു ശ്രീ...
"പെണ്ണിന് ഇരുപത്തൊന്ന് വയസ്സായി പറഞ്ഞിട്ട് എന്താ ഇനിയും കുട്ടിക്കളി മാറീട്ടില്ല..." അവൾ ഓടുന്നതും നോക്കി ചിരിയോടെ പറഞ്ഞ് കൊണ്ട് അവൻ വൈശുവിന്റെ തോളിൽ കയ്യിട്ട് അമ്പലത്തിലേക്ക് കയറി....
___________________________________❤️
"ദേവ്യേ ഇപ്പോഴാ ജീവിക്കാൻ ഒന്ന് കൊതി തോന്നുന്നത്... ഈ സന്തോഷം എന്നും കൂടെ തന്നെ ഉണ്ടാവണേ... എന്നും ആ തറവാട്ടിൽ നിന്റെ അനുഗ്രഹം ഉണ്ടാവണം... ദീർഘ സുമംഗലി ആയി ജീവിക്കാൻ നിക്ക് ഭാഗ്യം തരണേ...മണ്ണിൽ ഉറങ്ങും നാൾ വരെ ഹരിയേട്ടന്റെ നെഞ്ചിൽ തല ചായ്ക്കണം..." അങ്ങനെ തുടർന്ന് കൊണ്ടേ പോയി വൈശുവിന്റെ പ്രാർത്ഥന...!!!
ദേവിക്ക് മുന്നിൽ കണ്ണടച്ച് തൊഴുത് വൈശുവിനെ നോക്കിയതും ആള് നല്ല പ്രാർത്ഥനയിൽ ആണ്... എന്തോ ദേവിയോട് യാചിക്കുക ആണെന്ന് തോന്നുന്നു... പുരികക്കൊടികൾ വലയുന്നും നിവരുന്നും ഉണ്ട്... കൗതുകത്തോടെ അവൻ അവളുടെ മുഖത്ത് കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു...
**പ്രിയപ്പെട്ട പലതും ഉണ്ടാവാം എന്നാൽ എന്റെ ലോകത്ത് നിന്നോളം പ്രിയം മറ്റൊന്നും ഇല്ല... ഇനി ഉണ്ടാവുകയുമില്ല...** കാറ്റിൽ ആരോ തന്നോട് മന്ത്രിക്കും പോലെ തോന്നി അവന്...
അത്രയും പ്രിയപ്പെട്ട ഒന്നായി മാറിയിരുന്നു വൈശാലിയും അവളോടുള്ള പ്രണയവും അവന്റെ ഉള്ളിൽ... അവളോടുള്ള പ്രണയം പടർന്ന് പന്തലിച്ച് പടുവൃക്ഷമായി ഉള്ളിന്റെ ഉള്ളിൽ ഏറെ ആഴത്തിൽ വേരൂന്നിയിരിക്കുന്നു...അവളെ കാണും തോറും പുതിയത് എന്തോ കാണും പോലെ അവന്റെ നേത്ര ഗോളങ്ങൾ വികസിച്ചു കൊണ്ടിരുന്നു...
"ഏട്ടാ വായിനോക്കി കഴിയുമ്പോ കുളക്കടവിലേക്ക് വാ രണ്ടുപേരും ഞാൻ അവിടെ കാണും..."ഹരിയുടെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞ് കൊണ്ട് ശ്രീ സമ്മതം കാക്കാതെ അങ്ങോട്ട് നടന്നു...
ജാള്യത മറച്ച് പിടിച്ച് കൊണ്ടവൻ വൈശുവിനെ നോക്കിയതും കണ്ണും അടച്ച് പ്രാർത്ഥനയിൽ തന്നെ ആണവൾ... പരിസരം മറന്ന് അവനും അവളിൽ ലയിച്ചു പോയി...
_____________________________❤️
"ന്റെ ശ്രീകുട്ട്യേ എത്ര നേരായി നിന്നേം കാത്ത് ഞാൻ ഇവിടെ ഇരിക്കുന്നു...?? "
"മനപ്പൂർവം അല്ലല്ലോ സിദ്ധു... അവരുടെ കണ്ണ് വെട്ടിച്ച് ഇങ്ങ് എത്തണ്ടേ..." അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് കൊണ്ടവൻ പറഞ്ഞതും ചിരിയോടെ അവൻ അവളിൽ വലയം തീർത്തു...
""ഞാൻ ഇനിയെങ്കിലും വീട്ടിൽ വന്ന് ചോദിച്ചോട്ടെ ശ്രീ??"
"വേണ്ട സിദ്ധു ചിലപ്പോ ആർക്കും ഇഷ്ടായീന്ന് വരില്ല... നിന്നെ എന്തെങ്കിലും പറഞ്ഞാ എനിക്ക് സഹിക്കില്ലെടാ.... ചിലപ്പോ അവർ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞാലോ???"
"ഞാൻ ഇങ്ങ് കൂട്ടിക്കൊണ്ട് വരും.... കാശില്ലെന്നെ ഒള്ളു അഭിമാനവും സ്നേഹവും വേണ്ടോളം ഉണ്ട് എനിക്കും എൻ്റെ അമ്മക്കും.... വേണേൽ നീ ചെന്ന് നിൻ്റെ ചേട്ടനോട് ചോദിച്ച് നോക്ക്.... കള്ളച്ചിരിയോടെ മീശ പിരിച്ച് അവൻ പറഞ്ഞതും അവൻ്റെ നെഞ്ചിൽ ശക്തിക്ക് ഒന്ന് കുത്തി അവൾ....
"Owww.... എന്താടി പോത്തേ..."
"കുന്തം... ഒറ്റ ചവിട്ട് അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ... ഉറ്റ സുഹൃത്ത് എന്നും പറഞ്ഞ് വീട്ടിൽ കയറ്റിയതും പോര എന്നിട്ട് അവിടുത്തെ തമ്പുരാട്ടിയെ കയറി പ്രേമിച്ചിരിക്കുന്നു... എന്തും ഏട്ടൻ സഹിക്കും വിശ്വാസവഞ്ചന ഉണ്ടല്ലോ... ഉഫ്ഫ്ഫ് നിക്ക് ആലോചിക്കുമ്പോൾ തന്നെ പേടി ആവുന്നു..." നെഞ്ചിൽ കൈ വെച്ച് കൊണ്ട് ശ്രീ പറഞ്ഞു...
"ഹ്മ്മ് ശെരി അതൊക്കെ പോട്ടെ... അല്ല നീ ആരെയാ തമ്പുരാട്ടി എന്ന് ഉദ്ദേശിച്ചത്... നിന്നെയാണോ 😂😂 എന്നാ അത് അങ്ങ് തിരുത്തിയേക്ക് അവിടെ വേലക്കാരി എന്ന് ചേർത്തേക്ക് അതാ കൂടുതൽ ചേരുന്നത്..."
ചിരി അടക്കി കൊണ്ടവൻ പറഞ്ഞതും ശ്രീ അവനെ നുള്ളാനും പിച്ചനും തുടങ്ങി... ചിരിയോടെ അവൻ എതിർക്കാൻ നോക്കിയെങ്കിലും കൂടുതൽ ആയി അവൾ കുറുമ്പ് കാണിച്ചതെ ഒള്ളു...
കുറെ നേരത്തെ അടിക്കും പിച്ചലിനും ശേഷം അവൾ അവന്റെ നെഞ്ചോട് മുഖം അമർത്തി ഇരുന്നു... ചിരിയോടെ അവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് കൊണ്ട് അവളുടെ വിരിനെറ്റിയിൽ ചുണ്ട് ചേർത്തു...
"ശ്രീീ...."പുറകിൽ നിന്നും ഹരിയുടെ അലർച്ച കേട്ടതും ഞെട്ടി പിടഞ്ഞ് കൊണ്ട് ഇരുവരും വിട്ട് നിന്ന് പിറകിലേക്ക് നോക്കി... ദേഷ്യം കൊണ്ട് തിളച്ച് മറിയുന്ന ഹരിയെയും അവന് പിറകിൽ ഇനി എന്ത് എന്ന നിലക്ക് ദയനീയമായി ശ്രീയെ നോക്കി നഖം കടിച്ച് നിൽക്കുന്ന വൈശുവിനെ കണ്ടതും രണ്ടുപേരും തലതാഴ്ത്തി നിന്നതേ ഒള്ളു...
ഹരി ശ്രീക്ക് അരികിലേക്ക് പാഞ്ഞ് വന്ന് കൊണ്ട് മുഖം അടക്കി ഒരു അടി ആയിരുന്നു... കണ്ണ് നിറച്ച് അവനെ അവൾ നോക്കിയതും അപ്പോഴും ആ കണ്ണിൽ ദേഷ്യം മാത്രമായിരുന്നു....