രചന: ലക്ഷ്മിശ്രീനു
അതിലെ കൈയക്ഷരം അത് ആയിരുന്നു ആദ്യം അല്ലുനെ ഞെട്ടിച്ചത് കാരണം അവന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് ആയിരുന്നു അത്. പിന്നെ അതിലെ വാചകങ്ങൾ അത് ആണ് അവനെ കൂടുതൽ ഞെട്ടിച്ചത്.
ഒരിക്കൽ ഞാൻ എന്റെ പ്രണയം നഷ്ടം ആയി എന്ന് കരുതി കടുവേ... എന്റെ കൈകൊണ്ട് ഇനി നിങ്ങൾക്ക് ആയി ഒരു അക്ഷരം പോലും കുറിക്കില്ല എന്ന് ഞാൻ ശപതം ചെയ്തു പോയത് ആണ് പക്ഷേ ഇപ്പൊ എനിക്ക് എന്റെ പ്രണയം സ്വന്തമായി. എങ്കിലും എന്റെ കടുവ എന്തിനായിരുന്നു അന്ന് എന്റെ പ്രണയം ഒരു പാവപ്പെട്ട പെണ്ണിന്റെ അതിമോഹം എന്ന് പറഞ്ഞു കളിയാക്കിയത് അറിയില്ല.
എന്തൊക്കെ പറഞ്ഞലും എനിക്ക് എന്റെ കടുവയെ ഒരുപാട് ഇഷ്ടം ആണ് ഒരുപാട്. എന്റെ പ്രണയം എന്റെ പ്രാണൻ ആണ് എന്റെ ദേവേട്ടൻ. ദേവേട്ടനായി ഞാൻ ഒരിക്കൽ കുറിച്ച ഒരായിരം വരികൾ ആ കാബോർഡിലെ ലാസ്റ്റ് റോയിൽ ഒരു ഡയറിയിൽ ഉണ്ട്....
അല്ലു ഒട്ടും വൈകാതെ ആ ഡയറി പുറത്തേക്ക് എടുത്തു നോക്കി.
അതിലെ ഓരോ പേജ് മറിക്കുമ്പോഴും അല്ലുന് സ്വയം അവന്റെ നിയന്ത്രണം നഷ്ടം ആകും പോലെ തോന്നി. അവൻ അവന്റെ മുന്നിൽ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും വലിച്ചെറിഞ്ഞു.
അവൻ നേത്രയുടെ ഫോണിലേക്ക് വിളിച്ചു. രണ്ടുമൂന്നുപ്രാവശ്യം റിങ് ചെയ്തു നിന്നു വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു അവൾ കാൾ എടുത്തില്ല. നേത്ര ഫോൺ സൈലന്റ് ആക്കി വച്ചിട്ട് ആണ് കിടന്നത് അതുകൊണ്ട് തന്നെ അവൾ കാൾ വന്നത് ഒന്നും അറിഞ്ഞിട്ടില്ല..
പക്ഷേ അല്ലു വിളിച്ചു കൊണ്ടേ ഇരുന്നു. അവന്റെ മനസ്സിലേക്ക് ആദ്യമായി ഐശ്വര്യ കത്ത് കൊണ്ട് തന്നപ്പോൾ അവളെ അവൻ ഓരോന്ന് പറഞ്ഞു തിരിച്ചയച്ചു വീണ്ടും അവൾ ദിവസവും കത്ത് കൊണ്ട് താൻ കാണതെ ടേബിളിൽ വച്ചു പോകും ഇടക്ക് എപ്പോഴോ ആ കത്തുകൾ ആയി തന്റെ ജീവൻ അങ്ങനെ ആണ് അവളുടെ ബര്ത്ഡേ ദിവസം എല്ലാവരും കേക്ക് മുറിച്ചു ആഘോഷിക്കുന്നതിന്റെ ഇടയിൽ താൻ അവളെ പ്രൊപ്പോസ് ചെയ്തത്. എല്ലാവർക്കും ഒപ്പം അവളും ഞെട്ടി ഇരുന്നു പിന്നെ തങ്ങളുടെ പ്രണയകാലം ആയിരുന്നു.
പക്ഷേ ഇന്ന് താൻ വെറും ഒരു കോമാളി ആയത് പോലെ അല്ലുന് തോന്നി ആകെ ഭ്രാന്ത് പിടിക്കും പോലെ.നേത്രക്ക് ഐശ്വര്യയെ അറിയാം അവൾ എഴുതിയ ആ കത്തുകൾ ആണ് കഴിഞ്ഞ എന്റെ മൂന്നു വർഷം തകർത്തു കളഞ്ഞത്.
നേത്ര എനിക്ക് വേണ്ടി എഴുതിയ കത്തുകൾ എങ്ങനെ ഐശ്വര്യയുടെ കൈയിൽ അതോ രണ്ടുപേരും കൂടെ ചേർന്നു എന്നെ പറ്റിച്ചത് ആണോ.... അവന്റെ ചിന്തകൾ കാട് കയറി കൊണ്ടേ ഇരുന്നു. ആ രാത്രി അല്ലുന് ഉറക്കം ഇല്ലായിരുന്നു മൂന്നു വർഷം മുന്നേ ഐശ്വര്യ അവന്റെ കാമുകന് ഒപ്പം പോയ വാർത്ത അറിഞ്ഞു തകർന്ന് ഇരുന്നു പിച്ചും പേയും പറഞ്ഞ ഒരു ഭ്രാന്തന്റെ രൂപം ആയിരുന്നു ഇന്നല്ലുവിന് വീണ്ടും.....
💫💫💫💫💫💫💫💫💫💫💫💫💫💫💫
രാവിലെ നേത്ര ഉണരുമ്പോൾ അല്ലുന്റെ 208മിസ്സ് കാൾ..... അവളുടെ ഉള്ളിൽ സന്തോഷവും പേടിയും ഒക്കെ നിറഞ്ഞു പെട്ടന്ന് വീണ്ടും ഫോൺ റിങ് ചെയ്തു അവളുടെ ഉടൽ ആകെ വിറച്ചു പോയി.
അപ്പോഴേക്കും അടുത്ത കാൾ എത്തിയിരുന്നു. അവൾ ഒരു വിറയലോടെ കാൾ എടുത്തു.
ഹ... ഹലോ ദേവേട്ടാ....
എത്രയും പെട്ടന്ന് ഇവിടെ എത്തണം.....
അത്രയും പറഞ്ഞു കാൾ കട്ട് ചെയ്തു നേത്രയുടെ നെഞ്ചിൽ വെള്ളിടി വെട്ടി അവന്റെ ശബ്ദത്തിലെ ഗൗരവം അവളെ പേടിപെടുത്തിയിരുന്നു. അവൾ വേഗം എണീറ്റ് ഫ്രഷ് ആകാൻ പോയി.
💫💫💫💫💫💫💫💫💫💫💫💫💫💫💫
നീ അവളെ വിളിക്ക്..... വിളിച്ചു പറയ് ഇന്ന് തന്നെ മീറ്റ് ചെയ്യണം കുറച്ചു കാര്യം പറയാൻ ഉണ്ട് എന്ന്....
നവീ എനിക്ക് എനിക്ക് എന്തോ ഒരു വല്ലായ്മ അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു എന്നിട്ടും ഞാൻ അവളെ ചതിച്ചു എന്ന് പറഞ്ഞൽ......
നിനക്ക് അങ്ങനെ ഒരു സെന്റിമെന്റ്സ് അവളുടെ പ്രണയം തട്ടി എടുക്കുമ്പോൾ തോന്നിയില്ലേ ഐശു.....അവന്റെ സ്വരത്തിൽ ചെറിയ പുച്ഛം ഉണ്ടായിരുന്നു അവൾ മറുപടി ഇല്ലാതെ തല താഴ്ത്തി.
ശരി നവീ ഞാൻ വിളിച്ചു സംസാരിക്കാം ശെരിക്കും എന്താ നിന്റെ ആവശ്യം അവനോട് ഇനിയും എന്നെ മുന്നിൽ നിർത്തി പകരം വീട്ടാൻ ആണ് എങ്കിൽ വേണ്ട നടക്കില്ല അതിന്റെ പേരിൽ നീ എന്നെ ഉപേക്ഷിച്ചാലും കൊന്നാലും കുഴപ്പമില്ല........അവളുടെ വാക്കുകൾക്ക് ഇത്ര ഉറപ്പ് വരാൻ കാരണം എന്താ എന്ന് അവന് അറിയാം ആയിരുന്നു.
ഇല്ല ഡോ.... അവരെ കണ്ടു എനിക്കും നിനക്കും സംസാരിക്കണം ശേഷം നമ്മൾ തിരിച്ചു അമേരിക്കയിലേക്ക് പോകുന്നു പിന്നെ ഈ നാട്ടിലേക്ക് വരില്ല. ഞാനും നീയും നമ്മുടെ ബേബിയുമായി ഇനി ഉള്ള കാലം അവിടെ ആകണം.........അവളുടെ ചെറുത് ആയി വീർത്തു വരുന്ന വയറിൽ തലോടി കൊണ്ട് അവൻ പറഞ്ഞു.
(ശെരിക്കും അവന്റെ ഉദ്ദേശം എന്താ എന്തിന് വന്നു എന്ന് എനിക്ക് അറിയില്ല സത്യം 😌😌😌)
💫💫💫💫💫💫💫💫💫💫💫💫💫💫💫
നേത്ര രാവിലെ എണീറ്റ് മുറിക്ക് പുറത്ത് വന്നതേ ഒരുങ്ങി ആണ്. അവളുടെ ആ വേഷം കണ്ടു അമിയും ആദിയും ചിരിയോടെ തന്നെ ആണ് ചോദിച്ചത്.
ഇത്ര പെട്ടന്ന് പത്തി മടക്കിയോ നേത്ര....ആദിയുടെ ചോദ്യം കേട്ട് അവൾ ഒന്നും മിണ്ടിയില്ല പോരാത്തതിന് ആവശ്യത്തിൽ കൂടുതൽ ടെൻഷൻ അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
എന്താ ഡാ എന്ത് പറ്റി എന്തെങ്കിലും ടെൻഷൻ ഉണ്ടോ.....ആദി
ഇല്ല എനിക്ക് പെട്ടന്ന് വീട്ടിൽ എത്തണം ആദിയേട്ട എന്തോ ഒന്ന് വീട്ടിൽ സംഭവിച്ചു ഞാൻ ഇങ്ങോട്ട് വന്ന ശേഷം. അതുകൊണ്ട് ഞാൻ ഇറങ്ങുവാ...കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൾ ഇറങ്ങി.
നേത്ര വീട്ടിലേക്ക് പോകുമ്പോൾ ആണ് നിർത്താതെ ഉള്ള ഫോണിന്റെ റിങ് കേട്ടത് അവൾ വണ്ടി സൈഡിൽ ഒതുക്കിയിട്ട് ഫോൺ എടുത്തു നോക്കി ഐശ്വര്യ ആയിരുന്നു. കാൾ എടുത്തു സംസാരിച്ചപ്പോൾ അവൾ രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോകും എന്ന് അതിന് മുന്നേ നേത്രയേ അത്യാവശ്യം ആയി കാണണം എന്നും പറഞ്ഞു.
നേത്ര പോകുന്ന വഴിയിൽ ഉള്ള ഒരു കോഫി ഷോപ്പിൽ ഐശ്വര്യ വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞത് കൊണ്ട് അവൾ ഐശ്വര്യയെ കണ്ടിട്ട് വീട്ടിൽ പോകാൻ തീരുമാനിച്ചു.
അങ്ങനെ നേത്ര കോഫി ഷോപ്പിൽ എത്തുമ്പോൾ ഐശ്വര്യ അവിടെ നിൽപ്പുണ്ട് വല്യ മാറ്റം ഒന്നുല്ല അവൾക്ക് പഴയ പോലെ തന്നെ ആയിരുന്നു കാണാൻ പിന്നെ വയറു കുറച്ചു പുറത്തേക്ക് ഉന്തിയിട്ടുണ്ട്.
നേത്രയേ കണ്ട ഉടനെ അവൾസ്നേഹത്തോടെ കെട്ടിപിടിച്ചു ആ ചിത്രം നവീൻ അവന്റെ മൊബൈൽ ക്യാമറയിൽ പകർത്തി അല്ലുന് അയച്ചു.
പരസ്പരം രണ്ടുപേരും വിശേഷം ഒക്കെ പറഞ്ഞു ഒരു കോഫി കുടിച്ചു ഇതിനിടയിൽ അല്ലു നേത്രയേ കുറെ വിളിച്ചു പക്ഷേ അവൾ ഫോൺ സൈലന്റ് ആക്കി ഇട്ടു അപ്പോഴേക്കും.
അവസാനം ഇറങ്ങാൻ സമയം ആണ് ഐശ്വര്യ കാര്യത്തിലേക്ക് വന്നത്.
നേത്ര...
ഐശ്വര്യയുടെ വിളി കേട്ട് ഒന്ന് തിരിഞ്ഞു നോക്കി.
എനിക്ക് നിന്നോട് ഒരു അത്യാവശ്യകാര്യം സംസാരിക്കാൻ ഉണ്ട്....
എന്താ ഡാ.....
അത് ഞാൻ നിന്നോട്.....പറഞ്ഞു തീരും മുന്നേ തന്നെ നവീൻ അത്യാവശ്യം ആയി ഒരിടത്തു പോണം എന്ന് പറഞ്ഞു ഐശ്വര്യയെ വിളിച്ചു.
നേത്രയും പോകാൻ തിടുക്കം ഉള്ളത് കൊണ്ട് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു പോയി.
ഇവിടെ അല്ലു ആണെങ്കിൽ കറക്റ്റ് ഒരുസൈക്കോ പോലെ ആയിരുന്നു. അവന്റെ കണ്ണുകൾ ഫോണിൽ പരസ്പരം സന്തോഷത്തോടെ പുണർന്നു നിൽക്കുന്ന നേത്രയിലും ഐശ്വര്യയിലും തങ്ങി നിന്നു.....
തുടരും....