രചന: ലക്ഷ്മിശ്രീനു
(പാസ്റ്റ് ആണ് ഇനി അങ്ങോട്ട്.🍂🍂🍂)
കാറിൽ നിന്ന് ഇറങ്ങി വന്നത് അഗ്നിആയിരുന്നു.അവനെ നേത്രക്ക് പരിചയം ഇല്ലാത്തത് കൊണ്ട് അവൾ പിന്നെ അവനെ നോക്കാതെ വേഗം ഇറങ്ങി. അവളുടെ പുറകെ താഴ്ക്ക് ഇറങ്ങി വന്ന അല്ലു കണ്ടത് അഗ്നിയെ ആണ് അവനെ കണ്ടു അല്ലുന്റെ നെഞ്ചിൽ ഒരു ഇടി വീഴും പോലെ തോന്നി.കാരണം നേത്രയുടെ അച്ഛൻ അന്ന് സരോവരത്തെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ അവിടെ ഉള്ള ഓരോരുത്തരെയും അവൻ നോക്കി വച്ചിരുന്നു. അവിടെ ഇപ്പൊ ഉള്ള ബിസിനസ് പകുതിയിൽ കൂടുതലും അഗ്നിദേവിന്റെ മേൽനോട്ടത്തിൽ ആണ്. പേര് പോലെ അഗ്നി ആണ് അവൻ അതികം ആർക്കും അവനെ അറിയില്ല പക്ഷേ അവനെ തനിക്ക് അറിയാം ഇടക്ക് ചില മീറ്റിംഗ്സിൽ കണ്ടിട്ടുണ്ട് പക്ഷേ സംസാരിക്കാൻ ഒന്നും അവസരം ഉണ്ടായിട്ടില്ല...
അവൻ നേത്രയേ ഒന്ന് നോക്കി അപ്പോഴേക്കും അവൾ സ്കൂട്ടി എടുത്തു പോയി.
ഇരിക്ക് മോനെ.....മുത്തശ്ശൻ പറഞ്ഞു.
അഗ്നി ഒന്ന് മടിച്ചു എങ്കിലും കയറി ഇരുന്നു.അപ്പോഴേക്കും അല്ലു താഴെ വന്നു.അല്ലുനെ കണ്ടു അഗ്നിയൊന്നു നോക്കി അല്ലുവും അവനെ നോക്കി അപ്പോഴായിരുന്നു അടുത്ത ചോദ്യം.
മോൻ ഏതാ..... ആരെയാ കാണേണ്ടത്...മുത്തശ്ശൻ.
എനിക്ക് ദേവാനന്ദ് നെ ഒന്ന് കാണണം...അവൻ എടുത്തടിച്ച പോലെ ഒരു ബഹുമാനവും നൽകാതെ പറഞ്ഞു.അത് കേട്ട് മുത്തശ്ശന്റെ മുഖം ഒന്ന് മാറി.
അപ്പോഴാണ് സായു ഇറങ്ങി വന്നത് അവൾ അഗ്നിയെ കണ്ടു ഒന്ന് ഞെട്ടി... ഇയാൾ എന്താ ഭഗവാനെ ഇവിടെ.
മോനെ അവൻ ഇവിടെ ഇല്ല പുറത്ത് പോയേക്കുവാ എന്തോ ആവശ്യം ആയിട്ട് വരാൻ കുറച്ചു വൈകും മോനെ.....
അവൻ എല്ലാവരെയും ഒന്ന് നോക്കി എണീറ്റു.
വരുമ്പോൾ സരോവരത്തിൽ നിന്ന് അഗ്നിദേവ് വന്നിരുന്നു എന്ന് പറയണം തിരക്കി. അനന്തപത്മനാഭന്റെ മകൻ വന്നു എന്ന് പറഞ്ഞ മതി.......അവൻ അത്രയും പറഞ്ഞു പെട്ടന്ന് പുറത്തേക്ക് ഇറങ്ങി പോയി. മുത്തശ്ശന്റെ കണ്ണുകളിൽ ഒരു ഭയം തെളിയുന്നത് അല്ലു കണ്ടു.
അഗ്നിനേരെ പോയത് വീട്ടിലേക്ക് തന്നെ ആയിരുന്നു. അവന്റെ കാർ മുറ്റത്തു വന്നപ്പോൾ മുത്തശ്ശനും അമ്മാവമ്മാരും ചെറിയച്ഛനും ഒക്കെ നിരന്നു.
നീ എന്തിനാ കണിമംഗലത്ത് പോയത്...
കുറച്ചു ഗൗരവത്തിൽ ആയിരുന്നു മുത്തച്ഛന്റെ ചോദ്യം. അല്ല മുത്തച്ഛനെയും മുത്തശ്ശന് ചുറ്റും നിക്കുന്നവരെയും ഒന്ന് നോക്കി.
ഞാൻ എവിടെ പോകുന്നു പോകുന്നില്ല എന്ന് നോക്കേണ്ടത് മുത്തച്ഛന്റെ കാര്യമല്ല. ഞാൻ കണിമംഗലത്ത് പോയിട്ടുണ്ടെങ്കിൽ അതിനൊരു കാരണവും ഉണ്ട്....
എന്ത് കാരണം ഞങ്ങൾ അറിയാതെ എന്ത് കാരണം ആണ് അതിനുള്ളത്.
മുത്തച്ഛന്റെ സംസാരം കേട്ട്അല്ലുന് ദേഷ്യം വരാൻ തുടങ്ങി.
മുത്തച്ഛനോട് ഞാനൊരു കാര്യം പറഞ്ഞേക്കാം ഞാൻ എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്ന് മുത്തശ്ശൻ തിരക്കേണ്ട ആവശ്യമില്ല. പണ്ട് ഇവിടെ ഒന്നും പ്രതികരിക്കാതെ നിന്ന അഗ്നിദേവ് അല്ല ഞാൻ. എനിക്ക് എന്റേതായ കാര്യങ്ങൾ തീരുമാനങ്ങൾ ലക്ഷ്യങ്ങളുണ്ട് അതിനുവേണ്ടി ഞാൻ പലരെയും കാണും പലരോടും സംസാരിക്കും അതൊന്നും സരോവരത്തിൽ ആരും തിരക്കേണ്ട ആവശ്യമില്ല.....
അത്രയും പറഞ്ഞ് ആരെയും നോക്കാതെ അഗ്നി മുകളിലേക്ക് കയറിപ്പോയി.
അച്ഛാ ഇവന്റെ വരവിൽ എന്തോ ഉദ്ദേശമുണ്ടെന്ന് തോന്നുന്നു...
കാര്യങ്ങളൊന്നും നല്ല രീതിയിൽ ആയിരിക്കില്ലഇനി അവസാനിക്കുന്നത്. സൂക്ഷിക്കണം എപ്പോഴും അവന്റെ പിറകെ ഒരു കണ്ണ് വേണം നമുക്ക് എതിരായിട്ട് എന്താണ് അവൻ ചെയ്യുന്നത് എന്ന് അറിയില്ല....
മുത്തശ്ശൻ എല്ലാവരോടും ആയിപറഞ്ഞു അകത്തേക്ക് പോയി.
അഗ്നിമുറിയിൽ എത്തി ഡ്രസ്സ് ഒക്കെ മാറി പുറത്തേക്ക് ഇറങ്ങി. അപ്പോൾ ആണ് കണിമംഗലത്ത് പോയപ്പോൾ കണ്ട നേത്രയുടെ മുഖം ഓർമ്മ വന്നത്.
അവൾ ആയിരിക്കും ആ അലോക് ദേവാനന്ദന്റെ ഭാര്യ. അങ്ങനെ എങ്കിൽ അവൾ അല്ലെ എന്റെ അച്ഛന്റെകൊലയാളിയുടെ മോൾ..... അഗ്നിയുടെ ചിന്തകൾ കാട് കയറുമ്പോൾ അവന് ദേഷ്യം കൊണ്ട് മുഖം എല്ലാം വലിഞ്ഞു മുറുകി.
അച്ഛൻ അവസാനം ആയി തന്നോട് പറഞ്ഞ വാചകം ഓർമ്മ വന്നു.
കുടുംബത്തിൽ തന്നെ ശത്രുക്കൾ ഉണ്ട് അപ്പു ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. നിന്റെ ജീവൻ ആയ അനിയത്തി നിന്റെ കുഞ്ഞി ജീവനോടെ ഉണ്ട് അവളെ തേടി പോകുക ആണ് ഞാനും കുഞ്ഞനും.
അവസാനം തന്നെ വിളിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ആണ് പിന്നെ അച്ഛന്റ് ശബ്ദം കേട്ടിട്ടില്ല.
ഇല്ല ഒന്നിനെയും വിടില്ല കുടുംബത്തിൽ ഉള്ളതിനെ വേണം ആദ്യം കൊയ്ത്തെടുക്കാൻ. അവസരം വരും അന്ന് ഒന്നിനെയും അഗ്നിവെറുതെ വിടില്ല....
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഡീ.... നീ എന്തിനാ അളിയനോട് ഇത്ര ദേഷ്യം.. ആദി.
എനിക്ക് ദേഷ്യം അല്ല എന്തോ പ്രശ്നം ഉണ്ട് അത് എന്നോട് പറയാതെ വെറുതെ ഉള്ളിൽ കൊണ്ട് നടക്കുവാ അതുകൊണ്ട് ഉള്ള ഒരു പരിഭവം മാത്രം അല്ലാതെ എനിക്ക് അങ്ങേരോട് എന്ത് ദേഷ്യം.....
എന്നാലും ചേച്ചി ഏട്ടനോട് പറഞ്ഞിട്ട് വരാം ആയിരുന്നു ഇത് ഇപ്പൊ വീട്ടിൽ എല്ലാവരോടും പറഞ്ഞു ഏട്ടനെ മാത്രം..ആമി.
നേത്ര അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി.
നേത്ര പിന്നെ കുറച്ചു സമയം കൂടെ അവരുടെ കൂടെ ഇരുന്നു കത്തിവച്ചു പിന്നെ ഉറങ്ങാൻ ആയി മുറിയിലേക്ക് പോയി.
കിടന്നിട്ട് ഉറക്കം വരുന്നില്ല ഒരുപാട് സമയം തിരിഞ്ഞു മറിഞ്ഞു കിടന്നു ഉറക്കം വരുന്നില്ല അവൾ അവസാനം എണീറ്റ് അല്ലുനെ വിളിച്ചലോ എന്ന് കരുതി ഫോൺ എടുത്തു പിന്നെ വേണ്ട എന്ന് വച്ചു അവന്റെ ഫോട്ടോ നോക്കി നോക്കി കിടന്നു ഉറക്കം പിടിച്ചു.
ഇവിടെ അല്ലു ആണെങ്കിൽ ആകെ പ്രാന്ത് പിടിച്ചത് പോലെ ആണ് ഇരുപ്പ്. രാത്രി സമയം ഒരുപാട് ആയിട്ടും അവന് ഉറക്കം വരുന്നില്ല. അവളോട് ഒന്നും പറയാൻ പറ്റാത്തതിന്റെ സങ്കടം ഒരു സൈഡിൽ അവളുടെ പിണക്കം മറ്റൊരു സൈഡിൽ അതിന് എല്ലാം പുറമെ ഐശ്വര്യയുടെ വരവ് എല്ലാത്തിനും മുകളിൽ ഇന്ന് പെട്ടന്ന് ഉള്ള അഗ്നിയുടെ വരവ്..
അല്ലു ഉറക്കം വരാതെ മുറിയിലൂടെ അങ്ങോട്ട് ഇങ്ങോട്ട് നടക്കുവാണ്. അവന് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അവൻ അവസാനം അവളുടെ ഏതെങ്കിലും ഒരു ഡ്രസ്സ് എടുക്കാം എന്ന് കരുതി കാബോർഡ് തുറന്നതും ഒരു ബോക്സ് നന്നായി വർണകടലാസ് കൊണ്ട് പൊതിഞ്ഞു വച്ചിട്ടുണ്ട്. അവൻ സംശയത്തോടെ അത് എടുത്തു അതിന്റെ പുറത്ത് ഒരു ചെറിയഎഴുത്തുണ്ട്.
എന്റെ കലിപ്പൻ ആയ കടുവ കെട്ടിയോന് ഒരായിരം പിറന്നാൾ ആശംസകൾ... അല്ലുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ ആ ചിരിയോടെ ആ ബോക്സ് എടുത്തു ബെഡിന്റെ അടുത്തേക്ക് പോയിരുന്നു.
അവൻ ആ ബോക്സ് തുറന്നു ആദ്യം കണ്ടത് ഒരു അടിപൊളി വൈൻ ബോട്ടിൽ ആണ്. അത് കാണെ അവന് ചിരി വന്നു. പിന്നെ ഒരു ഷർട്ട് അതിന്റെ മുകളിൽ ഒരു ബ്രയിസ്ലെറ്റ് ഉണ്ട് അവൻ അത് എടുത്തു നോക്കി അത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.അവൻ പെട്ടന്ന് ആണ് അതിൽ അവളുടെ പേര് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത് അത് കാണെ അവൾക്ക് ആയി മനോഹരം ആയ ഒരു പുഞ്ചിരി വിരിഞ്ഞു.

അപ്പോഴാണ് അവൻ അതിൽ ഒരു ലെറ്റർ ഇരിക്കുന്നത് കണ്ടത്. അവൻ കൗതുകത്തോടെ അത് എടുത്തു തുറന്നു നോക്കി. അത് വരെ ചിരിയോടെ ഇരുന്ന അവന്റെ മുഖത്തേക്ക് ഞെട്ടലും ദേഷ്യവും നിമിഷ നേരം കൊണ്ട് നിറഞ്ഞു..........
തുടരും........