വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 32 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


അല്ലു ഓഫീസിൽ ഇരിക്കുമ്പോൾ ആയിരുന്നു അവനെ തേടി ആ കാൾ എത്തിയത്.


പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് ആദ്യം ഒന്ന് മടിച്ചു പിന്നെ കാൾ എടുത്തു.



ഹലോ മിസ്റ്റർ അലോക് ദേവാനന്ദ്.....




Who are you...അല്ലുന്റെ മുഖം ഒന്ന് ചുളിഞ്ഞു.



ഹഹഹഹഹ....... എന്നെ മറന്നോ അലോക്... ഞാൻ ആണ് നവീൻ മേനോൻ....ആ പേര് കേട്ടതും അല്ലുന്റെ മുഖം വലിഞ്ഞു മുറുകി ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു.


ഡാ.....



അലറാതെ മിസ്റ്റർ അലോക്.... ഞാൻ ഒരു കാര്യം പറയാൻ ആണ് വിളിച്ചത്. ഞാൻ നാട്ടിൽ എത്തിയിട്ടുണ്ട് ഇനി ഒരു രണ്ടുമാസം ഞാൻ നാട്ടിൽ ഉണ്ടാകും....



നീ ഉണ്ടായാൽ എനിക്ക് എന്താ ഡാ.....അല്ലുന്റെ സ്വരത്തിൽ പുച്ഛം നിറഞ്ഞു.



ഞാൻ മാത്രം അല്ല.... നിന്റെ പഴയ കാമുകി കൂടെഉണ്ട് അതായത് എന്റെ ഭാര്യ.....അല്ലുന് പെട്ടന്ന് പഴയത് ഒക്കെ ഓർമ്മ വന്നു.



നീ അതൊക്കെ എന്നോട് എന്തിന ഡാ വിളിച്ചു പറയുന്നേ.....



ഹഹഹഹഹ..... പഴയ കാമുകൻ അല്ലെ ഓർമ്മകൾ ഒക്കെ ഒന്ന് പൊടി തട്ടി എടുക്ക് ചിലപ്പോൾ ആവശ്യം വന്നാലോ....



വച്ചിട്ട് പോടാ &*%.... അല്ലു ദേഷ്യത്തിൽ കാൾ കട്ട്‌ ചെയ്തു.



ഓഫീസിൽ ഇരുന്നിട്ട് മനസ്സിൽ ഒരു സമാധാനം ഇല്ല അല്ലു പിന്നെ നേരെ ഇറങ്ങി. എന്നാൽ പെട്ടന്ന് ഒന്നും മിണ്ടാതെ ഇറങ്ങി പോകുന്ന അല്ലുനെ കണ്ടു നേത്ര അവനെ സൂക്ഷിച്ചു നോക്കി. അവന്റെ പുറകെ പോകാൻ ആഗ്രഹം ഉണ്ട് എങ്കിലും എന്തോ അത് വേണ്ട എന്ന് തോന്നി...



അവൻ നേരെ പോയത് അവന്റെ സ്ഥിരം സ്ഥലം ആയ കുന്നിൽ തന്നെ ആയിരുന്നു.



ഒരിക്കൽ എന്നെ കൊല്ലാതെ കൊന്നു പോയവൾ ആണ് അവൾ അറിയില്ല ഇനിയും അവളെ എന്റെ മുന്നിൽ കണ്ടാൽ എന്റെ നേത്ര അവളോട് എനിക്ക് നീതി കാണിക്കാൻ പറ്റോ. ഇല്ല അവൾ എന്റെ കഴിഞ്ഞു പോയ നശിച്ചകാലത്തിന്റെ ഓർമ്മ മാത്രം ആണ് എന്റെ പ്രണയം നേത്രയോട് ആണ് അവൾ എന്റെ ജീവൻ ആണ്.......അവന്റെ മനസ്സിൽ ഒരു വടംവലി തന്നെ നടക്കുന്നുണ്ടായിരുന്നു അപ്പോൾ.


അവൻ അവിടെ കിടന്നു മയങ്ങിപോയി.



നേത്ര ഓഫീസിൽ നിന്ന് ഇറങ്ങിയിട്ട് അവനെ വെയിറ്റ് ചെയ്തു നിൽക്കാൻ തുടങ്ങി സമയം ഒരുപാട് ആയി എന്നിട്ടും അവനെ കാണാതെ ആയപ്പോൾ അവൾ സച്ചുനെ കൂട്ടി വീട്ടിലേക്ക് പോയി.



വീട്ടിൽ എത്തി അവൾ അവളുടെ സ്ഥിരം ജോലികൾ ഒക്കെ ആയി അങ്ങനെ അങ്ങ് പോയി. രാത്രി ഒരുപാട് വൈകി ആണ് അല്ലു വീട്ടിൽ വന്നത്. വന്നപ്പോൾ മദ്യപിച്ചിട്ടും ഉണ്ടായിരുന്നു.



നേത്ര ഫോണിൽ നോക്കി ഇരിക്കുമ്പോൾ ആണ് അല്ലു കയറി വന്നത്. അവൾ ആദ്യം മുഖം വീർപ്പിച്ചു ഇരുന്നു അവൻ ഡോർ അടച്ചു ഡ്രസ്സ്‌ മാറി ഫ്രഷ് ആയി വന്നു കിടന്നു അവളോട് ഒരു വാക്ക് മിണ്ടിയില്ല അവൾ അവനെ തന്നെ നോക്കുവായിരുന്നു എന്തോ പ്രശ്നം ഉണ്ട് അല്ലെങ്കിൽ ഇങ്ങനെ ഇരിക്കില്ല എന്ന് അവൾക്ക് തോന്നി അവൾ ഫോൺ മാറ്റി വച്ചു അവന്റെ അടുത്തേക്ക് പോയി കിടന്നു.....



ദേവേട്ടാ..

അവൻ ഒന്നും മിണ്ടാതെ കിടന്നു അവൾ അവന്റെ നെഞ്ചിൽ തലവച്ചു അവനെ ചുറ്റി പിടിച്ചതും അവൻ അവളെ ദേഷ്യത്തിൽ തട്ടി മാറ്റി.



നിനക്ക് എന്താ ഡി സൂക്കേട്.....അവന്റെ ദേഷ്യത്തിൽ ഉള്ള ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടി.



മനുഷ്യന് ഇത്തിരി മനസമാധാനം തരില്ല എന്ന് വച്ച എന്താ ചെയ്യാ.....നേത്ര ഞെട്ടലോടെ അവനെ നോക്കി.



ഞാൻ ആണോ ദേവേട്ടാ നിങ്ങൾക്ക് സമാധാനം തരാത്തത്..... ഞാൻ ആണോ ഇപ്പൊ പ്രശ്നം....

അവളുടെ സ്വരം ഇടറിയിരുന്നു.



അതെ നീ തന്നെ ആണ് എനിക്ക് ഇപ്പൊ പ്രശ്നം.....അവൾ അവനെ ഒന്ന് നോക്കിയിട്ട് ഷീറ്റ് എടുത്തു താഴെ വിരിച്ചു കിടന്നു.




അല്ലു അവളെ ഒന്ന് നോക്കിയിട്ട് കിടന്നു. അവന്റെ അവസ്ഥ അപ്പോൾ അങ്ങനെ ആയിരുന്നു. അവന് ഐശ്വര്യ നാട്ടിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ എന്തോ ഒരു അപകടം വരുന്നത് പോലെ ആണ് തോന്നിയത് അത് കൊണ്ട് മനസ്സ് ഒന്ന് തണുപ്പിക്കാൻ ആണ് നിർത്തി വച്ച ശീലം വീണ്ടും തുടങ്ങിയത്.


അവളെ ഒന്ന് കൂടെ നോക്കിയിട്ട് അവൻ കണ്ണുകൾ അടച്ചു കിടന്നു.


നേത്രക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല സങ്കടം അവളുടെ കണ്ണുകളിലൂടെ കണ്ണീർ ആയി ഒഴുകി ഇറങ്ങികൊണ്ടേ ഇരുന്നു.


വരാൻ ഇരിക്കുന്ന ദുരന്തങ്ങൾക്ക് മുന്നേ ഉള്ള ഒരു അപകടസൂചന ആയിരുന്നു രണ്ടുപേർക്ക് ഇടയിൽ ഉണ്ടായ ആ ഒരു ചെറിയ വഴക്ക്...




രാവിലെ ആദ്യം എണീറ്റത് അല്ലു ആയിരുന്നു. അവന് തല വെട്ടിപൊളിക്കുന്ന പോലെ തോന്നി ബെഡിൽ എണീറ്റ് ഇരുന്നു തലയിൽ കൈ വച്ചു അപ്പോഴാണ് താഴെ കിടക്കുന്ന നേത്രയേ അവൻ കണ്ടത്.

പെട്ടന്ന് അവന് തലേദിവസം ഉണ്ടായ കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നു. അവളെ തട്ടി വിളിക്കാൻ ആയി കൈ ഉയർത്തിയതും അവൾ ഒന്ന് ചിണുങ്ങി.

ഉണരാൻ ഉള്ള പുറപ്പാട് ആണെന്ന് മനസ്സിലായതും അവൻ നേരെ ബെഡിൽ ഇരുന്നു..



നേത്രക്ക് ആണെങ്കിൽ ദേഹം ഒക്കെ ഒരു വേദന പോരാത്തതിന് തലവേദനയും ഉണ്ട് രാത്രി ഒരുപാട് കരഞ്ഞു അതിന്റെ ആയിരുന്നു അവൾ എണീറ്റ് ബെഡ് ഷീറ്റ് മടക്കി ബെഡിൽ ഇട്ട് ടൗൽ എടുത്തു ബാത്‌റൂമിൽ കയറി......


അല്ലു അവൾ പോയ വഴിയേ ഒന്ന് നോക്കി ദീർഘമായി ഒന്ന് ശ്വാസം വലിച്ചു വിട്ടു എണീറ്റ് ബാൽക്കണ്ണിയിലേക്ക് പോയി.



പതിവ് ഇല്ലാതെ അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് ഐശ്വര്യയുടെ വീട്ടിലേക്ക് ആയിരുന്നു. പണ്ട് താൻ ഉറക്കം എണീറ്റ് ഫോൺ എടുത്തു അവളെ വിളിച്ചു ഇവിടെ വരുമ്പോൾ അവൾ പുറത്ത് ഇറങ്ങും അപ്പോഴേക്കും പിന്നെ അവളെ ഓരോ പൈങ്കിളി വർത്താനം പറഞ്ഞു കുറുമ്പോടെ നോക്കുമായിരുന്നു.


അല്ലുന്റെ ചിന്തകൾ ഐശ്വര്യയിലൂടെ നൂൽപൊട്ടിയ പട്ടം പോലെ പറന്ന് തുടങ്ങി.


ചായ.... നേത്രയുടെ ശബ്ദം ആയിരുന്നു ഓർമ്മകളിൽ നിന്ന് അവനെ തിരിച്ചു കൊണ്ട് വന്നത്. അവൻ അവളെ ഒന്ന് നോക്കി ചായ വാങ്ങി അപ്പോൾ തന്നെ അവൾ അകത്തേക്ക് പോവുകയും ചെയ്തു.


അവൾ പിണക്കത്തിൽ ആണെന്ന് മനസ്സിലായി എങ്കിലും അവളോട് സംസാരിച്ചു അത് മാറ്റാൻ അവൻ മുതിർന്നില്ല.


ഓഫീസിൽ പോകാൻ റെഡി ആയി ഇറങ്ങുമ്പോൾ. അവൾ നേരത്തെ പോയി എന്ന് അമ്മ പറഞ്ഞു അത് കൂടെ കേട്ടതും അല്ലുന് ദേഷ്യവും സങ്കടവും തോന്നി. അവൻ ഫുഡ്‌ പോലും കഴിക്കാതെ ഓഫീസിലേക്ക് ഇറങ്ങി...


💫💫💫💫💫💫💫💫💫💫💫💫💫💫💫


നീ എന്താ ഇവിടെ ആലോചിച്ചു നിൽക്കുന്നെ.....അമ്മാവൻ.



ഒന്നുല്ല അമ്മാവാ എനിക്ക് ഒരു കാര്യം അറിയണം.....അഗ്നി.



എന്താ.....


പണ്ട് ഇവിടെ ഡ്രൈവർ ആയിരുന്നത് കണിമംഗലം തറവാട്ടിലെ ദേവാനന്ദ് അല്ലെ.....അമ്മാവൻ ഞെട്ടലോടെ അവനെ നോക്കി ആ സമയം അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി കണ്ടു അമ്മാവൻ ഒന്ന് പതറി.



അമ്മാവൻ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ....



ആഹ്ഹ്.... അതെ അവൻ തന്നെ ആണ്...


മ്മ്.....



എന്താ മോനെ ഇപ്പൊ ചോദിക്കാൻ...


ചിലകണക്കുകൾ എനിക്ക് തീർക്കാൻ ഉണ്ട് അത് ഉടനെ വേണം എന്ന് ഒരു തോന്നൽ...



അഗ്നികൂടുതൽ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി...

       


                                                    തുടരും.....

To Top