വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 31 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


അവൾ അവനെ ഒന്ന് നോക്കി....


ഞാൻ നിന്നോട് പോകാൻ പറഞ്ഞോ... അവൾ ഒന്നും മിണ്ടാതെ നിന്നു.


ചോദിച്ചത് കേട്ടില്ലേ ഡി.... നിന്നോട് ഞാൻ പോകാൻ പറഞ്ഞോ എന്ന്...അവന്റെ അലർച്ചകേട്ടതും അവൾ ചെറിയ പേടിയോടെ അവനെ നോക്കി.



ഇല്ല....


നിന്നേ ഞാൻ അക്കൗണ്ട് സെക്ഷനിൽ നിന്ന് മാത്രം ആണ് മാറ്റിയത് അല്ലാതെ ഈ കമ്പനിയിൽ നിന്ന് അല്ല....


അവൾ കാര്യം മനസ്സിലാകാതെ അവനെ നോക്കി.



നോക്കണ്ട.... എന്റെ ജീവിതം വച്ചു ആണല്ലോ നീ പന്താടിയത് അതുകൊണ്ട് തല്ക്കാലം നിനക്ക് എന്റെ കൈയിൽ നിന്ന് രക്ഷപെട്ടു പോകാം എന്ന് നീ കരുതണ്ട. ഇനി ആണ് നീ ശെരിക്കും അലോക് ആരാ എന്ന് അറിയാൻ പോകുന്നത്......അവന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ദേഷ്യം കണ്ടു അവൾക്ക് വല്ലാത്ത ഭയം തോന്നി.അവൻ അവളെ അവനോട് ചേർത്ത് പിടിച്ചവളുടെ മുഖത്തേക്ക് തന്നെ നോക്കി.


തന്റെ പ്രീയപ്പെട്ടവന്റെ സാമിപ്യം ഒരുപാട് നാൾ ആയി ആഗ്രഹിച്ച ചേർത്തു പിടിക്കൽ പക്ഷേ ഇപ്പൊ അത് എന്തോ അസ്വസ്ത്ഥത നിറയ്ക്കുന്നുണ്ട്. അവളുടെ ശരീരം വിറക്കാൻ തുടങ്ങി അത് അല്ലു മനസ്സിലാക്കുകയും ചെയ്തു.

അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി തെളിഞ്ഞു.



സാ.. സാർ......



എന്റെ കൂടെ കുറെ കിടന്നത് അല്ലെ നേത്രഗ്നി എന്നിട്ടും നിനക്ക് എന്നോട് പേടി ആണോ........അവന്റെവാക്കിലെ പരിഹാസം അവളെ നൊമ്പരപ്പെടുത്തി.



സർ പ്ലീസ്.... ലീവ് മീ....



ഓഹ്... Ok ok..... എനിക്ക് നിന്നേ ഇങ്ങനെ ചേർത്ത് പിടിക്കാനും കൂടെ കിടത്താനും ഒന്നും ആരുടെയും അനുവാദം വേണ്ട നിന്റെ പോലും പിന്നെ വേണ്ട..... എനിക്ക് വെറുപ്പ് ആണ് നിന്നോട് കൂടെ നിന്ന് ചതിക്കുന്നതിനോട് ഒക്കെ എനിക്ക് വെറുപ്പും പുച്ഛവും ആണ്........അവളുടെ ഹൃദയം നുറുങ്ങും പോലെ വേദന തോന്നി അവൾക്ക് പക്ഷേ അവൾ ഒന്നും മിണ്ടിയില്ല.അവളെ എന്തെങ്കിലും പറഞ്ഞു പ്രവൊക്ക് ചെയ്യാൻ ആണ് അല്ലു ശ്രമിച്ചു കൊണ്ട് ഇരുന്നത് പക്ഷേ അവൾ ഒന്നും മിണ്ടിയില്ല......



Ok അവളുടെ മേലുള്ള പിടി വിട്ടു അവൻ.



നിനക്ക് ഇന്ന് മുതൽ ജോലി എന്റെP A ആയിട്ട് ആണ്......നേത്രക്ക് ഒരെ സമയം സന്തോഷവും പേടിയും തോന്നി കാരണം അവന്റെ സമീപനം ഇങ്ങനെ ആണെങ്കിൽ തന്റെ കുഞ്ഞ്...


മ്മ്മ്മ്....



പിന്നെ നിന്റെ സീറ്റ് ഇന്ന് മുതൽ ഇവിടെ ആണ് എന്റെ ക്യാബിനിൽ...


അവൾ എല്ലാം മൂളി കേട്ട് പുറത്തേക്ക് പോയി. കുറച്ചു കഴിഞ്ഞു അവളുടെ ബാഗും ഫോണും കുറച്ചു ഫയൽ ഒക്കെ എടുത്തു വന്നു.



അവൾ ഇരുന്നു അവളുടെ ജോലികൾ ചെയ്യാൻ തുടങ്ങി ഇടക്ക് ഇടക്ക് അവളുടെ കണ്ണുകൾ അവനെ തേടി പോകും അപ്പോഴൊക്കെ അവൻ ഫോണിലോ ലാപ്പിലോ ആകും നോക്കി ഇരിക്കുന്നത്.



നിങ്ങൾ ഇത്രക്ക് എന്നെ വെറുക്കാൻ ആയി മാത്രം എന്താ ഞാൻ ചെയ്തു കൂട്ടിയത് എന്ന് എനിക്ക് ഇന്നും അറിയില്ല ദേവേട്ടാ. സ്നേഹിച്ചിട്ടേ ഉള്ളു അന്നും ഇന്നും. ഇപ്പൊ നമ്മുടെ കുഞ്ഞ് എന്റെ വയറ്റിൽ ഉണ്ട് എന്ന് അറിയില്ലേ എന്നിട്ട് കുഞ്ഞിനെ കുറിച്ച് ഒരു വാക്ക് പോലും.... അവൾ മനസ്സിൽ പറഞ്ഞു.അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.



എന്തോ കാര്യത്തിന് അവളെ വിളിക്കാൻ മുഖം ഉയർത്തിയപ്പോൾ ആണ് അവൾ കണ്ണ് തുടക്കുന്നത് കണ്ടത്.



ഡീീീ...... അവന്റെ ശബ്ദം കേട്ട് അവൾ വേഗം മുഖം ഉയർത്തി നോക്കി.



എന്താ.... സർ...


ആ കാബോർഡിന്റെ മുകളിൽ ഒരു റെഡ് കളർ ഫയൽ ഉണ്ട്. അത് ഇങ്ങ് എടുക്ക്. അവൾ അവനെ ഒന്ന് നോക്കിയിട്ട് ഫയൽ എടുത്തു കൊടുത്തു. അവൻ അവളെ ഒന്ന് നോക്കി കരഞ്ഞിട്ട് ആണെന്ന് തോന്നുന്നു മുഖം ഒക്കെ ചുവന്നിട്ടുണ്ട്. അവളുടെ കണ്ണുകൾ കണ്ടപ്പോൾ അവന് ഉള്ളിൽ ഒരു വേദന തോന്നി പക്ഷേ പെട്ടന്ന് അത് മാറി അവൻ തലയൊന്നു കുടഞ്ഞു ദേഷ്യത്തിൽ നോക്കി...



നാളെ രാവിലെ എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് ഹോട്ടൽ ******ൽ വച്ചു രാവിലെ9മണിക്ക് ആണ് മീറ്റിംഗ്. അതുകൊണ്ട് ഇന്ന് രാത്രി തന്നെ പോണം അവിടെ എന്റെ ഹോട്ടൽ ഉണ്ട്...


അവൾക്ക് അവൻ പറഞ്ഞു വരുന്നത് ഏകദേശം മനസ്സിലായി. അവന്റെ മുഖത്തേക്ക് തന്നെ നോക്കി.



അതുകൊണ്ട് നീ നേരത്തെ പോയിട്ട് വൈകുന്നേരം ആറുമണി ആകുമ്പോൾ ഇവിടെ എത്തണം....



മ്മ്മ്....



സർ.... അവൻ അവളെ തന്നെ നോക്കി ഇരിക്കുവായിരുന്നു വിളിച്ചപ്പോൾ പുരികം ഉയർത്തി.



ഞാൻ എപ്പോഴാ പോകേണ്ടത്.......



ഉച്ചക്ക് ഇറങ്ങിക്കൊ.....



താങ്ക്സ് സർ...



അവൾ അവളുടെ സീറ്റിൽ പോയിരുന്നു അവൻ അവളുടെ ഓരോ പ്രവർത്തികളും നോക്കികൊണ്ട് ഇരുന്നു. ബാഗിൽ നിന്നും രണ്ടുകുപ്പികൾ എടുത്തു ഒന്ന് ജ്യുസ് ഒന്ന് ചൂട് വെള്ളം ആണെന്ന് തോന്നുന്നു. അവൾ ആ ജ്യുസ് കുടിച്ചു മുഖം ഒന്ന് അമർത്തി തുടച്ചു നേരെ നോക്കിയത് അവനെ ആയിരുന്നു. അവൻ വേഗം മുഖം വെട്ടിച്ചു.



വീണ്ടും രണ്ടുപേരും അവരുടെ വർക്ക്‌കൾ ചെയ്യാൻ തുടങ്ങി അപ്പോഴേക്കും അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നു.ലാപ്പിൽ നിന്ന് മുഖം ഉയർത്തി അവളെ നോക്കി അവളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നത് അവൻ ഒന്ന് നോക്കി.




അപ്പുവേട്ട..... ഉച്ചക്ക് വരണേ വിളിക്കാൻ. അവൾ ചിരിയോടെ തന്നെ പറഞ്ഞു. പെട്ടന്ന് കാൾ കട്ട്‌ ചെയ്തു.


അവൾ ഫോൺ വച്ചു കഴിഞ്ഞു വീണ്ടും അവളുടെ വർക്കിലേക്ക് തിരിഞ്ഞു.അവൻ അവളെ ദേഷ്യത്തിൽ നോക്കി വീണ്ടും അവളുടെ ജോലിയിലേക്ക് തിരിഞ്ഞു. പെട്ടന്ന് ക്യാബിൻ തുറന്നു സച്ചു കയറി വന്നു.



അവൾ അവനെ ഒന്ന് നോക്കിയിട്ട് അവളുടെ വർക്ക്‌ ശ്രദ്ധിച്ചു. സച്ചു പെട്ടന്ന് നേത്രയേ അവിടെ കണ്ടു വല്ലാത്ത സന്തോഷം തോന്നി. അവൻ അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും അല്ലുന്റെ അലർച്ച അവിടെ കേട്ടു...




സച്ചു............ അവന്റെ ദേഷ്യം കണ്ടു സച്ചു ഒന്ന് ഞെട്ടി.


അഹ് ഏട്ടാ......


എന്താ നിനക്ക് ഇവിടെ ജോലി......



ചേട്ടാ അച്ഛൻ ഒരു ഫയൽ മാറി എടുത്തു വീട്ടിൽ കൊണ്ട് പോയി അപ്പൊ അത് ഒന്ന് വാങ്ങാൻ പോകാൻ പറഞ്ഞു എന്നോട് അപ്പൊ ഞാൻ പോട്ടെ എന്ന് അറിയാൻ......



മ്മ്... പൊക്കോ..... പിന്നെ ഇവിടെ ആരോടും പഴയ ബന്ധങ്ങൾ ഒന്നും പുതുക്കാനും സൗഹൃദം സ്ഥാപിക്കാനും ഒന്നും നിൽക്കണ്ട.....നേത്രയേ നോക്കി ആണ് പറഞ്ഞത് അവൾ അത് തന്നെ ആണ് പറയുന്നത് എന്ന് പോലും കേൾക്കാതെ അവളുടെ ജോലി തുടർന്നു......


സച്ചു രണ്ടുപേരെയും ഒന്ന് നോക്കി അവിടെ നിന്നും ഇറങ്ങി.കുറച്ചു കഴിഞ്ഞു അല്ലു കഴിക്കാൻ ആയി എണീറ്റ് പോയി.

💫💫💫💫💫💫💫💫💫💫💫💫💫💫💫


പാസ്റ്റ് ആണ്........ 🍂



വീട്ടിൽ എത്തുമ്പോൾ എല്ലാവരും കേക്ക് ഒക്കെ റെഡി ആക്കി അല്ലുനെ നോക്കി നിൽക്കുവാണ്. അവൻ നേത്രയേ നോക്കി ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് കയറി.



എല്ലാവരും അവന് പിറന്നാൾ ആശംസകൾ പറഞ്ഞു പിന്നെ അവൻ കേക്ക് കട്ട്‌ ചെയ്തു എല്ലാവർക്കും കൊടുത്തു. എല്ലാവരും അവന് വേണ്ടിയുള്ള ഗിഫ്റ്റ് ഒക്കെ കൊടുത്തു.പിന്നെ സദ്യയും ബഹളം ഒക്കെ ആയി ആ ദിവസം കടന്നു പോയി...



പിന്നെയും ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി. ആദിയുമായി ഉള്ള പിണക്കവും ഗായുനോട് ഉള്ള പിണക്കം ok തീർത്തു.നേത്രയുടെ അച്ഛൻ തിരിച്ചു ജയിലിലേക്ക് പോയി. അച്ഛനെ ഉടനെ ജയിലിൽ നിന്ന് ഇറക്കും എന്ന് അല്ലു അച്ഛന് വാക്ക് കൊടുത്തു.....



ഇതിനിടയിൽ ആദി ഒന്ന് ok ആയപ്പോൾ അവൻ ആമിയെ കൂട്ടി അല്ലുന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു.ആർക്കും എതിർപ്പ് ഇല്ലായിരുന്നു അതുകൊണ്ട് തന്നെ കല്യാണം ഉടനെ നടത്താം എന്ന് തീരുമാനിച്ചു.


ഇതിനിടയിൽ സച്ചു ജോലിക്ക് കയറിയിട്ടു പിജി ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ അവനും കമ്പനിയിൽ ജോലിക്ക് കയറി.


അങ്ങനെ അല്ലുന്റെ പ്രണയവും അതുപോലെ അവരുടെ ജീവിതവും ഒരു ഒഴുക്കിന് അങ്ങനെ പോയി കൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു പെട്ടന്ന് ഒരു ദിവസം അല്ലുനെ തേടി ഒരു ഫോൺ കാൾ വന്നത്........   


                                        തുടരും........

To Top