ഹൃദസഖി തുടർക്കഥ ഭാഗം 3 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


അവളുടെ കണ്ണിൽ കണ്ണീരുറവപ്പൊട്ടി, അപമാനവും നിസ്സാഹായതയും കൂടിച്ചേർന്നു തല കുനിച്ചുപോയവൾ ആദ്യമായാണ് ഇതുപോലൊരു ശകാരം


ആരാണ് എന്തുവേണം?

എന്തിനാണിങ്ങനെ ദേഷ്യപെടുന്നത് കാര്യം പറയു


പെട്ടന്നു വരുൺ അങ്ങോട്ട് കടന്നു വന്നു


ഹാ എന്നെ ഇവിടുന്ന് വിളിച്ചിരുന്നു

കാർ ന്റെ ഇൻഷുറൻസ് ന്റെ കാര്യം പറഞ്ഞു നിങ്ങൾക് തോന്നിയപോലെ ഇൻഷുറൻസ് കഴിഞ്ഞെന്നങ്ങു പറയാൻ പറ്റുമോ എന്താ ആളെ പറ്റിക്കാൻ നടക്കാണോ 


വരുന്നിന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടു ആ സ്ത്രീ ഒന്ന് തണുത്തു


ഹാ അതാണോ അതിവിടെ അല്ല തൊട്ടടുത്ത സെക്ഷൻ ആണ് ഇതിലെ വരൂ


വരുൺ മുൻപിൽ നടന്നു ആ സ്ത്രീക്ക് വഴി കാണിച്ചു

അവരെന്തൊക്കയോ പിറുപിറുത്തു ആരുടെയൊക്കെയോ ശപിച്ചുകൊണ്ട് അവനു പിന്നാലെ നടന്നു

അഭിഷ വരുന്നത് കണ്ടപ്പോയെ ദേവിക ബാഗും എടുത്ത് സ്റ്റൈർ ന്റെ അടുത്തേക്ക് നടന്നു

അപ്പോഴും കണ്ണീർ ചലിട്ടൊഴുകുന്നുണ്ടായിരുന്നു


പകുതി സ്റ്റൈർ കയറി ദേവു അവിടെ ചാരി നിന്നു  കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വരാതിരിക്കാനായി ഷാളിന്റെ അറ്റം വായിലേക്ക് തിരുകി വെച്ചു വിങ്ങിപൊട്ടി,ആരുടെ അടുത്തുനിന്നു ഇതുപോലെ ശകാര വാക്കുകൾ കേട്ടിട്ടില്ല അതിനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം 


ആരോ സ്റ്റേർ കയറുന്ന സൗണ്ട് കേട്ടതും അവൾ ബാത്‌റൂമിലേക്ക് ഓടി


ദേവിക  മുഖം കഴുകി തുടച്ചു തിരിഞ്ഞപ്പോൾ കണ്ടു വാതിൽക്കൽ ഡോർ പകുതി ചാരി അവളെ ഉറ്റുനോക്കുന്ന വരുൺലാലിനെ

അവനെ കണ്ടതോടെ  അവളുടെ ശിരസ്സ് താണു,


പുറത്തേക്ക് പോകണമെങ്കിൽ വരുണിനെ മറികടന്നു വേണം പോകാൻ


ഡി..

ഇത് ഓട്ടോമൊബൈൽ ഫീൽഡ് ആണ്, എത്ര പെർഫെക്ട് ആയി നിന്നാലും എന്തേലും ഇഷ്യൂസ് വണ്ടി പിടിച്ചോണ്ട് വരും ആരേലും എന്തേലും പറഞ്ഞാൽ എല്ലാത്തിനും ഇങ്ങനെ മോങ്ങാൻ നിന്നാൽ അതിനെ നേരം കാണു


ദേവികയുടെ കണ്ണിൽ വീണ്ടും കണ്ണീർക്കണങ്ങൾ ഉരുണ്ടുകൂടി


ഞാൻ...ഞാൻ

അനു പറഞ്ഞപ്പോ..

അവൾ വിങ്ങിപൊട്ടി


അവൾ പറഞ്ഞപ്പോ പറ്റാത്ത പണിക് നീയെന്തിനാ പോയെ?

അവൻ പല്ലിറുമ്പി

അത് അത്


എവിടുന്നാ ഇവറ്റകൾക്കൊക്കെ ഇത്രേം കണ്ണീർ വരുൺ പിറുപിറുത്തു


അവളെയൊന്നു  തറപ്പിച്ചു നോക്കിയിട്ട് അവൻ തിരിഞ്ഞു നടന്നു  


ദേവിക കുറച്ചു സമയം കൂടി അവിടെ നിന്നു 

വിചാരിച്ചതിലും ബുദ്ധിമുട്ടുള്ള പണിയാണെന്ന് അവൾക്ക് തോന്നി പക്ഷെ തനിക്കു ഇട്ടെറിഞ്ഞു പോകാൻ ആകുമോ എന്തുവന്നാലും ഞാൻ ഓക്കേ ആണ് മുഖമൊന്നുകൂടി അമർത്തിത്തുടച്ചവൾ കേബിനിലേക് നടന്നു


എല്ലാവരും തിരക്കിലാണ്

അവൾ സീറ്റിൽ പോയിരുന്നു.


ദേവികയെ അന്ന് കുറച്ചധികം ഡാറ്റാ കളക്ട്  ചെയ്യാൻ അഭി ഏല്പിച്ചിരുന്നു അതിനാൽ മറ്റുള്ളവർക് അധികം മുഖം കൊടുക്കാതെ അവൾ വർക്കിലേക്ക് ശ്രെധിച്ചു


വൈകീട്ട് വീട്ടിലെത്തിയപ്പോൾ അവളുടെ വാടിയ മുഖം കണ്ടു അമ്മയ്ക്ക് വേവലാതി ആയി

മോളെ ഓഫീസിൽ എന്തേലും കുഴപ്പമുണ്ടോ

ഇല്ലാലോ എന്തുപറ്റിയമ്മേ അങ്ങനെ ചോദിക്കാൻ

നിന്റെ മുഖം എന്താ വല്ലാതെ...

അത് ...

തലവേദനയ്ക്കുന്നുണ്ട് അതാവും അമ്മേ

വേറെ ഒന്നുമില്ല...

ഉണ്ടെങ്കിൽ ഞാനതു എന്റെ ചന്ദ്രുകുട്ടിയോട് പറയാതിരിക്കുമോ 


ചന്ദ്രമ്മയ്ക് അത് വിശ്വാസമായില്ലെന്ന് തോന്നുന്നു അവർ ചന്ദ്രേട്ടാ എന്നും വിളിച്ചു അകത്തേക്ക് പോയി


ദേവിക വേഗം കുളിക്കാൻ കയറി, അച്ഛന്റെ അടുത്ത് കള്ളം പറഞ്ഞു നിൽക്കാൻ കുറച്ചു പാടാണ്

പക്ഷെ ട്യൂഷൻ കഴിഞ്ഞു അത്താഴം കളിക്കുമ്പോൾ പോലും അച്ഛൻ ഒന്നും സൂചിപ്പിക്കാഞ്ഞത് അവൾക് അതിശയമായി


ഒരാഴ്ചകൊണ്ടു തന്നെ ദേവിക കാര്യങ്ങൾ എല്ലാം ഒരു വിധം പഠിച്ചെടുത്തു പിന്നീട് ഒരാഴ്ചക്കാലത്തെ ട്രെയിനിങ് സെക്ഷൻ ആയിരുന്നു അത് ഹെഡ് ഓഫീസിൽ വെച്ച് ആയിരുന്നു ട്രെയിനിങ്

ഓഫീസിലെ രണ്ടു ന്യൂ ജോയിനിങ് പയ്യന്മാരും  രണ്ടു പെൺകുട്ടികളും ആയിരുന്നു കൂട്ടിനു. ഒരേ പ്രായക്കാർ ആയതിനാൽ എല്ലാരും വളരെ പെട്ടന്ന് തന്നെ കൂട്ടായി, കുറെ സ്റ്റാഫ്‌കൾ വേറെയും ഉണ്ടായിരുന്നു പക്ഷെ ദേവിക ആരോടും കൂട്ടിനു പോയില്ല ഒരു തരം പേടി ആയിരുന്നു അവൾക്ക് 


ഇന്നാണ് ആണ് ട്രെയിങ് സെക്ഷൻ പൂർത്തിയാകുന്നെ

എല്ലാവരും പരസ്പരം പിരിയുന്നതിന്റെ വിഷമത്തിലാണ് 8 ബ്രാഞ്ചിൽ നിന്നായി 30 ആളുകൾ ഉണ്ട് സെയിൽസ് എക്സിക്യൂട്ടീവ്,ബാക്കോഫീസ്  റിസപ്ഷൻ,തുടങ്ങി എല്ലാ സെക്ഷനിലെ ആളുകളും ഉണ്ട്

പെട്ടന്നാണ് അവളുടെ അടുത്തേക്ക് ഒരു പയ്യൻ വന്നത്


ദേവിക ഒന്ന് വരുമോ ഒരു കാര്യം പറയാനാണ്


എന്താ?


താൻ വാടോ

ദേവിക അവനു പിന്നാലെ നടന്നു


എന്റെ പേര് മനു


അവൻ ഒരു പുഞ്ചിരിയോടെ സംസാരിച്ചു തുടങ്ങി


എനിക് തന്നെ ഇഷ്ടമായി

താൻ എന്നെ ഇപ്പോഴാവും അല്ലെ കാണുന്നത്


അവൾ അതെ എന്ന് തലകുലുക്കി


ഹാ ഇടയ്ക്കൊന്ന് തല ഉയർത്തി നോക്കണം, വെറുതെ.... ആരേലും തന്നെ നോക്കുന്നുണ്ടോ എന്നെകിലും അറിയാലോ


അവൻ പൊട്ടിച്ചിരിച്ചു


പിന്നെ എനിക്ക് ശെരിക്കും ഇഷ്ടമാണ് തനിക്കു ഇങ്ങോട്ട് അങ്ങനെ ഒരു ഫീലിംഗ് തോന്നുകയാണെങ്കിൽ പറയണേ..  ഒരമ്മ മാത്രേ എനിക്കുള്ളൂ തന്നെ ഒരുപാടിഷ്ടാവും 


അവനൊരു പുഞ്ചിരിയിൽ പറഞ്ഞവസാനിപ്പിച്ചു


ദേവിക മൊത്തത്തിൽ കിളിപോയി നില്കുകയായിരുന്നു ആദ്യമായാണ് ഇത്രക് ഓപ്പൺ ആയൊരു പ്രൊപോസൽ

അവൾ വിക്കി വിക്കി കളിക്കുന്നത് കണ്ട് അവൻ തുടർന്ന്


താനിങ്ങനെ ടെൻഷൻ ആവണ്ട

ഞാൻ വിളികാം


അതിന് എന്റെ നമ്പർ എവിടുന്നാ എന്നവൾ മനസ്സിൽ ഓർത്തപ്പോയെക്കും അവളുടെ മനസ് വായിച്ചപ്പോൾ മനു പറഞ്ഞു

മണ്ടി....അത് ഗ്രൂപ്പിൽ ഉണ്ട്


അവളും ചിരിച്ചു പോയി 😃


ഇന്ന് മനുവിന്റെ വക ഒരു അടിപൊളി പാട്ടുണ്ട്

ആരോ വിളിച്ചു പറഞ്ഞു ബാക്കി ഉള്ളവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് അവൾ നോക്കിനിന്നു


ജീവംശമായ് താനെ...

ജീവംശമായ് താനെ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നു

ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്

തോരാതെ പെയ്തു നീയെ....

പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ ..

കാൽപ്പാടു തേടി അലഞ്ഞു ഞാൻ..

ആരാരും കാണാ മനസ്സിൻ  

ചിറകിലൊളിച്ച മോഹം..

പൊൻപീലിയായി വളർന്നിതാ...

മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത

വെയിലായ് വന്ന് മിഴിയിൽ  തൊടുന്നു പതിവായ്

നിന്നനുരാഗം....

ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ

നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..

ഈ..അനുരാഗം...


മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ

ദിനം കാത്തുവയ്ക്കാമണയാതെ നിന്നെ ഞാൻ

ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാൻ

ഇഴചേർത്ത് വച്ചിടാം വിലോലമായ്...

ഓരോ രാവും പകലുകളായിതാ...

ഓരോ നോവും മധുരിതമായിതാ..

നിറമേഴിൻ ചിരിയോടെ ഒളിമായാ മഴവില്ലായ്

ഇനിയെൻ വാനിൽ തിളങ്ങി നീയേ.


മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത

വെയിലായ് വന്ന് മിഴിയിൽ  തൊടുന്നു പതിവായ്

നിന്നനുരാഗം....

ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ

നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..

ഈ..അനുരാഗം...


ജീവാംശമായ് താനേ നീയെന്നിൽ

കാലങ്ങൾ മുന്നേ വന്നൂ.

കഥ വായിച്ചാൽ അഭിപ്രായം പറയണേ, തുടക്കക്കാരിയാണ് നിങ്ങളുടെ അഭിപ്രായം എനിക്കറെ വിലപ്പെട്ടതാണ്... തുടരും...

To Top