വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 30 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


ഹോസ്പിറ്റലിൽ എത്തിയതും ആമി ഓടി വന്നു നേത്രയെ കെട്ടിപിടിച്ചു. പിന്നെ അല്ലുനെ ചേട്ടായി ചേട്ടായി എന്ന് വിളിച്ചു കൂടെ കൂടി.


ആദിയെ കാണാൻ കയറിയ നേരം മുതൽ നേത്ര അല്ലുനോടും ആമിയോടും സംസാരിക്കുന്നുണ്ട് പക്ഷേ ആദിയെ മൈൻഡ് ചെയ്യുന്നില്ല.


ആദി അല്ലുനെയും അമിയെയും നോക്കി അവർ അവന്റെ അവസ്ഥ കണ്ടു പാവം തോന്നി കുറച്ചു നേരം ആയി അവളോട് മിണ്ടാൻ നോക്കുന്നുണ്ട് പക്ഷേ അവൾ മൈൻഡ് ആക്കുന്നില്ല...



നേത്ര.....



എന്താ ദേവേട്ടാ....



നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത് ദേ ഈ രോഗിയെ കാണാൻ അല്ലെ എന്നിട്ട് നീ ഒന്നും മിണ്ടുന്നില്ലല്ലോ...


ഓഹ് അത് ആണോ കണ്ടിട്ട് വേറെ പ്രശ്നം ഒന്നും ഉള്ളത് ആയി തോന്നിയില്ല അതുകൊണ്ട് ഇനി ചോദ്യം ഒന്നുല്ല.


ആമി ഞങ്ങൾ ഇറങ്ങുവാ അമ്പലത്തിൽ പോയി നേരെ ഇങ്ങോട്ട് വന്നത് ആണ്.


എന്താ വിശേഷം അമ്പലത്തിൽ പോകാൻ ആയിട്ട്....ആദി. നേത്ര അവനെ ഒന്ന് സൂക്ഷിച്ചു നോക്കി എന്നല്ലാതെ മിണ്ടിയില്ല.



എന്റെ പിറന്നാൾ ആയിരുന്നു അങ്ങനെ ഇവൾടെ നിർബന്ധം കാരണം അമ്പലത്തിൽ പോയി....


ആണോ ഹാപ്പി ബര്ത്ഡേ എട്ടായി....


ഹാപ്പി ബര്ത്ഡേ അളിയ....


അവളെ വിഷ് ചെയ്തു രണ്ടുപേരും പിന്നെ കുറച്ചു സമയം കൂടെ അവിടെ നിന്നിട്ട് അവൾ ഇറങ്ങി.ആദിക്ക് ശെരിക്കും സങ്കടം ആയി അവൻ അല്ലുനെ നോക്കി..


എന്നെ നോക്കണ്ട അളിയ... അവളെ പിണക്കത്തിൽ ആണ് അതുകൊണ്ട് എന്നെ നോക്കിയിട്ടോ വിഷമിച്ചിട്ടോ കാര്യം ഇല്ല ബാക്കി ഇനി മിക്കവാറും ഗായുന് ആയിരിക്കും......


അല്ലുവും അവളുടെ പുറകെ യാത്ര പറഞ്ഞു ഇറങ്ങി. കാറിൽ ആരോടോ ഫോണിൽ സംസാരിച്ചു ഇരിക്കുവാണ് നേത്ര അവൻ അവളെ ഒന്ന് നോക്കിയിട്ട് വണ്ടി മുന്നോട്ട് എടുത്തു.



ദേവേട്ടാ....



മ്മ്മ്....



നമുക്ക് നേരെ ദേവേട്ടന്റെ വീട്ടിൽ പോകാം അച്ഛൻ അങ്ങ് വരും....


മ്മ്....


അങ്ങനെ അവർ വീട്ടിലേക്ക് തിരിച്ചു..


💫💫💫💫💫💫💫💫💫💫💫💫💫💫💫


അപ്പു രാവിലെ ഉണരുമ്പോൾ നേത്ര നല്ല ഉറക്കം ആണ് അവൻ അവളെ ഉണർത്താതെ എണീറ്റ് ഫ്രഷ് ആകാൻ പോയി.


അവൻ ഫ്രഷ് ആയി വന്നപ്പോൾ അവൾ ഉണർന്നു ഇരിപ്പുണ്ട്..


എന്താ മോളെ എന്തെങ്കിലും വയ്യായിക ഉണ്ടോ...


ഇല്ല ഏട്ടാ.... ഞാൻ ഇന്ന് ഓഫീസിൽ പോകുന്നുണ്ട്...അവൾ അവനെ നോക്കി പറഞ്ഞു.അവൻ ഞെട്ടലോടെ അവളെ നോക്കി.



മോളെ അലോക്....അവന്റെ കണ്ണിൽ ഒരു ചെറിയ ഭയം തോന്നി അവന്റെ മനസ്സിൽ അലോകിനെ അവസാനമായി കണ്ട ദിവസം ഓർമ്മ വന്നു.



ഇല്ല അപ്പുവേട്ട ഞാൻ അവിടെ ഭാര്യ ആയിട്ട് അല്ല പോകുന്നത് സ്റ്റാഫ് ആണ് അതുകൊണ്ട് എനിക്ക് പേടി ഒന്നും ഇല്ല...



മോളെ..... അവന്റെ ഉള്ളിൽ ഇപ്പോഴും നിന്നോട് ഉള്ള ദേഷ്യം കാണും ഇപ്പൊ നിന്റെ അവസ്ഥ.



എന്റെ അപ്പുവേട്ട ദേവേട്ടൻ എന്നെ ഒന്നും ചെയ്യില്ല. അത് ഓർത്തു പേടിക്കണ്ട.



മോളെ നിന്റെ അവസ്ഥ അറിയാല്ലോ നീ ഒറ്റക്ക് അല്ല വയറ്റിൽ ഒരു കുഞ്ഞ് ഉണ്ട് പോരാത്തതിന്  അവൻ നിന്നേ ഇതുവരെ ഒന്ന് വിളിച്ചു പോലും ഇല്ല.അന്നത്തെ സംഭവത്തിനു ശേഷം അവനെ കണ്ടിട്ട് കൂടിയില്ല.......


ഞാനും കുഞ്ഞും പോകുന്നത് അവന്റെ അച്ഛന്റെ അടുത്തേക്ക് അല്ലെ. ഇനി അപ്പുവേട്ടൻ എന്ത് പറഞ്ഞാലും ഞാൻ ഇന്ന് പോകും......



മോളെ ഇത്രയും ദിവസത്തെ ലീവ്....



അത് ചോദിക്കുമ്പോൾ അല്ലെ ഞാൻ പറഞ്ഞോളാം.


അവൻ പിന്നെ അവളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി കാരണം ഇനി അവളോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല എന്ന് അവന് അറിയാം....



എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ആണ് നേത്ര ഇറങ്ങി വന്നത്. അവൾ വന്നതും അമ്മ അവൾക്കും വിളമ്പി കൊടുത്തു.ചുറ്റും അമ്മായിയും ചെറിയമ്മയും അമ്മാവമ്മാരും ഒക്കെ ഉണ്ട് അവൾ ആരെയും മൈൻഡ് ചെയ്യാൻ പോയില്ല.



കഴിച്ചു കഴിഞ്ഞു അമ്മയോട് യാത്ര പറഞ്ഞു അവൾ ഇറങ്ങി...

യാത്രയിലുടനീളം അഗ്നിയുടെ ഉള്ളിൽ വല്ലാത്ത പേടി തോന്നിയിരുന്നു. കാരണം അവസാനമായി അല്ലുനെ കണ്ട ദിവസം അവൻ  നേത്രയേ പടിയിറക്കി വിടുമ്പോൾ അവന്റെ കണ്ണുകളിൽ കണ്ടത് അടങ്ങാത്ത ഒരുതരം പക ആയിരുന്നു.



അപ്പുവേട്ട....



അഹ്.... നേത്ര തട്ടി വിളിച്ചപ്പോൾ ആണ് അവൻ ബോധത്തിലേക്ക് തിരിച്ചു വന്നത്.


ഞാൻ പറഞ്ഞത് വല്ലതും കേട്ടോ വൈകുന്നേരം എന്നെ വിളിക്കാൻ വരോ അതോ ഞാൻ ഓട്ടോയിൽ....



ഒറ്റ ഒന്ന് തന്നാൽ ഉണ്ടല്ലോ.... ഈ അവസ്ഥയിൽ ഓട്ടോയിൽ മാമന്റെ കൊച്ച് അതിനകത്തു കിടപ്പുണ്ട് അതുകൊണ്ട് മാത്രം ഞാൻ തത്കാലം ഒന്നും പറയുന്നില്ല...


നേത്ര ചിരിയോടെ പുറത്തേക്ക് നോക്കി ഇരുന്നു. ഉള്ളിൽ ഒരു ടെൻഷൻ ഉണ്ട് മൂന്നുമാസം ആയി അവന്റെ ശബ്ദം ഒന്ന് കേട്ടിട്ട് അവനെ കണ്ടിട്ട്.കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ അവളെ ഓഫീസിൽ അവൻ കൊണ്ട് ആക്കി.



അവളെ ഇറക്കി വിട്ടു അവൾക്ക് കുറച്ചു ഉപദേശം എല്ലാം കൊടുത്തു കാർ എടുത്തു അവൻ പോയി. നേത്ര ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു കൊണ്ട് അകത്തേക്ക് കയറി.


എല്ലാവരും അവളെ കണ്ടു ചിരിച്ചു അവൾ തിരിച്ചും ഒരു പുഞ്ചിരി നൽകി കൊണ്ട് അവളുടെ സീറ്റിൽ പോയിരുന്നു.


കുറച്ചു കഴിഞ്ഞു ദേവാനന്ദ് കമ്പനിയിലേക്ക് വന്നു അവനെ കണ്ടു എല്ലാവരും വിഷ് ചെയ്തു നേത്ര അവനെ നോക്കി വിഷ് ചെയ്തു. പെട്ടന്ന് അവളെ അവിടെ കണ്ടു ആദ്യം ഒന്ന് ഞെട്ടി പിന്നെ ഒരു പുഞ്ചിരി നൽകി. ക്യാബിനിലേക്ക് പോയി.



അവൾ അവളുടെ ജോലിയിലേക്ക് തിരിഞ്ഞു എന്നത്തേയും പോലെ തന്നെ ആയിരുന്നു അവളുടെ വർക്ക്‌കൾ...കുറച്ചു കഴിഞ്ഞു ദേവാനന്ദ് ഏതോ ഫയൽസ് ഒക്കെ എടുത്തു പോയി.


കുറച്ചു കഴിഞ്ഞു അലോക് ഓഫീസിലേക്ക് കയറി വന്നു അവൻ എല്ലാവരെയും ഒന്ന് നോക്കി കയറി പോയി പെട്ടന്ന് എന്തോ കണ്ടത് പോലെ അവൻ ഒന്ന് തിരിഞ്ഞു നോക്കി നേത്രയെ കണ്ടു അവൻ ഒന്ന് ഞെട്ടി.പിന്നെ അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി കയറി പോയി.



അവൾ അവന്റെ രൂപം കണ്ടു ഒന്ന് ഞെട്ടി താടിയും മുടിയും നീട്ടി വളർത്തി ആകെ വല്ലാത്ത രൂപം.


അവൻ പോയ വഴിയേ ഒന്ന് നോക്കി ദീർഘ നിശ്വാസം എടുത്തു.


തൊട്ട് അടുത്ത നിമിഷം തന്നെ അവളെ അവൻ അകത്തേക്ക് വിളിപ്പിച്ചു.


അവൾ ഒരു വിറയലോടെ എണീറ്റ് അവന്റെ ക്യാബിനിലേക്ക് പോയി. അനുവാദം വാങ്ങി അകത്തു കയറുമ്പോൾ അവൻ ഫോണിൽ നോക്കി ഇരിക്കുവാണ്.



അവൾ അവന്റെ മുന്നിൽ പോയി അവനെ ചെറിയ പേടിയോടെ നോക്കി നിന്നു.



എന്തിനാ ഇങ്ങോട്ട് വന്നത്....ഫോണിൽ നിന്ന് മുഖം ഉയർത്താതെ ആണ് ചോദ്യം.


സാ... സർ വിളിച്ചു...അവൻ മുഖം ഉയർത്തി നോക്കി അവളെ അവൾ വേഗം നോട്ടം മാറ്റി.അവൻ എണീറ്റ് അവളുടെ മുന്നിൽ വന്നു നിന്നു.


ഞാൻ ചോദിച്ചത് എന്തിനാ ഇപ്പൊ ഓഫീസിലേക്ക് കയറി വന്നത് എന്ന് ആയിരുന്നു....

അവന്റെ സാമിപ്യം അവൾക്ക് വല്ലാത്ത വിറയൽ തോന്നി പോയി.


ജോലി.....



ഇത്രയും ദിവസം ഇവിടെ നിനക്ക് ജോലി ഉണ്ട് എന്ന് അറിയില്ലായിരുന്നോ...



എനി... എനിക്ക് സുഖമില്ലായിരുന്നു റസ്റ്റ്‌ ആയിരുന്നു..അവൾ പറഞ്ഞു കഴിഞ്ഞതും അവൻ അവളുടെ മുഖത്തേക്ക് നോക്കി. ആകെ ക്ഷീണിച്ചിട്ടുണ്ട് അവന്റെ കണ്ണുകൾ സീമന്തരേഖയിൽ എത്തിയപ്പോൾ അവന്റെ ചുണ്ടിൽ പുച്ഛചിരി വിരിഞ്ഞു.


എന്തായാലും ഇനി നിന്റെ സേവനം ഈ കമ്പനിയുടെ അക്കൗണ്ട് സെക്ഷനിൽ വേണ്ട......


ഒരു ദയയും ഇല്ലാതെ തന്നെ അവളോട് പറഞ്ഞു. പെട്ടന്ന് അത് കേട്ടപ്പോൾ അവൾക്ക് അത് ഒരു ഷോക്ക് ആയിരുന്നു. അവൾ അത് പുറത്ത് കാട്ടാതെ അവനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.


ഒന്ന് അവിടെ നിന്നേ മിസ്സ്‌ നേത്രഗ്നി....


                                             തുടരും.......

To Top