വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 28 വായിക്കൂ...

Valappottukal

 


രചന: ലക്ഷ്മിശ്രീനു


സായു പറഞ്ഞ വഴികളിലൂടെ യാത്ര ചെയ്തു അവളുടെ വീടിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങി പോകും മുന്നേ അവൾ അവനോട് നന്ദി പറഞ്ഞു. അവൻ ഒരു പുഞ്ചിരി നൽകി. അപ്പോഴാണ് അവൻ ആ വീടിന്റെ പേര് ശ്രദ്ധിച്ചത്.


കണിമംഗലം.... അവന്റെ കണ്ണുകൾ നിമിഷനേരം കൊണ്ടു ചുവന്നു.


നീ ഈ കുടുംബത്തിലെ വിത്ത് ആണെന്ന് അറിഞ്ഞില്ല. കുഴപ്പമില്ല നിന്റെ ഒക്കെ മരണം ഈ എന്റെ കൈ കൊണ്ടു തന്നെ ആകും......


അവൻ വേഗത്തിൽ കാർ എടുത്തു പോയി.


💫💫💫💫💫💫💫💫💫💫💫💫💫💫💫

അല്ലു രാത്രി ഭക്ഷണം ഒക്കെ കഴിച്ചു ഹോസ്പിറ്റലിൽ വിളിച്ചു വിവരം ഒക്കെ തിരക്കി കിടക്കാൻ പോകുമ്പോൾ നേത്രയും വന്നു. അവൻ അവളെ ഒന്ന് നോക്കി കൊച്ച് കാര്യം ആയ ആലോചനയിൽ ആണ്....



എന്താ എന്റെ കുഞ്ഞ് ഒരു ആലോചന...


വയ്യ ദേവേട്ടാ പെട്ടന്ന് ഒരു തലവേദന..


ഹോസ്പിറ്റലിൽ പോണോ പെണ്ണെ...


വേണ്ട ഒന്ന് ഉറങ്ങിയാൽ മതി.....


പിന്നെ നീ കിടന്നോ പെണ്ണെ....


ദേവേട്ടനും കൂടെ കിടക്ക്....അവൻ ഒരു ചിരിയോടെ ലൈറ്റ് ഒക്കെ ഓഫ് ആക്കി വന്നു കിടന്നു അപ്പോൾ തന്നെ അവൾ അവന്റെ നെഞ്ചിൽ തല വച്ചു കിടന്നു. അവൻ ഒരു കൈ കൊണ്ടു അവളെ ചുറ്റി പിടിച്ചു തലയിൽ തലോടി ഇടക്ക് ഇടക്ക് നെറ്റിയിൽ ചുംബിക്കുന്നുമുണ്ട്....


അവൾ മുഖം ഉയർത്തി അവനെ നോക്കി.


എന്താ ഡി നോക്കുന്നെ കണ്ണടച്ചു കിടക്കെടി....അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.അവന്റെ നെഞ്ചിൽഒന്ന് കടിച്ചു...


കടുവ... അവൾ അത് പറഞ്ഞു അവനെ മുറുകെ പിടിച്ചു കിടന്നു.....

ഒരു ചിരിയോടെ അവനും കണ്ണടച്ചു..........



ഒരു പതിനൊന്നു മണി കഴിഞ്ഞപ്പോൾ നേത്ര പതിയെ കണ്ണ് തുറന്നു അല്ലുനെ നോക്കി. അവൻ നല്ല ഉറക്കത്തിൽ ആണ്..


അവൾ പതിയെ അവൻ ചുറ്റി പിടിച്ച കൈ എടുത്തു മാറ്റി. ശബ്ദം ഉണ്ടാക്കാതെ ടേബിൾ ഒന്ന് അലങ്കരിച്ചു പിന്നെ അടുക്കളയിലേക്ക് പോയി ഫ്രിഡ്ജിൽ വച്ചിരുന്ന കേക്ക് എടുത്തു കൊണ്ടു വച്ചു. പിന്നെ അവന് വേണ്ടി വാങ്ങി വച്ച ഒരു വാച്ച് എടുത്തു കൊണ്ടു വന്നു അപ്പോഴേക്കും പന്ത്രണ്ട് മണി ആയി.


അവൾ എല്ലാം ഒന്നുടെ നോക്കിയിട്ട് പതിയെ അവനെ വിളിക്കാൻ കൈ ഉയർത്തി പിന്നെ ഫോൺ എടുത്തു അവന്റെ നമ്പറിലേക്ക് വിളിച്ചു.


അല്ലു ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് കണ്ണ് ചിമ്മി തുറന്നു അവൻ ഫോൺ കൈ എത്തിച്ചു എടുത്തപ്പോൾ നേത്രയുടെ നമ്പർ അവൻ കണ്ണ് ഒന്ന് തിരുമ്മി എണീറ്റ് ഇരുന്നു അപ്പോഴാണ് അടുത്ത് അവളില്ല എന്ന് മനസിലായത് അവൻ ലൈറ്റ് ഓൺ ആക്കിയതും അവളുടെ ശബ്ദം അവിടെ കേട്ടു....



Happy birthday too youuu devettaaaa🥰


അവൻ തലയിൽ ഒന്ന് കൊട്ടി നിറഞ്ഞ ചിരിയോടെ അവളുടെ അടുത്തേക്ക് പോയി.



അപ്പൊ ഇന്നാണ് എന്റെ പിറന്നാൾ അല്ലെ....അവൾ ചിരിയോടെ അവനെ മുറുകെ കെട്ടിപിടിച്ചു അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.


Happy birthday ദേവേട്ടാ 🥰.


അപ്പോഴാണ് അവൻ കേക്കും കാൻഡിൽസ് ഒക്കെ കണ്ടത്.


അപ്പൊ ഇതിന് ആയിരുന്നു അല്ലെ ഡി കള്ളി തലവേദന എന്ന് പറഞ്ഞു നേരത്തെ കിടന്നത്...


അവൾ ഒരു ചിരിയോടെ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നു.


വാ കേക്ക് കട്ട്‌ ചെയ്യാം....അവൻ കേക്ക് കട്ട് ചെയ്തു അവൾ അവന് കൊടുത്തു അവൻ അവൾക്കും ഒരു പീസ് കൊടുത്തു.



ഗിഫ്റ്റ് വേണ്ടേ.....അവൾ അവനെ നോക്കി പുഞ്ചിരിച്ചു.


ഓഹോ അപ്പൊ ഇനി എന്റെ ഭാര്യയുടെ വക ഗിഫ്റ്റ് ഉണ്ടോ....അരയിലൂടെ ചുറ്റിപിടിച്ചു കൊണ്ടു ആയിരുന്നു ചോദ്യം.


സത്യത്തിൽ ഞാൻ ദേവേട്ടന് വേണ്ടി ഒരുക്കിയ സ്പെഷ്യൽ ഗിഫ്റ്റ് നമ്മുടെ ബെഡ് റൂമിൽ കാബോർഡിൽ ഉണ്ട് പക്ഷേ യോഗം ഇല്ല ഉണ്ണിയെ അത് ഇനി അവിടെ പോയിട്ട് ഞാൻ എടുത്തു തരാം.....അവൻ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒക്കെ ചെറു ചിരിയോടെ നോക്കി നിന്നു.



ദേവേട്ടൻ പോയി കൈയും മുഖം ഒക്കെ കഴുകി വാ അപ്പോഴേക്കും ഞാൻ ഇത് ഫ്രിഡ്ജിൽ വച്ചിട്ട് വരാം........



അഹ് പിന്നെ അച്ഛന് രാവിലെ കൊടുക്കാം നാളെ രാവിലെ എന്റെ കൂടെ അമ്പലത്തിൽ വന്നോണം....


അവൾ അവനെ കൂർപ്പിച്ചു നോക്കി പറഞ്ഞു പുറത്തേക്ക് പോയി.


ഈ പെണ്ണിന്റെ കാര്യം.....അവൻ ചെറുചിരിയോടെ അവൾ പോയ വഴിയേ നോക്കി.



അവൾ തിരിച്ചു വരുമ്പോൾ അവൻ അവളെ നോക്കി ചെറു ചിരിയോടെ ബെഡിൽ ഇരിപ്പുണ്ട്.


അവൾ അവന് കൊടുക്കാൻ വച്ചിരുന്ന വാച്ച് എടുത്തു കൈയിൽ കൊടുത്തു. അവൻ ഒരു ചിരിയോടെ അത് വാങ്ങി.

അടുത്ത് അലമാരയിൽ നിന്ന് ഒരു കവർ എടുത്തു അവന് നേരെ നീട്ടി.അവൻ സംശയത്തിൽ അവളെ നോക്കി.



തുറന്നു നോക്ക്....അവന്റെ നോട്ടം കണ്ടു അവൾ പറഞ്ഞു.


അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു അത് കണ്ടു...


എങ്ങനെ ഉണ്ട്....



നന്നായിട്ടുണ്ട് എന്റെ കുഞ്ഞിന്റെ സെലെക്ഷൻ അല്ലെ....ഒരു ഷർട്ടും മുണ്ടും ആയിരുന്നു അത്.



നാളെ ഇത് ഇട്ട് എന്റെ കൂടെ വന്നോണം അമ്പലത്തിൽ...ഇളിയിൽ കൈ കൊടുത്തു അവൾ പറഞ്ഞു.


ശെരി..... ഇനി എന്തെങ്കിലും ഉണ്ടോ ഈ കുഞ്ഞിതലയിൽ എന്നോട് പറയാൻ..അവളുടെ തലയിൽ കൊട്ടി കൊണ്ടു ചോദിച്ചു.


അവൾ അവന്റെ അടുത്തേക്ക് പോയി അവന്റെ കാൽ പാദത്തിൽ കയറി നിന്ന് അവന്റെ കഴുത്തിലൂടെ കൈചുറ്റി അവന്റെ മുഖത്തേക്ക് നോക്കി.


അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു നിർത്തി.അവൾ അവന്റെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കി.


അവനും അവളുടെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കി പതിയെ അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിലേക്ക് നീങ്ങി. അവന്റെ മുഖം താഴ്ന്നു വരുന്നത് കണ്ടു അവൾ അവന്റെ ചുണ്ടിൽ കൈ വച്ചു തടഞ്ഞു......


അവൻ സംശയത്തിൽ അവളെ നോക്കി അവിടെ ഒരു ചെറു പുഞ്ചിരി ആണ്.



അതെ ഇന്ന് പിറന്നാൾ ആയിട്ട് എന്റെ ദേവേട്ടൻ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സമ്മാനം തരാൻ ഞാൻ തീരുമാനിച്ചു.....അവൻ അവളെ തന്നെ നോക്കി നിൽക്കുവാണ്.



ഈ എന്നെ പൂർണസമ്മതത്തോടെ ഞാൻ എന്റെ ദേവേട്ടന് തരാൻ തീരുമാനിച്ചു ഈ രാത്രി......അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി ചുണ്ടിൽ ആരെയും മയക്കാൻ പാകത്തിന് ഒരു പുഞ്ചിരി തെളിഞ്ഞു. അവന്റെ കൈകൾ അവളുടെ അരയിൽ മുറുകി അവൾ മുഖം താഴ്ത്തി.....


                                           തുടരും........

To Top