വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 27 വായിക്കൂ...

Valappottukal

 


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.



അങ്കിൾ.......


അതെ മോനെ അവളുടെ അച്ഛൻ ആണ് അത്......


പാസ്റ്റ് ആണ് കുറച്ചേ ഉള്ളു....




അന്ന് കണിമംഗലം തറവാട് നശിച്ചു കൊണ്ടു ഇരിക്കുന്ന സമയം ആ സമയത്ത് ആണ്. ദേവാനന്ദൻ സരോവരത്തിൽ ഡ്രൈവർ ആയി ജോലിക്ക് കയറുന്നത്. പെട്ടന്ന് തന്നെ ആ കുടുംബവും ആയി ആത്മബന്ധം ഉണ്ടാക്കി എടുക്കാൻ സാധിച്ചു.


ആ ബന്ധതിന്റെ പുറത്ത് അവിടെനടക്കുന്ന കാര്യങ്ങൾ ഒക്കെ അയാൾക്ക് അറിയാമായിരുന്നു.അങ്ങനെ ഇരിക്കെ ആണ് അവിടുത്തെ മുത്തശ്ശൻ ദേവാനന്ദനോട്‌ ഒരു സഹായം ആവശ്യപെടുന്നത്...


തറവാട്ടിലെ വിൽപത്രവും അതിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ധരിപ്പിച്ചു കൂടെ ഒരു സഹായം ചോദിച്ചു. അഥവാ ഗൗരി പ്രസവിക്കുന്നത് ഒരു പെൺകുഞ്ഞാണ് എങ്കിൽ അതിനെ കൊല്ലണം എന്ന്. അന്ന് ദേവാനന്ദ് എല്ലാം സമ്മതിച്ചു പക്ഷേ അദ്ദേഹത്തിന് ആ കുഞ്ഞിനെ കൊല്ലാൻ മനസ്സ് വന്നില്ല.



അയാൾ പകരം മക്കൾ ഇല്ലാതെ വിഷമിക്കുന്ന തന്റെ ചങ്ങാതിയോട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു അങ്ങനെ ആ ജനിക്കുന്നത് പെൺകുഞ്ഞു ആണെങ്കിൽ തങ്ങൾക്ക് തരാനും അതിനെയും കൊണ്ടു എങ്ങോട്ട് എങ്കിലും പോകാം എന്നും സമ്മതിച്ചു.



അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി എല്ലാവരും പ്രതീക്ഷിച്ച പോലെ തന്നെ ഗൗരി ഒരു പെൺകുഞ്ഞിന് ജന്മം നൽകി അത് ആയിരുന്നു നേത്ര. തറവാട്ടിൽ പെണ്ണ് കുഞ്ഞ് പിറന്ന സന്തോഷം ഉണ്ടെങ്കിലും സ്വത്തുക്കൾ എല്ലാം ആ കുഞ്ഞിന്റെ പേരിൽ പോകും എന്ന സങ്കടം ഉണ്ടായിരുന്നു.



അമ്മയും കുഞ്ഞും ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നു മൂന്നാമത്തെ ദിവസം കുറച്ചു പേര് ബന്ധു വീട്ടിൽ പോയി ആണുങ്ങൾ ആയിട്ട് അന്ന് വീട്ടിൽ അനന്തൻ മാത്രേ ഉണ്ടായിരുന്നുള്ളു പെട്ടന്ന് മുത്തശ്ശനു നെഞ്ച് വേദന വരുന്നു അനന്തൻ അയാളെ കൂട്ടി ഹോസ്പിറ്റലിൽ പോകുന്നു അർധരാത്രി ഗൗരിയുടെ മുറിയിൽ ഒരാൾ കുഞ്ഞിനെ എടുത്തു ദേവാനന്ദിന് നൽകുന്നു.



ദേവാനന്ദ് പറഞ്ഞ പോലെ സുഹൃത്തിനു കുഞ്ഞിനെ കൈ മാറി ഒപ്പം കുറച്ചു കാശ് കൊടുത്തു രാത്രിക്ക് രാത്രി അവരെ നാട് കടത്തി..... ഉറക്കം ഉണർന്ന ഗൗരി അടുത്ത് കിടന്ന കുഞ്ഞിനെ കാണാതെ അലറി വിളിച്ചു പിറ്റേന്ന് മുത്തശ്ശൻ കുഴപ്പം ഒന്നുല്ലാതെ വീട്ടിൽ എത്തുമ്പോൾ കുഞ്ഞിനെ കാണാൻ ഇല്ല എന്ന വാർത്ത ആയിരുന്നു ആദ്യം അറിഞ്ഞത് ഉള്ളിലേ സന്തോഷം അടക്കി നിർത്തി സങ്കടതിന്റെ മൂടു പടം അണിഞ്ഞു കൊണ്ടു തന്നെ കുഞ്ഞിനെ തിരക്കാൻ ഏർപ്പാട് ആക്കി.



ഒടുവിൽ ഒരാഴ്ച നാടും വീടും പോലീസും എല്ലാവരും ആ പൊന്നോമനക്ക് ആയി തിരച്ചിൽ നടത്തി കിട്ടിയില്ല. പിന്നെ പതിയെ പതിയെ ദേവാനന്ദ് സ്വന്തം ബിസിനസ്‌ പച്ച പിടിപ്പിച്ചു കൊണ്ടു അവിടുത്തെ ഡ്രൈവർ പണി അവസാനിപ്പിച്ചു........


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


അങ്കിൾ..... അയാൾ അത് മുഴുവൻ പറഞ്ഞു കഴിഞ്ഞു വല്ലാത്ത അവസ്ഥയിൽ ഇരിക്കുന്നത് ആണ് കണ്ടത്.



എന്റെ അച്ഛൻ എന്തിനാ അദ്ദേഹത്തെ കൊന്നത്....


എനിക്ക് അറിയില്ല മോനെ ഞാൻ അവിടെ എത്തുമ്പോൾ മരിച്ചു കിടക്കുന്ന രണ്ടുപേരെയും ആണ് കണ്ടത് വേറെ സാക്ഷികൾ ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് തന്നെ കുറ്റം ഞാൻ ഏറ്റു. ഈ കാലം അത്രയും എന്റെ കുഞ്ഞിനെ ഞാൻപൊന്ന് പോലെ നോക്കി അത് പോലെ തുടർന്ന് നോക്കാൻ എനിക്ക് വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റിയ ഒരാൾ മോന്റെ അച്ഛൻ ആയിരുന്നു അത് എന്തായാലും തെറ്റിയില്ല പക്ഷേ സ്വന്തം മരുമകൾ ആക്കും എന്ന് ഞാൻ കരുതിയില്ല.....



അങ്കിൾ എപ്പോഴാ നേത്രയേ കൊണ്ടു പോയിട്ട് ഈ നാട്ടിൽ തിരിച്ചു വന്നത്...


മോൾക്ക് ഒരു ആറേഴു വയസ്സ് അയ ശേഷം ആണ്.


മ്മ്....



മോനോട് ഇത് പറയാൻ ഒരു കാരണം ഉണ്ട് ഇപ്പൊ.....അല്ലു സംശയത്തിൽ ഒന്ന് നോക്കി.



അവർക്ക് ഇപ്പൊ എന്റെ നാശം ആവശ്യം ആണ് മോളുടെ കാര്യം അവർക്ക് അറിയില്ല.എന്ന് വച്ചാൽ അവൾ അവിടുത്തെ കുട്ടി ആണെന്ന് പക്ഷേ അവൾ എന്റെ മോള് ആണ് എന്ന് അറിയാം.അവരുടെ വീട്ടിലെ രണ്ടുപേരെ കൊന്നവരുടെ മകളെ അവർ വെറുതെ വിടോ ഇല്ല അതുകൊണ്ട് മോൻ അവളെ സൂക്ഷിക്കണം....പെട്ടന്ന് അല്ലുന്റെ മനസ്സിൽ അവൾക്ക് നേരെ അന്ന് ഉണ്ടായ ആക്രമണം ഓർമ്മ വന്നു.




അവൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു അയാൾ അവന്റെ കൈയിൽ പിടിച്ചു.


എന്റെ മോളെ പൊന്നു പോലെ നോക്കണം ഒരിക്കലും അവളെ കൈ വിടല്ലേ മോനെ. അവൾക്ക് വേറെ ആരുമില്ല..അവന്റെ കൈയിൽ പിടിച്ചു പറഞ്ഞു.



അങ്കിൾ പേടിക്കണ്ട ഈ ലോകത്ത് ഒന്നിന്റെ പേരിലും ഞാൻ അവളെ ഒറ്റക്ക് ആക്കില്ല.....


കുറച്ചു സമയം കൂടെ ഇരുന്നിട്ട് ഓരോന്ന് സംസാരിച്ചു വീട്ടിലേക്ക് പോയി.


💫💫💫💫💫💫💫💫💫💫💫💫💫💫💫


കാലൻ കള്ളകടുവ  എന്നെ ഒരു വാക്ക് വിളിച്ചു കൂടി ഇല്ല അത് എങ്ങനെ മൊരടാൻ ഇനി വരും കുഞ്ഞേ.....എന്തൊക്കെ എക്സ്പ്രേഷൻ വാരി വിതറി ഓഫീസിൽ നിന്ന് വന്നു ചായ കുടിച്ചു മുറിയിൽ വന്നു അവനെ ഫോൺ എടുത്തു വിളിച്ചു  കാൾ എടുത്തില്ല അതിന്റെ കലി ആണ് കാട്ടി കൂട്ടുന്നത്.



സംഭവം അവൻ  ഈവെനിംഗ് ഹോസ്പിറ്റലിൽ പോയി ആദിയെ കാണാൻ ആ സമയം ആണ് ഭവതി ഓഫീസിൽ നിന്ന് വന്നത്......



അവൾ കുറച്ചു സമയം കൂടെ ഫോണിൽ നോക്കിയിട്ട് ബെഡിൽ കയറി കിടന്നു ഉറങ്ങി പോയി.



സന്ധ്യക്ക്‌ ഉണരുമ്പോൾ തന്നെ ആരോ ചുറ്റി പിടിച്ചിട്ടുണ്ട്. പരിചിതമായ ഗന്ധം അവൾക്ക് മനസ്സിലായി അത് അല്ലു ആണെന്ന്.


അവൾ ദേഷ്യത്തിൽ കൈ എടുത്തു മാറ്റാൻ നോക്കിയപ്പോ അത് മുറുകി.



അടങ്ങി കിടക്ക് കുഞ്ഞേ...

അവൾ പിന്നെ അനങ്ങിയില്ല മിണ്ടാതെ കിടന്നു. അവന് മനസ്സിലായി കക്ഷി പിണക്കത്തിൽ ആണെന്ന്.



ഡി കാന്താരി..... ഞാൻ ഓഫീസിൽ നിന്ന് പെട്ടന്ന് പോയത് ഹോസ്പിറ്റലിലേക്ക്ആണ്..കേൾക്കേണ്ട താമസം പെണ്ണ് ചാടി എണീറ്റ് അവനെ നോക്കി.



ഡി എനിക്ക് അല്ല നിന്റെ ആദിയേട്ടൻ..


അയ്യോ.... ആദിയേട്ടന് എന്താ പറ്റിയെ...


എന്റെ കുഞ്ഞേ നീ ആദ്യം ഞാൻ പറയുന്നത് മുഴുവൻ സമാധാനം ആയി ഒന്ന് കേൾക്ക്....



ആദിക്ക് ചെറിയ ഒരു ആക്‌സിഡന്റ് പേടിക്കാൻ ഒന്നുല്ല കാലിൽ പൊട്ടൽ ഉണ്ട് അതിന് പ്ലാസ്റ്റർ ഇട്ട് രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടക്കണം പിന്നെ വീട്ടിൽ പോകും ഇന്ന് ഞാൻ അവിടെ ഒരാളെ ഏർപ്പാടാക്കിട്ടുണ്ട്. പിന്നെ സച്ചു രാത്രി പോകും ആമി അവിടെ ഉണ്ട്. നമുക്ക് നാളെ രാവിലെ പോയി ആദിയെ കാണാം......അവൾ ചെറിയ ഒരു ആശ്വാസത്തിൽ കിടന്നു.



പിന്നെ എന്റെ കുഞ്ഞിന് ഒരു കാര്യം അറിയോ. നമ്മുടെ ആദിയുടെ പെണ്ണ് ആരാന്നു അറിയോ....അവൾ ഇല്ല എന്ന് പറഞ്ഞു അവനെ നോക്കി.



നമ്മുടെ ഗായത്രി ആണ് അവന്റെ പെണ്ണ്...അവൾ ഞെട്ടി കൊണ്ടു അവനെ നോക്കി.



മ്മ്മ്.....


അല്ല ദേവേട്ടൻ എങ്ങനെ അറിഞ്ഞു ആദിയേട്ടൻ പറഞ്ഞോ...


ഇല്ല അവളുടെ പെട്ടന്ന് ഉള്ള വരവും അവന്റെ സംസാരവും സംശയം ഉണ്ടായിരുന്നു ഞാൻ അവനോട് വേറെ ഒരു കാര്യം ചോദിച്ചപ്പോൾ അവൻ അവളുടെ കാര്യം പറഞ്ഞു പിന്നെ നിനക്ക് അറിയില്ല എന്നും പറഞ്ഞു.......




നാളെ ഞാൻ ഹോസ്പിറ്റലിൽ പോട്ടെ കൊടുക്കുന്നുണ്ട്. എന്നോട് രണ്ടുപേരും ഒരു വാക്ക് പറഞ്ഞില്ല...അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു അത് കണ്ടു അല്ലുന് ചിരി ആണ് വന്നത്....



എന്റെ കുട്ടി കുറെ നേരം ആയി ഉറക്കം വാ അച്ഛൻ പാവം അടുക്കളയിൽ ആണെന്ന് തോന്നുന്നു...



അല്ല ദേവേട്ടൻ ഇന്ന് തിരിച്ചു പോകുവോ..അവന്റെ മുഖത്ത് കുസൃതി നിറഞ്ഞു.



ഞാൻ പോണോ....



വേണ്ട... അവൾ ചിരിയോടെ പറഞ്ഞു.



അല്ല എന്താ ഒരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞത് എന്റെ കുഞ്ഞ്...


അവൾ ഒരു ചിരിയോടെ അവന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചു.



അതൊക്കെ ചേച്ചി പറയാം കുറച്ചു കഴിയട്ടെ ഇപ്പൊ എന്റെ ദേവേട്ടൻ ഇവിടെ കിടക്ക്.....അവന്റെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ടു അവൾ താഴെക്ക് ഇറങ്ങി പോയി.


ഈ പെണ്ണിന്റെ ഒരു കാര്യം...അവൻ ഒരു ചിരിയോടെ അവൾ പോയ വഴിയേ നോക്കി കിടന്നു.


💫💫💫💫💫💫💫💫💫💫💫💫💫💫💫


സായു ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ കുറച്ചു ലേറ്റ് ആയി. ഗായത്രി നേരത്തെ പോവുകയും ചെയ്തു.


സായു പിന്നെ സച്ചുനെ വിളിച്ചു അവൻ ആണെങ്കിൽ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു. പിന്നെ സായു നേരെ റോഡിലേക്ക് ഇറങ്ങി കുറച്ചു നേരം നിന്നിട്ടും വണ്ടി ഒന്നും കിട്ടിയില്ല.


അങ്ങനെ നിൽക്കുമ്പോൾ ആണ് അങ്ങോട്ട്‌ ഒരു ഓട്ടോ വരുന്നത് കണ്ടത്. അവൾ കൈ കാണിച്ചു എങ്കിലും നിർത്താതെ പോയി അവൾ അയാളോട് ഉള്ള കലിക്ക് റോഡിൽ കുറച്ചു കയറി നിന്ന് എന്തൊക്കെയൊ പിറുപിറുക്കുമ്പോൾ ആണ്. ഒരു കാർ അവളെ തട്ടി തട്ടിയില്ല എന്ന മട്ടിൽ ബ്രേക്ക്‌ പിടിച്ചു നിർത്തിയത്.


അവൾ ഒന്ന് പേടിച്ചു പെട്ടന്ന് രണ്ടടി പുറകിലേക്ക് നീങ്ങി.


അപ്പോഴേക്കും അവൻ പുറത്ത് ഇറങ്ങിയിരുന്നു....



ചാവാൻ ആണോ ഡി my@₹% എടുത്തു ചാടിയത്....

അവന്റെ തെറി കേട്ട് അവൾ ചെവിപൊതിഞ്ഞു പിടിച്ചു.



എന്താ ഡി കോപ്പേ നിന്റെ നാവ് ഇറങ്ങി പോയോ.... ചാകാൻ ആണോ ഡി ഇറങ്ങി തിരിച്ചത്....


സായു അവനെ കണ്ണെടുക്കാതെ നോക്കി നിന്നു പോയി വെളുത്തു നല്ല സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ ആരും നോക്കി പോകുന്ന സൗന്ദര്യം പക്ഷേ മുഖത്ത് ദേഷ്യം കൊണ്ടു ചുവന്നു നിൽക്കുന്നു എന്നേ ഉള്ളു....


എന്താ ഡി കോപ്പേ നിനക്ക് ചെവിയും കേൾക്കില്ലേ....അവന്റെ അലർച്ചകേട്ടപ്പോൾ ആണ് അവൾ ബോധത്തിലേക്ക് തിരിച്ചു വന്നത്..



സോറി ചേട്ടാ ഞാൻ അറിയാതെ..... ടാക്സി നോക്കി നിന്ന് കിട്ടാതെ ആയപ്പോൾ...



കിട്ടാതായപ്പോൾ എന്റെ വണ്ടിക്ക് അട വയ്ക്കാം എന്ന് കരുതിയോ.വീണ്ടും അലർച്ച.



അത് അല്ല കഴിഞ്ഞത് കഴിഞ്ഞു ചേട്ടൻ എനിക്ക് ഒരു ഹെല്പ് ചെയ്യോ....


ആരാടി പുല്ലേ നിന്റെ ചേട്ടൻ...


ഓഹ് ഇങ്ങേരു...


പ്ലീസ് സർ എനിക്ക് ഒരു ലിഫ്റ്റ് തരോ ഇവിടെ ഇനിയും നിന്നാൽ ചിലപ്പോൾ ആരെങ്കിലും എന്നെ തട്ടി കൊണ്ടു പോയി കൊന്നു എന്ന് എങ്ങാനും നാളെ പാത്രത്തിൽ വാർത്ത വന്നാൽ സാറിന് സങ്കടം ആകില്ലേ......അവളുടെ പറച്ചിൽ കേട്ട് അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.



പിന്നെ അവൻ ഒന്നും മിണ്ടാതെ കാറിലേക്ക് കയറി..

അവൻ അവളെ ഒന്ന് നോക്കി പക്ഷേ കയറാൻ പറയാത്തത് കൊണ്ടു കൊച്ചു അവിടെ തന്നെ നിന്നു.



വേണേൽ വന്നു കയറെടി.... ഇവിടെ താലപ്പൊലി കൊണ്ടു വരാൻ ആരുമില്ല....


അവൾ വേഗം ചിരിയോടെ വണ്ടിയിൽ കയറി.


ബാക്കിൽ കയറാൻ പറയും മുന്നേ ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു.



പോകാം ചേട്ടാ.....


ചേട്ടൻ നിന്റെ.... ഞാൻ നിന്റെ ചേട്ടനും ചോട്ടനും ഒന്നും അല്ല അടങ്ങി ഇരുന്നോണം.....



അവൾ അവനെ നോക്കി പുച്ഛിച്ചു മിണ്ടാതെ ഇരുന്നു.


ഇങ്ങേർ എന്താ ഇങ്ങനെ കാട്ടാളൻ കാണാൻ ലുക്ക്‌ മാത്രേ ഉള്ളു....അവന്റെ മുഖത്ത് നോക്കി പിറുപിറുത്തു.



ഡി മൈ &***നിനക്ക് ചെവി കേട്ടൂടെ എവിടെ ആണെന്ന് നിന്റെ വീട്....


അഹ് ചേട്ടാ ******ജംഗ്ഷൻ പോയിട്ട് വളവിൽ മൂന്നാമത്തെ വീട്...


നിന്നോട് അല്ലെ പറഞ്ഞത് എന്നെ ചേട്ടാ ചോട്ടന്ന് വിളിക്കരുത് എന്ന്....


ശരി വിളിക്കുന്നില്ല എന്ന പിന്നെ പേര് പറ...


എനിക്ക് പേരില്ല...


പിന്നെ ഞാൻ എന്താ വിളിക്ക.....


ദേ ഇനി നീ ഒരക്ഷരം മിണ്ടിയാൽ ഞാൻ എടുത്തു വെളിയിൽ കളയും മിണ്ടാതെ ഇരുന്നോണം...



ഇതിനെ ഒക്കെ ഏതു നേരത്ത് എടുത്തു തലയിൽ വയ്ക്കാൻ തോന്നിയോ എന്തോ...



ചേട്ടാ..... അവൾ എന്തോ പറയാൻ വേണ്ടി വിളിച്ചതും അവൻ ദേഷ്യത്തിൽ ഒന്ന് നോക്കി.



അഗ്നിദേവ്....  അവന്റെ ശബ്ദം കേട്ട് മുഖത്തേക്ക് നോക്കി.



എന്റെ പേര് ആണ് അഗ്നിദേവ്....



       


                                             തുടരും.....

To Top