വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 26 വായിക്കൂ...

Valappottukal

 


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.


അല്ലു പെട്ടന്ന് തന്നെ ഓഫീസിൽ നിന്ന് ഇറങ്ങി അവന്റെ പെട്ടന്ന് ഉള്ള പോക്ക് കണ്ടു അവൾക്ക് എന്തോ പന്തികേട് തോന്നി.



അവൾ അവനെ ഫോൺ എടുത്തു വിളിച്ചു നോക്കി പക്ഷേ കാൾ കട്ട്‌ ചെയ്തു.


ഡ്രൈവ് ചെയ്യുമ്പോൾ എന്തോ അല്ലുന് മനസ്സിന് വല്ലാത്ത ഭാരം പോലെ.തലേദിവസം നേത്രയേ വീട്ടിൽ ആക്കിയിട്ടു നേരെ പോയത് ആദിയെ കാണാൻ ആയിരുന്നു അപ്പോൾ തന്നെ അവളെ പരിചയപ്പെട്ടതും അവന്റെ അവസ്ഥയും ഒക്കെ പറഞ്ഞു പരസ്പരം അളിയൻ എന്ന് വിളിച്ചു പിരിഞ്ഞത് ആണ് പെട്ടന്ന് ഇങ്ങനെ ഒരു അപകടം എന്ന് കേട്ടപ്പോൾ....


ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ ആദിയുടെ ഫ്രണ്ട്സ് ഉണ്ട്.



അവന് ഇപ്പൊ എങ്ങനെ ഉണ്ട്....



കാലിൽ പൊട്ടൽ ഉണ്ട്...വേറെ പ്രശ്നം ഒന്നുല്ല.


മ്മ്.... ശെരിക്കും എന്താ സംഭവിച്ചത്...


മാഡം എന്തോ പറഞ്ഞു ദേഷ്യപെടുന്നത് കേട്ടു കുറച്ചു കഴിഞ്ഞു ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങിയത് ആണ്...


അവന്റെ പേഴ്സിൽ നിന്ന് ഞങ്ങടെ കോൺടാക്ട് കിട്ടി അപ്പോൾ തന്നെ ഞങ്ങൾ ലീവ് പറഞ്ഞു ഇറങ്ങി....


അപ്പോഴാണ് അങ്ങോട്ട്‌ ഗായത്രി വന്നത് അവളെ കണ്ടു അല്ലു ഞെട്ടി.അതെ ഞെട്ടൽ അവളുടെ മുഖത്തും ഉണ്ട്.



നീ എന്താ ഇവിടെ.....


ഏട്ടാ ആദി എന്റെ സ്റ്റാഫ് ആണ്...


മ്മ്മ്....


അപ്പോഴേക്കും ഡോക്ടർ വന്നു. ഡോക്ടർനോട്‌ കയറി കാണാൻ അനുവാദം വാങ്ങി എല്ലാവരും കയറി.


അവന്റെ കൈയിലും തലയിലും ചെറിയ കെട്ട് ഉണ്ട് കാലിൽ ഇച്ചിരി വല്യ രീതിയിലും....


അളിയ.... ആ കിടപ്പിലും അല്ലുനെ നോക്കി ചിരിയോടെ വിളിച്ചു.


അല്ലുന് പാവം തോന്നി...



നിനക്ക് ബോധം ഇല്ലാതെ ആണോ ഡാ കോപ്പേ ഡ്രൈവ് ചെയ്യുന്നത്...അല്ലു ചൂട് ആയി.


മനസ്സ് ഒന്ന് പാളി പോയി അല്ലെങ്കിലും മനുഷ്യൻ അല്ലെ മനസ്സിന് താങ്ങാൻ അകാത്ത ഓരോന്ന് കേൾക്കുമ്പോൾ. കൈ വിട്ടു പോകും....അവൻ ഒരു മങ്ങിയ ചിരിയോടെ പറഞ്ഞു അപ്പോഴാണ് അവൻ ഗായത്രിയെ കണ്ടത്.


മാഡം....



സോറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ എന്തോ പറഞ്ഞത് ആണ്.....



ഏയ്യ് മാഡം അതിന് ഒന്നും പറഞ്ഞില്ലാലോ... ഇത് വേറെ ആണ് പ്രശ്നം. അവൻ കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടു അവൻ അല്ലുനെ നോക്കി.



ഗായത്രി നീ ഓഫീസിൽ പൊക്കോ അളിയന്റെ അടുത്ത് ഞാൻ ഉണ്ട്...


അവൻ പെട്ടന്ന് പറഞ്ഞപ്പോൾ അവൾ ആദിയെ നോക്കി പക്ഷേ അവൻ അവളെ നോക്കാൻ പോയില്ല.അവൾ പിന്നെ കൂടുതൽ അവിടെ നിൽക്കാതെ ഇറങ്ങി ഒപ്പം അവന്റെ ഫ്രണ്ട്സ് അവനെ കണ്ടു ഇറങ്ങി.



അല്ലു ആദിയുടെ അടുത്ത് ഇരിക്കുവാണ് ആദി ആണെങ്കിൽ അവന്റെ മുഖത്ത് നോക്കാതെ ഇരിക്കുവാണ്.


എന്റെ അനിയത്തി അളിയനോട് എന്താ പറഞ്ഞത്.....ആദി പെട്ടന്ന് അല്ലുന്റെ മുഖത്തേക്ക് നോക്കി അവൻ ഫോണിൽ നോക്കി ആണ് ഇരുപ്പ്.


അത് ഒന്നുല്ല ഞാൻ ഒരു വർക്ക്‌.....


അളിയ എന്ന് വിളിച്ച വാ കൊണ്ടു വേറെ വിളിപ്പിക്കരുത്...


അവൾക്ക് ഞാനും ആയിട്ട് ഉള്ള റിലേഷൻ വീട്ടിൽ പറയാൻ ബുദ്ധിമുട്ട് ഉണ്ട്. ഏതോ കല്യാണലോചന വന്നിട്ടുണ്ട് അവളുടെ അച്ഛൻ അത് ഇന്നലെ എന്തോ അവളോട് ചെറുത് ആയി സൂചിപ്പിച്ചു എന്ന് അതുകൊണ്ട് എന്നോട് വന്നു പെണ്ണ് ചോദിക്കാൻ പറഞ്ഞു.....അല്ലു എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.



പിന്നെ അളിയൻ വീട്ടിൽ വന്നു ചോദിചൂടെ....



എനിക്ക് അങ്ങനെ വീട്ടിൽ വന്നു ചോദിക്കാൻ പറ്റിയ സാഹചര്യം അല്ല ഞാൻ ഇപ്പൊ ഒരു വീട് വച്ചു കഴിഞ്ഞേ ഉള്ളു പിന്നെ എനിക്ക് എന്റെ അനിയത്തിയുടെ കല്യാണം എനിക്ക് അച്ഛൻ അമ്മ ഒന്നുല്ല അളിയാ ആകെ ഉള്ളത് എന്റെ അനിയത്തി ആണ്. അവൾ ഇപ്പൊ ഡിഗ്രി കഴിഞ്ഞു നിൽക്കുവാ. അവളുടെ കല്യാണം കഴിയതെ ഞാൻ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കില്ല ഇതൊക്കെ ഞാനും ഗായത്രിയും റിലേഷൻ ആകുമ്പോൾ തന്നെ പറഞ്ഞത് ആണ്. പക്ഷേ അവൾ എല്ലാം അറിഞ്ഞു വച്ചിട്ട് ഇന്ന് എന്റെ അനിയത്തിയെ കൂടെ പറഞ്ഞപ്പോൾ സഹിച്ചില്ല.



എല്ലാം ഇവിടെ അവസാനിക്കട്ടെ അല്ലെങ്കിൽ തന്നെ യോഗ്യതയുള്ളതേ നമ്മൾ ആഗ്രഹിക്കാവു ചുമ്മാ കിട്ടില്ല എന്ന് അറിഞ്ഞിട്ടും ചിലത് ആഗ്രഹിക്കും അതിൽ ഒന്നായ് ഗായത്രി എന്ന അധ്യായം അടയട്ടെ...... അവൻ പറയുന്നത് ഒക്കെ അല്ലു കേട്ടിരുന്നു.



അളിയൻ പേടിക്കണ്ട നമുക്ക് എല്ലാം ശരി ആക്കാം. അമ്മാവനോട്‌ ഞാൻ സംസാരിക്കാം.



വേണ്ട അളിയ അത് പാവം എന്റെ നേത്ര കൊച്ചിന്റെ തലയിൽ വീഴും അവൾക്ക് അറിയില്ല ഇത് ആണ് ഞാൻ സ്നേഹിക്കുന്ന ഗായത്രി എന്ന് അവൾക്ക് ഒരു ബന്ധവും ഇല്ലാത്ത കാര്യത്തിൽ അവൾ ആണ് ഇതിനിടയിൽ എന്ന് പറഞ്ഞു പഴി ചാരും അത് വേണ്ട....



ഏട്ടാ..... അപ്പോഴേക്കും ഒരു  പെൺകുട്ടി കരഞ്ഞു കൊണ്ടു വന്നു അവന്റെ അടുത്തേക്ക്.



ആമി....

ആദി ശാസനയോടെ വിളിച്ചു. എവിടെ ആള് അവന്റെ നെഞ്ചിൽ കിടന്നു കരയുവാ.


ഡി എനിക്ക് ഒന്നുല്ല ദേ നീ എന്റെ നെഞ്ചത്ത് ചാഞ്ഞു ഇപ്പൊ നെഞ്ച് വേദനിക്കുവാ...അവൾ വേഗം പിടഞ്ഞു മാറി.


പാവം കുറച്ചു സമയം കൊണ്ടു നന്നായി കരഞ്ഞിട്ടുണ്ട്. മുഖം കണ്ടാൽ തന്നെ അറിയാം.


ആമി.... അവൾ അവന്റെ മുഖത്തേക്ക് നോക്കി.


ഇങ്ങ് വാ....അവൻ വിളിച്ചതും അവന്റെ അടുത്തേക്ക് പോയിരുന്നു. അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ നീങ്ങി ഇരിക്കാൻ നോക്കി.



എടി പൊട്ടി നിന്റെ കരച്ചിൽ നിർത്താൻ വേണ്ടി പറഞ്ഞതാ ഞാൻ അല്ലാതെ എനിക്ക് കുഴപ്പം ഒന്നുല്ല. ദേ അത് ആരാന്നു മനസ്സിലായോ...അവരെ രണ്ടുപേരെയും നോക്കി ഒരു ചിരിയോടെ നിൽക്കുന്ന അല്ലുനെ ചൂണ്ടി ആയിരുന്നു ചോദ്യം.



കടുവ.... അവൾ അറിയാതെ പറഞ്ഞു അത് കേട്ട് അല്ലുവും ആദിയും ചിരിക്കാൻ തുടങ്ങി.


നിന്റെ ഭാര്യ തന്നെ ആണ് നിന്നെ കുറിച്ച് പറയുമ്പോ ഒക്കെ കടുവ കടുവ എന്ന് പറയുന്നത് അവൾ രാത്രി വിളിക്കുമ്പോ ഇവൾ ആകും കാൾ എടുക്കുന്നത്. പിന്നെ ഇത് എന്റെ അനിയത്തി ആത്മിക എന്റെ ആമി മോള്....അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.



അല്ലു പിന്നെ കുറച്ചു സമയം കൂടെ അവിടെ ഇരുന്നു അവന് വേണ്ടത് ഒക്കെ ചെയ്തു കൂട്ടിന് രാത്രി സച്ചുനെ ആക്കാം എന്ന് പറഞ്ഞപ്പോൾ അവന്റെ ഒരു ഫ്രണ്ട് വരും എന്ന് പറഞ്ഞു ആമിയെ രാത്രി വീട്ടിൽ കൊണ്ടു പോകാം എന്ന് പറഞ്ഞപ്പോൾ അവൾ പോകുന്നില്ല എന്ന് തീർത്തു പറഞ്ഞു.


അല്ലു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഉച്ച ആയിരുന്നു അതുകൊണ്ട് തന്നെ അവൻ നേരെ നേത്രയുടെ അച്ഛനെ കാണാൻ പോയി.



അച്ഛൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു അവൻ പോകുമ്പോൾ തകർത്ത പാചകത്തിൽ ആയിരുന്നു....

പിന്നെ അല്ലുവും കൂടെ കൂടി രണ്ടുപേരും പാചകം കഴിഞ്ഞു ഫുഡ്‌ കഴിച്ചു നേരെ പുറത്തേക്ക് ഇറങ്ങി.



എന്താ അങ്കിൾ എന്നോട് എന്തൊക്കെയൊ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞത്....



ഉണ്ട് മോനെ... മോൻ എന്തായാലും ഇപ്പൊ വന്നത് നന്നായി അല്ലെങ്കിൽ മോള് മോനോട് ചോദിച്ചു പുറകെ നടക്കും എന്താ പറഞ്ഞത് എന്ന്...


മോൻ വാ നമുക്ക് അവിടെ ഇരിക്കാം....


ഒരുപാടത്തിന്റെ സൈഡിൽ ആണ് നമ്മുടെ നേത്രയുടെ വീട് ഉച്ച തിരിഞ്ഞു വെയിൽ ഒതുങ്ങിയപ്പോൾ ചെറിയ കാറ്റ് ഉണ്ട് അതുകൊണ്ട് തന്നെ പാടത്തിന്റെ സൈഡിൽ കൂടെ നടക്കുമ്പോൾ ആണ് സംസാരം.


ഒടുവിൽ പാടത്തിനു കുറച്ചു അപ്പുറത്ത് ആയി ഒരു ചെറിയ കലിങ്ക് ഉണ്ട് അവിടെ ഇരുന്നു. അല്ലു മുണ്ടും ഒരു ടി ഷർട്ടും ആണ് കേട്ടോ വേഷം.



മോനോട് ഇത് പറയുന്നത് വേറെ ഒന്നും കൊണ്ടല്ല നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ മോൾക്ക് മോൻ മാത്രം അല്ല അവകാശി എന്ന് പറയാൻ ആണ്.....


അല്ലുന്റെ കണ്ണുകൾ ചുരുങ്ങി.


അങ്കിൾ പറഞ്ഞു വരുന്നത്...


നേത്ര..... അവൾ എന്റെ മോള് അല്ല മോനെ.....ഇടിതീ പോലെ ആണ് അല്ലുന്റെ കാതിൽ അത് മുഴങ്ങികേട്ടത്.


അങ്കിൾ....


അതെ മോനെ അവൾ എന്റെ സ്വന്തം മോള് അല്ല എന്റെ വളർത്തുമകൾ ആണ്. മക്കൾ ഇല്ലാതെ ഇരുന്ന ഞങ്ങൾക്ക് കിട്ടിയ നിധി....

ഒന്ന് നിർത്തി വീണ്ടും തുടർന്നു.


അവളുടെ അച്ഛനെയും ഏട്ടനെയും കൊന്ന  കുറ്റം ഏറ്റെടുത്തണ് മോനെ ഞാൻ ജയിലിൽ പോയത്.....


അല്ലുന് ആണെങ്കിൽ പ്രാന്ത് പിടിക്കും പോലെ തോന്നി.


അവളുടെ അച്ഛനെ എന്റെ അച്ഛൻ എന്തിനാ... ആരാ അവളുടെ അച്ഛൻ..



സരോവരത്തിൽ അനന്തപത്മനാഭൻ.......


അല്ലു ഞെട്ടലോടെ അയാളെ നോക്കി കാരണം മരിച്ചത് ആരാണ് എന്നോ എന്തിനാണ് അച്ഛൻ അയാളെ കൊന്നത് എന്നോ ഒന്നും അല്ലു തിരക്കിയില്ല പക്ഷേ സരോവരത്തിലെ അനന്തപത്മനാഭനേ അല്ലുവിന് നന്നായി അറിയാമായിരുന്നു..

                   


                                             തുടരും.....

To Top