വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 25 വായിക്കൂ...

Valappottukal

 


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.



അപ്പു......പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവന്റെ അമ്മ.



അമ്മ കരയരുത് എനിക്ക് അത് ഇഷ്ടം അല്ല.... കണ്ണ് തുടക്ക്.


അവന്റെ ശബ്ദം മാറിയതും അവർ കണ്ണ് തുടച്ചു.


അമ്മ എനിക്ക് അറിയണം ഇവിടെ എന്താ ഉണ്ടായത് സത്യം മാത്രം പറയണം....


അവർ ഒന്ന് പതറി കള്ളം പറഞ്ഞ അവൻ ആ നാവുകൊണ്ട് തന്നെ സത്യം പറയിക്കും..


മോനെ...... പുറത്ത് നിന്ന് അമ്മായിമാരുടെ വിളി കേട്ട് അവൻ ഒന്ന് തിരിഞ്ഞു നോക്കി.



എന്താ.... ഗൗരവം തന്നെ ആയിരുന്നു സ്വരത്തിൽ.


മോൻ യാത്ര കഴിഞ്ഞു വന്നത് അല്ലെ വാ എന്തെങ്കിലും കഴിക്കാം ചേച്ചി കിടക്കട്ടെ.....



ഞാൻ എനിക്ക് വിശക്കുമ്പോൾ വന്നു കഴിക്കും കുടിക്കും തത്കാലം അമ്മായിമാർ താഴെ പൊക്കോ.....



അല്ല മോനെ....



നിങ്ങളെ ഇങ്ങോട്ട് ആരാ ഇപ്പൊ പറഞ്ഞു അയച്ചത്.....

അത് കേട്ട് അവർ ഒന്ന് പതറി.


മോൻ പിന്നെ വന്ന മതി....അവന്റെ ചോദ്യത്തെ അവഗണിച്ചു താഴെക്ക് പോകാൻ തുടങ്ങി.


ഉത്തരം പറയാതെ അവിടുന്ന് ഒരു ചുവടു മുന്നോട്ട് വച്ചാൽ എന്റെ ശെരിക്കും ഉള്ള സ്വഭാവം ഇപ്പൊ കാണും രണ്ടു അമ്മായിമാരും.....അവർ ഉമിനീർ ഇറക്കി കൊണ്ടു അവനെ നോക്കി.



അച്ഛൻ.... അച്ഛൻ പറഞ്ഞു ഇവിടെ എന്താ എന്ന് നോക്കാൻ...




മ്മ്മ്.... അമ്മായിമാർ പോയാട്ടെ....


അവൻ പുച്ഛത്തോടെ പറഞ്ഞതും അവർ ഇറങ്ങി പോയി.



അമ്മ......



അപ്പു.... നി... നിന്റെ അനിയത്തി ജീവനോടെ ഉണ്ട് മോനെ......അവൻ അച്ഛന്റെയും അനിയന്റെയും മരണകാരണം ആണ് അമ്മയോട് ചോദിച്ചത് പക്ഷേ അമ്മ ഇപ്പൊ പറയുന്നത് ഇരുപത്തിമൂന്നു വർഷം മുന്നേ ഇവിടുന്ന് കാണാതെ പോയ എന്റെ അനിയത്തി എന്റെ കുഞ്ഞിപെണ്ണിനെ കുറിച്ച് ആണോ.....


അമ്മ.....അവന്റെ സ്വരം ഇടറി.



അതെ മോനെ നിന്റെ അച്ഛൻ ആ സത്യം കണ്ടു പിടിച്ചു മോളെ വാങ്ങാൻ ആണെന്ന് പറഞ്ഞു ഇവിടുന്ന് പോയത് ആ കണിമംഗലം ഗ്രൂപ്പിന്റെ ഗോഡൗണിലേക്ക് ആയിരുന്നു...........അവർ ബാക്കി പറയാൻ തുടങ്ങി.


അന്ന് അനന്തൻ പോയി കഴിഞ്ഞു അരമണിക്കൂർ ആയപ്പോൾ ഗൗരിയെ വിളിച്ചു.



ഗൗരി....


ഏട്ടാ ഇത് എവിടെയ ആര്യൻ പറഞ്ഞു നിങ്ങൾ....


അതെ ഡാ നമ്മുടെ മോള് ജീവിച്ചിരിപ്പുണ്ട് ഡാ അവളുടെ ഇപ്പോഴത്തെ അച്ഛൻ ആരാന്നു അറിയോ നമ്മുടെ പഴയ ഡ്രൈവർ ആണ്........



ഏട്ടാ എന്റെ കുഞ്ഞ്....



നി പേടിക്കേണ്ട ഞാൻ നമ്മുടെ മോളെ ഒന്ന് കാണുക എങ്കിലും ചെയ്യും എന്നിട്ടേ വരൂ........


അപ്പോഴേക്കും കാൾ കട്ട്‌ ആയി. ഞാൻ എന്റെ കുഞ്ഞിനെ കാണാൻ കാത്തിരുന്നു തൃസന്ധ്യക്ക് ഇവിടെ വന്നത് എന്റെ മോള് ആയിരുന്നില്ല പകരം വെള്ളപുതച്ച രണ്ടു ശരീരങ്ങൾ ആയിരുന്നു......അമ്മ കരഞ്ഞു കൊണ്ടു പറഞ്ഞു അവന്റെ കണ്ണുകൾ ചുവന്നു ദേഷ്യം കൊണ്ടു മുഖം വലിഞ്ഞു മുറുകി.


അവൻ അമ്മയെ ചേർത്ത് പിടിച്ചു..


അമ്മ വിഷമിക്കണ്ട..... അച്ഛന്റെ കൊലപാതകി ആരായാലും അവരെ കൊണ്ടു തന്നെ ഞാൻ പറയിക്കും എന്തിന് അങ്ങനെ ചെയ്തു എന്ന്....



വേണ്ട അപ്പു ഒന്നും വേണ്ട എനിക്ക് ഇനി നീ കൂടെ ഉള്ളു മോനെ.....അമ്മയുടെ കണ്ണിൽ അലയടിക്കുന്ന പേടി അത് അവന്റെ ദേഷ്യം കൂട്ടി എങ്കിലും അവൻ അത് ഉള്ളിൽ ഒതുക്കി അമ്മയെ നോക്കി പുഞ്ചിരിച്ചു.


അമ്മ വാ എനിക്ക് വിശക്കുന്നുണ്ട്....അവൻ അവന്റെ മുറിയിലേക്ക് പോയി ഗൗരി കൈയിൽ ഇരുന്നഭർത്താവിന്റെയും മകന്റെയും ഫോട്ടോ ഒന്ന് നോക്കി കൊണ്ടു കണ്ണ് തുടച്ചു താഴെക്ക് പോയി.



അഗ്നിമുറിയിൽ കയറിയതും ചുമരിൽ ആഞ്ഞിടിച്ചു. എപ്പോഴും താൻ ഇവിടെ വരുമ്പോൾ വല്യേട്ട.... എന്ന് വിളിച്ചു വാല് പോലെ നടക്കുന്ന ഒരുത്തൻ ഉണ്ട് തന്റെ ആര്യൻ..


അവൻ കണ്ണുകൾ മുറുകെ അടച്ചു.



ഇല്ല ഒരുത്തനെയും ഞാൻ വിടില്ല എല്ലാത്തിന്റെയും നാശം കാണതെ ഞാൻ ഇവിടെ നിന്ന് പോകില്ല...


💫💫💫💫💫💫💫💫💫💫💫💫💫💫💫


വൈകുന്നേരം അല്ലു വീട്ടിൽ എത്തുമ്പോൾ എല്ലാവരും നല്ല ചർച്ചയിൽ ആണ്.


എന്ത് പറ്റി എല്ലാവരും വല്യ ചർച്ച ആണല്ലോ....


നേത്ര മോളുടെ അച്ഛന് പെട്ടന്ന് ഒരു പരോൾ കിട്ടി വന്നിട്ടുണ്ട് രാവിലെ ഇവിടെ വന്നു നിങ്ങൾ ഇറങ്ങിയപ്പോൾ തിരിച്ചു നിങ്ങളെ കാണാൻ ഓഫീസിൽ വരുന്നു എന്ന് പറഞ്ഞു.അതിന്റെ ചർച്ച ആണ്...അല്ലു അതിന് ഒന്ന് ചിരിച്ചു.



അല്ല മോള് എവിടെ..... വീണ്ടും നിങ്ങൾ തമ്മിൽ പിണങ്ങിയോ.



പിണക്കം ഒന്നുല്ല അവൾ അച്ഛൻ പോകുന്നത് വരെ അച്ഛന്റെ കൂടെ അവിടെ നിൽക്കട്ടെ എന്ന് വിചാരിച്ചു അങ്ങനെ അവളെ അങ്ങോട്ട്‌ പറഞ്ഞു വിട്ടു.....അത് കേട്ട് എല്ലാവരുടെയും മുഖം വാടി.


അവൾ വരും അഞ്ചു ദിവസത്തെ കാര്യം അല്ലെ.....


അവൻ മുറിയിലേക്ക് പോയി. പക്ഷേ മുറിയിൽ എത്തിയപ്പോൾ അവന് ആകെ ഒറ്റപെട്ടത് പോലെ അവളുടെ മണം ആണ് മുറിയിൽ. ചുമ്മാ എന്തെങ്കിലും ഒക്കെ പറഞ്ഞു ഈ വീടിനുള്ളിൽ അവളുടെ ശബ്ദം എപ്പോഴും കേൾക്കാം അത് ഇല്ലാത്തതിന്റെ കുറവ് നന്നായി അറിയാൻ പറ്റി...


രാത്രി ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും മൗനം ആണ്. അല്ലുന് അത്ഭുതം തോന്നി കുറച്ചു ദിവസം കൊണ്ടു അവൾ എല്ലാവരുടെയും ഉള്ളിൽ കയറി കൂടിയോ...


അവൻ വേഗം കഴിച്ചു എണീറ്റ് മുറിയിലേക്ക് പോയി.കുറച്ചു ഫയൽസ് ഒക്കെ ഒന്ന് നോക്കാൻ ഉണ്ടായിരുന്നു അത് ഒക്കെ കഴിഞ്ഞു വന്നു കിടപ്പോൾ അവൻ നേത്രയേ വിളിച്ചു.



നേത്ര അച്ഛന്റെ നെഞ്ചിൽ കിടന്നു അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. അവളുടെ ഫോൺ റിങ് കേട്ട് അച്ഛൻ കാൾ എടുത്തു..



സോറി കുഞ്ഞാ കുറച്ചു ഫയൽ നോക്കാൻ ഉണ്ടായിരുന്നു സമയം പോയത് അറിഞ്ഞില്ല....അവൾ ദേഷ്യപ്പെടും എന്ന് കരുതി കാൾ എടുത്തപാടെ പറഞ്ഞു.


അവൾ ഉറക്കം ആയി മോനെ...


അങ്കിൾ ആയിരുന്നോ ഞാൻ അവളെന്നു കരുതി...


മ്മ്മ് എനിക്ക് മോനോട് ചില കാര്യങ്ങൾ പറയാൻ ഉണ്ട്അത് ഫോണിലൂടെ അല്ല നേരിട്ട് എത്രയും പെട്ടന്ന് അത് എനിക്ക് മോനോട് പറയണം. നേത്ര മോളെ കുറിച്ച് ആണ് ..അയാൾ ഗൗരവത്തിൽ പറഞ്ഞു.


ഗൗരവത്തിൽ ഉള്ള സംസാരത്തിൽ നിന്ന് തന്നെ മനസിലായി അത് എന്തോ അത്യാവശ്യം ആണെന്ന്. പ്രതേകിച്ചു നേത്രയേ കുറിച്ച് ആകുമ്പോൾ താൻ അത് എത്രയും വേഗം അറിയണം..



ഞാൻ നാളെ അങ്ങോട്ട്‌ വരാം അങ്കിൾ...



ശരി മോനെ....


അങ്കിൾ ഒരു കാര്യം കൂടെ....


എന്താ മോനെ...


അവൾ അവൾ വല്ലതും കഴിച്ചോ അങ്കിൾ...ചെറിയ ചമ്മലോടെ അവൻ ചോദിച്ചു. അത് കേട്ടപ്പോൾ തന്നെ ആ അച്ഛന് സമാധാനം ആയി.


കഴിച്ചു മോനെ കഴിച്ചു എന്നിട്ട ഉറങ്ങിയത്...


ഫോൺ വച്ചു കഴിഞ്ഞു അവൻ കണ്ണുകൾ അടച്ചു കിടന്നു അവന്റെ ഉള്ളിൽ അവളുടെ അച്ഛന് അവളെ കുറിച്ച് എന്താ പറയാൻ ഉള്ളത് എന്ന ചിന്ത ആയിരുന്നു.

💫💫💫💫💫💫💫💫💫💫💫💫💫💫💫


രാവിലെ അല്ലു ഓഫീസിൽ പോകാൻ റെഡി ആയി താഴെ വരുമ്പോൾ എല്ലാവരും ഫുഡ്‌ കഴിക്കുന്നുണ്ട്.



അല്ലു വാ കഴിച്ചിട്ട് പോകാം....



ഞാൻ പുറത്ത് നിന്ന് കഴിക്കാം അമ്മ....


പറഞ്ഞു തീരും മുന്നേ അവൻ പുറത്തേക്ക് പോയിരുന്നു.



ഈ ചെക്കന്റെ കാര്യം...



അല്ലു ഓഫീസിൽ കുറച്ചു നേരത്തെ എത്തി. എല്ലാവരും അവനെ വിഷ് ചെയ്തു ഒപ്പം നേത്രയും മുഖം ഒരു കുട്ട ഉണ്ട് അത് കണ്ടു അവന് ശെരിക്കും ചിരി വന്നു.


നേത്ര പ്രതീക്ഷിച്ച പോലെ തന്നെ ആണ് സംഭവിച്ചത് കുറച്ചു കഴിഞ്ഞു അവളെ അവൻ ക്യാബിനിലേക്ക് വിളിച്ചു.


എന്താ സർ....


എന്റെ ഭാര്യയെ ഒന്ന് കാണാൻ വിളിച്ചത...


ഓഹ് ഇന്നലെ ഭാര്യയെ മറന്നു കാണും അത് ആകും ഒരു കാൾ പോലും ഇല്ലാത്തത്....


അഹ് നമുക്ക് കുറച്ചു തിരക്ക് ഉണ്ടായിരുന്നു അത് കഴിഞ്ഞു നമ്മൾ വിളിച്ചപ്പോൾ ഭാര്യ അച്ഛന്റെ നെഞ്ചിൽ കിടന്നു സുഖഉറക്കം അപ്പോൾ ഭാര്യയുടെ ഒരു വിളി പ്രതീക്ഷിച്ച ഞാൻ ആരായി.....നേത്ര വിടർന്ന കണ്ണോടെ അവനെ നോക്കി. അവൻ അവളെ പുച്ഛിച്ചു.



അവൾ അവനെ പോയി ചിരിയോടെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു....


തത്കാലം ഇത് മതി വൈകുന്നേരം വീട്ടിൽ വരണം കേട്ടല്ലോ ഒരു സർപ്രൈസ് ഉണ്ട്......പറഞ്ഞു കഴിഞ്ഞതും ആള് ക്യാബിന്റെ പുറത്ത് എത്തിയിരുന്നു.


ഇത് എന്താ ഇപ്പൊ ഒരു സർപ്രൈസ്. അഹ് പോയി നോക്കാം ബുദ്ധിഇല്ലാത്ത കൊച്ച് ആണ് എന്തെങ്കിലും ചെറുത് മതി സർപ്രൈസ് തരാൻ...അവൾ പോയ വഴിയേ നോക്കി ചെറു ചിരിയോടെ അവൻ മനസ്സിൽ പറഞ്ഞു.


അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു.....



പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് ആണ് കാൾ.


കാൾ എടുത്തു മറുവശത്ത് നിന്ന് ഉള്ള വാർത്തകേട്ട് അവന്റെ നെഞ്ചോന്ന് പിടഞ്ഞു.



ഇപ്പൊ ഏതു ഹോസ്പിറ്റലിൽ ആണ്...



                                                തുടരും.......

To Top