വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 24 വായിക്കൂ...

Valappottukal


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.



മോനെ....


അങ്കിൾ ഇരിക്ക്.... അവൾ ഇപ്പൊ വരും..


എന്നാലും മോനെ നീ എങ്ങനെ...

അപ്പോഴേക്കും നേത്ര അകത്തേക്ക് വന്നു.


അവൾ ഒരു നിമിഷം പകച്ചു പോയി സ്വപ്നം ആണോ സത്യം ആണോ എന്ന് അറിയാതെ.പിന്നെ ഓടി വന്നു അച്ഛനെ കെട്ടിപിടിച്ചു പൊട്ടികരയാൻ തുടങ്ങി.


അമ്മ കോഴി കുഞ്ഞുങ്ങളെ ഒതുക്കി പിടിക്കും പോലെ ആ അച്ഛൻ തന്റെ മകളെ ചേർത്ത് പിടിച്ചു.....



മോൾക്ക് സുഖല്ലേ....അവളുടെ തലയിൽതലോടി കൊണ്ട് ആയിരുന്നു ചോദ്യം.



സുഖം ആണ് അച്ഛാ.... അച്ഛനെ അവർ ഉപദ്രവിച്ചോ....


ഇല്ല മോളെ ഇല്ല.... അച്ഛന് അവിടെ കുഴപ്പം ഒന്നുല്ല..


മോനെ ഞാൻ മോളെ ഇന്നത്തേക്ക് എന്റെ കൂടെ കൊണ്ട് പൊയ്ക്കോട്ടേ....അച്ഛൻ പ്രതീക്ഷയോടെ അവനെ നോക്കി ചോദിച്ചു.


അങ്കിൾ കൊണ്ട് പൊയ്ക്കോ എനിക്ക് പ്രശ്നം ഒന്നുല്ല ഞാൻ വീട്ടിൽ പറഞ്ഞേക്കാം....


അച്ഛന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു പക്ഷേ നേത്രയുടെ മുഖം വീർത്തു.



അങ്കിൾ വീട്ടിലേക്ക് പൊക്കോ ഇവൾ വൈകുന്നേരം അങ്ങ് എത്തും...


ശരി മോനെ.....


അച്ഛൻ യാത്ര പറഞ്ഞു പോയി കഴിഞ്ഞു നേത്ര അല്ലുനെ ദേഷ്യത്തിൽ നോക്കി അവളുടെ സീറ്റിലേക്ക് പോയിരുന്നു.



അല്ലു ഒരു ചിരിയോടെ അച്ഛനെ യാത്ര ആക്കി അവന്റെ ക്യാബിനിലേക്ക് പോയി അവിടെ പോയിട്ട് നേത്രയോട് അവന്റെ അടുത്തേക്ക് പോകാൻ വിളിച്ചു പറഞ്ഞു.



ക്യാബിനിൽ എത്തുമ്പോൾ മുഖം വീർപ്പിച്ചു ആണ് വരവ്...


എന്താ സർ വരാൻ പറഞ്ഞത്....

അവളുടെ പരിഭവം കണ്ടു അവന് ചിരി വന്നു അവൻ എണീറ്റ് ക്യാബിന്റെ ഡോർ അടച്ചു അവൾ അത് ഒന്നും മൈൻഡ് ചെയ്യാതെ അവിടെ നിന്നു....


അവൻ പുറകിലൂടെ അവളെ പുണർന്നു കൊണ്ട് അവളുടെ അവളുടെ തോളിൽ താടി ഊന്നി.


എന്താ എന്റെ പൊണ്ടാട്ടി ദേഷ്യം....



എന്താ എന്നോട് പറയാത്തെ അച്ഛൻ വരുന്ന കാര്യം...



അത്പറഞ്ഞ എന്റെ കൊച്ചിന്റെ മുഖത്ത് നേരത്തെ കണ്ടത് പോലെ ഉള്ള ആ ഭാവങ്ങൾ എനിക്ക് കാണാൻ പറ്റുവായിരുന്നോ...

അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.


അവൻ അവളെ എടുത്തു ടേബിളിൽ ഇരുത്തി.


അവളുടെ കാലുകൾ അകത്തി അവൻ അവളോട് ചേർന്നു നിന്ന് അരയിലൂടെ കൈ ചുറ്റിപിടിച്ചു.


സർ അങ്ങോട്ട്‌ മാറിയേ എനിക്ക് വേറെ ജോലി ഉണ്ട്....


ആരാ ഡി കോപ്പേ നിന്റെ സർ.


എന്താ മിസ്റ്റർ അലോക് ദേവാനന്ദ് ഈ കമ്പനിയുടെ ബോസ് അല്ലെ....അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു അവന്റെ മുഖം അവളോട് അടുപ്പിച്ചു കൊണ്ട് ചോദിച്ചു.


അപ്പോൾ മോള് കരുതി കൂട്ടി ആണ് അല്ലെ...ചോദിച്ചു കൊണ്ട് അവളുടെ ചുണ്ടുകളെ കവർന്നിരുന്നു അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു. അവളും അവനെ മതി മറന്നു ചുംബിച്ചു കൊണ്ടേ ഇരുന്നു പരസ്പരം മത്സരിച്ചു ചുംബിച്ചു ഒടുവിൽ അവൾ ഒരു തളർച്ചയോടെ അവന്റെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു....



ഞാൻ നിന്നോട് രാവിലെ പറഞ്ഞു കുഞ്ഞേ നിനക്ക് തീരെ സ്റ്റാമിന ഇല്ല കേട്ടോ....അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.


അവൾ അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് വീണ്ടും അവന്റെ ചുണ്ടുകളെ കവർന്നെടുത്തു. അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു.അവൻഅവൾക്കായ് അവന്റെ ചുണ്ടുകൾ വിട്ടു നൽകി ഒടുവിൽ അവന്റെ കീഴ്ച്ചുണ്ടിൽ അമർത്തി ഒരു കടി വച്ച് കൊടുത്തു എന്നിട്ട് ഒരിക്കൽ കൂടെ അവന്റെ ചുണ്ടുകൾ നുണഞ്ഞു വിട്ടു....


ഈ പ്രാവശ്യം കിതച്ചത് പാവം അല്ലുവായിരുന്നു.


അവൻ ശ്വാസം ഒന്ന് നേരെ ആയതും അവളെ കൂർപ്പിച്ചു നോക്കി. അവൾ ചിരി കടിച്ചു പിടിച്ചു നിൽക്കുവാണ് അവൻ അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് അവളിൽ നിന്ന് മാറാൻ തുടങ്ങിയതും അവൾ അവനെ ചേർത്ത് പിടിച്ചു.



അതെ ഇപ്പൊ ആർക്കാ സ്റ്റാമിന കുറവ്...അവൾ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.


നിന്റെ അച്ഛന്....



ദേ എന്റെ അച്ഛനെ പറഞ്ഞൽ ഉണ്ടല്ലോ....അവന് നേരെ കൈ ചൂണ്ടി ആ കൈ ഒന്ന് ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു.



എന്റെ കുഞ്ഞ് തത്കാലം ഇപ്പൊ പൊക്കോ ചേട്ടന്റെ സ്റ്റാമിന മുഴുവൻ എന്റെ കുഞ്ഞ് ഉടനെ അറിയാൻ പോകുവാ......


അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവളെ താഴെ എടുത്തു നിർത്തി.




വൈകുന്നേരം അവൻ അവളെ കൊണ്ട് അവളുടെ വീട്ടിൽ ആക്കി അവൻ തിരിച്ചു പോയി. അച്ഛൻ കുറച്ചു ദിവസമേ പുറത്ത് ഉണ്ടാകു അത്രയും ദിവസം അവർ അച്ഛനും മോളും ഒരുമിച്ച് തന്നെ നിൽക്കട്ടെ എന്ന് കരുതി.


💫💫💫💫💫💫💫💫💫💫💫💫💫💫💫


അഗ്നിയുടെ കാർ മുറ്റത്തു എത്തിയതും ആ പ്രകൃതി പോലും ഒന്ന് പ്രകമ്പനം കൊണ്ടു.അവന്റെ വരവ് വെറുതെ ആയിരുന്നില്ല അവന്റെ കുടുംബം നശിപ്പിച്ചവരുടെ സർവ്വനാശം കാണാൻ ആയിരുന്നു.


അവൻ അകത്തേക്ക് കയറുമ്പോ അകത്തുള്ളവർ ഒക്കെ പുറത്തേക്ക് എത്തിയിരുന്നു.


ഒരു വല്യ കുടുംബം തന്നെ അവിടെ നിരന്നു.


മുത്തശ്ശൻ ചെറിയച്ഛൻ അമ്മാവൻ അവരുടെ മക്കൾ എല്ലാം എങ്കിലും താൻ തിരിഞ്ഞ ഒരാളെ കാണാതെ അവന്റെ കണ്ണ് കുറുകി.


അമ്മായി മുകളിൽ ഉണ്ട് അപ്പുയേട്ടാ....


മ്മ്മ്....


അവൻ ഗൗരവത്തിൽ ഒന്ന് മൂളിക്കൊണ്ട് എല്ലാവരെയും ഒന്ന് നോക്കി മുകളിലേക്ക് പോയി.


അവന്റെ വരവ് വെറുതെ അല്ല എല്ലാവരും സൂക്ഷിക്കണം എന്തെങ്കിലും ഒരു പാളിച്ചപറ്റിയാൽ അവൻ ഉടലോടെ കത്തിക്കും...... മുത്തശ്ശൻ ഗൗരവത്തിൽ പറഞ്ഞു.





(അവർ ഒക്കെ അവിടെ എന്തെങ്കിലും ചെയ്യട്ടെ ഞാൻ എല്ലാവരെയും പരിചയപ്പെടുത്തി തരാം.



ഇത് സരോവരം തറവാട്  തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഒരു നാലുകെട്ട് തറവാട്.


ഇവിടുത്തെ കാർന്നോര് മുത്തശ്ശൻ ശേഖരൻതമ്പി ഭാര്യ ശാരദ (മരിച്ചു )


മക്കൾ 1)അനന്തപത്മനാഭൻ ഭാര്യ ഗൗരി.

അവർക്ക് മൂന്നുമക്കൾ. അഗ്നിദേവ്, ആര്യൻദേവ് അവസാനത്തെ കുട്ടി ഇപ്പൊ അവിടെ ഇല്ല.


രണ്ടാമത്തെ മകൻ  സദാനന്ദൻ ഭാര്യ ശ്യാമ. മക്കൾ വ്യൂദ് സദാനന്ദൻ, വിഷ്ണു സദാനന്ദൻ.


ഇവിടെ കുടുംബത്തിൽ ഉള്ളവരെ തന്നെ ആണ് പരസ്പരം വിവാഹം കഴിച്ചത്. അങ്ങനെ അവസാനമായി നടന്നവിവാഹം അനന്തപത്മനാഭന്റെ ആയിരുന്നു.


അതിന് ശേഷം കുടുംബത്തിൽ കുറച്ചു അനിഷ്ടസംഭവങ്ങൾ നടന്നു അതോടെ കുടുംബത്തിൽ നിന്ന് ഉള്ള വിവാഹം കഴിക്കൽ നിന്നു.


അത് പോലെ ഒരു സംഭവം കൂടെ ഉണ്ടായി.



പാരമ്പര്യമായി സ്വത്തുക്കൾ എല്ലാം പെൺകുട്ടികളുടെ പേരിൽ ആണ് എഴുതി വച്ചു പോന്നത് അത് സരോവരത്തിലെ പണ്ട് മുതൽ ഉള്ള കാർന്നോര് എടുത്ത തീരുമാനം ആയിരുന്നു.


ശാരദാമ്മ മരിച്ചപ്പോൾ സ്വത്തുക്കൾ എല്ലാം ശേഖരൻ തമ്പിയുടെ പേരിൽ ആകും എന്ന് പക്ഷേ അവർ ശേഖന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടു തന്റെ സ്വത്തുക്കൾ എല്ലാം അവരുടെ മരണശേഷം കുടുംബത്തിൽ ജനിക്കുന്ന ആദ്യത്തെ പെൺകുഞ്ഞിന് എന്ന് പറഞ്ഞു വിൽപത്രം എഴുതി വച്ചു.


പക്ഷേ അത് സ്വത്തുക്കൾ ഭാഗം വയ്ക്കാൻ തുടങ്ങുമ്പോൾ ആണ് അറിയുന്നത്. 


ഇത്ര ഒക്കെ അറിഞ്ഞ മതി തത്കാലം....)


അഗ്നി മുറിയിൽ എത്തുമ്പോൾ അവന്റെ അമ്മ അവിടെ ഇരിപ്പുണ്ട് കൈയിൽ ഒരു ഫോട്ടോ ഉണ്ട്..

അമ്മ..... 


അഗ്നിയുടെ വിളികേട്ട് അവർ മുഖം ഉയർത്തി നോക്കി....    

                                               തുടരും......

To Top